ഏറ്റുമാനൂർ: ഹർത്താൽ ദിനത്തിൽ കോട്ടയം മെഡിക്കൽ കോളജിലെ കാൻസർ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും കാരുണ്യസ്പർശവുമായി സൺഡേസ്കൂൾ വിദ്യാർഥികൾ. പുന്നത്തുറ വെള്ളാപ്പള്ളി സെന്റ് തോമസ് ഇടവകയിലെ സൺഡേസ്കൂൾ വിദ്യാർഥികളാണ് ഇന്നലെ വികാരി റവ. ഡോ. സോണി മുണ്ടുനടയ്ക്കലിന്റെ നേതൃത്വത്തിൽ കാൻസർ വിഭാഗത്തിൽ രോഗികളും കൂട്ടിരിപ്പുകാരുമായി ആയിരത്തിലേറെപ്പേർക്ക് ഉച്ചഭക്ഷണം വിളന്പി നൽകിയത്. വികാരി റവ. ഡോ. സോണി മുണ്ടുനടയ്ക്കലിന്റെ നേതൃത്വത്തിൽ പുന്നത്തുറ വെള്ളാപ്പള്ള ഇടവകാംഗങ്ങൾ എല്ലാ വെള്ളിയാഴ്ചകളിലും ഹർത്താൽ ദിവനങ്ങളിലും മെഡിക്കൽ കോളജ് കാൻസർ വിഭാഗത്തിൽ ‘അലിവ്’ എന്ന പേരിൽ സൗജന്യ ഉച്ചഭക്ഷണ വിതരണം നടത്തുന്നുണ്ട്.അവധിക്കാല വിശ്വാസപരിശീലന പരിപാടിയായ വിശ്വാസോത്സവത്തിന്റെ ഭാഗമായി ഇന്നലെ കുട്ടികളെക്കൂടി ഭക്ഷണവിതരണത്തിൽ ഭാഗമാക്കുകയായിരുന്നു. കാരുണ്യത്തിന്റെ പാഠങ്ങൾ കുട്ടികൾക്കു പകർന്നു നൽകുകയാണ് ലക്ഷ്യമെന്ന് വികാരി ഫാ. സോണി മുണ്ടുനടയ്ക്കൽ പറഞ്ഞു.കാൻസർ വിഭാഗത്തിൽ ഭക്ഷണ വിതരണത്തിൽ പങ്കാളികളായ കുട്ടികൾ മറ്റ് രണ്ടു വാർഡുകളിൽകൂടി രോഗികളെ സന്ദർശിക്കുകയും അവർക്ക് ആശ്വാസം പകരുകയും…
Read MoreCategory: Kottayam
മകളെ കാഴ്ച വയ്ക്കണമെന്ന് ആവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ അമ്മയ്ക്ക് നിരന്ത ശല്യം; പരാതിപ്പെട്ടപ്പോൾ മകളെ അപമാനിക്കാൻ ശ്രമം; യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു
കോട്ടയം: പതിമൂന്നുകാരിയോട് അപമര്യാദയായി പെരുമാറിയ അയൽവാസിയെ കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റു ചെയ്തു. പാറത്തോട് സ്വദേശിയായ മൈക്കാട് പണിക്കാരനായ സാബു (45) വാണ് അറസ്റ്റിലായത്. മകളെ തനിക്ക് കാഴ്ച വയ്ക്കണമെന്ന് പെണ്‍കുട്ടിയുടെ അമ്മയോട് നിരന്തരം ശല്യപ്പെടുത്തി വരികയായിരുന്നുവെന്നും പോലീസ് അന്വേഷണത്തിൽ വ്യക്തമായി. ഇന്നലെയാണ് പെണ്‍കുട്ടിയോട് മോശമായി പെരുമാറിയത്. ഇതേ തുടർന്നാണ് വീട്ടുകാർ പോലീസിന് പരാതി നല്‍കിയത്. അയൽവാസിയുടെ നിരന്തരമുള്ള ശല്യം സഹിച്ചുകഴിയുകയായിരുന്നു വീട്ടമ്മ. അമ്മ എതിർത്തതോടെയാണ് മകളെക്കൂടി ശല്യപ്പെടുത്താൻ തുടങ്ങിയത്. ഇതോടെയാണ് പരാതിയുമായി പോലീസിനെ സമീപിച്ചത്. ഇന്നു രാവിലെയാണ് പ്രതിയെ അറസ്റ്റു ചെയ്തത്.
Read Moreജിഷ്ണുവിന്റെ അമ്മയ്ക്കെതിരായ നടപടി ക്രൂരവും അധാർമികവും; കുറ്റക്കാരായ പോലീസ് ഉദ്യോഗസ്ഥരെ അടിയന്തിരമായി സസ്പെൻഡ് ചെയ്യണമെന്ന് മാണി
കോട്ടയം: ജിഷ്ണു പ്രണോയിയുടെ മാതാവ് മഹിജയെ റോഡിലിട്ട് വലിച്ചിഴച്ച നടപടി ക്രൂരവും നിന്ദ്യവും അധാർമ്മികവുമാണെന്ന് കേരള കോൺഗ്രസ്-എം ചെയർമാൻ കെ.എം.മാണി. കുറ്റക്കാരായ പോലീസ് ഉദ്യോഗസ്ഥരെ അടിയന്തിരമായി സസ്പെൻഡ് ചെയ്യണം. ഏക മകൻ മരിച്ച അമ്മയുടെയും കുടുംബത്തിന്റെയും മാനസികാവസ്ഥ മനസിലാക്കാതെ ഡിജിപിയുടെ ഓഫീസിന് മുൻപിൽ സമരം പാടില്ലെന്ന സാങ്കേതികത്വം പറഞ്ഞ് സമരക്കാരെ മർദ്ദിച്ചത് അംഗീകരിക്കാൻ കഴിയുന്ന നടപടിയല്ലെന്നും അദ്ദേഹം പറഞ്ഞു. അമ്മയെ മർദ്ദിക്കാൻ പോലീസ് കാണിച്ച ആവേശം ജിഷ്ണുവിന്റെ മരണത്തിന് ഉത്തരവാദികളായ പ്രതികളെ അറസ്റ്റ് ചെയ്യുന്നതിൽ കാണിക്കണമായിരുന്നു. പലർക്കും പല നീതി എന്നത് അംഗീകരിക്കാൻ സാധിക്കില്ല. പോലീസ് ഹെഡ്ക്വാർട്ടേഴ്സിനു മുമ്പിൽ നടന്ന സംഭവത്തെ കുറിച്ച് നിഷ്പക്ഷമായ അന്വേഷണം നടത്താൻ സർക്കാർ തയാറാകണമെന്നും കെ.എം.മാണി ആവശ്യപ്പെട്ടു.
Read Moreഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവതിയെ കെടിഡിസി ജീവനക്കാരൻ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു; യുവതിയുടെ പരാതിയിൽ യുവാവിനെ അറസ്റ്റു ചെയ്തു
ചങ്ങനാശേരി: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട് വിവാഹവാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച കേസിൽ യുവാവിനെ അറസ്റ്റുചെയ്തു. തിരുവല്ല ഓതറ സ്വദേശിയും പീരുമേട്ടിൽ കെടിഡിസി ജീവനക്കാരനുമായ ഹരി(20)യാണ് അറസ്റ്റിലായത്. ചങ്ങനാശേരി നഗരത്തിലെ ഒരു കോളജിലെ വിദ്യാർഥിനിയും തൃക്കൊടിത്താനം സ്വദേശിനിയുമായ യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ പോലീസ് അറസ്റ്റുചെയ്തത്. വിവാഹവാഗ്ദാനം നടത്തി പരുന്തുംപാറയിലും കുമളിയിലും കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് യുവതി പരാതി നൽകിയിരിക്കുന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ ഷാഡോ പോലീസ് സംഘം യുവാവിനെ പീരുമേട്ടിൽനിന്ന് അറസ്റ്റുചെയ്യുകയായിരുന്നു. സിഐ ബിനു വർഗീസ്, തൃക്കൊടിത്താനം എസ്ഐ പി.കെ.രവി, ഷാഡോ ടീം അംഗങ്ങളായ എഎസ്ഐ കെ.കെ.റെജി, ആന്റണി സെബാസ്റ്റ്യൻ തുടങ്ങിയവർ അറസ്റ്റിനു നേതൃത്വം നൽകി.
Read Moreസഹോദരങ്ങളെ കമിതാക്കളായി ചിത്രീകരിച്ച സംഭവം; പോലീസിനൊപ്പം എത്തിയത് ഗുണ്ട കളെന്ന് സംശയം;3പോലീസുകാർ ഉൾപ്പെടെ 8 പേരാണ് വീട്ടിലെത്തിയതെന്ന് വീട്ടുടമ
ഏറ്റുമാനൂർ: അർദ്ധരാത്രിയിൽ വീട്ടിൽ അതിക്രമിച്ചുകയറിയ പോലീസ് സഹോദരങ്ങളെ കമിതാക്കളായി ചിത്രീകരിച്ച് മാനസികമായി ബുദ്ധിമുട്ടിക്കുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്ത സംഭവത്തിൽ ദുരൂഹതയേറുന്നു.യുവതിയെ കാണാനില്ലെന്നുള്ള പരാതിയുടെ പേരിൽ മുളന്തുരുത്തി പോലീസാണ് കാണക്കാരി വടക്കേമറ്റപ്പള്ളിൽ ജോസ് മാത്യുവിന്റെ വീട്ടിൽ അർദ്ധരാത്രിയിൽ കയറി അതിക്രമം കാട്ടിയത്. കഴിഞ്ഞ 30ന് രാത്രി ഒരുമണിയോടെയായിരുന്നു സംഭവം.രാത്രിയിൽ ജോസ് മാത്യുവിന്റെ വീട് വളഞ്ഞ പോലീസ് വാതിൽ ബലമായി തള്ളിത്തുറന്ന് ഉള്ളിൽ കടക്കുകയും അദ്ദേഹത്തിന്റെ മകനാണ് യുവതിയെ തട്ടിക്കൊണ്ടുപോയതെന്ന് ആരോപിച്ച് ഭീഷണിപ്പെടുത്തുകയുമായിരുന്നു. ജോസ് മാത്യുവിന്റെ മകനെയും മകളെയും കമിതാക്കളായി ചിത്രീകരിച്ച് ആക്ഷേപിക്കുകയും മാനസികമായി ബുദ്ധിമുട്ടിക്കുകയും ചെയ്തു.ഒടുവിൽ ജോസ് മാത്യു ഐ ജി ഓഫീസുമായി ബന്ധപ്പെടുകയും ഐ ജി ഓഫീസിൽനിന്ന് കർശന നിർദേശം നൽകുകയും ചെയ്തതോടെയാണ് പോലീസ് പിന്തിരിഞ്ഞ്. യൂണിഫോമിലുള്ള മൂന്ന് പോലീസ് ഉദ്യോഗസ്ഥരും കാണാതായ യുവതിയുടെ പിതാവെന്ന് കരുതുന്ന ഒരാളും ഉൾപ്പെടെ എട്ടുപേരാണ് പോലീസ് ജീപ്പിൽ എത്തിയത്. യൂണിഫോമിലുണ്ടായിരുന്നത്…
Read Moreഒഴിഞ്ഞുപോ..! മൂന്നാറിലെ കൈയേറ്റക്കാരെ അനുകൂലിക്കുന്ന കോണ്‍ഗ്രസുകാരെ പുറ ത്താക്കും; മാധ്യമങ്ങൾക്കെതിരായ സിപിഎം നിലപാട് ശരിയല്ലെന്ന് എം.എം. ഹസൻ
മൂന്നാർ: മൂന്നാറിൽ കൈയേറ്റക്കാരെ സംരക്ഷിക്കുന്ന കോണ്‍ഗ്രസുകാരെ പുറത്താക്കുമെന്ന് കെപിസിസി അധ്യക്ഷൻ എം.എം.ഹസൻ. മൂന്നാറിലെ കൈയേറ്റക്കാർക്ക് അനുകൂലമായി നിലകൊണ്ട എ.കെ.മണിയോട് വിശദീകരണം തേടുമെന്നും ഹസൻ മൂന്നാറിൽ പറഞ്ഞു. കൈയേറ്റം പുറത്തുകൊണ്ടുവരുന്ന മാധ്യമങ്ങൾക്കെതിരായ സിപിഎം നിലപാട് ശരിയല്ലെന്നും ഹസൻ പറഞ്ഞു. കൈയേറ്റ മാഫിയക്കെതിരേ നടപടി ആവശ്യപ്പെട്ട് മൂന്നാറിൽ ഹസൻ സത്യാഗ്രഹം നടത്തുന്നുണ്ട്.
Read Moreആർക്കും വേണ്ടേ ഞങ്ങൾക്ക് വേണം..! ഇതരസംസ്ഥാന തൊഴിലാളികൾക്കായി സിപിഐ സംഘടന രൂപീകരിച്ചു ; കേരള മൈഗ്രന്റ് വർക്കേഴ്സ് യൂണിയൻ എന്നാണ് പേര്
കോട്ടയം: ഇതരസംസ്ഥാന തൊഴിലാളികളുടെ പേരിൽ പുതിയ സംഘടന രൂപീകരിച്ചു. കേരള മൈഗ്രന്റ് വർക്കേഴ്സ് യൂണിയൻ എന്ന പേരിൽ സിപിഐയുടെ തൊഴിലാളി സംഘടനയായ എഐടിയുസിയാണ് പുതിയ സംഘടന രൂപീകരിച്ചത്. ഇന്നലെ കോട്ടയത്ത് നടന്ന യൂണിയന്റെ പ്രഥമ സമ്മേളനം സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തിന്റെ എല്ലാ മേഖലയിലെയും സാന്നിധ്യമായ ഇതര സംസ്ഥാന തൊഴിലാളികൾക്കായി സർക്കാർ പ്രത്യേക നിയമ പരിരക്ഷ ഉറപ്പ് വരുത്തണമെന്ന് കാനം രാജേന്ദ്രൻ പറഞ്ഞു. ഇതര സംസ്ഥാന തൊഴിലാളികളില്ലാതെ ഇന്ന് കേരളത്തിലെ ഒരു ദിവസവും മുന്നോട്ട് ചലിക്കില്ലെന്നതാണ് വസ്തുത. എന്നിട്ടും മിനിമം കൂലി നിയമപരിരക്ഷയിലൂടെ ഉറപ്പാക്കിയ കേരളത്തിൽ നാമമാത്രമായ കൂലിയും ആവശ്യത്തിനു അടിസ്ഥാന സൗകര്യവും നൽകാതെ ഇത്തരക്കാരെ ചൂഷണം ചെയ്യുകയാണെന്നും കാനം രാജേന്ദ്രൻ കുറ്റപ്പെടുത്തി. യോഗത്തിൽ എഐടിയുസി ജില്ലാ സെക്രട്ടറി വി.കെ. സന്തോഷ് കുമാർ അധ്യക്ഷത വഹിച്ചു. എഐടിയുസി സംസ്ഥാന സെക്രട്ടറി കെ.പി.…
Read Moreചാണ്ടിച്ചായൻ ശരിയാക്കുമോ..! യഥാസമയം സർവീസ് ചെയ്തില്ല കോട്ടയത്തെ 4 ലോ ഫ്ലോർ ബസുകൾ കട്ടപ്പുറത്ത്; ബസിന്റെ ഗ്ലാസ് മാറുന്നതിനു മാത്രം 30,000 രൂപയുടെ ചിലവ്
കോട്ടയം: കോട്ടയം ഡിപ്പോയിലെ 10 കെഎസ്ആർടിസി ലോ ഫ്ലോർ ബസിൽ നാലെണ്ണവും കട്ടപ്പുറത്ത്. ബസുകൾ കട്ടപ്പുറത്തായിട്ട് ഒരു മാസത്തിലേറെയായി. ചില്ലു തകർന്നും എൻജിൻ, മെക്കാനിക്കൽ തകരാർ മൂലമാണ് നാലു ബസുകളും ഗാരേജിൽ കയറിയത്. കളമശേരിയിലെ വോൾവോ ബസുകളുടെ സർവീസ് സെന്ററിൽനിന്നു മെക്കാനിക്കുകൾ എത്തി വാഹനങ്ങൾ യഥാസമയം സർവീസ് ചെയ്യാത്തതാണ് ആഴ്ചകളായി ബസുകൾ ഗാരേജിൽ വിശ്രമിക്കാൻ കാരണമെന്ന് അധികൃതർ പറഞ്ഞു. വശങ്ങളിലെ ചില്ലു തകർന്നു വിശ്രമത്തിലായ ലോ ഫ്ലോർ ബസിന്റെ ഗ്ലാസ് മാറുന്നതിനു 30,000 രൂപയിലേറെ ചെലവു വരുമെന്ന് അധികൃതർ പറയുന്നു. വാഹനങ്ങൾ തകരാറിലായ വിവരം ആഴ്ചകൾക്കു മുന്‍പേ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നെങ്കിലും തുടർ നടപടികളുണ്ടായില്ല. തിരുവഞ്ചൂർ രാധാകൃഷ്ണൻ ഗതാഗതമന്ത്രിയായിരിക്കേയാണു കോട്ടയം ഡിപ്പോയിലേക്കു 10 എസി ലോ ഫ്ലോർ ബസുകൾ അനുവദിച്ചത്. എറണാകുളം, തിരുവന്തപുരം, ഈരാറ്റുപേട്ട, മുണ്ടക്കയം, ചെങ്ങന്നൂർ എന്നിവിടങ്ങളിലേയ്ക്കായിരുന്നു ബസുകളുടെ സർവീസ്. നോണ്‍ എസി ബസുകളുടെ സർവീസും…
Read Moreകണ്ടതും കേട്ടതും..! നഗരത്തിൽ പാർക്ക് ചെ യ്യണോ, എങ്കിൽ100 രൂപ കൈയിൽ കരുതി ക്കോ; ടൗണിലെ പാർക്കിംഗ് ഫീസ് കൂട്ടിയത് കരാറുകാർക്ക് വേണ്ടിയെന്ന് ആക്ഷേപം
കോട്ടയം: നഗരത്തിൽ പാർക്കിംഗിന്റെ പേരിൽ പകൽക്കൊള്ള. ചെറിയ ഫീസ് ഈടാക്കി വാഹനപാർക്കിംഗ് നടത്തിയിരുന്ന നഗരസഭ ഇപ്പോൾ കൊടുംകൊള്ളയാണ് നടത്തുന്നത്. ഇതിന്റെ പേരിൽ വൻഅഴിമതി നടക്കുന്നതായുള്ള ആരോപണം ഉയർന്നിരിക്കെയാണ് ജനങ്ങളെ പിഴിയുന്നത് ഇന്നു മുതൽ തുടങ്ങിയത്. അനുപമ തിയറ്ററിനു എതിർവശത്തുള്ള പാർക്കിംഗ് ഏരിയായിൽ ആദ്യ രണ്ടു മണിക്കൂറിനു 20 രൂപയും തുടർന്നു വരുന്ന ഓരോ മണിക്കൂറിനും അഞ്ച് രൂപയും ഇന്നു മുതൽ നല്‍കണം. രാവിലെ മുതൽ വൈകുന്നേരം വരെ പാർക്ക് ചെയ്യുന്ന ഒരാൾക്ക് 70 രൂപയോളം ചെലവ് വരും. കോട്ടയം നഗരസഭയുടെ ഉടമസ്ഥതയിലുള്ള പാർക്കിംഗ് ഏരിയായിൽ ഫീസ് പിരിക്കുന്നത് പുറം കരാറുകരാണ്. ഇതിന്റെ മറവിൽ വൻഅഴിമതി നഗരസഭ ഭരണാധികാരികൾ നടത്തുന്നുണ്ടെന്ന് ആരോപണം ഉയർന്നിട്ട് നാളേറെയായി. പുറം കരാർ എടുക്കുന്നവരേറെയും കൗണ്‍സിലർമാരുമായി ബന്ധപ്പെട്ട് നിൽക്കുന്നവരാണെന്നും പറയപ്പെടുന്നു. മുന്‍പു ദിവസം 20 രൂപയായിരുന്നു ഫീസ് ഈടാക്കിയിരുന്നത്. ഭരണപ്രതിപക്ഷ ഭേദമെന്യെ എല്ലാ കൗണ്‍സിലർമാരും…
Read Moreഇവിടെ പറ്റത്തില്ല..! 20 മുട്ടകളുമായിപെരുമ്പാ മ്പ് കച്ചിത്തുറുവിനു കീഴിൽ; പാമ്പിനെയും മുട്ടയും കാണാൻ വൻ ജനക്കൂട്ടം; ഫോറസ്റ്റുകാ രെത്തി പാമ്പിനെ കാട്ടിലേക്ക് കൊണ്ടുപോയി
കടുത്തുരുത്തി: 20 മുട്ടകളുമായി അടയിരുന്ന പെരുമ്പാമ്പിനെ കാണാൻ ജനപ്രവഹം. ഇന്നലെ രാവിലെ മാഞ്ഞൂർ സൗത്തിലാണ് സംഭവം. രണ്ടര മീറ്ററിലേറേ നീളവും 25 കിലോഗ്രാമോളം തൂക്കവുമുള്ള പാന്പിനെയാണ് അടയിരിക്കുന്ന നിലയിൽ കണ്ടെത്തിയത്. കോടികുളം ശശീന്ദ്രന്റെ വീട്ടിലെ കച്ചിത്തുറുവിന്റെ അടിയിൽനിന്നാണ് പാന്പിനെയും മുട്ടകളെയും കണ്ടെത്തിയത്. രാവിലെ കച്ചി അടുക്കാനായി സ്ഥലം ഒരുക്കുന്പോളാണു വീട്ടുകാർ പാമ്പിനെ കണ്ടത്. തുടർന്ന് വാർഡ് മെംബറും പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ മഞ്ജു അജിത്തിനെ വിവരം അറിയിച്ചു. പത്തരയോടെ കോട്ടയം എസ്ടിപിയിൽനിന്നു ഫോറസ്റ്റുകാർ എത്തിയാണു പാമ്പിനെ പിടിച്ചത്. ഇതിനിടെ, വാർത്ത കാട്ടുതീ പോലെ പരന്നതോടെ സ്ഥലത്തേക്കു ജനപ്രവാഹമായി. ജനം കൂടിയതോടെ കടുത്തുരുത്തി പോലീസും സ്ഥലത്തെത്തി.മാഞ്ഞൂർ പഞ്ചായത്ത് പ്രസിഡന്റ് ജോണ്‍ നീലംപറമ്പിൽ, പഞ്ചായത്തംഗം ബിനോയി ഇമ്മാനുവേൽ, വൈസ് പ്രസിഡന്റ് മഞ്ജു അജിത്ത് എന്നിവരും ജനക്കൂട്ടത്തെ നിയന്ത്രിക്കാനും മറ്റുമായി രംഗത്തുണ്ടായിരുന്നു.
Read More