കോട്ടയം: മോഷണക്കുറ്റം ആരോപിച്ച് നഗരത്തിൽ വൻകിട വ്യാപാരസ്ഥാപനത്തിൽ വിദ്യാർഥികളെ തടഞ്ഞുവച്ചു മാനസികമായി പീഡിപ്പിച്ച സംഭവത്തിൽ അന്വേഷണം എങ്ങുമെത്തിയില്ല. ഇന്നലെ വെസ്റ്റ് പോലീസ് സിസി ടിവി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും എഡിറ്റ് ചെയ്ത ദൃശ്യങ്ങളാണ് പോലീസിനു ലഭിച്ചത്. സംഭവം നടന്നതെന്നു പറയുന്ന ഭാഗത്തെ ദൃശ്യങ്ങൾ പോലീസിനു മുന്നിൽ ആരോപണ വിധേയരായവർക്ക് സമർപ്പിക്കുവാൻ കഴിഞ്ഞില്ല. നഗരത്തിലെ ഒരു വൻകടയിൽനിന്നു മിഠായി വാങ്ങിയിറങ്ങിയ കുട്ടികളെ മോഷണക്കുറ്റം ആരോപിച്ചു തടഞ്ഞുവച്ചു മാനസികമായി പീഡിപ്പിച്ചെന്നാണു പരാതി. 14, 12 വയസുള്ള ആണ്കുട്ടികളെയാണു സഹോദരിമാരുടെ മുന്നിൽ മോഷണം ആരോപിച്ചു വസ്ത്രമഴിച്ചു പരിശോധിച്ചത്. സംഭവത്തിൽ കുട്ടികൾ വെസ്റ്റ് പോലീസിലും ജില്ലാ ശിശുക്ഷേമ സമിതിക്കും പരാതി നൽകി. കുട്ടിയുടെ പിതാവും ഇതുസംബന്ധിച്ച് വെസ്റ്റ് പോലീസിലും ബാലാവകാശ കമ്മീഷനും പരാതി നൽകി. കുട്ടികൾ മിഠായി വാങ്ങി പുറത്തിറങ്ങിയപ്പോൾ രണ്ടു സെക്യൂരിറ്റിക്കാർ പുറകെ വന്നു തടഞ്ഞു നിർത്തി ആണ്കുട്ടികളുടെ ഷർട്ടും ബനിയനും അഴിച്ച്…
Read MoreCategory: Kottayam
തൊടുപുഴയിലെ മർദനം; ആറു മാസം മുൻപ് ഇളയകുട്ടിയുടെ പല്ലടിച്ചു കൊഴിച്ചു; ശരീരത്തിലാകമാനം ഉപദ്രവിച്ചതിന്റെ ലക്ഷണങ്ങൾ; പുറത്ത് വരുന്ന വിവരങ്ങൾ ഞെട്ടിക്കുന്നത്
തൊടുപുഴ: ഏഴു വയസുകാരനെ ക്രൂരമായി മർദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യൽ തുടരുന്നു. പോലീസ് അറസ്റ്റു ചെയ്ത തിരുവനന്തപുരം നന്തൻകോട് കടവത്തൂർ കാസിൽ അരുണ് ആനന്ദിനെ (36)യാണ് തൊടുപുഴ പോലീസ് സ്്റ്റേഷനിൽ വിശദമായി ചോദ്യം ചെയ്യുന്നത്. മൂന്നു ദിവസത്തേക്കാണ് ഇയാളെ കോടതി പോലീസ് കസ്റ്റഡിയിൽ വിട്ടത്. മൂത്ത കുട്ടിയെ മർദ്ദിച്ചതിനു പുറമെ ഇളയകുട്ടിയെയും ശാരീരികമായി ഉപദ്രവിച്ചതിനും ലൈംഗികമായി ദുരുപയോഗം ചെയ്തതുമായും ബന്ധപ്പെട്ട് എടുത്തിരിക്കുന്ന കേസും വിശദമായി അന്വേഷിക്കുകയാണ് പോലീസ്. പ്രത്യേക സംഘങ്ങളായാണ് കേസന്വേഷണം പുരോഗമിക്കുന്നത്. മൂത്ത കുട്ടിയെ മർദ്ദിച്ച കേസ് ഡിവൈഎസ്പി കെ.പി.ജോസിന്റെ നേതൃത്വത്തിലും ഇളയ കുട്ടിക്കു നേരെയുള്ള പീഡനക്കേസ് സിഐ അഭിലാഷ് ഡേവിഡുമാണ് അന്വേഷിക്കുന്നത്. ഇളയ കുട്ടിക്കു നേരെയും പ്രതി ക്രൂര പീഡനം നടത്തിയതായി പോലീസിനു വ്യക്തമായ വിവരങ്ങൾ ലഭിച്ചു. ആറു മാസം മുൻപുണ്ടായ മർദ്ദനത്തിൽ കുട്ടിയുടെ പല്ല് നഷ്ടപ്പെട്ടിരുന്നു.…
Read Moreനടപടിക്രമങ്ങൾ പാലിക്കാതെയുള്ള പഞ്ചായത്തിന്റെ നിർമാണം; സ്ഥലത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച തർക്കം കോടതിയിൽ; വെള്ളംകുടി മുട്ടി ജനം
കടുത്തുരുത്തി: സ്ഥലത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച തർക്കം വർഷങ്ങളായി കോടതിയിൽ; വെള്ളം കുടി മുട്ടി ജനം വലയുന്നു. കടുത്തുരുത്തി പഞ്ചായത്തിലെ പതിനാറാം വാർഡായ എഴുമാന്തുരുത്തിൽ വർഷങ്ങൾക്കു മുന്പ് ആരംഭിച്ച കാവികുളം കുടിവെള്ള പദ്ധതിയാണ് ഇനിയും എങ്ങുമെത്താത്തത്. ഈ മേഖലയിലെ മൂന്നു പട്ടികജാതി കോളനികളിലേക്ക് കുടിവെള്ളമെത്തിക്കാനാണ് പദ്ധതിക്ക് രൂപം നൽകിയത്. ത്രിതല പഞ്ചായത്തു ഫണ്ടുപയോഗിച്ചു പൂർത്തിയാക്കാൻ ലക്ഷ്യമിട്ടിരുന്ന പദ്ധതിയുടെ നിർമാണച്ചുമതല വാട്ടർ അതോറിറ്റിക്കായിരുന്നു. വർഷങ്ങൾക്ക് മുന്പാണ് നാലുവശവും വെള്ളത്താൽ ചുറ്റപ്പെട്ട കല്ലറ പഞ്ചായത്തിലെ മുണ്ടാർ പാറേൽ കോളനി, കൊല്ലങ്കരി കോളനി, നെറ്റിത്തറ കോളനി എന്നിവിടങ്ങളിൽ കുടിവെള്ളമെത്തിക്കാൻ കാവികുളം കുടിവെള്ള പദ്ധതി തയാറാക്കിയത്. 38 ലക്ഷം രൂപയായിരുന്നു പദ്ധതിക്കായി അനുവദിച്ചത്. കടുത്തുരുത്തി പഞ്ചായത്തിലെ അന്നത്തെ പതിനാറാം വാർഡായ എഴുമാന്തുരുത്തിലെ പുറന്പോക്കു വക സ്ഥലത്താണ് കുളവും പന്പുഹൗസും, ടാങ്കും നിർമിച്ച് വെള്ളം നൽകാനായിരുന്നു പദ്ധതി. പുറന്പോക്കു ഭൂമിയാണെന്ന് കരുതി വാട്ടർ അഥോറിറ്റി അധികൃതർ…
Read Moreചിങ്ങവനം-ഞാലിയാകുഴി റോഡിൽ സ്റ്റോപ്പിൽ ബസ് നിർത്തുന്നില്ല; നാട്ടുകാർ ബസ് തടഞ്ഞു; സർവീസ് മുടക്കി ബസുകാർ; പോലീസ് സാന്നിധ്യത്തിൽ ഞായറാഴ്ച ചർച്ച
ചിങ്ങവനം: നാട്ടുകാരുടെയും ബസ് ജീവനക്കാരുടെയും പ്രതിഷേധം തുടരുന്നതിനിടെ ഇന്നും ബസ് സർവീസ് ഭാഗികമായി മുടങ്ങും. സ്റ്റോപ്പിൽ നിർത്തുന്നില്ലെന്ന് ആരോപിച്ചു നാട്ടുകാർ ബസ് തടഞ്ഞതോടെയാണു പ്രശ്നങ്ങൾക്കു തുടക്കം. തുടർന്ന് ബസ് ജീവനക്കാർ സർവീസ് നിർത്തിവച്ചതോടെ യാത്രാക്ലേശവും തുടങ്ങി. ഇന്നലെ ചിങ്ങവനം-ഞാലിയാകുഴി റോഡിലാണു സംഭവം. ബസ് തടഞ്ഞതോടെ ബസുകൾ യാത്രക്കാരെ ഇറക്കിവിട്ട് ഓട്ടം നിർത്തിയിരുന്നു. ചിങ്ങവനം ഞാലിയാകുഴി റോഡിൽ ബസ് കാത്തുനിന്ന യാത്രക്കാർ വലഞ്ഞു. ചിങ്ങവനം ഞാലിയാകുഴി റോഡിലെ റെയിൽവേ ഓവർബ്രിഡ്ജിനുസമീപമുള്ള സ്റ്റോപ്പിലാണ് ഇന്നലെ നാട്ടുകാർ ബസ് തടഞ്ഞത്. സംഭവത്തെ തുടർന്ന് ഞാലിയാകുഴി റോഡിൽ മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു. വർഷങ്ങളായി നിലനിന്നിരുന്ന സ്റ്റോപ്പിലാണ് ഇന്നലെ മുതൽ സ്വകാര്യ ബസുകൾ നിർത്തില്ലെന്ന് പിടിവാശിയുമായി രംഗത്തെത്തിയത്. തുടർന്ന് രാവിലെ നാട്ടുകാരുടേയും വ്യാപാരികളുടേയും നേതൃത്വത്തിൽ ബസ് തടഞ്ഞിരുന്നു. തുടർന്നു പോലീസിന്റെ സാന്നിധ്യത്തിൽ ബസുകൾ സ്റ്റോപ്പിൽ നിർത്തിക്കുകയായിരുന്നു. ഉച്ചകഴിഞ്ഞ് ബസുകൾ നിർത്താതെ വന്നതിനെ തുടർന്ന് സ്ത്രീകളുൾപ്പെടെയുള്ള…
Read Moreആദ്യ ഭാര്യയിലെ കുട്ടിക്ക് ചിറ്റമ്മയെ ഇഷ്ടമായില്ല; വിവാഹ വാഗ്ദാനം നൽകി നാലുവർഷം പീഡിപ്പിച്ച ശേഷം പിൻമാറി: ഓട്ടോ ഡ്രൈവർക്കെതിരേ കേസ്
ഏറ്റുമാനൂർ: വിവാഹ വാഗ്ദാനം നൽകി യുവതിയെ ഏതാനും വർഷങ്ങളായി പീഡിപ്പിച്ചെന്ന പരാതിയിൽ അതിരന്പുഴ സ്വദേശി ഓട്ടോ ഡ്രൈവർക്കെതിരേ ഏറ്റുമാനൂർ പോലീസ് കേസെടുത്തു. ഓട്ടോ ഡ്രൈവറും പരാതിക്കാരിയായ യുവതിയും കഴിഞ്ഞ നാല് വർഷമായി പ്രണയത്തിലായിരുന്നു. മുൻപ് വിവാഹിതനായിരുന്ന ഇയാൾ പിന്നിട് ഈ ബന്ധം വേർപിരിയുകയായിരുന്നു. അതിന് ശേഷമാണ് യുവതിയുമായി പ്രണയത്തിലായത്. അതിന് ശേഷം വീട്ടുകാരുടെ സമ്മതത്തോടെ വിവാഹിതരാകുവാൻ രജിസ്റ്റർ ഓഫീസിൽ ഇരുവരും ചേർന്ന് അപേക്ഷ നല്കി. ഇതിന്റെ ഭാഗമായി നോട്ടീസ് ഇടുകയും ചെയ്തിരുന്നു. എന്നാൽ അതിന് ശേഷം ആദ്യ വിവാഹത്തിലെ മക്കൾക്ക് ഈ ബന്ധത്തോട് താല്പര്യം ഇല്ല എന്ന കാരണം കൊണ്ട് വിവാഹത്തിൽ നിന്നും പിൻമാറി. പിന്നീട് ഇയാളെ അനുനയിപ്പിക്കാൻ യുവതിയുടെ വീട്ടുകാർ ശ്രമിച്ചു എങ്കിലും തീരുമാനത്തിൽ ഉറച്ച് നിൽക്കുകയായിരുന്നു. ഇതൊടെയാണ് യുവതി പോലീസിൽ പരാതി നൽകിയത്. ഏറ്റുമാനൂർ പോലിസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.
Read Moreകെവിൻ കേസിൽ വിചാരണ ഈമാസം ആരംഭിച്ചേക്കും; കേസിൽ 186 സാക്ഷികളും 180 തെളിവ് പ്രമാണരേഖകളും
കോട്ടയം: കെവിൻ കേസിൽ വിചാരണ ഈമാസം തന്നെ ആരംഭിച്ചേക്കും. വിചാരണ തീയതി പ്രഖ്യാപിക്കുന്നതിന് കേസ് ആറിലേക്കു മാറ്റി. കോട്ടയം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ഇന്നലെ കേസ് പരിഗണിച്ചത്. കുറ്റപത്രത്തിൽ ഗൂഢാലോചനയിലും തട്ടിക്കൊണ്ടുപോകലിലും പങ്കെടുത്ത പ്രതികളുടെ പേരുകൾ തെറ്റായാണ് രേഖപ്പെടുത്തിയതെന്നു പ്രതിഭാഗം ചൂണ്ടിക്കാട്ടി. രണ്ടും നാലും പ്രതികൾ എന്നസ്ഥാനത്ത് ഒന്നു മുതൽ നാലുവരെ എന്നും ആറും ഏഴും പ്രതികൾക്കു കുറ്റംചേർത്തിരിക്കുന്ന തെറ്റുകൾ തിരുത്തണമെന്നുമായിരുന്നു ആവശ്യം. പരിശോധിച്ചു പിശകുണ്ടെങ്കിൽ തിരുത്തിയ കുറ്റപത്രം ആറിനു കേസ് വീണ്ടും പരിഗണിക്കുന്പോൾ പ്രതികളെ വായിച്ചു കേൾപ്പിക്കും.അസാധാരണ കേസുകളിൽ ഇത്തരം പിഴവുകൾ കടന്നുകൂടാറുണ്ടെന്നും അത്തരം സാഹചര്യങ്ങളിൽ കുറ്റപത്രത്തിൽ തിരുത്തലുകൾ വരുത്താൻ പ്രിൻസിപ്പൽ കോടതിക്ക് അധികാരമുണ്ടെന്നും പ്രോസിക്യൂഷൻ അറിയിച്ചു. കേസിൽ കസ്റ്റഡിയിലെടുത്ത ഒന്നാംപ്രതി സാനു ഉപയോഗിച്ച കാർ വിട്ടുനൽകണമെന്ന പ്രതിഭാഗത്തിന്റെ അപേക്ഷയും കോടതി തള്ളി. നട്ടാശേരി പ്ലാത്തറ ജോസഫിന്റെ മകൻ കെവിനെ (24) ഭാര്യ നീനുവിന്റെ ബന്ധുക്കളും…
Read Moreഭർത്താവ് വിദേശത്തു പോയപ്പോൾ ഭർതൃ പിതാവും മാതാവിന്റെയും ക്രൂര പീഡനം; യുവതിയുടെ പരാതിയിൽ കേസെടുത്തു പോലാസ്
കോട്ടയം: ഭർത്താവ് വിദേശത്തു പോയപ്പോൾ ഭാര്യ സന്തം വീട്ടിൽ പോയതിന് ഭർതൃ പിതാവും മാതാവും ചേർന്ന് യുവതിയെ മർദിച്ചതായി പരാതി. യുവതിയുടെ പരാതിയിൽ അമ്മായി അപ്പനും അമ്മായി അമ്മയ്ക്കുമെതിരേ പാലാ പോലീസ് കേസെടുത്തു. തൊടുപുഴ സ്വദേശിയായ യുവതിയാണ് ഇന്നലെ പാലാ പോലീസിലെത്തി പരാതി നല്കിയത്. ഒരു വർഷം മുൻപായിരുന്നു യുവതിയും പാലാ സ്വദേശിയുമായുള്ള വിവാഹം. മൂന്നു മാസത്തിനു ശേഷം ഭർത്താവ് ഗൾഫിലേക്ക് പോയി. ഇതോടെ യുവതി സ്വന്തം വീട്ടിലേക്ക് പോയി. ഇതേ ചൊല്ലി ഭർതൃ പിതാവും മാതാവുമായി വഴക്കുണ്ടാകുമായിരുന്നു. ഇതിനിടെ യുവതി ഭർതൃ വീട്ടിലെത്തി തുണിയും അലമാരയും മറ്റും സ്വന്തം വീട്ടിലേക്ക് കൊണ്ടുപോയി. പോലീസിന്റെ സാന്നിധ്യത്തിലായിരുന്നു ഇത്. ഇതിനിടെയാണ് മർദിച്ചതെന്നു ചൂണ്ടിക്കാട്ടി ഇപ്പോൾ പരാതി നല്കിയിരിക്കുന്നത്. അതേ സമയം കേസെടുത്തെങ്കിലും വിശദമായ അന്വേഷണം നടത്തി പരാതിയിൽ പറയുന്ന കാര്യം സത്യമാണോ എന്നറിഞ്ഞ ശേഷമേ തുടർ നടപടികൾ ഉണ്ടാവു…
Read Moreകൃഷ്ണപിള്ളയുടെ നാട്ടിൽ പ്രചാരണത്തിനു ആവേശം പകരാൻ യെച്ചൂരിയെത്തി
സ്വന്തം ലേഖകൻ കോട്ടയം: കമ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥാപകൻ കൃഷ്ണപിള്ളയുടെ ജൻമനാട്ടിൽ, വൈക്കത്തിന്റെ മണ്ണിൽ വിപ്ലവ പാർട്ടിയുടെ അമരക്കാരൻ എത്തിയത് പ്രവർത്തകരെ ആവേശത്തിലാഴ്ത്തി. കോട്ടയം പാർലമെന്റ് മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി വി.എൻ. വാസവന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി വൈക്കം ബോട്ടു ജെട്ടിയിൽ ചേർന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യാനാണ് സിപിഎം അഖിലേന്ത്യാ സെക്രട്ടറി സീതാറാം യെച്ചൂരി എത്തിയത്. വൈക്കത്തെ എന്റെ പ്രിയപ്പെട്ട സഹോദരി സഹോദരൻമാരെ എന്നു മലയാളത്തിൽ പറഞ്ഞുകൊണ്ടായിരുന്നു യെച്ചൂരി പ്രസംഗം തുടങ്ങിയത്. ഹർഷാരവത്തോടെയാണ് സമ്മേളനവേദി ഇതിനെ സ്വീകരിച്ചത്. എന്റെ മാതൃഭാഷ തെലുങ്കാണെന്നും മലയാളം ശരിക്കും അറിയില്ലെന്നും ഇംഗ്ലീഷിലാണ് സംസാരിക്കുന്നതെന്നും യെച്ചൂരി പറഞ്ഞു. വൈക്കത്ത് മഹാത്മാഗാന്ധി വന്നതും ഇ.പി. രാമസ്വാമി നായക്കർ അടക്കമുള്ളവർ വൈക്കത്തിന്റെ മണ്ണിൽ നടത്തിയ പോരാട്ടങ്ങളും യെച്ചൂരി പ്രസംഗത്തിൽ ഓർമിപ്പിച്ചു. സ്വാതന്ത്യ സമരത്തിൽ വൈക്കത്തിന്റെ പങ്ക്, വൈക്കം സത്യഗ്രഹം, തീണ്ടലിലും തൊടിലിനുമെതിരെ വൈക്കത്തു നടന്ന പ്രക്ഷോഭം എന്നീ…
Read Moreശബരിമലയെ ബിജെപിയും കോണ്ഗ്രസും രാഷ്ട്രീയ അവസരമാക്കിയെന്ന് എൻഎസ്എസ്
ചങ്ങനാശേരി: ശബരിമല യുവതി പ്രവേശന വിഷയത്തെ ബിജെപിയും കോണ്ഗ്രസും രാഷ്ട്രീയ അവസരമാക്കിയെന്ന വിമർശനവുമായി എൻഎസ്എസ്. ലോക്സഭാ തെരഞ്ഞെടുപ്പിൽ സമദൂര നിലപാട് തന്നെയാണ് സ്വീകരിക്കുകയെന്നും എൻഎസ്എസ് വ്യക്തമാക്കി. ശബരിമലയിലെ ആചാര സംരക്ഷണത്തിൽ വിശ്വാസി സമൂഹത്തോടൊപ്പമാണ് സമുദായം നിലനിന്നത്. ശബരിമലയിലെ നിയമനടപടികൾക്ക് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തയാറായില്ലെന്നും എൻഎസ്എസ് വിമർശിച്ചു.
Read Moreപ്രായപൂർത്തിയാകാത്ത കുട്ടികളുടെ അശ്ലീല ചിത്രങ്ങളുള്ള വെബ് സൈറ്റ് പതിവായി സന്ദർശിച്ചയാൾ അറസ്റ്റിൽ
കടുത്തുരുത്തി: പ്രായപൂർത്തിയാകാത്ത കുട്ടികളുടെ അശ്ലീല ചിത്രങ്ങളും വീഡിയോകളും അടങ്ങിയ വെബ്സൈറ്റ് പതിവായി സന്ദർശിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. കുറുപ്പന്തറ കാഞ്ഞിരത്താനം സ്വദേശി ടോംസ് (32) നെയാണ് കടുത്തുരുത്തി എസ്എച്ച്ഒ വി.കെ. ശിവൻകുട്ടിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്. ഐടി ആക്ട് 67 (എ), (ബി), വകുപ്പുകൾ പ്രകാരമാണ് പ്രതിക്കെതിരേ പോലീസ് കേസെടുത്തത്. ഇയാൾ പതിവായി ഇത്തരം വെബ്സൈറ്റുകൾ കാണുകയും അതിൽനിന്ന് ചിത്രങ്ങളും വീഡിയോകളും ഡൗണ്ലോഡിംങ് നടത്തുകയും ചെയ്തിരുന്നതായി പോലീസ് പറയുന്നു. കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ പോലീസ് നടത്തിയ നിരീക്ഷണത്തിലാണ് പ്രതി പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.
Read More