കുമരകം: കുമരകത്ത് തോട്ടിൽ കണ്ടെത്തിയ ബൈക്കിന്റെ ഉടമയെ കണ്ടെത്തി. ഇന്നലെ പുലർച്ചെ കുമരകത്ത് ഒന്നാം കലുങ്കിനു സമീപം തോട്ടിൽ വീണു കിടക്കുന്ന നിലയിൽ കണ്ടെത്തിയ ബൈക്കിന്റെ ഉടമ ഇന്നലെ കുമരകം പോലീസ് സ്റ്റേഷനിലെത്തി. നിയന്ത്രണം വിട്ട് കലുങ്കിൽ നിന്നും ബൈക്കുമായി തോട്ടിലേക്ക് വീഴുകയായിരുന്നെന്നും തനിക്ക് പരുക്കുകളൊന്നും ഇല്ലെന്നുമാണ് ഇയാൾ പോലീസിനെ അറിയിച്ചത്. കേസൊന്നും വേണ്ടെന്നും അറിയിച്ചതിനെ തുടർന്ന് ബൈക്ക് ഉടമയ്ക്ക് വിട്ടുനൽകി. ഇന്നലെ പുലർച്ചെ നടക്കാനിറങ്ങിയവരാണ് ബൈക്ക് തോട്ടിൽ വീണു കിടക്കുന്നതു കണ്ടത്. ഇവർ അറിയിച്ചതനുസരിച്ച് പോലീസ് എത്തി. നാട്ടുകാരുടെ സഹായത്തോടെ ബൈക്ക് കരയ്ക്കു കയറ്റി. പിന്നീട് നടത്തിയ അന്വേഷണത്തിൽ തോട്ടിൽ നിന്ന് രണ്ടു ചെരുപ്പുകൾ കിട്ടിയെങ്കിലും ബൈക്കിൽ സഞ്ചരിച്ചയാളെക്കുറിച്ച് വിവരമൊന്നും ലഭിച്ചില്ല. പോലീസ് ബൈക്ക് കസ്റ്റഡിയിലെടുത്തിരിക്കുകയായിരുന്നു.
Read MoreCategory: Kottayam
പെടയെല്ലാം പൂവൻ കോഴിയായി സാറേ..! മുട്ടക്കോഴിയെ വാങ്ങിയാൽ, ‘കോഴിത്തീറ്റ ഫ്രീ, കൂടിന് സബ്സിഡി; കോഴിയുടെ പേരിൽ കോട്ടയത്തുകാർ തട്ടിപ്പിനിരയായതിങ്ങനെ…
കോട്ടയം: കോഴിയുടെ പേരിൽ വൻ തട്ടിപ്പ്. മുട്ടക്കോഴിയെ വാങ്ങിയാൽ മൂന്നു വർഷം തീറ്റ ഫ്രീ. കോഴിക്കൂടിന് സബ്സിഡി. സംഗതി കേട്ടവർ അൻപതും നൂറു കോഴികളെ വാങ്ങി. കോഴിക്കൂടിനും തീറ്റയ്ക്കുമായി കാത്തിരിപ്പാണ്. അമയന്നൂർ, തിരുവഞ്ചൂർ , നീറിക്കാട് പ്രദേശത്തുള്ളവരാണ് തട്ടിപ്പിനിരയായത്. കഴിഞ്ഞ ദിവസം ഇവിടങ്ങളിലെ വീടുകളിൽ ഒരു സ്ത്രീയും പുരുഷനും എത്തി. സർക്കാർ കോഴി വളർത്തൽ കേന്ദ്രത്തിൽനിന്നാണ് എന്നു പരിചയപ്പെടുത്തി. മുട്ടക്കോഴി ഒന്നിന് 130 രൂപ വിലയ്ക്ക് വാങ്ങിയാൽ മൂന്നു വർഷം കോഴിത്തീറ്റ ഫ്രീ. പതിനായിരവും ഇരുപതിനായിരവും ചെലവാകുന്ന വലിയ കോഴിക്കൂടിന് 1800 രൂപ. ബിപിഎൽ ആണെങ്കിൽ ആയിരം നല്കിയാൽ മതി. മോഹന വാഗ്ദാനങ്ങൾ കേട്ട് ഗ്രാമീണർ മയങ്ങി. ആദ്യദിനം ഓർഡർ ശേഖരിച്ചു. പിറ്റേന്ന് ഓട്ടോറിക്ഷയിൽ കോഴിയുമായെത്തി. കോഴിയെ നല്കി പണം വാങ്ങി. കോഴിക്കൂടും കോഴിത്തീറ്റയും പിന്നാലെ വണ്ടിയിൽ വരുന്നുണ്ടെന്നു പറഞ്ഞായിരുന്നു കോഴി വിതരണം. അൻപതും നൂറും കോഴികളെ…
Read Moreവിജയരാഘവന്റെ അധിഷേപം: സിപിഎം മാപ്പു പറയണമെന്ന് മുല്ലപ്പള്ളി; പരാമർശം അപമാനകരമെന്ന് ഉമ്മൻ ചാണ്ടി
തിരുവനന്തപുരം: ആലത്തൂരിലെ യുഡിഎഫ് സ്ഥാനാർഥി രമ്യ ഹരിദാസിനെതിരായ എൽഡിഎഫ് കൺവീനർ എ.വിജയരാഘവന്റെ പരാമര്ശത്തില് സിപിഎം പരസ്യമായി മാപ്പുപറയണമെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്. സ്ത്രീത്വത്തെ അപമാനിച്ചതിന് വിജയരാഘവനെതിരെ പാര്ട്ടി അച്ചടക്കനടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പരാമർശത്തിനെതിരെ കോണ്ഗ്രസ് ശക്തമായ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും മുല്ലപ്പള്ളി കൂട്ടിച്ചേർത്തു. രമ്യ ഹരിദാസിനെതിരായ പരാമർശം അപമാനകരമെന്ന് ഉമ്മൻ ചാണ്ടി കോട്ടയം: ആലത്തൂരിലെ യുഡിഎഫ് സ്ഥാനാർഥി രമ്യ ഹരിദാസിനെതിരായ എൽഡിഎഫ് കൺവീനർ എ. വിജയരാഘവന്റെ പരാമർശം പ്രതിഷേധാര്ഹവും അപമാനകരവുമാണെന്ന് എഐസിസി ജനറൽ സെക്രട്ടറി ഉമ്മന് ചാണ്ടി. സ്ത്രീത്വത്തെയും ദളിത് വിഭാഗത്തെയുമാണ് വിജയരാഘവന് അധിക്ഷേപിച്ചത്. മൂന്നു ദിവസമായി സിപിഎമ്മിന്റെ സമനില തെറ്റിയിരിക്കുകയാണെന്നും ഉമ്മൻചാണ്ടി പറഞ്ഞു.
Read Moreകുമരകത്ത് തോട്ടിൽ കണ്ട ബൈക്ക് കരയ്ക്കു കയറ്റി; ആളെപ്പറ്റി വിവരമില്ല; കുമരകം പോലീസ് പറയുന്നതിങ്ങനെ…
കുമരകം: കുമരകത്ത് പുലർച്ചെ തോട്ടിലേക്ക് മറിഞ്ഞു കിടന്ന ബൈക്ക് പ്രഭാത സവാരിക്ക് എത്തിയവരും പോലീസും ചേർന്ന് കരയ്ക്കുകയറ്റി ആളെ കണ്ടെത്തിയില്ല. ഇന്നു പുലർച്ചെ കോട്ടയം – കുമരകം റോഡിൽ ഒന്നാം കലുങ്കിൽ നിന്നും തോട്ടിലേക്ക് വീണു കിടക്കുന്നതായാണ് ബജാജ് പൾസർ ബൈക്ക് കണ്ടെത്തിയത്. പ്രഭാത സവാരിക്ക് വന്നവരാണ് സംഭവം കണ്ട് പോലീസിൽ അറിയിച്ചത്. കുമരകം സ്വദേശിയുടേതാണെന്നു സംശയിക്കുന്നു. പോലീസ് ഉദ്യോഗസ്ഥർ തോട്ടിൽ നടത്തിയ തെരച്ചിലിൽ ഒരു ജോഡി ചെരുപ്പുകൾ കണ്ടെത്തിയെങ്കിലും സംഭവം നടന്ന തെപ്പോഴെന്നോ ബൈക്കിൽ സഞ്ചരിച്ചിരുന്നവരെ കുറിച്ചോ ഉള്ള വിവരങ്ങൾ ഇതുവരെ ലഭിച്ചിട്ടില്ല. പ്രഭാതസവാരിക്കെത്തിയവരുടെ സഹായത്തോടെ കുമരകം പോലീസ് ബൈക്ക് വലിച്ചു കയറ്റി. തോട്ടിൽ അധികം വെള്ളമില്ലാത്തതിനാൽ വെള്ളത്തിൽ അകപ്പെടാനിടയില്ല. യാത്രക്കാരൻ രക്ഷപ്പെട്ടു പോയതാകാനാണ് സാധ്യത.
Read Moreഹെൽമറ്റ് ഇല്ലാതെ ഡ്രൈവിംഗ്; പെറ്റിയായി കിട്ടിയ നോട്ടീസ് വെച്ച് ട്രോൾ; ഒടുവിൽ യുവാവിന് മാപ്പ് പറയേണ്ടിവന്ന കഥയിങ്ങനെ…
എരുമേലി: പോലീസിന്റെ കാമറ കണ്ണുകളിൽ കണ്ട ദൃശ്യം പ്രകാരം ഹെൽമറ്റ് ഇല്ലാതെ ബൈക്ക് ഡ്രൈവിംഗ് നടത്തിയതിന് നിയമലംഘനത്തിന് പിഴ ചുമത്തി കേസെടുത്ത് നോട്ടീസ് അയച്ചപ്പോൾ മാസം മാറിപ്പോയി. അത് ഫേസ്ബുക്കിൽ ബൈക്ക് യാത്രികന്റെ സുഹൃത്ത് ട്രോൾ ആക്കി. കേരള പോലീസിനെ അപകീർത്തിപ്പെടുത്തുന്ന നിലയിലായിരുന്നു ആ ട്രോൾ. അത് പുലിവാലായി. ഒടുവിൽ പോലീസ് വിളിപ്പിച്ച് മണിക്കൂറുകൾക്കൊടുവിൽ കേസെടുക്കാൻ നടപടികളായി. കേസെടുത്താൽ ട്രോൾ ഇട്ട യുവാവിന് ജോലി പോകും. നൂറ് രൂപ പെറ്റി അടച്ചാൽ കേസ് തീരുമെന്നിരിക്കെ സംസ്ഥാനത്തെ പോലീസ് വകുപ്പിനെ മൊത്തം ആക്ഷേപിച്ച ട്രോൾ വെറുതെ വിടാൻ കഴിയില്ലെന്നായി പോലീസ് വകുപ്പ്. കഴിഞ്ഞ ദിവസം എരുമേലി പോലീസ് സംസ്ഥാന പോലീസ് വകുപ്പിന് മുന്പിൽ വിഷമിച്ച സങ്കീർണമായ പ്രശ്നമായിരുന്നു ഇത്. യുവാക്കൾ സംഗതിയുടെ ഗുരുതരം അറിയാതെ പോസ്റ്റിട്ടതാണെന്നറിയിച്ച് ജാമ്യമില്ലാവകുപ്പ് ചുമത്തേണ്ടുന്ന കേസ് ഒഴിവാക്കിയെന്ന് പോലീസ് പറയുന്നു. ട്രോൾ ഇട്ട യുവാവ്…
Read Moreവ്യാജരേഖകളുണ്ടാക്കി വാഹനങ്ങൾ വാങ്ങി മറിച്ചു വിറ്റ് ലക്ഷങ്ങൾ തട്ടിയ സംഭവം ; റിജുവിന്റെ പേരിൽ നിരവധി തട്ടിപ്പുകേസുകൾ
കോതമംഗലം: സുഹൃത്തിന്റെ തിരിച്ചറിയൽ രേഖകളും ചെക്കും ഉപയോഗിച്ച് വ്യാജ രേഖകൾ നിർമിച്ച് ആഡംബര കാർ വാങ്ങി മറിച്ചുവിറ്റ് ലക്ഷങ്ങൾ തട്ടിയെടുത്ത് ഗൾഫിലേക്ക് മുങ്ങിയ കേസിൽ പിടിയിലായ ഓച്ചിറ വലിയകുളങ്ങര സജിത ഭവനിൽ റിജു ഇബ്രാഹിം (38) നെ പോലീസ് ഇന്ന് കൂടുതൽ ചോദ്യം ചെയ്യും. തുടർന്ന് തുടർന്നു കോതമംഗലം കോടതിയിൽ ഹാജരാക്കിയ ശേഷം തെളിവെടുപ്പുകൾക്കായി കസ്റ്റഡിയിൽ വാങ്ങുമെന്ന് എസ്ഐ രഞ്ചൻകുമാർ അറിയിച്ചു. പ്രതിയുടെ പേരിൽ സമാനമായ നിരവധി കേസുകൾ സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളിലായി നിലവിലുണ്ടെന്നും പോലീസ് അറിയിച്ചു. മുംബൈയിൽവച്ച് അറസ്റ്റിലായ ഇയാളെ ഇന്നലെ വൈകിട്ടാണ് കോതമംഗലത്ത് എത്തിച്ചത്. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്: പിണ്ടിമന സ്വദേശി ബിനീഷിന്റെ തിരിച്ചറിയൽ കാർഡും ചെക്കും ഉപയോഗിച്ച് വ്യാജ രേഖ നിർമിച്ച് 32 ലക്ഷം രൂപയാണ് പ്രതി തട്ടിയെടുത്തത്. 2018ലായിരുന്നു സംഭവം. പ്രതി റിജു പിണ്ടിമന മുത്തംകഴിയിലെ ഭാര്യ വിട്ടിലെത്തിയ സമയങ്ങളിലാണ് സമീപവാസിയായ…
Read Moreമധ്യവേനൽ അവധിയായി; ഇനിയുള്ള രണ്ടു മാസം കുട്ടികൾക്ക് ആഘോഷങ്ങളുടെ കാലം; വേനൽ ചൂടിനെ പേടിച്ച് വീട്ടമ്മമാർ
കാഞ്ഞിരപ്പള്ളി: ഇനിയുള്ള രണ്ടു മാസം കുട്ടികൾക്ക് ആഘോഷങ്ങളുടെ കാലമാണ്. മധ്യവേനൽ അവധിക്കായി സംസ്ഥാനത്തെ സ്കൂളുകളും കോളജുകളും അടച്ചതോടെ നാട്ടിലെ കളിക്കളങ്ങളിൽ കുട്ടികൾ സജീവമായി.രാവിലെ മുതൽ ബാറ്റും ബോളുമായി കുട്ടികൾ ഗ്രൗണ്ടുകളിൽ തന്നെയുണ്ട്. അവധിക്കാലം തുടങ്ങിയതോടെ കുട്ടികൾക്കായി വിവിധ സംഘടനകളുടെ വകയായി വോളിബോൾ, ഫുട്ബോൾ, ഷട്ടിൽ തുടങ്ങിയ കോച്ചിംഗ് ക്യാന്പുകൾ തുടങ്ങി. കൂടാതെ സംഗീതം, നൃത്തം, വാദ്യോപകരണങ്ങൾ എന്നിവയുടെ അവധിക്കാല പരിശീലന ക്ലാസുകളും പലയിടങ്ങളിലും ആരംഭിച്ചിട്ടുണ്ട്. അവധിക്കാല സീസണിൽ വിറ്റഴിക്കുവാനായി പുതിയയിനം സൈക്കിളുകളുമായി സൈക്കിൾ ഷോപ്പ് ഉടമകൾ ആനുകൂല്യ പ്രഖ്യാപനങ്ങളുമായി രംഗത്തു വന്നു കഴിഞ്ഞു. മധ്യവേനൽ അവധി ആരംഭിക്കുന്നതോടെ സൈക്കിളിൽ നിന്നും മരങ്ങളിൽ നിന്നും വീണ് ഒട്ടേറെ കുട്ടികൾ ഓർത്തോ വിഭാഗം ഡോക്ടർമാരുടെ അടുത്ത് എത്തുക പതിവു കാഴ്ചയാണ്. ഇക്കുറി വേനൽ രൂക്ഷമായതോടെ കുട്ടികളെ പുറത്തേക്കു വിടാൻ അമ്മമാർ മടിച്ചു നിൽക്കുന്ന കാഴ്ചയാണ് പലയിടങ്ങളിലും. എന്നാൽ, പഴയകാലത്തെ അപേക്ഷിച്ച്…
Read Moreഅരുൺ ആനന്ദിനെ തൊടുപുഴയിൽ എത്തിച്ചു തെളിവെടുപ്പ് നടത്തി; അസഭ്യവർഷവും ആക്രോശവുമായി നാട്ടുകാർ
തൊടുപുഴ: ഏഴുവയസുകാരനെ ക്രൂരമായി മർദിച്ച കേസിലെ പ്രതി തിരുവനന്തപുരം സ്വദേശി അരുൺ ആനന്ദിനെ തെളിവെടുപ്പിനായി സംഭവസ്ഥലത്തെത്തിച്ചു. കുമാരമംഗലത്ത് ഇവർ താമസിക്കുന്ന വാടക വീട്ടിലാണ് തെളിവെടുപ്പിനായി ഇന്നു രാവിലെ 10.30ന് കൊണ്ടുവന്നത്. തൊടുപുഴ ഡിവൈഎസ്പി കെ.പി. ജോസ്, സിഐ അഭിലാഷ് ഡേവിഡ് എന്നിവരുടെ നേതൃത്വത്തിൽ വൻ പോലീസ് സന്നാഹത്തോടെയാണ് പ്രതിയെ സ്ഥലത്തെത്തിച്ചത്.പ്രതിയെ കൊണ്ടുവരുന്ന വിവരമറിഞ്ഞ് വൻ ജനക്കൂട്ടവും എത്തിയിരുന്നു. പ്രതിയെ വാഹനത്തിൽനിന്ന് ഇറക്കിയപ്പോൾ ജനം കൂകിവിളിച്ചു. കുട്ടിയെ മർദിച്ച മുറിയും മർദിച്ച രീതികളും പ്രതി പോലീസിനു കാട്ടിക്കൊടുത്തു. 15 മിനിറ്റ് നീണ്ട തെളിവെടുപ്പിനുശേഷം ഇയാളെ വീടിനു പുറത്തിറക്കിയപ്പോൾ ജനക്കൂട്ടം തടയാൻ ശ്രമിക്കുകയും ഇയാൾക്കുനേരെ അസഭ്യവർഷവും ആക്രോശവും നടത്തുകയും ചെയ്തു. പോലീസ് ഏറെ പണിപ്പെട്ടാണ് ഇയാളെ വാഹനത്തിൽ കയറ്റി തിരികെ കൊണ്ടുപോയത്. ഉച്ചകഴിഞ്ഞ് ഇയാളെ തൊടുപുഴ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും.
Read Moreമർദ്ദനമേറ്റ കുട്ടിക്ക് മസ്തിഷ്ക മരണം സംഭവിച്ചു; കുട്ടി ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന പ്രതീക്ഷ വേണ്ടെന്ന് വിദഗ്ധ ഡോക്ടർ
തൊടുപുഴ: മർദ്ദനമേറ്റ് ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ കുട്ടിക്ക് മസ്തിഷ്ക മരണം സംഭവിച്ചുവെന്ന് ഡോക്ടർമാർ.കോലഞ്ചേരി മെഡിക്കൽ മിഷൻ ന്യൂറോ ഐസിയുവിൽ കഴിയുന്ന കുട്ടിയുടെ നില അതീവ ഗുരുതരമാണെന്നും വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തുന്നതെന്നും ഡോക്ടർമാർ പറഞ്ഞു. കുട്ടി ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന് പ്രതീക്ഷ വേണ്ടെന്നാണ് വിദഗ്ധ ഡോക്ടർമാരുടെ നിരീക്ഷണം. കുട്ടിയുടെ മാതാവിനൊപ്പം കഴിഞ്ഞിരുന്ന തിരുവനന്തപുരം നന്തൻകോട് സ്വദേശി കടവത്തൂർ കാസിൽ അരുണ് ആനന്ദ് (36) എന്നയാളാണ് കുട്ടിയെ മർദ്ദിച്ച് മൃതപ്രായനാക്കിയത്. ഇയാളെ വധശ്രമത്തിനു പുറമെ പോക്സോ കേസും ചുമത്തി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തിൽ കുട്ടിയുടെ മാതാവിനെ കൂടി പ്രതി ചേർക്കാൻ കഴുയുമോ എന്ന് പോലീസ് പരിശോധിക്കുന്നുണ്ട്. പ്രതി കുട്ടിയുടെ അനുജനെയും മാതാവിനെയും മർദ്ദിച്ചിരുന്നു. ഇവർക്കും പരിക്കേറ്റിട്ടുണ്ട്. കട്ടിലിൽ നിന്നും തൊഴിച്ചു താഴെയിട്ട് പിന്നീട് കുട്ടിയെ ഭിത്തിയിലേക്ക് എടുത്തടിക്കുകയായിരുന്നുവെന്ന് പ്രതി പോലീസിനോട് സമ്മതിച്ചിരുന്നു. ഒരുവർഷം മുന്പ് കുട്ടികളുടെ പിതാവ് ഹൃദയസ്തംഭനത്തെ…
Read Moreകുട്ടികളെ തട്ടിക്കൊണ്ടുപോയെന്ന സന്ദേശം; മണിക്കൂറുകൾക്കുള്ളിൽ സത്യവസ്ഥ കണ്ടെത്തി പോലീസ്; കോട്ടയത്തെ തട്ടിക്കൊണ്ടുപോകലിനു പിന്നിലെ കഥ രസകരമാകുന്നതിങ്ങനെ…
കോട്ടയം: രണ്ടു കുട്ടികളെ കാറിൽ തട്ടിക്കൊണ്ടുപോകുന്നതു കണ്ടെന്ന ഫോണ് സന്ദേശം ഇന്നലെ രാത്രി പോലീസിനെ മുൾമുനയിൽ നിർത്തി. മണിക്കൂറുകൾക്കകം സംഭവത്തിന്റെ നിജസ്ഥിതി പോലീസ് കണ്ടെത്തി. ഇന്നലെ രാത്രി ഒൻപതു മണിയോടെ പാലാ പോലീസ് സ്റ്റേഷനിലേക്ക് ഒരാൾ ഫോണിൽ വിളിച്ച് രണ്ടു കുട്ടികളെ കാറിൽ തട്ടിക്കൊണ്ടു പോകുന്നതു കണ്ടുവെന്നു പറഞ്ഞു. കാറിന്റെ സീറ്റിനടിയിലാണ് കുട്ടികളെ കിടത്തിയിരിക്കുന്നതെന്നും കാറിന്റെ നന്പർ സഹിതമാണ് വിളിച്ചറിയിച്ചത്. ജില്ലാ പോലീസ് സൂപ്രണ്ടിനെയും ഇയാൾ ഇതേ സംഭവം വിളിച്ചറിയിച്ചു. അപ്പോൾ തന്നെ പോലീസ് ജാഗ്രതയോടെ രംഗത്തിറങ്ങി. കാറിന്റെ നന്പർ ഇന്റർ നെറ്റിൽ തെരഞ്ഞ് ഉടമയുടെ വിലാസവും ഫോണ് നന്പരും കണ്ടുപിടിച്ച് വിളിച്ചപ്പോൾ ഒരാഴ്ച മുൻപ് പൊളിക്കാനായി കാർ വിറ്റെന്നായിരുന്നു മറുപടി. ഇതോടെ സംഗതി ശരിയാണെന്നു പോലീസ് ഉറപ്പിച്ചു. സാധാരണയായി പൊളിക്കാനുള്ള വണ്ടികളാണ് ഇത്തരം കുറ്റകൃത്യങ്ങൾക്ക് ഉപയോഗിക്കാറുള്ളത്. കാർ വാങ്ങിയ ആളുടെ വിലാസവും ഫോണ് നന്പരും ഉടമയുടെ…
Read More