ചെ​ങ്ങ​ന്നൂ​ർ ഉ​പ​തെ​രഞ്ഞെ​ടുപ്പ്;   കേ​ര​ള കോ​ണ്‍​ഗ്ര​സ്  എം  ഉ​പ​സ​മി​തി​ യോ​ഗം ആ​രം​ഭി​ച്ചു

കോ​ട്ട​യം: ചെ​ങ്ങ​ന്നൂ​ർ ഉ​പ​തെ​രഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട പാ​ർ​ട്ടി​യു​ടെ നി​ല​പാ​ട് സ്വീ​ക​രി​ക്കു​ന്ന​താ​യി കേ​ര​ള കോ​ണ്‍​ഗ്ര​സ് എ​മ്മി​ന്‍റെ സ്റ്റി​യ​റിം​ഗ് ക​മ്മി​റ്റി നി​ശ്ച​യി​ച്ച ഉ​പ​സ​മി​തി​യു​ടെ യോ​ഗം ആ​രം​ഭി​ച്ചു. ഇ​ന്നു രാ​വി​ലെ പാ​ലാ​യി​ലെ കെ.​എം. മാ​ണി​യു​ടെ വ​സ​തി​യി​ൽ ആ​രം​ഭി​ച്ചി​രി​ക്കു​ന്ന യോ​ഗ​ത്തി​ലേ​ക്കു നേ​താ​ക്ക​ൾ എ​ത്തി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ഇ​ന്നു രാ​വി​ലെ ഉ​പ​സ​മി​തി യോ​ഗ​ത്തി​നു മു​ന്പാ​യി കെ.​എം. മാ​ണി​യും പി.​ജെ. ജോ​സ​ഫും ത​മ്മി​ൽ അ​ര​മ​ണി​ക്കൂ​റോ​ളം ച​ർ​ച്ച ന​ട​ത്തി​യി​രു​ന്നു. അ​തി​നു​ശേ​ഷ​മാ​ണു ഉ​പ​സ​മി​തി യോ​ഗം ആ​രം​ഭി​ച്ച​ത്. യോ​ഗ​ത്തി​നു​ശേ​ഷം കെ.​എം. മാ​ണി മാ​ധ്യ​മ​ങ്ങ​ളെ ക​ണ്ടു പാ​ർ​ട്ടി നി​ല​പാ​ട് പ്ര​ഖ്യാ​പി​ക്കു​മെ​ന്നാ​ണ് അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളാ​യ ര​മേ​ശ് ചെ​ന്നി​ത്ത​ല, ഉ​മ്മ​ൻ ചാ​ണ്ടി, എം.​എം. ഹ​സ​ൻ, പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി എ​ന്നി​വ​ർ പാ​ലാ​യി​ലെ വീ​ട്ടി​ലെ​ത്തി കെ.​എം.​മാ​ണി​യെ സ​ന്ദ​ർ​ശി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് അ​ടി​യ​ന്തര​മാ​യി ഉ​പ​സ​മി​തി ചേ​ർ​ന്നു ചെ​ങ്ങ​ന്നൂ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ലെ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കാ​ൻ പാ​ർ​ട്ടി തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. ഇ​ന്ന​ല​ത്തെ യോ​ഗ​ത്തി​ൽ കെ.​എം.​മാ​ണി​യും മ​ക​ൻ ജോ​സ് കെ.​മാ​ണി എം​പി​യും മാ​ത്ര​മാ​ണു പ​ങ്കെ​ടു​ത്തി​രു​ന്ന​ത്. പാ​ർ​ട്ടി വ​ർ​ക്കിം​ഗ്…

Read More

നിപ്പാ വൈറസ്; കോ‌ട്ടയത്തും ജാഗ്രത നിർദേശം  നൽകി  ​ജില്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​ജേ​ക്ക​ബ് വ​ർ​ഗീ​സ് 

കോ​ട്ട​യം: കോ​ഴി​ക്കോ​ട് ജി​ല്ല​യു​ടെ ചി​ല ഭാ​ഗ​ങ്ങ​ളി​ൽ നി​പ്പാ വൈ​റ​സ് മൂ​ല​മു​ള​ള പ​നി സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ജി​ല്ല​യി​ലെ ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രും പൊ​തു​ജ​ന​ങ്ങ​ളും ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​ജേ​ക്ക​ബ് വ​ർ​ഗീ​സ് അ​റി​യി​ച്ചു. ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ർ വ്യ​ക്തി സു​ര​ക്ഷ ന​ട​പ​ടി​ക​ൾ കൃ​ത്യ​മാ​യി പാ​ലി​ക്ക​ണം. ഉ​പ​ക​ര​ണ​ങ്ങ​ൾ ഗ്ലൂ​ട്ട​റാ​ൽ​ഡി​ഹൈ​ഡ് ഉ​പ​യോ​ഗി​ച്ച് അ​ണു​ന​ശീ​ക​ര​ണം ന​ട​ത്ത​ണം. പ​രി​ശോ​ധ​ന​യ്ക്കാ​യി രോ​ഗി​യു​ടെ ര​ക്തം, വി​സ​ർ​ജ്യ​ങ്ങ​ൾ എ​ന്നി​വ ശേ​ഖ​രി​ക്കു​ന്പോ​ൾ സാ​ർ​വ​ത്രി​ക മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണം. ഡ്യൂ​ട്ടി സ​മ​യ​ത്തി​ന് ശേ​ഷം വ​സ്ത്രം മാ​റി കു​ളി​ക്ക​ണം. പ​നി ല​ക്ഷ​ണ​ങ്ങ​ളു​ണ്ടാ​യാ​ൽ വി​ദ​ഗ്ധ ചി​കി​ത്സ തേ​ട​ണം. പൊ​തു​ജ​ന​ങ്ങ​ൾ വ​വ്വാ​ല​ക​ളു​ടെ മൂ​ത്രം, കാ​ഷ്ഠം, ഉ​മി​നീ​ർ എ​ന്നി​വ​യു​മാ​യി സ​ന്പ​ർ​ക്കം പു​ല​ർ​ത്തു​ന്ന​ത് ഒ​ഴി​വാ​ക്ക​ണം. തു​റ​ന്ന് വ​ച്ച പാ​ത്ര​ങ്ങ​ളി​ൽ ശേ​ഖ​രി​ക്കു​ന്ന ക​ള്ള് കു​ടി​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കു​ക. പ​നി​യോ​ടൊ​പ്പം ശ​ക്ത​മാ​യ ത​ല​വേ​ദ​ന, ഛർ​ദ്ദി, ക്ഷീ​ണം, ത​ള​ർ​ച്ച, ബോ​ധ​ക്ഷ​യം, കാ​ഴ്ച​മ​ങ്ങ​ൽ, തു​ട​ങ്ങി​യ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ഉ​ള​ള​വ​ർ ഡോ​ക്ട​റെ സ​മീ​പി​ച്ച് വി​ദ​ഗ്ദ്ധ ചി​കി​ത്സ തേ​ട​ണം. ചു​മ​യ​ക്കു​ന്പോ​ഴും…

Read More

 കാറ്റിലും മഴയിലും വീ​ടോ കെ​ട്ടി​ട​മോ ത​ക​ർ​ന്നാ​ൽ ന​ഷ്ട​പ​രി​ഹാ​ര തു​ക കി​ട്ടാ​ൻ ഇ​നി പ​ഞ്ചാ​യ​ത്ത് ഓ​ഫീസി​ലും അ​പേ​ക്ഷ ന​ല്ക​ണം

സി.​സി.​സോ​മ​ൻ കോ​ട്ട​യം: കാ​റ്റും മ​ഴ​യും മൂ​ലം വീ​ടോ കെ​ട്ടി​ട​മോ ത​ക​ർ​ന്നാ​ൽ ന​ഷ്ട​പ​രി​ഹാ​ര തു​ക കി​ട്ടാ​ൻ വി​ല്ലേ​ജ് ഓ​ഫീ​സി​ൽ മാ​ത്രം പോ​യി​ട്ടു​കാ​ര്യ​മി​ല്ല. ഇ​നി പ​ഞ്ചാ​യ​ത്ത് ഓ​ഫീസി​ലും അ​പേ​ക്ഷ ന​ല്ക​ണം. പ​ഞ്ചാ​യ​ത്ത് ഓ​വ​ർ​സീ​യ​റോ അ​തി​നു മു​ക​ളി​ലു​ള്ള ഉ​ദ്യോ​ഗസ്ഥ​രോ ആ​ണ് ന​ഷ്ടം തി​ട്ട​പ്പെ​ടു​ത്തേ​ണ്ട​ത്. ഈ ​സാ​ന്പ​ത്തി​ക വ​ർ​ഷം മു​ത​ൽ ഈ ​വ്യ​വ​സ്ഥ നി​ല​വി​ൽ വ​രു​ത്തി​ക്കൊ​ണ്ട് സ​ർ​ക്കാ​ർ ഉ​ത്ത​ര​വാ​യി. പ്ര​കൃ​തി ക്ഷോ​ഭം മൂ​ലം വീ​ടു​ക​ൾ​ക്കും കെ​ട്ടി​ട​ങ്ങ​ൾ​ക്കും ഉ​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ടം എ​ത്ര​യെ​ന്ന് നേ​ര​ത്തേ വി​ല്ലേ​ജ് ഓ​ഫീ​സ​ർ ആ​യി​രു​ന്നു ക​ണ​ക്കാ​ക്കി​യി​രു​ന്ന​ത്. എ​ന്നാ​ൽ ന​ഷ്ടം ക​ണ​ക്കാ​ക്കേ​ണ്ട​ത് സാ​ങ്കേ​തി​ക പ​രി​ജ്ഞാ​ന​മി​ല്ലാ​ത്ത വി​ല്ലേ​ജ് ഓ​ഫീ​സ​റ​ല്ല എ​ന്നാ​ണ് സ​ർ​ക്കാ​ർ നി​ല​പാ​ട്. ഇ​ക്കാ​ര്യ​ത്തി​ൽ സാ​ങ്കേ​തി​ക പ​രി​ജ്ഞാ​ന​മു​ള്ള പ​ഞ്ചാ​യ​ത്ത് ഓ​വ​ർ​സീ​യ​റോ അ​തി​നു മേ​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രോ ആ​ണ് ഇ​നി ന​ഷ്ടം എ​ത്ര​യെ​ന്ന് തി​ട്ട​പ്പെ​ടു​ത്തു​ക. ദു​ര​ന്ത നി​വാ​ര​ണ വ​കു​പ്പ് ഇ​റ​ക്കി​യ ഉ​ത്ത​ര​വി​ന്‍റെ കോ​പ്പി എ​ല്ലാ ത​ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും വി​ല്ലേ​ജ് ഓ​ഫീ​സു​ക​ളി​ലും ന​ല്കി​യി​ട്ടു​ണ്ട്. ത​ദേ​ശ സ്ഥാ​പ​ന​ത്തി​ലെ ഓ​വ​ർ​സീ​യ​റോ അ​തി​നു…

Read More

ബ​ന്ധു​വാ​യ കൗ​മാ​ര​ക്കാ​രി​യെ ലി​ഫ്റ്റി​ൽ അ​പ​മാ​നി​ക്കാ​ൻ ശ്ര​മി​ച്ച എ​എ​സ്ഐ അ​റ​സ്റ്റി​ൽ

കൊ​ച്ചി: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ അ​പ​മാ​നി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ൽ ഒ​ളി​വി​ലാ​യി​രു​ന്ന എ​എ​സ്ഐ അ​റ​സ്റ്റി​ൽ. ത​ല​യോ​ല​പ്പ​റ​ന്പ് പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ എ​എ​സ്ഐ നാ​സ​റി​നെ​യാ​ണ് എ​റ​ണാ​കു​ളം സെ​ൻ​ട്ര​ൽ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ൾ​ക്കെ​തി​രേ പോ​ക്സോ വ​കു​പ്പ് ചു​മ​ത്തി കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​രു​ന്നു. സി​വി​ൽ സ​ർ​വീ​സ് പ​രീ​ക്ഷ പ​രി​ശീ​ല​നം ന​ട​ത്തു​ന്ന പു​ല്ലേ​പ്പ​ടി​യി​ലെ സ്ഥാ​പ​ന​ത്തി​ലെ ലി​ഫ്റ്റി​ൽ​വ​ച്ചു നാ​സ​ർ പെ​ണ്‍​കു​ട്ടി​യെ അ​പ​മാ​നി​ക്കാ​ൻ ശ്ര​മി​ച്ച​താ​യാ​ണു പ​രാ​തി. ക​ഴി​ഞ്ഞ മാ​സം 28നാ​ണു സം​ഭ​വം ന​ട​ന്ന​ത്. പെ​ണ്‍​കു​ട്ടി​യു​ടെ അ​മ്മ​യു​ടെ അ​ക​ന്ന ബ​ന്ധു​വാ​യ നാ​സ​റി​ന്‍റെ മ​ക​നും ഇ​തേ സ്ഥാ​പ​ന​ത്തി​ലാ​ണു പ​ഠി​ക്കു​ന്ന​ത്. ഇ​വി​ടെ മ​ക​നെ കാ​ണാ​നെ​ത്തി​യ നാ​സ​ർ ലി​ഫ്റ്റി​ൽ ഒ​രു​മി​ച്ചു​ണ്ടാ​യി​രു​ന്ന പെ​ണ്‍​കു​ട്ടി​യെ ക​ട​ന്നു​പി​ടി​ക്കു​ക​യാ​യി​രു​ന്നു. ആ​ക്ര​മ​ണ​ത്തെ ചെ​റു​ക്കാ​ൻ നോ​ക്കി​യ പെ​ണ്‍​കു​ട്ടി​യു​ടെ വാ​യും ക​ഴു​ത്തും അ​മ​ർ​ത്തി പി​ടി​ച്ചു കൊ​ല്ലു​മെ​ന്നു ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യും പ​രാ​തി​യി​ൽ പ​റ​യു​ന്നു. പി​ന്നീ​ട് ര​ണ്ടാ​ഴ്ച​യോ​ളം പെ​ണ്‍​കു​ട്ടി സി​വി​ൽ സ​ർ​വീ​സ് പ​രി​ശീ​ല​ന​ത്തി​നു പോ​യി​ല്ല. ഇ​തോ​ടെ വീ​ട്ടു​കാ​ർ അ​ന്വേ​ഷി​ച്ച​പ്പോ​ഴാ​ണു കാ​ര്യം അ​റി​ഞ്ഞ​ത്. പി​ന്നീ​ട് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. പ്രാ​ഥ​മി​ക…

Read More

കഞ്ചാവിൽ മയങ്ങി കോട്ടയം; എ​ക്സൈ​സ്, പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ക​ഞ്ചാ​വ് മാ​ഫി​യ​ക​ളെ അ​ടി​ച്ച​മ​ർ​ത്തു​ന്ന​തി​ൽ പരാജയം

കോ​ട്ട​യം: ക​ഞ്ചാ​വി​ൽ മയങ്ങി കോ​ട്ട​യം. ക​ഴി​ഞ്ഞ ഏ​താ​നും നാ​ളു​ക​ളാ​യി കോ​ട്ട​യ​ത്തും സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലും ക​ഞ്ചാ​വ് മാ​ഫി​യ അ​ര​ങ്ങ് വാ​ഴു​ക​യാ​ണ്. കു​ട്ടി​ക​ൾ​ക്ക് സൗ​ജ​ന്യ​മാ​യി ക​ഞ്ചാ​വ് ന​ൽ​കു​ന്ന​വ​ർ മു​ത​ൽ മാ​ഫി​യ​ക​ൾ ത​മ്മി​ൽ ഏ​റ്റു​മു​ട്ടു​ന്ന​വ​ർ വ​രെ ഇ​വി​ടെ സ​ജീ​വ​മാ​ണ്. ദി​നം​പ്ര​തി നി​ര​വ​ധി ക​ഞ്ചാ​വ് വി​ഷ​യ​ങ്ങ​ളാ​ണു പു​റ​ത്തു​വ​രു​ന്ന​ത്. എ​ക്സൈ​സ്, പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ക​ഞ്ചാ​വ് മാ​ഫി​യ​ക​ളെ അ​ടി​ച്ച​മ​ർ​ത്തു​ന്ന​തി​ൽ പ​രാ​ജ​യ​പ്പെ​ടു​ന്നു. ഒ​റ്റ​പ്പെ​ട്ട കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യു​ന്നു​ണ്ടെ​ങ്കി​ലും വ​ൻ​കി​ട മാ​ഫി​യ​ക​ളെ പി​ടി​കൂ​ടു​ന്ന​തി​ൽ പ​രാ​ജ​യ​പ്പെ​ടു​ന്നു. ക​ഴി​ഞ്ഞ​ദി​വ​സം ആ​ർ​പ്പൂ​ക്ക​ര​യി​ൽ എ​ക്സൈ​സ് സം​ഘ​ത്തെ ആ​ക്ര​മി​ച്ച അ​ലോ​ട്ടി​യെ​യും സം​ഘ​ത്തെ​യും ഇ​തു​വ​രെ പി​ടി​കൂ​ടി​യി​ട്ടി​ല്ല. പോ​ലീ​സ് ക്രി​മി​ന​ൽ സം​ഘ​ത്തെ അ​ടി​ച്ച​മ​ർ​ത്തു​ന്ന​തി​ൽ പ​രാ​ജ​യ​പ്പെ​ടു​ക​യാ​ണെ​ന്ന് ആ​രോ​പ​ണ​മു​ണ്ട്. കേ​സു​ക​ളു​ടെ എ​ണ്ണം തി​ക​യ്ക്കാ​ൻ രാ​പ​ക​ൽ ഭേ​ദ​മെ​ന്യെ വാ​ഹ​ന​പ​രി​ശോ​ധ​ന ന​ട​ത്തി പെ​റ്റി കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു ര​ക്ഷ​പെ​ടു​ക​യാ​ണ്. ന​ഗ​ര​ത്തി​ൽ മാ​ത്രം നി​ര​വ​ധി സ്ഥ​ല​ങ്ങ​ളി​ലാ​ണു വാ​ഹ​ന​പ​രി​ശോ​ധ​ന​യ്ക്കു പോ​ലീ​സ് വ​ഴി​യി​ൽ നി​ല​യു​റ​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ക​ഞ്ചാ​വ് മാ​ഫി​യ​ക​ൾ ത​മ്മി​ലു​ള്ള കു​ടി​പ്പ​ക​യു​ടെ പേ​രി​ൽ ഒ​റ്റു​കൊ​ടു​ക്കു​ന്ന വി​ഷ​യ​ങ്ങ​ളി​ലാ​ണു പോ​ലീ​സി​നും എ​ക്സൈ​സി​നും ക​ഞ്ചാ​വ് വി​ൽ​പ്പ​ന​ക്കാ​രെ…

Read More

കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി വഴിയോര ഭക്ഷണത്തിൽ പൊടിപടലം?  ആ​രോ​ഗ്യ​വ​കു​പ്പോ, പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രോ ഇ​ട​പെ​ടണമെന്ന്  രോഗികളുടെ ബന്ധുക്കൾ

ഗാ​ന്ധി​ന​ഗ​ർ: കോ​ട്ട​യം മെ​ഡി​ക്ക​ൽ ആ​ശു​പ​ത്രി​ക്കു​സ​മീ​പം പ്ര​വ​ർ​ത്തി​ക്കു​ന്ന അ​ന​ധി​കൃ​ത ത​ട്ടു​ക​ളി​ൽ​നി​ന്നു ന​ൽ​കു​ന്ന വി​വി​ധ​ത​രം ഭ​ക്ഷ​ണ​ങ്ങ​ൾ പൊ​ടി​പ​ട​ല​ങ്ങ​ൾ നി​റ​ഞ്ഞ​താ​ണെ​ന്ന് ആ​രോ​പ​ണ​ം. ആ​രോ​ഗ്യ​വ​കു​പ്പോ, പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രോ ഇ​ട​പെ​ട്ട് ഭ​ക്ഷ​ണ​ശാ​ല​ക​ൾ ന​ൽ​കു​ന്ന ഭ​ക്ഷ​ണ​ങ്ങ​ൾ പ​രി​ശോ​ധ​ന​ക​ൾ​ക്കു വി​ധേ​യ​മാ​ക്ക​ണ​മെ​ന്ന് രോ​ഗി​ക​ളും കൂ​ട്ടി​രി​പ്പു​കാ​രും ആ​വ​ശ്യ​പ്പെ​ടു​ന്നു. ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യാ​യി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യു​ടെ മു​ൻ​ഭാ​ഗ​ത്തെ റോ​ഡിൽ നി​ർ​മാണ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. റോ​ഡ് നി​ർ​മാ​ണം ന​ട​ക്കുന്പോ​ൾ ഉ​ണ്ടാ​കു​ന്ന പൊ​ടി​പ​ട​ലം റോ​ഡി​നോ​ടു ചേ​ർ​ന്നു പ്ര​വ​ർ​ത്തി​ക്കു​ന്ന അ​ന​ധി​കൃ​ത ത​ട്ടു​ക​ട​ക​ൾ​ക്ക് ഉ​ള്ളി​ലേ​ക്കാ​ണു പ്ര​വേ​ശി​ക്കു​ന്ന​ത്.റോ​ഡ് സൈ​ഡു​ക​ളി​ൽ ത​ന്നെ​യാ​ണ് എ​ണ്ണ​ക്ക​ക​ത്ത് നി​ർ​മിക്കു​ന്ന പൊ​രി പ​ല​ഹാ​ര​ങ്ങ​ളും ഉ​ണ്ടാ​ക്കു​ന്ന​ത്.

Read More

ത​ല​യോ​ല​പ്പ​റമ്പിൽ തെ​രു​വു​നാ​യ്ക്ക​ൾ വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളെ ആ​ക്ര​മി​ക്കുന്നു; ജ​ന​ങ്ങ​ളു​ടെ ഭീ​തി അ​ക​റ്റാ​ൻ ഫ​ല​പ്ര​ദ​മാ​യ​ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ

ത​ല​യോ​ല​പ്പ​റ​ന്പ്: ത​ല​യോ​ല​പ്പ​റ​ന്പി​ലെ പ്ര​ധാ​ന​നി​ര​ത്തു​ക​ളി​ലും ഉ​ൾ​പ്ര​ദേ​ശ​ങ്ങ​ളി​ലും തെ​രു​വു​നാ​യ്ക്ക​ൾ വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളെ ആ​ക്ര​മി​ച്ചു പ​രി​ക്കേ​ൽ​പ്പിക്കു​ന്ന​ത് പ​തി​വാ​കു​ന്നു.ത​ല​യോ​ല​പ്പ​റ​ന്പ് മാ​ർ​ക്ക​റ്റ് പ​രി​സ​രം, പ​ള്ളി​ക്ക​വ​ല, സെ​ന്‍റ് ജോ​ർ​ജ് സ്കൂ​ളി​നു​സ​മീ​പം, ക​നാ​ൽ സൈ​ഡ്, ത​ല​പ്പാ​റ, പൊ​തി ഭാ​ഗ​ങ്ങ​ളി​ൽ തെ​രു​വു​നാ​യ ശ​ല്യം രൂ​ക്ഷ​മാ​യി​രി​ക്കു​ക​യാ​ണ്. ക​ഴി​ഞ്ഞ​ദി​വ​സം കെ​വി ക​നാ​ലോ​ര​ത്ത് താ​മ​സി​ക്കു​ന്ന കോ​ളാ​റ​യി​ൽ ജോ​യി​യു​ടെ ആ​ടു​ക​ളെ കൂ​ട്ട​മാ​യെ​ത്തി​യ​ നാ​യ്ക്ക​ൾ ക​ടി​ച്ചു​കീ​റി. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ആ​ടു​ക​ളെ മൃ​ഗാ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച് ശ​സ്ത്ര​ക്രിയ ന​ട​ത്തി​യാ​ണ് ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്. ജോ​യി​യു​ടെ​സ​മീ​പ​ത്തെ വീ​ട്ടി​ലെ ആ​ട് ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്ക് മു​ന്പ് നാ​യ്ക്ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ച​ത്തി​രു​ന്നു. ത​ല​യോ​ല​പ്പ​റ​ന്പി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ കോ​ഴി​ക​ളെ വ്യാ​പ​ക​മാ​യി തെ​രു​വു​നാ​യ്ക്ക​ൾ കൊ​ന്നൊ​ടു​ക്കു​ക​യാ​ണെ​ന്നു പ​രാ​തി​യു​ണ്ട്. ഉ​ൾ​പ്ര​ദേ​ശ​ങ്ങ​ളി​ൽ ക​ടി​പി​ടി​കൂ​ടു​ന്ന നാ​യ്ക്ക​ൾ കു​ട്ടി​ക​ൾ അ​ട​ക്ക​മു​ള്ള​വ​ർ​ക്ക് ക​ടു​ത്ത ഭീ​ഷ​ണി​യാ​ണെ​ന്ന് നാ​ട്ടു​കാ​ർ കു​റ്റ​പ്പെ​ടു​ത്തു​ന്നു. പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ ജ​ന​ങ്ങ​ളു​ടെ ഭീ​തി അ​ക​റ്റാ​ൻ ഫ​ല​പ്ര​ദ​മാ​യ​ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Read More

സ്കൂൾ തുറക്കാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കി; ഫിറ്റ്നസ് പരിശോധന ഇതുവരെ പൂർത്തിയായില്ല

കോ​ട്ട​യം: സ്കൂ​ൾ തു​റ​ക്കാൻ ദിവസങ്ങൾ മാത്രം ബാ​ക്കി നി​ൽ​ക്കേ പൊ​തു​സു​ര​ക്ഷാ മു​ൻ​ക​രു​ത​ലു​ക​ൾ സ്വീകരി​ക്കുന്ന​തി​ൽ വീ​ഴ്ച​യെ​ന്ന് പ​രാ​തി. കോ​ട്ട​യം ജി​ല്ല​യി​ലെ സ്കൂ​ൾ കെ​ട്ടി​ട​ങ്ങ​ളു​ടെ ഫി​റ്റ്ന​സ് പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​യി​ട്ടി​ല്ല. ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലെ എ​ൻ​ജി​നിയ​ർ​മാ​രാ​ണ് സ്കൂ​ൾ കെ​ട്ടി​ട​ങ്ങ​ൾ അ​വ​ധി​ക്കാ​ല​ത്ത് പ​രി​ശോ​ധി​ച്ച് സു​ര​ക്ഷാ സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കേ​ണ്ട​ത്. അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ആ​വ​ശ്യ​മെ​ങ്കി​ൽ അ​ത് മേ​യ് മാ​സ​ത്തി​ൽ ത​ന്നെ പൂ​ർ​ത്തി​യാ​ക്കേ​ണ്ട​താ​ണ്. ജി​ല്ല​യി​ലെ ഇ​രു​ന്നൂ​റി​ലേ​റെ സ്കൂ​ളു​ക​ളി​ൽ ഫി​റ്റ്ന​സ് പ​രി​ശോ​ധ​ന ന​ട​ന്നി​ട്ടി​ല്ല. ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലെ എ​ൻ​ജി​നിയ​ർ​മാ​രു​ടെ മ​റ്റ് ജോ​ലി​ത്തി​ര​ക്കു​ കാ​ര​ണ​മാ​ണ് സ്കൂ​ൾ പ​രി​ശോ​ധ​ന ഇ​ഴ​യു​ന്ന​ത്. കാ​ല​പ്പ​ഴ​ക്കം ചെ​ന്ന കെ​ടി​ട​ങ്ങ​ളും ഇ​തി​ൽ​പ്പെ​ടും. സ്കൂ​ൾ ബ​സു​ക​ളു​ടെ ഫി​റ്റ്ന​സ് പ​രി​ശോ​ധ​ന, സ്കൂ​ൾ ബ​സ് ഡ്രൈ​വ​ർ​മാ​രു​ടെ പ​രി​ശീ​ല​നം, യോ​ഗ്യ​ത സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ പ​രി​ശോ​ധ​ന എ​ന്നി​വ​യും പൂ​ർ​ത്തി​യാ​യി​ല്ല. ഓ​ട്ടോ​റി​ക്ഷ​ക​ൾ ഉ​ൾ​പ്പെ​ടെ കു​ട്ടി​ക​ളെ കൊ​ണ്ടു​പോ​കു​ന്ന ക​രാ​ർ വാ​ഹ​ന​ങ്ങ​ളും പ​രി​ശോ​ധ​ന​യു​ടെ പ​രി​ധി​യി​ൽ വ​രേ​ണ്ട​താ​ണ്. ജൂ​ണ്‍ ഒ​ന്നി​ന് സ്കൂ​ളു​ക​ൾ തു​റ​ക്കാ​നി​രി​ക്കെ ന​ഗ​ര​ങ്ങ​ളി​ലും സ്കൂ​ളു​ക​ൾ​ക്കു മു​ന്നി​ലും റോ​ഡ് സി​ഗ്ന​ലു​ക​ൾ വ​ര​യ്ക്കേ​ണ്ട​തു​ണ്ട്. സീ​ബ്രാ​ലൈ​നു​ക​ൾ മേ​യ് ര​ണ്ടാം…

Read More

റോ​ഡി​ൽ ചെ​ഗു​വേ​ര​യു​ടെ ചി​ത്രം; ചി​ത്രം വ​ര​ച്ച​വ​രെ​കൊ​ണ്ടു മാ​യി​പ്പി​ച്ചു; എ​സ്ഐ​യെ മാ​റ്റി

നെ​ടു​ങ്ക​ണ്ടം: റോ​ഡി​ൽ വ​ര​ച്ചി​രു​ന്ന ചെ​ഗു​വേ​ര​യു​ടെ ചി​ത്രം പോ​ലീ​സ് മാ​യി​പ്പി​ച്ചു. നെ​ടു​ങ്ക​ണ്ടം പോ​ലീ​സ് സ്റ്റേ​ഷ​ൻ സി​പി​എം പ്ര​വ​ർ​ത്ത​ക​ർ ഉ​പ​രോ​ധി​ച്ചു. സം​ഭ​വം വി​വാ​ദ​മാ​യ​തോ​ടെ എ​സ്ഐ​യെ സ്ഥ​ലം​മാ​റ്റി പ്ര​തി​ഷേ​ധം ഒ​തു​ക്കി. വ​ട്ട​പ്പാ​റ എം​ഇ​എ​സ് കോ​ള​ജി​നു​സ​മീ​പം റോ​ഡി​ൽ ക​ഴി​ഞ്ഞ​ദി​വ​സ​മാ​ണ് എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ ചെ​ഗു​വേ​ര​യു​ടെ ചി​ത്രം വ​ര​ച്ച​ത്. രാ​ത്രി വി​ദ്യാ​ർ​ഥി​ക​ൾ ചി​ത്രം വ​ര​യ്ക്കു​ന്ന​തി​നി​ടെ നൈ​റ്റ് പ​ട്രോ​ളിം​ഗി​നെ​ത്തി​യ നെ​ടു​ങ്ക​ണ്ടം എ​സ്ഐ എം.​പി. സാ​ഗ​ർ വി​ദ്യാ​ർ​ഥി​സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ളെ വി​ര​ട്ടു​ക​യും ചി​ത്രം മാ​യി​പ്പി​ക്കു​ക​യും ചെ​യ്ത​ത്രേ. ചി​ത്രം വ​ര​ച്ച വി​ദ്യാ​ർ​ഥി​ക​ളോ​ട് ഇ​ന്ന​ലെ രാ​വി​ലെ പ​ത്തി​ന് നെ​ടു​ങ്ക​ണ്ടം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഹാ​ജ​രാ​ക​ണ​മെ​ന്നും ഇ​ല്ലെ​ങ്കി​ൽ കേ​സെ​ടു​ക്കു​മെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞി​രു​ന്നു. രാ​വി​ലെ വി​ദ്യാ​ർ​ഥി​ക​ൾ സി​പി​എം നേ​താ​ക്ക​ൾ​ക്കൊ​പ്പം സ്റ്റേ​ഷ​നി​ലെ​ത്തി. സ്റ്റേ​ഷ​നി​ലെ​ത്തി​യ നേ​താ​ക്ക​ൾ ചി​ത്രം മാ​യി​പ്പി​ച്ച​ത് ചോ​ദ്യം​ചെ​യ്ത​തോ​ടെ എ​സ്ഐ​യും സി​പി​എം പ്ര​വ​ർ​ത്ത​ക​രും ത​മ്മി​ൽ വ​ക്കേ​റ്റ​മു​ണ്ടാ​യി. തു​ട​ർ​ന്ന് സി​പി​എം നെ​ടു​ങ്ക​ണ്ടം ഏ​രി​യാ സെ​ക്ര​ട്ട​റി ടി.​എം. ജോ​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള നേ​താ​ക്ക​ൾ പോ​ലീ​സ് സ്റ്റേ​ഷ​ൻ ഉ​പ​രോ​ധി​ച്ചു. അ​ര​മ​ണി​ക്കൂ​റോ​ളം സി​പി​എം പ്ര​വ​ർ​ത്ത​ക​ർ സ്റ്റേ​ഷ​നു​മു​ന്നി​ൽ…

Read More

മരുന്നു വില്‍പ്പനയില്‍ നടക്കുന്നത് ലക്ഷങ്ങളുടെ ഇടപാട്; അതിര്‍ത്തി കടന്ന് എത്തുന്നത് ലഹരി മരുന്നുകളും ഗര്‍ഭനിരോധന, ലൈംഗിക ഉത്തേജക മരുന്നുകളും

തൊ​ടു​പു​ഴ: ല​ഹ​രി​ക്കാ​യി ഉ​പ​യോ​ഗി​ക്കു​ന്ന നി​യ​ന്ത്രി​ത മ​രു​ന്നു​ക​ൾ അ​ന​ധി​കൃ​ത വി​ൽ​പ്പ​ന​ക്കാ​യി എ​ത്തി​ക്കു​ന്ന​ത് ത​മി​ഴ്നാ​ട്ടി​ൽ നി​ന്നും അ​തി​ർ​ത്തി ക​ട​ന്ന്. മ​ധു​ര​യി​ൽ നി​ന്നും മ​റ്റു​മാ​ണ് മ​രു​ന്നു​ക​ൾ വ്യാ​പ​ക​മാ​യി എ​ത്തി​ക്കു​ന്ന​ത്. ഇ​ത്ത​രം ല​ഹ​രി മ​രു​ന്നു​ക​ൾ വി​ൽ​പ്പ​ന ന​ട​ത്തു​ന്ന സം​ഘ​ങ്ങ​ൾ ത​മി​ഴ്നാ​ട്ടി​ലെ മൊ​ത്ത വി​ത​ര​ണ​ക്കാ​രെ സ്വാ​ധീ​നി​ച്ചാ​ണ് ഡോ​ക്ട​റു​ടെ കു​റി​പ്പു​ണ്ടെ​ങ്കി​ൽ മാ​ത്രം വി​ൽ​ക്കാ​ൻ അ​നു​വാ​ദ​മു​ള്ള മ​രു​ന്നു​ക​ൾ വി​പ​ണി​യി​ൽ എ​ത്തി​ച്ച് യാ​തൊ​രു നി​യ​ന്ത്ര​ണ​വു​മി​ല്ലാ​തെ വി​റ്റ​ഴി​ക്കു​ന്ന​ത്. വി​ൽ​പ്പ​ന​ക്കാ​യി ഇ​ത്ത​രം മ​രു​ന്നു​ക​ൾ അ​ന​ധി​കൃ​ത​മാ​യി സൂ​ക്ഷി​ച്ച കേ​സി​ൽ തൊ​ടു​പു​ഴ മു​ത​ല​ക്കോ​ടം തോ​ട്ട​ക്കാ​ട്ട് സു​നീ​ഷ് ശ​ശി​ധ​ര​നെ എ​ക്സൈ​സ് സം​ഘം ബു​ധ​നാ​ഴ്ച റ​സ്റ്റു ചെ​യ്തി​രു​ന്നു. മ​രു​ന്നു​ക​ളു​ടെ ഉ​റ​വി​ട​ത്തെ സം​ബ​ന്ധി​ച്ച് ഡ്ര​ഗ്സ് ഇ​ന്‍റ​ലി​ജ​ലി​ൻ​സ് വി​ഭാ​ഗം വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ഇ​യാ​ളി​ൽ നി​ന്നും ല​ഹ​രി​ക്കു​പ​യോ​ഗി​ക്കു​ന്ന കൊ​ഡെ​യ്ൻ ഫോ​സ്ഫേ​റ്റ് അ​ട​ങ്ങി​യ ക​ഫ് സി​റ​പ്പു​ക​ളും ഗ​ർ​ഭ​നി​രോ​ധ​ന മ​രു​ന്നു​ക​ളും ലൈം​ഗി​ക ഉ​ത്തേ​ജ​ക മ​രു​ന്നു​ക​ളു​മാ​ണ് പി​ടി കൂ​ടി​യ​ത്. ഇ​തി​ൽ ടെ​ർ​മി​പ്പി​ൽ കി​റ്റ് എ​ന്ന മ​രു​ന്ന് ഗ​ർ​ഭഛി​ദ്ര​ത്തി​ന് വ്യാ​ജ ഡോ​ക്ട​ർ​മാ​രും മ​റ്റും ഉ​പ​യോ​ഗി​ച്ചു വ​രു​ന്ന​താ​ണ്.…

Read More