കോട്ടയം: കേരളത്തിലെ വിവിധ ജില്ലകളിൽ സ്ഥിരമായി ഭവന ഭേദനം നടത്തി കവർച്ച നടത്തുകയും വാഹനമോഷണങ്ങൾ നടത്തുകയും ചെയ്തു വന്നിരുന്ന കുപ്രസിദ്ധ അന്തർ സംസ്ഥാന കുറ്റവാളിയും പിടികിട്ടാപ്പുള്ളിയുമായ കാമാക്ഷി എസ് ഐ എന്നറിയപ്പെടുന്ന ഇടുക്കി തങ്കമണി വില്ലേജിൽ കാമാക്ഷി വലിയപറന്പിൽ ബിജു(41)വിനെ ജില്ലാ പോലീസ് മേധാവിയുടെ കീഴിലുള്ള പ്രത്യേക പോലീസ് സംഘം അറസ്റ്റ് ചെയ്തു. തമിഴ്നാട്ടിലെ സേലം ജില്ലയിൽ അത്തൂരിനടുത്ത് ഇടയപ്പട്ടി ഭാഗത്തുള്ള കരുമാന്തുറയിൽ ഒളിവിൽ കഴിയുകയായിരുന്നു. പണത്തിന് ആവശ്യം വരുന്പോൾ കേരളത്തിലെത്തി മോഷണം നടത്തി മടങ്ങുകയായിരുന്നു ഒരുവർഷത്തോളമായി ഇയാളുടെ രീതി. ഇയാളെ പിടികൂടുന്പോൾ വിൽക്കാനായി കൈയിൽ കരുതിയിരുന്ന സ്വർണ ഉരുപ്പടികളും പോലീസ് കണ്ടെടുത്തിട്ടുണ്ട്. നൂറോളം മോഷണ കേസുകൾ വിവിധ ജില്ലകളിലായി ഇയാൾക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഒരുമാസമായി ജില്ലാ പോലിസ് മേധാവി മുഹമ്മദ് റഫീക്കിന്റെ നിർദേശാനുസരണം കോട്ടയം ഡിവൈഎസ്പി സക്കറിയാ മാത്യുവിന്റെ മേൽനോട്ടത്തിലുള്ള ടീം അന്വേഷണം നടത്തി വരികയായിരുന്നു.…
Read MoreCategory: Kottayam
ഒരുത്തനും ഇങ്ങോട്ട് വരണ്ട..! ഭിക്ഷാടന മാഫിയയ്ക്കെതിരേ കർശന നടപടിവേണം; ഭിക്ഷതെണ്ടാൻ ഒരുത്തനെയും പൂഞ്ഞാറിൽ കയറ്റില്ലെന്ന് പി.സി.ജോർജ്
കോട്ടയം: ഭിക്ഷാടന മാഫിയ സജീവമാണെന്നും ഇവരെ നിയന്ത്രിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്നും ജനപക്ഷം ചെയർമാൻ പി.സി. ജോർജ് എംഎൽഎ. വീട്ടുമുറ്റത്തുനിന്നുപോലും കുട്ടികൾ അപഹരിക്കപ്പെടുകയാണ്. അപരിചതരായ ആളുകളുടെ സാന്നിധ്യം വർധിച്ചുവരികയാണ്. ഭിക്ഷാടകരെ കർശനമായി നിയന്ത്രിക്കണം. തടയാൻ ജനകീയ സമിതികൾക്കു രൂപം നൽകണം. ആരാധനാലയങ്ങളുടെ പരിസരത്തും മത, ആധ്യാത്മിക സമ്മേളനങ്ങളിലും ഭിക്ഷാടകരെ തടയാൻ സംഘാടകർക്കും ചുമതലക്കാർക്കും കർശന നിർദേശം നൽകണം. പൂഞ്ഞാറിൽ ഭിക്ഷാടകരെ കയറ്റില്ലെന്നും അദ്ദേഹം പറഞ്ഞു.
Read Moreമീൻ വിൽപ്പനക്കാരൻ എവിടെ? പച്ചമീൻ തിന്ന് പൂച്ച ചത്ത സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി; പോസ്റ്റുമോർട്ടത്തിന്റെ പരിശോധനഫലം വന്നാലെ മരണ കാരണം വ്യക്തമാകുകയുള്ളു
തൊടുപുഴ: പച്ച മീൻ തിന്ന് പൂച്ചകൾ ചത്ത സംഭവത്തിൽ ദുരൂഹത. സംഭവത്തിൽ വിവിധ വകുപ്പുകളോടൊപ്പം പോലീസ് അന്വേഷണമാരംഭിച്ചു. മീൻ വിൽപ്പന നടത്തിയയാളെ ഇതു വരെ കണ്ടെത്താനായില്ല. അറക്കുളം മൈലാടിയിൽ വിഴുക്കപ്പാറ ഷാജിയുടെ വീട്ടിൽ പാചകം ചെയ്യാനായി വാങ്ങിയ മീൻ തിന്നാണ് 14 പൂച്ചകൾ ചത്തത്. മീനിന്റെ തല തിന്ന പൂച്ചകൾ ഒന്നിനു പിന്നാലെ ഒന്നായി ചത്തു വീഴുകയായിരുന്നു. 16 പൂച്ചകളിൽ രണ്ടെണ്ണം അവശ നിലയിലായി. സംഭവം അറിഞ്ഞ ജില്ലാ കളക്ടറുടെ നിർദ്ദേശ പ്രകാരം റവന്യു, മൃഗസംരക്ഷണം, ഭക്ഷ്യ സുരക്ഷ, ആരോഗ്യം, പോലീസ് വകുപ്പുകളുടെ നേതൃത്വത്തിൽ സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. ചത്ത പൂച്ചകളുടെ ജഡം പുറത്തെടുത്ത് പോസ്റ്റുമോർട്ടം നടത്തി ആന്തരികാവയവങ്ങൾ മൃഗസംരക്ഷണ വകുപ്പിന്റെ ലാബിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇത് കാക്കനാട് കെമിക്കൽ ലാബിലയച്ചതിനു ശേഷം പരിശോധന ഫലം ലഭിച്ചാലെ പൂച്ചകൾ ചത്തതിന്റെ കാരണം വ്യക്തമാകുകയുള്ളുവെന്ന് അധികൃതർ വ്യക്തമാക്കി. കളക്ടറുടെ നിർദ്ദേശ…
Read Moreവീട്ടമ്മമാരെ ഫോണിൽ വിളിച്ച് ശല്യം ചെയ്യുന്നയാളെ പിടികൂടി; വനിതാ പോലീസിന്റെ സഹായത്തോടെ ഇയാളെ ഫോണിൽ വിളിച്ച് അടുപ്പം ഉണ്ടാക്കിയ ശേഷം വിളിച്ചു വരുത്തി അറസ്റ്റു ചെയ്യുകയായിരുന്നു
വൈക്കം: വീട്ടമ്മമാരുടെ ഫോണ്‍ നന്പർ തരപ്പെടുത്തി അവരെ നിരന്തരം ഫോണിൽ വിളിച്ച് കിന്നാരം പറയുന്ന യുവാവിനെ സ്ത്രീകളുടെ പരാതിയെത്തുടർന്ന് പോലീസ് തന്ത്രപരമായി പിടികൂടി. വൃദ്ധകളടക്കം നാലിൽപരം സ്ത്രീകളുടെ പരാതിയെത്തുടർന്ന് കൊട്ടാരക്കര കുറുന്പാലം ഗീതാഭവനിൽ ബാലു( 44 )വിനെയാണ് സിഐ എസ്. ബിനുവിന്റെ നേതൃത്വത്തിൽ അറസ്റ്റു ചെയ്തത്. തനിച്ച് താമസിക്കുന്ന ഇയാൾ സത്രീകളുടെ നന്പർ തരപ്പെടുത്തി രാപകൽ ഭേദമന്യേ വിളിച്ച് വിവാഹ വാഗ്ദാനം നൽകുന്ന ഇയാൾ തങ്ങളുടെ സ്വൈരജീവിതത്തിനു തടസമായപ്പോഴാണ് സ്ത്രീകൾ പോലീസിൽ പരാതി നൽകിയത്. സിഐ ബിനു വനിത പോലീസ് ഉൾപ്പെട്ടയുള്ള സ്ക്വാഡിനെ നിയോഗിച്ച് ഇയാളെ ഫോണിൽ ബന്ധപ്പെട്ട് ഒരാഴ്ച കൊണ്ട് അടുപ്പമുണ്ടാക്കിയ ശേഷം വൈക്കം ബസ് സ്റ്റാൻഡിലെത്തിച്ച് വലയിലാക്കുകയായിരുന്നു. സിഐ എസ്.ബിനു, എഎസ്ഐ കെ.വി. സന്തോഷ്, സിപി ഒ രതീഷ്, വുമണ്‍ സിവിൽ പോലീസ് ഓഫീസർ സെലീല എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Read Moreപരാതികള്‍ പരിഹരിക്കാന്‍ പുതിയ ഫോര്‍മൂല! ഓട്ടോറിക്ഷയില്‍ എത്തിയ അക്രമിസംഘം ബസ് ഓടിക്കുന്നതിനിടെ ഡ്രൈവറെ കല്ലെറിഞ്ഞു വീഴ്ത്തി; കുറുപ്പന്തറയില്‍ നടന്ന സംഭവം പോലീസ് പരിഹരിച്ചത് ഇങ്ങനെ…
കടുത്തുരുത്തി: ബസ് ഓടിക്കുന്നതിനിടെ അക്രമിസംഘം ഡ്രൈവറെ കല്ലെറിഞ്ഞു വീഴ്ത്തി. സംഭവം സംബന്ധിച്ചു പോലീസിൽ ബസുടമ പരാതി നൽകിയെങ്കിലും പിന്നീട് നടന്ന മധ്യസ്ഥ ചർച്ചയിൽ പ്രശ്നങ്ങൾ പറഞ്ഞു തീർത്തു. കല്ലേറ് കൊണ്ടുണ്ടായ ബസ് ഡ്രൈവറുടെ മുറിവ് ബസിൽ നിന്ന് ഇറങ്ങുന്പോൾ താഴെ വീണുണ്ടായതെന്നായി മാറുകയും ചെയ്തു. മധ്യസ്ഥ ചർച്ചയിൽ കല്ലെറിഞ്ഞ സംഘം ഡ്രൈവർക്ക് നഷ്ടപരിഹാരമായി മധ്യസ്ഥർ നിശ്ചയിച്ച തുക നൽകാൻ തയാറായതോടെ കാര്യങ്ങളെല്ലാം രമ്യമായി പരിഹരിച്ചു. സംഭവം സംബന്ധിച്ച് ഇരുകൂട്ടർക്കും പരാതിയില്ലാത്തതിനാൽ കേസെടുക്കാനാവില്ലെന്ന് കടുത്തുരുത്തി പോലീസും നിലപാട് സ്വീകരിച്ചു. പരാതികൾ ഉണ്ടാകുന്പോൾ പരിഹരിക്കാൻ പുതിയ ഫോർമൂലയാണ് രൂപപ്പെട്ടിരിക്കുന്നത്. ബസ് സ്റ്റോപ്പിൽ നിർത്തി യാത്രക്കാരെ കയറ്റിയിറക്കുന്നതിനിടെ ബസ് ജീവനക്കാരുമായി ഉണ്ടായ തർക്കത്തെത്തുടർന്നാണ് ഓട്ടോറിക്ഷയിൽ പിന്തുടർന്നെത്തിയ സംഘം ബസ് ഡ്രൈവറെ മർദിച്ചതായി പരാതി ഉണ്ടായത്. ബുധനാഴ്ച വൈകൂന്നേരം ആറോടെ കുറുപ്പന്തറ റെയിൽവേ ഗേറ്റിന് സമീപമാണ് സംഭവം നടന്നത്. കുറുപ്പന്തറ ബസ് സ്റ്റോപ്പിൽ…
Read Moreനാലാമത് രാജ്യാന്തര ചലച്ചിത്രോത്സവത്തിനു നാളെ കോട്ടയത്ത് തിരിതെളിയും; അനശ്വര തിയറ്ററിൽ സംവിധായകൻ ടി.വി. ചന്ദ്രൻ ചലച്ചിത്ര മേള ഉദ്ഘാടനം
കോട്ടയം: കേരള ചലച്ചിത്ര അക്കാദമിയും ആത്മയും സംയുക്തമായി സംഘടിപ്പിക്കുന്ന നാലാമത് രാജ്യാന്തര ചലച്ചിത്രോത്സവത്തിനു നാളെ കോട്ടയത്ത് തിരിതെളിയും. വൈകുന്നേരം നാലിന് കോട്ടയം അനശ്വര തിയറ്ററിൽ സംവിധായകൻ ടി.വി. ചന്ദ്രൻ ചലച്ചിത്ര മേള ഉദ്ഘാടനം ചെയ്യും. നാളെ മുതൽ എട്ടു വരെയാണു ചലച്ചിത്രോത്സവം. വൈകുന്നേരം 6.30നു തിരുനക്കര പോലീസ് ഗ്രൗണ്ടിൽ ഏഴ് നിത്യവസന്ത മലയാള ചിത്രങ്ങളും പ്രദർശിപ്പിക്കും. ലോറി, ആരൂഢം, അമ്മ അറിയാൻ, നിർമാല്യം, കുമ്മാട്ടി, കൊടിയേറ്റം, മകരമഞ്ഞ് എന്നീ മലയാള സിനിമകളാണു പ്രദർശിപ്പിക്കുന്നത്. ലോകശ്രദ്ധ നേടിയ 28 അന്തർദേശീയ, ദേശീയ, മലയാള ചിത്രങ്ങളാണ് മേളയിലുണ്ടവുക. എല്ലാ ദിവസവും രാവിലെ 10 മുതലാണ് പ്രദർശനം. വൈകുന്നേരം നാലു മുതൽ അഞ്ചു വരെ ഓപ്പണ്‍ ഫോറവും ഉണ്ടായിരിക്കും. നാളെ കൂപാൽ (പേർഷ്യൻ), വില്ലേജ് റോക്സ്റ്റാഴ്സ് (അസാമീസ്), കറുത്ത ജൂതൻ (മലയാളം), ഡേ ബ്രേക്ക് (അൽബേനിയൻ), മൂന്നിന് ഡാർക്ക് വിന്റ് (ഹിന്ദി),…
Read Moreകാണരുതാത്ത കാഴ്ച ഇനി കാണരുത്..! മരുമകളും കാമുകനും ചേർന്ന് കൊലപ്പെടുത്താൻ ശ്രമിച്ച വയോധിക മരിച്ചു; കാമുകനുമൊത്തുള്ള മരുമകളുടെ വഴിവിട്ട ബന്ധം അച്ചാമ്മ കാണാനിടയായതാണ് കൊലയിലേക്ക് നയിച്ചതെന്ന് മരുമകൾ മിനി പോലീസിനോട്
അടിമാലി: മരുമകളും കാമുകനും ചേർന്ന് കൊലപ്പെടുത്താൻ ശ്രമിച്ചതിനെ തുടർന്ന് ചികിത്സയിലായിരുന്ന വയോധിക മരിച്ചു. മാങ്കുളം വിരിപാറ മാങ്കൊന്പിൽ അച്ചാമ്മ (70)യാണ് മരിച്ചത്. കഴിഞ്ഞ നവംബറിൽ അച്ചാമ്മയുടെ മകന്റെ ഭാര്യയായ മിനിയും കാമുകനായ ബിജുവും ചേർന്നാണ് അച്ചാമ്മയെ കൊലപ്പെടുത്താൻ ശ്രമിച്ചത്. കാമുകനുമൊത്തുള്ള വഴിവിട്ട ബന്ധം അച്ചാമ്മ കാണാനിടയായതിനെ തുടർന്നായിരുന്നു ഇരുവരും ചേർന്ന് അച്ചാമ്മയെ കൊലപ്പെടുത്താൻ ശ്രമിച്ചത്. വീട്ടിൽ ആളില്ലാതിരുന്ന സമയത്ത് ഭർത്തൃമാതാവ് കുഴഞ്ഞു വീണ് പരിക്കേറ്റു എന്നായിരുന്നു മിനി പരിസരവാസികളെയും ഭർത്താവിനെയും ബന്ധുക്കളെയും ആദ്യം അറിയിച്ചത്. എന്നാൽ, ആശുപത്രിയിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ച അച്ചാമ്മയുടെ കഴുത്തിൽ കയറുകൊണ്ടു മുറുക്കിയതു പോലെ അടയാളം കണ്ടെത്തിയതായിരുന്നു പ്രതികളുടെ കള്ളക്കഥ പൊളിയാൻ ഇടയാക്കിയത്. തുടർന്നു പോലീസ് നടത്തിയ അന്വേഷണത്തിൽ അച്ചാമ്മയെ കൊലപ്പെടുത്താൻ ശ്രമിച്ച മിനിയേയും മിനിയുടെ കാമുകൻ ബിജുവിനേയും അറസ്റ്റ് ചെയ്യുകയായിരുന്നു. കാമുകന്റെ നിർദേശ പ്രകാരം അച്ചാമ്മയെ കേബിൾ ഉപയോഗിച്ച് കൊലപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നുവെന്ന് മിനി…
Read Moreസൂപ്പറായി കാണാം മലരിക്കലേക്ക് പോര്..! അപൂർവ കാഴ്ചയായ സൂപ്പർ റെഡ്മൂണ്‍ നേരിൽകണ്ട് ആസ്വദിക്കാൻ മലരിക്കൽ ഒരുങ്ങി ; വിനോദ സഞ്ചാരികളെ സ്വാഗതം ചെയ്ത് നാട്ടുകാരും; കൊഴുപ്പേകാൻ സംഗീതവിരുന്നും
കോട്ടയം: മലരിക്കൽ ഗ്രാമീണ ടൂറിസം കേന്ദ്രം വീണ്ടും ജനങ്ങളുടെ ശ്രദ്ധാ കേന്ദ്രമാകുന്നു. ഇക്കുറി കാഴ്ചയുടെ വിരുന്നൊരുക്കുന്നത് ‘ചന്ദ്രോത്സവം’ എന്ന പരിപാടിയാണ്. നൂറ്റാണ്ടിലെ അപൂർവമായ സൂപ്പർ റെഡ്മൂണ്‍ നേരിൽകണ്ട് ആസ്വദിക്കുന്നതിനായി വിനോദ സഞ്ചാരികളും നാട്ടുകാരും വൈകുന്നേരം 5.30 മുതൽ മലരിക്കൽ ഒത്തുചേരും. അകന്പടിയായി ആട്ടവും പാട്ടുമൊക്കെയുണ്ടാവും. മീനച്ചിലാർ -മീനന്തറയാർ -കൊടൂരാർ നദീ പുനർ സംയോജന പദ്ധതിയുടെ ഭാഗമായി കാഞ്ഞിരത്തെ മലരിക്കൽ പ്രദേശത്ത് ആരംഭിച്ച ഗ്രാമീണ ടൂറിസം കേന്ദ്രം ഇതോടെ പ്രസിദ്ധമാവുകയാണ്. ഫയർഫോഴ്സിലെ വിശിഷ്ട സേവനത്തിന് രാഷ്ട്രപതിയുടെ വിശിഷ്ടസേവാ പുരസ്കാരം നേടിയ തിരുവാർപ്പ് കാരിക്കത്തറ കെ.എൻ. സുരേഷ്, ദേശീയ കരാട്ടെ ചാന്പ്യൻഷിപ്പിൽ വെങ്കല മെഡൽ ജേതാവ് തിരുവാർപ്പ് ചക്കനാട്ട് ചിറയിൽ ആർ. അശ്വിൻ കൃഷ്ണൻ എന്നിവർക്കു ചടങ്ങിൽ ആർ.കെ. മേനോൻ സാസ്കാരിക സമിതിയുടെ പുരസ്കാരം നല്‍കും. തുടർന്ന് സംഗീതവിരുന്നും ഉണ്ടായിരിക്കും. മലരിക്കലേക്കുള്ള വഴി ഇങ്ങനെ: കോട്ടയത്തു നിന്ന് കുമരകം റോഡിലൂടെ…
Read Moreസഹായികൾ അകത്തുള്ളവരോ? കോട്ടയം മെഡിക്കൽ കോളജിൽ ഡോക്ടർ ചമഞ്ഞ് തട്ടിപ്പു നടത്തി പിടിയിലായ റിജേഷിന് സഹായികളുണ്ടെന്ന് പോലീസ്; സഹായിയെ കണ്ടെത്താനാവാതെ പോലീസ്
കോട്ടയം: ഡോക്ടർ ചമഞ്ഞ് തട്ടിപ്പു നടത്തി പിടിയിലായ കിടങ്ങൂർ സ്വദേശി റിജേഷിന് മെഡിക്കൽ കോളജിൽ സഹായികളുണ്ടെന്ന് സൂചന.ഡോക്ടറുടെ എംബ്ലം വച്ച കാറിലാണ് ഇയാൾ സഞ്ചരിച്ചിരുന്നത്. ഒരു ലക്ഷം രൂപ വാങ്ങി നഴ്സിനെ കബളിപ്പിച്ചതാണ് റിജേഷിനെതിരേ ഒടുവിൽ പുറത്തു വന്ന പരാതി. ഈസ്റ്റ് പോലീസ് കേസെടുക്കുകയും ചെയ്തു. മെഡിക്കൽ കോളജിൽ അഡ്മിറ്റായ ഒരു രോഗിക്ക് ആവശ്യമായ സഹായങ്ങൾ ചെയ്തു കൊടുത്താണ് ഇയാൾ നഴ്സിന്റെ കുടുംബത്തിന്റെ പ്രീതി സന്പാദിച്ചത്. ഒടുവിൽ നഴ്സിന് ജോലി വാഗ്ദാനം ചെയ്ത് ഒരു ലക്ഷം തട്ടിയെടുക്കുകയായിരുന്നു. ചെങ്ങളം സ്വദേശിനിയായ നഴ്സിന്റെ ബന്ധുവാണ് ആശുപത്രിയിൽ കിടന്നത്. രോഗിക്ക് വെന്റിലേറ്റർ അടക്കമുള്ള സൗകര്യങ്ങൾ ചെയ്തു കൊടുത്തത് ഡോക്ടർ ചമഞ്ഞ് തട്ടിപ്പു നടത്തിയ റിജേഷ് ആണെന്ന് പരാതിക്കാരൻ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ഇതോടെയാണ ്മെഡിക്കൽ കോളജ് ആശുപത്രിയിലും ഇയാൾക്ക് സഹായം ചെയ്യാനുള്ള ആളുകളുണ്ടെന്ന സംശയം ഉയർന്നത്. അത് ആരാണ് എന്നറിയുന്നതിന്…
Read Moreപറഞ്ഞാൽ പറഞ്ഞപോലെ ചെയ്യുന്നവർ..! മിന്നലിൽ പ്രശ്നത്തിൽ കെഎസ്ആർടിസിക്ക് താക്കീതുമായി സിഐടിയു; കൂടുതൽ സ്റ്റോപ്പുകളിൽ നിർത്താൻ ആവശ്യപ്പെട്ടാൽ ജോലി ബഹിഷ്കരിക്കുമെന്ന്
കോട്ടയം: മിന്നൽ സർവീസിൽ കെഎസ്ആർടിസിക്ക് താക്കീതുമായി സിഐടിയു ജീവനക്കാർ. മിന്നൽ ബസുകൾ കൂടുതൽ സ്റ്റോപ്പുകളിൽ നിർത്താൻ ആവശ്യപ്പെട്ടാൽ ജോലി ബഹിഷ്കരിക്കുമെന്നാണ് ജീവനക്കാർ അറിയിച്ചത്. അർധരാത്രിയിൽ തനിച്ചു യാത്ര ചെയ്യുകയായിരുന്ന വിദ്യാർഥിനിക്കു വീടിനടുത്ത് ഇറങ്ങാനായി കെഎസ്ആർടിസിയുടെ മിന്നൽ ബസ് നിർത്താതിരുന്ന സംഭവത്തിൽ ജീവനക്കാർക്കെതിരേ വിമർശനമുയർന്നിരുന്നു. മിന്നൽ ബസ് നിശ്ചിത സ്ഥലങ്ങളിലല്ലാതെ നിർത്തരുതെന്ന എംഡിയുടെ ഉത്തരവ് പാലിക്കുക മാത്രമേ ചെയ്തിട്ടുള്ളൂ എന്നാണ് ജീവനക്കാരുടെ നിലപാട്.
Read More