യുഡിഎഫ് കോട്ടയ്ക്ക് ഒരു കോട്ടവും തട്ടിയില്ല; ഏഴിൽ ആറ്  നിയോജകമ​ണ്ഡ​ല​ങ്ങ​ളും സ്വ​ന്ത​മാ​ക്കി തോമസ് ചാ​ഴി​കാ​ട​ൻ

കോ​ട്ട​യം: യു​ഡി​എ​ഫ് കോ​ട്ട​യാ​യ കോ​ട്ട​യം പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ല​ത്തി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി തോ​മ​സ് ചാ​ഴി​കാ​ട​നു ത​ക​ർ​പ്പ​ൻ ജ​യം. ഏ​ഴു നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ൽ വൈ​ക്കം ഒ​ഴി​കെ എ​ല്ലാ​യി​ട​ത്തും വ്യ​ക്ത​മാ​യ ആ​ധി​പ​ത്യം പു​ല​ർ​ത്തി​യാ​ണ് തോ​മ​സ് ചാ​ഴി​കാ​ട​ന്‍റെ വി​ജ​യം. 1,06,259 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​നാ​ണ് എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി വി.​എ​ൻ.​വാ​സ​വ​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്.

തോ​മ​സ് ചാ​ഴി​കാ​ട​ന് 4,21,046 വോ​ട്ട് ല​ഭി​ച്ച​പ്പോ​ൾ വി.​എ​ൻ. വാ​സ​വ​ന് 3,14,787 വോ​ട്ട് ല​ഭി​ച്ചു. മൂ​ന്നാം സ്ഥാ​ന​ത്ത് എ​ത്തി​യ എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി പി.​സി. തോ​മ​സി​നു 1,55,135 വോ​ട്ടും ല​ഭി​ച്ചു. ഇ​ടു​ത കോ​ട്ട​യാ​യ വൈ​ക്കം മ​ണ്ഡ​ല​ത്തി​ൽ 9220 വോ​ട്ടി​നു വി.​എ​ൻ. വാ​സ​വ​ൻ ലീ​ഡ് ചെ​യ്തു.

എ​ല്ലാ മ​ണ്ഡ​ല​ങ്ങ​ളി​ലും എ​ൻ​ഡി​എ മൂ​ന്നാം സ്ഥാ​ന​ത്താ​ണ്. പ​ര​ന്പ​രാ​ഗ​ത യു​ഡി​എ​ഫ് മ​ണ്ഡ​ല​മാ​യ പാ​ലാ, ക​ടു​ത്തു​രു​ത്തി, പു​തു​പ്പ​ള്ളി മ​ണ്ഡ​ല​ങ്ങ​ളി​ൽ നി​ന്നാ​ണ് തോ​മ​സ് ചാ​ഴി​കാ​ട​നു വ്യ​ക്ത​മാ​യ ലീ​ഡ് ല​ഭി​ച്ച​ത്.​ പ​ര​ന്പ​രാ​ഗ​ത യു​ഡി​എ​ഫ് മ​ണ്ഡ​ല​മാ​യ കോ​ട്ട​യ​ത്ത് തോ​മ​സ് ചാ​ഴി​കാ​ട​ന്‍റെ വി​ജ​യ​ത്തി​ലൂ​ടെ യു​ഡി​എ​ഫ് കോ​ട്ട​യം യു​ഡി​എ​ഫ് കോ​ട്ട​യ്ക്ക് ഒ​രു ഇ​ള​ക്ക​വും ത​ട്ടി​യി​ട്ടി​ല്ലെ​ന്നാ​ണ് തോ​മ​സ് ചാ​ഴി​കാ​ട​ന്‍റെ മി​ന്നു​ന്ന ജ​യ​ത്തി​ലൂ​ടെ തെ​ളി​യി​ച്ചി​രി​ക്കു​ന്ന​ത്.

Related posts