കോട്ടയം: ജെസ്ന മരിയ ജെയിംസിന്റെ തിരോധാന കേസ് ഫയലുകൾ ക്രൈംബ്രാഞ്ചിന് കൈമാറി ഒരു മാസം പിന്നിട്ടിട്ടും അന്വേഷണം തുടങ്ങിയില്ല. പത്തനംതിട്ട പോലീസ് ആലപ്പുഴ ജില്ലാ ക്രൈംബ്രാഞ്ചിനാണ് കേസ് അന്വേഷണ ഫയലുകൾ കൈമാറിയിട്ടുണ്ട്. ജെസ്നയുടെ മൊബൈൽ ഫോൺ, പുസ്തകങ്ങൾ, ഫോണ് ഡയറി തുടങ്ങി കൈവശമുണ്ടായിരുന്ന എല്ലാ രേഖകളും ക്രൈംബ്രാഞ്ചിനു കൈമാറി. പോലീസ് ചോദ്യം ചെയ്തവരിൽനിന്ന് ലഭിച്ച വിവരങ്ങൾ ഉൾപ്പെട്ട പോലീസ് ഫയലുകളും ഇതിൽപ്പെടും. മാർച്ച് 22നാണ് കാഞ്ഞിരപ്പള്ളി എസ്.ഡി. കോളജിലെ ബികോം വിദ്യാർഥിനിയായ മുക്കൂട്ടുതറ കുന്നത്തു വീട്ടിൽ ജെസ്നയെ കാണാതായത്. വെച്ചൂച്ചിറ പോലീസ് അഞ്ചു മാസം അന്വേഷിച്ചിട്ടും സൂചനയൊന്നും ലഭിക്കാത്ത സാഹചര്യത്തിലാണ് ക്രൈംബ്രാഞ്ചിന് ഫയൽ കൈമാറിയത്. സൂചനകളോ സാധ്യതകളോ ഇല്ലാത്ത സാഹചര്യത്തിൽ അന്വേഷണവുമായി മുന്നോട്ടുപോകുന്നതിൽ ക്രൈംബ്രാഞ്ചിനും വലിയ താൽപ്പര്യമില്ല. സിബിഐ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ജെസ്നയുടെ സഹോദരൻ ഹൈക്കോടതിയെ സമീപിച്ചിരുന്നു.
Read MoreCategory: Kottayam
ശബരിമലയ്ക്ക് ബസുണ്ട്; ടയറും ഡീസലും സ്പെയർ പാർട്സുമില്ല; അയ്യപ്പൻമാർക്ക് വിരിവയ്ക്കാൻ ഇടംപോലുമില്ലാതെ കോട്ടയം ഡിപ്പോയുടെ അവസ്ഥ കഠിനം തന്നെ
കോട്ടയം: ടയറും ഡീസലും സ്പെയർപാർട്സുമില്ലാത്തതിനാൽ കഐസ്ആർടിസിയുടെ മണ്ഡലകാല സർവീസ് ഇഴയുമെന്ന് ആശങ്ക. വിവിധ ഡിപ്പോകളിൽനിന്നു കോട്ടയത്ത് എത്തിക്കുന്ന ബസുകൾ മെച്ചപ്പെട്ട ടയറുകളിട്ടു വരാൻ നിർദേശമുണ്ട്. എന്നാൽ കോട്ടയത്ത് സ്പെഷൽ സർവീസിന് അയയ്ക്കുന്ന ബസുകൾക്ക് വേണ്ടിടത്തോളം ടയറുകളില്ല. പുതിയ ടയറുകൾ ഒരു മാസമായി കോട്ടയത്ത് ലഭിക്കുന്നില്ല. അടുത്തയിടെ ബോഡി ചെയ്തു വന്ന ബസുകളിൽ ഒഴികെ തേഞ്ഞ ടയറുകളാണ് ഏറെയും. കോട്ടയത്ത് അധികമായി എത്തുന്ന 50 ബസുകൾക്കുള്ള ഡീസൽ ക്വോട്ട പ്രത്യേകമായി എത്തിയില്ലെങ്കിൽ സർവീസ് മുടങ്ങും. നിലവിൽ കുമളി, ചെങ്ങന്നൂർ, മല്ലപ്പള്ളി ഡിപ്പോ ബസുകളും കോട്ടയത്താണ് ഇന്ധനം നിറയ്ക്കുന്നത്. ശബരിമല സ്പെഷൽ സർവീസ് ബസുകൾക്ക് ദിവസം 1500 ലിറ്റർ ഡീസൽ അധികമായി ലഭിക്കണം. സ്പെയർ പാർട്സുകളുടെ ക്ഷാമവും കോട്ടയത്ത് രൂക്ഷമാണ്. കോട്ടയം കഐസ്ആർടിസി സ്റ്റാൻഡിൽ ശബരിമല സ്പെഷൽ ബസുകൾ പാർക്കു ചെയ്യാനും വിരിപ്പന്തൽ തയാറാക്കാനും സൗകര്യമില്ലെന്നതും നിലവിൽ പരമിതിയാണ്.
Read Moreആർടി ഓഫീസിലെ ക്രമക്കേട്: വാഹനഉടമ അറിയാതെ ഉടമസ്ഥാവകാശം കൈമാറിയ ഉദ്യോഗസ്ഥർക്കെതിരേ നടപടിയില്ല
കോട്ടയം: ഉടമയറിയാതെ വാഹനം തട്ടിയെടുത്ത കേസിൽ പ്രതിയ്ക്കു തുണയായതു നിയമത്തിലെ പോരായ്മകൾ. ആർടിഒ ഓഫീസിൽ സമർപ്പിച്ച രേഖകൾ വ്യാജമാണോയെന്നു പരിശോധിക്കുവാൻ നിലവിൽ സാഹചര്യമില്ലാത്തതാണു വാഹനത്തിന്റെ ഉടമസ്ഥാവകാശം മാറ്റിനൽകുവാൻ ട്രാൻസ്പോർട്ട് ഓഫീസിൽ പ്രേരണയായത്. ട്രാൻസ്പോർട്ട് ഓഫീസിൽ പരിചയമുള്ള വ്യക്തിക്കു നിയമത്തിന്റെ പോരായ്മകൾ അറിയാവുന്നതിനാൽ ഇത്തരത്തിലുള്ള തട്ടിപ്പുകൾ വ്യാപകമാണോയെന്നു അന്വേഷിക്കേണ്ടതുണ്ട്. ഇത്തരത്തിൽ ഉടമസ്ഥാവകാശം വ്യാജമായിമാറ്റി എടുത്തശേഷം പണമിടപാട് സ്ഥാപനത്തിൽ പണയംവച്ചു തട്ടിപ്പ് നടത്തുകയുമാണു ചെയ്യുന്നത്. എന്നാൽ വ്യാജരേഖ സമർപ്പിച്ചപ്പോൾ ഉടമസ്ഥാവകാശം മാറ്റി നൽകിയ ഉദ്യോഗസ്ഥർക്കെതിരെ ഇതുവരെ നടപടി സ്വീകരിച്ചില്ല. ഇതിനെതിരേ പ്രതിഷേധം ശക്തമാണ്. ചെങ്ങന്നൂർ മാന്നാർ സ്വദേശിനിയും കോട്ടയം സംക്രാന്ത്രിയിൽ താമസക്കാരിയുമായ നിഷയാണു ആർടി ഓഫീസിലെ ക്രമക്കേടിനെതിരെ പരാതിയുമായി രംഗത്തെത്തിയത്. നിഷയുടെ പേരിലുള്ള ഇന്നോവ കാർ ഡ്രൈവറായിരുന്ന കോട്ടയം സ്വദേശി പ്രവീണ് എസ്. നായരുടെ പേരിലേക്കു മാറ്റിയ ആർടി ഓഫീസിലെ നടപടിയ്ക്കെതിരെ പരാതി ഉന്നയിച്ചത്. തട്ടിപ്പ് നടത്തിയവർ നിയമത്തിന്റെ മുന്നിലൂടെ…
Read Moreഎഴുപത്തിയഞ്ചാം ജന്മദിനത്തിൽ എഴുപത്തിയഞ്ചു കർഷകർക്ക് ധനസഹായം നൽകി പുതുപ്പള്ളിക്കാരുടെ കുഞ്ഞൂഞ്ഞെന്ന ഉമ്മൻചാണ്ടിയുടെ ജന്മദിനം വ്യത്യസ്തമായതിങ്ങനെ…
മങ്കൊന്പ്: കുഞ്ഞൂഞ്ഞിന്റെ ജന്മദിനം അവർ ആഘോഷമാക്കിയപ്പോൾ ആശ്വാസമായത് കുട്ടനാട്ടിലെ എഴുപത്തഞ്ച് കർഷകർക്ക്. പ്രളയത്തിൽ സർവതും നഷ്ടപ്പെട്ട കുട്ടനാട്ടിലെ 75 കർഷകർക്ക് കൃഷിയിറക്കാൻ പതിനായിരം രൂപ വീതം സഹായം നൽകിയായിരുന്നു ജന്മദിനാഘോഷം. അബുദാബി ഇന്ദിരാഗാന്ധി വീക്ഷണം ഫോറത്തിന്റെ നേതൃത്വത്തിലായിരുന്നു സഹായധന വിതരണം. സഹായഹസ്തവുമായെത്തിയ നേതാവിനെ കർഷകർ നെൽക്കതിർ നൽകി സ്വീകരിച്ചു. ദുരിതബാധിതർക്കുള്ള പതിനായിരം രൂപ ധനസഹായമോ കൃഷിയിറക്കാനുള്ള വിത്തോ പോലും യഥാസമയം നൽകുന്നതിൽ സർക്കാർ പരാജയപ്പെട്ട സാഹചര്യത്തിൽ ഇന്ദിരാഗാന്ധി വീക്ഷണം ഫോറം നൽകുന്ന സഹായം മഹത്തരമാണെന്ന് ഉമ്മൻ ചാണ്ടി അഭിപ്രായപ്പെട്ടു. കെപിസിസി അംഗം എം.എ. ലത്തീഫ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ ജനറൽ സെക്രട്ടറി സി.ആർ. ജയപ്രകാശ്, ഡിസിസി പ്രസിഡന്റ് എം. ലിജു, യുഡിഎഫ് ജില്ലാ ചെയർമാൻ എം. മുരളി, ചാണ്ടി ഉമ്മൻ, വീക്ഷണം ഫോറം പ്രസിഡന്റ് എൻ.പി. മുഹമ്മദാലി, കെ. ഗോപകുമാർ, ജോസഫ് ചേക്കോടൻ , വി.കെ.സേവ്യർ,…
Read Moreഇങ്ങനെയൊക്കെ ചെയ്യാമോ? വെള്ളംകുടി മുട്ടിച്ച് സാമൂഹ്യവിരുദ്ധർ; കുടിവെള്ള പൈപ്പിൽ മെറ്റൽ കയറ്റിവിട്ടു
നെടുങ്കണ്ടം: കുടിവെള്ള പദ്ധതിയിൽ സാമൂഹ്യവിരുദ്ധരുടെ ശല്യം. ജലവിതരണ പൈപ്പുകളിൽ മെറ്റൽ കയറ്റിവിട്ടതായി പരാതി. ഇതോടെ പ്രദേശത്ത് നൂറോളം കുടുംബങ്ങളുടെ വെള്ളംകുടി മുട്ടി. നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് ഏഴാംവാർഡിലാണ് സംഭവം. കഴിഞ്ഞ ഒരാഴ്ചയായി പ്രദേശത്ത് ശുദ്ധജല വിതരണം മുടങ്ങിയിരുന്നു. ടാങ്കിൽ വെള്ളം നിറച്ചിട്ടും പൈപ്പിലൂടെ ജലവിതരണം നടക്കാതെ വന്നതോടെ പ്രദേശവാസികൾ നടത്തിയ അന്വേഷണത്തിലാണ് ജലവിതരണ പൈപ്പുകളിലൂടെ മെറ്റലുകൾ കയറ്റിവിട്ടിരിക്കുന്നതായി കണ്ടെത്തിയത്. ഇതോടെയാണ് കനകപ്പാറ ശുദ്ധജല പദ്ധതിയിലെ ജലവിതരണം പൂർണമായി തടസപ്പെട്ടത്. നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. ജ്ഞാനസുന്ദരത്തിന്റെ വാർഡിലാണ് സംഭവം നടന്നത്. പഞ്ചായത്ത് പ്രസിഡന്റ് നെടുങ്കണ്ടം പോലീസിൽ പരാതിനൽകി. സമുഹ്യവിരുദ്ധ സംഘമാണ് പൈപ്പ് ലൈനുകളിലൂടെ മെറ്റലുകൾ കയറ്റിവിട്ടതെന്നാണ് പോലീസിന്റെ നിഗമനം. കഴിഞ്ഞവർഷമാണ് ഗ്രാമപഞ്ചായത്ത് ഒരുകോടി രൂപ മുടക്കി പൊന്നാങ്കാണി, കോന്പയാർ, കനകപ്പാറ, വാസുക്കുട്ടൻപാറ, പള്ളിക്കാട്, മത്തായിക്കട, മൂന്നുമുക്ക് എന്നിവിടങ്ങളിൽ ശുദ്ധജലവിതരണത്തിനായി പദ്ധതി ആവിഷ്കരിച്ചത്. മേഖലയിൽ ശുദ്ധജലക്ഷാമം അനുഭവപ്പെടുന്ന കുടുംബങ്ങൾക്ക് വെള്ളം…
Read Moreഡ്രൈവറായി ജോലി നോക്കിയിരുന്ന വീട്ടിലെ വീട്ടമ്മയെ പീഡിപ്പിച്ച ശേഷം മുങ്ങി; ഒടുവില് ഷിജു കുടുങ്ങി; 2016ലാണ് കേസിനാസ്പദമായ സംഭവം
ചങ്ങനാശേരി: വീട്ടമ്മയെ പീഡിപ്പിച്ച ശേഷം ഒളിവിൽ പോയ പ്രതി രണ്ടു വർഷത്തിനു ശേഷം തൃക്കൊടിത്താനം പോലീസിന്റെ പിടിയിൽ. ഡ്രൈവറായി ജോലി നോക്കിയിരുന്ന വീട്ടിലെ വീട്ടമ്മയെ പീഡിപ്പിച്ചതിനു ശേഷം ഡൽഹിയിലേക്കു കടന്ന പായിപ്പാട് പുതുപ്പറന്പിൽ ഷിജു(40)ആണ് അറസ്റ്റിലായത്. കോട്ടയം റെയിൽവേ സ്റ്റേഷനിൽ നിന്നു വ്യാഴാഴ്ച ഉച്ചയോടെ തൃക്കൊടിത്താനം പോലീസാണ് ഇയാളെ പിടികൂടിയത്. 2016ലാണ് കേസിനാസ്പദമായ സംഭവം. ഒരു വർഷത്തോളമായി ജോലി നോക്കിയിരുന്ന വീട്ടിലെ ഗൃഹനാഥയെ ഭർത്താവില്ലാത്ത സമയം പീഡിപ്പിച്ചു രക്ഷപ്പെട്ടതായി ഗൃഹനാഥയാണ് പരാതി നൽകിയത്. സംഭവ ശേഷം ഡൽഹിയിൽ കുടുംബമായി ഇയാൾ സ്ഥിരതാമസമാക്കുകയായിരുന്നു. രണ്ടു തവണ ഷിജുവിനെ പിടികൂടാനായി തൃക്കൊടിത്താനം പോലീസ് ഡൽഹിയിലെത്തിയെങ്കിലും ഇയാൾ രക്ഷപ്പെടുകയായിരുന്നു. ടൂർ പാക്കേജ് നടത്തുന്ന കന്പനിയിലെ ജീവനക്കാരനായ ഇയാൾ സുഹൃത്തുക്കളുടെ സഹായത്തോടെയാണ് പോലീസ് പിടിയിലാകാതെ രക്ഷപ്പെട്ടിരുന്നത്. ഡൽഹിയിൽ നിന്നു വ്യാജപ്പേരിൽ സീറ്റ് റിസർവ് ചെയ്ത് ഇയാൾ നാട്ടിലെത്തുന്നതായി ചങ്ങനാശേരി ഡിവൈഎസ്പി എസ്.സുരേഷ് കുമാറിന്…
Read Moreജെസ്ന തിരോധാനം! കേസ് ഫയലുകള് ക്രൈം ബ്രാഞ്ചിന് കൈമാറിയിട്ട് ഒരു മാസം പിന്നിട്ടു; ക്രൈം ബ്രാഞ്ചും മെല്ലെപ്പോക്കില്
കോട്ടയം: ജെസ്ന മരിയ ജയിംസിന്റെ തിരോധാന കേസ് ഫയലുകൾ ക്രൈം ബ്രാഞ്ചിന് കൈമാറി ഒരു മാസം പിന്നിട്ടിട്ടും അന്വേഷണം തുടങ്ങിയില്ല. പത്തനംതിട്ട പോലീസ് ആലപ്പുഴ ജില്ലാ ക്രൈം ബ്രാഞ്ചിനാണ് കേസ് അന്വേഷണ ഫയലുകൾ കൈമാറിയത്. ജെസ്നയുടെ മൊബൈൽ, പുസ്തകങ്ങൾ, ഫോണ് ഡയറി തുടങ്ങി കൈവശമുണ്ടായിരുന്ന എല്ലാ രേഖകളും ക്രൈം ബ്രാഞ്ചിനു കൈമാറിയിട്ടുണ്ട്. കേസ് അന്വേഷണത്തിൽ പോലീസ് ചോദ്യം ചെയ്തവരിൽ നിന്നു ലഭിച്ച വിവരങ്ങൾ ഉൾപ്പെട്ട പോലീസ് ഫയലുകളും ഇതിൽപ്പെടും. മാർച്ച് 22നാണ് കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളജിലെ ബികോം വിദ്യാർഥിനിയായ മുക്കൂട്ടുതറ കുന്നത്തു വീട്ടിൽ ജസ്നയെ കാണാതായത്. വെച്ചൂച്ചിറ പോലീസ് അഞ്ചു മാസം അന്വേഷിച്ചിട്ടും സൂചനയൊന്നും ലഭിക്കാത്ത സാഹചര്യത്തിലാണ് ക്രൈം ബ്രാഞ്ചിന് ഫയൽ കൈമാറിയത്. സൂചനകളോ സാധ്യതകളോ ഇല്ലാത്ത സാഹചര്യത്തിൽ അന്വേഷണവുമായി മുന്നോട്ടുപോകുന്നതിൽ ക്രൈം ബ്രാഞ്ചിനും വലിയ താത്പര്യമില്ല. സിബിഐ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ജെസ്നയുടെ സഹോദരൻ ഹൈക്കോടതിയെ…
Read Moreകൊച്ചിയിൽ വിൽക്കാൻ എരുമേലിയിൽ വാറ്റി; ചാരായവും കോടയുമായി അറസ്റ്റിൽ
എരുമേലി: എറണാകുളത്ത് ബന്ധുവിന്റെ വീട്ടിൽ താമസിച്ച് ചാരായ വില്പന നടത്താൻ വേണ്ടി എരുമേലി എലിവാലിക്കരയിലെ സ്വന്തം വീട്ടിൽ ചാരായം വാറ്റി നിർമിച്ചുകൊണ്ടിരുന്നയാളെ എക്സൈസ് സംഘം പിടികൂടി. എലിവാലിക്കര ഈസ്റ്റിൽ പൂവത്തുശേരിൽ വീട്ടിൽ വിശ്വൻ (55) ആണ് പിടിയിലായത്. മദ്യനിരോധന ദിവസം രാത്രി ഏഴരയോടെയാണ് സംഭവം. അഞ്ച് ലിറ്റർ ചാരായവും 74 ലിറ്റർ കോടയും ചാരായം വാറ്റുന്നതിന് ഉപയോഗിച്ച ഉപകരണങ്ങളും എരുമേലി റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ ബിനു ജെ.എസിന്റെ നേതൃത്വത്തിൽ പിടികൂടി. കഴിഞ്ഞദിവസം രാവിലെയാണ് പ്രതി എറണാകുളത്ത് നിന്ന് എലിവാലിക്കരയിലെ വീട്ടിൽ വാറ്റുന്നതിനായി എത്തിയതെന്ന് എക്സൈസ് സംഘം പറഞ്ഞു. എട്ട് ദിവസം മുമ്പ് വീട്ടിൽ കോട കലക്കി രഹസ്യമായി സൂക്ഷിച്ചു വെച്ച ശേഷം എറണാകുളത്തെ ബന്ധു വീട്ടിൽ പോയ ഇയാൾ വാറ്റുന്നതിനു വേണ്ടി മടങ്ങി എത്തിയതായിരുന്നു. ഇയാൾ വീട്ടിൽ കോട കലക്കി വെച്ചിട്ടുണ്ടെന്നും വാറ്റുന്നതിനായി എത്തുമെന്നും വിവരം ലഭിച്ചതിനെ…
Read Moreവലിച്ചെറിയല്ലേ പ്ലാസ്റ്റിക് കുപ്പികൾ എനിക്കു തരൂ… ഉപയോഗശൂന്യമായ പ്ലാസ്റ്റിക് കുപ്പികളിൽ ചെടികൾ നട്ടുവളർത്തി നാടിന് മാതൃകയായി കാഞ്ഞിരപ്പള്ളിക്കാരൻ ആന്റണി ജോസഫ്
കാഞ്ഞിരപ്പള്ളി: കുളപ്പുറം മുണ്ടപ്ലാക്കൽ ആന്റണി ജോസഫ് തന്റെ 61-ാം വയസിൽ വഴിയോരങ്ങളിൽ കിടക്കുന്ന പ്ലാസ്റ്റിക് കുപ്പികളും മറ്റും ശേഖരിച്ച് ഇതിൽ ചെടികൾ വച്ചുപിടിപ്പിച്ച് മാതൃകയാകുന്നു. തന്റെ വീടിന്റെ മുറ്റത്ത് ഇന്ത്യയുടെ മാതൃകയിലാണ് പ്ലാസ്റ്റിക് കുപ്പികളിൽ ചെടികൾ വെച്ചുപിടിപ്പിച്ചിരിക്കുന്നത്. ഇങ്ങനെ ആയിരത്തിലേറെ കുപ്പികളിലും പ്ലാസ്റ്റിക് പാത്ര ങ്ങളിലുമായാണ് ചെടികൾ വച്ചുപിടിപ്പിച്ചിട്ടുള്ളത്. ഇത് നനയ്ക്കുന്നതിനായി പടുതാക്കുളം നിർമിച്ച് മഴവെള്ളം ശേഖരിച്ചു വച്ചിട്ടുണ്ട്.കർഷകരായിരുന്ന മുണ്ടപ്ലാക്കൽ ജോസഫ് ചാക്കോ – മറിയാമ്മ ദന്പതികളുടെ മകനായ ആന്റണിയും മുഴുവൻ സമയ കർഷകനായിരുന്നു. അടുത്തുള്ള സ്ഥലം പാട്ടത്തിനെടുത്ത് കപ്പയും മറ്റും കൃഷി ചെയ്തിരുന്നു.15 വർഷം മുന്പ് അന്നനാളം ചുരുങ്ങുന്ന അസുഖം ബാധിച്ചതോടെ ഇപ്പോൾ ഓപ്പറേഷനു ശേഷം വിശ്രമത്തിലാണ്. വെറുതെയിരുന്ന് മുഷിഞ്ഞതോടെയാണ് പ്ലാസ്റ്റിക് മാലിന്യം നിർമാർജനം ചെയ്യുകയെന്ന ലക്ഷ്യത്തോടെ പ്ലാസ്റ്റിക്ക് കുപ്പികളും പൊട്ടിയ ബക്കറ്റ് കഷണങ്ങളും മറ്റുമൊക്ക ശേഖരിച്ച് ഇതിൽ ചെടികൾ നട്ടു തുടങ്ങിയത്. എല്ലാ ദിവസവും…
Read Moreപൊൻകുന്നത്ത് രണ്ട് ദിവസത്തിനിടെ രണ്ട് ബൈക്ക് മോഷണം; പോലീസ് അന്വേഷണത്തിൽ കുടുങ്ങിയ പ്രതിയെകണ്ട് പോലീസ് ഞെട്ടി; ഇഷ്ടപ്പെട്ട ബൈക്ക് മോഷ്ടിക്കുന്നത് തന്റെ ഹോബിയെന്ന് പതിനേഴുകാരനായ പയ്യൻ
പൊൻകുന്നം: പൊൻകുന്നത്ത് കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ മോഷണം പോയത് രണ്ടു ബൈക്കുകൾ. ജാഗ്രതയോടെയുള്ള അന്വേഷണത്തിൽ പോലീസ് പ്രതിയെ കുറഞ്ഞ സമയത്തിനുള്ളിൽ അറസ്റ്റ് ചെയ്തു. പ്രതിയെ കണ്ടുപിടിച്ചപ്പോൾ പോലീസ് ഉദ്യോഗസ്ഥർ ഞെട്ടി.. പ്രായപൂർത്തിയാകാത്ത ഒരു ചെറുക്കൻ.. പ്രായം വെറും പതിനേഴു വയസ്സ് .. ഇഷ്ട്ടപ്പെട്ട ബൈക്കുകൾ മോഷ്ടിക്കുന്നത് അവന്റെ ഹോബിയാണത്രെ. പ്രതിയെ ജുവനൈൽ കോടതിയിൽ ഹാജരാക്കി.ഇനി ദുർഗുണപരിഹാര പാഠശാലയിൽ.മംഗളം കാഞ്ഞിരപ്പള്ളി റിപ്പോർട്ടർ തോമസ് കുട്ടി കുളവട്ടത്തിന്റെ ബൈക്ക് ചൊവ്വാഴ്ചയും, പൊൻകുന്നം ഇൻസ്പെയർ കംപ്യൂട്ടർ സെന്ററിലെ ജീവനക്കാരനായ ചിറക്കടവ് പാറക്കടവ് സ്വദേശി കെ.പി.അർജുന്റെ ബൈക്ക് ബുധനാഴ്ചയുമാണ് പ്രതി മോഷ്ടിച്ചത്. ബുധനാഴ്ച വൈകിട്ട് കെ.വി.എം.എസ്.കവലയിൽ നിന്ന് അർജുന്റെ മോഷ്ടിച്ച ബൈക്കിൽ യാത്ര ചെയ്യവേ ഏറ്റുമാനൂരിൽ വച്ച് വാഹനപരിശോധനയ്ക്കിടെ പിടികൂടുകയായിരുന്നു. പാലപ്ര വില്ലൻചിറ സ്വദേശിയാണ് പ്രതി. ജുവനൈൽ കോടതിയിൽ ഹാജരാക്കി.വാഹനപരിശോധനക്കിടെ രേഖകൾ ആവശ്യപ്പെട്ടപ്പോൾ ഇല്ലാതിരുന്നത് ചോദ്യം ചെയ്തപ്പോഴാണ് മോഷ്ടിച്ച ബൈക്കാണെന്ന് തെളിഞ്ഞത്. തുടർന്ന്…
Read More