തലയോലപ്പറമ്പിലെ മോഷണത്തിന് പിന്നില്‍ പരിചയക്കാരോ ? വീട് കുത്തിത്തുറന്ന് 20 പവന്‍ കവര്‍ന്നത് വീട്ടുകാര്‍ ജോലിക്കു പോയ സമയത്ത്; സംഭവം ഇങ്ങനെ…

ത​​​ല​​​യോ​​​ല​​​പ്പ​​​റ​​​ന്പ്: വീ​​​ട്ടു​​​കാ​​​ർ ജോ​​​ലി​​​ക്കു​​​പോ​​​യ സ​​​മ​​​യ​​​ത്ത് വീ​​​ട് കു​​​ത്തി​​​ത്തു​​​റ​​​ന്ന് 20 പ​​​വ​​​ൻ സ്വ​​​ർ​​​ണം ക​​​വ​​​ർ​​​ന്നു. വ​​​ട​​​യാ​​​ർ പൊ​​​ട്ട​​​ൻ​​​ചി​​​റ​​​യി​​​ൽ വാ​​​ട​​​ക​​​യ്ക്കു​ താ​​​മ​​​സി​​​ക്കു​​​ന്ന മു​​​ട്ടു​​​ചി​​​റ ഗ​​​വ​​​ണ്‍​മെ​​​ന്‍റ് യു​​​പി സ്കൂ​​​ളി​​​ലെ ഹെ​​ഡ്മാ​​സ്റ്റ​​ർ പ്ര​​​കാ​​​ശ​​​ന്‍റെ വീ​​​ട്ടി​​​ലാ​​​ണു ക​​​വ​​​ർ​​​ച്ച ന​​​ട​​​ന്ന​​​ത്.

വെ​​​ള്ളി​​​യാ​​​ഴ്ച രാ​​​വി​​​ലെ ഒ​​​ന്പ​​​തി​​​ന് കു​​​ട്ടി​​​ക​​​ളെ സ്കൂ​​​ളി​​​ല​​​യ​​​ച്ച​​​ശേ​​​ഷം പ്ര​​​കാ​​​ശ​​​നും ടീ​​​ച്ചേ​​​ഴ്സ് കോ-​​​ഓ​​​പ്പ​​​റേ​​​റ്റീ​​​വ് സൊ​​​സൈ​​​റ്റി ജീ​​​വ​​​ന​​​ക്കാ​​​രി​​​യാ​​​യ ഭാ​​​ര്യ ര​​​ജ​​​നി​​​യും ജോ​​​ലി​​​ക്കു​​​പോ​​​യി. വൈ​​​കു​​​ന്നേ​​​രം ജോ​​​ലി​​​ക​​​ഴി​​​ഞ്ഞ് ക​​​ല്ല​​​റ​​​യി​​​ലു​​​ള്ള കു​​​ടും​​​ബ​​​വീ​​​ട്ടി​​​ൽ പോ​​​യി രാ​​​ത്രി ഒ​​​ന്പ​​​തോ​​​ടെ​​​യാ​​​ണു മ​​​ട​​​ങ്ങി​​​യെ​​​ത്തി​​​യ​​​ത്.

വീ​​​ടി​​നു​​​ള്ളി​​​ൽ ക​​​ട​​​ക്കു​​​ന്ന​​​തി​​​നാ​​​യി പി​​​ൻ​​​വ​​​ശ​​​ത്തെ വാ​​​തി​​​ൽ തു​​​റ​​​ക്കാ​​​നെ​​​ത്തി​​​യ​​​പ്പോ​​​ഴാ​​​ണു വാ​​​തി​​​ലും ഇ​​​തി​​​നോ​​​ടു ചേ​​​ർ​​​ന്നു പി​​​ടി​​​പ്പി​​​ച്ചി​​​ട്ടു​​​ള്ള ഷ​​​ട്ട​​​റും തു​​​റ​​​ന്നു ​കി​​​ട​​​ക്കു​​​ന്ന​​​തു ശ്ര​​​ദ്ധ​​​യി​​​ൽ​​പ്പെ​​​ട്ട​​​ത്. മു​​​ൻ​​​വ​​​ശ​​​ത്തെ വാ​​​തി​​​ലി​​​ന്‍റെ വി​​​ല​​​പി​​​ടി​​​പ്പു​​​ള്ള പൂ​​​ട്ട് തു​​​റ​​​ന്നെ​​​ങ്കി​​​ലും അ​​​ക​​​ത്ത് ഇ​​​രു​​​ന്പ് പ​​​ട്ട​​​കൊ​​​ണ്ടു നി​​​ർ​​​മി​​​ച്ച കൊ​​​ളു​​​ത്ത് വ​​​ട്ട​​​മി​​​ട്ടി​​​രു​​​ന്ന​​​തി​​​നാ​​ൽ തു​​​റ​​​ക്കാ​​​നാ​​​വാ​​​തെ വ​​​ന്ന​​​തോ​​​ടെ​​​യാ​​​ണു പി​​​ൻ​​​വ​​​ശ​​​ത്തെ വാ​​​തി​​​ലു​​​ക​​​ളു​​​ടെ താ​​​ഴു​​​ക​​​ൾ ത​​​ക​​​ർ​​​ത്ത്് മോ​​​ഷ്ടാ​​​വ് അ​​​ക​​​ത്തു​​​ക​​​ട​​​ന്ന​​​ത്.

ഉ​​​ട​​​ൻ വീ​​​ടി​​​ന​​​ക​​​ത്തു​​​ക​​​ട​​​ന്ന് അ​​​ല​​​മാ​​​രി തു​​​റ​​​ന്നു നോ​​​ക്കി​​​യ​​​പ്പോ​​​ൾ ആ​​​ഭ​​​ര​​​ണ​​​ങ്ങ​​​ൾ സൂ​​​ക്ഷി​​​ച്ചി​​​രു​​​ന്ന ബോ​​​ക്സ് ന​​​ഷ്ട​​​പ്പെ​​​ട്ടെന്നു മ​​​ന​​​സി​​​ലാ​​​ക്കി​​​യ​​​തോ​​​ടെ ത​​​ല​​​യോ​​​ല​​​പ്പ​​​റ​​​ന്പ് പോ​​​ലീ​​​സി​​​ൽ പ​​​രാ​​​തി ന​​​ൽ​​​കി. പോ​​​ലീ​​​സ് എ​​​ത്തി പ​​​രി​​​ശോ​​​ധ​​​ന​​​ന​​​ട​​​ത്തി​​​യെ​​​ങ്കി​​​ലും തെ​​​ളി​​​വു​​​ക​​​ളൊ​​​ന്നും ല​​​ഭി​​​ച്ചി​​​ല്ല.

വി​​​ശ​​​ദ​​​മാ​​​യ അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തു​​​ന്ന​​​തി​​​നാ​​​യി വൈ​​​ക്കം ഡി​​​വൈ​​​എ​​​സ്പി കെ. ​​​സു​​​ബാ​​​ഷ്, സി​​​ഐ എ​​​സ്. ബി​​​നു, ത​​​ല​​​യോ​​​ല​​​പ്പ​​​റ​​​ന്പ് എ​​​സ്ഐ ടി.​​​എ. ഗോ​​​പി എ​​​ന്നി​​​വ​​​രു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ ഡോ​​​ഗ് സ്ക്വാ​​​ഡ്, വി​​​ര​​​ല​​​ട​​​യാ​​​ള വി​​​ദ​​​ഗ്ധ​​​ർ എ​​​ന്നി​​​വ​​​ർ സ്ഥ​​​ല​​​ത്തെ​​​ത്തി പ​​​രി​​​ശോ​​​ധ​​​ന​​​ ന​​​ട​​​ത്തി​​​യെ​​​ങ്കി​​​ലും തെ​​​ളി​​​വു​​​ക​​​ളൊ​​​ന്നും ക​​​ണ്ടെ​​​ത്താ​​​നാ​​​യി​​​ല്ല. പ്ര​​​ഫ​​​ഷ​​​ണ​​​ൽ മോ​​​ഷ്ടാ​​​ക്ക​​​ളാ​​​കാം സം​​​ഭ​​​വ​​​ത്തി​​​നു​​​പി​​​ന്നി​​​ലെ​​​ന്നും വി​​​ശ​​​ദ​​​മാ​​​യ അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തി​​​വ​​​രിക​​​യാ​​​ണെ​​​ന്നും സി​​​ഐ എ​​​സ്. ബി​​​നു പ​​​റ​​​ഞ്ഞു.

Related posts