കോട്ടയം: നാലു ദിവസങ്ങളിലായി നടക്കുന്ന സിപിഎം കോട്ടയം ജില്ലാ സമ്മേളനത്തിനു ഇന്നു കോട്ടയത്ത് പതാക ഉയരും. ഇന്നു വൈകുന്നേരം ജില്ലയുടെ വിവിധ കേന്ദ്രങ്ങളിൽ നിന്നും പതാക, കൊടിമര,ബാനർ ജാഥകൾ കോട്ടയത്ത് എത്തും. തുടർന്ന് . അഞ്ചിന് തിരുനക്കര മൈതാനത്ത് സ്വാഗത സംഘം ചെയർമാൻ കെ. സുരേഷ്കുറുപ്പ് എംഎൽഎ പതാക ഉയർത്തും. നാളെ രാവിലെ 10ന് മാമ്മൻ മാപ്പിള ഹാളിൽ ചേരുന്ന പ്രതിനിധി സമ്മേളനം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. വൈക്കം വിശ്വൻ, ഡോ.ടി.എം.തോമസ് ഐസക്, പി.കെ. ശ്രീമതി, എം.സി. ജോസഫൈൻ, ആനത്തലവട്ടം ആനന്ദൻ, ബേബി ജോണ്‍, എം.എം.മണി, കെ.ജെ. തോമസ് എന്നിവർ സമ്മേളനത്തിൽ പങ്കെടുക്കും. ജില്ലാ സെക്രട്ടറി വി.എൻ. വാസവൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കും. ജില്ലാ കമ്മിയംഗങ്ങൾ ഉൾപ്പെടെ 290 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും. വൈകുന്നേരം തിരുനക്കര മൈതാനത്ത് നടക്കുന്ന സാന്പത്തിക സെമിനാർ മന്ത്രി…
Read MoreCategory: Kottayam
പ്രസവിക്കാൻ ഇനിയും സമയമുണ്ടല്ലോ..! ഡോക്ടർമാരുടെ സമരം മൂലം ഗൈനക്കോളജി വിഭാഗത്തിൽ ഒപി ടിക്കറ്റ് വിതരണം നിർത്തി; ചികിത്സ കിട്ടാതെ ഗർഭിണികൾ വരാന്തയിൽ
ഗാന്ധിനഗർ: ജൂണിയർ ഡോക്ടർമാരുടെ സമരത്തെ തുടർന്ന് കോട്ടയം മെഡിക്കൽ കോളജിൽ ഒപി ടിക്കറ്റ് വിതരണം നിർത്തി. ഇന്നു രാവിലെ എട്ടുമണി മുതൽ വിതരണം ചെയ്തുവന്ന ഒപി ടിക്കറ്റ് 9.30ന് അവസാനിപ്പിച്ചു. ഗൈനക്കോളജി വിഭാഗത്തിലാണ് ഒപി ടിക്കറ്റ് വിതരണം നിർത്തി വച്ചത്. ഗൈനക്കോളജി വിഭാഗത്തിൽ ഒരു ഡോക്ടർ മാത്രമാണുള്ളതെന്നും അതിനാൽ ഇനി രോഗികൾക്ക് ടിക്കറ്റ് നല്‍കേണ്ട എന്നുമാണ് നിർദേശമുണ്ടായതെന്ന് ഒപി ടിക്കറ്റ് നല്കുന്നവർ രോഗികളോട് പറഞ്ഞു. ഒൻപതര കഴിഞ്ഞ് വന്നവരെല്ലാം നിരാശരായി. ചിലർ അവിടെ വരാന്തയിലും മറ്റും കിടക്കുകയാണ്. ഇന്നു ഡേറ്റ് നല്കിയ ഗർഭിണികൾ പോലും ചീട്ട് കിട്ടാതെ ചികിത്സ തേടാൻ കഴിയാത്ത അവസ്ഥയിലാണ്. പൂർണ ഗർഭിണികൾ വരെ ചികിത്സ കിട്ടാതെ വരാന്തയിൽ ഇരിപ്പുണ്ടെന്നാണ് ലഭിച്ച വിവരം. ഉച്ചയ്ക്ക് 12 മണി വരെയാണ് ഒപി ടിക്കറ്റ് വിതരണമുള്ളത്. ഡോക്ടർമാരുടെ സമരം രോഗികളെ ബാധിച്ചില്ലെന്നും ബദൽ സംവിധാനം ഏർപ്പെടുത്തിയെന്നുമാണ് അധികൃതരുടെ…
Read Moreപടരുന്നു സ്റ്റിക്കർ ഭീതി..! കറുത്ത സ്റ്റിക്കർ പതിക്കൽ ജില്ലയിൽ വ്യാപകമാകുന്നു; ഭീതിയോടെ ജനങ്ങൾ; പിന്നിൽ സാമൂഹ്യവിരുദ്ധരാകാമെന്ന് പോലീസ്
പാലാ: നാടിന്റെ പല ഭാഗങ്ങളിലും ആശങ്ക ഉണർത്തി കാണപ്പെട്ട കറുത്ത സ്റ്റിക്കറുകൾ പാലായിലും. കിഴപറയാർ, പൈക, പ്രവിത്താനം, പുലിയന്നൂർ, അന്തീനാട് മേഖലകളിലെ പത്തോളം വീടുകളിലാണു വീട്ടുകാരെ ഭീതിയിലാക്കി സ്റ്റിക്കർ പതിപ്പിക്കൽ നടന്നിട്ടുള്ളത്. എല്ലായിടത്തും കറുത്ത സ്റ്റിക്കറാണു പതിച്ചിട്ടുള്ളത്. പല വീടുകളിലും വീടിന്റെ രണ്ടാം നിലയിൽ പാരപ്പറ്റിലും ജനലിലും വാതിലിലുമൊക്കെയായാണു സ്റ്റിക്കർ പതിപ്പിച്ചിട്ടുള്ളത്. ഗ്ലാസ് പാളികൾ പായ്ക്ക് ചെയ്തുകൊണ്ടു വരുന്പോൾ പൊട്ടാതിരിക്കാൻ ഇതിനിടയിൽ വയ്ക്കാറുള്ള കറുത്ത സ്റ്റിക്കർ ആണ് എല്ലായിടത്തും കണ്ടെത്തിയിട്ടുള്ളത്. ചതുരാകൃതിയിൽ തെർമോകോളോ റബറോ പോലുള്ള വസ്തുക്കളിൽ നിർമിച്ച സ്റ്റിക്കറാണിത്. പാലാ സിഐ രാജൻ കെ. അരമന, എസ്ഐ അഭിലാഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം എല്ലാ വീടുകളും സന്ദർശിച്ചു പരിശോധന നടത്തി. സ്റ്റിക്കർ പതിപ്പിച്ച വീടുകളിൽ മോഷണശ്രമം ഉണ്ടായിട്ടില്ലെന്നും പല വീടുകളിലും രാത്രിയിൽ ശബ്ദം കേട്ട് വീട്ടുകാർ ഉണരുകയായിരുന്നെന്നും പോലീസ് പറയുന്നു. നാട്ടുകാരെ ഭീതിയിലാഴ്ത്താൻ സ്റ്റിക്കർ…
Read Moreന്യൂ ഇയർ ആഘോഷിക്കാൻ! ബാര്‍ ഉടമയില്‍നിന്നു പടിയും മദ്യവും: എക്സൈസ് ഉദ്യോഗസ്ഥന് എട്ടിന്റെ പണി; സംഭവം തൊടുപുഴയില്‍
തൊടുപുഴ: ബാർ ഉടമയിൽനിന്നു ക്രിസ്മസ്, ന്യൂ ഇയർ ആഘോഷിക്കാൻ പടിയും മദ്യവും വാങ്ങിപ്പോയ എക്സൈസ് ഉദ്യോഗസ്ഥൻ വിവരം പുറത്തായതോടെ വാങ്ങിയ കുപ്പികൾ തിരികെ നൽകി തലയൂരാൻ ശ്രമം. എന്നാൽ, സംഭവത്തിൽ എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ അന്വേഷണമാരംഭിച്ചതോടെ ഉദ്യോഗസ്ഥൻ വെട്ടിലായി. ഇടുക്കി റേഞ്ചിൽ ജോലി ചെയ്യുന്ന എക്സൈസ് ഉദ്യോഗസ്ഥനാണ് ഉത്സവകാല പിരിവിന്റെ ഭാഗമായി കഴിഞ്ഞ ദിവസം പടിയും കുപ്പിയും വാങ്ങിയത്. തൊടുപുഴ- ഇടുക്കി റൂട്ടിലെ ചെറുടൗണിൽ സ്ഥിതി ചെയ്യുന്ന ബാറിലായിരുന്നു സംഭവം. നിരോധനത്തെത്തുടർന്ന് പൂട്ടിയിട്ടിരുന്ന ബാർ ഏതാനും മാസം മുൻപാണ് തുറന്നു പ്രവർത്തിക്കാൻ തുടങ്ങിയത്. പരിശോധനയുടെ ഭാഗമായി ബാറിൽ എത്തിയ ഉദ്യോഗസ്ഥർ കുശാലായി ഭക്ഷണം കഴിച്ച് അത്യാവശ്യം പണവും വാങ്ങി. ഇതിനു ശേഷമാണ് ആരോപണ വിധേയൻ ബാർ ഉടമയിൽനിന്ന് ഒൻപത് ഫുൾ ബോട്ടിലുകൾ വാങ്ങി വാഹനത്തിൽ വച്ചത്. എന്നാൽ, ബാർ ഉടമ വിവരം എക്സൈസ് ഡപ്യൂട്ടി കമ്മീഷണറെ അറിയിച്ചതോടെ…
Read Moreകറുകച്ചാൽ വീണ്ടും ജേഴ്സിയണിയുന്നു..! കറുകച്ചാല്‍ ക്രിക്കറ്റ് ക്ലബ് കാല് നൂറ്റാണ്ടിനു ശേഷം വീണ്ടും കളത്തിലേക്ക്; ക്ലബിലെ മുൻ താരവും ചലച്ചിത്ര സംവിധായകനുമായ ജോണി ആന്റണി പങ്കെടുക്കും
കറുകച്ചാല്‍: കാല്‍നൂറ്റാണ്ട് മുമ്പ് ജില്ലയില്‍ സജീവമായിരുന്ന കറുകച്ചാല്‍ ക്രിക്കറ്റ് ക്ലബിലെ അംഗങ്ങള്‍ കാല് നൂറ്റാണ്ടു നീണ്ട ഇടവേളയ്ക്ക് ശേഷം പുതുതലമുറയ്ക്ക് പ്രചോദനമേകാന്‍ വീണ്ടും ജേഴ്സിയണിയുന്നു. സാങ്കേതിക മികവില്‍ ടര്‍ഫ് വിക്കറ്റ് തയ്യാറാക്കി തങ്ങളുടെ ആസ്ഥാനമായിരുന്ന കറുകച്ചാല്‍ എന്‍ എസ് എസ് ഹൈസ്കൂര്‍ ഗ്രൗണ്ടിലാണ് ഇവര്‍ ഒത്തുചേരുന്നത്. സോഫ്റ്റ് ബോള്‍ ക്രിക്കറ്റ് മാത്രമായി ഒതുങ്ങിയ തലമുറയില്‍ യഥാര്‍ഥ ക്രിക്കറ്റ് ആവേശം നിറക്കുന്നതിനൊപ്പം വിശാലമായി സ്പോര്‍ട്സ് മാന്‍ സ്പിരിറ്റ് ബോധ്യപ്പെടുത്താനും ലക്ഷ്യമിട്ടാണ് പാഡണിയുന്നത്. ഇന്നു രാവിലെ 10ന് നടക്കുന്ന പ്രദര്‍ശന മത്സരം വാഴൂര്‍ ബ്ലോക്ക് പഞ്ചായത്ത് പഞ്ചായത്ത് പ്രസിഡന്റ് കെ പി ബാലഗോപാലന് നായര്‍ ഉദ്ഘാടനം ചെയ്യും. ക്ലബിലെ പഴയ താരവും ചലച്ചിത്ര സംവിധായകനുമായ ജോണി ആന്റണി അദ്ധ്യക്ഷനാവും. കറുകച്ചാല്‍ പൊലീസ് സബ് ഇന്‍സ്പെക്ടര്‍ ടീം അംഗങ്ങളെ പരിചയപ്പെടുത്തും. സമ്മാനദാനം കറുകച്ചാല്‍ പഞ്ചായത്ത് പ്രസിഡന്റ് ബി ബിജുകുമാര്‍ നിര്‍വ്വഹിക്കും. ക്രിക്കറ്റ്…
Read Moreപോലീസിന് മനസമാധാനം..! പ്രശ്നരഹിതവും സമാധാനപരവുമായി മണ്ഡലവിളക്കുകാലം കഴിഞ്ഞു; മകരവിളക്കുകാലം പ്രശ്നരഹിതമാക്കാനുള്ള ഒരുക്കങ്ങളിൽ പോലീസ്
ശബരിമല: പ്രശ്നരഹിതവും സമാധാനപരവുമായി മണ്ഡലവിളക്കുകാലം കഴിഞ്ഞതില്‍ മനസമാധാനത്തോടെ പോലീസ്. തുടര്‍ന്നുവരുന്ന മകരവിളക്കുകാലം പ്രശ്നരഹിതമാക്കാനുള്ള ഒരുക്കങ്ങളിലാണ് പോലീസ് സേനാവിഭാഗം. സന്നിധാനത്ത് മൂന്നാമത് ബാച്ചില്‍ ഡ്യൂട്ടിയ്ക്കെത്തിയ ഉദ്യോഗസ്ഥര്‍ക്ക് സ്പെഷല്‍ ഓഫീസറായിരുന്ന സഞ്ജയ്കുമാര്‍ ഗുരുഡിന് ഇതുസംബന്ധിച്ച നിര്‍ദേശങ്ങള്‍ നല്കി. പുതിയ സ്പെഷല്‍ ഓഫീസറായി മലപ്പുറം എസ്പി ദേബേഷ്കുമാര്‍ ബഹ്റ ഇന്നലെ വൈകുന്നേരം ചുമതലയേറ്റു. സന്നിധാനത്തിന് പിറകില്‍ സ്ഥാപിച്ചിട്ടുള്ള ഇന്‍സിനറേറ്റിന് സമീപത്തുനിന്നും വെടിമരുന്ന് പിടിച്ചെടുത്തത് മാത്രമാണ് മണ്ഡലകാലത്തെ പ്രധാന കേസ്. വെടിവഴിപാടിന്റെ കോണ്‍ട്രാക്ട് എടുത്തയാളാണ് വെടിമരുന്ന് മാറ്റിയിട്ടിരുന്നതെന്നും ഇതുസംബന്ധിച്ച് കേസ് നിലവിലുണ്ടെന്നും സന്നിധാനം പോലീസ് അറിയിച്ചു. അഭൂതപൂർവമായ തിരക്ക് അനുഭവപ്പെട്ട ദിനങ്ങളില്‍ സമയോചിതമായി മുന്‍കരുതലോടെ പോലീസെടുത്ത നടപടികള്‍ ഭക്തര്‍ക്ക് അസൗകര്യങ്ങള്‍ കുറയ്ക്കാന്‍ സാധിച്ചു. ചന്ദ്രാനന്ദന്‍ റോഡ് ബ്ലോക്ക് ചെയ്ത് നിര്‍ത്തിയും ക്യൂ കോംപ്ലക്സുകള്‍ ക്രമീകരിച്ചും പതിനെട്ടാംപടിവഴി കയറുന്നതിന്റെ വേഗം കൂട്ടിയും വെര്‍ച്ചല്‍ക്യൂ ജനറല്ക്യൂ ആക്കിയും വടക്കേനട വഴി കൂടുതല്‍ ഭക്തരെ ക്രമീകരിച്ചുമാണ് ഭക്തരുടെ…
Read Moreഞങ്ങളെ കൊല്ലരുതേ ..! ഡോക്ടർമാരുടെ സമരം രണ്ടാം ദിവസത്തിൽ; ഡോക്ടർമാരുടെ ജോലികൂടി ചെയ്ത് നഴ്സുമാർ; 25 ശസ്ത്രക്രിയകൾ മാറ്റിവച്ചു; കിടപ്പ് രോഗികളുടെ കാര്യം കഷ്ടത്തിൽ
ഗാന്ധിനഗർ: മെഡിക്കൽ കോളജ് ഡോക്ടർമാരുടെ സമരം രണ്ടാം ദിവസത്തിലേക്ക് കടന്നതോടെ കിടപ്പ് രോഗികളുടെ കാര്യം പരുങ്ങലിലായി.വാർഡുകളിൽ കിടക്കുന്ന രോഗികളുടെ രക്തം പരിശോധനയ്ക്കെടുക്കുന്നത് ജൂണിയർ ഡോക്ടർമാരാണ്. ജൂണിയർ ഡോക്ടർമാർ സമരത്തിലായതിനാൽ ഇപ്പോൾ നഴ്സുമാർക്കാണ് ആ ചുമതല നല്‍കിയിരിക്കുന്നത്. ഒരു വാർഡിൽ പരിധിയിൽ കൂടുതൽ രോഗികൾ കിടക്കുന്നതിനാൽ രക്ത സാന്പിൾ എടുക്കുന്നത് ശ്രമകരമെന്നാണ് പറയുന്നത്. മറ്റു ജോലികൾക്കിടയിൽ രക്ത സാന്പിൾ കൂടി എടുക്കേണ്ടി വരുന്നത് സമയനഷ്ടമുണ്ടാകും. ഇതെല്ലാം ബാധിക്കുന്നത് രോഗികളെയാണ്. ഏറെ കരുതലും പരിചരണവും കിട്ടേണ്ട ഹൃദ്രോഗ വിഭാഗത്തിലെ രോഗികളുടെ കാര്യം പരുങ്ങലിലായി. ഒപി വിഭാഗത്തിൽ ഡോക്ടർമാർ കുറവായതിനാൽ ഇന്നലെ ഉച്ചയായിട്ടും ഒപിയിലെ പരിശോധന പൂർത്തിയായില്ല. മെഡിക്കൽ കോളജിലേക്ക് പോയാൽ ചികിത്സ കിട്ടുകയില്ല എന്നു കരുതി പലരും മറ്റ് ആശുപത്രികളെ അഭയം പ്രാപിച്ചിട്ടുണ്ട്. ജില്ലാ, താലൂക്ക് ആശുപത്രികളിൽ തിരക്ക് വർധിച്ചിട്ടുണ്ട്. ഇന്നലെ കോട്ടയം മെഡിക്കൽ കോളജിൽ 25 ശസ്ത്രക്രിയകൾ മാറ്റിവച്ചു.…
Read Moreലോറിയിൽനിന്നു കെട്ടുപൊട്ടിയ തടി ദേഹത്തുവീണ് ക്രെയിൻ ഓപ്പറേറ്റർ മരിച്ചു; മുക്കാൽ മണിക്കൂറോളം തടിക്കടിയിൽ കിടന്നു; ക്രെയിൻ എത്തിച്ചു തടിമാറ്റിയ ശേഷം ആശുപത്രിയിലെത്തിച്ചെങ്കിലും ജിനുവിന്റെ ജീവൻ രക്ഷിക്കാനായില്ല
കോലഞ്ചേരി: ലോറിയിൽനിന്നു കെട്ടു പൊട്ടി തടി താഴേയ്ക്കു വീണ് ക്രെയിൻ ഓപ്പറേറ്ററായ യുവാവ് മരിച്ചു. പിറവം കളമ്പൂർ പുത്തൻവീട്ടിൽ ജിനു പി. രാജു (24) ആണു മരിച്ചത്. പാങ്കോടിനു സമീപം പുളിഞ്ചോട് ജംഗ്ഷനിലായിരുന്നു അപകടം. ലോറിയിൽ കയറ്റിക്കൊണ്ടുവന്ന തടി മില്ലിനു സമീപം ഇറക്കാൻ കെട്ട് അഴിക്കുന്നതിനിടെ കെട്ടുപൊട്ടി തടി ദേഹത്തേക്കു പതിക്കുകയായിരുന്നു. മുക്കാൽ മണിക്കൂറോളം തടിക്കടിയിൽ കിടന്ന ജിനുവിനെ ക്രെയിൻ എത്തിച്ചു തടി ഉയർത്തിയ ശേഷമാണു പുറത്തെടുക്കാനായത്. ഉടൻ കോലഞ്ചേരി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ജിനുവിന്റെ സംസ്കാരം ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിനു പിറവം കോളങ്ങായി സെന്റ് മൈക്കിൾസ് പള്ളിയിൽ. ജെ ആൻഡ് ജെ എന്ന ക്രെയിൻ സർവീസ് നടത്തുകയായിരുന്നു ജിനു. പിതാവ് രാജു കെഎസ്ആര്‍ടിസി ഡ്രൈവറാണ്. മാതാവ്: ഡെയ്സി. സഹോദരൻ: ജാക്സണ് (എവിടി, നെല്ലിയാംപതി). നേരത്തെ കോട്ടയം മൂലേടത്തു താമസിച്ചിരുന്ന രാജുവും കുടുംബവും ഏതാനും വർഷം…
Read Moreതൊടുപുഴക്കാരെ വിറപ്പിച്ച കള്ളികൾ..! തിരക്കുള്ള ബസുകളിൽ മോഷണം നടത്തുന്നതിൽ വിദഗ്ദ്ധർ; ചോദ്യം ചെയ്യലിൽ തെളിഞ്ഞത് മൂന്നുകേസുകൾ
തൊടുപുഴ: ബസിൽ കയറി കവർച്ച പതിവാക്കിയ തമിഴ്നാട് സ്വദേശികളായ രണ്ടു സ്ത്രീകളെ തൊടുപുഴ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് കെ പുത്തൂർ സ്വദേശികളായ മുത്തുമാരി, പാണ്ഡിയമ്മ എന്നിവരാണ് പിടിയിലായത്. സമാന രീതിയിൽ മോഷണം നടത്താനുള്ള ശ്രമത്തിനിടയിൽ വെള്ളത്തൂവൽ പോലീസിന്റെ പിടിയിലായ ഇരുവരെയും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തപ്പോഴാണ് തൊടുപുഴയിൽ വച്ച് ബസിൽ നിന്നു പണവും സ്വർണവും അപഹരിച്ച മൂന്നു കേസുകളിൽ പ്രതികൾ ഇവരാണെന്ന് തെളിഞ്ഞത്. ഇവരുടെ ചിത്രം കണ്ട് തൊടുപുഴ എസ്ഐ വി.സി വിഷ്ണുകുമാർ ഇവരെ കസ്റ്റഡിയിൽ വാങ്ങുകയായിരുന്നു. ഏതാനും ദിവസം മുൻപ് എഴുമുട്ടം സ്വദേശി കാർത്യായനിയുടെ 37 ഗ്രാം വരുന്ന സ്വർണാഭരണങ്ങൾ, കുമാരമംഗലം സ്വദേശി രേഷ്മയുടെ 4000 രൂപ എന്നിവ കവർന്നത് ഇവരാണെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ മാസം തൊടുപുഴ കോ ഓപ്പറേറ്റീവ് സ്കൂൾ ജീവനക്കാരി മായയുടെ കൈവശം സൂക്ഷിച്ചിരുന്ന 1,65,000 രൂപ മോഷ്ടിച്ചതും ഇവരാണ്.…
Read Moreതട്ടിപ്പുകാരുടെ കേന്ദ്രങ്ങളായി ആശുപത്രികൾ..! വേഗത്തിൽ സ്കാനിംഗ് നടത്തിത്തരാമെന്ന് പറഞ്ഞ് രോഗിയുടെ ബന്ധുവിൻ നിന്നും പണം വാങ്ങി; രോഗിയുമായെത്തിയപ്പോഴേക്കും യുവാവ് മുങ്ങി; കോട്ടയത്ത് നടന്ന തട്ടിപ്പ് ഇങ്ങനെ…
ഗാന്ധിനഗർ: സ്കാനിംഗ് വേഗത്തിൽ നടത്തിത്തരാമെന്നു പറഞ്ഞ് ആശുപത്രി ജീവനക്കാരൻ ചമഞ്ഞെത്തിയ ആൾ പണം തട്ടിയെന്നു പരാതി. മെഡിക്കൽ കോളജ് ആശുപത്രിയിൽ സിടി സ്കാനിംഗിന് എത്തിയ കട്ടപ്പന സ്വദേശി അരവിന്ദാക്ഷൻ നായരെയാണ് ഇന്നു രാവിലെ ഒരു വിരുതൻ കബളിപ്പിച്ച് 700രൂപ തട്ടിയെടുത്തത്. അരവിന്ദാക്ഷൻ നായരുടെ ഭാര്യയാണ് രോഗി. സിടി സ്കാനിംഗിന് വിധേയയാകാൻ ഇന്നലെ മെഡിക്കൽ കോളജിലെത്തി ലോഡ്ജിൽ മുറിയെടുത്ത് താമസിക്കുകയായിരുന്നു ഇവർ. ഇന്നാണ് സ്കാനിംഗ്. 103 ആണ് ഇവർക്ക് ലഭിച്ചിരിക്കുന്ന നന്പർ. രാവിലെ ലോഡ്ജിനു പുറത്തേക്ക് ഇറങ്ങി വന്നപ്പോഴാണ് ആശുപത്രി ജീവനക്കാരനാണെന്നു പറഞ്ഞ് ഒരാൾ പരിചയപ്പെട്ടത്. സ്കാനിംഗിനെക്കുറിച്ചും മറ്റും സംസാരിച്ചപ്പോൾ നന്പർ 103 ആണെങ്കിൽ വളരെ വൈകുമെന്നും 1000രൂപ തന്നാൽ പെട്ടെന്നു സ്കാനിംഗ് നടത്താൻ ഏർപ്പാടു ചെയ്യാമെന്നും പറഞ്ഞു. അരവിന്ദാക്ഷൻ നായർ പുറത്തേക്കു വരുന്പോൾ ലോഡ്ജ് മാനേജരുമായി സംസാരിക്കുന്നതു കണ്ടിരുന്നു. അതിനാൽ ആശുപത്രി ജീവനക്കാരനാകുമെന്നു കരുതി. ആയിരമൊന്നുമില്ല 700…
Read More