ഗാന്ധിനഗർ: ഭാര്യയെ ആശുപത്രിയിലാക്കിയിട്ട് ഭർത്താവ് കറങ്ങി നടക്കുന്നതു ചോദ്യം ചെയ്തത് സംഘർഷത്തിൽ കലാശിച്ചു. ഇന്നലെ മെഡിക്കൽ കോളജിൽ രോഗിയുടെ കൂട്ടിരിപ്പുകാർ തമ്മിലുണ്ടായ സംഘർഷത്തിന് കാരണം ഇതായിരുന്നു. രണ്ടു പേരെ ഗാന്ധിനഗർ പോലീസ് കസ്റ്റഡിയിലെടുത്തെങ്കിലും പിന്നീട് വിട്ടയച്ചു. റാന്നി സ്വദേശിയേയും ചിങ്ങവനം സ്വദേശിയേയുമാണു പോലീസ് കസ്റ്റഡിയിൽ എടുത്തശേഷം താക്കീത് ചെയ്തു വിട്ടയച്ചത്. ഇന്നലെ രാവിലെ എട്ടിനു 12-ാം വാർഡിലാണു സംഭവം. ഇരുവരുടെയും ഭാര്യമാർ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. റാന്നി സ്വദേശിയാണ് ഭാര്യയുടെ അടുത്ത് പ്രായം കുറഞ്ഞ മക്കളെ നോക്കാൻ ഏൽപ്പിച്ചിട്ട് കറങ്ങിനടന്നത്. മരുന്നും മറ്റാവശ്യങ്ങൾക്കുമായി പുറത്തേക്ക് പോകാനോ എന്തു ചെയ്യ ണമെന്നോ കുട്ടികൾക്ക് അറിയില്ലായിരുന്നു. ഇതേത്തുട ർന്ന് കുട്ടികളെ സഹായിച്ചത് ആ വാർഡിലുള്ള മറ്റു രോഗികളുടെ കൂട്ടിരിപ്പുകാരാണ്. രാവിലെ ആശുപത്രിയിൽ നിന്നും പോയാൽ രാത്രിയിലാണു റാന്നി സ്വദേശിയായ ഭർത്താവ് മടങ്ങിവരുന്നത്. ഇതോടെ ഭാര്യയെ കൂടെ നിന്ന് പരിചരിക്കാത്ത ഭർത്താവിനെ…
Read MoreCategory: Kottayam
റവന്യു മന്ത്രിക്ക് വേറെ പണിയൊന്നും ഇല്ലേ? മൂന്നാറിലെ കയ്യേറ്റ ഒഴിപ്പിക്കലിൽ സബ് കളക്ടറുടേത് തരംതാണ നാടകം കളിയാണെന്ന വിമർശനവുമായി എസ്.രാജേന്ദ്രൻ
മൂന്നാർ: ദേവികുളം സബ് കളക്ടർക്കെതിരേ രൂക്ഷ വിമർശനവുമായി എസ് രാജന്ദ്രേൻ എംഎൽഎ. ദേവികുളം സബ് കളക്ടറുടേത് തരം താണ നാടകം കളിയാണ്. അതിനൊപ്പം നിൽക്കുന്ന റവന്യു മന്ത്രിക്ക് വേറെ പണിയൊന്നും ഇല്ലേ?. റവന്യു മന്ത്രി ഉൾപ്പെടെയുള്ളവർ സർക്കാരിനെ മോശക്കാരാക്കാൻ കൂട്ടുനിൽക്കുകയാണെന്നും എസ്.രാജേന്ദ്രൻ കുറ്റപ്പെടുത്തി. ബുധനാഴ്ച മൂന്നാറിലെ കൈയേറ്റമൊഴിപ്പിക്കാൻ നേരിട്ടെത്തിയ ദേവികുളം സബ് കളക്ടർ ശ്രീറാം വെങ്കിട്ടരാമനെ സിപിഎം, ഡിവൈഎഫ്ഐ പ്രവർത്തകർ വളഞ്ഞിട്ട് ആക്രമിച്ചിരുന്നു. സംഭവസ്ഥലത്തുണ്ടായിരുന്ന പോലീസ് സന്നാഹം കാഴ്ചകണ്ടു നോക്കിനിന്നു. എക്സിക്യൂട്ടീവ് മജിസ്ട്രേറ്റുകൂടിയായ സബ് കളക്ടർ അക്രമികളെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ടിട്ടും പോലീസ് അനങ്ങിയില്ല. പ്രശ്നം രൂക്ഷമായതോടെ ജില്ലാ കളക്ടർ റവന്യു മന്തിയുമായി ബന്ധപ്പെട്ട ശേഷം മുഖ്യമന്ത്രി ഇടപെട്ടു പ്രതിരോധക്കാരെ പിൻവലിച്ചു. സബ്കളക്ടറെ മാറ്റണമെന്നാവശ്യപ്പെട്ടു സിപിഎം നടത്തിയ സമരം ഫലംകാണാതെ അവസാനിപ്പിക്കേണ്ടിവന്നതിന്റെ അരിശം തീർക്കാൻ സിപിഎം രംഗത്തു വരുകയായിരുന്നെന്നാണ് ആരോപണം.
Read Moreകുമരകത്തെ ദമ്പതികളുടെ തിരോധാനം: മാണിക്കുന്നത്തെ ഒരുവിട്ടിലെ സിസിടിവി കാമറയിൽ നിന്ന് ഇവരുടെ കാർ പോകുന്ന ദൃശ്യം കിട്ടി; ആറ്റിലെ തിരച്ചിലും തുടരുന്നു
കുമരകം: ഒരാഴ്ച മുൻപ് കാണാതായ അറുപറ ഒറ്റക്കണ്ടത്തിൽ ഹാഷിം (42), ഭാര്യ ഹബീബ (37) എന്നിവർ സഞ്ചരിച്ച വഴികളെക്കുറിച്ച് ഏകദേശ സൂചന പോലീസിനു ലഭിച്ചു. ഇവർ കോട്ടയത്തേക്ക് വന്നത് മാണിക്കുന്നം -തിരുവാതുക്കൽ വഴിയാണെന്നതിന് സൂചനയായി സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു. മാണിക്കുന്നത്തിനു സമീപത്തെ ഒരു വീട്ടിലെ സിസിടിവിയിലെ ദൃശ്യങ്ങളാണ് ദന്പതികളെക്കുറിച്ച് ഇതുവരെ ലഭിച്ച ഏക തെളിവ്. ദന്പതികൾ സഞ്ചരിച്ച വാഗണ് ആർ കാറിന്റെ ദൃശ്യങ്ങളാണ് ലഭിച്ചത്. കിട്ടിയ ദൃശ്യത്തിലും നന്പർ പ്ലേറ്റ് വ്യക്തമല്ല. എന്നാൽ കാറിലിരിക്കുന്നവരെ കണ്ടാണ് ഇത് കാണാതായവരാണെന്നു വ്യക്തമായത്. ഇനി തിരുവാതുക്കൽ മുതൽ കോട്ടയം ടൗണ് വരെയുള്ള സിസിടിവി കാമറകളിലെ ദൃശ്യങ്ങൾ പരിശോധിച്ച് ഇതേ കാർ കടന്നു പോയിട്ടുണ്ടോ എന്നറിയാനുള്ള പരിശോധന നടന്നു വരുന്നു. ദന്പതികളെ കാണാതായി ഒരാഴ്ചക്കുള്ളിൽ ആദ്യം ലഭിക്കുന്ന തെളിവാണ് സിസിടിവി ദൃശ്യങ്ങൾ. കോട്ടയം ടൗണിലേക്ക് ഭക്ഷണം വാങ്ങാൻ പോകുന്നുവെന്നു…
Read Moreസേലത്ത് വാഹനാപകടത്തിൽ മുണ്ടക്കയം ഏന്തയാർ സ്വദേശികളായ മൂന്നുപേർ അടക്കം നാലുപേർ മരിച്ചു; ഇന്നു പുലർച്ചെ ഒന്നോടെയാണ് അപകടം നടന്നത്
കാഞ്ഞിരപ്പള്ളി: തമിഴ്നാട് സേലത്തിനടുത്ത് ധർമപുരിയിലുണ്ടായ വാഹനാപകടത്തിൽ മുണ്ടക്കയം ഏന്തയാർ സ്വദേശികളായ മൂന്നുപേർ അടക്കം നാലുപേർ മരിച്ചു. ഏന്തയാർ കൊല്ലംപറന്പിൽ ബിനു (42), മാതാവ് വത്സമ്മ (70), ഏന്തയാർ കൈപ്പടക്കുന്നേൽ ജോണ്സണ് (21), തമിഴ്നാട് സ്വദേശി എന്നിവരാണ് മരണമടഞ്ഞത്. വാഹനത്തിലുണ്ടായിരുന്ന ബിനുവിന്റെ സുഹൃത്ത് മടിക്കാങ്കൽ ജൂലി, ബിനുവിന്റെ മകൾ എന്നിവർക്കാണ് പരിക്കേറ്റത്. സേലം ധർമപുരിക്ക് 25 കിലോമീറ്റർ അകലെ ഇന്നു പുലർച്ചെ ഒന്നോടെയാണ് അപകടം. ബിനുവിന്റെ ബംഗളൂരുവിലുള്ള സഹോദരിയുടെ വീട്ടിലെത്തി മടങ്ങുംവഴിയാണ് ഇവർ സഞ്ചരിച്ചിരുന്ന സ്കോർപിയോ അപകടത്തിൽപ്പെട്ടത്. ബിനുവായിരുന്നു വാഹനം ഓടിച്ചിരുന്നതെന്നാണ് ബന്ധുക്കൾക്ക് വിവരം ലഭിച്ചിരിക്കുന്നത്. സ്കോർപിയോ ഡിവൈഡറിൽ തട്ടി നിയന്ത്രണംവിട്ട് എതിരേവന്ന വാഹനത്തിൽ ഇടിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. അപകടത്തിൽ ഈ വാഹനത്തിന്റെ ഡ്രൈവറും മരിച്ചതായാണ് വിവരം ലഭിച്ചിരിക്കുന്നത്. വർഷങ്ങൾക്കു മുന്പ് കൊല്ലംപറന്പിൽ ഫയർ ആൻഡ് വർക്സ് നടത്തുകയായിരുന്നു ബിനു. രണ്ടു വർഷം മുന്പ് ബിനുവിന്റെ ലൈസൻസിയിലുള്ള ബന്ധുവിന്റെ പടക്കശാല…
Read Moreദമ്പതികളെ കാണാതായ സംഭവത്തിൽ അന്വേഷണ ചുമതല വെസ്റ്റ് സിഐ യ്ക്ക്; ഇരുവരും മാനസിക അസ്വസ്ഥതകൾ ക്കു ചികിത്സയിലായിരുന്നുവെന്നു പോലീസ്
കുമരകം: ദമ്പതികളെ കാണാതായ കേസിന്റെ അന്വേഷണ ചുമതല വെസ്റ്റ് സിഐയ്ക്ക് കൈമാറി. കേരളം, തമിഴ്നാട് അട ക്കുള്ള സ്ഥലങ്ങളിൽ വിപുലമായ അന്വേഷണമാണ് നടക്കുന്നത്. 20 പോലീസുകാർ നേരിട്ട് അന്വേഷണത്തിന് നേതൃത്വം നല്കുന്നു. ഇതിനു പുറമേ എസ്പി, സിഐ എന്നിവരുടെ സ്പെഷൽ സ്ക്വാ ഡിലെ അംഗങ്ങളും കേസ് അന്വേഷണത്തിലാണ്. പതിനായിര ത്തിലധികം വാഹനങ്ങൾ ഇതിനകം പരിശോധനയ്ക്കു വിധേയ മാക്കി. കേരളത്തിലെ മുഴുവൻ റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റേഷനുകൾ, പാർക്കിംഗ് ഏരിയകൾ തുടങ്ങിയ സ്ഥലങ്ങൾ പോലീസ് അരിച്ചുപെറുക്കി. കാറിന് പെട്രോൾ വാങ്ങാൻ എത്തി യിട്ടുണ്ടോ എന്നറിയുന്നതിന് കേരളത്തിലെ മുഴുവൻ പെട്രോൾ പന്പുകളിലും അന്വേഷണം നടത്തി. കഴിഞ്ഞ ആറിലെ ഹർത്താൽ ദിനത്തിൽ രാത്രി ഒന്പതിനു കാറിൽ ഭക്ഷണം വാങ്ങാൻ കോട്ടയം ടൗണിലേക്കു പോയ അറുപറ പാലത്തിനു സമീപം ഒറ്റക്കണ്ട ത്തിൽ ഹാഷിം (42), ഭാര്യ ഹബീബ (37) എന്നിവരെയാണു കാണാ തായത്.…
Read Moreനിയന്ത്രണം വിട്ട കാർ ലോറിയിലേക്ക് ഇടിച്ചുകയറി ഒരാൾ മരിച്ചു; കോന്നി വാകയാർ സ്വദേശി അലക്സാണ് മരിച്ചത്; കാർ യാത്രക്കാരായ അഞ്ചുപേർക്ക് പരിക്കേറ്റു
കുറവിലങ്ങാട്: നിയന്ത്രണം വിട്ട കാർ ലോറിയിലിടിച്ച് ഒരാൾ മരിച്ചു. കാർ യാത്രക്കാരായ അഞ്ചുപേർക്ക് പരിക്കേറ്റു. കോന്നി വാകയാർ ഈട്ടിനിൽക്കുന്നതിൽ അലക്സാ(33)ണ് മരിച്ചത്. അലക്സിന്റെ പിതാവ് കുഞ്ഞൂഞ്ഞ് (60), സഹോദരി അനിത, മക്കളായ ആന്റോ (മൂന്ന്), ആൻസു( ആറ്), ആൻസണ് (11) എന്നിവരെ പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും കുട്ടികളുടെ ആശുപത്രിയിലുമായി പ്രവേശിപ്പിച്ചു. ഇവരിൽ അനിതയ്ക്കും കുഞ്ഞൂഞ്ഞിനും ആന്റോയ്ക്കും സാരമായ പരിക്കാണുള്ളത്. ഇവർ മലയാറ്റൂരിൽ പോയി മടങ്ങുകയായിരുന്നുവെന്നാണ് ആദ്യഘട്ടത്തിൽ മനസിലായിട്ടുള്ളത്. ഇന്നുപുലർച്ചെ അഞ്ചേകാലോടെ എം.സി റോഡിൽ കുറവിലങ്ങാട് പോലീസ് സ്റ്റേഷന് സമീപമായിരുന്നു അപകടം. കോട്ടയം ഭാഗത്തേക്ക് പോകുകയായിരുന്ന കാർ എതിർദിശയിലെത്തിയ ലോറിയിലിടിക്കുകയായിരുന്നു. കാർ പൂർണ്ണമായും വലതുവശത്തുകൂടി പോകുകയായിരുന്ന ലോറിയിൽ ഇടിക്കുകയായിരുന്നു. ലോറി വെട്ടിച്ച് മാറ്റാൻ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗം ലോറിക്കടിയിലേക്ക് കയറിപ്പോയ സ്ഥിതിയിലായിരുന്നു. വിവരമറിഞ്ഞെത്തിയ നാട്ടുകാരും ഫയർഫോഴ്സും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.…
Read Moreപിന്നിൽ തമിഴ്നാട് ലോബിയോ? വെജിറ്റേറിയൻ ഹോട്ടലുകളിൽ അമിതവില ഈടാക്കുന്നു; ചായ്ക്ക് 20, മസാലദേശ-65, ഊണിന് 110 എന്നിങ്ങനെയാണ് വില
കോട്ടയം: നഗരത്തിൽ പ്രവർത്തിക്കുന്ന വെജിറ്റേറിയൻ ഹോട്ടലുകൾ ഭക്ഷണ സാധനങ്ങൾക്ക് അമിത വില ഈടാക്കുന്നതായി പരാതി. ചായയ്ക്കു 15 രൂപയും കാപ്പിക്കു 20 രൂപയും മസാല ദോശ യ്ക്കു 60 രൂപയുമാണ് ഇവർ ഈടാക്കുന്നത്. നഗരത്തിലെ വെജിറ്റേറിയൻ ഹോട്ടലുകളിൽ ഒരു തവണ കയറിയാൽ മതി കുടുംബ ബഡ്ജറ്റ് മുഴുവൻ തകരാറിലാവും. യാതൊരു മുന്നറിയിപ്പുമില്ലാതെ തോന്നുംപടി വില കൂട്ടുകയാണ് നഗരത്തിലെ ഇത്തരം ഹോട്ടലുകൾ. മറ്റ് ഹോട്ടലുകൾ ചായയ്ക്കും കാപ്പിക്കുമൊക്കെ 10 രൂപാ മുതൽ 12 രൂപവരെ ഈടാക്കുന്പോഴാണ് വെജിറ്റേറിയൻ ഹോട്ടലുകൾ 15ഉം 20ഉം രൂപാ വരെ വാങ്ങുന്നത്. അടുത്തിടെ കാപ്പിക്ക് 15 രൂപയായിരുന്നെങ്കിലും ഒരു മുന്നിയിപ്പുമില്ലാതെയാണ് 20 രൂപയാക്കിയത്. പച്ചക്കറി വിലയുടെ പേരിലാണ് മസാല ദോശയ്ക്ക് കുത്തനെ വിലകൂട്ടിയത്. എത്ര പച്ചക്കറിയുടെ വില കൂടിയാലും മാവിൽ ഉരുളക്കിഴങ്ങും ഉള്ളിയും ചേർത്തുള്ള മസാല ചേർത്തുണ്ടാക്കുന്ന ദോശയ്ക്ക് എങ്ങനെ 65 രൂപയാകുമെന്നാണ് സാധാരണക്കാരുടെ…
Read Moreഇടുക്കിക്കാരുടെ അഭിമാനം..! ഗൂഗിൾ ഹാൾ ഓഫ് ഫെയിം പട്ടികയിൽ പ്ലസ് വൺ വിദ്യാർഥി ജൂബിറ്റ് ജോൺ; ഗൂഗിളിന്റെ പിഴവ് ചൂണ്ടിക്കാട്ടിയതിനാണ് അംഗീകാരം ലഭിച്ചത്
നെടുങ്കണ്ടം: ഗൂഗിൾ ഹാൾ ഓഫ് ഫെയിം പട്ടികയിൽ ഇടംനേടി പതിനാറുകാരൻ. ഇടുക്കി തേർഡ്ക്യാന്പ് കിഴക്കേമുറി ജൂബിറ്റ് ജോണാണ് ഗൂഗിളിന്റെ അംഗീകാരം നേടിയത്. ഇന്ത്യയിൽനിന്ന് ഈ അംഗീകാരം നേടുന്ന ഏറ്റവും പ്രായംകുറഞ്ഞ വ്യക്തിയാണു ജൂബിറ്റ്. ഗൂഗിളിന്റെ പിഴവ് ചൂണ്ടിക്കാട്ടിയതിനാണ് അംഗീകാരം ലഭിച്ചത്. ആരുടെ ജി മെയിൽ അക്കൗണ്ടും ഹാക്ക് ചെയ്യാമെന്നു കണ്ടെത്തി ഇതു ഗൂഗിളിനെ അറിയിക്കുകയായിരുന്നു. ജിമെയിൽ ഹാക്ക് ചെയ്യുന്നതുവഴി അതുമായി ബന്ധിപ്പിച്ചിരിക്കുന്ന ഫേസ് ബുക്ക് ഉൾപ്പെടെ ഒരാളുടെ എല്ലാ അക്കൗണ്ടുകളിലും കടന്നുകയറാൻ കഴിയും. ഇതുവഴി ഒരാളുടെ സ്വകാര്യ വിവരങ്ങൾ ചോർത്തിയെടുക്കാമെന്നും ജൂബിറ്റ് കാണിച്ചുകൊടുത്തു. ഗൂഗിൾ അവകാശപ്പെടുന്ന പ്രൈവസി ഇല്ലാതെയാക്കാൻ കഴിയുമെന്ന ജൂബിറ്റിന്റെ കണ്ടെത്തൽ അംഗീകരിച്ച ഗൂഗിൾ ഈ പിഴവ് പരിഹരിക്കാൻ നടപടി തുടങ്ങിയിട്ടുണ്ട്. വിരലിലെണ്ണാവുന്ന മലയാളികൾ മാത്രമാണു ഗൂഗിൾ ഹാൾ ഓഫ് ഫെയിം പട്ടികയിൽ ഇതുവരെ ഇടംനേടിയിട്ടുള്ളത്. ഗൂഗിളിന്റെ സെർച്ച് എൻജിൻ, വെബ്സൈറ്റുകൾ, ആപ്പുകൾ തുടങ്ങിയവയിലെ സുരക്ഷാപാളിച്ചകൾ…
Read Moreഅമ്മയേയും കാത്ത് മക്കൾ..! ഹർത്താൽ ദിനത്തിൽ ദമ്പതികളെ കാണാതായ സംഭവം; തീർഥാടന കേന്ദ്രങ്ങൾ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം തുടങ്ങി
കുമരകം: ഹർത്താൽ ദിനത്തിൽ പുതിയ കാറിൽ ഭക്ഷണം വാങ്ങാൻ പോയ ദമ്പതികളെ കാണാതായ സംഭവത്തിൽ പോലീസ് അന്വേഷണം ഉൗർജിതം. അറുപറ പാലത്തിനു സമീപം ഒറ്റക്കണ്ടത്തിൽ ഹാഷിം(42), ഭാര്യ ഹബീബ(37) എന്നിവരെ കാണാതായതായാണ് ബന്ധു മുഹമ്മദ് അഷ്റഫ് കുമരകം പോലീസിൽ പരാതി നൽകിയത്. തീർഥാടന കേന്ദ്രങ്ങൾ കേന്ദ്രീകരിച്ചാണ് പോലീസിന്റെ അന്വേഷണം പുരോഗമിക്കുന്നത്. ഇന്നലെ തമിഴ്നാട്ടിലെ ഏർവാടിയിൽ ദന്പതികളെ കണ്ടതായി മലയാളിയായ കാർ ഡ്രൈവർ റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ അറുപറയിൽ നിന്നും കാണാതായ ഹാഷിമും ഭാര്യ ഹബീബയുമല്ല അതെന്നും കണ്ടെത്തുകയായിരുന്നു. ഇടുക്കിയിലെ പ്രധാന തീർഥാടന കേന്ദ്രങ്ങളിൽ ഇന്നലെ ദമ്പതികൾക്കായി തെരച്ചിൽ നടത്തിയിരുന്നു. തിരുവനന്തപുരത്തെ ബീമാപള്ളി പരിസരത്തുവച്ച് ദമ്പതികളെ കണ്ടതായി സ്ഥിരീകരിക്കാത്ത റിപ്പോർ്ട്ടുകളുണ്ടെന്നും കുമരകം എസ്ഐ ജി. രജൻ കുമാർ പറഞ്ഞു. വ്യാഴാഴ്ച രാത്രി ഒന്പതിന് ഹാഷിമിന്റെ 13-ഉം എട്ടും വയസുള്ള മക്കളോടും പിതാവിനോടും കോട്ടയത്തുനിന്നു ഭക്ഷണം വാങ്ങി…
Read Moreഞങ്ങളെ ഇല്ലാതാക്കിട്ട് വളരണ്ട..! ജൻ ഒൗഷധി കടകൾ അട്ടിമറിക്കാൻ നീക്കമെന്നു സംശയം; തുറന്നിരിക്കുന്നത് ജനങ്ങളുടെ ശ്രദ്ധ പെട്ടെന്നു കിട്ടാത്ത സ്ഥലങ്ങളിൽ
സോനു തോമസ് കോട്ടയം: കേന്ദ്രസർക്കാർ കുറഞ്ഞ വിലയ്ക്കു പൊതുജനങ്ങൾക്കു മരുന്നുകൾ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ തുടക്കമിട്ട ജൻ ഒൗഷധി മെഡിക്കൽ സ്റ്റോറുകൾ അട്ടിമറിക്കാൻ നീക്കമെന്ന സംശയം ബലപ്പെടുന്നു. ലൈസൻസ് സ്വന്തമാക്കിയ പലരും സ്റ്റോറുകൾ തുടങ്ങാതെ നീട്ടിക്കൊണ്ടു പോവുകയാണ്. സ്റ്റോർ തുടങ്ങിയ ചിലർ ജനങ്ങളുടെ ശ്രദ്ധ പെട്ടെന്നു കിട്ടാത്ത സ്ഥലത്താണു സ്റ്റോറുകൾ തുറന്നിരിക്കുന്നത്. ഇതുകൊണ്ടു ജനങ്ങൾക്ക് ഇതിന്റെ പ്രയോജനം കിട്ടാതെ പോവുകയാണ്. ജൻ ഒൗഷധി മെഡിക്കൽ സ്റ്റോറുകളെ വലിയ ഭീഷണിയായിട്ടാണു പല മരുന്നുകച്ചവടക്കാരും കണ്ടിരുന്നത്. അതുകൊണ്ടുതന്നെ ഒൗഷധവ്യാപാരവുമായി ബന്ധമുള്ള പലരും ലൈസൻസ് സ്വന്തമാക്കിയെന്നും ഇവർ സ്റ്റോർ തുറക്കാതെ ഒളിച്ചുകളിക്കുകയുമാണെന്ന ആരോപണമാണ് ഉയരുന്നത്. ജീവൻ രക്ഷാ ഒൗഷധങ്ങളടക്കം അന്പതു ശതമാനത്തിലധികം വിലക്കുറവിൽ പൊതുജനങ്ങൾക്കു ലഭ്യമാക്കാനാണ് ജൻ ഒൗഷധി സ്റ്റോറുകൾ കേന്ദ്രസർക്കാർ പ്രഖ്യാപിച്ചത്. 50 സ്റ്റോറുകൾ തുറന്നില്ല ലൈസൻസ് ലഭിച്ചിട്ടും കോട്ടയം ജില്ലയിലെ പകുതിയോളം ജൻ ഒൗഷധി മെഡിക്കൽ സ്റ്റോറുകൾ ഇതുവരെ തുടങ്ങിയിട്ടില്ല. …
Read More