കടുത്തുരുത്തി: ട്യൂഷൻ പഠിക്കാനെത്തിയ അഞ്ചാം ക്ലാസ് വിദ്യാർഥിനിയെ ശാരീരികമായി ഉപദ്രവിച്ചെന്ന പരാതിയിൽ യുവാവിനെതിരേ കടുത്തുരുത്തി പോലീസ് കേസെടുത്തു. സംഭവവുമായി ബന്ധപെട്ട് വെള്ളാശേരി സ്വദേശിയായ പ്രവീണ്‍ (44) നെ അറസ്റ്റ് ചെയ്തതതായി എസ്എച്ച്ഒ കെ.പി. തോംസണ്‍ അറിയിച്ചു. വാലാച്ചിറ സ്വദേശിയായ പെണ്‍കുട്ടിയുടെ മാതാപിതാക്കളാണ് ഇതു സംബന്ധിച്ചു പരാതി നൽകിയത്. കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്തിലേക്കു കഴിഞ്ഞ തവണ ഒരു ദേശീയ പാർട്ടിയുടെ പ്രതിനിധിയായി മത്സരിച്ചയാളാണ് യുവാവ്. ഇയാളും കുടുംബവും കുറച്ചു നാളുകൾക്ക് മുന്‍പാണ് വാലാച്ചിറയിൽ വാടകയ്ക്കു താമസമാരംഭിച്ചത്. ഇയാളുടെ ഭാര്യയാണ് കുട്ടികൾക്ക് ട്യൂഷൻ എടുത്തിരുന്നത്. ഭാര്യയില്ലാത്ത സമയത്ത് ട്യൂഷനെടുക്കാനെന്ന പേരിൽ എത്തിയാണ് ഇയാൾ കുട്ടികളെ ഉപദ്രവിച്ചിരുന്നതെന്നാണ് പരാതി. തിങ്കളാഴ്ച വൈകുന്നേരം വീട്ടിലെത്തിയ പെണ്‍കുട്ടി വിവരം പറഞ്ഞതോടെയാണ് വീട്ടുകാർ പരാതി നൽകിയത്. ഇയാൾ കൂടുതൽ കുട്ടികളെ ഇത്തരത്തിൽ ഉപദ്രവിച്ചിട്ടുണ്ടോയെന്നും അന്വേഷിക്കും. കേസ് എടുത്ത വിവരമറിഞ്ഞ് ഇയാൾ മുങ്ങിയെങ്കിലും പോലീസ് പിടികൂടുകയായിരുന്നു. പ്രതിയെ…
Read MoreCategory: Kottayam
മീന്‍ വാങ്ങി കഴിക്കുന്നവരുടെ ശ്രദ്ധയ്ക്ക്! പച്ചമീന്‍ തിന്ന് 14 പൂച്ചകള്‍ ചത്തു; സംഭവം മൂലമറ്റത്ത്; നാട്ടുകാരുടെ സംശയം ഇങ്ങനെ…
മൂലമറ്റം: പച്ചമീൻ തിന്ന് 14 പൂച്ചകൾ ചത്തു. മൂലമറ്റം ആലിൻചുവട്ടിനു സമീപമുള്ള വിഴുക്കപാറ ഷാജിയുടെ വീട്ടിൽ വാങ്ങിയ മീനിന്റെ വേസ്റ്റ് കഴിച്ചാണ് പൂച്ചകൾ ചത്തത്. പതിനാറു പൂച്ചകളെ ഇദേഹം വളർത്തുന്നുണ്ട്. ഇതിൽ പതിനാലെണ്ണം ചത്തു. രണ്ടെണ്ണം അവശതയിൽ കിടക്കുകയാണെന്നും പറഞ്ഞു. മീൻ കറി വച്ച് കൂട്ടിയിട്ടു കുഴപ്പമില്ലെന്നും വീട്ടുകാർ പറഞ്ഞു. മീനിനകത്ത് ചേർക്കുന്ന രാസപദാർത്ഥങ്ങൾ മൂലമാണ് ഇങ്ങനെ ഉണ്ടായതെന്നാണ് നാട്ടുകാരുടെ സംശയം. അതിനാൽ മത്സ്യത്തിലെ വിഷാംശത്തെപറ്റി അന്വേഷണം നടത്തണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
Read Moreമലയാളികൾ ഇത്ര മണ്ടൻമാരോ..! എടിഎം പിൻ നമ്പർ രഹസ്യമായി സൂക്ഷിക്കണമെന്ന് എത്ര പറഞ്ഞാലും കേൾക്കത്തില്ല; ബാങ്കിൽ നിന്നും വിളിക്കുന്നെന്ന് പറഞ്ഞവർക്ക് അക്കൗണ്ട് നമ്പർ നൽകിയപ്പോൾ വീട്ടമ്മക്ക് നഷ്ടമായത് 48,000 രൂപ
കോട്ടയം: വീട്ടമ്മയെ ഫോണിൽ വിളിച്ച് എടിഎം കാർഡിന്റെ രഹസ്യ നന്പർ ചോദിച്ച് മനസിലാക്കി 48,000 രൂപ തട്ടിയെടുത്തു. മണിമല ആലപ്രയിലാണ് സംഭവം. എലിസബത്ത് മേരി മാത്യു എന്ന വീട്ടമ്മയ്ക്കാണ് 48,000 രൂപ നഷ്ടമായത്. 28ന് രാവിലെ ഇവരെ ഫോണിൽ ഒരാൾ വിളിച്ച് ബാങ്കിൽ നിന്നാണെന്നും പറഞ്ഞ് എടിഎം കാർഡിന്റെ പിൻ നന്പർ ചോദിച്ചു. ആധാർ ലിങ്ക് ചെയ്യാനെന്നു പറഞ്ഞായിരുന്നു വിളി. ഇതു വിശ്വസിച്ച വീട്ടമ്മ രഹസ്യ നന്പർ നല്കി. അൽപ്പസമയം കഴിഞ്ഞപ്പോൾ രണ്ടു തവണയായി 48,000 രൂപ പിൻവലിച്ചെന്നു കാണിച്ച് മൊബൈൽ ഫോണിൽ സന്ദേശം ലഭിച്ചു. അപ്പോഴാണ് തട്ടിപ്പായിരുന്നുവെന്ന് വ്യക്തമായത്. മണിമല പോലീസിൽ പരാതി നല്‍കിയതിനെ തുടർന്ന് പോലീസ് കേസ് രജിസ്റ്റർ ചെയ്തു. പോലീസ് അന്വേഷണത്തിൽ മുംബൈയിൽ നിന്നാണ് വിളിച്ചതെന്ന് വ്യക്തമായിട്ടുണ്ട്. വിളിച്ചയാൾ ഇംഗ്ലീഷിലാണ് സംസാരിച്ചത്. ഇത്തരം പണം തട്ടിപ്പ് വ്യാപകമായിട്ടും വീണ്ടും ആളുകൾ ഇവരുടെ ഇരകളായി…
Read Moreകാമവെറിയൻമാർ..! ഭർത്താവിനെ മർദിക്കുന്നത് കണ്ട് തടയാനെത്തിയ വീട്ടമ്മയുടെ വസ്ത്രങ്ങൾ വലിച്ചു കറി; പിന്നീട് ഇവരെ തള്ളിയിട്ട് മർദിച്ചെന്ന് പരാതിയുമായി വീട്ടമ്മ
കോട്ടയം: വഴിയാത്രക്കാരുടെ മുഖത്തേക്ക് ടോർച്ചടിച്ചത് വാക്കേറ്റവും ഒടുവിൽ അടിപിടിയിലും കലാശിച്ചു. ഭർത്താവിനെ അടിക്കുന്നതു കണ്ട് തടസം പിടിക്കാനെത്തിയ വീട്ടമ്മയെ തള്ളിയിടുകയും നൈറ്റി വലിച്ചു കീറുകയും ചെയ്തെന്ന പരാതിയിൽ അയർക്കുന്നം പോലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം രാത്രിയിൽ അയർക്കുന്നത്താണ് സംഭവം. രാത്രിയിൽ വഴിയെ നടന്നുപോയ ചെറുപ്പക്കാരുടെ മുഖത്തേക്ക് ഒരാൾ ടോർച്ചടിച്ചു. വഴിയാത്രക്കാർ ഇത് ചോദ്യം ചെയ്തതാണ് അടിപിടിയിൽ കലാശിച്ചത്.ഒച്ചപ്പാട് കേട്ട് വീട്ടമ്മ ഓടിയെത്തി. സംഘർഷത്തിനിടെ വീട്ടമ്മയുടെ നൈറ്റി ആരോ വലിച്ചു കീറിയെന്നും തള്ളിയിട്ടുവെന്നുമാണ് പരാതി.
Read Moreഅരിമറ്റം വയലിൽ വീട്ടിൽ ഇരട്ടമധുരം..! രാഷ്ട്രപതിയുടെ മെഡലും മുഖ്യമന്ത്രിയുടെ മെഡലും സഹോദരന്മാർക്ക്; സിഐ എ.ജെ. തോമസും, ജയിൽ വകുപ്പിലെ സ്പെഷൽ ഓഫീസർ എ.ജെ. മാത്യുവിനുമാണ് അവാർഡ്
കോട്ടയം: ഇരട്ടമെഡലിന്റെ നക്ഷത്രത്തിളക്കമാണ് ഇത്തവണ മുണ്ടക്കയം അരിമറ്റം വയലിൽ വീട്ടിൽ. ഈ വീട്ടുമുറ്റത്ത് ഓടിക്കളിച്ചു വളർന്ന രണ്ടു സഹോദരൻമാരാണ് ഇക്കുറി മെഡലിന്റെ തിളക്കം വീട്ടുമുറ്റത്ത് എത്തിച്ചത്. ഏറ്റുമാനൂർ സ്റ്റേഷൻ ഹൗസ് ഓഫീസർ സിഐ എ.ജെ. തോമസും, ജയിൽ വകുപ്പിലെ സ്പെഷൽ ഓഫീസർ എ.ജെ. മാത്യുവുമാണ് അരിമറ്റം വയലിൽ വീട്ടിൽ മെഡലിന്റെ തിളക്കമെത്തിച്ച മിടുമിടുക്കൻമാരായ സഹോദരൻമാർ. പുരസ്കാരങ്ങളും അവാർഡുകളും പുത്തരിയല്ലെങ്കിലും, ഇരുവരും പുരസ്കാര നേട്ടത്തിൽ ഒന്നിച്ചതോടെ അത് ഇരട്ടിമധുരമായി. വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡലാണ് കോഴിക്കോട്ട് ഡിഐജി ഓഫീസിലെ സ്പെഷൽ ഓഫീസറായ എ.ജെ. മാത്യുവിനെ ഇക്കുറി തേടിയെത്തിയിരിക്കുന്നത്. ജയിൽ വകുപ്പിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരുദ്യോഗസ്ഥനു രാഷ്ട്രപതിയുടെ വിശിഷ്ട സേവനത്തിനുള്ള മെഡൽ ലഭിക്കുന്നത്. വിവിധയിടങ്ങളിൽ ജയിലുകൾ നിർമിക്കുന്നതിനു മുൻകൈ എടുത്തതും, ജയിൽ നവീകരണവുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികളുമാണ് ഇദ്ദേഹത്തെ പുരസ്കാരത്തിനർഹനാക്കിയത്. 2006 ൽ മുഖ്യമന്ത്രിയുടെ പോലീസ് മെഡലും 2012 ൽ…
Read Moreഏപ്രിൽ ഫൂളല്ല, വിഷുകൈനീട്ടം..! നാഗമ്പടത്തെ പുതിയ മേൽപ്പാലം ഏപ്രിൽ മാസത്തോടെ തുറക്കും; പഴയ മേൽപ്പാലം പൊളിച്ചുമാറ്റും
കോട്ടയം: നാഗന്പടം മേൽപ്പാലം ഏപ്രിൽ മാസത്തിൽ തുറന്നുകൊടുക്കാനുള്ള പരിശ്രമത്തിൽ നിർമാണപ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. അപ്രോച്ച് റോഡിന്റെയും പാലത്തിന്റെയും അവസാനഘട്ട നിർമാണ പ്രവർത്തനങ്ങളാണ് നിലവിൽ നടക്കുന്നത്. നിർമാണം പൂർത്തിയാകുന്നതോടെ 40 വർഷത്തിലേറെ പഴക്കമുള്ള പഴയ മേൽപ്പാലം പൊളിച്ചുമാറ്റും. 27.52 കോടിരൂപ മുതൽമുടക്കിയാണ് പുതിയ പാലത്തിന്റെ നിർമാണം. നടപ്പാതയുൾപ്പെടെ 13 മീറ്റർ വീതിയാണ് പുതിയ മേൽപ്പാലത്തിനുള്ളത്. ഒരേസമയം രണ്ട് വലിയ വാഹനങ്ങൾക്കും രണ്ടു ചെറിയ വാഹനങ്ങൾക്കും കടന്നുപോകത്തക്ക വിധത്തിലാണ് ഇതിന്റെ നിർമാണം. പദ്ധതി വിഹിതത്തിൽ 18 കോടിരൂപ സംസ്ഥാന സർക്കാരും 10 കോടിരൂപ റെയിൽവേയുമാണ് നൽകുന്നത്. ആർച്ച് രൂപത്തിലാണ് പുതിയ മേൽപാലവും നിർമിക്കുന്നത്.
Read Moreഅയല്‍വാസിയുമായി വഴിതര്‍ക്കം! ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീ ചിങ്ങവനം പോലീസിന്റെ മര്‍ദനമേറ്റു ആശുപത്രിയില്‍; സംഭവത്തെകുറിച്ച് ചിങ്ങവനം എസ്ഐ പറയുന്നതിങ്ങനെ…
ചിങ്ങവനം: ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീ ചിങ്ങവനം പോലീസിന്റെ മർദനമേറ്റു പരിക്കേറ്റ് ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. കണ്ണൂർ സ്വദേശിനിയും പാക്കിൽ ഇല്ലിമൂടിന് സമീപം സ്ഥിരതാമസക്കാരിയായ കല്ലോനിൽ ചന്ദ്രിക(62) ആണ് ചികിത്സ തേടിയത്. അയൽവാസിയുമായി നിലവിലുണ്ടായിരുന്ന വഴിതർക്കത്തെ തുടർന്ന് സ്ഥലത്തെത്തിയ പോലീസ് ചന്ദ്രികയെ മർദിക്കുകയായിരുന്നെന്നാണ് പറയുന്നത്. ശനിയാഴ്ച രാവിലെ പത്തിനു സ്ഥലത്തെത്തിയ ചിങ്ങവനം എസ്ഐയുടെ നേതൃത്വത്തിലുള്ള പോലീസ് ചന്ദ്രികയുടെ കഴുത്തിനു കുത്തിപ്പിടിച്ച് വീടിനകത്തേക്കു കൊണ്ടു പോകുകയും മർദിക്കുകയുമായിരുന്നു. പരിക്കേറ്റ ചന്ദ്രിക ഇന്നലെ ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തെകുറിച്ച് ചിങ്ങവനം എസ്ഐ അനൂപ് സി.നായർ പറയുന്നതിങ്ങനെ: ചന്ദ്രികയുമായുള്ള വഴിത്തർക്കത്തെ തുടർന്ന് സമീപവാസിയായ അന്നമ്മ മാത്യുവിന്റെ പരാതിയിന്മേൽ താലൂക്ക് സർവേയർ വഴി അളക്കുന്നതിന് വേണ്ടിഎത്തിയപ്പോൾ സംരക്ഷണം കൊടുക്കാനാണ് പോലീസ് എത്തിയത്. സ്ഥലം അളക്കാൻ പറ്റില്ലെന്ന് പറഞ്ഞ് പ്രശ്നങ്ങൾ ഉണ്ടാക്കുകയും അളക്കേണ്ട സ്ഥലം വിറകിട്ട് തീ കത്തിക്കുകയും പോലീസിനെ വടി കൊണ്ടടിക്കുകയും ചെയ്തു.…
Read Moreനാട്ടിന്‍പുറങ്ങളില്‍ അപൂര്‍വം! ഇറുമ്പയം നിവാസികളുടെ ഉറക്കം കെടുത്തിയ വെള്ള മൂര്‍ഖന്‍ വാവയെ കബളിപ്പിച്ചു മുങ്ങി; മുട്ടകളുമായി വാവ മടങ്ങി
തലയോലപ്പറന്പ്: വെള്ള മൂർഖൻ ഇറുന്പയം നിവാസികളുടെ ഉറക്കം കെടുത്തി. വാവാ സുരേഷെത്തി മൂർഖനെ പിടികൂടിയെങ്കിലും കൈയിൽനിന്നും വഴുതിപ്പോയ മൂർഖൻ മാളത്തിലൊളിച്ചു. വെള്ളൂർ പഞ്ചായത്തിൽ ഇറുന്പയം മഹാദേവക്ഷേത്രത്തിനു സമീപം ഏഴ്,എട്ട് വാർഡുകളുടെ അതിർത്തി പങ്കിടുന്ന ഇടയത്ത് കുടുംബത്തിന്റെ റബർത്തോട്ടത്തിൽ വ്യാഴാഴ്ച ഉച്ചയോടെ പുല്ലുപറിക്കാനെത്തിയ വീട്ടമ്മമാരാണു മൂർഖനെ ആദ്യം കണ്ടത്. തുടർന്ന് പഞ്ചായത്തംഗങ്ങളായ വി.സി. ജോഷി, റെജി അറാക്കൽ എന്നിവരുടെ നേതൃത്വത്തിൽ വൈകുന്നേരത്തോടെ വാവാ സുരേഷിനെ വിവരമറിയച്ചു. നാട്ടുകാർ സമീപപ്രദേശങ്ങളിൽ വൈദ്യുത ലൈറ്റുകൾ സ്ഥാപിച്ച് കാവലിരുന്നു. വെള്ളിയാഴ്ച പുലർച്ചെ മൂന്നോടെ വാവാ സുരേഷ് എത്തി മണിക്കൂറുകൾ നീണ്ട തെരച്ചിലിൽ മൂർഖനെ പിടികൂടിയെങ്കിലും കൈയിൽനിന്നു വഴുതിപ്പോയ മൂർഖൻ മാളത്തിലൊളിച്ചു. തുടർന്ന് നീണ്ട തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനാവാതെ വന്നതോടെ ജെസിബി കൊണ്ടുവന്നു മണ്ണ് നീക്കംചെയ്തു നോക്കുന്നതിനിടയിൽ മൂർഖന്റെ ഏഴു മുട്ടകൾ കണ്ടെത്തി ഇതിൽ നാലെണ്ണം പൊട്ടിയ നിലയിലായിരുന്നു. മൂർഖനെ കണ്ടെത്താനാവാതെ നിരാശനായ വാവാ…
Read Moreകഞ്ചാവ് മണക്കും ചിങ്ങവനം..! ജനങ്ങളിൽ ഭീതി പരത്തി ചിങ്ങവനത്തും പരിസര പ്രദേശങ്ങളിലും കഞ്ചാവ് മാഫിയ തഴച്ചു വളരുന്നു
ചിങ്ങവനം: ജനങ്ങളിൽ ഭീതി പരത്തി ചിങ്ങവനത്തും പരിസര പ്രദേശങ്ങളിലും കഞ്ചാവ് മാഫിയ തഴച്ചു വളരുന്നു. ഇരകളാക്കപ്പെടുന്നതിൽ സ്കൂൾ കുട്ടികളായതോടെ രക്ഷിതാക്കളും ഭീതിയുടെ മുൾമുനയിലാണ്. ജില്ലയിലെ കഞ്ചാവ് വിൽപ്പനയിൽ മുൻപന്തിയിലെത്തുകയാണ് ചിങ്ങവനമെന്നാണ് പോലീസിന്റെ പക്കലുള്ള കണക്കുകൾ സൂചിപ്പിക്കുന്നു. ചിങ്ങവനം, മാവിളങ്ങ്, പനച്ചിക്കാട്, കുറിച്ചി പഞ്ചായത്തുകളുടെ വിവിധ പ്രദേശങ്ങൾ, ഇതര സംസ്ഥാനക്കാർ ഏറെ തന്പടിച്ചിട്ടുള്ള കടുവാക്കുളം എന്നിവിടങ്ങളിലെല്ലാം കഞ്ചാവ് വിൽപ്പന തകൃതിയായി നടക്കുകയാണ്. കൂടാതെ കുട്ടികളെ വലയിലാക്കാൻ സ്കൂൾ പരിസരങ്ങൾ കേന്ദ്രീകരിച്ച് പ്രത്യേക സംഘങ്ങളും സജീവമാണ്. ഇടുക്കിയിൽ നിന്നും കെഎസ്്ആർടിസി ബസുകളിലും, ഇതര സംസ്ഥാനങ്ങളിൽ നിന്ന് ട്രെയിനുകളിലും സ്വകാര്യ ബസുകളിലും ഇടനിലക്കാർ വഴി വന്നെത്തുന്ന കഞ്ചാവ് പലരിലൂടെ കൈമാറിയാണ് പ്രദേശത്തെ വിൽപ്പനക്കാരിലെത്തുന്നതെന്നാണ് പോലീസ് പറയുന്നത്. രഹസ്യ വിവരത്തെ തുടർന്നു നടത്തുന്ന പോലീസ് റെയ്ഡിൽ പിടിക്കപ്പെടുന്നവരിൽ നിന്നു ലഭിക്കുന്ന വിവരങ്ങൾ ശേഖരിച്ചു ഉറവിടം തേടിപ്പിടിക്കുകയെന്നത് പോലീസിന് ബാലികേറാമലയാണ്. അതിനാൽ പ്രാദേശിക വിൽപ്പനക്കാരെ…
Read Moreഅങ്ങനെയല്ലേ വേണ്ടത്..! വോട്ട് നേടി ജയിച്ചുകഴിഞ്ഞാൽ ഭരണകർത്താക്കൾ പ്രവർത്തിക്കേണ്ടത് എല്ലാവർക്കും വേണ്ടിയെന്ന് മന്ത്രി ജി. സുധാകരൻ
കോട്ടയം: ഭൂമിശാസ്ത്രപരമായും സാംസ്കാരികമായും പുലർത്തുന്ന വൈവിധ്യങ്ങൾക്കിടയിലും രാജ്യത്തെ ഒരുമിപ്പിച്ച് നിർത്തുന്നത് ജനങ്ങളുടെ ഏകതാബോധമാണെന്ന് മന്ത്രി ജി. സുധാകരൻ. രാജ്യത്തിന്റെ 69-ാമത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് കോട്ടയം പോലീസ് പരേഡ് ഗ്രൗണ്ടിൽ പതാക ഉയർത്തി അഭിവാദ്യം സ്വീകരിച്ചതിനു ശേഷം റിപ്പബ്ലിക് ദിന സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. ജനാധിപത്യപ്രക്രിയയിൽ ആർക്കു വോട്ട് ചെയ്താലും ഭരണകർത്താക്കൾ പ്രവർത്തിക്കേണ്ടത് എല്ലാ ജനതയ്ക്കും വേണ്ടിയാണ്. സ്ത്രീ സമത്വവും യുവാക്കൾക്ക് തൊഴിലും കുട്ടികൾക്ക് ആരോഗ്യപരിരക്ഷയും വിദ്യാഭ്യാസവും എല്ലാവർക്കും അവകാശങ്ങളുടെ സംരക്ഷണവും ഉറപ്പു വരുത്തേണ്ടത് അതുകൊണ്ടുതന്നെ ഭരണകർത്താക്കളുടെ ഉത്തരവാദിത്തമാണെന്നു അദേഹം പറഞ്ഞു. പരേഡിൽ മികച്ച പ്രകടനം കാഴ്ചവച്ച പ്ലാറ്റൂണുകൾക്കുള്ള ട്രോഫികളും വിവിധ മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനങ്ങളും മന്ത്രി വിതരണം ചെയ്തു. മുഖ്യാതിഥിയെ ജില്ലാ കളക്ടർ ഡോ. ബി.എസ്. തിരുമേനിയും ജില്ലാ പോലീസ് ചീഫ് വി.എം. മുഹമ്മദ് റഫീഖും ചേർന്ന് സ്വീകരിച്ചു. മുഖ്യാതിഥി ദേശീയ പതാക ഉയർത്തി അഭിവാദ്യം സ്വീകരിച്ചു.…
Read More