പരിയാരം(കണ്ണൂർ): കടന്നപ്പള്ളി പുത്തൂര്‍ക്കുന്നില്‍ കോണ്‍ഗ്രസ് ഓഫീസായ ഇന്ദിരാഭവനുനേരേ ആക്രമണം. കൊടിമരവും ജനല്‍ച്ചില്ലുകളും ഒരു സംഘം അടിച്ചുതകര്‍ത്തു. ഇന്ന് രാവിലെയാണ് അക്രമം നടന്നതായി പ്രവര്‍ത്തകരുടെ ശ്രദ്ധയിൽപ്പെട്ടത്. മതില്കെട്ടിനകത്ത് കയറിയാണ് ഓഫീസിന് മുന്നിലെ കൊടിമരവും ജനല്‍ചില്ലുകളും തകര്‍ത്തത്. അക്രമത്തിന് പിന്നിൽ സിപിഎം ആണെന്ന് കോൺഗ്രസ് നേതൃത്വം ആരോപിച്ചു. നേരത്തെയും ഈ ഓഫീസിനുനേരെ ആക്രമം നടന്നിരുന്നു. കടന്നപ്പള്ളി മണ്ഡലം പ്രസിഡന്റ് രാജേഷ് മല്ലപ്പള്ളിയുടെ പരാതിയില്‍ പരിയാരം പോലീസ് കേസെടുത്തു. വ്യാഴാഴ്ച തളിപ്പറമ്പിലെ കോൺഗ്രസ് നേതാവ് ഇർഷാദിന്റെ വീടിനുനേരേ ആക്രമണം നടന്നിരുന്നു. സംഭവത്തിൽ ഏഴ് സിപിഎം പ്രവർത്തകർക്കെതിരേ പോലീസ് കേസെടുത്തിട്ടുണ്ട്. മലപ്പട്ടത്തെ സംഘർഷത്തിന്റെ തുടർച്ചയായാണ് തളിപ്പറന്പിലും അക്രമം നടന്നത്.
Read MoreCategory: Kottayam
വണ്ണപ്പുറത്ത് കൊക്കയില്‍ വീണ യുവാവിന് അത്ഭുത രക്ഷപെടല്‍
ഇടുക്കി: വണ്ണപ്പുറം കോട്ടപാറ വ്യൂ പോയിന്റില്‍ കൊക്കയിലേക്ക് വീണ യുവാവിന് അത്ഭുതകരമായ രക്ഷപെടല്‍. വണ്ണപ്പുറം സ്വദേശി സാംസണ് ജോര്‍ജാണ് 70 അടി താഴ്ചയിലേക്ക് വീണത്. ഇന്ന് പുലര്‍ച്ചെ സുഹൃത്തുക്കള്‍ക്കൊപ്പം മല കയറുന്നതിനിടെയായിരുന്നു അപകടം. മഴ പെയ്ത് നനഞ്ഞുകിടന്ന പാറയില്‍ തെന്നി താഴ്ചയിലേക്ക് വീഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവര്‍ വിവരം അറിയിച്ചതനുസരിച്ച് തൊടുപുഴയില്‍നിന്ന് അഗ്നിരക്ഷാസേന എത്തിയാണ് ഇയാളെ രക്ഷപെടുത്തിയത്. സാംസന്റെ കൈയ്ക്ക് മാത്രമാണ് നേരിയ പരിക്കുള്ളത്. ഇയാളെ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്കി.
Read Moreപോക്സോ കേസിൽ ഇതരസംസ്ഥാനക്കാരന് 60 വർഷം കഠിനതടവും 30,000 രൂപ പിഴയും
ഏറ്റുമാനൂർ: ഒമ്പതു വയസുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ ആസാം സ്വദേശിക്ക് 60 വർഷം കഠിന തടവും 30,000 രൂപ പിഴയും. ആസാമിലെ ബെക്സ ജില്ലയിലെ ഗ്യാതി വില്ലേജിലെ അനിൽ എക്ക(21)യെയാണ് കോട്ടയം അതിവേഗ പോക്സോ കോടതി ജഡ്ജി സതീഷ് കുമാർ ശിക്ഷിച്ചത്.2022 നവംബറിലാണ് കേസിനാസ്പദമായ സംഭവം. ഏറ്റുമാനൂരിൽ സ്കൂൾ ഹോസ്റ്റലിലെ താത്കാലിക കെട്ടിടത്തിൽ വച്ച് ഒമ്പതുകാരനെ ഇയാൾ പ്രകൃതിവിരുദ്ധ ലൈംഗികാതിക്രമത്തിന് വിധേയനാക്കുകയായിരുന്നു. ഏറ്റുമാനൂർ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ മുൻ എസ്എച്ച്ഒമാരായ സി.ആർ. രാജേഷ് കുമാർ, പ്രസാദ് ഏബ്രഹാം തോമസ് എന്നിവരാണ് അന്വേഷണം നടത്തി പ്രതിക്കെതിരേ കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. പോൾ കെ. ഏബ്രഹാം ഹാജരായി.
Read Moreമാങ്ങാനം സന്തോഷ് കൊലക്കേസ്: പ്രതികളായ ദമ്പതികള്‍ക്ക് ജീവപര്യന്തം തടവും പിഴയും
കോട്ടയം: മാങ്ങാനം സന്തോഷ് വധക്കേസില്‍ പ്രതികളായ ദമ്പതികള്‍ക്ക് ജീവപര്യന്തം തടവും അഞ്ച് ലക്ഷം രൂപവീതം പിഴയും ശിക്ഷ. കോട്ടയം മുട്ടമ്പലം സ്വദേശി വിനോദ് കുമാര്‍ (കമ്മല്‍ വിനോദ്-46), ഭാര്യ കുഞ്ഞുമോള്‍ (44) എന്നിവര്‍ക്കാണ് ജില്ലാ സെഷന്‍സ് കോടതി ജഡ്ജി ജെ. നാസര്‍ ശിക്ഷ വിധിച്ചത്. തുക കൊല്ലപ്പെട്ട സന്തോഷിന്റെ പിതാവിന് നല്‍കാനാണ് നിര്‍ദേശം. 2017 ഓഗസ്റ്റ് 23ന് പയ്യപ്പാടി മലകുന്നം പുന്നാപറമ്പില്‍ സന്തോഷി(36)നെ ചുറ്റികകൊണ്ട് തലയ്ക്കടിച്ചുകൊന്നശേഷം കഷണങ്ങളാക്കി ചാക്കില്‍ കെട്ടി പലയിടങ്ങളിള് ഉപേക്ഷിക്കുകയായിരുന്നു.കുഞ്ഞുമോളും സന്തോഷുമായി വഴിവിട്ട ബന്ധമുണ്ടായിരുന്നെന്നും ഇതില്‍ വിനോദിനുണ്ടായ വൈരാഗ്യമാണ് കൊലയ്ക്കു കാരണമെന്നും കുറ്റപത്രത്തില്‍ വ്യക്തമാക്കിയിരുന്നു. പിതാവിനെ ചവിട്ടിക്കൊന്ന കേസില്‍ കമ്മല്‍ വിനോദ് വിചാരണ നേരിടുന്നതിനിടെയാണ് ജയിലില്‍വച്ച് സന്തോഷിനെ പരിചയപ്പെടുന്നത്. യുവതിയെ ആസിഡ് ഒഴിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതിയായിരുന്നു സന്തോഷ്. ജാമ്യത്തില്‍ ഇറങ്ങിയ സന്തോഷിനോട് തന്റെ ഭാര്യ കുഞ്ഞുമോളെ സഹായിക്കണമെന്ന് വിനോദ് പറഞ്ഞിരുന്നു. പില്ക്കാലത്ത് കുഞ്ഞുമോളുമായി…
Read Moreഇവൻ ഷിബു നായർ, 34 കേസുകളിലെ പ്രതി; സഹായവാഗ്ദാനം നൽകാമെന്ന് പറഞ്ഞ് അടുത്തുകൂടി തട്ടിപ്പ്; ജാഗ്രത പാലിക്കണമെന്നു പോലീസ്
കോട്ടയം: തിരുവനന്തപുരം റൂറൽ, സിറ്റി, കൊല്ലം റൂറൽ, കോട്ടയം, പത്തനംതിട്ട, കന്യാകുമാരി ജില്ലകളിലായി മോഷണം, പിടിച്ചുപറി, വഞ്ചന തുടങ്ങിയ 34 കേസുകളിൽ പ്രതിയായ തിരുവനന്തപുരം സ്വദേശി ഷിബു എസ്. നായരെന്ന യുവാവിനെ സൂക്ഷിക്കണമെന്നു പോലീസ്. വീടുകളിൽ ഒറ്റയ്ക്ക് താമസിക്കുന്ന പ്രായമുള്ള സ്ത്രീകളെ സമീപിച്ച് വീട് വയ്ക്കുന്നതിനും മറ്റും സഹായിക്കാം എന്ന് പറഞ്ഞ് പെന്തക്കോസ്ത് വിഭാഗത്തിന്റെ പോലെ പ്രാർഥിച്ച് അവരുടെ മനസ് മാറ്റി സ്വർണാഭരണങ്ങൾ വാങ്ങിച്ചെടുക്കുന്നതാണ് ഇയാളുടെ പതിവ്. പോലീസ് ഉദ്യോഗസ്ഥർ അന്വേഷിച്ച് വീട്ടിലെത്തുമ്പോഴും കസ്റ്റഡിയിൽ ഉള്ളപ്പോഴും മനുഷ്യ വിസർജ്യം പോലീസിന് നേരേ എറിയുന്നതും ഇയാളുടെ രീതിയാണെന്നു പോലീസ് അറിയിച്ചു.
Read Moreബന്ധു-മിത്ര സംരക്ഷകൻ പിണറായി രാജിവയ്ക്കണമെന്ന് കെ.സി. ജോസഫ്
ചെറുതോണി: കൊള്ളയും കൊള്ളിവയ്പും നടത്തുന്ന മകളെയും മിത്രങ്ങളെയും സംരക്ഷിക്കുന്ന മുഖ്യമന്ത്രിക്ക് ഒരു നിമിഷം പോലും അധികാരത്തിൽ തുടരാൻ അവകാശമില്ലെന്നു കെപിസിസി രാഷ്ട്രീയകാര്യസമിതി അംഗം കെ.സി. ജോസഫ്. അഴിമതിക്ക് കുടപിടിക്കുന്ന പിണറായി വിജയൻ രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് ഡിസിസിയുടെ നേതൃത്വത്തിൽ ഇടുക്കി താലൂക്ക് ഓഫീസിലേക്കു നടത്തിയ മാർച്ചും ധർണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കരിമണൽ കമ്പനിയിൽനിന്നു കോടിക്കണക്കിനു രൂപ മാസപ്പടി വാങ്ങിയ കേസിൽ മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ കുറ്റക്കാരിയാണെന്ന് വിവിധ അന്വേഷണ ഏജൻസികൾ കണ്ടെത്തിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി കെ.എം. ഏബ്രഹാം വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതായി ഹൈക്കോടതിതന്നെ കണ്ടെത്തി. ആർഎസ്എസ് നേതാക്കളുമായി രഹസ്യ ചർച്ച നടത്തി സിപിഎം-ബിജെപി ബന്ധം ഊട്ടിയുറപ്പിച്ച എഡിജിപി എം.ആർ. അജിത്കുമാറിനെ ചേർത്തുനിർത്തി ഡിജിപി ആക്കാനുള്ള കഠിനശ്രമത്തിലാണു പിണറായിയെന്നും കെ.സി. ജോസഫ് ആരോപിച്ചു. ഡിസിസി പ്രസിഡന്റ്് സി.പി. മാത്യു അധ്യക്ഷത വഹിച്ചു. കെപിസിസി…
Read Moreനാടടക്കിവാണ് തെരുവുനായകള്‍; നടപടിയെടുക്കാതെ തദ്ദേശസ്ഥാപനങ്ങള്‍
കോട്ടയം: നാട്ടിലിറങ്ങുന്ന വന്യമൃഗങ്ങള്‍ ഉയര്‍ത്തുന്ന ഭീഷണിപോലെ മാരകമാണ് നാട് അടക്കി വാഴുന്ന തെരുവുനായകള്‍. തെരുവുനായ കടിച്ച് പ്രതിരോധ കുത്തിവയ്പെടുത്തിട്ടും ഫലപ്രാപ്തിയുണ്ടാകാതെ മൂന്നു കുട്ടികള്‍ പേയിളകി മരിച്ച ഭയാനകമായ സാഹചര്യം നിലനില്‍ക്കുന്പോഴും അലഞ്ഞുതിരിയുന്ന പട്ടിക്കൂട്ടത്തെ അമര്‍ച്ച ചെയ്യാന്‍ തദ്ദേശസ്ഥാപനങ്ങള്‍ നടപടിയെടുക്കുന്നില്ല. നായകളെ വന്ധ്യംകരിച്ച് ഭാവിയില്‍ എണ്ണം കുറയ്ക്കുമെന്ന ആവര്‍ത്തിച്ചുള്ള പ്രഖ്യാപനമൊന്നും ഫലപ്രാപ്തി കണ്ടില്ല.വിവിധ തദ്ദേശസ്ഥാപനങ്ങള്‍ നായകളെ വന്ധ്യംകരിക്കാന്‍ ലക്ഷങ്ങള്‍ ബജറ്റില്‍ വകയിരുത്തി പണം ധൂര്ത്തടിച്ചതുകൊണ്ട് നേട്ടമുണ്ടായില്ല. വന്ധ്യംകരിച്ച നായകള്‍ക്കു പേയിളകില്ലേയെന്നും അവ വീടിനും നാടിനും വലിയ ആപത്തുണ്ടാക്കില്ലേയെന്നും ചോദിച്ചാല്‍ അധികാരത്തില്‍ ഇരിക്കുന്നവര്‍ക്ക് മറുപടിയില്ല. കോട്ടയം നഗരത്തില്‍ മാത്രം അഞ്ഞൂറിലേറെ തെരുവുനായകളുണ്ടെന്നാണ് വിലയിരുത്തല്‍. അധ്യയന വര്‍ഷം തുടങ്ങുന്നതിനു മുന്‍പേ തെരുവുനായകളുടെ കാര്യത്തില്‍ തീരുമാനമുണ്ടായില്ലെങ്കില്‍ സ്കൂള്‍, അങ്കണവാടി കുട്ടികള്‍ പലയിടങ്ങളില്‍ കൂട്ടമായ ആക്രമണത്തിന് ഇരയാകും. അടച്ചുറപ്പില്ലാത്ത സ്കൂളുകളിലും അങ്കണവാടികളിലും തെരുവുനായകള്‍ വേനലവധിക്കാലത്ത് സ്ഥിരം പാര്‍പ്പുകാരായി മാറിയിട്ടുണ്ട്. സ്കൂള്‍ വരാന്തകളില്‍ കൂട്ടമായാണ് നായകളുടെ…
Read Moreകേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ തൊഴിലാളി ദ്രോഹം; 20-ലെ ദേശീയ പണിമുടക്കിന് നോട്ടീസ് നല്കി
കോട്ടയം: കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ തൊഴിലാളി ദ്രോഹ നയങ്ങള്‍ക്കെതിരേ കേന്ദ്ര ട്രേഡ് യൂണിയനുകളും സ്വതന്ത്ര ഫെഡറേഷനുകളും സര്‍വീസ് സംഘടനകളും സംയുക്തമായി 20ന് നടത്തുന്ന ദേശീയ പണിമുടക്കിന്റെ ഭാഗമായി പണിമുടക്ക് നോട്ടീസ് ജില്ലാ താലൂക്ക് കേന്ദ്രങ്ങളില്‍ കളക്ടര്‍ക്കും തഹസില്‍ദാര്‍മാര്‍ക്കും നല്കി. ഇതു സംബന്ധിച്ച ചേര്‍ന്ന യോഗം എന്‍ജിഒ യൂണിയന് സംസ്ഥാന സെക്രട്ടറി സീമ എസ്. നായര്‍ ഉദ്ഘാടനം ചെയ്തു. കെഎസ്ടിഎ ജില്ലാ സെക്രട്ടറി ബിനു ഏബ്രഹാം അധ്യക്ഷത വഹിച്ചു.
Read Moreരാഷ്ട്രപതിയുടെ ശബരിമല സന്ദര്‍ശനം; കോട്ടയം ജില്ലയിൽ ഒരുക്കങ്ങള്‍ തകൃതി
കോട്ടയം: രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന്റെ ശബരിമല സന്ദര്‍ശനവുമായി ബന്ധപ്പെട്ട് കോട്ടയം ജില്ലയിലും ഒരുക്കങ്ങള്‍ തകൃതി. 18ന് എത്തി 19ന് മടങ്ങുന്ന രീതിയിലാണു സന്ദര്‍ശനം. സംസ്ഥാന പോലീസിന്റെ നിര്‍ദേശപ്രകാരം ജില്ലയില്‍ സ്പെഷല്‍ ബ്രാഞ്ച് മുന്നൊരുക്കള്‍ ആരംഭിച്ചു. 18ന് കൊച്ചിയിലെത്തുന്ന രാഷ്ട്രപതി കുമരകത്തായിരിക്കും താമസിക്കുന്നത്. കൊച്ചിയില്‍നിന്ന് റോഡ് മാര്‍ഗം അല്ലെങ്കിൽ ഹെലികോപ്റ്ററിൽ കുമരകത്ത് എത്താവുന്ന രീതികള്‍ പോലീസ് പരിശോധിക്കുന്നു. കുമരകത്തു താമസിച്ചശേഷം ശബരിമലയിലേക്കുള്ള യാത്രാമധ്യേ പാലായിലെ പ്രമുഖ കോളജിന്റെ ജൂബിലി ആഘോഷ പരിപാടികളില്‍ പങ്കെടുക്കുന്നതായും വിവരമുണ്ടെങ്കിലും ഇക്കാര്യത്തില്‍ രാഷ്ട്രപതിഭവന്റെ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ലെന്നാണ് കോളജ് അധികൃതര്‍ പറയുന്നത്. കുമരകത്തുനിന്ന് പാലായിലേക്കും ശബരിമലയിലേക്കും റോഡ് മാര്‍ഗമായിരിക്കും രാഷ്ട്രപതി പോകുന്നത്. എരുമേലി, പമ്പ വഴിയാണ് പോലീസ് പ്രധാനമായും പരിശോധിക്കുന്നത്. ഇതു കൂടാതെ ഇക്കാര്യത്തിലുള്ള പല സാധ്യതകളും പോലീസ് അന്വേഷിക്കുകയാണ്. കാഞ്ഞിരപ്പള്ളിയിലോ പീരുമേട്ടിലോ ഹെലികോപ്റ്ററില്‍ എത്തിയതിനു ശേഷം റോഡ് മാര്‍ഗം എരുമേലിക്കു പോകുന്നതിനുള്ള സാധ്യതകളും…
Read Moreമീനച്ചിലാറ്റിൽ കുളിക്കാനിറങ്ങി കാണാതായ 2 വിദ്യാർഥികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി
കോട്ടയം: ഭരണങ്ങാനം വിലങ്ങുപാറ മീനച്ചിലാറ്റില്‍ കാണാതായ വിദ്യാർഥികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. മുണ്ടക്കയം സ്വദേശിയായ ആബിന്‍ ജോസഫിന്റെ മൃതദേഹമാണ് ലഭിച്ചത്. കടവിന് 200 മീറ്റര്‍ ദൂരെ അമ്പലക്കടവിന് സമീപത്തുനിന്നാണ് മൃതദേഹം കിട്ടിയത്. ശനിയും ഞായറുമായി പലതവണ ഈ ഭാഗത്ത് യുവാക്കൾക്കായി തിരച്ചില്‍ നടത്തിയിരുന്നെങ്കിലും ഇരുവരെയും കണ്ടെത്താൻ സാധിച്ചിരുന്നില്ല. കാഴ്ചാ പരിമിതി മൂലമാണ് ശനിയാഴ്ച രാത്രിയോടെ തിരച്ചില്‍ നിര്‍ത്തിയത്. അടിമാലി പൊളിഞ്ഞപാലം കൈപ്പൻപ്ലാക്കൽ ജോമോൻ ജോസഫിന്റെ മകൻ അമൽ കെ.ജോമോനെയാണ് ഇനി കണ്ടെത്താനുള്ളത്. ഭരണങ്ങാനം ഭാഗത്തുള്ള അസിസി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫോറിൻ ലാംഗ്വേജസിൽ ജർമൻ ഭാഷാ പഠനത്തിനായി എത്തിയവരാണ് അപകടത്തില്‍പ്പെട്ടത്.
Read More