ആ​രു​മെ​ത്താ​തെ ആ​ശ​ങ്ക​യു​മാ​യി ര​ണ്ടു​മ​ണി​ക്കൂ​ർ; ഒ​ടു​വി​ൽ ഒ​ന്നാം ക്ലാ​സി​ൽ ഏ​ക വി​ദ്യാ​ർ​ഥി​യെ​ത്തി;ഇതോടെ സ്കൂളിൽ അഞ്ചു വിദ്യാർഥിയും അഞ്ച് അധ്യാപകരും

കു​റ​വി​ല​ങ്ങാ​ട്: സ്കൂ​ൾ ബാ​ഗും കു​ട​യും കോ​ഴി​ബി​രി​യാ​ണി​യു​മാ​യി പ്ര​വേ​ശ​നോ​ത്സ​വം ന​ട​ത്താ​ൻ ഒ​ന്നാം ക്ലാ​സി​ൽ ആ​രെ​ങ്കി​ലും എ​ത്ത​ണേ എ​ന്ന പ്രാ​ർ​ഥ​ന​യു​മാ​യി അ​ധ്യാ​പ​ക ലോ​ക​വും മു​തി​ർ​ന്ന വി​ദ്യാ​ർ​ഥിക​ളും കാ​ത്തി​രു​ന്ന​ത് ര​ണ്ടു​മ​ണി​ക്കൂ​റി​ലേ​റെ. ഒ​ന്നാം ക്ലാ​സി​ൽ ഒ​രാ​ളെ​ത്തു​മെ​ന്ന ഉ​റ​പ്പി​ൽ എ​ല്ലാ ശ​രി​യാ​ക്കി കാ​ത്തി​രു​ന്നി​ട്ടും സ​മ​യം 12 എ​ത്തി​യി​ട്ടും ആ​രു​മെ​ത്താ​ത്ത സ്ഥി​തി​യി​ൽ അ​ധ്യാ​പ​ക​ർ വ​ഴി​ക്ക​ണ്ണു​മാ​യി കാ​ത്തി​രു​ന്നു. കു​റ​വി​ല​ങ്ങാ​ട് ഉ​പ​ജി​ല്ല​യി​ലെ വ​യ​ല ഗ​വ. ഹ​രി​ജ​ൻ വെ​ൽ​ഫെ​യ​ർ സ്കൂ​ളാ​യി​രു​ന്നു ഇ​ന്ന​ലെ ഈ ​കാ​ത്തി​രി​പ്പും ഒ​ടു​വി​ൽ സ​ന്തോ​ഷ​വും അ​നു​ഭ​വി​ച്ച​ത്. നാ​ലു​വ​രെ ക്ലാ​സു​ക​ളു​ള്ള സ്കൂ​ളി​ൽ നാ​ലാം ക്ലാ​സി​ലു​ണ്ടാ​യി​രു​ന്ന നാ​ല് വി​ദ്യാ​ർ​ഥി​ക​ൾ ഹൈ​സ്കൂ​ളി​ലേ​ക്ക് മാ​റി​യ​തോ​ടെ ര​ണ്ട്, മൂ​ന്ന്, നാ​ല് ക്ലാ​സു​ക​ളി​ലാ​യു​ള്ള വി​ദ്യാ​ർ​ഥി​ക​ളു​ടെ ആ​കെ എ​ണ്ണം നാ​ലാ​യി. ഇ​തി​നി​ടെ ഒ​ന്നാം ക്ലാ​സി​ലേ​ക്ക് ഒ​രാ​ളെ​യെ​ങ്കി​ലും എ​ത്തി​ക്കാ​ൻ അ​ധ്യാ​പ​ക​ർ ന​ട​ത്തി​യ ശ്ര​മ​ത്തി​ൽ ഒ​രു വി​ദ്യാ​ർ​ഥി​യെ​ത്തു​മെ​ന്ന ഉ​റ​പ്പും ല​ഭി​ച്ചി​രു​ന്നു. ഈ ​വി​ദ്യാ​ർ​ഥി​യെ പ്ര​തീ​ക്ഷി​ച്ച് പ്ര​വേ​ശ​നോ​ത്സ​വ​ത്തി​ന് ത​യാ​റെ​ടു​പ്പു​ക​ൾ ന​ട​ത്തി അ​ധ്യാ​പ​ക​ർ ര​ണ്ടു​മ​ണി​ക്കൂ​റോ​ളം കാ​ത്തി​രു​ന്നി​ട്ടും വി​ദ്യാ​ർ​ഥി മാ​ത്രം എ​ത്തി​യി​ല്ല. സ​മ​യം 12…

Read More

കെഎ​​സ്ആ​​ർ​​ടി​​സി ബ​​സ് സ്റ്റേ​​ഷ​​ൻ നി​​യ​​ന്ത്ര​​ണ​​ത്തി​​നാ​​യി ഇ​​നി പെ​​ണ്‍ ശ​​ബ്ദ​​വും; ആ​ദ്യ വ​നി​താ​ സ്റ്റേ​ഷ​ൻ മാ​സ്റ്റ​റാ​യി തൊടുപുഴക്കാരി രോ​ഹി​ണി പിറവം ഡിപ്പോയിലെത്തും

തൊ​​ടു​​പു​​ഴ: കെഎ​​സ്ആ​​ർ​​ടി​​സി ബ​​സ് സ്റ്റേ​​ഷ​​ൻ നി​​യ​​ന്ത്ര​​ണ​​ത്തി​​നാ​​യി ഇ​​നി പെ​​ണ്‍ ശ​​ബ്ദ​​വും. കേ​​ര​​ള​​ത്തി​​ലെ ആ​​ദ്യ വ​​നി​​ത സ്റ്റേ​​ഷ​​ൻ മാ​​സ്റ്റ​​റാ​​യി തൊ​​ടു​​പു​​ഴ വ​​ഴി​​ത്ത​​ല പാ​​റ സ്വ​​ദേ​​ശി​​നി കെ.​​ആ​​ർ. രോ​​ഹി​​ണി നാ​​ളെ പി​​റ​​വം ഡി​​പ്പോ​​യി​​ൽ ചു​​മ​​ത​​ല​​യേ​​ൽ​​ക്കും.ക​​ഴി​​ഞ്ഞ 20 വ​​ർ​​ഷ​​മാ​​യി കെ എസ്ആ​​ർ​​ടി​​സി​​യി​​ൽ ക​​ണ്ട​​ക്ട​​റാ​​യി ജോ​​ലി ചെ​​യ്യു​​ക​​യാ​​ണ് രോ​​ഹി​​ണി. ഇ​​തി​​നി​​ടെ കോ​​ട്ട​​യം, തൊ​​ടു​​പു​​ഴ, ചെ​​ങ്ങ​​ന്നൂ​​ർ എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ൽ സ്റ്റേ​​ഷ​​ൻ മാ​​സ്റ്റ​​റു​​ടെ താ​​ൽ​​ക്കാ​​ലി​​ക ചു​​മ​​ത​​ല വ​​ഹി​​ച്ചി​​ട്ടു​​ണ്ട്. സീ​​നി​​യോ​​റി​​റ്റി പ​​രി​​ഗ​​ണി​​ച്ചാ​​യി​​രു​​ന്നു ഇ​​ത്ത​​ര​​ത്തി​​ൽ  ചു​​മ​​ത​​ല ന​​ൽ​​കി​​യി​​രു​​ന്ന​​ത്. സ്റ്റേ​​ഷ​​ൻ മാ​​സ്റ്റ​​റു​​ടെ പൂ​​ർ​​ണ ഉ​​ത്ത​​ര​​വാ​​ദി​​ത്വ​​വു​​മാ​​യാ​ണു പി​​റ​​വ​​ത്ത് നി​​യ​​മി​​ത​​യാ​​കു​​ന്ന​​ത്. തൊ​​ടു​​പു​​ഴ​​യി​​ൽ ഇ​​ന്നു പു​​ല​​ർ​​ച്ചെ വ​​രെ സ്റ്റേ​​ഷ​​ൻ മാ​​സ്റ്റ​​റു​​ടെ താ​​ൽ​​ക്കാ​​ലി​​ക ചു​​മ​​ത​​ല നി​​ർ​​വ​​ഹി​​ച്ച​​തി​​നുശേ​​ഷം നാ​​ളെ സം​​സ്ഥാ​​ന​​ത്തെ ആ​​ദ്യ വ​​നി​​ത സ്റ്റേ​​ഷ​​ൻ മാ​​സ്റ്റ​​ർ എ​​ന്ന ഖ്യാ​​തി​​യു​​മാ​​യി ഉ​​ത്ത​​ര​​വാ​​ദി​​ത്വ​​മേ​​റ്റെ​​ടു​​ക്കും. വ്യാ​​പാ​​രി വ്യ​​വ​​സാ​​യി ഏ​​കോ​​പ​​ന സ​​മി​​തി ഇ​​ടു​​ക്കി ജി​​ല്ലാ ക​​മ്മി​​റ്റി​​യു​​ടെ വാ​​ഹ​​ന​​ത്തി​​ന്‍റെ ഡ്രൈ​​വ​​റാ​​യ സു​​രേ​​ഷാ​​ണ് രോ​​ഹി​​ണി​​യു​​ടെ ഭ​​ർ​​ത്താ​​വ്.

Read More

നാം ആദ്യമായും അവസാനമായും ഇന്ത്യക്കാരാകണം..! ഏ​തു രാ​ഷ്ടീ​യ പാ​ർ​ട്ടി​യി​ൽ വി​ശ്വ​സി​ച്ചാ​ലും പി​റ​ന്ന മ​ണ്ണി​നെ സ്നേ​ഹി​ക്കു​ക എ​ന്ന​താ​ണ് പ്ര​ധാ​ന​മെ​ന്ന് മേ​ജ​ർ ര​വി

കാ​ഞ്ഞി​ര​പ്പ​ള്ളി: പൗ​ര​ൻ ഏ​തു രാ​ഷ്ടീ​യ പാ​ർ​ട്ടി​യി​ൽ വി​ശ്വ​സി​ച്ചാ​ലും പി​റ​ന്ന മ​ണ്ണി​നെ സ്നേ​ഹി​ക്കു​ക എ​ന്ന​താ​ണ് പ്ര​ധാ​ന​മെ​ന്ന് മേ​ജ​ർ ര​വി. സെ​ന്‍റ് ഡൊ​മി​നി​ക്സ് കോ​ള​ജി​ൽ ട്രാ​ൻ​സ്പ​ര​ൻ​സി ഇ​ന്‍റ​ർ​നാ​ഷ​ണ​ലി​ന്‍റെ വി​ദ്യാ​ർ​ഥി ക്ല​ബ് ഉ​ദ്ഘാ​ട​ന​സ​മ്മേ​ള​ന​ത്തി​ൽ മു​ഖ്യ പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. നി​യ​മ​ങ്ങ​ൾ പാ​ലി​ച്ചും സ്വ​ന്തം ക​ർ​ത്ത​വ്യം ആ​ത്മാ​ർ​ഥ​മാ​യി നി​റ​വേ​റ്റി​യു​മാ​ണ് ഒ​രാ​ൾ രാ​ജ്യ​സ്നേ​ഹം പ്ര​കാ​ശി​പ്പി​ക്കേ​ണ്ട​ത്. നാം ​ആ​ദ്യ​മാ​യും അ​വ​സാ​ന​മാ​യും ഇ​ന്ത്യ​ക്കാ​രാ​ക​ണം. ഹി​ന്ദു​വെ​ന്നും മു​സ്‌​ലി​മെ​ന്നും ക്രി​സ്ത്യ​നെ​ന്നും വേ​ർ​തി​രി​ച്ചു കാ​ണ​രു​ത്. യു​വാ​ക്ക​ളെ ജീ​വി​ത മൂ​ല്യ​ങ്ങ​ൾ പാ​ലി​ക്കാ​ൻ അ​ദ്ദേ​ഹം ആ​ഹ്വാ​നം ചെ​യ്തു. പ​ട്ടാ​ള​ത്തി​ലും സി​നി​മ​യി​ലും വ​ർ​ഷ​ങ്ങ​ളോ​ളം പ്ര​വ​ർ​ത്തി​ച്ചി​ട്ടും ഒ​രു തു​ള്ളി മ​ദ്യം പോ​ലും ക​ഴി​ച്ചി​ട്ടി​ല്ല എ​ന്ന മേ​ജ​ർ ര​വി​യു​ടെ വാ​ക്കു​ക​ൾ സ​ദ​സ് ക​ര​ഘോ​ഷ​ത്തോ​ടെ വ​ര​വേ​റ്റു. കൈ​മോ​ശം വ​രു​ന്ന മൂ​ല്യ​ങ്ങ​ൾ തി​രി​ച്ചു​പി​ടി​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് ഇ​ത്ത​രം ക്ല​ബു​ക​ളെ​ന്ന് മു​ൻ കേ​ര​ള ഡി​ജി​പി ഡോ.​എം.​എ​ൻ. കൃ​ഷ്ണ​മൂ​ർ​ത്തി സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു കൊ​ണ്ടു പ​റ​ഞ്ഞു. പ്രി​ൻ​സി​പ്പ​ൽ ഡോ.​കെ. അ​ല​ക്സാ​ണ്ട​ർ സ​മ്മേ​ള​ന​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​എ​സ്ഇ​ബി…

Read More

കഠിനാധ്വാനത്തിന്‍റെ ഫലം ..! സി​വി​ൽ സ​ർ​വീ​സി​ൽ പ​രീ​ക്ഷ​യി​ൽ 574-ാമ​ത് റാ​ങ്ക് നേ​ടി മെ​യി​ൽ ന​ഴ്സ്; കുമരകത്തിന്‍റെ അഭിമാനമായ ജോസഫ് കെ മാത്യുവിനെ അറിയാം…

കു​മ​ര​കം: സി​വി​ൽ സ​ർ​വീ​സി​ൽ പ​രീ​ക്ഷ​യി​ൽ 574-ാമ​ത് റാ​ങ്ക് നേ​ടി നാ​ടി​ന്‍റെ അ​ഭി​മാ​ന​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ് ജോ​സ​ഫ് കെ. ​മാ​ത്യു എ​ന്ന മെ​യി​ൽ ന​ഴ്സ്. സാ​ധാ​ര​ണ കു​ടും​ബ​ത്തി​ലെ പ​രാ​ധീ​ന​ത​ക​ളി​ൽ ത​ള​രാ​തെ ക​ഠി​ന​ധ്വാ​ന​ത്തി​ലൂ​ടെ മെ​യി​ൽ ന​ഴ്സാ​യ യു​വാ​വി​ന് ല​ഭി​ച്ച​ത് ഐ​എ​എ​സ് പ​ദവി. കു​മ​ര​കം കൊ​ച്ചു​ക​ള​ത്തി​ൽ കെ.​ഒ. മാ​ത്യു, അ​ക്കാ​മ്മ ദ​ന്പ​തി​ക​ളു​ടെ മൂ​ത്ത​മ​ക​നാ​ണ് ജോ​സ​ഫ് കെ. ​മാ​ത്യു. കു​മ​ര​കം സെ​ന്‍റ് ജോ​ണ്‍​സ് യു​പി സ്കൂ​ളി​ലും എ​സ്ക​ഐം എ​ച്ച്എ​സ്എ​സി​ലു​മാ​യി​രു​ന്നു ജോ​സ​ഫ് കെ.​മാ​ത്യു​വി​ന്‍റെ പ്ര​ഥ​മി​ക വി​ദ്യാ​ഭ്യാ​സം. തു​ട​ർ​ന്ന് കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ​നി​ന്നും ബി​എ​സ്സി ന​ഴ്സിം​ഗ് പ​ഠി​ച്ച​തി​ന് ശേ​ഷം ആ​റു​വ​ർ​ഷ​മാ​യി ഡ​ൽ​ഹി​യി​ലെ എ​യിം​സി​ൽ സേ​വ​നം അ​നു​ഷ്ഠി​ക്കു​ന്ന​തി​നി​ട​യി​ലാ​യി​രു​ന്നു ജോ​സ​ഫ് കെ.​മാ​ത്യു​വി​നെ തേ​ടി സി​വി​ൽ സ​ർ​വീ​സ് എ​ത്തു​ന്ന​ത്. ഡ​ൽ​ഹി​യി​ൽ ത​ന്നെ​യാ​യി​രു​ന്നു സി​വി​ൽ സ​ർ​വീ​സ് കോ​ച്ചിം​ഗ് ക്ലാ​സും ന​ട​ന്ന​ത്. ഇ​ന്ന​ലെ പ്ര​സി​ദ്ധീ​ക​രി​ച്ച റാ​ങ്ക് ലി​സ്റ്റി​ൽ 574-ാം റാ​ങ്ക് ല​ഭി​ച്ച​തോ​ടെ​യാ​ണ് ജോ​സ​ഫ് നാ​ടി​ന്‍റെ അ​ഭി​മാ​ന​മാ​യി മാ​റി​യ​ത്. കു​മ​ര​കം ആ​റ്റാ​മം​ഗ​ലം പ​ള്ളി മോ​ർ ഇ​ഗ്്നാ​ത്യോ​സ്…

Read More

മഴനനഞ്ഞ് കാവൽക്കാർ..! അടിസ്ഥാന സൗകര്യങ്ങളില്ലാതെ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ർ​ക്ക് മ​ഴ​ക്കാ​ലം ദു​രി​ത​കാ​ലമാകുന്നു; പരാതി നൽകിട്ടും നടപടിയെടുക്കാതെ ഏജൻസികൾ

കോ​ട്ട​യം: ന​ഗ​ര​ത്തി​ലെ വി​വി​ധ ബാ​ങ്കു​ക​ളു​ടെ​യും ജ്വ​ല്ല​റി​ക​ളു​ടെ​യും മു​ന്പി​ൽ രാ​ത്രി​കാ​ല​ങ്ങ​ളി​ൽ കാ​വ​ൽ നി​ൽ​ക്കു​ന്ന സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ർ​ക്ക് മ​ഴ​ക്കാ​ലം ദു​രി​ത​കാ​ലം. പ​ല​പ്പോ​ഴും​പ​ല​സ്ഥാ​പ​ന​ങ്ങ​ളു​ടെ മു​ന്പി​ൽ കാ​വ​ൽ​നി​ൽ​ക്കു​ന്ന സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ർ​ക്ക് അ​ടി​സ്ഥാ​ന സൗ​ക​ര്യം പോ​ലും ഒ​രു​ക്കാ​ൻ അ​ധി​കൃ​ത​ർ ത​യാ​റാ​കു​ന്നി​ല്ല.  രാ​ത്രി​യി​ൽ മ​ഴ ശ​ക്ത​മാ​കു​ന്പോ​ൾ എ​ടി​എം കൗ​ണ്ട​റി​നു​ള്ളി​ൽ ക​യ​റി​യും മ​റ്റു കെ​ട്ടി​ട​ങ്ങ​ളു​ടെ സ​മീ​പ​ത്തു​മാ​ണ് അ​ഭ​യം പ്രാ​പി​ക്കു​ന്ന​ത്. അ​തി​നി​ടെ ന​ഗ​ര​ത്തി​ൽ തെ​രു​വു​നാ​യ്ക്ക​ളും മോ​ഷ്ടാ​ക്ക​ളും വി​ല​സു​ന്പോ​ൾ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​രു​ടെ സു​ര​ക്ഷ​യ്ക്ക് പു​ല്ലു​വി​ല​യാ​ണ് അ​ധി​കൃ​ത​ർ ക​ല്പ്പി​ക്കു​ന്ന​തെ​ന്നും ആ​രോ​പ​ണ​മു​ണ്ട്. ന​ഗ​ര​ത്തി​ൽ പോ​ലീ​സ് പ​ട്രോ​ളിം​ഗ് ശ​ക്ത​മാ​യു​ള്ള​താ​യാ​ണ് ഇ​ത്ത​രം സു​ര​ക്ഷാ​ജീ​വ​ന​ക്കാ​രു​ടെ ഏ​ക ആ​ശ്ര​യം.ന​ഗ​ര​ത്തി​ലെ മി​ക്ക സ്ഥാ​പ​ന​ങ്ങ​ളി​ലും സെ​ക്യൂ​രി​റ്റി ഏ​ജ​ൻ​സി​ക​ൾ മു​ഖേ​ന​യാ​ണ് സു​ര​ക്ഷാ ജീ​വ​ന​ക്കാ​രെ നി​യ​മി​ക്കു​ന്ന​ത്. 1000 മു​ത​ൽ 3000 രൂ​പ വ​രെ ഓ​രോ മാ​സ​വും ഓ​രോ തൊ​ഴി​ലാ​ളി​യി​ൽ​നി​ന്ന് ക​മ്മീ​ഷ​നാ​യി ഏ​ജ​ൻ​സി​ക​ൾ​ക്ക് ല​ഭി​ക്കും. ഏ​ജ​ൻ​സി​ക​ൾ​ക്കാ​ണ് സ്ഥാ​പ​നം പ​ണം ന​ൽ​കു​ന്ന​ത്.  എ​ന്നാ​ൽ സു​ര​ക്ഷാ ജീ​വ​ന​ക്കാ​ർ​ക്ക്വേ​ണ്ട സൗ​ക​ര്യ​ങ്ങ​ളൊ​രു​ക്കാ​നോ പ​രി​ശീ​ല​നം ന​ൽ​കാ​നോ ബ​ന്ധ​പ്പെ​ട്ട ഏ​ജ​ൻ​സി​ക​ൾ ത​യാ​റാ​കു​ന്നി​ല്ലെ​ന്നും ആ​ക്ഷേ​പ​മു​ണ്ട്. സെ​ക്യൂ​രി​റ്റി…

Read More

കാമുകി പ്രയണം നിസരിച്ചു; അ​മി​തമായി ഗു​ളി​കക​ഴി​ച്ച് ജീവനൊടുക്കാൻ ശ്ര​മി​ച്ച യു​വാ​വി​നെ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചു; സം ഭവത്തെക്കുറിച്ച് പോലീസ് പ​റ​യു​ന്ന​തി​ങ്ങ​നെ

ഗാ​ന്ധി​ന​ഗ​ർ: അ​മി​താ​യി ഗു​ളി​ക ക​ഴി​ച്ച് ആ​ത്മ​ഹ​ത്യ​യ്ക്കു ശ്ര​മി​ച്ച യു​വാ​വി​നെ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചു. കൂ​ത്താ​ട്ടു​കു​ളം പാ​ല​ക്കു​ഴ സ്വ​ദേ​ശി​യാ​യ ഇ​രു​പ​ത്തി​ര​ണ്ടു​കാ​ര​നെ​യാ​ണ് കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. ​ഭ​വ​ത്തെ​ക്കു​റി​ച്ച് പോ​ലീ​സ് പ​റ​യു​ന്ന​തി​ങ്ങ​നെ: പാ​ല​ക്കു​ഴ സ്വ​ദേ​ശി​യാ​യ യു​വാ​വും വൈ​ക്കം സ്വ​ദേ​ശി​നി​യു​മാ​യ യു​വ​തി​യും ത​മ്മി​ൽ പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു. യു​വ​തി​യെ ത​നി​ക്ക് വി​വാ​ഹം ക​ഴി​ച്ചു ത​ര​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് യു​വാ​വ് ഇ​ന്ന​ലെ യു​വ​തി​യു​ടെ വീ​ട്ടി​ലെ​ത്തി. തു​ട​ർ​ന്ന് യു​വാ​വും യു​വ​തി​യു​ടെ വീ​ട്ടു​കാ​രു​മാ​യി ഇ​തേ​ക്കു​റി​ച്ച് സം​സാ​രി​ച്ചു. യു​വ​തി​യ്ക്കു താ​ത്പ​ര്യ​മു​ണ്ടെ​ങ്കി​ൽ വി​വാ​ഹം ക​ഴി​ച്ചു ത​രാ​മെ​ന്ന് യു​വ​തി​യു​ടെ പി​താ​വ് യു​വാ​വി​നെ അ​റി​യി​ച്ചു . വി​വാ​ഹം ക​ഴ​ക്കാ​ൻ യു​വ​തി എ​തി​ർ​പ്പു പ്ര​ക​ടി​പ്പി​ച്ച​തോ​ടെ യു​വാ​വ് കൈ​യി​ൽ ക​രു​തി​യി​രു​ന്ന ഗു​ളി​ക എ​ടു​ത്തു ക​ഴി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.    തു​ട​ർ​ന്ന് യു​വാ​വി​നെ വൈ​ക്കം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പി​ന്നീ​ട് വി​ദ്്ഗ​ധ​ചി​കി​ത്സ​ക്കാ​യി കോ​ട്ട​യം മെ​ഡി​ക്ക​ൽ കോളജിലേക്ക് മാ​റ്റു​ക​യാ​യി​രു​ന്നു​വെ​ന്ന് വൈ​ക്കം പോ​ലീ​സ് അ​റി​യി​ച്ചു.

Read More

വിട്ടൊഴിയാതെ മരണം..! പിതാവിന്‍റെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ പോകവേ ജീപ്പ് മറിഞ്ഞ് മകൻ മരിച്ചു; തോക്കുപാറ സ്വദേശി ജോയിയാണ് മരിച്ചത്

തൊ​ടു​പു​ഴ: അ​ടി​മാ​ലി കൂ​ന്പ​ൻ​പാ​റ​യ്ക്കു സ​മീ​പം ഇ​ട​ശേ​രി വ​ള​വി​ൽ ജീ​പ്പ് കൊ​ക്ക​യി​ലേ​ക്കു മ​റി​ഞ്ഞ് പിതാവിന്‍റെ സംസ്കാരത്തിനു പോവുകയായിരുന്ന മകൻ ഒ മ​രി​ച്ചു. കൊച്ചുമകന് പ​രി​കക്കേറ്റു. അ​പ​ക​ട​ത്തി​ൽ ജീ​പ്പി​ൽ സ​ഞ്ച​രി​ച്ചി​രു​ന്ന ചേ​ല​ത്തു​മാ​ലി​യി​ൽ ജോ​യി(52)​യാ​ണ് മ​രി​ച്ച​ത്. ഇ​യാ​ളു​ടെ മ​ക​ൻ ബേ​സി​ലി​ന് അ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. ഇ​യാ​ളെ രാ​ജ​ഗി​രി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്നു രാ​വി​ലെ ഏ​ഴി​നാ​യി​രു​ന്നു അ​പ​ക​ടം. ജോ​യി​യു​ടെ പി​താ​വ് ഇ​ന്ന​ലെ മ​രി​ച്ചു. പി​താ​വി​ന്‍റെ സം​സ്കാ​ര​ച​ട​ങ്ങു​ക​ളി​ൽ പ​ങ്കെ​ടു​ക്കാ​ൻ തോ​ക്കു​പാ​റ​യി​ൽ​നി​ന്ന്  ജോ​യി​യും മ​ക​നും അ​ടി​മാ​ലി​യി​ലേ​ക്കു വ​രി​ക​യാ​യി​രു​ന്നു. നി​യ​ന്ത്ര​ണം​വി​ട്ട് ജീ​പ്പ് കൊ​ക്ക​യി​ലേ​ക്കു മ​റി​യു​ക​യാ​യി​രു​ന്നു. ജോ​യി​യു​ടെ മൃ​ത​ദേ​ഹം അ​ടി​മാ​ലി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ.

Read More

1500 ദിവസം പിന്നിട്ട സത്യഗ്രഹ സമരം..! ശ​ബ​രി റെ​യി​ൽ​പാ​ത​യുടെ പുതി​യ അ​ലൈ​ൻ​മെ​ന്‍റ് പ്ര​ദേ​ശം റെ​യി​ൽ​പാ​ത​യ്ക്ക് യോ​ജി​ച്ച​ത​ല്ലെന്ന് സി.​ആ​ർ. നീ​ല​ക​ണ്ഠ​ൻ

പാലാ:ശ​ബ​രി റെ​യി​ൽ​പാ​ത​യു​ടെ പു​തി​യ അ​ലൈ​ൻ​മെ​ന്‍റ് പ്ര​ദേ​ശം റെ​യി​ൽ​പാ​ത​യ്ക്ക് യോ​ജി​ച്ച​ത​ല്ലെ​ന്ന് പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​ൻ സി.​ആ​ർ. നീ​ല​ക​ണ്ഠ​ൻ. സ​ർ​വേ ന​ട​ന്ന അ​ന്തീ​നാ​ട്ടി​ലും കീ​ഴ​ന്പാ​റ​യി​ലും സ​ന്ദ​ർ​ശി​ച്ച​ശേ​ഷം ദീ​പ്തി ആ​ക്്ഷ​ൻ കൗ​ണ്‍​സി​ലി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ കീ​ഴ​ന്പാ​റ​യി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഏ​റെ ചെ​രിവുള്ള പ്രദേശം ഉ​ൾ​പ്പെ​ടു​ന്ന​തി​നാ​ൽ കൂ​ടു​ത​ൽ ട​ണ​ലു​ക​ളും മേ​ൽ​പാ​ല​ങ്ങ​ളും ആ​വ​ശ്യ​മാ​യി​വ​രു​ന്നു. 300 കോ​ടി അ​ധി​ക​ച്ചെ​ല​വ് വ​രു​ന്ന​മെ​ന്നും ഇ​തു പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.ദീ​പ്തി ആ​ക്്ഷ​ൻ കൗ​ണ്‍​സി​ൽ ചെ​യ​ർ​മാ​ൻ  ടോ​മി തെ​ങ്ങും​പ​ള്ളി​ൽ യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ത​ല​പ്പ​ലം പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ സി.​ബി. ശൈ​ല​ജ, പി.​സി. സ​ജീ​വ്, ബി​നു പെ​രു​മ​ന, തി​ട​നാ​ട് പ​ഞ്ചാ​യ​ത്തം​ഗം പ്ര​ഭാ​ക​ര​ൻ​നാ​യ​ർ തോ​ണി​പ്ലാ​ക്ക​ൽ, ജോ​സ​ഫ് മൈ​ക്കി​ൾ, കെ.​ജി. ഗോ​പാ​ല​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. വേ​ഴ​ങ്ങാ​നം, കീ​ഴ​ന്പാ​റ, ദീ​പ്തി, ചാ​ത്ത​ൻ​കു​ളം, ക​പ്പാ​ട് വ​ഴി​യു​ള്ള റൂ​ട്ട് പി​ൻ​വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ആ​ക്ഷ​ൻ കൗ​ണ്‍​സി​ൽ 1500 ദി​വ​സ​മാ​യി സ​ത്യ​ഗ്ര​ഹ​സ​മ​രം ന​ട​ത്തി​വ​രി​ക​യാ​ണ്.

Read More

നിർത്തിയിട്ടിരുന്ന ബ​സി​നു പി​ന്നി​ൽ ക​ണ്ടെ​യ്ന​ർ ലോ​റി​യി​ടി​ച്ചു: യാ​ത്ര​ക്കാ​ർ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു; ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ലോ​റി​യു​ടെ മു​ൻ​വ​ശം പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു

കോ​ട്ട​യം: നി​ർ​ത്തി​യി​ട്ടി​രു​ന്ന ബ​സി​നു പി​ന്നി​ൽ ക​ണ്ടെ​യ്ന​ർ ലോ​റി​യി​ടി​ച്ചു യാ​ത്ര​ക്കാ​ർ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു. ഇ​ന്നു പു​ല​ർ​ച്ചെ 4.15നു ​എം​സി റോ​ഡി​ൽ തെ​ള്ള​ക​ത്താ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. എ​റ​ണാ​കു​ള​ത്തുനി​ന്ന് കോ​ട്ട​യ​ത്തേ​ക്ക് അ​രി​യു​മാ​യി എ​ത്തി​യ ക​ണ്ടെ​യ്ന​ർ ലോ​റി ബം​ഗ​ളു​രൂ​വി​ൽ നി​ന്നും പ​ത്ത​നം​തി​ട്ട​യ്ക്കു പോ​വു​ക​യാ​യി​രു​ന്ന എ​യ​ർ​ബ​സി​നു പി​ന്നി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ക​ണ്ടെ​യ്ന​ർ ലോ​റി​യു​ടെ മു​ൻ​വ​ശം പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. ലോ​റി ഡ്രൈ​വ​ർ പ​രി​കക്കേല്‌​ക്കാ​തെ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു. ബ​സി​നു പി​ന്നി​ൽ യാ​ത്ര​ക്കാ​രി​ല്ലാ​യി​രു​ന്ന​തി​നാ​ൽ ആ​ർ​ക്കും പ​രി​ക്കി​ല്ലെ​ന്നു ഏ​റ്റു​മാ​നൂ​ർ പോ​ലീ​സ് അ​റി​യി​ച്ചു. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് ബ​സ് ഉടമകൾ മ​റ്റൊ​രു ബ​സ് എ​ത്തി​ച്ചാ​ണ് യാ​ത്ര​ക്കാ​രെ യ​ഥാ​സ്ഥാ​ന​ത്ത് എ​ത്തി​ച്ച​ത്. അ​പ​ക​ട​ത്തി​ൽ ലോ​റി​യു​ടെ മു​ൻ​വ​ശ​ത്തെ ര​ണ്ടു ട​യ​റു​ക​ളും പൊ​ട്ടി​ത്തെ​റി​ച്ച​തി​നാ​ൽ വാ​ഹ​നം എം​സി റോ​ഡി​ൽ നി​ന്നും മാ​റ്റാ​ൻ സാ​ധി​ച്ചി​ട്ടി​ല്ല. ചെ​റി​യ ക്രെ​യി​ൻ ഉ​പ​യോ​ഗി​ച്ച് വാ​ഹ​നം മാ​റ്റാ​നു​ള്ള പോ​ലീ​സി​ന്‍റെ ശ്ര​മം പ​രാ​ജ​യ​പ്പെ​ട്ടു.

Read More

സ​​ർ​​ക്കാ​​രി​​നെ​​യും മു​​ഖ്യ​​മ​​ന്ത്രി​യേ​​യും വി​​മ​​ർ​​ശി​​ച്ച് വാ​​ട്സാ​​പ്പ് സ​ന്ദേ​ശം പ്ര​ച​രി​പ്പി​ച്ചെ​ന്ന്; ഇ​​ന്ന് വി​​ര​​മി​​ക്കു​​ന്ന എ​​സ്ഐ​​ക്ക് സ​​സ്പെ​​ൻ​​ഷ​​ൻ

ക​​ടു​​ത്തു​​രു​​ത്തി: ഇ​​ന്ന് വി​​ര​​മി​​ക്കു​​ന്ന എ​​സ്ഐ​​ക്ക് സ​​സ്പെ​​ൻ​​ഷ​​ൻ. വെ​​ള്ളൂ​​ർ അ​​ഡീ​​ഷ​​ണ​​ൽ എ​​സ്ഐ ആ​​ർ.​​കാ​​ർ​​ത്തി​​കേ​​യ​​നെ​​യാ​​ണ് സ​​സ്പെ​​ൻ​​ഡ് ചെ​​യ്ത​​ത്. സ​​ർ​​ക്കാ​​രി​​നെ​​യും മു​​ഖ്യ​​മ​​ന്ത്രി പി​​ണ​​റാ​​യി വി​​ജ​​യ​​നെ​​യും വി​​മ​​ർ​​ശി​​ച്ചു​​ക്കൊ​​ണ്ടു​​ള്ള സ​​ന്ദേ​​ശം വാ​​ട്സാ​​പ്പ് ഗ്രൂ​​പ്പി​​ലൂ​​ടെ പ്ര​​ച​​രി​​പ്പി​​ച്ച​​തി​​നെ​ത്തു​​ട​​ർ​​ന്നാ​​ണ് ഇ​​ദ്ദേ​ഹ​​ത്തെ ജി​​ല്ലാ പോ​​ലീ​​സ് മേ​​ധാ​​വി സ​​സ്പെ​​ൻ​​ഡ് ചെ​​യ്ത​​ത്. എ​​സ്പി​​സി​​യു​​ടെ വാ​​ട്സാ​​പ്പ് ഗ്രൂ​​പ്പി​​ലാ​ണ് കാ​​ർ​​ത്തി​​കേ​​യ​​ൻ മു​​ഖ്യ​​മ​​ന്ത്രി​​യേ​​യും സ​​ർ​​ക്കാ​​രി​​നെ​​യും രൂ​​ക്ഷ​​മാ​​യി വി​​മ​​ർ​​ശി​​ച്ചു​​കൊ​ണ്ടു​​ള്ള പോ​​സ്റ്റി​​ട്ട​​ത്. ഇ​​തു​​സം​​ബ​​ന്ധി​​ച്ച ഡി​​പ്പാ​​ർ​​ട്ടു​​മെ​​ന്‍റു​​ത​​ല അ​​ന്വേ​​ഷ​​ണം ന​​ട​​ത്തി​​യ​​തി​​നെ തു​​ട​​ർ​​ന്നാ​​ണ് ന​​ട​​പ​​ടി. കൂ​​ടാ​​തെ എ​​സ്ഐ​​ക്കെ​​തി​​രെ ഡി​​വൈ​​എ​​ഫ്ഐ ജി​​ല്ലാ സെ​​ക്ര​​ട്ട​​റി​​യേ​​റ്റം​​ഗ​​ത്തി​​ന്‍റെ പ​​രാ​​തി​​യും മു​​ഖ്യ​​മ​​ന്ത്രി​​ക്കും ഉ​​ന്ന​​ത പോ​​ലീ​​സ് ഉ​​ദ്യോ​​ഗ​​സ്ഥ​​ർ​​ക്കും ല​​ഭി​​ച്ചി​​രു​​ന്നു. മു​​ന്പും സ​​മാ​​ന​​മാ​​യ നി​​ല​​യി​​ൽ സ​​ർ​​ക്കാ​​രി​​നും മു​​ഖ്യ​​മ​​ന്ത്രി​​യ്ക്കു​​മെ​​തി​​രെ പ്ര​​ചാ​​ര​​ണ​​ങ്ങ​​ൾ സം​​ഘ​​ടി​​പ്പി​​ച്ചി​​ട്ടു​​ള്ള​​യാ​​ളാ​​ണ് ഇ​​ദേ​​ഹ​​മെ​​ന്നും ആ​​രോ​​പ​​ണ​​മു​​ണ്ട്.

Read More