കോട്ടയം: മനുഷ്യകുലത്തെ ഇല്ലായ്മ ചെയ്യുന്ന മദ്യത്തിനും മയക്കുമരുന്നുകൾക്കുമെതിരേ ബോധവത്കരണവും പ്രതിഷേധവും സമന്വയിപ്പിച്ചു കെസിബിസി മദ്യവിരുദ്ധ സമിതി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ 15 മുതൽ ഡിസംബർ രണ്ടു വരെ വിമോചന യാത്ര നടത്തും. തിരുവനന്തപുരം മുതൽ കാസർഗോഡു വരെയാണ് യാത്ര. കെസിബിസി മദ്യവിരുദ്ധ കമ്മീഷൻ ചെയർമാൻ ബിഷപ് മാർ റെമജിയോസ് ഇഞ്ചനാനിയിൽ ജനറൽ ക്യാപ്റ്റനായി യാത്ര നയിക്കും. രാഷ്ട്രീയ പാർട്ടികളും പ്രസ്ഥാനങ്ങളും വിവിധ അവകാശവാദങ്ങൾ ഉന്നയിച്ചു തലങ്ങും വിലങ്ങും നടത്തുന്ന കേരള യാത്രകളിൽനിന്നു വ്യത്യസ്തമായി ഇളംതലമുറയ്ക്കു ലഹരിമരുന്ന് വിപത്തിനെക്കുറിച്ചു ശക്തമായ ബോധ്യം ലഭിക്കത്തക്ക വിധം വിദ്യാഭ്യാസ സ്ഥാപനങ്ങളെ സ്പർശിച്ചാണ് സന്ദേശയാത്ര കടന്നുപോകുന്നത്. യാത്രയ്ക്കായി 26 അടി നീളവും 12 അടി പൊക്കവും എട്ട് അടി വീതിയുമുള്ള ഹെലികോപ്ടർ മാതൃക നിർമി ക്കും. 15ന് തിരുവനന്തപുരത്തു സെന്റ് ജോസഫ്സ് ഹയർസെക്കൻഡറി സ്കൂൾ അങ്കണത്തിൽ നടക്കുന്ന ഉദ്ഘാടനസമ്മേളനത്തിൽ ആർച്ച് ബിഷപ് ഡോ.എം.…
Read MoreCategory: Kottayam
പെയിന്റ് പണിക്കെത്തിയതാ സാറേ.! പെണ്‍കുട്ടിയെ ശല്യം ചെയ്ത യുവാക്കളെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു
കറുകച്ചാൽ: ബൈക്കിലെത്തി പെണ്‍കുട്ടിയെ ശല്യം ചെയ്ത യുവാക്കളെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. ഇടയപ്പാറ സ്വദേശികളായ അബിൻ (25), ലിവിംഗ്സണ്(25) എന്നിവരെയാണ് കറുകച്ചാൽ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം 8.30ന് നെടുംകുന്നം മുതിരമല ഭാഗത്തായിരുന്നു സംഭവം. മേഖലയിൽ പെയിന്റിംഗ് ജോലിക്കായി എത്തിയിരുന്ന യുവാക്കൾ രണ്ടാഴ്ചക്കാലമായി തുടർച്ചയായി പെണ്‍കുട്ടിയെ ശല്യപെടുത്തുന്നത് പതിവായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ ചേർന്ന് ഇരുവരെയും പിടികൂടി പോലീസിൽ ഏൽപിക്കുകയായിരുന്നു. ഇരുവരെയും ജാമ്യത്തിൽ വിട്ടയച്ചതായി കറുകച്ചാൽ എസഐ ജെർലിൻ സ്ക്കറിയ പറഞ്ഞു.
Read Moreഭാവിയിൽ ആർക്കെങ്കിലും ഉപകാരമാകു മെന്ന വിശ്വാസത്തിൽ..! നോട്ട് നിരോധനം അറിയേണ്ടതെല്ലാം വെട്ടിയൊട്ടിച്ച് അൽത്താഫ്
നിയാസ് മുസ്തഫ മുണ്ടക്കയം: 1000, 500രൂപാ നോട്ടുകൾ കേന്ദ്രസർക്കാർ പിൻവലിച്ചിട്ട് ഇന്ന് ഒരു വർഷം.നോട്ട് നിരോധനം ഭരണനേട്ടമായി കേന്ദ്രസർക്കാർ ഉയർത്തിക്കാട്ടുന്നു. അതൊരു തികഞ്ഞ പരാജയമായിരുന്നുവെന്ന് പ്രതിപക്ഷവും പറയുന്നു. നോട്ട് നിരോധനത്തെച്ചൊല്ലി വാദപ്രതിവാദങ്ങൾ മുറുകുന്പോഴും മുണ്ടക്കയം വണ്ടൻപതാൽ അന്പഴത്തിനാൽ വീട്ടിൽ എ.എസ് മുഹമ്മദിന്റെ മകൻ അൽത്താഫ് മുഹമ്മദ് എന്ന എൻജിനിയറിംഗ് ബിരുദധാരി സന്തോഷവാനാണ്. 1000, 500 നോട്ടുകൾ നിരോധിച്ച 2016 നവംബർ 8 മുതൽ നോട്ട് നിരോധനവുമായി ബന്ധപ്പെട്ട് മലയാള പത്രങ്ങളിൽ വന്ന വാർത്തകളും ചിത്രങ്ങളും വെട്ടിയെടുത്ത് വെള്ളപേപ്പറിൽ ഒട്ടിച്ച് സൂക്ഷിച്ചിരിക്കുകയാണ് അൽത്താഫ്. നോട്ട് നിരോധനവും അനന്തരഫലത്തെയും കുറിച്ച് ഭാവിയിൽ ആർക്കെങ്കിലും എന്തെങ്കിലും അറിയണമെന്നുണ്ടെങ്കിൽ തന്റെ ഈ ശേഖരം പ്രയോജനകരമാകുമെന്ന് അൽത്താഫ് പറയുന്നു. ദിനംപ്രതി നിരവധി പത്രങ്ങൾ വരുത്തി വായിക്കുന്ന അൽത്താഫിന് ദീപികയെക്കുറിച്ച് നല്ല അഭിപ്രായമാണ്. നോട്ട് നിരോധവുമായി ബന്ധപ്പെട്ട് ഏറ്റവും മികച്ച രീതിയിൽ വാർത്തകളും ലേഖനങ്ങളും തയാറാക്കിയത്…
Read Moreഅപ്പീൽ കലോത്സവം കാണേണ്ടിവരുമോ? സ്കൂൾ കലോത്സവത്തിലെ ജില്ലാതല അപ്പീൽ തുക പകുതിയാക്കി കലോത്സവ മാന്വൽ
കുറവിലങ്ങാട്: സംസ്ഥാന സ്കൂൾ കലോത്സവ മത്സരത്തിൽ ജില്ലാതല അപ്പീലിലൂടെ പങ്കെടുക്കുന്നതിന് കെട്ടിവയ്ക്കേണ്ട തുക പകുതിയാക്കി പൊതുവിദ്യാഭ്യാസ വകുപ്പ് സർക്കുലർ. സർക്കാർ അംഗീകരിച്ച സ്കൂൾ കലോത്സവ മാന്വലിലെ ന്യൂനതകൾ പരിഹരിച്ചെത്തിയപ്പോഴാണ് അപ്പീൽതുക പകുതിയിലെത്തിയത്. മാന്വൽ പ്രകാരം ജില്ലാതല അപ്പീലിന് 10,000 രൂപ നൽകണമെന്നതാണ് 5,000 ആയി കുറച്ചു. അപ്പീൽ തുക കുറച്ചതടക്കം മുൻ മാന്വലിലെ 10 തീരുമാനങ്ങളാണ് ന്യൂനതയുള്ളതായി കണ്ടെത്തി പരിഷ്കരിച്ചിട്ടുള്ളത്. പുതിയ തീരുമാനങ്ങളനുസരിച്ച് ഒന്ന്, രണ്ട് കാറ്റഗറികളിലെ ചിത്രരചന (പെൻസിൽ) മത്സരവും കാറ്റഗറി നാലിലെ കാർട്ടൂണ്‍ രചനയടക്കമുള്ള എല്ലാ രചനാ മത്സരങ്ങളും രണ്ട് മണിക്കൂറായിരിക്കും. നാടോടിനൃത്തം, സംഘനൃത്തം എന്നിവയിൽ അമിതമായ ആഡംബരം ഒഴിവാക്കാനും പുതിയ മാന്വൽ നിർദേശിക്കുന്നുണ്ട്. എല്ലാ നൃത്ത ഇനങ്ങൾക്കും ഓടക്കുഴൽ ഉപയോഗിക്കുന്നതിനും അനുമതി നൽകിയിട്ടുണ്ട്. മാർഗംകളി സംബന്ധിച്ച ആദ്യ നിബന്ധനകളിലും മാറ്റങ്ങളുണ്ടായിട്ടുണ്ട്. പുതിയ തീരുമാനത്തിന് അനുസൃതമായി മൂന്ന് മുതൽ മൂന്നര മീറ്റർ നീളമുള്ള മുണ്ടാണ്…
Read Moreകൗതുക കാഴ്ചയായി കപ്ലങ്ങയ്ക്കുള്ളിലെ കപ്ലങ്ങ..! കപ്ലങ്ങ കാണാൻ നിരവധിയാളുകളാണ് എത്തുതെന്ന് ജയസേനൻ
കടുത്തുരുത്തി: കൗതുക കാഴ്ച്ചയായി കപ്ലങ്ങയ്ക്കുള്ളിൽ കുഞ്ഞ് കപ്ലങ്ങ. കടുത്തുരുത്തി സിവിഎൻ കളരി ക്വർട്ടേഴ്സിൽ താമസിക്കുന്ന ജയസേനൻ നട്ടുവളർത്തിയ കപ്ലത്തിലുണ്ടായ കപ്ലങ്ങയുടെ ഉള്ളിലാണ് മറ്റൊരു കപ്ലങ്ങ കണ്ടെത്തിയത്. കഴിഞ്ഞദിവസം കറിക്കായി പറിച്ചെടുത്ത കപ്ലങ്ങ മുറിച്ചപ്പോഴാണ് ഉള്ളിൽ ചെറിയ കപ്ലങ്ങ കാണുന്നത്. മുറിച്ച കപ്ലങ്ങയിൽ കുരുക്കളൊന്നും ഇല്ലായിരുന്നുവെന്നും പകരം മറ്റൊരു കപ്ലങ്ങയാണ് കണ്ടെത്തിയതെന്നും വീട്ടുകാർ പറയുന്നു. വെള്ള നിറമാണ് ഉള്ളിലുണ്ടായിരുന്ന ചെറിയ കപ്ലങ്ങയ്ക്ക്. കൗതുകമായ കപ്ലങ്ങ കാണാൻ നിരവധിയാളുകളാണ് എത്തുതെന്നും ജയസേനൻ പറഞ്ഞു.
Read Moreഅല്പം കഞ്ഞികുടിക്കാനും പറ്റാതായി..! ഉണക്കമീൻ കച്ചവടത്തെയും പ്രതിസന്ധിയിലാക്കി ജിഎസ്ടി; 9ന് സൂചനാസമരം
കോട്ടയം: ഉണക്കമീൻ കച്ചവടത്തെയും പ്രതിസന്ധിയിലാക്കി ജിഎസ്ടി. ജിഎസ്ടിയിൽനിന്ന് ഉണക്കമീനിനേയും മത്സ്യവിഭവങ്ങളെയും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടു കേരള ഡ്രൈ ഫിഷ് ട്രേഡേഴ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഒൻപതിന് സൂചന സമരം നടത്തും. അന്നേ ദിവസം കടകൾ അടച്ചിട്ട് രാവിലെ 10നു കോട്ടയം ജി എസ്്ടി ഓഫീസിനു മുന്നിൽ പ്രതിഷേധ ധർണ സംഘടിപ്പിക്കും. ധർണയുടെ ഉദ്ഘാടനം വ്യാപാരി വ്യവസായി ഏകോപന സമിതി കോട്ടയം ജില്ലാ പ്രസിഡന്റ് എം.കെ.തോമസുകുട്ടി നിർവഹിക്കും. കോട്ടയം ഹോൾസെയിൽ ഉണക്കമീൻ മാർക്കറ്റിൽനിന്ന് ആരംഭിക്കുന്ന ജാഥ വ്യാപാരി വ്യവസായി സമിതി സംസ്ഥാന ജനറൽ സെക്രട്ടറി ഇ.എസ്. ബിജു ഉദ്ഘാടനം ചെയ്യും. സർക്കാർ അനുകൂല നിലപാട് സ്വീകരിക്കുന്നില്ലെങ്കിൽ അനിശ്ചിതകാലത്തേക്ക് കടകൾ അടിച്ചിട്ട് സമരം ചെയ്യാനാണ് തീരുമാനം. ഉണക്കമീനിനേയും മത്സ്യവിഭവങ്ങളെയും ജിഎസ്ടിയിൽ നിന്നൊഴിവാക്കണമെന്നു പല തവണ കേന്ദ്രസർക്കാരിനോടു ആവശ്യപ്പെട്ടിട്ടും നാളിതുവരെ ഒരു തീരുമാനം സർക്കാർ സ്വീകരിച്ചിട്ടില്ല. സാധാരണക്കാർ നടത്തുന്ന ഉണക്കമീൻ വ്യാപാരത്തെ വലിയ സംരംഭമായി…
Read More‘ആ രഹസ്യം’ കണ്ടുപിടിച്ചു..! നെഹ്റു സ്റ്റേഡിയത്തിൽ അവർ വരുന്നത് ഓടാനും ചാടാനും ഒന്നുമല്ല; സംഭവം കണ്ട് നാട്ടുകാർ ഞെട്ടി…
കോട്ടയം: നെഹ്റു സ്റ്റേഡിയം കേന്ദ്രീകരിച്ച് മയക്കു മരുന്നു വിൽപ്പനയും അനാശാസ്യ പ്രവർത്തനവും അരങ്ങേറുന്നതായി പരാതി. നെഹ്റുസ്റ്റേഡിയം പവലിയനു സമീപവും പരിസരങ്ങളിലുമാണ് ഇത്തരം അനാശാസ്യ പ്രവർത്തനങ്ങൾ നടക്കുന്നത്. കഞ്ചാവ് അടക്കമുള്ള മയക്കു മരുന്നു കച്ചവടം ഇവിടെ തകൃതിയാണ്. സംശയകരമായ രീതിയിൽ ഇവിടെ പലരും വന്നു പോകുന്നുണ്ട്. ഇക്കാര്യം നിരീക്ഷിച്ചവർക്കാണ് മയക്കു മരുന്നു വിൽപ്പനയുടെ രഹസ്യം പിടികിട്ടിയത്. മയക്കു മരുന്നു വാങ്ങാൻ വരുന്നവരിൽ ചില മാന്യൻമാരും ഉൾപ്പെട്ടിട്ടുണ്ട്. രാത്രിയിലും പകലും ഇവിടെ ചില ആളുകൾ വന്നു പോകുന്നുണ്ട്. അവർ വരുന്നത് ഓടാനും ചാടാനുമല്ല. ചില സാധനങ്ങൾ കൈമാറാനാണ്. കഞ്ചാവ് പൊതികളുടെയും മറ്റും കൈമാറ്റം നടക്കുന്നത് സ്റ്റേഡിയത്തിലാണ്. ഇടുക്കിയിൽനിന്നും മറ്റും വരുന്ന കഞ്ചാവ് മൊത്ത കച്ചവടക്കാരുടെ കൈമാറ്റവും സ്റ്റേഡിയത്തിൽ നടക്കുന്നുണ്ടെന്നു സംശയിക്കുന്നു. രാവിലെയും വൈകുന്നേരവും ഇവിടെ പരിശീലനത്തിന് ധാരാളം ആളുകൾ എത്താറുണ്ട്. അതിനാൽ സ്റ്റേഡിയത്തിൽ നടക്കുന്ന രഹസ്യ കച്ചവടം ആരും സംശയിക്കില്ല…
Read Moreവൺ, ടു, ത്രീ വേഗം രക്ഷപ്പെട്ടേക്കാം..! തുലാമഴ ശക്തിപ്രാപിച്ചതോടെ നഗരത്തിലെങ്ങും വെള്ളക്കെട്ട്
ഫോട്ടോ -അനൂപ് ടോം കോട്ടയം: തുലാമഴ ശക്തി പ്രാപിച്ചതോടെ കോട്ടയത്തെ പല റോഡുകളും വെള്ളത്തിലായി. ശാസ്ത്രി റോഡിലൂടെയുള്ള യാത്ര ദുരിതമായി മാറിയിരിക്കുകയാണ്. ഓടകൾ നിറഞ്ഞു വെള്ളം റോഡിലും കെട്ടി കിടക്കുകയാണ്. റോഡ് സൈഡിൽ നിൽക്കുന്നവരുടെ ദേഹത്ത് വാഹനങ്ങൾ പോകുന്പോൾ ചെള്ളിവെള്ളം തെറിക്കുന്നതു പതിവായി. വെള്ളക്കെട്ടുകൾ കാരണം ഗതാഗതക്കുരുക്കും ശക്തമായിരിക്കുകയാണ്. മഴ കാൽനടയാത്രക്കാരെ മാത്രമല്ല, ഇരുചക്ര വാഹന യാത്രക്കാരെയും ചുറ്റിച്ചു. സ്റ്റാർ ജംഗ്ഷൻ, ബേക്കർ ജംഗ്ഷൻ, കുമരകം റോഡ് തുടങ്ങി നഗരത്തിലെ സ്ഥിരം വെള്ളക്കെട്ട് പ്രദേശങ്ങളിൽ റോഡ് നിറയെ വെള്ളമാണ്. സ്റ്റാർ ജംഗ്ഷനിലെ പെട്രോൾ പന്പിനു സമീപം ഓടയിലെ വെള്ളം റോഡിലേക്ക് ഒഴുകിയത് വാഹന ഗതാഗതത്തെ ബാധിച്ചു. ഓടയ്ക്കു മുകളിൽ പാർക്ക് ചെയ്തിരുന്ന ഇരുചക്ര വാഹനങ്ങളും ഓട്ടോറിക്ഷയും മറ്റും വെള്ളത്തിലായി . മഴ അതിശക്തമായപ്പോൾ വാഹനങ്ങൾ ലൈറ്റിട്ടാണ് ഓടിയത്. എന്നിട്ടും ഡ്രൈവർമാർക്ക് വഴി ശരിക്കും കാണാൻ കഴിഞ്ഞില്ല. ഗതാഗതം…
Read Moreമൊബൈൽ ഫോണിലൂടെ തട്ടിപ്പ് സന്ദേശങ്ങൾ ; ചുളുവിൽ ലക്ഷപ്രഭുവാകാൻ ആഗ്രഹിച്ചവർക്ക് കിട്ടിയത് എട്ടിന്റെ പണി
കോട്ടയം: മൊബൈൽ ഫോണിലെ തട്ടിപ്പ് സന്ദേശങ്ങളിൽ കുടുങ്ങി പലരുടെയും ലക്ഷങ്ങൾ നഷ്ടമായി. ഓണ്‍ലൈൻ നറുക്കെടുപ്പിലൂടെ നിങ്ങൾക്ക് ആറു ലക്ഷം രൂപ കിട്ടിയിരിക്കുന്നു. പ്രോസസിംഗ് തുകയായി ആറായിരം നൽകുക. ഒരാഴ്ചയ്ക്കുള്ളിൽ ആറു ലക്ഷം രൂപ അക്കൗണ്ടിലെത്തും. ഇതാണ് ഫോണിലെത്തിയ സന്ദേശം. ഇത് വിശ്വസിച്ചവർക്കാണ് പണം നഷ്ടമായത്. പൊൻകുന്നത്ത് സ്വകാര്യകോളജിൽ സഹപാഠികളായ രണ്ട് വിദ്യാർഥികൾക്കും കഞ്ഞിക്കുഴിയിലെ ഒരു സെക്യൂരിറ്റി ജീവനക്കാരനും കോടിമതയിൽ സ്പെയർ പാർട്സ് കടയിലെ ഒരു ജീവനക്കാരനും ഇത്തരത്തിൽ പണം നഷ്ടപ്പെട്ടു. നിരവധി പേർ സന്ദേശം വിശ്വസിച്ച് പണം തട്ടിപ്പുകാരുടെ അക്കൗണ്ടിലേക്ക് നിക്ഷേപിച്ചതായാണ് സൂചന. കബളിപ്പിക്കപ്പെട്ടവർ മാനക്കേടോർത്ത് പരാതിപ്പെടാൻ തുനിയുന്നുമില്ല. ചെറിയ തുകയാണല്ലോ നഷ്ടപ്പെട്ടത് എന്ന സമാധാനത്തിൽ പരാതിയുമായി നടക്കാനില്ലെന്നാണ് കൂടുതൽ പേരും ചിന്തിക്കുന്നത്. പൊൻകുന്നം, കഞ്ഞിക്കുഴി, സ്വദേശികൾക്ക് ആറായിരം രൂപ വീതമാണ് നഷ്ടപ്പെട്ടത്. ആറായിരം രൂപ അടച്ചാൽ പിന്നീട് കുടുതൽ തുക ചോദിച്ച് സന്ദേശം വരും. കോടിമത…
Read Moreഇരുട്ടിന്റെ മറവില്‍ അജ്ഞാത സംഘത്തിന്റെ അഴിഞ്ഞാട്ടം! ചെങ്ങളത്ത് കാറും സ്റ്റുഡിയോയും എറിഞ്ഞുതകര്‍ത്തു; കുമരകം പള്ളിച്ചിറയില്‍ ഹോട്ടലിനു നേരേയും കല്ലേറ്
കുമരകം: പാതിരാത്രി ജില്ലയുടെ പടിഞ്ഞാറൻ പ്രദേശങ്ങളിൽ അജ്ഞാതസംഘത്തിന്റെ അഴിഞ്ഞാട്ടം. കഴിഞ്ഞരാത്രി കാറിനും സ്റ്റുഡിയോയ്ക്കും ഹോട്ടലിനും നേരേ കല്ലേറുണ്ടായി. ചെങ്ങളം വായനശാലാ കവലയിൽ കാറും സ്റ്റുഡിയോയും എറിഞ്ഞുതകർത്തപ്പോൾ കുമരകം പള്ളിച്ചിറയിൽ ഹോട്ടലിനു നേരേയാണ് കല്ലേറുണ്ടായത്. ഇല്ലിക്കൽ കവലയ്ക്കു സമീപം പെട്ടിഓട്ടോയുടെ മുൻവശത്തെ ഗ്ലാസും അക്രമികൾ എറിഞ്ഞുതകർത്തു. ഇന്നലെ അർധരാത്രി 12.45-ന് കുമരകം പള്ളിച്ചിറയിലുള്ള ചെല്ലിപറന്പിൽ ബിജുമോന്റെ ദമാം ഹോട്ടലിനു നേരേയാണ് ആദ്യ ആക്രമണം. ഹോട്ടലിന്റെ മുൻവശത്തെ ഗ്ലാസ് തകർന്നു. ഹോട്ടലിലെ ജീവനക്കാർ ഉറങ്ങുന്നതിനു മുൻപായിരുന്നു ആക്രമണം. ജീവനക്കാർ ഓടിയെത്തിയപ്പോഴേക്കും അക്രമികൾ ബൈക്കിൽ രക്ഷപ്പെട്ടു. ചെങ്ങളം വായനശാലാ കവലയിലാണ് പിന്നീട് അക്രമം അരങ്ങേറിയത്. ഇവിടെയുള്ള വൃന്ദാവനം സ്റ്റുഡിയോയുടെ ഡിജിറ്റൽ ബോർഡ് തകർത്തു. സോഡാകുപ്പി, ഇഷ്ടിക, കല്ല്, മുള തുടങ്ങിയവ ഉപയോഗിച്ചായിരുന്നു ആക്രമണം. ചെങ്ങളം മണ്ണാന്തറ പുഷ്പദാസിന്റെ (അനിയൻ) മാരുതി ഓമ്നി കാറിന്റെ മുൻവശത്തെ ഗ്ലാസ് എറിഞ്ഞു തകർത്തു. സോഡാകുപ്പികളും കല്ലും…
Read More