എരുമേലി: എരുമേലി പോലീസ് സ്റ്റേഷനിലെത്തിയാൽ വീട്ടിൽ ചെന്ന് കയറുന്നതുപോലെ ഇനി തോന്നും. തറവാട് വീടിന്റെ പ്രൗഢിയിൽ അണിഞ്ഞൊരുങ്ങിക്കൊണ്ടിരിക്കുകയാണ് എരുമേലി പോലീസ് സ്റ്റേഷൻ.പോലീസും ജനങ്ങളും തമ്മിൽ ഉൗഷ്മള ബന്ധം സൃഷ്ടിക്കുക കൂടിയാണ് പുതിയ രൂപമാറ്റത്തിന് പിന്നിൽ. 25 ലക്ഷത്തിൽ പരം രൂപ ചെലവിട്ടാണ് ഗൃഹാന്തരീഷം തുളുന്പുന്ന നിർമാണം. പോലീസ് സ്റ്റേഷനിലേക്ക് റോഡിൽ നിന്നും പ്രവേശിക്കുന്ന ഭാഗത്ത് തറവാട്ടിലേക്ക് പ്രവേശിക്കുന്ന പ്രതീതി നിറയ്ക്കുന്ന കവാടം ആണ് നിർമിച്ചുകൊണ്ടിരിക്കുന്നത്. സ്റ്റേഷന്റെ മുന്നിൽ വീടിന്റെ പൂമുഖം പോലെ തോന്നിപ്പിക്കുന്ന ചാവടിയുടെയും ഇളം തിണ്ണയുടെയും നിർമാണം പൂർത്തിയാകാറായി. വയോധികർക്കും ഭിന്നശേഷിക്കാർക്കും അംഗപരിമിതർക്കും ക്ലേശമില്ലാതെ പ്രവേശിക്കാൻ റാന്പും നിർമിച്ചുകൊണ്ടിരിക്കുന്നു. സിഐ, എസ്ഐ, എന്നിവരുടെ ഉൾപ്പടെ എല്ലാ മുറികളും മോടിപിടിപ്പിച്ചുകൊണ്ടിരിക്കുന്നു. പോലീസുകാർക്കും ജനങ്ങൾക്കും പ്രതികൾക്കും ആധുനിക ശൗചാലയങ്ങളും പൂർത്തിയാകാറായി. പഴക്കം ചെന്ന കെട്ടിട ഭാഗങ്ങളും പൊട്ടിപ്പൊളിഞ്ഞ ഭാഗങ്ങളും പൊളിച്ചു പുനർ നിർമിച്ചു തുടങ്ങി. മഴ നനയാതെ പരേഡ്…
Read MoreCategory: Kottayam
കുമരകം റോഡിൽ പാറപ്പാടത്ത് ടിപ്പറും സ്കൂൾ ബസും കൂട്ടിയിടിച്ചു ഏഴു പേർക്ക് പരിക്ക്; ഫയർഫോഴ്സെത്തി ടിപ്പറിന്റെ ഡോർ വെട്ടിപ്പൊളിച്ചാണ് ഡ്രൈവറെ രക്ഷപ്പെടുത്തിയത്
കോട്ടയം: കോട്ടയം-കുമരകം റോഡിൽ താഴത്തങ്ങാടിക്ക് സമീപം പാറപ്പാടത്ത് ടിപ്പറും പയ്യപ്പാടി ജിസാറ്റിന്റെ സ്കൂൾ ബസും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്. ഗുരുതരമായി പരിക്കേറ്റ ടിപ്പർ ഡ്രൈവർ ചെങ്ങളം സ്വദേശി രാജേഷിനെ (44) മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബസ് ഡ്രൈവർക്കും വിദ്യാർഥികൾക്കും ടീച്ചർമാർക്കും പരിക്കുണ്ട്. ടീച്ചർമാരായ ഇല്ലിക്കൽ സ്വദേശി സീന, പ്രസീജ, വിദ്യാർഥികളായ ശ്രീലക്ഷ്മി, മിനി, രശ്മി എന്നിവർക്കാണ് പരിക്ക്. ഇവരെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടമുണ്ടാകുന്പോൾ പത്ത് വിദ്യാർഥികൾ ബസിലുണ്ടായിരുന്നുള്ളൂവെന്നു പറയുന്നു. മറ്റുള്ളവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഇന്നു രാവിലെ 8.15നായിരുന്നു അപകടം. എംസാൻഡ് കയറ്റി കുമരകം ഭാഗത്തേക്ക് പോവുകയായിരുന്ന ടിപ്പർ എതിരേ വന്ന പയ്യപ്പാടി ജിസാറ്റിന്റെ ബസിൽ ഇടിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് കോട്ടയം -കുമരകം റൂട്ടിൽ ഗതാഗതം സ്തംഭിച്ചു. അപകടമറിഞ്ഞയുടൻ എത്തിയ ഫയർഫോഴ്സ് കട്ടർ ഉപയോഗിച്ച് ടിപ്പറിന്റെ ഡോർ വെട്ടിപ്പൊളിച്ചാണ് ഡ്രൈവറെ പുറത്തിറക്കിയത്. എം സാൻഡ്…
Read Moreവഴിയോര കച്ചവടം: പ്രശ്നങ്ങൾ അവസാനിക്കുന്നില്ല; അംഗീകൃത വഴിയോര കച്ചവടക്കാർക്കും എവിടെയിരുന്നാണ് കച്ചവടം നടത്തേണ്ടതെന്ന് അറിയില്ല
കോട്ടയം: ജനങ്ങൾക്കും വാഹനങ്ങൾക്കും അസൗകര്യമുണ്ടാകാത്ത വിധം വഴിയോര കച്ചവടക്കാരെ നിയന്ത്രിച്ചില്ലെങ്കിൽ വഴിയോര കച്ചവടക്കാരുടെ എണ്ണം ദിനം പ്രതി വർധിക്കും. ഇപ്പോൾ അംഗീകൃത വഴിയോര കച്ചവടക്കാർക്ക് നഗരസഭ തിരിച്ചറിയൽ കാർഡ് നല്‍കിയിട്ടുണ്ട്. ബാക്കിയുള്ളവർക്ക് ഉടൻ നല്‍കും. പക്ഷേ ഇവർ എവിടെയിരുന്നാണ് കച്ചവടം നടത്തേണ്ടതെന്ന് വ്യക്തമാക്കിയിട്ടില്ല. തിരിച്ചറിയൽ കാർഡ് കിട്ടിയവരും ഇപ്പോൾ നിലവിലുള്ള സ്ഥലത്താണ് ഇരിക്കുന്നത്. ഇതാണ് പലപ്പോഴും നഗരസഭാ ഉദ്യോഗസ്ഥർ അവരുടെ സാധനങ്ങൾ നീക്കം ചെയ്യാനിടയാക്കുന്നത്. കഴിഞ്ഞ ദിവസം ഏതാനും കടകൾ നഗരസഭാ ഉദ്യോഗസ്ഥർ നീക്കം ചെയ്തതുമായി ബന്ധപ്പെട്ട് വലിയ സമരത്തിനാണ് ഒരു വിഭാഗം കോപ്പുകൂട്ടുന്നത്. ഐഎൻടിയുസി, ബിഎംഎസ് വിഭാഗങ്ങൾ ഫൈൻ അടച്ച് കടകൾ തിരിച്ചെടുത്തു. എന്നാൽ സിഐടിയുക്കാർ ഫൈൻ അടയ്ക്കില്ലെന്ന നിലപാടിലാണത്രേ. മാത്രമല്ല ഇതിന്റെ പേരിൽ സമരവും ആരംഭിക്കാൻ പോവുന്നു. കൗണ്‍സിൽ യോഗത്തിൽ എല്ലാ പാർട്ടികളും ചേർന്ന് എടുത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് വഴിയോര കച്ചവടക്കാരെ ഉദ്യോഗസ്ഥർ ഒഴിപ്പിച്ചത്.…
Read Moreശബരിമല സ്ത്രീ പ്രവേശന വിവാദം; കോട്ടയത്ത് വിശദീകരണ യോഗങ്ങളുമായി പാർട്ടികൾ ; എൽഡിഎഫിന്റെ വിശദീകരണ യോഗം ഇന്ന്; യുഡിഎഫിന്റേത് മറ്റന്നാൾ; ബിജെപിയുടെ വിശദീകരണ യോഗം അടുത്ത ആഴ്ച
കോട്ടയം: ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിക്കാൻ സുപ്രീംകോടതി വിധി പ്രസ്താവിച്ചതിനെ തുടർന്നുണ്ടായ സംഭവ വികാസങ്ങളിൽ എൽഡിഎഫും യുഡിഎഫും ബിജെപിയും തങ്ങളുടെ നയം എന്തെന്നു വിശദീകരിക്കാൻ യോഗം സംഘടിപ്പിക്കുന്നു. എൽഡിഎഫ് യോഗം ഇന്നും യുഡിഎഫ് യോഗം മറ്റെന്നാളും കോട്ടയത്തു നടക്കും. ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് സർക്കാരിനും എൽഡിഎഫിനുമെതിരെ ഉയരുന്ന ആരോപണങ്ങളെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി എൽഡിഎഫ് സംഘടിപ്പിക്കുന്ന നയവിശദീകരണ യോഗം ഇന്നു വൈകുന്നേരം അഞ്ചിനു കോട്ടയത്ത് നടക്കും. എൽഡിഎഫ് ജില്ലാ കമ്മിറ്റിയാണ് നയവിശദീകരണയോഗം സംഘടിപ്പിച്ചിരിക്കുന്നത്. സമ്മേളനത്തിനു മുന്നോടിയായി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന പ്രവർത്തകർ ചെറിയ പ്രകടനങ്ങളായി നാഗന്പടം മുനിസിപ്പൽ മൈതാനത്ത് എത്തും.തുടർന്ന് ചേരുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ, സി.കെ. നാണു എംഎൽഎ, വൈക്കം വിശ്വൻ, കെ.ജെ. തോമസ്, സ്ക്റിയ തോമസ്, ബാബു കാർത്തികേയൻ,…
Read Moreസർക്കാർ സ്കൂളിലെ നിർമാണ പ്രവർത്തനങ്ങൾക്ക് നോക്കുകൂലി ആവശ്യപ്പെട്ട യൂണിയനുകൾക്ക് ഇരുട്ടടി; യൂണിയന്റേത് നിയമവിരുദ്ധ നടപടിയെന്ന് ഹൈക്കോടതി
കോട്ടയം: സർക്കാർ സ്കൂളിലെ നിർമാണ പ്രവർത്തനങ്ങൾക്ക് നോക്കുകൂലി ചോദിച്ച യൂണിയനുകൾക്ക് കോടതിയുടെ ഇരുട്ടടി. യൂണിയന്റേത് നിയമ വിരുദ്ധ നടപടിയാണെന്നും കരാറുകാരന് പോലീസ് സംരക്ഷണം നല്‍കാനും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിധിച്ചു. തൊടുപുഴ മഠത്തിൽ എന്റർ പ്രൈസസസ് മാനേജിംഗ് പാർട്ണർ ജൽമോൻ ജോണ്‍ അഭിഭാഷകൻ ടോം ജോസ് പടിഞ്ഞാറേക്കര മുഖേന ഹൈക്കോടതിയിൽ നല്കിയ ഹർജിയിൽ പാലാ ഗവണ്മെന്റ് സ്കൂളിലെ നിർമാണ പ്രവർത്തനങ്ങൾക്ക് പോലീസ് സംരക്ഷണം നല്കാൻ പാലാ സിഐക്ക് ഹൈക്കോടതി ജഡ്ജിമാരായ പി.ആർ.രാമചന്ദ്രമേനോൻ, ദേവൻ രാമചന്ദ്രൻ എന്നിവർ നിർദേശം നല്കി. പാലാ ഗവണ്മെന്റ് ഹൈസ്കൂൾ ആധുനികവത്കരിക്കാൻ കരാറെടുത്ത സമയത്താണ് യൂണിയനുകൾ നോക്കുകൂലി ചോദിച്ച് പണി തടസപ്പെടുത്തിയത്. സിഐടിയു, കെടിയുസി എന്നീ യൂണിയൻ നേതാക്കൾക്കും കോട്ടയം എസ്പി, പാലാ ഡിവൈഎസ്പി , പാലാ സിഐ എന്നിവരെ എതിർ കക്ഷികളാക്കിയാണ് ഹർജി നല്‍കിയത്. ഗവണ്മെന്റ് സ്കൂളുകൾ ഹെഡ് ലോഡ് വർക്കേഴ്സിന്റെ പരിധിയിൽ…
Read Moreമായം കലർന്ന ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്തു ; ഭക്ഷ്യസുരക്ഷാ വിഭാഗത്തിന് പിഴയിനത്തിൽ കിട്ടിയത് 25.46 ലക്ഷം രൂപ
ജോമി കുര്യാക്കോസ് കോട്ടയം: മായംകലർന്ന ഭക്ഷ്യസാധനങ്ങൾ വിറ്റഴിച്ചതിനു ഭക്ഷ്യ സുരക്ഷാ വിഭാഗം ഈവർഷം സംസ്ഥാനത്ത് ഈടാക്കിയ പിഴ തുക കാൽ കോടിയിലധികം. ഒന്‍പത് ജില്ലകളിൽനിന്നാണു 25.46 ലക്ഷം രൂപ പിഴ ഈടാക്കിയത്. കോഴിക്കോട് ജില്ലയിലാണു പിഴത്തുക ഏറ്റവും കൂടുതൽ. വയനാട്ടിൽനിന്നാവട്ടെ പിഴയായി ഒരു രൂപ പോലും ഈടാക്കിയിട്ടുമില്ല. ഭക്ഷണത്തിലെ മായം പെരുകുന്പോഴും പരിശോധിക്കാൻ സാധാരണക്കാരനു തടസം നിൽക്കുന്നത് അമിത ഫീസാണ്. ഭക്ഷണ സാധനങ്ങളിലെ മായം പരിശോധിക്കാൻ ജിഎസ്ടി അടക്കം 2018 രൂപയാണ് ഫീസ്. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളിലെ റീജിയണൽ അനലറ്റിക്കൽ ലാബുകളിലാണ് ഭക്ഷ്യസാധനങ്ങൾ പരിശോധിക്കാൻ സൗകര്യമുള്ളത്. ഭക്ഷ്യസുരക്ഷാ വിഭാഗം ശേഖരിക്കുന്ന സാന്പിളുകൾ സൗജന്യമായി പരിശോധിക്കുമെങ്കിലും പൊതുജനങ്ങൾക്ക് ഫീസ് നൽകണം. വെളിച്ചെണ്ണയെങ്കിൽ 400 ഗ്രാമും ഭക്ഷ്യധാന്യപൊടികളാണെങ്കിൽ പരിശോധനയ്ക്കു കുറഞ്ഞത് അരക്കിലോയും വേണം. 1710 രൂപയും 18 ശതമാനം ജിഎസ്ടിയും അടക്കം 2018 രൂപയാണ് ഫീസ്. 2018 ജനുവരി…
Read Moreവിദേശത്തിരുന്ന് ജ്യോത്സന സമ്മതമറിയിച്ചു, എരുമേലിയിലിരുന്ന് ലിജിൻ ഒപ്പിട്ടു; വീഡിയോ കോൺഫറൻസിൽ രജിസ്ട്രേഷൻ സമംഗളം…
ഇറ്റലിക്കടുത്ത് മാൾട്ട എന്ന രാജ്യത്തെ ജോലി സ്ഥലത്തിരുന്ന് തിരുവനന്തപുരം സ്വദേശിനിയായ ജ്യോത്സന എന്ന നഴ്സ് എരുമേലി പഞ്ചായത്ത് സെക്രട്ടറിയെ മുഖാമുഖം നോക്കി പറഞ്ഞു ” അതെ സർ, ഞാൻ ജ്യോത്സനയാണ്, സാറിന്റെ തൊട്ടടുത്ത് നിൽക്കുന്നത് എന്റെ ഭർത്താവ് ലിജിൻ ആണ്. ഞങ്ങൾ തമ്മിലുള്ള വിവാഹം കഴിഞ്ഞ ഫെബ്രുവരി ഒന്നിന് മുക്കൂട്ടുതറ പ്രപ്പോസ് സെന്റ് ഇഗ്നാത്തിയോസ് യാക്കോബായ പള്ളിയിൽ വെച്ച് കഴിഞ്ഞതാണ്. ഇപ്പോൾ എനിക്ക് വേണ്ടി ഒപ്പിടാൻ എന്റെ പിതാവ് ആണ് ലിജിനോടൊപ്പമുള്ളത്’. ചോദ്യങ്ങൾക്ക് തൃപ്തികരമായ മറുപടി കിട്ടിയതിന്റെ സന്തോഷത്തോടെ പഞ്ചായത്ത് സെക്രട്ടറി പി.എ. നൗഷാദ് ലാപ്ടോപ് ഓഫാക്കി. തുടർന്ന് മേശപ്പുറത്തിരുന്ന രജിസ്ട്രേഷൻ ഫോറത്തിൽ ലിജിനും ജ്യോത്സനയുടെ പിതാവും ഒപ്പ് വെച്ചു. ഭാര്യ വിദേശത്തും ഭർത്താവ് നാട്ടിലുമായ നവദമ്പതികളുടെ വിവാഹ രജിസ്ട്രേഷൻ അതോടെ യാഥാർഥ്യമാവുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് വീഡിയോ കോൺഫറൻസ് വഴി അപൂർവമായി മാത്രം നടത്തുന്ന വിവാഹ രജിസ്ട്രേഷൻ…
Read Moreഎസി, ടിവി, മ്യൂസിക് ; വൈക്കം- എറണാകുളം ബോട്ട് യാത്ര ഇനി മിന്നും വേഗത്തിൽ
പൂച്ചാക്കൽ: വിനോദസഞ്ചാരികളെയും യാത്രക്കാരെയും ഒരേപോലെ പ്രതീക്ഷിച്ച് വേന്പനാട്ടുകായലിലൂടെ വൈക്കത്തുനിന്നും എറണാകുളത്തേക്ക് അതിവേഗ (സൂപ്പർഫാസ്റ്റ് )ബോട്ട് സർവീസ് ആരംഭിക്കുന്നു. തുറമുഖ വകുപ്പിന്റെ അന്തിമ അനുമതിയും രജിസ്ട്രേഷൻ നടപടികളും പുരോഗമിക്കുന്നു. വൈക്കം എറണാകുളം റൂട്ടിൽ ബോട്ടിലെ വേഗതാ പരിശോധന അടക്കമുള്ള നടപടികൾ പൂർത്തീകരിച്ചു. അടുത്ത ആഴ്ച ബോട്ട് സർവീസ് തുടങ്ങാനാകുമെന്ന് ജലഗതാഗത വകുപ്പ് ഡയറക്ടർ ഷാജി വി.നായർ അറിയിച്ചു. 120 പേർക്ക് യാത്ര ചെയ്യാവുന്ന ഇരുനില ബോട്ടിൽ 50 പേർക്ക് ഇരിക്കാവുന്ന താഴത്തെ നില പൂർണമായും ശീതീകരിച്ചതായിരിക്കും. വൈക്കം ബോട്ട് സ്റ്റേഷനിൽ നിന്നും ആരംഭിച്ച് എറണാകുളം ബോട്ട് ജെട്ടിയിൽ അവസാനിക്കുന്ന തരത്തിലാണ് സർവീസ് ക്രമപ്പെടുത്തിയിരിക്കുന്നത്. വൈക്കത്തുനിന്ന് ഒരു മണിക്കൂർ കൊണ്ട് എറണാകുളത്ത് എത്തുന്ന തരത്തിലാണ് സർവീസ് നടത്തുക. വൈക്കം, ചെമ്മനാകരി, പൂച്ചാക്കൽ, തവണക്കടവ്, പള്ളിപ്പുറം തുടങ്ങിയ പ്രദേശത്തുള്ളവർ കരമാർഗം എറണാകുളത്ത് എത്തണമെങ്കിൽ രണ്ട് മണിക്കൂർ വേണ്ടിവരും. റോഡിലെ കുണ്ടും കുഴിയിൽ…
Read Moreക്രഷർ ഉത്പന്നങ്ങൾക്ക് വിലകൂട്ടി; കരാറുകാർ സമരത്തിലേക്ക്; ശബരിമല റോഡു പണികളെ ബാധിക്കും
പത്തനംതിട്ട: ക്രഷർ ഉത്പന്നങ്ങൾക്ക് അനധികൃതമായി വില വർധിപ്പിച്ചതിനെതിരെ കരാറുകാർ സമരത്തിലേക്ക്. ശബരിമല റോഡുപണികൾ അടക്കം തടസപ്പെടുമെന്ന് ഗവണ്മെന്റ് കരാറുകാരുടെ വിവിധ സംഘടനകൾ പത്രസമ്മേളനത്തിൽ പറഞ്ഞു.ക്രഷർ ഉത്പന്നങ്ങളുടെ അന്യായമായ വിലവർധനയ്ക്കെതിരെ നവംബർ ഒന്നുമുതൽ ജോലികൾ നിർത്തിവയ്ക്കാനാണ് കരാറുകാരുടെ സംഘടന തീരുമാനിച്ചിരിക്കുന്നത്. സംസ്ഥാനത്ത് ഏറ്റവുമധികം ക്രഷർ, ക്വാറികൾ പ്രവർത്തിക്കുന്നത് പത്തനംതിട്ട ജില്ലയിലാണ്. എന്നാൽ സമീപജില്ലകളിൽ നിന്നു വ്യത്യസ്തമായി വൻവിലയാണ് നിലവിൽ പത്തനംതിട്ട ജില്ലയിൽ ഈടാക്കുന്നതെന്ന് കരാറുകാർ ചൂണ്ടിക്കാട്ടി. യാതൊരു മുന്നറിയിപ്പോ ജില്ലാ ഭരണകൂടത്തിന്റെ അനുമതിയോ കൂടാതെയാണ് കഴിഞ്ഞദിവസം വിലകൾ വർധിപ്പിച്ചത്. ഒരു അടി മെറ്റലിന് 28 രൂപയിൽ നിന്ന് 40 രൂപയിലെത്തി. എം സാൻഡിന് 52 രൂപയിൽ നിന്ന് 62 രൂപയായി. തേപ്പുമണലിന്റെ വില 72 രൂപയായി. ഇതോടൊപ്പം വാഹനവാടക കൂടി ഈടാക്കിയാണ് പണിസ്ഥലങ്ങളിൽ സാധനം ഇറക്കുന്നത്. കല്ല് വില ലോഡിന് 7500 രൂപയായി. ഇത് വലിയ ടിപ്പറിൽ 10,000…
Read Moreവൈക്കത്ത് ഹർത്താൽ തുടങ്ങി; സിപിഎം – ബിജെപി സംഘര്‍ഷത്തിനിടെ നാല് ബിജെപി പ്രവർത്തകർക്ക് പരിക്കേറ്റതിനെ തുടർന്നാണ് ബിജെപി ഹർത്താൽ പ്രഖ്യാപിച്ചത്
കോട്ടയം: സിപിഎം – ബിജെപി സംഘര്‍ഷത്തിനിടെ വൈക്കത്തെ ആര്‍എസ്എസ് കാര്യാലയത്തിനുനേരെ കല്ലേറുണ്ടായതിൽ പ്രതിഷേധിച്ച് വൈക്കം താലൂക്കിൽ ബിജെപി ആഹ്വാനം ചെയ്ത ഹർത്താൽ തുടങ്ങി. രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെയാണ് ഹർത്താൽ. പാൽ,പത്രം, ആശുപത്രി തുടങ്ങിയ ആവശ്യ സർവീസുകളെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സിപിഎം മാര്‍ച്ചിനിടെയാണ് സംഘര്‍ഷമുണ്ടായത്. ശബരിമല വിധിയെ അനുകൂലിച്ച സ്ത്രീയെ ആക്രമിച്ചതില്‍ പ്രതിഷേധിച്ചായിരുന്നു മാര്‍ച്ച്. സംഘര്‍ഷത്തില്‍ നാല് ബിജെപി പ്രവര്‍ത്തകര്‍ക്കും വഴിയാത്രക്കാര്‍ക്കും പരിക്കേറ്റിരുന്നു. വന്‍ പൊലീസ് സന്നാഹം സ്ഥലത്ത് ക്യാമ്പുചെയ്യുന്നുണ്ട്.
Read More