അദ്ഭുതകരമായ രണ്ടാം ജന്മം! കുഞ്ഞുമോനെ കാണാതായിട്ട് അഞ്ചുദിവസം; കണ്ടെത്തിയത് വീട്ടില്‍നിന്ന് 300 മീറ്റര്‍ അകലെയുള്ള ഉപയോഗ ശൂന്യമായ കിണറ്റില്‍ നിന്ന്

kinarമ​​ര​​ങ്ങാ​​ട്ടു​​പി​​ള്ളി: അ​​ഞ്ചു ദി​​വ​​സ​​മാ​​യി വീ​​ട്ടി​​ൽ​നി​​ന്നു കാ​​ണാ​​താ​​യ ആ​​ളെ വീ​​ട്ടി​​ൽ​നി​​ന്ന് 300 മീ​​റ്റ​​ർ അ​​ക​​ലെ​​യു​​ള്ള ഉ​​പ​​യോ​​ഗ ശൂ​​ന്യ​​മാ​​യ കി​​ണ​​റ്റി​​ൽ ക​​ണ്ടെ​​ത്തി. മ​​ര​​ങ്ങാ​​ട്ടു​​പി​​ള്ളി ആ​​ണ്ടൂ​​ർ പാ​​ലോ​​ലി കു​​ഞ്ഞു​​മോ​​ൻ (58) ആ​​ണ് അ​ദ്ഭു​ത​ക​ര​മാ​യ ര​ണ്ടാം ജ​ന്മം കി​ട്ടി​യ​ത്.

ക​​ഴി​​ഞ്ഞ ചൊ​​വ്വാ​​ഴ്ച ചേ​​ന്നാ​​ട്ടി​​ൽ ത​​ടി​​പ്പ​​ണി​​ക്കു പോ​​കു​​ക​​യാ​​ണെ​​ന്നു പ​​റ​​ഞ്ഞു വീ​​ട്ടി​​ൽ നി​​ന്നി​​റ​​ങ്ങി​​യ കു​​ഞ്ഞു​​മോ​​നെ​​ക്കു​​റി​​ച്ചു പി​​ന്നീ​​ട് ഒ​​രു വി​​വ​​ര​​വും വീ​​ട്ടു​​കാ​​ർ​​ക്കു ല​​ഭി​​ച്ചി​​ല്ല. ബ​​ന്ധു​​ക്ക​​ളോ​​ടും സു​​ഹൃ​​ത്തു​​ക്ക​​ളോ​​ടും അ​​ന്വേ​​ഷി​​ച്ചി​​രു​​ന്നെ​​ങ്കി​​ലും ക​​ണ്ടെ​​ത്താ​​ൻ ക​​ഴി​​യാ​​തെ വ​​ന്ന​​തി​​നാ​​ൽ ഭാ​​ര്യ ഓ​​മ​​ന ക​​ഴി​​ഞ്ഞ ദി​​വ​​സം പോ​​ലീ​​സി​​നെ സ​​മീ​​പി​​ച്ചി​​രു​​ന്നു.

ആ​​ദ്യ ര​​ണ്ടു ദി​​വ​​സ​​ങ്ങ​​ളി​​ൽ മൊ​​ബൈ​​ലി​​ൽ വി​​ളി​​ക്കു​​ന്പോ​​ൾ ബെ​ല്ല​ടി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. എ​​ന്നാ​​ൽ, ക​​ഴി​​ഞ്ഞ ദി​​വ​​സ​​ങ്ങ​​ളി​​ൽ അ​​തു​​മു​​ണ്ടാ​​യി​​ല്ല. മ​​ര​​ങ്ങാ​​ട്ടു​​പി​​ള്ളി എ​​സ്ഐ ജേ​​ക്ക​​ബി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ മൊ​​ബൈ​​ൽ ഫോ​​ണ്‍ സി​ഗ്ന​ൽ കേ​​ന്ദ്രീ​​ക​​രി​​ച്ചു ന​​ട​​ത്തി​​യ അ​​ന്വേ​​ഷ​​ണ​​ത്തി​​ലാ​ണു കു​​ഞ്ഞു​​മോ​​നെ ക​​ണ്ടെ​​ത്തി​യ​ത്.

അ​​ന്വേ​​ഷ​​ണ​​ത്തി​​ൽ കു​​ഞ്ഞു​​മോ​​ന്‍റെ മൊ​​ബൈ​​ൽ സി​ഗ്ന​ൽ പാ​​ള​​യം ട​​വ​​ർ ലൊ​​ക്കേ​​ഷ​​നി​ലാ​ണെ​ന്നു വ്യ​ക്ത​മാ​യി. തു​​ട​​ർ​​ന്ന് ഈ ​​പ്ര​​ദേ​​ശ​​മാ​​കെ കു​​ടും​​ബാം​​ഗ​​ങ്ങ​​ളും ബ​​ന്ധു​​ക്ക​​ളും അ​​യ​​ൽ​​വാ​​സി​​ക​​ളും ചേ​​ർ​​ന്ന് അ​​രി​​ച്ചു പെ​​റു​​ക്കി അ​​ന്വേ​​ഷ​​ണം ന​​ട​​ത്തി.

ഇ​​ന്ന​​ലെ ഉ​​ച്ച​​ക​​ഴി​​ഞ്ഞു മൂ​​ന്നോ​​ടെ രാ​​മ​​ച്ച​​നാ​​ട്ട് ജോ​​സ​​ഫി​​ന്‍റെ പു​​ര​​യി​​ട​​ത്തി​​ലെ കി​​ണ​​റി​​നു സ​​മീ​​പം കു​​ഞ്ഞു​​മോ​​ന്‍റെ പ​​ഴ്സും മൊ​​ബൈ​​ലും ക​​ണ്ടെ​​ത്തി. തു​​ട​​ർ​​ന്നു ന​​ട​​ത്തി​​യ അ​​ന്വേ​​ഷ​​ണ​​ത്തി​​ലാ​​ണ് അ​​ര​​യോ​​ളം വെ​​ള്ള​​മു​​ള്ള കി​​ണ​​റ്റി​​ൽ കു​​ഞ്ഞു​​മോ​​നെ ക​​ണ്ടെ​​ത്തി​​യ​​ത്. തു​​ട​​ർ​​ന്ന് പോ​​ലീ​​സും ഫ​​യ​​ർ​​ഫോ​​ഴ്സും നാ​​ട്ടു​​കാ​​രും ചേ​​ർ​​ന്നു ക​​ര​​യ്ക്കെ​​ത്തി​​ച്ചു.

പാ​​ലാ ജ​​ന​​റ​​ൽ ആ​​ശു​​പ​​ത്രി​​യി​​ൽ എ​​ത്തി​​ച്ചു പ്ര​​ഥ​​മ ശു​​ശ്രൂ​​ഷ ന​​ൽ​​കി​​യ കു​​ഞ്ഞു​​മോ​​നെ വി​​ദ​​ഗ്ധ ചി​​കി​​ത്സ​​യ്ക്കാ​​യി കോ​​ട്ട​​യം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ചു. കു​​ഞ്ഞു​​മോ​​ൻ അവശനിലയിലാ യതിനാൽ കി​​ണ​​റ്റി​​ൽ വീ​​ഴാ​​നി​​ട​​യാ​​യ സാ​​ഹ​​ച​​ര്യ​​മെ​​ന്താ​​ണെ​​ന്നോ എ​​ന്നാ​​ണു വീ​​ണ​​തെ​​ന്നോ വ്യ​​ക്ത​​മാ​​യി​​ട്ടി​​ല്ല.

Related posts