അ​ണ​ക്കെ​ട്ടി​ന്‍റെ വൃ​ഷ്ടി പ്ര​ദേ​ശ​ത്ത് ശ​ക്ത​മാ​യ;  മു​ല്ല​പ്പെ​രി​യാറിൽ ജ​ല​നി​ര​പ്പ് 136 അ​ടി പി​ന്നി​ട്ടു ജാഗ്രതാ നിർദേശം നൽകി

കു​മ​ളി​: മു​ല്ല​പ്പെ​രി​യാ​ർ അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ് ഇ​ന്ന​ലെ രാ​ത്രി​യോ​ടെ 136 അ​ടി പി​ന്നി​ട്ടു. 136.4അ​ടി​യാ​ണ് ഇ​ന്ന് പു​ല​ർ​ച്ചെ​യു​ള്ള ജ​ല​നി​ര​പ്പ്. ജ​ലനി​ര​പ്പ് 136 അ​ടി പി​ന്നി​ട്ട​തോ​ടെ ത​മി​ഴ്നാ​ട് കേ​ര​ള​ത്തി​ന് ആ​ദ്യ​ത്തെ ജാ​ഗ്ര​താ നി​ർ​ദേശം ന​ൽ​കി. അ​ണ​ക്കെ​ട്ടി​ന്‍റെ വൃ​ഷ്ടി പ്ര​ദേ​ശ​ത്ത് ശ​ക്ത​മാ​യ മ​ഴ​യു​ള്ള​തി​നാ​ൽ ജ​ല​നി​ര​പ്പ് വേ​ഗ​ത്തി​ൽ ഉ​യ​രും.

സെ​ക്ക​ൻഡിൽ 4419.44 ഘ​ന​യ​ടി വെ​ള്ളം അ​ണ​ക്കെ​ട്ടി​ലേ​ക്ക് ഒ​ഴു​കി​യെ​ത്തു​ന്നു​ണ്ട്. സെ​ക്ക​ൻഡിൽ 2086 ഘ​ന​യ​ടി വെ​ള്ളം ത​മി​ഴ്നാ​ട്ടി​ലേ​ക്ക് ഒ​ഴു​ക്കു​ന്നു. അ​ണ​ക്കെ​ട്ട് പ്ര​ദേ​ശ​ത്ത് 51.4 മി​ല്ലീ​മീ​റ്റ​റും തേ​ക്ക​ടി​യി​ൽ 21.2 മി​ല്ലീ​മീ​റ്റ​റും മ​ഴ ല​ഭി​ച്ചു. അ​ണ​ക്കെ​ട്ടി​ന്‍റെ വൃ​ഷ്ടി​പ്ര​ദേ​ശ​മാ​യ വ​ന​മേ​ഖ​ല​യി​ൽ ശ​ക്ത​മാ​യ മ​ഴ ഇ​ന്നും ഉ​ണ്ട്.

വ​ന​ത്തി​ൽ ഉ​രു​ൾ പൊ​ട്ട​ൽ ഉ​ണ്ടാ​യാ​ൽ ജ​ല​നി​ര​പ്പ് പെ​ട്ടെ​ന്ന് ഉ​യ​രും.142 അ​ടി​യാ​ണ് അ​ണ​ക്കെ​ട്ടി​ലെ അ​നു​വ​ദ​നീ​യ ജ​ല​നി​ര​പ്പ്.​മു​ല്ല​പ്പെ​രി​യാ​റി​ൽ നി​ന്നും സ്പി​ൽ​വേ ഷ​ട്ട​റു​ക​ളി​ലൂടെ ജ​ലം പു​റം ത​ള്ള​ണ​മെ​ങ്കി​ൽ ജ​ല​നി​ര​പ്പ് 136 അ​ടി പി​ന്നി​ട​ണം.136 അ​ടി​യി​ൽ സ്പി​ൽ​വേ​യു​ടെ ചു​വ​ട് ഭാ​ഗം ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​തി​നാ​ൽ അ​ടി​യ​ന്തി​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ 136 അ​ടി​ക്ക് താ​ഴെ ജ​ല​നി​ര​പ്പെ​ത്തി​ക്കു​വാ​നോ ജ​ലം തു​റ​ന്ന് വി​ടാ​നോ അ​ണ​ക്കെ​ട്ടി​ൽ സം​വി​ധാ​ന​മി​ല്ല. മു​ല്ല​പ്പെ​രി​യാ​റ്റി​ലെ അ​ധി​ക​ജ​ലം പെ​രി​യാ​റ്റി​ലൂ​ടെ ഇ​ടു​ക്കി അ​ണ​ക്കെ​ട്ടി​ലാ​ണെ​ത്തു​ക.

Related posts