കോട്ടയം: അതിരന്പുഴ, ഏറ്റുമാനൂർ പ്രദേശങ്ങളിൽ കഞ്ചാവ് മാഫിയ സംഘം വിലസുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ മൂന്നു യുവാക്കളെയാണു കഞ്ചാവുമായി ഏറ്റുമാനൂർ പോലീസ് പിടികൂടിയത്. പിടികൂടിയ മൂന്നു പേരും ഏറ്റുമാനൂർ, അതിരന്പുഴ, നീണ്ടൂർ, മെഡിക്കൽ കോളജ്, അയ്മനം തുടങ്ങിയ പ്രദേശങ്ങളിൽ കഞ്ചാവ് വില്പന നടത്തുന്നവരാണ്. അതിരന്പുഴ ഗവ. ആശുപത്രിക്ക് സമീപത്തുനിന്നും അതിരന്പുഴ ജംഗ്ഷനിലെ ബാറിനു സമീപത്തു നിന്നുമാണു കഞ്ചാവ് വിപ്നക്കാരായ കുമരകം സ്വദേശികളെ പോലീസ് പിടികൂടിയത്. ഇവർ സ്ഥിരമായി ഇവിടങ്ങളിൽ എത്തി ആവശ്യക്കാർക്കു കഞ്ചാവ് നല്കുന്നുണ്ടെന്ന രഹസ്യവിവരം ജില്ലാ പോലീസ് ചീഫ് വി.എം. മുഹമ്മദ് റഫീക്കിനു ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണു പോലീസ് സംഘം ഇവരെ പിടികൂടിയത്. ഏറ്റുമാനൂർ പോലീസ് പിടികൂടിയ തൊടുപുഴ സ്വദേശിയായ കഞ്ചാവ് വില്പനക്കാരനും സ്ഥിരമായി ഏറ്റുമാനൂരിലും പരിസര പ്രദേശങ്ങളിലും കഞ്ചാവ് എത്തിച്ചുനല്കിയിരുന്നയാളാണ്. ഇയാൾ ആഢംബര കാറിലെത്തിയാണു കഞ്ചാവ് വില്പന നടത്തിയിരുന്നത്. പുതിയ അധ്യയനവർഷം ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കുന്ന…
Read MoreCategory: Kottayam
സൗജന്യ ഇന്റർനെറ്റ് സൗകര്യം നൽകിയില്ല; ടെലികോം കമ്പനികൾക്ക് എതിരേ ലോകായുക്ത കേസെടുത്തു
കോട്ടയം: സർക്കാർ സ്ഥാപനങ്ങൾക്കും ഗവണ്മെന്റ്, എയ്ഡഡ് സ്കൂളുകൾക്കും സൗജന്യ ഇന്റർനെറ്റ് സൗകര്യം നൽകാത്ത ടെലികോം കന്പനികൾക്കെതിരേ ലോകായുക്ത കേസെടുത്തതായി പരാതിക്കാർ. രണ്ടായിരത്തിൽ കേന്ദ്രസർക്കാർ പുറപ്പെടുവിച്ച മാനദണ്ഡമനുസരിച്ചു രംഗത്തു വന്ന സ്ഥാപനത്തിനെതിരേയാണു പരാതി ഉന്നയിച്ചത്. സംസ്ഥാനത്തെ റോഡുകളിൽ കൂടി ഫൈബർ ഒപ്റ്റിക് കേബിളുകൾ വലിക്കുന്നതിനും ഇന്റർനെറ്റ് സംവിധാനം സ്ഥാപിക്കുന്നതിനുമാണു കന്പനിക്ക് അനുമതി നൽകിയത്. വാടകയില്ലാതെ 15 വർഷത്തേക്കു കേബിൾ വലിക്കാമെന്നതായിരുന്നു പ്രധാന വ്യവസ്ഥ. കേബിൾ നെറ്റ്വർക്ക് കടന്നുപോകുന്ന റോഡിനു സമീപമുള്ള സർക്കാർ സ്ഥാപനങ്ങൾക്കും ഗവണ്മെന്റും എയ്ഡഡുമായുള്ള എല്ലാ സ്കുളുകൾക്കും സൗജന്യമായി ഇന്റർനെറ്റ് സൗകര്യം ഒരുക്കാൻ എതിർകക്ഷിക്കു ബാധ്യതയുണ്ടെന്നു വ്യവസ്ഥയുണ്ടായിരുന്നതായി പരാതിക്കാർ പറയുന്നു. പരാതി പരിഗണിച്ച ലോകായുക്ത കേസെടുക്കുകയായിരുന്നു. പത്രസമ്മേളനത്തിൽ പരാതിക്കാരനായ ആലപ്പുഴ സ്വദേശി ബേബി പാറക്കാടൻ, പി.പി. ജോസഫ് എന്നിവർ പങ്കെടുത്തു.
Read Moreകാരിത്താസിനു സമീപം ഫർണിച്ചർ വ്യാപാര സ്ഥാപനങ്ങളുടെ ഗോഡൗൺ കത്തിയമർന്നു; ആറു കോടിയോളം രൂപയുടെ നഷ്ടം ഉണ്ടായതായി ഉടമ ടെറിൻ കുഞ്ചറക്കാട്ടിൽ
ഏറ്റുമാനൂർ: ഫർണിച്ചർ വ്യാപാര സ്ഥാപനങ്ങളുടെ ഗോഡൗണ് കത്തിചാന്പലായി. ആറു കോടിയോളം രൂപയുടെ നഷ്ടം. ഏറ്റുമാനൂർ തെള്ളകത്ത് ഫർണിച്ചർ വ്യാപാരികളായ ബിഗ് സിയുടെ ഗോഡൗണിൽ ഇന്ന് വെളുപ്പിന് 2.45നാണ് അഗ്നിബാധയുണ്ടായത്. തടികൊണ്ടുള്ള ഫർണിച്ചറുകളുടെയും ഫോം മെത്ത, ടിവി, ഫ്രിഡ്ജ്, എയർ കണ്ടീഷണർ, റെഫ്രിജറേറ്റർ തുടങ്ങിയവയുടെയും വൻശേഖരം ഗോഡൗണിൽ ഉണ്ടായിരുന്നു. ഗോഡൗണിൽ ഒന്നും അവശേഷിക്കാതെ പൂർണമായും കത്തിനശിച്ചു. ഇരുന്പ് കേഡറും ഷീറ്റുകളും ഉപയോഗിച്ച് നിർമിച്ച ഗോഡൗണ് കത്തി നിലംപതിച്ചു. കൂറ്റൻ ഇരുന്പ് കേഡറുകൾ പോലും ചൂടിൽ ഉരുകി വളഞ്ഞു. എം സി റോഡരികിൽ സുലഭ ഹൈപ്പർ മാർക്കറ്റിന് പിന്നിലാണ് വിശാലമായ ഷോറൂം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ബിഗ് സിക്കുള്ള ഏഴ് ഷോറൂമുകളിലേക്കുമുള്ള ഫർണിച്ചറുകളും വീട്ടുപകരണങ്ങളും ഇവിടെയാണ് സൂക്ഷിക്കുന്നത്. തേക്കിൽ തീർത്ത ഫർണിച്ചറുകളുടെയും വിവിധ കന്പനികളുടെ ബെഡുകളുടെയും വൻശേഖരം ഗോഡൗണിൽ ഉണ്ടായിരുന്നു. ഇവയിൽ നിന്ന് തീ അതിവേഗം പടരുകയായിരുന്നു. തൊട്ടടുത്ത വ്യാപാര…
Read Moreഅറുപറയിൽ ദമ്പതികളെ കാണാതായ സംഭവം; സിബിഐ അന്വേഷണത്തിന്റെ കാര്യം നാളെ വ്യക്തമാകും
കോട്ടയം: അറുപറയിൽ ദന്പതികളെ കാണാതായ സംഭവത്തിൽ സിബിഐ അന്വേഷണം പ്രഖ്യാപിക്കുമോ എന്ന കാര്യത്തിൽ നാളെ ചിത്രം വ്യക്തമാവും. 2017 ഏപ്രിൽ ആറിനാണ് അറുപറ ഒറ്റക്കണ്ടത്തിൽ ഹാഷിം (42), ഭാര്യ ഹബീബ (37) എന്നിവരെ കാണാതായത്. ഹാഷിമിന്റെ പിതാവാണ് അഭിഭാഷകൻ ടോം ജോസ് പടിഞ്ഞാറേക്കര മുഖേന സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി നല്കിയത്. കോടതി ഇതിനകം രണ്ടു തവണ ഈ കേസ് പരിഗണിച്ചു. നാളെ കേസ് പരിഗണിക്കുന്പോൾ പോലീസിന്റെ കേസ് ഡയറി ഫയൽ ഹാജരാക്കാനാണ് നിർദേശിച്ചിരിക്കുന്നത്. ഇതനുസരിച്ച് പോലീസ് നാളെ കേസ് ഡയറി ഫയൽ കോടതിയിൽ ഹാജരാക്കും. ഇതിന്റെ അടിസ്ഥാനത്തിൽ സിബിഐ അന്വേഷണം പ്രഖ്യാപിക്കുമോ എന്നാണ് കാണാതായവരുടെ ബന്ധുക്കൾ കാതോർത്തിരിക്കുന്നത്. ലോക്കൽ പോലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ചിട്ട് ഒരു തുന്പും കിട്ടിയില്ലെന്ന റിപ്പോർട്ട് പോലീസ് കോടതിയിൽ മുൻപ് നല്കിയിരുന്നു. ഇതു പരിശോധിച്ച കോടതിയാണ് കേസ് ഡയറി ഫയൽ ഹാജരാക്കാൻ…
Read Moreഞാൻ പോകുന്നു, എന്നെ അന്വേഷിക്കേണ്ട’..! ജില്ലയിൽ നിന്ന് ഇന്നലെ കാണാതായത് മൂന്നുപേരെ ; 16കാരിയെ കണ്ടെത്തി, 19കാരിയേയും 66കാരനേയും കണ്ടെത്താനുണ്ട്
കോട്ടയം: ജില്ലയിൽ ഇന്നലെ മൂന്നിടത്തു നിന്നായി മൂന്നു പേരെ കാണാതായി. തൃക്കൊടിത്താനത്ത് 19കാരിയെയും വെള്ളൂരിൽ 66കാരനെയുമാണ് കാണാതായത്. തിടനാട്ടിൽ നിന്ന് കാണാതായ 16കാരിയെ പോലീസ് കണ്ടെത്തി. 19കാരിയെ കാണാതായതിന് തൃക്കൊടിത്താനം പോലീസ് കേസെടുത്ത് അന്വേഷണം നടത്തി വരുന്നു. ‘ഞാൻ പോകുന്നു, എന്നെ അന്വേഷിക്കേണ്ട’ എന്ന രീതിയിൽ ഒരു കത്ത് എഴുതി വച്ചിട്ടാണ് പെണ്കുട്ടി പോയത്. മൊബൈൽ ഫോണ് ഉപയോഗിക്കുന്നയാളല്ല. പോലീസ് അന്വേഷണത്തിൽ പെണ്കുട്ടിയെക്കുറിച്ച് സൂചന ലഭിച്ചിട്ടുണ്ട്. രണ്ടു ദിവസത്തിനുള്ളിൽ കണ്ടെത്താൻ കഴിഞ്ഞേക്കുമെന്നാണ് പോലീസ് പറയുന്നത്. വെള്ളൂരിൽ നിന്ന് കാണാതായ വൃദ്ധനെക്കുറിച്ച് ഒരു സൂചനയും ലഭിച്ചിട്ടില്ല. രമണൻ എന്നയാളെ 21ന് ഉച്ചകഴിഞ്ഞ് മൂന്നിനാണ് കാണാതായത്. സുഹൃത്തിനെ കാണാൻ പോകുന്നു എന്നു പറഞ്ഞാണ് വീട്ടിൽ നിന്നിറങ്ങിയത്. വെള്ളൂർ പോലീസ് കേസെടുത്ത് അന്വേഷണം നടത്തി വരുന്നു. തിടനാട്ടിൽ നിന്ന് കാണാതായ 16കാരിയെ ഈരാറ്റുപേട്ട പോലീസ് ഇന്നലെ കണ്ടെത്തി വീട്ടിലെത്തിച്ചു.
Read Moreകോട്ടയത്തും നിപ്പാ വൈറസ് ബാധയെന്ന് സംശയം! സുഹൃത്തിന്റെ വിവാഹ ചടങ്ങിന് എത്തിയ പേരാന്പ്ര സ്വദേശി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ
കോട്ടയം: കോഴിക്കോടിനും മലപ്പുറത്തിനും പുറമേ കോട്ടയത്തും നിപ്പാ വൈറസ് ബാധ കണ്ടെത്തിയെന്ന് സംശയം. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ കടുത്ത പനിയെ തുടർന്ന് പ്രവേശിപ്പിച്ച കോഴിക്കോട് പേരാന്പ്ര സ്വദേശിക്കാണ് നിപ്പാ വൈറസ് ബാധയാണെന്ന് സംശയിക്കുന്നത്. എന്നാൽ ഇക്കാര്യം കൂടുതൽ പരിശോധനകൾക്ക് ശേഷം മാത്രമേ സ്ഥിരീകരിക്കാൻ കഴിയൂ എന്നാണ് ആശുപത്രി അധികൃതർ അറിയിച്ചിരിക്കുന്നത്. സുഹൃത്തിന്റെ വിവാഹ ചടങ്ങിന് എത്തിയ യുവാവിനെയാണ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിപ്പാ വൈറസ് ബാധയുടെ 60 ശതമാനം ലക്ഷണങ്ങളും യുവാവിനുണ്ടെങ്കിലും സ്ഥിരീകരിച്ചിട്ടില്ല. കടുത്ത പനി മൂലം യുവാവ് ക്ഷീണിതനാണ്. ഇന്ന് രാവിലെയാണ് കലശലായ പനിയെ തുടർന്ന് പേരാന്പ്ര സ്വദേശിയെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. നിപ്പാ വൈറസ് ബാധയാണെന്ന് സംശയം തോന്നിയതിനെ തുടർന്ന് ഇയാൾക്ക് പ്രത്യേക നിരീക്ഷണത്തിൽ ചികിത്സ നൽകി വരികയാണ്. അതേസമയം കോട്ടയത്തെ മലയോര മേഖലകളിൽ ഡെങ്കിപ്പനി വ്യാപകമായി റിപ്പോർട്ട്…
Read Moreവൈക്കം എംഎൽഎ സഞ്ചരിച്ച കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്
ചവറ : വൈക്കം എംഎൽഎ ആശ സഞ്ചരിച്ച കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്. ബൈക്ക് യാത്രികരായ തിരുവനന്തപുരം പൂന്തറ സ്വദേശി യാസിൻ ( 19 ) ,വള്ളക്കടവ് സ്വദേശി റാഷിദ് ( 20 ) എന്നിവർക്കാണ് പരിക്ക്. ഇന്ന് രാവിലെ 8.20 ന് ദേശീയ പാതയിൽ ടൈറ്റാനിയത്തിനു വടക്ക് ഭാഗത്തായിരുന്നു അപകടം . തിരുവനന്തപുരത്തേയ്ക്ക് പോവുകയായിന്ന കാറും എതിരെ വന്ന ബൈക്കും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ ബൈക്കിന്റെ മുൻവശത്തെ വീൽ ഒടിഞ്ഞുമാറി. അപകടത്തിൽ പരിക്കേറ്റ ബൈക്ക് യാത്രികരെ ചവറ പോലീസിന്റെ ആംബുലൻസിൽ നീണ്ടകര താലൂക്ക് ആശുപത്രിയിൽ എത്തിച്ചു.
Read Moreരാജ്യത്തെ തപാൽ ജീവനക്കാർ അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചു; ബുദ്ധിമുട്ടിലായി ജനം
കോട്ടയം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് രാജ്യത്തെ തപാൽ ജീവനക്കാർ അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചു. പോസ്റ്റ് ഓഫീസ്, ആർഎംഎസ് ജീവനക്കാർ പണിമുടക്ക് ആരംഭിച്ചതോടെ തപാൽ വിതരണം മുടങ്ങി. ഈ മേഖലയിൽ പണിയെടുക്കുന്ന രണ്ടരലക്ഷത്തോളം വരുന്ന ഗ്രാമീണ്ഡാക് സേവക് (ജിഡിഎസ്) ജീവനക്കാരുടെ സേവന വേതന വ്യവസ്ഥകൾ പഠിച്ച കമലേഷ്ചന്ദ്ര കമ്മറ്റി റിപ്പോർട്ട് പരിഗണിക്കുക, ജിഡി എസ് ജീവനക്കാരുടെ വേതന പരിഷ്കരണം നടപ്പിലാക്കുക, ജിഡിഎസ് മെന്പർഷിപ്പ് വേരിഫിക്കേഷൻ നടപടികൾ പൂർത്തിയാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്. എൻഎഫ്പിഇ, എഫ്എൻപി.ഒ എന്നീ സംഘടനളാണ് പണിമുടക്കിന് ആഹ്വാനം നല്കിയിരിക്കുന്നത്. പോസ്റ്റോഫീസുകൾ അടഞ്ഞുകിടന്നതോടെ രാവിലെ മുതൽ സാധാരണ ജനങ്ങൾ വലിയ ബുദ്ധിമുട്ടിലായി. പണിമുടക്കിയ ജീവനക്കാർ കോട്ടയത്ത് പ്രകടനം നടത്തി. രാജേഷ് മാന്നാനം, കുരുവിള വർഗീസ്, പി.എൻ.മുരളീധരൻ തുടങ്ങിയവർ നേതൃത്വം നല്കി. ഡൽഹിയിൽ കേന്ദ്ര മന്ത്രിയുടെ സാന്നിധ്യത്തിൽ ചർച്ച നടന്നേക്കുമെന്നാണ് സൂചന. ഭാരതീയ പോസ്റ്റൽ എംപ്ലോയിസ് അസോസിയേഷന്റെ…
Read Moreവില്ലേജ് ഓഫീസർമാരുടെ അനാവശ്യ കടുംപിടുത്തം; എസ്.സി വിഭാഗങ്ങൾക്ക് ജാതി സർട്ടിഫിക്കറ്റ് ലഭിക്കാൻ കാലതാമസം; ആനുകൂല്യങ്ങൾ നഷ്ടപ്പെട്ടുന്നു; മന്ത്രിക്കു പരാതി നൽകാനൊരുങ്ങി എകെസിഎച്ച്എംഎസ്
കോട്ടയം: വില്ലേജ് ഓഫീസുകളിൽനിന്നും ജാതി സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിനുള്ള കാലതാമസം മൂലം നിരവധിയാളുകൾ ബുദ്ധിമുട്ടുന്നു. കൃത്യസമയത്ത് ജാതി സർട്ടിഫിക്കറ്റുകൾ സമർപ്പിക്കാൻ സാധിക്കാത്തിനാൽ പട്ടികജാതിക്കാരുടെ ആനുകൂല്യങ്ങൾ ലഭിക്കാതെ പോകുകയാണ്. സർട്ടിഫിക്കറ്റിനായി വില്ലേജ് ഓഫീസിൽ ബന്ധപ്പെടുന്പോൾ നിരവധി നിർദേശങ്ങൾ വയ്ക്കുന്നതോടെയാണു സർട്ടിഫിക്കറ്റ് ലഭിക്കാൻ കാലതാമസം നേരിടുന്നത്. അക്ഷയ സെന്ററിലെത്തി ഓണ്ലൈനായി വില്ലേജിലേക്ക് അപേക്ഷ നല്കുകയാണു സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനായി ചെയ്യേണ്ട ആദ്യനടപടി. ഇത്തരത്തിൽ അപേക്ഷ നല്കുന്പോൾ യാതൊരു നിർദേശവും അക്ഷയ സെന്ററിൽനിന്നും അപേക്ഷ നല്കുന്ന വ്യക്തികളോടു പറയാറില്ല. ദിവസങ്ങൾക്കുശേഷം വില്ലേജ് ഓഫീസിൽനിന്നും അറിയിപ്പ് വരുന്പോൾ മാത്രമാണു മറ്റു രേഖകൾ കൂടി കൊണ്ടുവന്നാൽ മാത്രമേ ജാതി സർട്ടിഫിക്കറ്റ് ലഭ്യമാക്കാൻ സാധിക്കൂവെന്നു അക്ഷയ സെന്ററിൽനിന്നും അപേക്ഷകനെ അറിയിക്കുന്നത്. ഇത്തരത്തിൽ അറിയിപ്പ് ലഭിക്കുന്നത് അപേക്ഷ നല്കി ദിവസങ്ങൾ കഴിഞ്ഞശേഷവുമായിരിക്കും. ഒരു വ്യക്തിയുടെ എസ്എസ്എൽസി സർട്ടിഫിക്കറ്റും മറ്റു രേഖകളും പരിശോധിച്ചു ജാതി സർട്ടിഫിക്കറ്റ് നല്കാമെന്നിരിക്കെ അപേക്ഷകന്റെ പിതാവിന്റെ എസ്എസ്എൽസി…
Read Moreസിബിഐ വരുമോ ? അറുപറയിൽ ദമ്പതികളെ കാണാതായ സംഭവം; ഹൈക്കോടതി 25ന് ഹർജി പരിഗണിക്കും
കോട്ടയം: അറുപറ സ്വദേശികളായ ദന്പതികളെ കാണാതായ സംഭവത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ നല്കിയ ഹർജി ഇനി 25നു പരിഗണിക്കും. അന്ന് പോലീസിന്റെ കേസ് ഡയറി ഫയൽ ഹാജരാക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചിരുന്നു. ഇതനുസരിച്ച് 25ന് പോലീസ് കേസ് ഡയറി ഹാജരാക്കും. ഹൈക്കോടതി ജഡ്ജി സുനിൽ തോമസാണ് കേസ് പരിഗണിക്കുന്നത്. 2017 ഏപ്രിൽ ആറിനാണ് അറുപറ ഒറ്റക്കണ്ടത്തിൽ ഹാഷിം (42), ഭാര്യ ഹബീബ (37) എന്നിവരെ കാണാതായത്. ഹാഷിമിന്റെ പിതാവാണ് അഭിഭാഷകൻ ടോം ജോസ് പടിഞ്ഞാറേക്കര മുഖേന സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി നല്കിയത്. നേരത്തേ കോടതി പോലീസിന്റെ റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. ലോക്കൽ പോലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ചിട്ട് ഒരു തുന്പും കിട്ടിയില്ലെന്നാണ് പോലീസ് കോടതിയിൽ റിപ്പോർട്ട് നല്കിയത്. ഇതു പരിശോധിച്ച കോടതിയാണ് കേസ് ഡയറി ഫയൽ ഹാജരാക്കാൻ ഉത്തരവായത്. കാണാതായ രാത്രിയിൽ ഒന്പതിനു ഭക്ഷണം വാങ്ങാനായി കോട്ടയം…
Read More