ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജിലെ കുട്ടികളുടെ ആശുപത്രിയിൽ ആവശ്യത്തിന് വെന്റിലേറ്റർ ഇല്ലാത്തതിനാൽ ബുദ്ധിമുട്ടുണ്ടാക്കുന്നതായി പരാതി. കുട്ടികളുടെ ആശുപത്രിയിൽ രണ്ടു വെന്റിലേറ്റർ മാത്രമാണുള്ളത്. അതിൽ ഒരെണ്ണം തകരാറിലും. മിനിമം നാലു വെൻറിലേറ്ററെങ്കിലും വേണ്ട ഐസിഎച്ചിലാണ് ഒരെണ്ണം മാത്രം പ്രവർത്തിക്കുന്നത്. കേരള മെഡിക്കൽ സർവീസ് കോർപ്പറേഷനാണ് ആശുപത്രിയിലേക്കുള്ള മരുന്നുകളും വെന്റിലേറ്റർ ഉൾപ്പെടെയുള്ള ഉപകരണങ്ങളും സപ്ലൈ ചെയ്യുന്നത് .ക്വട്ടേഷൻ നൽകുന്പോൾ തുക കുറച്ച് നൽകുന്നവരുമായി കരാർ ഒപ്പിട്ട് ഗുണമേന്മകുറഞ്ഞ ഉപകരണങ്ങളാണ് വാങ്ങുന്നത്. പല ഗവണ്മെന്റ് ആശുപത്രികളിലും അമേരിക്കൻ കന്പനിയായ ട്രാഗർ പോലെയുള്ളവരുടെ വെന്റിലേറ്റർ ഉപയോഗിക്കപ്പെടുന്നതിനാൽ തകരാർ സംഭവിക്കുന്നത് അപൂർവമായി മാത്രമാണെന്ന് ഡോക്ടർമാർ പറയുന്നു. എന്നാൽ ഇത്തരം ഗുണമേന്മയുള്ള വെന്റിലേറ്റർ വാങ്ങുന്നതിന് ലോക്കൽ കന്പനികൾ അനാവശ്യമായ തടസവാദങ്ങൾ ഉന്നയിക്കുകയാണെന്ന് കുട്ടികളുടെ ആശുപത്രിയിലെ അധികൃതർ പറഞ്ഞു. ഒരു വർഷം ശരാശരി ആയിരത്തിലധികം പ്രസവമാണ് മെഡിക്കൽ കോളജ് ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗത്തിൽ നടക്കുന്നത്. അതിൽ 10ശതമാനം…
Read MoreCategory: Kottayam
വെള്ളപ്പൊക്കക്കെടുതിയിൽ നടക്കാൻപോലും കൊള്ളാതെ വൈക്കം -വെച്ചൂർ റോഡ് ; വൈക്കത്തഷ്ടമി ഉത്സവത്തിന് മുമ്പായി റോഡ് നന്നാക്കണമെന്ന ആവശ്യം ശക്തം
വൈക്കം: വെള്ളപ്പൊക്കക്കെടുതിയിൽ ഗതാഗത യോഗ്യമല്ലാതായി തീർന്ന വൈക്കം – വൈച്ചൂർ റോഡ് അറ്റകുറ്റപ്പണി നടത്തി ഗതാഗത യോഗ്യമാക്കണമെന്ന ആവശ്യം ശക്തമായി. തോട്ടകം വളഞ്ഞന്പലം മുതൽ കൈപ്പുഴമുട്ടു വരെ റോഡിൽ കാൽനട പോലും ദുഷ്കരമായവിധത്തിൽ വൻഗർത്തങ്ങളാണ് രൂപപ്പെട്ടിരിക്കുന്നത്. ഗതാഗത തിരക്കേറിയ റോഡ് 13 മീറ്റർ വീതിയിൽ പുനർനിർമിക്കുന്നതിനും അഞ്ചു മനപാലം വീതി കൂട്ടി പുനർനിർമിക്കുന്നതിനും സർക്കാർ കിഫ്ബിയിൽ ഉൾപ്പെടുത്തി 93.72 കോടി രൂപയുടെ പദ്ധതി അംഗീകരിച്ചെങ്കിലും തുടർ നടപടികൾ ഇഴയുകയാണ്. റോഡിനു വീതി കൂട്ടുന്നതിനായി സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളൊന്നും തുടങ്ങിയിട്ടില്ല. സ്ഥലമെടുപ്പ് നടപടികൾ ഉൗർജിതമാക്കുന്നതിനു ലാന്റ് അക്വസിഷൻ ഓഫീസും ആരംഭിക്കേണ്ടതുണ്ട്. ഈ നടപടികൾ പൂർത്തിയാക്കാൻ കാലതാമസമുണ്ടാകുന്നതിനാൽ റോഡ് അറ്റകുറ്റപണി നടത്തി അടിയന്തിരമായി ഗതാഗത യോഗ്യമാക്കണം. ഇരുചക്രവാഹനങ്ങൾ മുതൽ ടോറസ് ലോറിവരെയുള്ള വാഹനങ്ങളും ഈ റോഡിലൂടെ സഞ്ചരിക്കുന്നുണ്ട്. വൈക്കത്തുനിന്നു ഇടയാഴം വഴി മെഡിക്കൽ കോളജിലേയ്ക്കും വിനോദ സഞ്ചാര കേന്ദ്രമായ കുമരകത്തേക്കും…
Read Moreജലനിരപ്പ് പൂര്‍ണ സംഭരണ ശേഷിയിലേക്ക് ഉയര്‍ന്നു; മാട്ടുപ്പെട്ടി ഡാമിന്റെ ഷട്ടര്‍ തുറന്നു; മൂന്നാറില്‍ ജാഗ്രതാ നിര്‍ദേശം
ഇടുക്കി: ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ഇടുക്കി മാട്ടുപ്പെട്ടി അണക്കെട്ടിന്റെ ഒരു ഷട്ടര്‍ തുറന്നു. ഒരു ഷട്ടര്‍ 10 സെന്റീമീറ്റര്‍ ആണ് ഉയര്‍ത്തിയത്. ജലനിരപ്പ് പൂര്‍ണ സംഭരണ ശേഷിയിലേക്ക് ഉയര്‍ന്നതിന്റെ പശ്ചാത്തലത്തിലാണ് നടപടി. ആറ് ക്യൂമെക്സ് വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്. 1599.69 മീറ്ററാണ് ഡാമിന്റെ പരമാവധി സംഭരണശേഷി. മൂന്നാര്‍, മുതിരപ്പുഴ, കല്ലാര്‍കുട്ടി, ലോവര്‍ പെരിയാര്‍ പ്രദേശങ്ങളില്‍ ഉള്ളവര്‍ക്ക് അധികൃതര്‍ ജാഗ്രതാ നിര്‍ദേശം നല്കി. മുതിരപ്പുഴയാറിന്റെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടറും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
Read Moreഫുൾ ടാങ്ക് അടി നിറുത്തി! മുണ്ടുമുറുക്കി കെഎസ്ആർടിസി; ഓടാതെ കിടക്കുന്ന ബസുകളുടെ ടാങ്കിൽ അവശേഷിച്ച ഡീസൽ പൂർണമായി തിരികെ ഊറ്റി
കോട്ടയം: കെഎസ്ആർടിസി പരമാവധി ചെലവു ചുരുക്കി നിലനിൽപിനായി പൊരുതുകയാണ്. ഓർഡിനറി ബസുകൾക്ക് ഫുൾ ടാങ്ക് ഇന്ധനം നിറയ്ക്കൽ നിറുത്തി. ഉച്ചസമയത്തെ സർവീസുകൾ കുറച്ചതോടെ പരമാവധി രണ്ടു ദിവസത്തേക്കുള്ള ഡീസലേ അടിക്കുന്നുള്ളു. ഓടാതെ കിടക്കുന്ന ബസുകളുടെ ടാങ്കിൽ അവശേഷിച്ച ഡീസൽ പൂർണമായി തിരികെ ഊറ്റി ഓടിക്കൊണ്ടിരിക്കുന്ന ബസുകളിൽ ഒഴിക്കുകയാണ്. ഓടാതെ കിടക്കുന്ന ബസുകളുടെ ടയർ അഴിച്ച് സർവീസ് നടത്തുന്ന ബസുകളിൽ ഇട്ടുകൊണ്ടിരിക്കുന്നു. വൈകാതെ സ്പെയർ പാർട്സുകളും ഇത്തരത്തിൽ അഴിച്ച് മറ്റു ബസുകളിൽ ഇടുമെന്നാണ് ടെക്നിക്കൽ വിഭാഗം പറയുന്നത്. ഫാസ്റ്റ് പാസഞ്ചർ ബസുകളിലും അതാത് ദിവസം ഓടാനുള്ള കിലോമീറ്റർ കണക്കാക്കിയാണ് ഇന്ധനം നിറച്ചുകൊണ്ടിരിക്കുന്നത്. സ്വന്തമായി ഡീസൽ പന്പില്ലാത്ത എരുമേലി, പിറവം, തൊടുപുഴ, മൂലമറ്റം ഡിപ്പോകളിലെ ഏറെ ബസുകൾക്കും കോട്ടയം ഡിപ്പോയിൽനിന്നാണ് ഇന്ധനം നൽകുന്നത്. സർവീസിൽ കുറവു വരുത്തിയെങ്കിലും ആകെ വരുമാനത്തിൽ കുറവുണ്ടായിട്ടില്ല. ശബരിമല സീസണ് എത്തുന്പോൾ കൂടുതൽ സർവീസുകൾ വെട്ടിക്കുറച്ച് സ്പെഷൽ…
Read Moreകെവിൻ വധക്കേസ് ; വിചാരണ നടപടികൾ ഉടൻ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് സ്പെഷൽ പ്രോസിക്യൂട്ടർ കോടതിയിലേക്ക്
കോട്ടയം: കെവിൻ വധക്കേസിൽ വിചാരണ നടപടികൾ ഉടൻ ആരംഭിക്കണമെന്നാവശ്യപ്പെട്ട് സർക്കാർ നിയോഗിച്ച സ്പെഷൽ പ്രോസിക്യൂട്ടർ കോടതിയെ സമീപിക്കും. ദുരഭിമാന കൊലക്കേസുകളുടെ വിചാരണ കുറ്റപത്രം നല്കി ആറു മാസത്തിനുള്ളിൽ പൂർത്തിയാക്കണമെന്ന് സുപ്രീം കോടതി വിധിയുണ്ട്. ഈ വിധിയുടെ അടിസ്ഥാനത്തിലാണ് സ്പെഷൽ പ്രോസിക്യൂട്ടർ അഡ്വ.സി.എസ്.അജയൻ കോടതിയെ സമീപിക്കുന്നത്. കെവിൻ കേസ് പരിഗണിക്കുന്ന കോട്ടയം ഫാസ്റ്റ്ട്രാക്ക് ഒന്നാം കോടതി ജഡ്ജി സനൽ കുമാറിന് സ്പെഷൽ പ്രോസിക്യൂട്ടർ ഇന്ന് ഹർജി നല്‍കും. കേസിലെ എട്ടും ഒൻപതും പ്രതികളുടെ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം ഹൈക്കോടതി നിരസിച്ചത് കേസ് വിചാരണ ഉടൻ ആരംഭിക്കാനുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ്. കോട്ടയം ചവിട്ടുവരിയിൽ വാടകയ്ക്കു താമസിക്കുന്ന പ്ലാത്തറയിൽ ജോസഫിന്റെ മകൻ കെവിൻ പി. ജോസഫിനെ കഴിഞ്ഞ മേയ് 27 പുലർച്ചെ രണ്ടരയോടെ മാന്നാനത്തെ ബന്ധുവീട്ടിൽ നിന്നു തട്ടിക്കൊണ്ടു പോകുകയും പിറ്റേന്നു പുലർച്ചെ തെന്മലയ്ക്കു സമീപം ചാലിയക്കര തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയുമായിരുന്നു.…
Read Moreഭർത്താവുമായി പിണങ്ങി ചിങ്ങവനത്ത് താമസിച്ച സ്ത്രീക്കുനേരെ ആക്രമണം നടത്തിയവര്‍ ക്വട്ടേഷൻ സംഘമോ? പൂന്തുറ സ്വദേശിനിയെ ആക്രമിച്ച സംഘം അയ്മനം സ്വദേശികളെന്ന് പോലീസ്
കോട്ടയം: പള്ളത്ത് വീട് ആക്രമിച്ച് സ്ത്രീയെ പരിക്കേൽപിച്ച സംഭവത്തിനു പിന്നിലുള്ള ആറംഗ സംഘത്തെക്കുറിച്ച് സൂചന ലഭിച്ചു. എന്നാൽ ഇവർ എന്തിനാണ് ആക്രമണം നടത്തിയതെന്ന് വ്യക്തമായിട്ടില്ല. ക്വട്ടേഷൻ ആയിരുന്നോ എന്നും സംശയിക്കുന്നു. തിങ്കളാഴ്ച അർധരാത്രിയിലാണ് ആക്രമണമുണ്ടായത്. പള്ളത്ത് ഒരു വീട്ടിൽ അഭയം തേടിയ പൂന്തുറ സ്വദേശിനിക്കാണ് കന്പികൊണ്ടുള്ള കുത്തേറ്റത്. അക്രമികൾ ആദ്യം കതകിൽ മുട്ടിയെങ്കിലും വാതിൽ തുറന്നില്ല. ഒടുവിൽ ജനൽ തുറന്ന് എന്താണെന്നു നോക്കിയപ്പോഴാണ് കന്പി കൊണ്ടുള്ള കുത്തേറ്റത്. കണ്ണിന് ഗുരുതരമായി പരിക്കേറ്റ സ്ത്രീയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിനു ശേഷം പ്രതികൾ സഞ്ചരിച്ച ഓട്ടോറിക്ഷാ പൊൻപള്ളി ഭാഗത്ത് ഒരു വൈദ്യുതി തൂണിൽ ഇടിച്ച നിലയിൽ കണ്ടെത്തി. മണർകാട് പോലീസ് ഈ സമയം പട്രോളിംഗ് നടത്തുന്നുണ്ടായിരുന്നു. ചിങ്ങവനം പോലീസ് അറിയിച്ചതനുസരിച്ച് മണർകാട് പോലീസ് എത്തിയപ്പോഴേക്കും പ്രതികൾ ആറ്റിൽ ചാടി രക്ഷപ്പെട്ടു. ഓട്ടോറിക്ഷ ഇപ്പോൾ മണർകാട് പോലീസിന്റെ കസ്റ്റഡിയിലാണ്.…
Read Moreഅധ്യാപകരും കുട്ടികളും ഒരേ മനസോടെ മണ്ണിലിറങ്ങി; നാൽപത്തിയഞ്ച് സെന്റിൽ നെൽക്കതിർ വിരിയിച്ച് മുടിയൂർക്കര ഗവണ്മെന്റ് എൽപി സ്കൂൾ
കോട്ടയം: നെൽകൃഷിയും പഠനവുമായി വേറിട്ട കാഴ്ചയാവുകയാണ് മുടിയൂർക്കര ഗവണ്മന്റ് എൽപി സ്കൂൾ. നെൽകൃഷിയുടെ പാഠം പകർന്നു നല്കാൻ തുടങ്ങിയ കരനെൽ കൃഷി കുട്ടികൾക്കും അധ്യാപകർക്കും ആവേശം നല്‍കിയിരിക്കുകയാണ്. അധ്യാപകരും കുട്ടികളും ഒരേ മനസോടെ മണ്ണിലേക്കിറങ്ങിയതിന്റെ ഫലമായി സ്കൂളിലെ 45 സെന്റ് ഭൂമിയിൽ നെൽക്കതിരുകൾ സ്വർണ വർണമണിഞ്ഞു നിൽക്കുന്നു. നിലമൊരുക്കുന്നതും വിത്തിറക്കുന്നതും വളമിടുന്നതും എങ്ങനെയാണെന്ന് അനുഭവപാഠത്തിലൂടെ പഠിക്കുകയാണ് മുടിയൂർക്കര സ്കൂളിലെ 70 കുട്ടികൾ. വാർഡംഗം എൽസമ്മ വർഗീസിന്റെ നേതൃത്വത്തിലാണ് വിത്തിറക്കിയത്. കുമരകം കൃഷി വിജ്ഞാന കേന്ദ്രത്തിൽ നിന്നും 15 കിലോഗ്രാം ’ ഉമ’ നെൽവിത്ത് സൗജന്യമായിട്ടാണ് സ്കൂളിന് നൽകിയതെന്ന് പ്രധാന അധ്യാപിക സിന്ധു പറഞ്ഞു. വിത്തിറക്കിയതു മുതൽ കുട്ടികൾ വളരെ ആവേശത്തിലാണ്. രാവിലെ സ്കൂളിലെത്തിയാലുടൻ കുട്ടിക്കൂട്ടം കൃഷിയിടത്തിലേക്ക് ഓടും. പിന്നെ നനയ്ക്കലും കളപറിക്കലും പാട്ടകൊട്ടി കിളികളെ ഓടിക്കലും ഒക്കെയായി ആകെ ഒരു ബഹളമാണ്. പിടിഎ യുടെ പൂർണ സഹകരണമാണ്…
Read Moreനഗരം ഗതാഗതക്കുരുക്കിൽ പെടുമ്പോൾ ഫുട്പാത്തുകളിലൂടെ ഇരുചക്രവാഹനങ്ങൾ ചീറിപ്പായുന്നു; ഭീതിയോടെ കാൽ നടക്കാർ; കോട്ടയത്തെ ഫുട്പാത്തുകളിൽ നടക്കുന്ന നിയമലംഘനം ഇങ്ങനെയൊക്കെ…
കോട്ടയം: നഗരത്തിലെ ഫുട്പാത്തുകൾ ഇരുചക്ര വാഹനങ്ങൾ കൈയേറ്റുന്നു.കോട്ടയം നഗരത്തിലെ ഫുട്പാത്തിൽ കൂടി പോലും നടക്കാൻ പറ്റാത്ത സാഹചര്യമാണുള്ളത്. ഒന്നു ശ്രദ്ധമാറിയിൽ ഇരുചക്രവാഹനം ആളുകളെ ഇടിച്ചു വീഴ്ത്തും. നാലു ചക്ര വാഹനങ്ങൾക്ക് ഫുട്പാത്തിൽ കൂടി പോകാൻ പറ്റാത്തതിനാൽ വാഹനങ്ങൾ കയറുന്നില്ലെന്നു മാത്രം. നഗരത്തിലെ ഫുട്പാത്തുകളിൽ കൂടി കാൽനടയാത്രക്കാർക്ക് ഭീഷണി ഉയർത്തി ഇരുചക്രവാഹനങ്ങൾ ചീറിപ്പായുന്നത് പതിവ് കാഴ്ചയായി മാറി. ബേക്കർ ജംഗ്ഷൻ, വൈഎംസിഎ, പോസ്റ്റോഫീസ്, തിരുനക്കര, പുളിമൂട്, ലോഗോസ് ജംഗ്ഷൻ, കളക്്ടറേറ്റ് എന്നിവിടങ്ങളിലെ ഫുട്പാത്തുകളിലാണ് ഇരു ചക്രവാഹനങ്ങൾ ഫുട്പാത്തിൽകൂടി പായുന്നത്. മെയിൻ റോഡിൽ വാഹനങ്ങൾ തിങ്ങിനിറഞ്ഞു ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്പോഴാണ് ഇരു ചക്രവാഹനങ്ങൾ ഫുട്പാത്തിൽ കയറുന്നത്. ബേക്കർ ജംഗ്ഷൻ, കളക്്ടറേറ്റ്, ലോഗോസ് ജംഗ്ഷനുകളിൽ സിഗ്നൽ സംവിധാനം പ്രവർത്തിക്കുന്പോഴാണ് ഫുട്പാത്തുകളിൽ കൂടി ഇരുചക്രവാഹനങ്ങൾ കയറി പോകുന്നത്. കൈവരികൾ കെട്ടിയടച്ച ഫുട്പാത്തിൽ കൂടി വരെ ബൈക്കും സ്കൂട്ടറും പായുകയാണ്. വളരെ സുരക്ഷിതമായി ഫുട്പാത്തിലൂടെ നടന്നു…
Read Moreപ്രളയത്തിൽ നിന്ന് കരകയറാതെ ജനം നട്ടംതിരിയുമ്പോൾ തിരുവാതുക്കലിലെ ഗോഡൗണിലുള്ളത് കെട്ടുകണക്കിന് സാധനങ്ങൾ; അഹർതപ്പെട്ടവർക്ക് കിട്ടാതെ സാധനങ്ങൾ പുറത്തേക്ക് പോകുന്നത് മോഷണമുതലായി
കോട്ടയം: പ്രളയ ദുരിതത്തിൽ അകപ്പെട്ടവർക്ക് വിതരണം ചെയ്യാനായി എത്തിച്ച ഗ്യാസ് സ്റ്റൗ അടക്കമുള്ള സാധനങ്ങൾ ഇപ്പോഴും തിരുവാതുക്കൽ ഗോഡൗണിൽ കെട്ടിക്കിടക്കുന്നു. പത്തെണ്ണം വീതമുള്ള 25 പെട്ടി ഗ്യൗസ് സറ്റൗ ആണ് എത്തിയിട്ടുള്ളത്. ഇത് എത്തിയിട്ട് വളരെ നാളായെങ്കിലും ഇതുവരെ വിതരണം ചെയ്തിട്ടില്ല. തുണിത്തരങ്ങളും പുതപ്പും മറ്റും വൻ തോതിൽ എത്തിയിട്ടുണ്ട്. ഇതും ആർക്കും വിതരണം ചെയ്യാതെ കിടക്കുകയാണ്. ഓഗസ്റ്റ് 15ഓടെ കോട്ടയത്തെ ഭൂരിപക്ഷം ദുരിതാശ്വാസ ക്യാന്പുകളും പിരിച്ചുവിട്ടു. അതിനു ശേഷമാണ് പുറത്തു നിന്നുള്ള സാധനങ്ങളുടെ വരവ് തുടങ്ങിയത്. ലോഡ് കണക്കിന് അരിയും തുണിയും മറ്റു സാധനങ്ങളും എത്തി. ഇവയെല്ലാം ദിവസേന വാഹനങ്ങളിലാക്കി വില്ലേജ് ജീവനക്കാർ കൊണ്ടുപോയെന്നാണ് താലൂക്ക് ഉദ്യോഗസ്ഥർ നല്കുന്ന വിവരം. എന്നാൽ എവിടെയൊക്കെയാണ് വിതരണം ചെയ്തതെന്ന കാര്യത്തിൽ താലൂക്ക് ഉദ്യോഗസ്ഥർക്ക് വ്യക്തതയില്ലെന്ന് അവർ പറയുന്നു.
Read Moreതിരുവാതുക്കൽ ഗോഡൗണിൽനിന്ന് ദുരിതാശ്വാസ സാമഗ്രികൾ കടത്താൻ ശ്രമിച്ച സംഭവം; രണ്ടു ദിവസത്തിനുള്ളിൽ ഗോഡൗൺ കാലിയാക്കാൻ നിർദേശം; ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരെ മാറ്റി
കോട്ടയം: തിരുവാതുക്കൽ ടൗണ്‍ ഹാളിലെ ഗോഡൗണിൽനിന്ന് ദുരിതാശ്വാസ സാമഗ്രികൾ കടത്താൻ ശ്രമിച്ച സംഭവത്തെ തുടർന്ന് അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരെ മാറ്റി. പകരം ജീവനക്കാരെ നിയോഗിച്ചു. ഗോഡൗണ്‍ ചുമതലയും കൈമാറി. ഗോഡൗണിലെ സാമഗ്രികൾ എത്രയും പെട്ടെന്ന് നീക്കണമെന്നും വില്ലേജ് ജീവനക്കാർക്ക് നിർദേശം നല്കി. രണ്ടു ദിവസത്തിനകം ഗോഡൗണ്‍ കാലിയാക്കണമെന്നാണ് നിർദേശം. ദുരിതാശ്വാസ സാമഗ്രികൾ മോഷ്ടിച്ചുവെന്നതിന്റെ പേരിൽ ഏറെ പഴികേട്ട സാഹചര്യത്തിലാണ് ഗോഡൗണ്‍ എത്രയും വേഗം അടച്ചു പൂട്ടാൻ നിർദേശമുള്ളത്. തഹസിൽദാർ പോലീസിന് പരാതി നല്‍കിയെങ്കിലും കേസെടുക്കാൻ ആവശ്യപ്പെട്ടിട്ടില്ലെന്ന് വെസ്റ്റ് എസ്എച്ച്ഒ നിർമൽ ബോസ് വ്യക്തമാക്കി. സംഭവത്തിൽ പോലീസ് ശ്രദ്ധിക്കണമെന്നേ പരാതിയിൽ പറഞ്ഞിട്ടുള്ളുവെന്നാണ് പോലീസ് പറയുന്നത്. അതിനാൽ കേസ് രജിസ്റ്റർ ചെയ്തിട്ടില്ല. തഹസിൽദാരുടെ പരാതിയെക്കുറിച്ച് അന്വേഷിക്കുന്നുണ്ടെന്നും പോലീസ് പറഞ്ഞു. ദുരിതാശ്വാസ സാമഗ്രികൾ ഇറക്കി വച്ച ജീവനക്കാർ തന്നെയാണ് സാധനങ്ങൾ കടത്താൻ ശ്രമിച്ചതെന്ന് തഹസിൽദാർ കഴിഞ്ഞദിവസം ജില്ലാ കളക്ടർക്ക് നല്കിയ റിപ്പോർട്ടിൽ…
Read More