നാ​ട​ൻ സാ​ധ​ന​ങ്ങ​ൾ ന്യാ​യ​വി​ല​യ്ക്ക് നാ​ട്ടു​കാ​ർ​ക്ക് ; പഴമ വീണ്ടെടുത്ത് മുണ്ടക്കയം; നാട്ടുചന്ത ജൂലൈ ഒന്നു മുതൽ

മു​ണ്ട​ക്ക​യം: നാ​ട​ൻ സാ​ധ​ന​ങ്ങ​ൾ ന്യാ​യ​വി​ല​യ്ക്ക് നാ​ട്ടു​കാ​ർ​ക്ക് എ​ത്തി​ക്കു​ക​യെ​ന്ന ദൗ​ത്യ​വു​മാ​യി നാ​ട്ടു ച​ന്ത മു​ണ്ട​ക്ക​യ​ത്ത് ആരംഭിക്കുന്നു. എ​ല്ലാ ഞാ​യ​റാ​ഴ്ച​ക​ളി​ലും രാ​വി​ലെ ഏ​ഴു മു​ത​ൽ വൈ​കു​ന്നേ​രം ഏ​ഴു വ​രെ ദേ​ശീ​യ​പാ​ത 183ന്‍റെ ഓ​ര​ത്ത് മു​ണ്ട​ക്ക​യ​ത്തെ ക​ല്ലേപാ​ലം ജം​ഗ്ഷ​നി​ൽ മു​ക്കാ​ട​ൻ – കൂ​ലിപ​റ​ന്പി​ൽ എ​ന്നീ വ്യാ​പാ​ര സ​മു​ച്ച​യ​ങ്ങ​ളു​ടേ​യും നാ​യ​നാ​ർ ഭ​വ​ന്‍റെ​യും ( സി ​പി ഐ ​എം മു​ണ്ട​ക്ക​യം​ലോ​ക്ക​ൽ ക​മ്മി​റ്റി ഓ​ഫീ​സ്) മു​ന്നി​ലാ​യി​ട്ടാ​ണ് നാ​ട്ടു ച​ന്ത പ്ര​വ​ർ​ത്തി​ക്കു​ക. മു​ണ്ട​ക്ക​യം ഫാ​ർ​മേ​ഴ്സ് ക്ല​ബാ​ണ് ഇ​തി​ന്‍റെ സം​ഘാ​ട​ക​ർ.

ഹൈ​റേ​ഞ്ചി​ന്‍റെ ക​വാ​ട​മാ​യ മു​ണ്ട​ക്ക​യ​ത്ത് നാ​ൽ​പ്പ​തു വ​ർ​ഷം മു​ന്പ് പ്ര​വ​ർ​ത്ത​നം നി​ല​ച്ചു​പോ​യ പു​ത്ത​ൻ​ച​ന്ത​യു​ടെ ഓ​ർ​മക​ൾ അ​ഴ​വി​റ​ക്കി പ​ഴ​മ​ക​ൾ നി​ല​നി​ർ​ത്തിയാണ് പു​തു​താ​യി നാ​ട്ടുച​ന്ത ആ​രം​ഭി​ക്കു​ന്ന​ത്. ജൈ​വ പ​ച്ച​ക്ക​റി, മാ​യം ക​ല​രാ​ത്ത ആ​റ്റുമീ​ൻ, കാ​യ​ൽ മ​ൽ​സ്യം, ച​ട്ടി​യി​ൽ പാ​ച​കം ചെ​യ്ത ഫ്ര​ഷ് മീ​ൻ ക​റി, മ​റ​യൂ​ർ ശ​ർ​ക്ക​ര, മാ​ർ​ത്താ​ണ്ഡം ക​രി​പ്പെ​ട്ടി, നാ​ട​ൻ കോ​ഴി, ച​ക്കി​ലാ​ട്ടി​യ വെ​ളി​ച്ചെ​ണ്ണ, മാ​യം ക​ല​രാ​ത്ത മു​ള​ക് – മ​ല്ലി​-മ​സാ​ല പൊ​ടി​ക​ൾ, പോ​ത്തി​റ​ച്ചി, ഉ​ണ​ക്ക​മീ​ൻ, നാ​ട​ൻ ക​പ്പ, ച​ട്ടി, ക​ല​ങ്ങ​ൾ, കൊ​ട്ട, വ​ട്ടി, ക​റി​ക്ക​ത്തി, വാ​ക്ക​ത്തി, കാ​ർ​ഷി​ക ഉ​പ​ക​ര​ണ​ങ്ങ​ൾ, തേ​ൻ, തേ​ൻ ഉ​ല്പ​ന്ന​ങ്ങ​ൾ, നാ​ട​ൻ പ​ല​ഹാ​ര​ങ്ങ​ൾ, വി​വി​ധ ത​രം അ​ച്ചാ​റു​ക​ൾ, തേ​യി​ല, കാ​പ്പി പൊ​ടി തു​ട​ങ്ങി ഒ​രു വീ​ടി​നു വേ​ണ്ട എ​ല്ലാ സാ​ധ​ന​ങ്ങ​ളും മി​ത​മാ​യ വി​ല​യി​ൽ നാ​ട്ടു ച​ന്ത​യി​ൽനി​ന്ന് വാ​ങ്ങാ​ൻ ക​ഴി​യും.

​ആ​ട്, കോ​ഴി എ​ന്നി​വ ലേ​ലം ചെ​യ്തു വി​ൽ​ക്കും. പ​ശു​വി​ൻ പാ​ൽ സ്ഥ​ല​ത്തു വെ​ച്ചു ത​ന്നെ ക​റ​ന്നു ന​ൽ​കും. ച​ന്ത​യി​ലു​ള്ള പ​ച്ച മീ​ൻ കാ​ട്ടി​ക്കൊ​ടു​ത്താ​ൽ അ​പ്പോ​ൾ ത​ന്നെ വെ​ട്ടി വൃ​ത്തി​യാ​ക്കി ക​റി വെ​ച്ചു ന​ൽ​കും.​ ഇ​തോ​ടൊ​പ്പം ഉ​ണ്ണി​യ​പ്പം സ്ഥ​ല​ത്തു വെ​ച്ച് ത​ന്നെ പൊ​രി​ച്ചു ന​ൽ​കു​വാ​നും സം​വി​ധാ​ന​മൊ​രു​ക്കി​യി​ട്ടു​ണ്ട്.​ പൊ​തി​ക്കാ​ത്ത നാ​ളി​കേ​രം ഓ​ർ​ഡ​ർ അ​നു​സ​രി​ച്ച് പൊ​തി​ച്ചു ന​ൽ​കു​വാ​നും പ​രി​പാ​ടി​യു​ണ്ട്. ചൂ​ടു പാ​യ​സ​വും വി​ൽ​പ്പ​ന​യ്ക്കാ​യ് ഒ​രു​ക്കും.

നാ​ട്ടു ച​ന്ത​യു​ടെ ഉ​ദ്ഘാ​ട​ന ദി​ന​ത്തി​ൽ 42 ക​ർ​ഷ​ക കു​ടു​ബ​ങ്ങ​ളെ ആ​ദ​രി​ക്കും. ഉ​ദ്ഘാ​ട​ന ദി​ന​ത്തി​ൽ ഇ​വി​ടെ​യെ​ത്തു​ന്ന​വ​ർ​ക്ക് വൃ​ക്ഷ തൈ​ക​ളും പ​ച്ച​ക്ക​റി വി​ത്തും ന​ൽ​കും.​ കെ എ​ൻ സോ​മ​രാ​ജ​ൻ പ്ര​സി​ഡന്‍റ്, പി ​എ​ൻ സ​ത്യ​ൻ സെ​ക്ര​ട്ട​റി​, സി​വി അ​നി​ൽ​കു​മാ​ർ ര​ക്ഷാ​ധി​കാ​രി​, എം​ജി രാ​ജു, പി ​കെ പ്ര​ദീ​പ്, റെ​ജീ​നാ റ​ഫീ​ഖ് തു​ട​ങ്ങി 13 പേ​ര​ട​ങ്ങി​യ ക​മ്മി​റ്റിയാണ് മു​ണ്ട​ക്ക​യം ഫാ​ർ​മേ​ഴ്സ് ക്ല​ബ്ലി​ന്‍റെ നടത്തി പ്പുകാർ. നാ​ട്ടു ച​ന്ത​യു​ടെ ഉദ്ഘാ​ട​നം ഉ​ത്സ​വ​മാ​ക്കി മാ​റ്റു​വാ​നു​ള്ള തി​ര​ക്കി​ലാ​ണു് സം​ഘാ​ട​ക​ർ.

ജൂ​ലൈ ഒ​ന്നി​ന് രാ​വി​ലെ ഒന്പ​തി​ന് മു​ൻ നി​യ​മ​സ​ഭാം​ഗ​വും ദേ​ശാ​ഭി​മാ​നി ജ​ന​റ​ൽ മാ​നേ​ജ​രു​മാ​യ കെ ​ജെ തോ​മ​സ് നാ​ട്ടുച​ന്ത നാ​ടി​നാ​യ് സ​മ​ർ​പ്പി​ക്കും. ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം കെ ​രാ​ജേ​ഷ്, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റുമാ​രാ​യ ടി ​എ​സ് കൃ​ഷ്ണ​കു​മാ​ർ (എ​രു​മേ​ലി ), കെ ​ടി ബി​നു (പെ​രു​വ​ന്താ​നം), കെ ​എ​സ് രാ​ജു മ്രു​ണ്ട​ക്ക​യം), പി ​കെ സു​ധീ​ർ (കോ​രു​ത്തോ​ട് ), നെ​ച്ചൂ​ർ ത​ങ്ക​പ്പ​ൻ (കൊ​ക്ക​യാ​ർ ) കാ​ഞ്ഞി​ര​പ്പ​ള്ളി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ പി ​ജി വ​സ​ന്ത​കു​മാ​രി, അ​ജി​താ ര​തീ​ഷ്, ലീ​ലാ​മ്മ കു​ഞ്ഞു​മോ​ൻ, കേ​ര​ള ക​ർ​ഷ​ക​സം​ഘം സം​സ്ഥാ​ന സ​മി​തി​യം​ഗം അ​ഡ്വ. പി​. ഷാ​ന​വാ​സ്, ജി​ല്ലാ സെ​ക്ര​ട്ട​റി കെ ​എം രാ​ധാ​കൃ​ഷ്ണ​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കാ​ളി​ക​ളാ​കും.

Related posts