തിരുവനന്തപുരം: കോട്ടയം റെയിൽവേ സ്റ്റേഷനിൽ ഓവർ ബ്രിഡ്ജ് അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ശനിയാഴ്ച കോട്ടയം വഴിയുള്ള ട്രെയിൻ ഗതാഗതത്തിന് നിയന്ത്രണമേർപ്പെടുത്തിയതായി റെയിൽവേ അറിയിച്ചു. നിയന്ത്രണത്തിന്റെ ഭാഗമായി ശനിയാഴ്ച 12 ട്രെയിനുകൾ റദ്ദാക്കി. നാല് ട്രെയിനുകൾ ഭാഗികമായി റദ്ദാക്കുകയും 10 ട്രെയിനുകൾ ആലപ്പുഴ വഴി തിരിച്ചുവിടുമെന്നും റെയിൽവേ അറിയിച്ചു. റദ്ദാക്കിയ ട്രെയിനുകൾ: കോട്ടയം വഴിയുള്ള കൊല്ലം-എറണാകുളം മെമു (66308), ആലപ്പുഴ വഴിയുള്ള കൊല്ലം-എറണാകുളം മെമു (66302), ആലപ്പുഴ വഴി യുള്ള എറണാകുളം-കൊല്ലം മെമു (66303), പാസഞ്ചർ ട്രയിനുകളായ എറണാകുളം-കോട്ടയം(56385), കോട്ടയം-എറണാകുളം(56390), എറണാകുളം-കായംകു ളം(56388), കായംകുളം-എറണാകുളം(56380), എറണാകുളം-ആലപ്പുഴ(56303), എറണാകുളം-കായംകുളം(56381), കായംകുളം-എറണാകുളം(56382), ആല പ്പുഴ-കൊല്ലം(56301). ഭാഗികമായി റദ്ദാക്കിയ ട്രെയിനുകൾ: ഗുരുവായൂർ-പുനലൂർ പാസഞ്ചർ(56365) എറണാകുളം ഠൗണ് സ്റ്റേഷനും പുനലൂരിനും ഇടയിൽ റദ്ദാക്കി. പുനലൂർ-ഗുരുവായൂർ പാസഞ്ചർ(56366) പുനലൂരിനും എറണാകുളം ഠൗണ് സ്റ്റേഷനും ഇടയിൽ റദ്ദാക്കി. ആലപ്പുഴ-കണ്ണൂർ എക്സ്പ്രസ്(16307) ആ ലപ്പുഴയ്ക്കും എറണാകുളത്തിനുമിടയിലും കണ്ണൂർ-ആലപ്പുഴ എക്സ്പ്രസ് എറണാകുളത്തിനും…
Read MoreCategory: Kottayam
മാണിസാറില്ലാതെ നിഷ ജോസ് കെ മാണിയുടെ കൈപിടിച്ച് കുട്ടിയമ്മ വോട്ട് ചെയ്യാനെത്തി
കോട്ടയം: മാണി സാറില്ലാതെ കുട്ടിയമ്മ ഇന്നു വോട്ടു ചെയ്യാനെത്തി. അന്തരിച്ച കെ.എം.മാണിയുടെ ഭാര്യ കുട്ടിയമ്മ ഇന്നു രാവിലെ പാലാ സെന്റ് തോമസ് സ്കൂളിലെ ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തി. അര നൂറ്റാണ്ടിലേറെയായി കുട്ടിയമ്മ വോട്ടു ചെയ്യാൻ പോകുന്നത് മാണിസാറിനൊപ്പമായിരുന്നു. കെ.എം.മാണിയുടെ വിയോഗത്തെ തുടർന്ന് കുട്ടിയമ്മ ഇതാദ്യമാണ് മാണിസാറില്ലാതെ വോട്ടു ചെയ്യാൻ എത്തുന്നത്. മകൻ ജോസ് കെ മാണി എംപിയും മരുമകൾ നിഷ ജോസ് കെ മാണിയും കൊച്ചുമക്കളായ റിതിക, പ്രിയങ്ക എന്നിവരും ഒപ്പമുണ്ടായിരുന്നു. രാവിലെ 8.20ന് മൂവരും വോട്ട് രേഖപ്പെടുത്തി.
Read Moreഏറ്റുമാനൂരിൽ ആൾ താമസമില്ലാത്ത വീട്ടിൽ സ്ത്രീ മരിച്ചനിലയിൽ; ജോലിക്കാരനെ കാണാനില്ല
ഏറ്റുമാനൂർ: ആൾ താമസമില്ലാത്ത വീട്ടിൽ ജോലിക്കായി വിളിച്ചു വരുത്തിയ സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തി. സ്്ത്രീയെ വിളിച്ചുവരുത്തിയതെന്നു കരുതുന്നയാൾ മുങ്ങി. ഏറ്റുമാനൂർ വിമല ആശുപത്രിക്ക് സമീപമുള്ള വീടിന്റെ അടുക്കളയിൽ കട്ടച്ചിറ സ്വദേശി ഉഷാകുമാരി (50)യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം കണ്ടെത്തിയ വീടിന്റെ ഉടമ കുടുംബ സമേതം സൗത്ത് ആഫ്രിക്കയിലാണ്. വീട്ടുടമയുടെ തറവാട് വീട്ടിലെ ജോലിക്കാരനായ പാദുവ സ്വദേശി പ്രഭാകരൻ എന്നയാളാണ് വീടും പറന്പും നോക്കി പരിപാലിക്കുന്നത്. ഇയാൾ ഇന്നു രാവിലെ 9.30ന് തറവാട് വീട്ടിലേക്ക് ഫോണിൽ വിളിച്ച് സ്ത്രീ മരിച്ച വിവരം അറിയിക്കുകയായിരുന്നു. വീട്ടു ജോലിക്കെത്തിയ സ്ത്രീ മരിച്ചെന്നും ഞാൻ പോകുവാണെന്നുമായിരുന്നു ഫോണിൽ അറിയിച്ചത്. തറവാട് വീട്ടുകാരാണ് പോലീസിൽ വിവരം അറിയിച്ചത്. പോലീസ് എത്തി മൃതദേഹം പരിശോധിച്ചു. പുറമെ മുറിവൊന്നും കാണാനില്ല. സയന്റിഫിക് ,വിരലടയാള വിദഗ്ധർ പരിശോധിച്ച ശേഷമേ പോസ്റ്റ്മോർട്ടത്തിന് കൊണ്ടുപോവുകയുള്ളു. ഉന്നത പോലീസ് ഉദ്യോഗസ്ഥർ…
Read Moreസമാധാനത്തിന്റെ “കോട്ട’യം; വോട്ടിംഗ് പുരോഗമിക്കുന്നു; ആറുമണിക്ക് ക്യൂവിലുള്ള എല്ലാവർക്കും വോട്ടു ചെയ്യാൻ അവസരം
കോട്ടയം: ജില്ലയിൽ വോട്ടിംഗ് സമാധാനപരം. ഇതുവരെ അനിഷ്ട സംഭവങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. വോട്ടിംഗ് യന്ത്രം വ്യാപകമായി തകരാറിലായി. ഏഴു മണിക്ക് വോട്ടെടുപ്പ് പലയിടത്തും ആരംഭിക്കാൻ കഴിഞ്ഞില്ല. ചിലയിടത്ത് ഒന്നര മണിക്കൂറോളം വൈകി. ജില്ലയിലെ 1564 പോളിംഗ് ബൂത്തുകളിലും വോട്ടിംഗ് പുരോഗമിക്കുന്നു. വോട്ടിംഗ് ആരംഭിച്ചതു തന്നെ മന്ദഗതിയിലാണ്. ആദ്യത്തെ ഒരു മണിക്കൂറിൽ 4.27 പേർ വോട്ട് രേഖപ്പെടുത്തി. പനച്ചിക്കാട് പഞ്ചായത്തിൽ ഏഴിടത്ത് രാവിലെ വോട്ടിംഗ് വൈകി. യന്ത്രം പണി മുടക്കിയതാണ് കാരണം. ചോഴിയക്കാട് ലക്ഷം വീട് കോളനിയിൽ 155-ാം നന്പർ ബൂത്തിൽ വോട്ടിംഗ് തുടങ്ങിയപ്പോൾ തന്നെ യന്ത്രം പണിമുടക്കി. പിന്നീട് 8.15 കഴിഞ്ഞാണ് വോട്ടിംഗ് പുനരാരംഭിച്ചത്. ചോഴിയക്കാട്ട് 153-ാം നന്പർ ബൂത്തിൽ അരമണിക്കൂർ വൈകി. കടുവാക്കുളം നിർമിതി കേന്ദ്രത്തിലെ ബൂത്തിൽ ഒരു മണിക്കൂർ വോട്ടിംഗ് വൈകി. കൊല്ലാട് പുന്നയ്ക്കൽ ബൂത്തിൽ ഒന്നര മണിക്കൂർ വോട്ടിംഗ് തടസപ്പെട്ടു. പള്ളം…
Read Moreജില്ലയിൽ പലയിടത്തും പണി മുടക്കി വോട്ടിംഗ് മെഷീനുകൾ; പരുത്തുംപാറയിൽ മൂന്നു തവണ കേടായി; ക്യൂ നിന്ന വോട്ടർമാർ വീട്ടിൽ പോയി
കോട്ടയം: വോട്ടിംഗ് മെഷീൻ മൂന്നു തവണ കേടായപ്പോൾ ക്യൂ നിന്ന വോട്ടർമാർ വീട്ടിൽ പോയി. പരുത്തുംപാറയിലാണ് സംഭവം. പരുത്തുംപാറ എൽപി സ്കൂളിലെ ഒരു ബൂത്തിൽ തുടക്കത്തിൽ തന്നെ വോട്ടിംഗ് മെഷീൻ തകരാറിലായി. ഉടനെ പകരം മെഷീൻ എത്തിച്ച് വോട്ടെടുപ്പ് പുനരാരംഭിച്ചു. അൽപ്പനേരം കഴിഞ്ഞപ്പോൾ രണ്ടാമത് കൊണ്ടുവന്ന മെഷീനും തകരാറിലായി. പകരം വീണ്ടും മെഷീൻ എത്തിച്ചു. അൽപ്പനേരം കഴിഞ്ഞപ്പോൾ മൂന്നാമത്തെ മെഷീനും തകരാറിലായതോടെ ക്യൂ നിന്ന വോട്ടർമാരിൽ ചിലർ സ്ഥലം വിട്ടു. ഏറ്റുമാനൂർ മണ്ഡലത്തിലും വോട്ടിംഗ് മെഷീൻ ‘പണിയായി’ ഏറ്റൂമാനൂർ: ഏറ്റുമാനൂർ മണ്ഡലത്തിലും വോട്ടിംഗ് മെഷീൻ വ്യാപകമായി തകരാറിലായി. അതിരന്പുഴ കോട്ടയ്ക്കുപുറം യു പി സ്കൂളിൽ വോട്ടിംഗ് മെഷിൻ തകരാറിലായി. ശ്രീകണ്ഠമംഗലം, കാട്ടാത്തി എൽ പി സ് കൂളിൽ ബൂത്ത് നന്പർ 26 എന്നിവിടങ്ങളിൽ മെഷീൻ തകരാറിലായി. ചെറിയ തോതിലുള്ള ലിങ്ക് എറർ മൂലമാണ് താല്കാലികമായി മെഷീൻ തകരാറിലായത്.…
Read Moreമദ്യപിച്ച് ഇലക്ഷൻ ഡ്യൂട്ടിക്കെത്തിയ പോലീസുകാരനെ കൈയോടെ പൊക്കി സിഐ; വൈദ്യ പരിശോധനാ ഫലം എത്തിയപ്പോൾ തന്നെ പോലീസുകാരന് സസ്പെൻഷനും
വൈക്കം: മദ്യപിച്ച് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് എത്തിയ പോലീസുകാരനെ സിഐ കയ്യോടെ പിടികൂടി. ജില്ലാ പോലീസ് മേധാവിക്ക് നല്കിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പോലീസുകാരനെ സസ്പെൻഡ് ചെയ്തു. ഇന്നലെ രാത്രിയിൽ വൈക്കത്താണ് സംഭവം. സി.കേശവൻ മെമ്മോറിയൽ സ്കൂളിലെ 134-ാം നന്പർ ബൂത്തിൽ ഡ്യൂട്ടിക്കെത്തിയ എആർ ക്യാന്പിലെ പോലീസുകാരൻ റോബിൻ പി റോബർട്ട് ആണ് സസ്പെൻഷനിലായത്. നന്നായി മിനുങ്ങിയാണ് പോലീസുകാരൻ ഡ്യൂട്ടിക്കെത്തിയതെന്ന് പ്രവൃത്തിയിൽ പ്രിസൈഡിംഗ് ഓഫീസർക്ക് ബോധ്യമായി. മദ്യലഹരിയിൽ ഉദ്യോഗസ്ഥരെ ഭരിക്കാൻ തുടങ്ങിയ പോലീസുകാരൻ പിടിവീണത് സിഐ പരിശോധനയ്ക്കെത്തിയപ്പോഴാണ്. അതോടെ മദ്യലഹരിയിലായിരുന്ന പോലീസുകാരനെ സ്ഥലത്തുനിന്ന് മാറ്റി പകരം മറ്റൊരു പോലീസുകാരനെ ഡ്യൂട്ടിക്കിട്ടു. വൈദ്യ പരിശോധനയ്ക്കു ശേഷം രാത്രി തന്നെ ജില്ലാ പോലീസ് മേധാവിക്ക് റിപ്പോർട്ട് നല്കി. അപ്പോൾ തന്നെ സസ്പെൻഷൻ നടപടിയും സ്വീകരിച്ചു.
Read Moreസംസ്ഥാനത്ത് കനത്ത പോളിംഗ്; വയനാട്ടിലും പത്തനംതിട്ടയിലും ഇരുപത് ശതമാനം കടന്നു
കോട്ടയം: പൊതു തെരഞ്ഞെടുപ്പിന് കേരളം വിധി എഴുതുന്പോൾ ആദ്യ മൂന്നര മണിക്കൂറിൽ കനത്ത പോളിംഗാണ് രേഖപ്പെടുത്തുന്നത്. വയനാട്ടിലും പത്തനംതിട്ടയിലും പോളിംഗ് ഇരുപത് ശതമാനം കടന്നു. കോണ്ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ സ്ഥാനാർഥിത്വം കൊണ്ട് ശ്രദ്ധേയമായ വയനാട്ടിൽ രാവിലെ ഏഴു മുതൽതന്നെ നൂറു കണക്കിന് പേരാണ് പോളിംഗ് ബൂത്തുകൾക്ക് മുന്നിൽ എത്തിയത്. കണ്ണൂർ, തൃശൂർ, കോട്ടയം മണ്ഡലങ്ങളിലും മികച്ച പോളിംഗാണ് രേഖപ്പെടുത്തുന്നത്. അതേസമയം, വോട്ടിംഗ് യന്ത്രങ്ങൾക്ക് വ്യാപക തകരാറും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കോവളത്തും ചേർത്തലയിലുമാണ് ഗുരുതര പിഴവുണ്ടായതെന്നാണ് പരാതി. ചൊവ്വരയിലെ 151-ാം ബൂത്തിൽ കൈപ്പത്തിക്ക് വോട്ട് ചെയ്യുന്പോൾ തെളിഞ്ഞത് താമരചിഹ്നമാണ്. 76 പേർ വോട്ട് ചെയ്തതിനു ശേഷമാണ് പിഴവ് കണ്ടെത്തിയത്. വിവിപാറ്റ് പരിശോധിച്ചപ്പോഴാണ് ഇക്കാര്യം മനസിലായതെന്ന് കോൺഗ്രസ് പ്രവർത്തകർ പറഞ്ഞു. സംഭവത്തെ തുടർന്ന് തെര. കമ്മീഷൻ ഉദ്യോഗസ്ഥർ വോട്ടിംഗ് യന്ത്രം വിശദപരിശോധനയ്ക്കായി മാറ്റി. പിന്നീട് പുതിയ യന്ത്രം എത്തിച്ച്…
Read Moreകാഞ്ഞിരപ്പള്ളി മണ്ഡലത്തിൽ 16 പ്രശ്നബാധിത ബൂത്തുകൾ; തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ തത്സമയ നിരീക്ഷണത്തിൽ പ്രശ്നബാധിത പോളിംഗ് സ്റ്റേഷനുകൾ
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലത്തിലെ 16 ബൂത്തുകൾ പ്രശ്നസാധ്യതാ ബൂത്തുകൾ. മുൻതെരഞ്ഞെടുപ്പുകളിലുണ്ടായ പ്രശ്നങ്ങളുടെ പേരിലാണിവ പട്ടികയിലുള്ളത്. ഇത്തരം ബൂത്തുകളിലെ വോട്ടെടുപ്പ് ചിത്രീകരിക്കുകയും തത്സമയം വീഡിയോ ജില്ലാതലത്തിൽ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിന് ലഭ്യമാകുകയും ചെയ്യും. കെൽട്രോണിന്റെ ചുമതലയിലാണ് ബൂത്തുകളിൽ കാമറകൾ സ്ഥാപിക്കുന്നത്. വൈദ്യുതി വകുപ്പും ബിഎസ്എൻഎലും വൈദ്യുതി, ഇന്റർനെറ്റ് സൗകര്യം മുടക്കമില്ലാതെ ലഭ്യമാക്കും. പ്രത്യേകം ജീവനക്കാരെ ഇതിനായി നിയോഗിക്കും. ചിറക്കടവ് പഞ്ചായത്തിൽ വിഎസ് യുപി സ്കൂളിലെ ഒരു ബൂത്ത്, മന്ദിരം എസ്പിവി എൻഎസ്എസ് സ്കൂളിലെ രണ്ടു ബൂത്ത്, തെക്കേത്തുകവല എൻഎസ് ഗവണ്മെന്റ് എൽപി സ്കൂളിലെ രണ്ടു ബൂത്ത്, കാഞ്ഞിരപ്പള്ളി പഞ്ചായത്തിലെ തന്പലക്കാട് ഗവണ്മെന്റ്് എൽപി സ്കൂളിലെ രണ്ടു ബൂത്ത്, വാഴൂർ പഞ്ചായത്തിലെ ഗവണ്മെന്റ് എൽപി സ്കൂളിലെ ഒന്നും വാഴൂർ എസ്വിവിആർവി എൻഎസ്എസ് ഹൈസ്കൂളിലെ രണ്ടു ബൂത്തും, കൊടുങ്ങൂർ ഗവണ്മെന്റ് ഹൈസ്കൂളിലെ നാലു ബൂത്തും കങ്ങഴ പഞ്ചായത്തിലെ ഗവണ്മെന്റ് എൽപി…
Read Moreകൊല്ലപ്പെട്ടതാര്, കൊന്നതാര് ? നഗരമധ്യത്തിലെ കൊലപാതകത്തിൽ തുമ്പൊന്നും കിട്ടാതെ പോലീസ്
കോട്ടയം: നഗരമധ്യത്തിലെ നാലുനില കെട്ടിടത്തിൽ കൊല്ലപ്പെട്ടത് ആര് ? ഒരു എത്തുംപിടിയും കിട്ടാതെ പോലീസ് വലയുന്നു. ഇതര സംസ്ഥാന തൊഴിലാളിയാണെന്ന സംശയത്തിൽ പോലീസ് നിരവധി പേരെ ചോദ്യം ചെയ്തെങ്കിലും ഒരു തുന്പും കിട്ടിയില്ല. മരിച്ചയാളുടെ ചിത്രം കോട്ടയത്തും പുറത്തുമുള്ള ഇതര സംസ്ഥാന തൊഴിലാളികളെ കാണിച്ചെങ്കിലും ആരും തിരിച്ചറിഞ്ഞില്ല. ഈ കേസിൽ പോലീസ് ശരിക്കും ഇരുട്ടിൽ തപ്പുകയാണ്. കൊല്ലപ്പെട്ടയാളെക്കുറിച്ചുള്ള വിവരം ലഭിച്ചിരുന്നുവെങ്കിൽ കൊന്നയാളെ കണ്ടുപിടിക്കാൻ സാധിക്കുമായിരുന്നു. എന്നാൽ ഇതര സംസ്ഥാന തൊഴിലാളികളെ സംബന്ധിച്ച ഒരു രേഖയും പോലീസിന്റെ പക്കലില്ലാത്തതിനാൽ ഇവിടെ വന്നു പോകുന്നവർ ആരെന്ന് ഒരു നിശ്ചയവുമില്ല. മൃതദേഹം ഇന്നലെ പോസ്റ്റ്മോർട്ടം നടത്തി വീണ്ടും മോർച്ചറിയിൽ സൂക്ഷിക്കുകയാണ്. മൂന്നു ദിവസത്തിനകം തിരിച്ചറിഞ്ഞില്ലെങ്കിൽ മറവു ചെയ്യാനാണ് തീരുമാനം. എംസി റോഡിൽ ഐഡ ഹോട്ടലിന്റെ സമീപത്ത് ലക്ഷ്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ നാലാം നിലയിൽ കഴിഞ്ഞ 19ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. നെഞ്ചിൽ കുത്തേറ്റ്…
Read Moreസ്ഥാനാർഥികൾ നിശബ്ദ പ്രചാരണത്തിൽ;കോട്ടയത്ത് പോളിംഗ് സാമഗ്രികൾ വിതരണം ചെയ്തു; മണ്ഡലത്തിൽ 12, 05,376. വോട്ടർമാർ
കോട്ടയം: ആവേശം വിതറിയ കലാശക്കൊട്ടിനു ശേഷമുള്ള നിശബ്ദ പ്രചാരണം ഇന്ന് അവസാനിക്കുന്നതോടെ നാളെ കോട്ടയം ലോക്സഭാ മണ്ഡലത്തിലെ 12 ലക്ഷത്തിലധികം വോട്ടർമാർ സമ്മതിദാന അവകാശം രേഖപ്പെടുത്തുന്നതിനായി ബൂത്തുകളിലേക്ക് നീങ്ങും. രാവിലെ ഏഴു മുതൽ വൈകുന്നേരം ആറ് വരെയാണ് വോട്ടെടുപ്പ്. വിവിധ കേന്ദ്രങ്ങളിൽ പോളിംഗ് സാമഗ്രികൾ വിതരണം ചെയ്തു. ഇന്നുതന്നെ പോളിംഗ് ഉദ്യോഗസ്ഥർ ബൂത്തുകളിൽ എത്തും. കോട്ടയത്തിന്റെ ചരിത്രത്തിൽ ഇതുവരെ ഇല്ലാത്ത ആവേശമാണ് ഇക്കുറി പ്രചാരണ രംഗത്തു കാണാൻ കഴിയുന്നത്. അതുകൊണ്ടു തന്നെ വിജയി ആരെന്ന് ആർക്കും പ്രവചിക്കാൻ കഴിയുന്നില്ല. കോട്ടയം ലോക്സഭാ മണ്ഡലത്തിലെ ആകെ വോട്ട് 12, 05,376. 5,90,266 പുരുഷ വോട്ടർമാരും 6,15,102 സ്ത്രീ വോട്ടർമാരും എട്ട് ട്രാൻസ്ജെൻഡേഴ്സുമുണ്ട്. 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ കോട്ടയം മണ്ഡലത്തിലെ ആകെ വോട്ട് 11,59,017 വോട്ടർമാരായിരുന്നു. ഇതിൽ 5,71,962 പുരുഷൻമാരും 5,87,055 സ്ത്രീ വോട്ടർമാരുമുണ്ട്. 46,359 വോട്ടർമാരുടെ വർധനയാണ് ഇക്കുറിയുള്ളത്.…
Read More