സ്വകാര്യ ബ​സു​ക​ൾ​ക്കി​ട​യി​ൽ​പ്പെ​ട്ടു യാ​ത്ര​ക്കാ​ര​നു പ​രി​ക്കേ​റ്റ സം​ഭ​വം; കണ്ടക്ടർമാർക്കും ഡ്രൈവർമാർക്കുമെതിരേ കേസ്

കോ​ട്ട​യം: സ്വ​കാ​ര്യ ബ​സു​ക​ൾ​ക്കി​ട​യി​ൽ​പ്പെ​ട്ടു യാ​ത്ര​ക്കാ​ര​നു ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ സം​ഭ​വ​ത്തി​ൽ ര​ണ്ടു ബ​സു​ക​ളി​ലെ​യും ഡ്രൈ​വ​ർ​മാ​ർ, ക​ണ്ട​ക്ട​ർ​മാ​ർ എ​ന്നി​വ​രെ കോ​ട്ട​യം ഈ​സ്റ്റ് പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. കോ​ട്ട​യം പ​ള്ളി​ക്ക​ത്തോ​ട് റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന മേ​രി മാ​താ ബ​സ് ഡ്രൈ​വ​ർ പാ​ലാ പൂ​വ​ര​ത്തി​ള​പ്പ് സ്വ​ദേ​ശി അ​ജോ​യ് സ്ക​റി​യ (24), ക​ണ്ട​ക്ടർ ആ​നി​ക്കാ​ട് സ്വ​ദേ​ശി സ​ന്തോ​ഷ് തോ​മ​സ് (42), വ​ട​വാ​തൂ​ർ റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന ക​ള​ത്തി​ൽ ബ​സ് ഡ്രൈ​വ​ർ കാ​ഞ്ഞി​രം സ്വ​ദേ​ശി അ​നി ഏ​ബ്ര​ഹാം (44),ക​ണ്ട​ക്ടർ കാ​ഞ്ഞി​രം സ്വ​ദേ​ശി അ​ജി​മോ​ൻ (45) എ​ന്നി​വ​രെ​യാ​ണു ക​ഴി​ഞ്ഞ ദി​വ​സം ഈ​സ്റ്റ് എ​സ്ഐ ടി.​എ​സ്. റെ​നീ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത​ത്. യാ​ത്ര​ക്കാ​ര​നാ​യ ക​ഞ്ഞി​ക്കു​ഴി ഇ​ട​ത്ത​റ ജോ​യി ഏ​ബ്ര​ഹാ​മി​നാ​ണു പ​രി​ക്കേ​റ്റ​ത്. ഇ​യാ​ൾ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ചി​നു ക​ഞ്ഞി​ക്കു​ഴി ജം​ഗ്ഷ​നി​ൽ വ​ച്ചാ​ണു അ​പ​ക​ട​മു​ണ്ടാ​യ​ത്. മ​ത്സ​ര​യോ​ട്ട​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഒ​രു ബ​സ് നി​ർ​ത്തി​യ​തി​നു…

Read More

പ്രളയബാധിതർക്കായുള്ള സർക്കാരിന്‍റെ ധനസമാഹരണം; കോട്ടയം ജില്ലയിൽ 11 മുതൽ 15 വരെ;  മ​ന്ത്രി​മാ​രാ​യ തോ​മ​സ് ഐ​സ​ക്കും കെ.​രാ​ജു​വും ധ​ന​സ​മാ​ഹ​ര​ണ​ത്തി​ന്

കോ​ട്ട​യം: കോ​ട്ട​യം ജി​ല്ല​യി​ൽ 11 മു​ത​ൽ 15 വ​രെ പ്ര​ത്യേ​ക ധ​ന​സ​മാ​ഹ​ര​ണം ന​ട​ത്തു​മെ​ന്ന് മ​ന്ത്രി​മാ​രാ​യ ഡോ. ​തോ​മ​സ് ഐ​സ​ക്, കെ. ​രാ​ജു എ​ന്നി​വ​ർ അ​റി​യി​ച്ചു. ഇ​തി​നു​ള​ള ത​യാ​റെ​ടു​പ്പു​ക​ൾ ജി​ല്ല​യി​ലെ വ​കു​പ്പ് മേ​ധാ​വി​ക​ൾ ന​ട​ത്തി​വ​രി​ക​യാ​ണ്. 11 മു​ത​ൽ 15 വ​രെ മ​ന്ത്രി​മാ​രാ​യ തോ​മ​സ് ഐ​സ​ക്കും കെ.​രാ​ജു​വും ധ​ന​സ​മാ​ഹ​ര​ണ​ത്തി​ന് ജി​ല്ല​യി​ലു​ണ്ടാ​കും. 11 ബ്ലോ​ക്കു​ക​ളി​ലും ആ​റു മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ലു​മാ​യി തെ​ര​ഞ്ഞെ​ടു​ത്ത 15 സ്ഥ​ല​ങ്ങ​ളി​ലാ​ണ് ധ​ന​സ​മാ​ഹ​ര​ണം ന​ട​ത്തു​ക. ഇ​തി​നു​ള​ള ത​യാ​റെ​ടു​പ്പു​ക​ൾ ഗ്രാ​മ​വി​ക​സ​ന അ​സി​സ്റ്റ​ന്‍റ് ഡെ​വ​ല​പ്പ്മെ​ന്‍റ് ക​മ്മീ​ഷ​ണ​ർ നി​ർ​വ​ഹി​ക്ക​ണം. ഇ​തി​നാ​യി ത​യാ​റാ​ക്കി​യ പ​ട്ടി​ക അ​നു​സ​രി​ച്ച് ജി​ല്ലാ ക​ള​ക്്ട​ർ ഡോ. ​ബി. എ​സ് തി​രു​മേ​നി വ്യ​ക്തി​പ​ര​മാ​യി ക​ത്തു​ക​ൾ ന​ൽ​കും. ഇ​വ അ​ത​ത് ജി​ല്ലാ​ത​ല ഉ​ദ്യോ​ഗ​സ്ഥ​ർ വ്യ​ക്തി​ക​ൾ​ക്ക് നേ​രി​ട്ട് കൈ​മാ​റും. 20 ല​ക്ഷം രൂ​പ​യി​ൽ കൂ​ടു​ത​ൽ ന​ൽ​കാ​ൻ ക​ഴി​യു​ന്ന വ്യ​ക്തി​ക​ളോ​ട് മ​ന്ത്രി ഡോ. ​തോ​മ​സ് ഐ​സ​ക് നേ​രി​ട്ട് സം​സാ​രി​ക്കും. ധ​ന​സ​മാ​ഹ​ര​ണ യോ​ഗ​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​തി​ന് ബ്ലോ​ക്ക്, മു​നി​സി​പ്പാ​ലി​റ്റി പ്ര​സി​ഡ​ന്‍റ് അ​ധ്യ​ക്ഷ​നാ​യ…

Read More

ആ​ദി​വാ​സി യു​വാ​വി​ന്‍റെ മ​ര​ണം കൊ​ല​പാ​ത​കം; പ്ര​തി​ക​ൾ പിടിയിലായതായി സൂചന; മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത് അ​യ​ൽ​വാ​സി​യു​ടെ കി​ണ​റ്റി​ൽ

തൊ​ടു​പു​ഴ: വെ​ള്ളി​യാ​മ​റ്റം മേ​ത്തൊ​ട്ടി​യി​ൽ നി​ന്നും കാ​ണാ​താ​യ ആ​ദി​വാ​സി യു​വാ​വി​ന്‍റെ മൃത​ദേ​ഹം കി​ണ​റ്റി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വം കൊ​ല​പാ​ത​ക​മാ​ണെ​ന്നു സ്ഥി​രീ​ക​രി​ച്ചു. പ്ര​തി​ക​ൾ പോലീസിന്‍റെ വലയിലായതായിട്ടാണ് വിവരം. വെ​ള്ളി​യാ​മ​റ്റം കി​ഴ​ക്കേ​മേ​ത്തോ​ട്ടി താ​ന്നി​ക്കു​ന്നേ​ൽ സി​നോ​യി(22)യു​ടെ മ്യ​ത​ദേ​ഹ​മാ​ണ് അ​യ​ൽവാ​സി​യു​ടെ കി​ണ​റ്റി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. അ​യ​ൽവാ​സി​യാ​യ ഇ​ല​ഞ്ഞി​ക്കാ​ട്ടി​ൽ സ​ന്തോ​ഷ് ബാ​ബു​വി​ന്‍റെ വീ​ടി​നു സ​മീ​പ​ത്തെ കി​ണ​റ്റി​ൽനി​ന്നാ​ണ് മൃത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. സ​ന്തോ​ഷി​ന്‍റെ കു​ട്ടി​യു​ടെ നൂ​ലു​കെ​ട്ടി​ന്‍റെ ഒ​രു​ക്ക​ങ്ങ​ൾ ന​ട​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ന്ന സ​ദ്യ ഒ​രു​ക്കു​ന്ന​തി​നാ​യി സി​നോ​യി ത​ലേ​ദി​വ​സം രാ​ത്രി​യി​ൽ ഇ​വ​രു​ടെ വീ​ട്ടി​ലു​ണ്ടാ​യി​രു​ന്നു. ഭാ​ര്യ​യും കു​ട്ടി​യും വീ​ട്ടി​ൽ ത​നി​ച്ചേ ഉ​ള്ളു​വെ​ന്ന് പ​റ​ഞ്ഞു രാ​ത്രി​യി​ൽ സി​നോ​യി വീ​ട്ടി​ലേക്ക് പോ​യ​താ​യാ​ണ് അ​യ​ൽവാ​സി​ക​ൾ പ​റ​ഞ്ഞ​ത്. എ​ന്നാ​ൽ നേ​രം പു​ല​ർ​ന്നി​ട്ടും സി​നോ​യി വീ​ട്ടി​ൽ എ​ത്താ​തി​രു​ന്ന​തി​നെ തു​ട​ർ​ന്ന് സ​ന്തോ​ഷും സി​നോ​യി​യു​ടെ ഭാ​ര്യ​യും പി​താ​വും ചേ​ർ​ന്ന് കാ​ഞ്ഞാ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. പോ​ലീ​സ് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തി​യ​പ്പോ​ൾ സ​ന്തോ​ഷി​ന്‍റെ കി​ണ​റ്റി​ൽ മ്യ​ത​ദേ​ഹം കി​ട​ക്കു​ന്ന​ത് ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത​യു​ള്ള​താ​യി…

Read More

വേമ്പനാട്ടു കാ​യ​ലി​ന്‍റെ തീ​ര​ത്തു​ള്ള​വ​ർ​ക്ക് ആ​ശ്വാ​സം;  ആ​ധു​നി​ക സ​ജ്ജീ​ക​ര​ണ​ങ്ങ​ളോ​ടെ​യു​ള്ള  ജ​ല​ആം​ബു​ല​ൻ​സ്  വൈക്കത്തെത്തി

വൈ​ക്കം: വേ​ന്പ​നാ​ട്ട് കാ​യ​ലി​ന്‍റെ തീ​ര​ത്തു​ള്ള​വ​ർ​ക്ക് ആ​ശ്വാ​സം. അ​പ​ക​ട​ങ്ങ​ളു​ണ്ടാ​യാ​ൽ വേ​ഗം ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കാ​ൻ ജ​ല ആം​ബു​ല​ൻ​സ് റെ​ഡി. ജ​ല​ഗ​താ​ഗ​ത വ​കു​പ്പി​ന്‍റെ ആ​ധു​നി​ക സ​ജ്ജീ​ക​ര​ണ​ങ്ങ​ളോ​ടെ​യു​ള്ള റെ​സ്ക്യു ആ​ൻ​ഡ് ഡൈ​വ് എ​ന്ന് പേ​രു​ള്ള ജ​ല ആം​ബു​ല​ൻ​സാ​ണ് വൈ​ക്ക​ത്ത് പ്ര​വ​ർത്ത​നം ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്. ഇ​രു​പ​ത്തി​നാ​ലു മ​ണി​ക്കൂ​റും വൈ​ക്ക​ത്തി​ന്‍റെ തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ൽ ഉ​ള്ള​വ​ർ​ക്ക് ഇ​നി ആം​ബു​ല​ൻസി​ന്‍റെ സ​ഹാ​യം ല​ഭ്യ​മാ​കും. ജി​ല്ല​യി​ൽ ആ​ദ്യ​മാ​യാ​ണ് ജ​ല ആം​ബു​ല​ൻ​സി​ന്‍റെ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കു​ന്ന​ത്. സം​സ്ഥാ​ന​ത്ത് അ​ഞ്ച് ജ​ല ആം​ബു​ല​ൻ​സാ​ണ് ഉ​ള്ള​ത്. മൂ​ന്ന് ജോ​ലി​ക്കാ​ർ ഈ ആം​ബു​ല​ൻസി​ലു​ണ്ട്. ജോ​ലി​ക്കാ​ർക്ക് ഫ​സ്റ്റ്എ​യ്ഡ് ട്രെ​യി​നിം​ഗ് ന​ല്കി​യി​ട്ടു​ണ്ട്. പ​തി​നാ​റ് യാ​ത്ര​ക്കാ​രെ​യും ഈ ​ബോ​ട്ടി​ൽ ക​യ​റ്റാം. ഓ​ക്സി​ജ​ൻ സി​ലി​ണ്ട​ർ, സ്ട്ര​ച്ച​ർ, ഫ​സ്റ്റ് എ​യ്ഡ് ബോ​ക്സ് എ​ന്നി​വ ജ​ല ആം​ബു​ല​ൻസി​ലു​ണ്ട്.ഫോൺ 9400050357

Read More

ലോഡ്ജിൽ താമസിച്ച്  കഞ്ചാവ് വില്പന;  പിടിയിലായവരുടെ ഏജന്‍റുമാരെ പൊക്കാനൊരുങ്ങി പോലീസ്

പാ​ന്പാ​ടി: പാ​ന്പാ​ടി​യി​ൽ ലോ​ഡ്ജി​ൽ താ​മ​സി​ച്ച് ക​ഞ്ചാ​വ് ക​ച്ച​വ​ടം ന​ട​ത്തി വ​ന്ന് പി​ടി​യി​ലാ​യ​വ​രു​ടെ ഏ​ജ​ന്‍റു​മാ​ർ പോ​ലീ​സ് നി​രീ​ക്ഷ​ണ​ത്തി​ൽ. പി​ടി​യി​ലാ​യ​വ​രി​ൽനിന്ന് ​ല​ഭി​ച്ച വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ​വ​രു​ടെ ഏ​ജ​ന്‍റു​മാ​രെ​ക്കു​റി​ച്ച് സൂ​ച​ന ല​ഭി​ച്ച​ത്. ലോ​ഡ്ജു​ക​ളി​ൽ താ​മ​സി​ച്ചാ​യി​രു​ന്നു സം​ഘ​ത്തി​ന്‍റെ ക​ഞ്ചാ​വ് വി​ല്​പ​ന. 14-ാം മൈ​ൽ പു​ള്ളി​യി​ൽ ബി​നി​ൽ മാ​ത്യു വ​ർ​ഗീ​സ് (20), മീ​ന​ടം പാ​ന്പാ​ടി​ക്ക​ണ്ട​ത്തി​ൽ ചാ​ൾ​സ് അ​ജി ഫി​ലി​പ്പ്(20) എ​ന്നി​വ​രെ​യാ​ണ് പാ​ന്പാ​ടി എ​ക്സൈ​സ് റേ​ഞ്ച് ഇ​ൻ​സ്പെ​ക്ട​ർ വി.​പി.​അ​നൂ​പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​വ​രി​ൽ​നി​ന്ന് വി​ല്പ​ന​യ്ക്കാ​യി സൂ​ക്ഷി​ച്ചി​രു​ന്ന 20 പൊ​തി ക​ഞ്ചാ​വും സ​ഞ്ച​രി​ച്ചി​രു​ന്ന ബൈ​ക്കും പി​ടി​കൂ​ടി. പാ​ന്പാ​ടി ടൗ​ണി​ലെ ലോ​ഡ്ജി​ൽ മു​റി​യെ​ടു​ത്ത് ക​ച്ച​വ​ടം ന​ട​ത്തി​വ​രു​ന്ന​തി​നി​ടെ​യാ​ണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്. ക​ഞ്ചാ​വ് വി​ൽ​പ്പ​ന ന​ട​ത്തി​യി​രു​ന്ന ഇ​രു​വ​രും മ​യ​ക്കു​മ​രു​ന്ന് സം​ഘ​ത്തി​ലും ഉ​ൾ​പ്പെ​ട്ട​വ​രാ​ണെ​ന്ന് എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. ബി​നി​ൽ ഒ​ട്ടേ​റെ കേ​സു​ക​ളി​ലെ പ്ര​തി​യാ​ണ്. സ്കൂ​ൾ,കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കു പു​റ​മെ കേ​റ്റ​റി​ംഗ് മേ​ഖ​ല​യി​ൽ ജോ​ലി​ക്കു പോ​കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ക​ഞ്ചാ​വ് ന​ല്​കി​യി​രു​ന്നു. വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ ഏ​ജ​ന്‍റുമാരെ…

Read More

പ്രളയക്കെടുതിയിൽപ്പെട്ടവർക്ക്സാന്ത്വനമേകാൻ നാ​ട്ട​കം ഗ​വ​ണ്‍​മെ​ന്‍റ് വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളിലെ വിദ്യാർകൾ; സ്വന്തമായി പാ​ലു​ത്പ​ന്ന​ങ്ങ​ളും പു​സ്ത​ക​ങ്ങ​ളും നിർമിച്ച് വി​റ്റു പണം സ്വരൂപിക്കുന്നു

ചി​ങ്ങ​വ​നം: നാ​ട്ട​കം വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ കു​ട്ടി​ക​ളു​ടെ സ്നേ​ഹ​ക്കൂ​ട്ടി​ലെ പേ​ഡ​യ്ക്കും ഐ​സ്ക്രീ​മി​നും അ​ൽ​പം മ​ധു​രം കൂ​ടു​ം. കാ​ര​ണം നാ​ട്ട​കം ഗ​വ​ണ്‍​മെ​ന്‍റ് വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ ഇ​വ ഉ​ണ്ടാ​ക്കി​യ​ത് പ്ര​ള​യ​ക്കെ​ടു​തി​യി​ൽ അ​ക​പ്പെ​ട്ട​വ​ർ​ക്കു സാന്ത്വ​നമേകാ​നാ​ണ്. പ്ര​ള​യ​ക്കെ​ടു​തി​യി​ൽ അ​ക​പ്പെ​ട്ട​വ​ർ​ക്ക് സ​ഹാ​യം ന​ല്കാ​ൻ സ്വ​ന്തം കൈ​ക​ളാൽ പാ​ലു​ത്പ​ന്ന​ങ്ങ​ളും പു​സ്ത​ക​ങ്ങ​ളും വി​റ്റു മാ​തൃ​ക​യാ​വു​ക​യാ​ണ് ഈ ​വി​ദ്യാ​ർ​ഥി​ക​ൾ. വി​എ​ച്ച്എ​സ‌്സി വി​ഭാ​ഗ​ത്തി​ലെ ഡെ​യ​റി ടെ​ക്നോ​ള​ജി വി​ദ്യാ​ർ​ഥി​ക​ളാ​ണ് സ്കൂ​ളി​ൽ ത​യാ​റാ​ക്കി​യ പേ​ഡ, ഗു​ലാ​ബ് ജാ​ം, ര​സ​ഗു​ള, സി​പ് അ​പ്, ചോ​ക്ലേ​റ്റ് തു​ട​ങ്ങി ഇ​രു​പ​തോ​ളം വി​ഭ​വ​ങ്ങ​ൾ വി​ല്​പ​ന ന​ട​ത്തി ല​ഭി​ക്കു​ന്ന ലാ​ഭം ദു​രി​താ​ശ്വാ​സ​നി​ധി​യി​ലേ​ക്ക് ന​ല്കു​ന്ന​ത്. ഡെ​യ​റി ടെ​ക്നോ​ള​ജി വ​കു​പ്പി​നെ കൂ​ടാ​തെ പ്രി​ന്‍റിം​ഗ് ടെ​ക്നോ​ള​ജി വി​ഭാ​ഗം ത​യാ​റാ​ക്കി​യ നോ​ട്ട് ബു​ക്ക്, റ‌​ിക്കാ​ർ​ഡ് ബു​ക്ക്, പേ​പ്പ​ർ, പേ​ന എ​ന്നി​വ​യും കു​ട്ടി​ക​ൾ വി​ല്പ​ന ന​ട​ത്തു​ന്നു​ണ്ട്. മ​റി​യ​പ്പ​ള്ളി ജം​ഗ്ഷ​ൻ, നാ​ട്ട​കം കോ​ള​ജ് ജം​ഗ്ഷ​ൻ, സ്കൂ​ൾ കാ​ന്പ​സ് എ​ന്നി​വി​ട​ങ്ങ​ളി​ൽ സ്റ്റാ​ളു​ക​ൾ സ്ഥാ​പി​ച്ചാ​ണു വി​ദ്യാ​ർ​ഥി​ക​ൾ…

Read More

പ്ര​ള​യനാട്ടിൽ വെളിച്ചമായി പാ​ലാ സെ​ന്‍റ് ജോ​സ​ഫ്സ് എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ്; പ്രളയത്തിൽ കേടുപാടുകൾ സംഭവിച്ച ഇലക്ട്രിക് ഉപകരണങ്ങളുടെ കേടുപാടികൾ പരിഹരിച്ച് കുട്ടികളും അധ്യാപകരും മാതൃകയായി

പാ​​ലാ: സെ​​ന്‍റ് ജോ​​സ​​ഫ്സ് എ​​ൻ​​ജി​​നി​​യ​​റിം​​ഗ് കോ​​ള​​ജി​​ലെ അ​ഞ്ഞൂ​റി​ലേ​റെ വി​​ദ്യാ​​ർ​​ഥി​​ക​​ളും അ​​ധ്യാ​​പ​​ക​​രും പ്ര​​ള​​യ ബാ​​ധി​​ത പ്ര​​ദേ​​ശ​​ങ്ങ​​ളി​​ൽ വീ​​ടു​​ക​​ളി​​ലെ വൈ​​ദ്യു​​തി സം​​വി​​ധാ​​ന​​ങ്ങ​​ളു​​ടെ പ​​രി​​ശോ​​ധ​​ന​​യും സ​​ർ​​വേ​​യും പൂ​​ർ​​ത്തി​​യാ​​ക്കി. കോ​​ട്ട​​യം ജി​​ല്ല​​യി​​ലെ ചെ​​ന്പ്, ക​​ടു​​ത്തു​​രു​​ത്തി, വെ​​ള്ളൂ​​ർ, ആ​​ർ​​പ്പൂ​​ക്ക​​ര, തൃ​​ക്കൊ​​ടി​​ത്താ​​നം, ടി​​വിപു​​രം, അ​​യ്മ​​നം, കു​​മ​​ര​​കം, വാ​​ഴ​​പ്പ​​ള്ളി എ​​ന്നീ പ​​ഞ്ചാ​​യ​​ത്തു​​ക​​ളി​​ലാ​​യി അ‍യ്യാ​യി​ര​ത്തി​ലേ​റെ വീ​​ടു​​ക​​ളി​​ൽ സ​​ർ​​വേ ന​​ട​​ത്തു​​ക​​യും, നൂ​​റി​​ൽ​​പ്പ​​രം വീ​​ടു​​ക​​ളി​​ൽ വൈ​​ദ്യു​​തി സം​​ബ​​ന്ധ​​മാ​​യ കേ​​ടു​​പാ​​ടു​​ക​​ൾ പ​​രി​​ഹ​​രി​​ച്ചു കൊ​​ടു​​ക്കു​​ക​​യും ചെ​​യ്തു. സെ​​ന്‍റ് ജോ​​സ​​ഫ്സ് എ​​ൻ​​ജി​​നി​​യ​​റിം​​ഗ് കോ​​ള​​ജ് ചെ​​യ​​ർ​​മാ​​ൻ മോ​​ണ്‍. ജോ​​സ​​ഫ് കൊ​​ല്ലം​​പ​​റ​​ന്പി​​ൽ, മാ​​നേ​​ജ​​ർ ഫാ. ​​മാ​​ത്യു കോ​​രം​​കു​​ഴ, പ്രി​​ൻ​​സി​​പ്പ​​ൽ ഡോ. ​​ജെ. ഡേ​​വി​​ഡ്, ബ​​ർ​​സാ​​ർ ഫാ. ​​ജോ​​ണ്‍ പാ​​ളി​​ത്തോ​​ട്ടം, വൈ​​സ് പ്രി​​ൻ​​സി​​പ്പ​​ൽ ഡോ. ​​മ​​ധു​​കു​​മാ​​ർ എ​​ന്നി​​വ​​ർ ദു​​രി​​താ​​ശ്വാ​​സ​​പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ​​ക്ക് നേ​​തൃ​​ത്വം ന​​ൽ​​കി. ഇ​​ല​​ക‌്ട്രി​​ക്ക​​ൽ വി​​ഭാ​​ഗം മേ​​ധാ​​വി പ്ര​​ഫ. പി.​​വി. വ​​ർ​​ക്കി, അ​​സി. പ്ര​​ഫ. ലി​​ജു മാ​​ത്യു, എ​​ന്നി​​വ​​രു​​ടെ നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള അ​​ധ്യാ​​പ​​ക​​രും വി​​ദ്യാ​​ർ​​ഥി​​ക​​ളു​​മാ​​ണ് ഇ​​ല​​ക‌്ട്രി​​ക്ക​​ൽ സം​​ബ​​ന്ധ​​മാ​​യ പ്ര​​ശ്ന​​ങ്ങ​​ൾ പ​​രി​​ഹ​​രി​​ച്ച​​ത്. എ​​ൻ​​എ​​സ്എ​​സ് പ്രോ​​ഗ്രാം…

Read More

വീട്ടമ്മയുടെ മൃതദേഹം കത്തിക്കരിഞ്ഞനിലയിൽ; സംഭവത്തിൽ ദുരൂഹത; ഭ​ർ​ത്താ​വ് റെ​ജി​യെ സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പോ​ലീ​സ് ചോ​ദ്യം ചെ​യ്തു

ചി​ങ്ങ​വ​നം: വീ​ട്ട​മ്മ​യു​ടെ മൃ​ത​ദേ​ഹം ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ൽ വീ​ടി​നു​ള്ളി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ ദു​രൂ​ഹ​ത. കു​റി​ച്ചി സ​ചി​വോ​ത്ത​മ​പു​രം പു​ലി​പ്പ​റ റെ​ജി​യു​ടെ ഭാ​ര്യ ഷൈ​നി(48)​യു​ടെ മൃ​ത​ദേ​ഹ​മാ​ണ് ഇ​ന്ന​ലെ ഉ​ച്ച​യ്ക്കു ഒ​ന്നി​നു വീ​ടി​നു​ള്ളി​ൽ ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. പോ​സ്റ്റ്മോ​ർ​ട്ടം പ​രി​ശോ​ധ​ന​ക്കു ശേ​ഷ​മേ ആ​ത്മ​ഹ​ത്യ​യാ​ണോ അ​തോ മ​റ്റേ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള​താ​ണോ എ​ന്നു പ​റ​യാ​നാ​വു എ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. ഇ​ത​ര സം​സ്ഥാ​ന​ത്ത് പ​ഠി​ക്കു​ന്ന ഇ​ള​യ കു​ട്ടി​ക്ക് വേ​ണ്ടി സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​ൻ സ​ഹോ​ദ​ര​നു​മൊ​ത്ത് ടൗ​ണി​ലേ​ക്ക് പോ​യ റെ​ജി വീ​ട്ടി​ൽ തി​രി​ച്ചെ​ത്തി​യ​പ്പോ​ഴാ​ണ് സം​ഭ​വ​മ​റി​യു​ന്ന​ത്. വീ​ട്ടി​ൽ നി​ന്ന് അ​സാ​ധാ​ര​ണ​മാ​യ വി​ധം പു​ക ഉ​യ​ർ​ന്ന​തി​നെ തു​ട​ർ​ന്ന് നാ​ട്ടു​കാ​ർ വീ​ട്ടി​ൽ തെ​ര​ച്ചി​ൽ ന​ട​ത്തി​യി​രു​ന്നു. മേ​ശ, അ​ല​മാ​ര തു​ട​ങ്ങി​യ​വ​യും ക​ത്തി ചാ​ന്പ​ലാ​യി. ഭ​ർ​ത്താ​വ് റെ​ജി​യെ സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പോ​ലീ​സ് ചോ​ദ്യം ചെ​യ്തു. സ​യ​ന്‍റി​ഫി​ക് വി​ദ​ഗ്ധ​ർ സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. ഇ​രു​വ​രും ത​മ്മി​ൽ കു​ടും​ബ പ്ര​ശ്ന​ങ്ങ​ൾ നി​ല​നി​ന്നി​രു​ന്ന​താ​യി സൂ​ച​ന​യു​ണ്ട്. ചി​ങ്ങ​വ​നം പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Read More

മണർകാട്ട് റാസ നാളെ; ആറ് ഏഴ് തീയതികളിൽ ഗതാഗത നിയന്ത്രണം

മ​ണ​ർ​കാ​ട്: മ​രി​യ​ൻ തീ​ർ​ഥാ​ട​ന കേ​ന്ദ്ര​മാ​യ സെ​ന്‍റ് മേ​രീ​സ് യാ​ക്കോ​ബാ​യ സു​റി​യാ​നി ക​ത്തീ​ഡ്ര​ലി​ലെ എ​ട്ടു നോ​ന്പു തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ചു​ള്ള പ്ര​സി​ദ്ധ​മാ​യ റാ​സ നാ​ളെ. ഏ​ഷ്യ​യി​ലെ ഏ​റ്റ​വും വ​ലി​യ ആ​ധ്യാ​ത്മി​ക ഘോ​ഷ​യാ​ത്ര​യാ​യാ​ണ് കു​രി​ശു​പ​ള്ളി​യി​ലേ​ക്കു​ള്ള റാ​സ അ​റി​യ​പ്പെ​ടു​ന്ന​ത്. അ​ഞ്ചു കി​ലോ​മീ​റ്റ​ർ ദൈ​ർ​ഘ്യം വ​രു​ന്ന റാ​സ ഉ​ച്ച​യ​്ക്ക് 12ന് ​പ​ള്ളി​യി​ൽ നി​ന്ന് ആ​രം​ഭി​ക്കും. അ​ഞ്ചു മ​ണി​ക്കൂ​ർ സ​മ​യ​മെ​ടു​ത്താ​ണ് തി​രി​കെ പ​ള്ളി​യി​ൽ എ​ത്തു​ന്ന​ത്. പ​തി​നാ​യി​ര​ത്തി​ല​ധി​കം മു​ത്തു​കു​ട​ക​ളും 150ൽ ​അ​ധി​കം പൊ​ൻ, വെ​ള്ളി കു​രി​ശു​ക​ളും ഇ​രു​പ​തോ​ളം വാ​ദ്യ​മേ​ള ഗ്രൂ​പ്പു​ക​ളും റാ​സ​യി​ൽ അ​ണി​നി​ര​ക്കും. പ​രി​ശു​ദ്ധ മാ​താ​വി​നോ​ടു​ള്ള പ്രാ​ർ​ഥ​നാ​ഗീ​ത​ങ്ങ​ൾ ആ​ല​പി​ച്ചു പ​തി​നാ​യി​ര​ങ്ങ​ൾ ഭ​ക്തി​നി​ർ​ഭ​ര​മാ​യി ന​ട​ന്നു നീ​ങ്ങു​ന്ന കാ​ഴ്ച പു​ണ്യ​ദാ​യ​ക​മാ​ണ്. നാ​ളെ രാ​വി​ലെ ഒ​ന്പ​തി​നു ഡോ. ​കു​ര്യാ​ക്കോ​സ് മാ​ർ തെ​യോ​ഫി​ലോ​സി​ന്‍റെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ വി​ശു​ദ്ധ അ​ഞ്ചി​ൻ​മേ​ൽ കു​ർ​ബാ​ന അ​ർ​പ്പി​ക്കും. തു​ട​ർ​ന്നു 11.30ന് ​മ​ധ്യാ​ഹ്ന പ്രാ​ർ​ഥ​ന​യ്ക്കു​ശേ​ഷ​മാ​ണ് റാ​സ ആ​രം​ഭി​ക്കു​ന്ന​ത്. ഗതാഗത നിയന്ത്രണം കോ​ട്ട​യം: മ​ണ​ർ​കാ​ട് സെ​ന്‍റ് മേ​രീ​സ് ക​ത്തീ​ഡ്ര​ലി​ലെ പ്ര​ധാ​ന പെ​രു​ന്നാ​ൾ ദി​വ​സ​മാ​യ ആ​റ്,ഏ​ഴ്,…

Read More

കോ​ട്ട​യം ജ​ന​റ​ൽ ആ​ശു​പ​ത്രി​യു​ടെ കൈ​മാ​റ്റം; ര​ണ്ടു കോ​ടി​യു​ടെ വി​ക​സ​നം പ്ര​തി​സ​ന്ധി​യി​ൽ; ടെ​ൻ​ഡ​ർ പൂ​ർ​ത്തി​യാ​യ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​ര​ണോ വേ​ണ്ട​യോ എ​ന്ന്  നഗരസഭാ കൗ​ണ്‍​സി​ൽ യോ​ഗം തീ​രു​മാ​നി​ക്കും

സി.​സി.​സോ​മ​ൻ കോ​ട്ട​യം: കോ​ട്ട​യം ജ​ന​റ​ൽ ആ​ശു​പ​ത്രി ന​ഗ​ര​സ​ഭ​യു​ടെ കീ​ഴി​ൽ നി​ന്ന് വീ​ണ്ടും ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന് കൈ​മാ​റി​യ​തോ​ടെ ടെ​ൻ​ഡ​ർ ചെ​യ്ത ര​ണ്ടു കോ​ടി​യി​ല​ധി​കം രൂ​പ​യു​ടെ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പ്ര​തി​സ​ന്ധി​യി​ലാ​യി. അ​ടു​ത്ത ഏ​ഴി​ന് ന​ട​ക്കു​ന്ന കോ​ട്ട​യം ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ൽ യോ​ഗം ഈ ​വി​ഷ​യം ച​ർ​ച്ച ചെ​യ്ത് തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്നാ​ണ് ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ണ്‍ പ​റ​ഞ്ഞ​ത്. അ​താ​യ​ത് ടെ​ൻ​ഡ​ർ പൂ​ർ​ത്തി​യാ​യ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​ര​ണോ വേ​ണ്ട​യോ എ​ന്ന് കൗ​ണ്‍​സി​ൽ യോ​ഗം തീ​രു​മാ​നി​ക്കും. ത​ങ്ങ​ളു​ടെ അ​ധി​കാ​ര പ​രി​ധി​യി​ൽ ഇ​ല്ലാ​ത്ത​താ​ണെ​ങ്കി​ൽ പി​ന്നെ എ​ന്തി​നാണ് വി​ക​സ​ന​മെ​ന്ന നി​ല​പാ​ടാ​ണ് സ്വീ​ക​രി​ക്കു​ന്ന​തെ​ങ്കി​ൽ ന​ഷ്ടം രോ​ഗി​ക​ൾ​ക്കു ത​ന്നെ. ​ർ​ഷ​ങ്ങ​ളാ​യി ചോ​ർ​ന്നൊ​ലി​ക്കു​ന്ന മൂ​ന്നാം വാ​ർ​ഡി​ന്‍റെ ന​വീ​ക​ര​ണ​ത്തി​ന് ഒ​രു കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി​യാ​ണ് ന​ഗ​ര​സ​ഭ​യു​ടെ 2018-19 വ​ർ​ഷ​ത്തെ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി പാ​സാ​ക്കി​യ​ത്. ആ​ശു​പ​ത്രി​യി​ൽ മാ​മോ​ഗ്രാം മെ​ഷീ​ൻ വാ​ങ്ങി പു​തി​യ കെ​ട്ടി​ടം നി​ർ​മി​ച്ച് സ്ഥാ​പി​ക്കു​ന്ന​തി​ന് 92 ല​ക്ഷം രൂ​പ​യു​ടെ പ​ദ്ധ​തി​യും അം​ഗീ​ക​രി​ച്ചി​രു​ന്നു. മ​റ്റൊ​ന്ന് ജ​ൻ​ഒൗ​ഷ​ധി​ക്കും വ​നി​താ കാ​ന്‍റീ​നു​മാ​യി…

Read More