തൊടുപുഴ: സുകൃതം പെയ്തിറങ്ങിയ ചെറിയ പെരുന്നാൾ ദിനത്തിൽ ജനം കാണാനാഗ്രഹിക്കുന്ന ഒരു പോലീസ്കാഴ്ച തൊടുപുഴ കരിങ്കുന്നം പോലീസ് സ്റ്റേഷനിൽനിന്ന്. സ്കൂൾ യൂണിഫോമിട്ടു നനഞ്ഞൊലിച്ചു പരാതി പറയാൻ സ്റ്റേഷനിലെത്തിയ വിദ്യാർഥിയെ ചേർത്തുനിർത്തി തല തുവർത്തിക്കൊടുക്കുന്ന പോലീസുകാരന്റെ കരുതലാണ് പലരുടെയും ഹൃദയം കവർന്നത്. ഒരു മകനെപ്പോലെ വിദ്യാർഥിയെ അടുത്തുനിർത്തി തല തുവർത്തിക്കൊടുക്കുന്ന രംഗം ഒരാൾ മൊബൈൽ കാമറയിൽ പകർത്തുകയായിരുന്നു. കരിങ്കുന്നം സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ മുഹമ്മദ് അനസാണ് സ്നേഹസ്പർശംകൊണ്ടു കണ്ടുനിന്നവരുടെ മനം കുളിർപ്പിച്ചത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം. തൊടുപുഴ- പാലാ റൂട്ടിൽ മാനത്തൂർ സ്വകാര്യ സ്കൂളിൽ എട്ടാം ക്ലാസിൽ പഠിക്കുന്ന ഷെൽബിൻ ആണു പരാതി നൽകാൻ സ്റ്റേഷനിൽ നനഞ്ഞൊലിച്ചെത്തിയത്. ഷെൽബിൻ ബസ് കയറുന്ന കുഴിമറ്റത്തു രാവിലെ സ്വകാര്യ ബസുകൾ പതിവായി നിർത്തുന്നില്ലെന്നായിരുന്നു പരാതി. ബസിൽ കയറാനാവാതെ വന്നതോടെ ഈ എട്ടാം ക്ലാസുകാരൻ പരാതി പറയാൻ നേരേ പോലീസ്…
Read MoreCategory: Kottayam
വെൽക്കം ടു ലോക്കപ്പ്..! ലക്ഷങ്ങൾ മുടക്കി ആധുനിക സംവിധാനങ്ങളോടെ സ്ഥാപിച്ച മണർകാട്ടെ സെൻട്രലൈസ്ഡ് ലോക്കപ്പിൽ പ്രതികളില്ല; ആരെങ്കിലുമൊക്കെ വരുമെന്ന പ്രതിക്ഷയിൽ ലോക്കപ്പുകൾ
സി.സി.സോമൻ കോട്ടയം: ലക്ഷങ്ങൾ മുടക്കി ആധുനിക സംവിധാനങ്ങൾ സ്ഥാപിച്ച് മണർകാട്ട് ആരംഭിച്ച സെൻട്രലൈസ്ഡ് ലോക്കപ്പിൽ പ്രതികളില്ല. മുൻ ഇടതുമുന്നണി ഭരണകാലത്ത് 2010 ഡിസംബർ 11ന് അന്നത്തെ ആഭ്യന്തര വകുപ്പു മന്ത്രി കൊടിയേരി ബാലകൃഷ്ണനാണ് സെൻട്രലൈസ്ഡ് ലോക്കപ്പ് ഉദ്ഘാടനം ചെയ്തത്. ജില്ലയിലെ എട്ടു പോലീസ് സ്റ്റേഷന് ഒരു ലോക്കപ്പ് എന്ന പദ്ധതി പ്രകാരം ആരംഭിച്ച ലോക്കപ്പിൽ മറ്റു സ്റ്റേഷനുകളിൽ നിന്നുള്ള ഒരു പ്രതിയെപ്പോലും ഇതുവരെ പാർപ്പിച്ചിട്ടില്ല. 600 അടി ചതുരശ്ര മീറ്ററിൽ രണ്ടു മുറികളാണ് ലോക്കപ്പിനായി സജ്ജീകരിച്ചത്. മണർകാട് സ്റ്റേഷനിലെ നിലവിലുള്ള ലോക്കപ്പ് വികസിപ്പിച്ചാണ് സെൻട്രലൈസ്ഡ് ലോക്കപ്പാക്കിയത്. പുരുഷൻമാർക്കും സ്ത്രീകൾക്കും പ്രത്യേകം മുറികളുണ്ട്. ലോക്കപ്പ് മുറിയോടു ചേർന്ന് ബാത്ത് റൂം സജ്ജീകരിച്ചിട്ടുണ്ട് എന്നതാണ് പ്രത്യേകത. ക്ലോസ്ഡ് സർക്യൂട്ട് ടിവിയുമുണ്ട്. കസ്റ്റഡി ഓഫീസർക്കാണ് ലോക്കപ്പിന്റെ ചാർജ്. കോട്ടയം ഈസ്റ്റ്, വെസ്റ്റ്, ഗാന്ധിനഗർ, ഏറ്റുമാനൂർ, പാന്പാടി, അയർക്കുന്നം, ചിങ്ങവനം, മണർകാട്,…
Read Moreകുളത്തിൽ വീഴാതെ നോക്കണേ..! മഴ കനത്തതോടെ കോട്ടയം കെഎസ്ആർടിസി ബസ്സ്റ്റേഷൻ ചോർന്നൊലിക്കുന്നു ; വെളള ക്കെട്ട് മൂലം നിക്കാനും ഇരിക്കാനുമാകാതെ യാത്രക്കാർ ദുരിതത്തിൽ
കോട്ടയം: മഴ കനത്തതോടെ കെഎസ് ആർടിസി ബസ് സ്റ്റേഷൻ ചോർന്നൊലിക്കുന്നു. യാത്രക്കാർ ഇരിക്കുന്ന ഭാഗത്തെല്ലാം വെള്ളം നിറഞ്ഞ് ആകെ കുളമായി. കെട്ടിടത്തിന്റെ മേൽക്കൂരയിൽനിന്നും തൂണുകൾ വഴിയും മഴവെള്ളം ചോർന്നൊലിക്കുകയാണ്. ചില ഭാഗങ്ങളിൽ വിള്ളലുകളും ഉണ്ട്. യാത്രക്കാർ ബസ് കാത്തിരിക്കുന്നിടം മുഴുവൻ വെള്ളത്തിലാണ്. കെട്ടിടത്തിനകത്തെ തറയിലെ കുഴികളിൽ വെള്ളം നിറഞ്ഞും തറയിലിട്ടിരിക്കുന്ന മെറ്റൽ പുറത്തും വന്ന സ്ഥിതിയാണ് നിലവിൽ. ആളുകൾക്ക് ഇരിക്കാൻ സ്ഥാപിച്ച കസേരകളിൽ പലതും പൊട്ടിപ്പൊളിഞ്ഞ അവസ്ഥയിലാണ്. ചില കസേരകളിലും വെള്ളം കെട്ടിനിൽക്കുന്നു. സ്ഥലപരിമിതി മൂലം സ്റ്റാൻഡിനുള്ളിൽ ആളുകൾ കൂട്ടം കൂടിയാണ് നിൽക്കുന്നത്. ബസുകൾ സ്റ്റാൻഡിനുള്ളിലേക്ക് പ്രവേശിക്കുന്പോൾ ആളുകൾ തിക്കി തിരക്കിയാണ് ബസിൽ കയറാൻ ഓടുന്നത്. ഇതിനിടയിൽ കുഴിയിൽ വീഴുന്നതും നിത്യസംഭവമാണ്. മഴ പെയ്യുന്നതോടെ ആളുകൾ കൂട്ടമായി കാത്തിരിപ്പു കേന്ദ്രത്തിലേക്ക് കയറുന്നതോടെ നിന്ന് തിരിയാൻ ഇടമില്ലാതാകും. നിലവിലുള്ളത് പൊളിച്ചുമാറ്റി ആധുനിക ബസ് ടെർമിനൽ നിർമിക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും…
Read Moreഒടുവിൽ അവനും അവർക്കൊപ്പം യാത്രയായി..! വൈക്കത്ത് കൂട്ട ആത്മഹത്യക്ക് ശ്രമിച്ച കുടുംബത്തിലെ ഇളയ മകനും മരിച്ചു; കൂട്ടിന് ഇനിയാരുമില്ലെന്ന യാഥാർഥ്യം രമണിക്ക് ഇനിയും അറിയില്ല
കോട്ടയം: വൈക്കത്ത് കൂട്ടഅത്മഹത്യക്ക് ശ്രമിച്ച കുടുംബത്തിലെ ഇളയ മകനും മരിച്ചു. മാരകമായി പൊള്ളലേറ്റ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ശ്രീഹരിയാണ് (11) മരിച്ചത്. തലയാഴം ചില്ലയക്കൽ സുരേഷ് (45) ഭാര്യ സോജ (38) മൂത്തമകൻ സൂരജ് (14) എന്നിവരും മരിച്ചിരുന്നു. തിങ്കളാഴ്ച പുലർച്ചെ 6.15-ന് ആയിരുന്നു സംഭവം. സുരേഷിന്റെ വീട്ടിൽനിന്ന് കൂട്ടനിലവിളി കേട്ടാണ് പരിസരവാസികൾ ഓടിയെത്തിയത്. വീട്ടിൽനിന്ന് പുക ഉയരുകയും ജനാലച്ചില്ലുകൾ പൊട്ടിത്തകരുകയും ചെയ്തതോടെ അപകടം മണത്ത നാട്ടുകാർ അടച്ചിട്ടിരുന്ന മുറിയുടെ വാതിൽ ചവിട്ടിത്തുറന്ന് അകത്തുകടന്നപ്പോഴാണ് ഇവരെ പൊള്ളലേറ്റ നിലയിൽ കണ്ടത്. നാട്ടുകാർ വെള്ളമൊഴിച്ചു തീയണയ്ക്കുകയും നാലുപേരെയും സമീപത്തെ സഹകരണ ബാങ്കിന്റെ ആംബുലൻസിൽ കോട്ടയം മെഡിക്കൽകോളജ് ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. ഇവരുടെ വീടിനു സമീപത്തുനിന്ന് മണ്ണെണ്ണയുടെ കാൻ പോലീസ് കണ്ടെടുത്തു. കൂട്ടിന് ഇനിയാരുമില്ലെന്ന യാഥാർഥ്യം രമണിക്ക് ഇനിയും അറിയില്ല വൈക്കം: ചായക്കടയിൽ ഒരുമിച്ച് പണിയെടുക്കുകയും സമീപത്തെ…
Read Moreഇടുക്കിയിൽ ചൊവ്വാഴ്ച എസ്എൻഡിപി ഹർത്താൽ; യൂണിയൻ ഓഫീസ് സിപിഎം പ്രവർത്തകർ തകർത്തതിൽ പ്രതിഷേ ധിച്ചാണ് ഹർത്താൽ; രാവിലെ 6 മുതൽ വൈകുന്നേരം 6വരെയാണ് ഹർത്താൽ
കട്ടപ്പന: ഇടുക്കി ജില്ലയിൽ ചൊവ്വാഴ്ച എസ്എൻഡിപി യൂണിയൻ ഹർത്താൽ ആചരിക്കും. രാവിലെ ആറു മുതൽ വൈകിട്ട് ആറുവരെയാണ് ഹർത്താൽ. നെടുങ്കണ്ടം യൂണിയൻ ഓഫീസ് സിപിഎം പ്രവർത്തകർ തകർത്തതിൽ പ്രതിഷേധിച്ചാണ് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
Read Moreഅമ്പടി മേഴ്സി..! മദ്യപിച്ച് ഓട്ടോയോടിച്ച് അയൽവാസിയുടെ മതിൽ തകർത്തു ചോദ്യം ചെയ്തപ്പോൾ ചീത്തവിളിയും; പിടികൂടാ നെത്തിയ വനിതാപോലീസിനുനേരെ കൈയ്യറ്റവും; ഒടുവിൽ…
കോട്ടയം: മദ്യലഹരിയിൽ ഓട്ടോ ഓടിച്ച് അയൽവാസിയുടെ മതിൽ ഇടിച്ചു തകർക്കുകയും സംഭവമറിഞ്ഞെത്തിയ വനിതാ പോലീസിനെ കൈയ്യേറ്റം ചെയ്യുകയും ചെയ്ത കേസിലെ പ്രതിയായ യുവതി റിമാൻഡിൽ. ശനിയാഴ്ച രാത്രി ഏഴരയോടെ പാത്താമുട്ടത്താണ് മദ്യലഹരിയിൽ യുവതി അഴിഞ്ഞാടിയതെന്ന് പോലീസ് പറഞ്ഞു. ഇവിടെ വാടകയ്ക്ക് താമസിക്കുന്ന തമിഴ്നാട് സ്വദേശി മേഴ്സി മേരി (36)യാണ് ഇപ്പോൾ റിമാൻഡിൽ കഴിയുന്നത്.മദ്യപിച്ച് ഓട്ടോ ഓടിച്ചതിനും അയൽവാസിയെ ചീത്തവിളിച്ചതിനും വനിതാ പോലീസിന്റെ കൃത്യനിർവഹണത്തിൽ തടസം സൃഷ്ടിച്ചതിനുമാണ് കേസ്. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: മേഴ്സിയുടെ വീട്ടിലേക്ക് ഓട്ടം വന്ന ഓട്ടോറിക്ഷയുടെ താക്കോൽ പിടിച്ചുവാങ്ങി ഓടിച്ചു പോകുന്പോഴാണ് അയൽവാസിയുടെ മതിൽ തകർത്തത്.ഇതു ചോദ്യം ചെയ്ത അയൽവാസിയെ ചീത്ത വിളിച്ചതോടെയാണ് പ്രശ്നം രൂക്ഷമായത്. അയൽവാസി ചിങ്ങവനം പോലീസിൽ വിവരം അറിയിച്ചു. വനിതാ പോലീസുമായി എത്തിയ ചിങ്ങവനം പോലീസിനെയും ചീത്തവിളിച്ചു. പിടികൂടാൻ ശ്രമിച്ച വനിതാ പോലീസിനെ കൈയ്യേറ്റം ചെയ്തു. പിന്നീട് യുവതിയെ…
Read Moreഒരു കുടുംബത്തിലെ നാലു പേരെ പൊള്ളലേറ്റ നിലയിൽ കണ്ടെത്തി; പുലർച്ചെ വീട്ടിൽ നിന്നും കൂട്ട നിലവിളികേട്ടാണ് നാട്ടുകാർ സംഭവം അറിയുന്നത് ; ഗുരുതര പൊള്ളലോ ടെ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
വൈക്കം: ഒരു കുടുംബത്തിലെ നാലു പേരെ വീടിനുള്ളിൽ ഗുരുതരമായി പൊള്ളലേറ്റ നിലയിൽ കണ്ടെത്തി. തലയാഴം ചില്ലയ്ക്കൽ സുരേഷ് (45), ഭാര്യ സോജ (38), മക്കളായ സൂരജ് (14), ശ്രീഹരി (11) എന്നിവരെയാണ് 80 ശതമാനത്തിലധികം പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത്. ഇവരെ കോട്ടയം മെഡിക്കൽകോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്നു പുലർച്ചെ 6.15-ന് സുരേഷിന്റെ വീട്ടിൽനിന്ന് കൂട്ടനിലവിളി കേട്ടാണ് പരിസരവാസികൾ ഓടിയെത്തിയത്. വീട്ടിൽനിന്ന് പുക ഉയരുകയും ജനാലച്ചില്ലുകൾ പൊട്ടിത്തകരുകയും ചെയ്തതോടെ അപകടം മണത്ത നാട്ടുകാർ അടച്ചിട്ടിരുന്ന മുറിയുടെ വാതിൽ ചവിട്ടിത്തുറന്ന് അകത്തുകടന്നപ്പോഴാണ് ഇവരെ പൊള്ളലേറ്റ നിലയിൽ കണ്ടത്. നാട്ടുകാർ വെള്ളമൊഴിച്ചു തീയണയ്ക്കുകയും നാലുപേരെയും സമീപത്തെ സഹകരണ ബാങ്കിന്റെ ആംബുലൻസിൽ കോട്ടയം മെഡിക്കൽകോളജ് ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. ഇവരുടെ വീടിനു സമീപത്തുനിന്ന് മണ്ണെണ്ണയുടെ കാൻ പോലീസ് കണ്ടെടുത്തു. സുരേഷിന്റെ ഇളയമകൻ ശ്രീഹരിക്ക് സംസാരിക്കാൻ കഴിയുന്നുണ്ട്. വൈക്കം മജിസ്ട്രേട്ട് മെഡിക്കൽകോളജിലെത്തി മൊഴിയെടുക്കുന്നതിലൂടെ സംഭവത്തെക്കുറിച്ച് അറിയാൻ…
Read Moreപണിപാളി! ജീപ്പിനുള്ളില്‍ രഹസ്യ അറ നിര്‍മിച്ച് കടത്താന്‍ ശ്രമിച്ച 82 കിലോ ചന്ദനത്തടി പിടികൂടി; കുടുങ്ങിയത് സ്ഥിരമായി ചന്ദനം കടത്തുന്ന സംഘത്തിലെ പ്രധാനി
മറയൂർ: മറയൂർ മേഖലയിൽനിന്നൂം ചന്ദനം സ്ഥിരമായി കടത്തുന്ന സംഘത്തിലെ പ്രധാനിയേയും 82 കിലോഗ്രാം ചന്ദനവും പിടികൂടി. മൂന്നാർ ഫ്ളൈയിംഗ് സ്ക്വാഡാണ് ജീപ്പിനുള്ളിലെ രഹസ്യ അറകളിൽനിന്നൂം ചന്ദനത്തടികൾ കണ്ടെത്തിയത്. പഴയ മൂന്നാർ സ്വദേശി മുനിസ്വാമി (25) ആണ് പിടിയിലായത്. കാന്തല്ലൂർ പെരടിപള്ളാം ഭാഗത്ത് കഴിഞ്ഞദിവസം രാത്രി പട്രോളിംഗ് നടത്തുന്പോൾ പെരടിപള്ളം ഭാഗത്തുനിന്നൂം മറയൂർ ഭാഗത്തേക്കുവന്ന ജീപ്പിൽനിന്നും വാഹനത്തിലുണ്ടായിരൂന്നവർ ഇറങ്ങി ഓടി. വാഹനത്തിലുണ്ടായിരൂന്ന മൂന്നുപേരിൽ മുനിസ്വാമിയെ വനപാലകർ പിന്തുടർന്ന് പിടികൂടി. പിന്നീട് നടത്തിയ പരിശോധനയിലാണ് ജീപ്പിന്റെ പ്ലാറ്റ്ഫോമിലും മുകളിലും പ്രത്യേക അറകൾ നിർമിച്ച് ഒളിപ്പിച്ച ചന്ദനത്തടികൾ കണ്ടെത്തിയത്. പെരടിപള്ളം സ്വദേശി ശേഖർ, മൂന്നാർ ലക്ഷമി എസ്റ്റേറ്റിലെ അരുണ്‍ എന്നിവരാണ് ഒപ്പമുണ്ടായിരുന്നതെന്ന് മുനിസ്വാമി വനപാലകർക്ക് മൊഴി നൽകി. ഇതിനുമുൻപും നിരവധിതവണ കാരയൂർ ഭാഗത്തുനിന്നും ചന്ദനമരം മുറിച്ചു വാഹനത്തിൽ മൂന്നാറിലെത്തിച്ച് മലപ്പുറം ഭാഗത്തേക്ക് കടത്തിയതായി വനംവകുപ്പിന് വിവരം ലഭിച്ചു. കർണാടക രജിസ്ട്രേഷനിലുള്ള വാഹനത്തിന്റെ…
Read Moreമദ്യലഹരിയിലായിരുന്ന യുവതി ഓട്ടോ ഓടിച്ച് അയൽവാസിയുടെ മതിൽ ഇടിച്ചു തകർത്തു; സംഭവമറിഞ്ഞെത്തിയ വനിതാ പോലീസിനും കിട്ടി എട്ടിന്റെപണി
കോട്ടയം: മദ്യലഹരിയിലായിരുന്ന യുവതി ഓട്ടോ ഓടിച്ച് അയൽവാസിയുടെ മതിൽ ഇടിച്ചു തകർത്തു. ചോദ്യം ചെയ്ത അയൽവാസിയെ ചീത്തവിളിച്ചു. സംഭവമറിഞ്ഞെത്തിയ വനിതാ പോലീസിനെ കൈയ്യേറ്റം ചെയ്തു. പാത്താമുട്ടത്ത് ഇന്നലെ രാത്രി ഏഴരയോടെയാണ് സംഭവം. ഇവിടെ വാടകയ്ക്കു താമസിക്കുന്ന തമിഴ്നാട് സ്വദേശി മേഴ്സി മേരി (36)യാണ് മദ്യലഹരിയിൽ പ്രശ്നമുണ്ടാക്കിയത്. ഇവരെ ചിങ്ങവനം പോലീസ് കസ്റ്റഡിയിലെടുത്തു. മദ്യപിച്ച് ഓട്ടോ ഓടിച്ചതിനും അയൽവാസിയെ ചീത്തവിളിച്ചതിനും വനിതാ പോലീസിന്റെ കൃത്യനിർവഹണത്തിൽ തടസം സൃഷ്ടിച്ചതിനും കേസെടത്തു. മേഴ്സിയുടെ വീട്ടിലേക്ക് ഓട്ടം വന്ന ഓട്ടോറിക്ഷയുടെ താക്കോൽ പിടിച്ചുവാങ്ങി ഓടിച്ചു പോകുന്പോഴാണ് അയൽവാസിയുടെ മതിൽ തകർത്തത്.
Read Moreഅദ്ഭുതകരമായ രണ്ടാം ജന്മം! കുഞ്ഞുമോനെ കാണാതായിട്ട് അഞ്ചുദിവസം; കണ്ടെത്തിയത് വീട്ടില്‍നിന്ന് 300 മീറ്റര്‍ അകലെയുള്ള ഉപയോഗ ശൂന്യമായ കിണറ്റില്‍ നിന്ന്
മരങ്ങാട്ടുപിള്ളി: അഞ്ചു ദിവസമായി വീട്ടിൽനിന്നു കാണാതായ ആളെ വീട്ടിൽനിന്ന് 300 മീറ്റർ അകലെയുള്ള ഉപയോഗ ശൂന്യമായ കിണറ്റിൽ കണ്ടെത്തി. മരങ്ങാട്ടുപിള്ളി ആണ്ടൂർ പാലോലി കുഞ്ഞുമോൻ (58) ആണ് അദ്ഭുതകരമായ രണ്ടാം ജന്മം കിട്ടിയത്. കഴിഞ്ഞ ചൊവ്വാഴ്ച ചേന്നാട്ടിൽ തടിപ്പണിക്കു പോകുകയാണെന്നു പറഞ്ഞു വീട്ടിൽ നിന്നിറങ്ങിയ കുഞ്ഞുമോനെക്കുറിച്ചു പിന്നീട് ഒരു വിവരവും വീട്ടുകാർക്കു ലഭിച്ചില്ല. ബന്ധുക്കളോടും സുഹൃത്തുക്കളോടും അന്വേഷിച്ചിരുന്നെങ്കിലും കണ്ടെത്താൻ കഴിയാതെ വന്നതിനാൽ ഭാര്യ ഓമന കഴിഞ്ഞ ദിവസം പോലീസിനെ സമീപിച്ചിരുന്നു. ആദ്യ രണ്ടു ദിവസങ്ങളിൽ മൊബൈലിൽ വിളിക്കുന്പോൾ ബെല്ലടിക്കുന്നുണ്ടായിരുന്നു. എന്നാൽ, കഴിഞ്ഞ ദിവസങ്ങളിൽ അതുമുണ്ടായില്ല. മരങ്ങാട്ടുപിള്ളി എസ്ഐ ജേക്കബിന്റെ നേതൃത്വത്തിൽ മൊബൈൽ ഫോണ്‍ സിഗ്നൽ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണു കുഞ്ഞുമോനെ കണ്ടെത്തിയത്. അന്വേഷണത്തിൽ കുഞ്ഞുമോന്റെ മൊബൈൽ സിഗ്നൽ പാളയം ടവർ ലൊക്കേഷനിലാണെന്നു വ്യക്തമായി. തുടർന്ന് ഈ പ്രദേശമാകെ കുടുംബാംഗങ്ങളും ബന്ധുക്കളും അയൽവാസികളും ചേർന്ന് അരിച്ചു പെറുക്കി അന്വേഷണം…
Read More