കോട്ടയം: പാറമ്പുഴ കൂട്ടക്കൊല കേസിൽ വിചാരണ പൂർത്തിയായി. വിധി പറയുന്നതിനായി കേസ് തിങ്കളാഴ്ചത്തേക്ക് മാറ്റി. പാറമ്പു ഴ മൂലേപ്പറമ്പിൽ ലാലസൻ (71), ഭാര്യ പ്രസന്നകുമാരി (62), മകൻ പ്രവീണ് ലാൽ (28) എന്നിവരെ കൊലപ്പെടുത്തിയ കേസിൽ ഫിറോസാബാദിലെ ചേരിപ്രദേശത്ത് രഹന എന്നു പേരുള്ള വീട്ടിൽ പരേതനായ കൈലാസ് ചന്ദ്രയുടെ മകൻ നരേന്ദ്ര കുമാർ (26) ആണ് പ്രതി. 2015 മേയ് 16ന് രാത്രി 12നാണ് കൊല നടത്തിയത്. സംഭവത്തിനു ശേഷം മുങ്ങിയ പ്രതിയെ 22ന് പാന്പാടി സിഐ സാജു വർഗീസിന്റെ നേതൃത്വത്തിൽ കോട്ടയത്തുനിന്നു പോയ ഏഴംഗ പോലീസ് സംഘം ആണ് അറസ്റ്റു ചെയ്തത്. പ്രിൻസിപ്പൽ ജില്ലാ ജഡ്ജി ശാന്തകുമാരി മുന്പാകെയാണ് വിചാരണ പൂർത്തിയായത്. പ്രോസിക്യൂഷൻ 53 സാക്ഷികളെ വിസ്തരിച്ചു. 100 പ്രമാണങ്ങളും 40 തൊണ്ടി സാധനങ്ങളും പ്രോസിക്യൂഷൻ ഹാജരാക്കി. പ്രോസിക്യൂഷനു വേണ്ടി രഞ്ജിത് ജോണും പ്രതിക്കു വേണ്ടി…
Read MoreCategory: Kottayam
സുന്ദരിപ്പെണ്ണേ..! സർക്കാർ ഓഫീസിലെ ജീവനക്കാരിയോട് സഹപ്രവർത്തകൻ മോശമായ സംസാരിക്കുകയും സ്പർശിക്കുകയും ചെയ്ത തായി പരാതി
കോട്ടയം: കേന്ദ്ര സർക്കാർ ഓഫീസിലെ ജീവനക്കാരിയോട് അതേ ഓഫീസിലെ ജീവനക്കാരൻ മോശമായി പെരുമാറിയതിന് വെസ്റ്റ് പോലീസ് കേസെടുത്തു. ആരോപണ വിധേയനായ ജീവനക്കാരനെ ഇന്ന് അറസ്റ്റു ചെയ്തേക്കും. അക്കൗണ്ട് വിഭാഗത്തിലാണ് രണ്ടു പേരും ജോലി ചെയ്യുന്നത്. അനാവാശ്യ വാക്കുകൾ സംസാരിക്കുകയും ദേഹത്ത് സ്പർശിക്കുകയും ചെയ്തുവെന്നാണ് വനിതാ ജീവനക്കാരി പോലീസിന് മൊഴി നല്കിയിരിക്കുന്നത്. ഇതനുസരിച്ച് 354 വകുപ്പനുസരിച്ചാണ് കേസ് രജിസ്റ്റർ ചെയ്തത്. എന്നാൽ ഓഫീസ് സംബന്ധിച്ച് ഇരുവരും തമ്മിൽ ഈഗോയുണ്ടെന്നും അതായിരിക്കാം കേസിനു പിന്നിലെന്ന സൂചനയും പോലീസ് നല്കുന്നുണ്ട്.
Read Moreകുടിവെള്ളം തായോ കുടിവെള്ളം തായോ..! ജീവിതം വെള്ളത്തിനു നടുവിൽ; കുടിക്കാൻ ഒരു തുള്ളിപോലും ഇല്ല; കുടിവെള്ളത്തിനായി നെട്ടോട്ടമോടി നാട്ടുകാർ
കുമരകം: വെള്ളത്തിനു നടുവിലാണു ജീവിതമെങ്കിലും കുടിക്കാൻ ഒരു തുള്ളിപോലും ഇല്ലാതെ വലയുകയാണ് ജില്ലയുടെ പടിഞ്ഞാറൻ പഞ്ചായത്തുകൾ. കുമരകം, തിരുവാർപ്പ്, അയ്മനം തുടങ്ങിയ പഞ്ചായത്തുകളിലെ ജനങ്ങളാണ് ദാഹജലത്തിനായി പരക്കം പായുന്നത്.34 കോടി രൂപ ചെലവിട്ട് നടപ്പാക്കിയ തിരുവാർപ്പ്കുമരകം ശുദ്ധജല പദ്ധതിയിലൂടെ ആഴ്ചയിൽ രണ്ടു ദിവസം ലഭിക്കുന്നത് ഉപ്പുവെള്ളം. കനത്ത വരൾച്ചയെ തുടർന്ന് വറ്റിക്കൊണ്ടിരിക്കുന്ന ജലാശയങ്ങളിൽ ഉപ്പുള്ള മലിനജലമാണുള്ളത്. അതിനാൽ എല്ലാ ആവശ്യങ്ങൾക്കും വെള്ളം വിലയ്ക്ക് വാങ്ങി ഉപയോഗിക്കേണ്ട ഗതികേടിലാണ് നാട്ടുകാർ.ഇരുപ്പൂ നെൽകൃഷിക്കായി നിർമിച്ച തണ്ണീർമുക്കം ബണ്ടിന്റെ അടിയിലൂടെ യഥേഷ്ടം ഉപ്പുവെള്ളം കയറിക്കൊണ്ടിരിക്കുന്നതിനാൽ പുഞ്ചകൃഷി നശിക്കുന്നതിനോടൊപ്പം കുടിവെള്ളവും കിട്ടാക്കനിയായി മാറിയിരിക്കുകയാണ്. ഷട്ടറിനടിയിൽ കരിങ്കല്ലുവച്ച് നീരൊഴുക്കുണ്ടാക്കി ചെമ്മീൻ വീശിപ്പിടിക്കുന്നതിനു തടയിടാൻ നടപടികളില്ല. ഷട്ടർ പൂർണമായി ഇട്ടിട്ടും കുട്ടനാടൻ തോടുകളിൽ നീരൊഴുക്ക് ഇപ്പോഴും അനുഭവപ്പെടുന്നു.താഴത്തങ്ങാടി ആറ്റിൽ നിന്നും പമ്പു ചെയ്യുന്ന വെള്ളം ചെങ്ങളം കുന്നുംപുറത്തുള്ള ശുദ്ധീകരണ പ്ലാന്റിൽ ശുദ്ധീകരിച്ചാണ് കുമരകത്തും തിരുവാർപ്പിലും വിതരണം…
Read Moreഎല്ലാം കമ്മീഷൻ ശരിയാക്കി..! പൂഞ്ഞാറിലെ തോൽവി: സിപിഎം ശിക്ഷണ നടപടി പൂർത്തിയായി; പൂഞ്ഞാറിലെ ഏരിയാകമ്മറ്റി പുനസംഘടിപ്പിച്ചു
കോട്ടയം: പൂഞ്ഞാർ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥിയുടെ തോൽവിയുമായി ബന്ധപ്പെട്ട് സിപിഎം അന്വേഷണകമ്മീഷന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എടുത്ത ശിക്ഷണ നടപടികൾ പൂർത്തിയായി. പൂഞ്ഞാർ ഏരിയാകമ്മിറ്റിയും പുനഃസംഘടിപ്പിച്ചു പുതിയ സെക്രട്ടറിയെ തെരഞ്ഞെടുത്തു. നേരത്തെ കാഞ്ഞിരപ്പള്ളി ഏരിയാ കമ്മിറ്റി പുനഃസംഘടിപ്പിച്ച് പുതിയ സെക്രട്ടറിയെ തെരഞ്ഞെടുത്തിരുന്നു. ബേബി ജോണ് കമ്മീഷൻ റിപ്പോർട്ട് പരിഗണിച്ച സംസ്ഥാന കമ്മിറ്റി മണ്ഡലത്തിൽ ഉൾപ്പെടുന്ന രണ്ട് ഏരിയാ കമ്മിറ്റികളും പുനഃസംഘടിപ്പിക്കണമെന്ന് നിർദേശിക്കുകയും ജില്ലാ സെക്രട്ടേറിയറ്റംഗം ഉൾപ്പെടെയുള്ളവർക്കെതിരെ സംഘടന നടപടി എടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിന്റെ ഭാഗമായി നേതാക്കൾക്കെതിരെ നേരത്തെ നടപടി എടുത്തിരുന്നു.ഇന്നലെ രാവിലെ ചേർന്ന പൂഞ്ഞാർ ഏരിയാ കമ്മിറ്റി യോഗം പുതിയ ഏരിയ സെക്രട്ടറിയായി സിഐടിയു ഭാരവാഹിയായ കടനാട്ടിൽനിന്നുള്ള കുര്യാക്കോസ് ജോസഫിനെ തെരഞ്ഞെടുത്തു. ഏരിയാ കമ്മിറ്റിയംഗങ്ങളായ പി. മുരളീധരൻ (തിടനാട്), എം.ടി. ദേവസ്യ (പൂഞ്ഞാർ), ഇ. നവാസ്, എ.ഐ. നാഷാദ് (ഈരാറ്റുപേട്ട) എന്നിവരെ ഏരിയാ കമ്മിറ്റിയിൽനിന്ന് ഒഴിവാക്കി ലോക്കൽ…
Read Moreആശങ്കകൾക്ക് വിരാമം..! എസ്എംഇയിലെ കോഴ്സുകൾക്ക് ആരോഗ്യ വാഴ്സിറ്റി അംഗീകാരം; ആരോഗ്യമന്ത്രി കെ.കെ. ഷൈലജയാണ് ഇക്കാര്യം നിയമസഭയിൽ അറിയിച്ചത്
ജോമി കുര്യാക്കോസ് കോട്ടയം: റെഗുലേറ്ററി ബോർഡിന്റെ അനുമതി ലഭിക്കുന്നതോടെ എംജി യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് മെഡിക്കൻ എഡ്യുക്കേഷൻ കോഴ്സുകൾക്ക് ആരോഗ്യ സർവകലാശാലയുടെ അംഗീകാരവും ലഭിക്കും. ഇന്നലെ നിയമസഭയിൽ ഉമ്മൻ ചാണ്ടി ഉന്നയിച്ച സബ്മിഷനു മറുപടി നല്കിയ ആരോഗ്യമന്ത്രി കെ.കെ. ഷൈലജയാണ് ആരോഗ്യ സർവകലാശാലയുടെ അംഗീകാരം ലഭിക്കുമെന്ന് അറിയിച്ചത്. ഇതോടെ വിദ്യാർഥികളുടെ ഭാവി സുരക്ഷിതമാകും. തുല്യതാ സർട്ടിഫിക്കറ്റ് സംബന്ധിച്ചും തുടർപ്രവർത്തനം സംബന്ധിച്ചും തീരുമാനമാകേണ്ടതുണ്ട്. ബിഎസ്സി, എംഎസ്സി മൈക്രോ ബയോളജി, ബിഎംആർടി, എംഎസ്സി ബയോകെമിസ്ട്രി, ബിഎസ്സി എംഎൽടി എന്നീ കോഴ്സുകൾക്കാണു തുടർ നടപടി വേണ്ടിവരുന്നത്. എസ്എംഇ 15 കോഴ്സുകളിൽ ബിഎസ്സി കോഴ്സുകൾക്ക് നഴ്സിംഗ് കൗണ്സിലിന്റെയും ബിഫാം, എംഫാം കോഴ്സുകൾക്ക് ഫാർമസി കൗണ്സിലിന്റെയും അംഗീകാരവുമുണ്ട്. ഇതോടെ നെടുങ്കണ്ടം, പാലാ, ചെറുവാണ്ടൂർ, ചുട്ടിപ്പാറ സെന്ററുകളിലെ വിദ്യാർഥികളുടെ പ്രശ്നം പൂർണമായും പരിഹരിച്ചു. ബിഎസ്സി, എംഎസ്സി മൈക്രോബയോളജി കോഴ്സുകൾക്ക് 2012 വരെ പ്രവേശനം ലഭിച്ചവർക്കു പാരാ…
Read Moreകണ്ടുപഠിക്കട്ടെ ഈ അധ്യാപകനെ..! വൈദ്യു തി കുടിശികയായ ഒരുലക്ഷം രൂപ സ്വന്തം പോ ക്കറ്റിൽ നിന്ന് എടുത്ത് അടച്ച് കോളജ് പൂട്ടി യിടേണ്ട അവസ്ഥ ഒഴിവാക്കി പ്രിൻസിപ്പൽ
കോട്ടയം: നാട്ടകം ഗവ.കോളജിലെ വൈദ്യു തി കുടിശിക സന്തം പോക്കറ്റിൽ നിന്ന് അടച്ച് കോളജ് അടച്ചിടേണ്ട സാഹചര്യം ഒഴിവാക്കാൻ പ്രിൻസിപ്പൽ തീരുമാനിച്ചു. ഇന്ന് ഉച്ചയോടെ പണം അടയ്ക്കുമെന്ന് പ്രിൻസിപ്പൽ ബാബു സെബാസ്റ്റ്യൻ അറി യിച്ചു. 1.15 ലക്ഷം രൂപയാണ് കുടിശിക. മാർച്ച് അവസാനമേ പണം നല്കുകയു ള്ളൂവെന്നാണ് കോളജ് ഡയറക്ടറേറ്റിൽ നിന്ന് ലഭിച്ച മറുപടി. അതുവരെ കാത്തിരി ക്കാനാവില്ല. പണം ഇന്ന് അടച്ചില്ലെങ്കിൽ ഫ്യൂസ് ഉൗരുമെന്ന് കെഎസ്ഇബി ഉദ്യോഗസ്ഥർ മുന്നറിയിപ്പു നല്കിയിരുന്നു. ഇന്നലെ ഫ്യൂസ് ഉൗരാൻ ഉദ്യോഗസ്ഥർ എത്തിയതാണ്. അവരെ അനുനയപ്പിച്ച് പ്രിൻസിപ്പൽ പറഞ്ഞയക്കുകയായിരുന്നു. ഇന്ന് അവസാന തീയതിയാണെന്നും അടച്ചില്ലെങ്കിൽ ഫ്യൂസ് ഉൗരുമെന്നുമറിയിച്ച് ഉദ്യോഗസ്ഥർ മടങ്ങി. ഫ്യൂസ് ഉൗരിയാൽ കോളജ് അടച്ചിടുകയല്ലാതെ മറ്റു മാർഗ മില്ല. പരീക്ഷ നടക്കുന്ന സമയത്ത് വൈദ്യുതി ലഭിക്കാതെ വന്നാ ൽ പ്രാക്ടിക്കൽ, വെള്ളം വിതരണം അടക്കമുള്ള കാര്യ ങ്ങൾ തടസപ്പെടും. ഓഫീസ്…
Read Moreസ്വാതന്ത്ര്യം ദുരുപയോഗം ചെയ്താൽ..! മോട്ടോർവാഹന വകുപ്പിൽ നിന്നും പടിയിറക്കിയ ഹാജർബുക്ക് വീണ്ടും നടപ്പാക്കി ട്രാൻസ് പോർട്ട് കമ്മീഷണറുടെ ഉത്തരവ്
അടിമാലി: മോട്ടോർ വാഹന വകുപ്പ് നാലുവർഷം മുൻപ് ഉപേക്ഷിച്ച ഹാജർ പുസ്തകം ഓഫീസുകളിൽ തിരിച്ച് വരുന്നു. ട്രാൻസ്പോർട്ട് കമ്മിഷണറുടെ പുതിയ ഉത്തരവ് പ്രകാരമാണ് നടപടി. 2013 ലെ സർക്കാരിന്റെ സർക്കുലർ പ്രകാരമാണ് ഹാജർ ബുക്ക് ഒഴുവാക്കി ബയോ മെട്രിക് സിസ്റ്റം നിലവിൽ വന്നത്. ഈ രീതി ജീവനക്കാർ ദുർവിനിയോഗം ചെയ്യുന്നതായും ഹാജർ ബുക്ക് ഓഫീസുകളിൽ പൂർണമായും ദുർബലമായി കൈകാര്യം ചെയ്യുന്നതായും വിജിലൻസ് വിഭാഗം കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് പഴയ ഉത്തരവ് ഭേദഗതി ചെയ്ത് പുതിയ സർക്കുലർ. 2017 ഫെബ്രുവരി 11 ന് ട്രാൻസ്പോർട്ട് കമ്മീഷണർ പുറപ്പെടുവിച്ച സർക്കുലർ ഉദ്യോഗസ്ഥർ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഓഫീസർ ബോധ്യപ്പെടണമെന്നും കുറ്റക്കാർക്കെതിരെ നപടി സ്വീകരിക്കണമെന്നും ഉത്തരവിൽ പറയുന്നു. ഇന്നുമുതൽ ജീവനക്കാർ ബയോമെട്രിക്കിലും ഹാജർ ബുക്കിലും ഹാജർ രേഖപ്പെടുത്തണം. ഹാജർ ബുക്കിൽ ഓരോ മാസത്തിന്റേയും തുടക്കത്തിൽ കഴിഞ്ഞ മാസം അനുവദിച്ച കാഷ്വൽ ലീവ് രേഖപ്പെടുത്തണം.…
Read Moreവരൾച്ച ദുരിതാശ്വാസം നൽകണം..! വേനൽ ചൂട് കനത്തതോടെ കായലൽ കക്കകൾ പൊട്ടി നശിക്കുന്നു; കടുത്ത പ്രതിസ ന്ധിയിൽ കക്കാ തൊഴിലാളികളും കുടുംബവും
വൈക്കം: വേനൽച്ചൂട് കടുത്തതോടെ കായലിൽ കക്ക പൊട്ടി നശിക്കുന്നത് കക്കാ വാരൽ തൊഴിലാളികളുടെ ജീവിതം പ്രതിസന്ധിയിലാക്കുന്നു. കായലിന്റെ അടിത്തട്ടിൽ ചൂട് കഠിനമായതാണ് കക്ക ഭാഗികമായി പൊട്ടിനശിക്കുന്നതിനിടയാക്കുന്നതെന്ന് തൊഴിലാളികൾ പറയുന്നു. ഒരു വർഷത്തെ വളർച്ചയെത്തിയ കക്കകളാണ് പൊട്ടി നശിക്കുന്നത്. തണ്ണീർമുക്കം ബണ്ടിന്റെ വടക്ക് ഭാഗത്ത് കായലിൽ വ്യാപകമായി കക്കയ്ക്ക് നാശം സംഭവിച്ചതോടെ വെച്ചൂർ, ടിവിപുരം, വൈക്കം, ചെമ്പ്, മുറിഞ്ഞ പുഴ ഭാഗങ്ങളിലായി 5000ത്തോളം കക്കാവാരൽ തൊഴിലാളി കുടുംബങ്ങളാണ് പ്രതിസന്ധിയിലായത്.കക്കവാരൽ തൊഴിലാളികളുടെ ദൈനംദിന ജീവിതം നടക്കുന്നത് കക്കവാരി ലഭിക്കുന്ന ഇറച്ചിവിറ്റാണ്. 20 കിലോഗ്രാം തൂക്കം വരുന്ന ഒരുകുട്ട കക്ക പൊട്ടിച്ചാൽ മൂന്നു കിലോഗ്രാം കക്കയിറച്ചി ലഭിച്ചിരുന്നത് ഇപ്പോൾ രണ്ടു കിലോഗ്രാമായി കുറഞ്ഞു. വലിയ കക്ക പൊട്ടിച്ചെടുക്കുന്ന ഇറച്ചിക്ക് കിലോഗ്രാമിന് എഴുപതു രൂപയും ചെറുതിന് 30 രൂപയുമാണ് വില. ഏറ്റുമാനൂർ, കോവിലകത്തുംകടവ്, ചെമ്പ്, നാനാടം തുടങ്ങിയ ചന്തകളിലും ജില്ലയുടെ കിഴക്കൻ പ്രദേശത്തേക്കുമാണ്…
Read Moreവലിയ മനസുതന്നെ..! കളഞ്ഞുകിട്ടിയ പണം അടങ്ങിയ പഴ്സ് ഉടമയ്ക്കു നൽകി തൊഴിലാളി മാതൃകയായി; പഴ്സിലുണ്ടായിരുന്ന എടിഎംകാർഡ് വഴിയാണ് ഉടമയെകണ്ടെത്തിയത്
കടുത്തുരുത്തി: വഴിയിൽ കിടന്നുകിട്ടിയ പണമടങ്ങിയ പഴ്സ് ഉടമയ്ക്കു മടക്കി നൽകി തൊഴിലാളി മാതൃകയായി. കെഎസ് പുരം പാലയ്ക്കപ്പറമ്പിൽ സന്തോഷിനാണ് പഴ്സ് ലഭിച്ചത്. മങ്ങാട് വേളുപ്പറമ്പിൽ അമലിന്റെ പേഴ്സും 20,000 രൂപയുമാണ് നഷ്ടപ്പെട്ടത്. വെള്ളിയാഴ്ച്ച കടുത്തുരു ത്തി–പെരുവ റോഡിൽ വച്ചാണ് പണമടങ്ങിയ പേഴ്സ് അമലിന് നഷ്ടപ്പെട്ടത്. തുടർന്ന് ഈ വിവരം ചൂണ്ടിക്കാട്ടി കടുത്തുരുത്തി പോലീസിൽ പരാതി നൽകിയിരുന്നു. പണി കഴിഞ്ഞ് വീട്ടിലേക്ക് ഊണ് കഴിക്കാൻ പോകുമ്പോളാണ് സന്തോഷിന് പണവും പഴ്സും ലഭിച്ചത്. പഴ്സിലുണ്ടായിരുന്ന എടിഎം കാർഡ് വഴിയാണ് ഉടമയെ കണ്ടെത്തിയത്. തുടർന്ന് ഇന്നലെ കടുത്തുരുത്തി പോലീസ് സ്റ്റേഷനിൽ വച്ച് അഡീഷണൽ എസ്ഐ ഇ.എസ്. തിലകൻ, സ്പെഷൽ ബ്രാഞ്ച് എസ്ഐ ബാബു എന്നിവരുടെ സാന്നിദ്ധ്യത്തിൽ സന്തോഷ് പണവും പഴ്സും അമലിന് കൈമാറി.
Read Moreഅമിത മദ്യപാനത്തിനു ചികിത്സക്കെത്തിയ രോഗിയുടെ അടിയേറ്റ് കൂട്ടിരിപ്പുകാരിക്ക് ഗുരുതര പരിക്ക്; അപകട നില തരണം ചെയ്തതായി ഡോക്ടർമാർ
ഗാന്ധിനഗർ: രോഗിയുടെ അടിയേറ്റ് കൂട്ടിരിപ്പുകാരിക്ക് പരിക്ക്. പത്തനംതിട്ട മേക്കൊഴൂർ വിളയിൽ അനിത(36)യ്ക്കാണ് പരിക്കേറ്റത്. മെഡിക്കൽ കോളജിൽ ഇന്നു രാവിലെ 6.30നാണ് സംഭവം നടന്നത്. ആറാം വാർഡിൽ അമിത മദ്യപാന ത്തിനു ചികിത്സ യിലിരുന്ന പാലാ വലവൂർ സ്വദേശി മനോജ്(43) ആണ് യാതൊരു പ്രകോപനവും കൂടാതെ അനിതയെ അക്രമിക്കുകയായിരുന്നു. കസേരകൊണ്ട് തലയ്ക്ക് അടിയേറ്റ അനിത അപകടനില തരണം ചെയ്തതായി ഡോക്ടർമാർ അറിയിച്ചു. രണ്ടു കണ്ണിന്റെയും കാഴ്ച നഷ്ടപ്പെട്ട ബന്ധുവിനെ സഹായിക്കാൻ കോട്ടയം മെഡിക്കൽ കോളജിൽ എത്തിയ തായിരുന്നു അനിത. സംഭവത്തെ തുടർന്ന് അനിതയുടെ ബന്ധു ക്കൾ ഗാന്ധിനഗർ പോലീസിൽ പരാതി നൽകി.
Read More