ബി.എം കോട്ടയം: പ്ലസ്ടു കഴിഞ്ഞ് ഏത് കോഴ്സ് തെരഞ്ഞെടുക്കണമെന്നത് ഏതൊരു വിദ്യാർഥിയുടെയും പഠനകാലഘട്ടത്തിലെ സുപ്രധാന തീരുമാനമാണ്. എന്ത് പഠിക്കണം, ഏത് കോഴ്സിന് ചേരണം എന്ന് ചിന്തിച്ചിരിക്കുന്നവരെ സഹായിക്കാൻ www.bewhom.in എന്ന വെബ്സൈറ്റുമായി രണ്ടു വിദ്യാർഥികൾ. കേരളത്തിലെ വിവിധ കോളജുകളും കോഴ്സുകളും ഉൾപ്പെടുത്തി വിദ്യാർഥികളുടെ അഭിരുചിക്കനുസരിച്ച് വെബ്സൈറ്റ് തയാറാക്കിയിരിക്കുന്നത് ഏറ്റുമാനൂർ സ്വദേശികളായ സി.വി. ജസ്ജിത്തും പ്രിൻസ് ബേബിയുമാണ്. കുട്ടിക്കാലം മുതൽ ഒന്നിച്ച് പഠിച്ച ഇരുവരുടെയും സൗഹൃദത്തിൽനിന്നും ഉടലെടുത്ത ആശയത്തിന്റെ സാക്ഷാത്കാരമാണ് ബീഹൂം എന്ന വെബ്സൈറ്റ്. കേരളത്തിൽ ഒട്ടനവധി കോഴ്സുകളുണ്ടെങ്കിലും വിദ്യാർഥികൾക്ക് സുപരിചിതമായ കോഴ്സുകൾ വിരലിലെണ്ണാവുന്നതേയുള്ളൂ. അന്യസംസ്ഥാനങ്ങളിൽ പോയി കോഴ്സുകളും കോളജുകളും തെരഞ്ഞടുക്കാൻ ആലോചിക്കുന്നവർ കേരളത്തിലെ അവസരങ്ങളെ നിസാരമായി ഒഴിവാക്കുകായണ് ചെയ്യുന്നതെന്ന് ഇരുവരും പറഞ്ഞു. ബംഗളുരൂ, കോയന്പത്തൂർ ഉൾപ്പെടെയുള്ള സ്ഥലങ്ങളിലേക്ക് ഉപരിപഠനത്തിനായി വണ്ടികയറുന്നവർ നിരവധിയാണ്. പലവിദ്യാർഥികളും കോഴ്സ് തെരഞ്ഞെടുക്കുന്നത് ജോലി സാധ്യതയെ അടിസ്ഥാനമാക്കിയാണ്. വിദ്യാഭ്യാസം പൂർത്തിയാക്കുന്പോൾ ജോലി സാധ്യത നിലനിൽക്കണമെന്നില്ല.…
Read MoreCategory: Kottayam
വിലക്കിന്റെ യുക്തിയെ വിമർശിച്ച്..! പശു ഗോമാതാവെങ്കിൽ കാലന്റെ വാഹനമായ പോത്തിനെ കൊല്ലുന്നതു വിലക്കിയതെന്തിനെന്ന് ആർ ബാലകൃഷ്ണ പിള്ള
അടിമാലി: ബീഫ് നിരോധനവും മറ്റു സംഭവവികാസങ്ങളും ന്യുനപക്ഷത്തിനുമേലുള്ള പരാക്രമമാണെന്നു കേരള കോണ്‍ഗ്രസ് -ബി അധ്യക്ഷൻ ആർ. ബാലകൃഷ്ണപിള്ള. ഇതോടെ ന്യൂനപക്ഷ വർഗീയതയെപ്പറ്റി പറയാൻ മോദിക്കോ സംഘപരിവാർ ശക്തികൾക്കോ അവകാശമില്ലെന്ന് അടിമാലിയിൽ കെടിയുസി -ബി സംസ്ഥാന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു. ഗോമാതാവിന്റെ പേരിലാണ് പശുവിനെ കൊല്ലുന്നത് വിലക്കിയതെങ്കിൽ കാലന്റെ വാഹനമായ പോത്തിനെ കൊല്ലുന്നതു വിലക്കിയതിന്റെ യുക്തി മനസിലാകുന്നില്ല. ഭൂരിപക്ഷ സമുദായത്തിന്റെ വോട്ട് തട്ടുകയെന്ന ലക്ഷ്യത്തോടെ ന്യൂനപക്ഷത്തെ ഇല്ലായ്മ ചെയ്യുന്ന രീതിയാണിത്. മതപരമായ വെല്ലുവിളികൂടിയാണ് ഇതിൽനിന്നു വ്യക്തമാകുന്നത്. പശുനിരോധനത്തിൽ മോദിക്കു മാതൃക കോണ്‍ഗ്രസാണ്. മധ്യപ്രദേശിൽ നിരോധനം കൊണ്ടുവന്നത് ഉയർത്തിക്കാട്ടി ബാലകൃഷ്ണപിള്ള കോണ്‍ഗ്രസിനെയും വിമർശിച്ചു. കൈപ്പത്തി മുതലാളിമാർ അഞ്ചു വർഷം കേരളത്തെ കട്ടുമുടിച്ചു. സോളാർ, ഭൂമി ഇടപാട് തുടങ്ങി ഉമ്മൻ ചാണ്ടി കൊള്ളസംഘത്തിനാണ് നേത്യത്വം നൽകിയത്. അഴിമതിവിരുദ്ധ സംസ്ഥാനമായി കേരളത്തെ മാറ്റിയതു പിണറായി വിജയനാണ്. മൂന്നാറിലെ അനധികൃത…
Read Moreഭാവിയിൽ കന്നുകാലിയുണ്ട് സൂക്ഷിക്കുക: കന്നുകാലികളെ സ്വതന്ത്രമായി വിൽക്കാൻ കഴിയാത്ത സാഹചര്യം വരികയാണെങ്കിൽ അവയെ തെരുവിലേക്ക് വിടുമെന്ന് കർഷകർ
കട്ടപ്പന: കശാപ്പിനു വിലക്കേർപ്പെടുത്തി കേന്ദ്ര സർക്കാർ ഉത്തരവിറക്കിയതോടെ കാർഷിക മേഖലയിൽ പ്രതിസന്ധിയും അമർഷവും ശക്തം. കന്നുകാലികളെ വളർത്താനും വിൽക്കാനും സാധിക്കാത്ത സാഹചര്യമാണ് ആശങ്ക സൃഷ്ടിച്ചിരിക്കുന്നത്. കാർഷികാവശ്യത്തിനുള്ള കന്നുപരിപാലനം തടസപ്പെടുത്തുന്നില്ലെന്നു സർക്കാർ വിശദീകരണം നൽകുന്നുണ്ടെങ്കിലും പ്രായോഗികതലത്തിൽ വൻ പ്രതിസന്ധി തന്നെയാണ്. ക്രയവിക്രയം ബുദ്ധിമുട്ടാകുന്പോൾ ഈ രംഗം വിടാൻ സാധാരണക്കാർ നിർബന്ധിതരാകും. ക്ഷീരമേഖല ഉപജീവന മാർഗമാക്കിയ ലക്ഷക്കണക്കിനു കർഷകർ ഉള്ള സംസ്ഥാനത്ത് കറവ മാടുകളെ ഉത്പാദന ക്ഷമതയുടെ സ്ഥിതി നോക്കി കൊടുക്കുകയും വാങ്ങുകയും ചെയ്യുന്നതു കാർഷിക മേഖലയിലെ സാധാരണ രീതിയാണ്. കൃഷിക്കാരന്റെ ജീവിതാവസ്ഥയും സ്ഥലവിസ്തീർണവും നൽകി മാടുകച്ചവടം പ്രായോഗികമല്ല. കാളവണ്ടികളും കണ്ടം പൂട്ടലുകളും ഉണ്ടായിരുന്ന കാലഘട്ടത്തിൽ കാളകളെയും പോത്തുകളെയും അതിനുപയോഗിക്കുമായിരുന്നെങ്കിലും ഇന്ന് ഇതിനു തീരെ പ്രസക്തിയില്ല. ആണ് കിടാരികളെയും പോത്തു കിടാക്കളെയും ഇറച്ചിക്കായി വളർത്തുകയാണു സാധാരണയായി കേരളത്തിൽ നടപ്പിലുള്ളത്. മറ്റു സംസ്ഥാനങ്ങളിൽനിന്നുപോലും പോത്തു കിടാക്കളെ വിലയ്ക്കുവാങ്ങി വളർത്തി ഇറച്ചിക്കായി വിൽക്കുന്ന…
Read Moreചേപ്പുംപാറയിലെ അപകടം: ജിത്തു കാറില്‍ കയറിയത് അഞ്ചു മിനിറ്റു മുമ്പ്; അവസാനശ്വാസം വരെയും ജിത്തു അന്വേഷിച്ചത് കൂട്ടുകാരെ
പൊന്‍കുന്നം: ജിത്തു മരണത്തിനിടയാക്കിയ അപകടത്തിലേക്കെത്തിയത് അഞ്ചു മിനിറ്റു കൊണ്ട്. അപകടം നടക്കുന്നതിന് നിമിഷങ്ങള്‍ക്കു മുമ്പാണ് ആനക്കല്ലിലെ വീട്ടില്‍ നിന്ന് ജിത്തു ഈ കാറില്‍ യാത്ര തിരിച്ചത്. കൂട്ടുകാര്‍ തേക്കടി യാത്ര കഴിഞ്ഞ് മടങ്ങും വഴി വീട്ടിലെത്തി ജിത്തുവിനെക്കൂട്ടി ചങ്ങനാശേരിക്കു പോകുകയായിരുന്നു. ഒപ്പമുള്ള സുഹൃത്ത് മിത്രക്കരി സ്വദേശി കാര്‍ത്തിക്കിന്റെ വീട്ടിലേക്കായിരുന്നു ഇവരുടെ യാത്ര. ഉല്ലാസപൂര്‍വം തിരിച്ച യാത്ര നിമിഷങ്ങള്‍ കൊണ്ട് തീരാസങ്കടമായത് ഇപ്പോഴും സുഹൃത്തുക്കള്‍ക്ക് ഉള്‍ക്കൊള്ളാനായിട്ടില്ല. ബാംഗളൂരില്‍ പഠിക്കുകയായിരുന്ന ജിത്തു രണ്ടു ദിവസം മുമ്പാണ് വീട്ടിലെത്തിയത്. സഹപാഠികളായിരുന്നു തേക്കടിയാത്ര കഴിഞ്ഞ് ജിത്തുവിനടുത്തെത്തിയത്. അവസാനശ്വാസം വരെയും ജിത്തു അന്വേഷിച്ചത് കൂട്ടുകാരെ പൊന്‍കുന്നം: എനിക്കെന്താണ് പറ്റിയത്, കൂട്ടുകാരെവിടെ, അവര്‍ക്ക് എന്തെങ്കിലും പറ്റിയോ…..ആശുപത്രിയിലെത്തും വരെ ജിത്തു അന്വേഷിച്ചത് ഇതായിരുന്നു. വേദനയോടെയാണ് ജിത്തുവിനെ ആശുപത്രിയിലെത്തിച്ച ബിനു ഈ വാക്കുകള്‍ കേട്ടുകൊണ്ടിരുന്നത്. ആ ജീവന് പൊലിഞ്ഞെന്നറിഞ്ഞപ്പോള് ജിത്തുവിന്റെ ഓരോ ചോദ്യവും ഹൃദയത്തില്‍ മുറിവായി ഇദ്ദേഹത്തിന്. കണ്‍സ്ട്രക്ഷന്‍…
Read Moreദുരൂഹത തുടരുന്നു..! അറുപറയിൽ നിന്ന് ദമ്പതികളെ കാണാതായ സംഭവം: 30 പേരടങ്ങുന്ന പോലീസ് സംഘം അന്വേഷിക്കുമെന്ന് വീട് സന്ദർശിച്ച ശേഷം ഡിജിപി സെൻകുമാർ
കോട്ടയം: അറുപറയിൽ നിന്നും ദന്പതികളെ കാണാതായ സംഭവം 30 പേരടങ്ങുന്ന പോലീസ് സംഘം അന്വേഷിക്കും. ഇന്നലെ പോലീസ് മേധാവി ടി.പി. സെൻകുമാർ കഴിഞ്ഞ മാസം ആറു മുതല്‍ കാണാതായ ദന്പതികളുടെ വീട്ടിലെത്തിയപ്പോഴാണ് ഇക്കാര്യം അറിയിച്ചത്. ദന്പതികളുടെ പിതാവ് അബ്ദുൽഖാദറിൽ നിന്നും ഡിജിപി നേരിട്ട് പരാതി സ്വീകരിച്ചു. നിലവിൽ അന്വേഷണം ഉൗർജിതമായിട്ടാണ് നടക്കുന്നതെന്നും ഉടൻ ദന്പതികളെ കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷയെന്നും ഡിജിപി പറഞ്ഞു. കഴിഞ്ഞ മാസം ആറിന് രാത്രി 9.30നാണ് അറുപുറ ഒറ്റക്കണ്ടത്തിൽ ഹാഷീം (42), ഭാര്യ ഹബീബ (37) എന്നിവരെ കാണാതായത്. പുറത്തു നിന്നും ഭക്ഷണം കഴിക്കാനെന്ന് പറഞ്ഞ് വീട്ടിൽ നിന്നും കോട്ടയം നഗരത്തിലേക്ക് പുറപ്പെട്ട ദന്പതികൾ പിന്നീട് തിരിച്ചു വന്നില്ല. ഇതേ തുടർന്ന് ബന്ധുക്കൾ കുമരകം പോലീസിൽ പരാതി നൽകുകയായിരുന്നു. വീടിനു തൊട്ടുചേർന്ന് ഒറ്റക്കണ്ടത്തിൽ സ്റ്റോഴ്സ് എന്ന പേരിൽ പലചരക്കുകട നടത്തി വരുകയായിരുന്നു ഹാഷിം. ഒരുമാസം മുന്‍പ്…
Read Moreമഴക്കാലം ആഘോഷിക്കാം കരുതലോടെ; സൂക്ഷിച്ചാൽ മഴക്കാല വില്ലന്മാരെ പേടിക്കണ്ട; മഴക്കാലത്തെത്തുന്ന വില്ലന്മാരെക്കു റിച്ചറിയാം
ബി.കെ കടുത്ത വേനലാകുമ്പോള്‍ ദൈവമേ… ഒരു മഴ ലഭിച്ചിരുന്നെങ്കിലെന്നു എല്ലാവരും പ്രാര്‍ഥിക്കും. ഇനി കടുത്ത മഴയാണേലോ. നശിച്ച മഴ കാരണം പുറത്തിറങ്ങാനാവുന്നില്ലല്ലോ എന്നു പരിതപിക്കും. ഇങ്ങനെയൊക്കെയാണെങ്കിലും മഴക്കാലത്തെ സ്നേഹിക്കാത്തവരായി ആരുംതന്നെ കാണില്ല. കനത്ത ചൂടിനെ ശമിപ്പിച്ചു വേനല്‍മഴ കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായിരുന്നു. ജൂണ്‍ ആദ്യവാരം കാലവര്ഷമെത്തുമെന്നു കാലാവസ്ഥ നിരീക്ഷകര്‍ പറയുന്നു. തോരാതെ പെയ്യുന്ന മഴയ്ക്കൊപ്പം വര്‍ധിക്കുന്ന മറ്റൊന്നു കൂടിയുണ്ട്, നാനാവിധത്തിലുള്ള പകര്‍ച്ച വ്യാധികള്‍. മഴക്കാലമെത്തുന്നതിനു മുന്‍പുതന്നെ നാടെങ്ങും പകര്‍ച്ച വ്യാധികള്‍ പടര്‍ന്നു തുടങ്ങി. ഡെങ്കിപ്പനിയും, എച്ച് വണ്‍ എന്‍ വണ്‍ പനിയും, ഡിഫ്തീരയയുമെല്ലാം ഉഗ്ര ശക്തിയോടെ പടരുകയാണ്. ഇതിന്റെ കൂടെ മഴയുമെത്തിയാല്‍ പിന്നെ കാര്യങ്ങള്‍ നിയന്തണ്രവിധേയമാക്കാന് ആരോഗ്യ വകുപ്പിനു നന്നേ കഷ്ടപ്പെടേണ്ടി വരും. വേനല്‍ചൂടിന്റെ കാഠിന്യത്തില്‍നിന്നു പെട്ടെന്ന് മഴ പെയ്യുമ്പോള്‍ ഉണ്ടാവുന്ന കാലാവസ്ഥ വൃത്യാനങ്ങളാണ് രോഗങ്ങള്‍ വരുത്തിവയ്ക്കുന്നത്. റോഡുകളിലെ വെള്ളക്കെട്ടും കൊതുകു പെരുകുന്നതും ജലം മലിനമാകുന്നതുമെല്ലാം പകര്‍ച്ച…
Read Moreദേശീയ ജലപാത വികസനം; കേന്ദ്ര പദ്ധതിയിൽ കേരളത്തിലെ മൂന്നു ജലപാതകൾ; രണ്ടെണ്ണം ആലപ്പുഴ, കോട്ടയം ജില്ലകളിൽ ഉൾപ്പെടുന്നതും ഒരെണ്ണം കോട്ടയം ജില്ലക്കുള്ളിലും
രാജു കുടിലിൽ ഏറ്റുമാനൂർ: സ്വകാര്യ പങ്കാളിത്തത്തോടെ ദേശീയ ജലപാതകൾ വികസിപ്പിക്കാനുള്ള കേന്ദ്ര പദ്ധതിയിൽ കേരളത്തിൽ നിന്നു മൂന്നു ജലപാതകൾ. ആലപ്പുഴ- ചങ്ങനാശേരി കനാൽ, ആലപ്പുഴ- കോട്ടയം- അതിരന്പുഴ കനാൽ, കോട്ടയം-വൈക്കം കനാൽ എന്നിവയാണു പദ്ധതിയിൽ ഉൾപ്പെടുത്തിയ ജലപാതകൾ. ഈ മൂന്നു കനാലുകൾ ഉൾപ്പെടെ രാജ്യത്തെ 106 ജലപാതകളെ കേന്ദ്ര സർക്കാർ നേരത്തേ ദേശീയ ജലപാതകളായി പ്രഖ്യാപിച്ചിരുന്നു. 24 ജലപാതകളെ ആദ്യഘട്ട വികസനത്തിനായി തെരഞ്ഞെടുത്തതിലും ഇവയുണ്ട്. റോഡ്, റെയിൽ വികസന മാതൃകയിൽ സ്വകാര്യ പങ്കാളിത്തത്തോടെയാണുപദ്ധതി. പദ്ധതിക്ക് കഴിഞ്ഞ ദിവസം നടന്ന കേന്ദ്രമന്ത്രിസഭാ യോഗം അംഗീകാരം നൽകി. ആറ് വർഷമാണ് കാലാവധി. 25,000 കോടി രൂപയാണു പദ്ധതിയുടെ ആകെ ചെലവ്. കേന്ദ്ര റോഡ് ഫണ്ടിൽനിന്ന് ഈ തുക കണ്ടെത്തും. പദ്ധതിയുമായി ബന്ധപ്പെട്ട് അടുത്ത പാർലമെന്റ് സമ്മേളനത്തിൽ ബിൽ പാസാക്കും. ഗതാഗത, ചരക്കുനീക്ക സാധ്യതകൾ പരിഗണിച്ചാണ് ആദ്യഘട്ട വികസനത്തിനുള്ള ജലപാതകൾ തെരഞ്ഞെടുത്തിരിക്കുന്നതെന്ന്…
Read Moreരണ്ട് തല്ലിനേക്കാൾ ഉപകരിക്കും ഒരു വാക്ക്..! വാഹന പരിശോധനയ്ക്ക് പോലീസിനൊപ്പം ജനപ്രതിനിധികളും; നിയമം അടിച്ചേൽപ്പിക്കു ന്നുവെന്ന ചിന്തമാറുമെന്ന് പോലീസ്
കാഞ്ഞിരപ്പള്ളി: ബൈക്കിൽ ഹെൽമറ്റ് വയ്ക്കാതെ ചീറിപ്പാഞ്ഞെത്തിയ യുവാവ് പെട്ടന്നാണ് പോലീസിനെ കണ്ടത്. രക്ഷപെടുവാൻ ഒരു വിഫലശ്രമം നടത്തിയെങ്കിലും കൈയോടെ പിടികൂടി. കാശു പോകുമെന്നുറപ്പിച്ച് പോക്കറ്റിലേക്ക് കൈയിടുന്നതിനിടെ യുവാവിന് മുന്നിലേക്ക് പേലീസിനൊപ്പം പഞ്ചായത്ത് പ്രസിഡന്റുമാരുടെ നേതൃത്വത്തിൽ ജനപ്രതിനിധികളും എത്തി. കാര്യമറിയാതെ യുവാവ് ഒന്ന് പകച്ചു. പിന്നെ ഹെൽമറ്റില്ലാതെ യാത്ര ചെയ്താലുണ്ടാകുന്ന അപകട സാധ്യതയെപ്പറ്റി പോലീസിന്റെയും ജനപ്രതിനിധികളുടെയും ബോധവത്ക്കരണം. ഒടുവിൽ തെറ്റ് ആവർത്തിക്കരുതെന്ന മുന്നറിയിപ്പും നൽകി വിട്ടയച്ചു. ഇന്നലെ മണിമലയിലായിരുന്നു സംഭവം. വർധിച്ചു വരുന്ന വാഹനാപകടങ്ങൾക്ക് തടയിടുക എന്ന ലക്ഷ്യവുമായി മണിമലയിൽ ജനപ്രതിനിധികളും പോലീസും ചേർന്ന് നടത്തിയ വാഹന പരിശോധനയ്ക്കിടെ അരങ്ങേറിയ ദൃശ്യങ്ങളാണിത്. മണിമല, വെള്ളാവൂർ പഞ്ചായത്ത് പ്രസിഡന്റുമാരും പഞ്ചായത്തംഗങ്ങളുമാണ് പോലീസിനൊപ്പം വാഹന പരിശോധനയിൽ പങ്കെടുത്തത്. വാഹന പരിശോധന പതിവാക്കിയിട്ടും നിയമലംഘനത്തിനെതിരേയുള്ള കേസുകളുടെ എണ്ണം വർധിച്ചിട്ടും അപകടങ്ങൾ കുറയാത്ത സാഹചര്യത്തിലാണ് ജനപ്രതിനിധികളെ കൂടി പങ്കെടുപ്പിച്ച് ബോധവത്ക്കരണം നടത്താൻ പോലീസ് തീരുമാനിച്ചത്.…
Read Moreപട്ടിയെ പിടിച്ചില്ലെങ്കിലും ചിലവ് ലക്ഷങ്ങൾ..! കോട്ടയത്തു തെരുവുനായ ശല്യം വർധിച്ചു; വന്ധ്യംകരണം എങ്ങുമെത്തി യില്ലെങ്കിലും തദ്ദേശ സ്ഥലനങ്ങൾക്ക് ചിലവ് ലക്ഷങ്ങൾ
കോട്ടയം: ജില്ലയിലെ മിക്ക പ്രദേശങ്ങളിലും തെരുവുനായ ശല്യം വർധിച്ച സാഹചര്യത്തിൽ നായക്കളെ വന്ധീകരിക്കാൻ ഭരണകൂടങ്ങൾ പ്രഖ്യാപിച്ച ഒരു പദ്ധതിയും ഇതുവരെയും വിജയം കണ്ടില്ല. നായനിയന്ത്രണത്തിന്റെ പേരിൽ വിവിധ തദ്ദേശ സ്ഥാപനങ്ങൾ ലക്ഷങ്ങൾ ചെലവഴിക്കുക മാത്രമാണ് ചെയ്തത്. 10 വർഷം മുന്‍പ് കോട്ടയം നഗരസഭയാണ് നായപിടിത്ത പദ്ധതിയുടെ തുടക്കം കുറിച്ചത്. തെരുവുനായകളെ പിടികൂടി കോടിമതയിലെ മൃഗാശുപത്രിയിൽ വന്ധ്യംകരിച്ച് പുറത്തുവിടുമെന്ന് പത്രസമ്മേളനം നടത്തി പ്രഖ്യാപിച്ചു. നായ്ക്കളെ പിടികൂടാൻ വിദഗ്ധരെ മാത്രമല്ല ആശുപത്രി ആവശ്യങ്ങൾക്ക് നായവാഹനം വാങ്ങുമെന്നും പറഞ്ഞിരുന്നു. മൃഗാശുപത്രിയിൽ സ്ഥലസൗകര്യമില്ലാത്തതിനാൽ പദ്ധതി പാളി. സമാനമായ പദ്ധതി മൂന്നു നഗരസഭകൾ കൂടി ആവിഷ്കരിച്ചെങ്കിലും ഒരു നായപോലും പിടിയിലായില്ല. ജില്ലാ പഞ്ചായത്തും ജില്ലാ ഭരണകൂടവും പത്രക്കുറിപ്പിറക്കി നാലു വർഷം മുന്‍പ് നായപിടിത്ത പദ്ധതി ആവിഷ്കരിച്ചു. വലിയ തുകയും ഇതിനായി നീക്കിവച്ചു. തെരുവുനായ്ക്കളെ കൊല്ലാൻ നിയമം അനുവദിക്കാത്തതിനാൽ അവയെ വന്ധ്യംകരിച്ച് ജനനനിയന്ത്രണമുണ്ടാക്കുമെന്നായിരുന്നു കളക്ടറുടെ പ്രഖ്യാപനം.…
Read Moreഫ്രിയായി കിട്ടാഞ്ഞിട്ടോ…! ബേക്കറിയിൽ നിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്ത സംഭ വം; ആരോഗ്യവിഭാഗം ഉദ്യോഗസ്ഥന്റെ കള്ള ത്തരം സോഷ്യൽ മീഡിയയിൽ വൈറൽ
കോട്ടയം: ബേക്കറിയിൽ പരിശോധനയ്ക്കെത്തിയ നഗരസഭ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥൻ കാണിച്ച കള്ളത്തരം സിസിടിവി കാമറയിൽ കുടുങ്ങിയ സംഭവത്തിൽ ഉദ്യോഗസ്ഥനെതിരേ നിയമനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടു ഹോട്ടൽ ഉടമയും അസോസിയേഷനുകളും ജില്ലാ കളക്ടർക്കും നഗരസഭയ്ക്കും പരാതി നൽകി. കോട്ടയം നഗരത്തിലെ ഹോട്ടൽ ആര്യാസ് ഗ്രാൻഡ് ബേക്കറിയിലാണു സംഭവം. കഴിഞ്ഞ ദിവസം പരിശോധനയ്ക്ക് എത്തിയ ഉദ്യോഗസ്ഥൻ ബേക്കറിയുടെ അടുക്കള ഭാഗത്തു പരിശോധന നടത്തുന്നതിനിടയിൽ കേക്കുകൾ സൂക്ഷിക്കുന്ന റാക്കിൽ നിന്നും കേക്കുകൾ നിലത്തേക്കു വലിച്ചിടുന്നതും തുടർന്നു കേക്കുകൾ വൃത്തിഹീനമായി നിലത്ത് വച്ചിരിക്കുകയാണ് എന്നുപറഞ്ഞു നടപടികൾ സ്വീകരിക്കുന്നതും കാമറ ദൃശ്യങ്ങളിൽ വ്യക്തമായി പതിഞ്ഞിട്ടുണ്ട്. ഇത്തരത്തിലുള്ള വൃത്തിഹീനമായ സാഹചര്യം അടുക്കളയിൽ ഉണ്ടാകാനിടയില്ലെന്നു ജീവനക്കാർ പറഞ്ഞെങ്കിലും നഗരസഭ ജീവനക്കാർ കേൾക്കാൻ കൂട്ടാക്കിയില്ല. തുടർന്നാണു ബേക്കറിയുടമ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചത്. ബേക്കറി ജീവനക്കാരെ ഒപ്പം കൂട്ടാതെയാണു നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ പരിശോധനയ്ക്കായി കടയുടെ അകത്തു കയറിയതെന്നും തുടർന്നു കള്ളത്തരം കാണിക്കുകയായിരുന്നുവെന്നും…
Read More