സ്വന്തം ലേഖകൻ കോഴിക്കോട്: തെരുവിലും മറ്റും കഴിയുന്നവർക്കായി ജനമൈത്രി പോലീസ് ആവിഷ്കരിച്ചു നടപ്പിലാക്കിയ “അക്ഷയപാത്രം’ പദ്ധതിവഴിയുള്ള ഭക്ഷണവിതരണം നിലച്ചു. കുടുംബശ്രീ വഴി ഇരുപതു രൂപയുടെ പാഴ്സല്‍ സംവിധാനം കാര്യക്ഷമമായി നടപ്പിലാക്കുമ്പോഴാണ് പോലീസിന്റെ പദ്ധതി അവതാളത്തിലായത്. കോവിഡ് പ്രതിസന്ധിയാണ് കാരണമെന്ന് അധികൃതരുടെ വിശദീകരണം. കോവിഡ് മാനദണ്ഡങ്ങളിൽ ഇളവുകള്‍ അനുവദിച്ചിട്ടു ദിവസങ്ങളായിട്ടും ഭക്ഷണവിതരണം പുനരാരംഭിക്കാൻ നടപടിയായിട്ടില്ല. നഗരത്തിലെ സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ചായിരുന്നു ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നത്. അക്ഷയപാത്രത്തിനെ സമീപിക്കാനുള്ള നമ്പര്‍ പോലും പെയിന്റടിച്ച് സാധാരണക്കാര്‍ക്ക് ബന്ധപ്പെടാന്‍ കഴിയാത്ത രീതിയിലാക്കിയിരിക്കുകയാണ്. ദിവസവും അമ്പതോളം പേര്‍ക്കായിരുന്നു ഇവിടെ നിന്ന് ഉച്ചഭക്ഷ ഭക്ഷണവിതരണം നടത്തിയിരുന്നത്. പ്രഭാതഭക്ഷണം ഉള്‍പ്പെടെ നല്‍കുമെന്നായിരുന്നു അധികൃതരുടെ പ്രഖ്യാപനം. തെരുവില്‍ അലയുന്നവര്‍ക്കു വളരെ ആശ്വാസമായിരുന്ന പദ്ധതിയാണിത്. വിവിധ സന്നദ്ധസംഘനകള്‍ അക്ഷയപാത്രവുമായി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുകയും സന്നദ്ധസംഘനകളുടെ പേരില്‍ തന്നെ ഭക്ഷണം സ്പോണ്സര് ചെയ്യുകയുമായിരുന്നു. അനര്‍ഹരില്‍ പലരും ഭക്ഷണം വാങ്ങുന്നത് പോലീസ് ഇടപെടലോടെ തടയാന്‍…
Read MoreCategory: Kozhikode
സ്റ്റിക്ക് പ്ലാസ്റ്റിക് നിർമിതമായതിനാൽ എക്സ്റേയിൽ കാണാനായില്ല! അഞ്ചുവയസുകാരന്റെ തൊണ്ടയിൽ കുടുങ്ങിയ കോലുമിഠായി പുറത്തെടുത്തു
പെരിന്തൽമണ്ണ: അഞ്ചുവയസുകാരൻ അബദ്ധത്തിൽ വിഴുങ്ങിയ കോലുമിഠായി പുറത്തെടുത്തു. ഒരുമനയൂർ സ്വദേശി കാസിമിന്റെ മകൻ ഇയാസ് കാസിം (അഞ്ച്) കോലുമിഠായി കഴിച്ചു കൊണ്ടിരിക്കുന്നതിനിടെ അബദ്ധത്തിൽ മിഠായിയുടെ സ്റ്റിക്ക് തൊണ്ടയിലൂടെ അകത്തേക്കു പോവുകയായിരുന്നു. പരിഭ്രാന്തരായ രക്ഷിതാക്കൾ കുട്ടിയെ സമീപത്തെ സർക്കാർ ആശുപത്രിയിലെത്തിച്ചു. സ്റ്റിക്ക് പ്ലാസ്റ്റിക് നിർമിതമായതിനാൽ എക്സ്റേയിൽ കാണാനായില്ല. തുടർന്നു കോട്ടയ്ക്കൽ അൽമാസ് ആശുപത്രിയിലെ പീഡിയാട്രിക്സ് ഡോ.അജാസ് അബുവിന്റെ നിർദേശ പ്രകാരം കുട്ടിയെ പെരിന്തൽമണ്ണ മൗലാന ഹോസ്പിറ്റലിലെത്തിച്ചു. തുടർന്നു പീഡിയാട്രിക് ഗ്യാസ്ട്രോ എന്ററോളജിസ്റ്റ് ഡോ.രമ കൃഷ്ണകുമാർ, പീഡിയാട്രിക് എൻഡോസ്കോപിയിലൂടെ കോലുമിഠായിയുടെ സ്റ്റിക്ക് പുറത്തെടുത്തു. ചീഫ് അനസ്തേഷ്യോളജിസ്റ്റ് ഡോ.പി.ശശിധരൻ, ടെക്നീഷന്യൻമാർ എന്നിവർ പങ്കെടുത്തു. കുഞ്ഞിനെ പിറ്റേദിവസം ഡിസ്്ചാർജ് ചെയ്തു. ഡോക്ടർക്കു നന്ദി പറഞ്ഞു ഉപഹാരം നൽകിയാണ് ഇയാസ് കാസിം ആശുപത്രി വിട്ടത്. മിഠായി കഴിക്കുന്പോൾ അതിന്റെ സ്റ്റിക്ക് അവസാനം കുട്ടികൾ എന്തു ചെയ്യുന്നുവെന്നു രക്ഷിതാക്കൾ ശ്രദ്ധിക്കണമെന്നും ഡോ. രമ കൃഷ്ണകുമാർ പറഞ്ഞു.
Read Moreനാലുമാസം കൊണ്ട് ചായ കുടിക്കാൻ മാത്രം 70,545 രൂപ! കുടുംബശ്രീയുടെ ജനകീയ ഹോട്ടലുണ്ട് അവരോട് വാങ്ങാമായിരുന്നു; ഉപാധ്യക്ഷ സ്ഥാനമൊഴിയണമെന്ന് പ്രതിപക്ഷം
നിലന്പൂർ: നഗരസഭയിൽ നാലുമാസം കൊണ്ട് ചായ കുടിക്കാൻ മാത്രം പതിനായിരങ്ങൾ ചിലവാക്കിയതിൽ ക്രമക്കേടും അഴിമതിയും നടന്നതായി പ്രതിപക്ഷം വാർത്താസമ്മേളനത്തിൽ ആരോപിച്ചു. ഇതിനുത്തരവാദിയായ നഗരസഭാഉപാധ്യക്ഷ രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് പാലോളി മെഹബൂബ് ആവശ്യപ്പെട്ടു. നിലന്പൂർ നഗരസഭയിൽ 21.12.2020 മുതൽ പന്തലിടാനും ചായ കുടിക്കാനും 1,70,000 രൂപക്ക് മുകളിൽ ചിലവാക്കിയതായി വിവരാവകാശനിയമപ്രകാരമെടുത്ത കണക്കിൽ കാണിക്കുന്നുണ്ട്. ഇതിൽ 70,545 രൂപ ചായ കുടിക്കുവാൻ മാത്രമാണ് ചിലവാക്കിയത്.ഇതിൽ 61,265 രൂപ നഗരസഭയുടെ ധനകാര്യസ്ഥിരംസമിതി അധ്യക്ഷ കൂടിയായ വൈസ് ചെയർമാൻ അരുമ ജയകൃഷ്ണന്റെ പേരിലുള്ള പനേഷ ബേക്സ് കഫേ എന്ന സ്ഥാപനത്തിൽ നിന്നാണ്. നഗരസഭയിലേക്ക് ചായയും ലഘുഭക്ഷണവും കൊണ്ട് വരുവാൻ കുറഞ്ഞ നിരക്കിൽ ലഭിക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചിട്ടില്ല. കുടുംബശ്രീയുടെ കീഴിൽ നിലന്പൂരിൽ ജനകീയ ഹോട്ടലുണ്ട്. അവരോട് വാങ്ങാമായിരുന്നു. എന്നാൽ ഇതൊന്നും ചെയ്യാതെയും നടപടിക്രമങ്ങൾ പാലിക്കാതെയും സ്വന്തം ഉടമസ്ഥതയിലുള്ള സ്ഥാപനത്തിൽ നിന്ന് തന്നിഷ്ടപ്രകാരം ചായയും പലഹാരങ്ങളും…
Read Moreവിദ്യാർഥികൾ പുറത്തിറങ്ങാൻ പാടില്ല; എന്നാലും സ്റ്റാമ്പ്വിൽക്കണമെന്ന് സർക്കാർ;15 രൂപയുടെ സ്റ്റാമ്പ് പ്രധാന അധ്യാപകരുടെ പക്കലെത്തി
മുക്കം: കോവിഡ് പ്രതിസന്ധിയെ തുടർന്ന് വിദ്യാലയങ്ങൾ അടഞ്ഞു കിടക്കാൻ തുടങ്ങി രണ്ടാം അധ്യയന വർഷവും മുടങ്ങിക്കിടക്കുകയാണങ്കിലും ചിലരൊന്നും ഇത് ഇപ്പോഴും അറിഞ്ഞ മട്ടില്ല. രോഗവ്യാപന സാധ്യത മുൻ നിർത്തി വിദ്യാർഥികൾക്ക് പുറത്തിറങ്ങുന്നതിന് കർശന നിയന്ത്രണമുണ്ടങ്കിലും വിദ്യാർഥികൾ സ്റ്റാമ്പുകൾ വിൽപ്പന നടത്തണമെന്നാണ് സർക്കാർ പറയുന്നത്. കുട്ടികളിൽനിന്ന് സ്റ്റാമ്പ് ഇനത്തിൽ വലിയ സംഖ്യ തന്നെ പിരിച്ചെടുക്കാനാണ് സർക്കാർ നിർദ്ദേശം. ശിശുക്ഷേമ സമിതിയാണ് ഇതു സംബന്ധിച്ച് സ്കൂളുകൾക്ക് അറിയിപ്പ് അയച്ചത്. 2020-21 വർഷത്തെ ശിശുദിന സ്റ്റാമ്പാണ് ഇപ്പോൾ സ്കൂളുകളിൽ വിൽപ്പനക്ക് വന്നത്. വിദ്യാർഥി ഒന്നിന് 15 രൂപയുടെ സ്റ്റാമ്പാണ് പ്രധാന അധ്യാപകർക്ക് അയച്ചു കിട്ടിയത്. സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് സ്കൂളുകൾക്ക് പുറമേ അൺ എയ്ഡഡ്, സിബിഎസ്ഇ സ്കൂളുകൾക്കും സ്റ്റാമ്പ് ലഭിച്ചിട്ടുണ്ട്. അമ്മത്തൊട്ടിൽ സ്ഥാപിക്കുക, ദത്തെടുക്കൽ, ശിശുമന്ദിരം സ്ഥാപിക്കൽ, ശിശുദിനാഘോഷം ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾക്കാണ് സ്റ്റാമ്പ് തുക വിനിയോഗിക്കുക. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ…
Read Moreകോഴിമുട്ടയോളം വലുപ്പത്തിൽ കാട മുട്ട! മൂന്നെണ്ണത്തിൽ ഏതു കാടയാണ് ഈ വലിയ മുട്ടയുടെ ഉടമയെന്ന് മുഹമ്മദിനുമറിയില്ല
കരുവാരകുണ്ട്: കോഴിമുട്ടയോളം വലുപ്പമുള്ള കാട മുട്ട കൗതുകമാകുന്നു. കരുവാരകുണ്ട് പുൽവെട്ടയിലെ വട്ടപ്പറന്പിൽ അബ്ദുൾജബ്ബാറിന്റെ മകൻ മുഹമ്മദ് വളർത്തുന്ന മൂന്നു കാടകളിലൊന്നാണ് അപൂർവയിനം മുട്ടയിട്ടത്. കഴിഞ്ഞ നോന്പ് കാലത്ത് കറിവെക്കാനെന്ന കണക്കുകൂട്ടലിലാണ് ഏഴാം ക്ലാസ് വിദ്യാർഥിയായ മുഹമ്മദ് തന്റെ വീട്ടിലേക്കു കാടകളെ കൊണ്ടു വന്നത്. ഇവ മുട്ടയിടുന്ന കാടകളാണെന്നു കണ്ടതോടെ കശാപ്പു ചെയ്യാനുള്ള തീരുമാനം മാറ്റി വളർത്താൻ തുടങ്ങി. ദിവസവും മുട്ട ലഭിച്ചു തുടങ്ങിയതോടെ കൊച്ചുമുഹമ്മദിനും കാട വളർത്തൽ ഒരു ഹരമായി. കഴിഞ്ഞ ദിവസം മുട്ടയെടുക്കാൻ കൂടിനു സമീപമെത്തിയപ്പോഴാണ് ചെറിയ രണ്ടു മുട്ടകൾക്കിടയിൽ കോഴിമുട്ടയോളം വലിപ്പമുള്ള മറ്റൊന്ന് മുഹമ്മദ് കണ്ടത്. മൂന്നെണ്ണത്തിൽ ഏതു കാടയാണ് ഈ വലിയ മുട്ടയുടെ ഉടമയെന്ന് മുഹമ്മദിനുമറിയില്ല.
Read Moreവയ്യാ.. തീര വയ്യാത്തതുകൊണ്ടാ..!പാണക്കാട് ഹൈദരലി തങ്ങള്‍ ഇഡി മുമ്പാകെ ഹാജരാകില്ല
കോഴിക്കോട്: പാലാരിവട്ടം പാലം അഴിമതിയുമായി ബന്ധപ്പെട്ട പത്തുകോടി രൂപ മുസ്ലിം ലീഗ് മഖപത്രമായ ‘ചന്ദ്രിക’യിലെത്തിയതിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് പാർട്ടി സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി തങ്ങള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മുമ്പാകെ ഇന്ന് ഹാജരാകില്ലെന്ന് സൂചന. ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് ഇഡി നോട്ടീസ് നല്കിയപ്പോള് തന്നെ അറിയിച്ചിരുന്നു.കോഴിക്കോട്ടെ ചികിത്സയിലുള്ള സ്ഥലത്തെത്തിയാണ് കൊച്ചിയിൽ നിന്നുള്ള ഇഡി ഉദ്യോഗസ്ഥർ നോട്ടീസ് നൽകിയത്. മുസ്ലിം ലീഗ് മുഖപത്രമായ ‘ചന്ദ്രിക’യുടെ ഡയറക്ടര്‍ ബോര്‍ഡ് അംഗം പി.എ. അബ്ദുല്‍ സമീര്‍ നോട്ട് നിരോധന സമയത്താണ് പഞ്ചാബ് നാഷണല്‍ ബാങ്ക് അക്കൗണ്ടിൽ പത്ത് കോടി രൂപ നിക്ഷേപിച്ചത്. പണത്തിന്റെ ഉറവിടം വ്യക്തമാവാത്തതോടെ പാലാരിവട്ടം പാലം അഴിമതിയുമായി ബന്ധപ്പെട്ട് അന്നത്തെ പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹീംകുഞ്ഞിന് ലഭിച്ച കള്ളപ്പണമാണെന്നും തുക വെളുപ്പിക്കാൻ ‘ചന്ദ്രിക’യുടെ അക്കൗണ്ടിലേക്ക് മാറ്റുകയായിരുന്നുവെന്ന ആക്ഷേപമുയരു കയായിരുന്നു. ഇതിനിടെ പണത്തിന്റെ ഉറവിടം അന്വേഷിക്കാനാവശ്യപ്പെട്ട് ഗിരീഷ് ബാബു നൽകിയ പരാതിയിൽ വിജിലൻസ്…
Read Moreപോക്സോ കേസുകളിൽ ‘കപ്പടിച്ച് ’ തൃശൂർ; കോടതി കയറിയിറങ്ങി 9650 കേസുകള്‍ !
സ്വന്തം ലേഖകന്‍കോഴിക്കോട്: സംസ്ഥാനത്തു പോക്സോ കേസില്‍ ഇരകളായ കുട്ടികള്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കും നീതിയകലെ. ലൈംഗികമായും മറ്റും കുട്ടികളെ പീഡിപ്പിച്ചതിനു രജിസ്റ്റര്‍ ചെയ്തതില്‍ 9,650 കേസുകളാണ് സംസ്ഥാനത്തെ വിവിധ ജില്ലകളിലെ പോക്സോ കോടതികളിലായി കെട്ടികിടക്കുന്നത്. വര്‍ഷങ്ങളായി ഈ കേസുകളിലെല്ലാം കോടതി കയറിയിറങ്ങുകയല്ലാതെ ഇരകള്‍ക്കു നീതി ലഭിച്ചിട്ടില്ല.ഏറ്റവും കൂടുതല്‍ കേസുകള്‍ തീര്‍പ്പാകാനുള്ളത് തൃശൂരിലാണ്. 1,325 കേസുകളാണ് തൃശൂര്‍ ജില്ലയില്‍ മാത്രമായി തീരുമാനമാകാതെയുള്ളത്. കോഴിക്കോട് 1,213 കേസും തിരുവന്തപുരത്ത് 1000 കേസുകളും കോടിതിയുടെ നീതികാത്തിരിക്കുകയാണ്. കൊല്ലം-682, പത്തനംതിട്ട-335, ആലുപ്പുഴ-516, കോട്ടയം-514, ഇടുക്കി-588, എറണാകുളം -651, പാലക്കാട്-619, മലപ്പുറം-613, വയനാട്-262, കണ്ണൂര്‍-860, കാസര്‍ഗോഡ് -472 എന്നിങ്ങനെ കേസുകളാണ് വിവിധ കോടതികളിലായി തീര്‍പ്പാകാനുള്ളത്. പോക്സോ കോടതികളില്‍ കേസുകള്‍ തീരുമാനമാകാതെയുള്ള സാഹചര്യം കണക്കിലെടുത്ത് 28 താത്കാലിക അതിവേഗ കോടതികള്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. ഈ കോടതികള്‍ വഴി ഒരു പരിധിവരെ കേസുകള്‍ എളുപ്പത്തില്‍ തീര്‍പ്പാക്കാന്‍ സാധിക്കുമെന്നാണ് സര്‍ക്കാര്‍…
Read Moreകായിക വിദ്യാർഥിനിക്ക് നേരെ ലൈംഗികാതിക്രമം, പരിശീലനത്തിനിടെ വീണ വിദ്യാർഥിനിയുടെ തുടയെല്ല് ചവിട്ടി ഒടിച്ചു; കായിക അധ്യാപകനെതിരേ പരാതികൾ വർധിക്കുന്നു
താമരശേരി: കായികവിദ്യാർഥിനിക്കെതിരെ ലൈംഗീകാതിക്രമം നടത്തി അറസ്റ്റിലായ അധ്യാപകനെ സ്കൂളിലെത്തിച്ച് തെളിവെടുപ്പ് നടത്തി. കായികാധ്യാപകൻ നെല്ലിപ്പൊയിൽ മീന്മുട്ടി വട്ടപ്പാറയിൽ വി.ടി.മിനീഷി (41)നെ തിങ്കളാഴ്ച്ചയാണ് കസ്റ്റഡിൽ വാങ്ങി സ്കൂളിൽ തെളിവെടുപ്പിനു എത്തിച്ചത്. പരിശീലനത്തിനിടെ തളർന്നുപോയ കായികതാരമായ വിദ്യാർഥിനിയെ ക്രൂരമായി മർദിക്കുകയും കാലിൽ ചവിട്ടി തുടയെല്ല് തകർത്ത കേസിലാണ് പോലീസ് കസ്റ്റഡിൽ വാങ്ങിയത്. തിങ്കളാഴ്ച ഉച്ചയോടെയാണ് താമരശേരി എസ്ഐ കെ.പ്രജീഷ്, ഗ്രേഡ് എസ്ഐ മുഹമ്മദ് കോയ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പ്രതിയെയും കൊണ്ട് സ്കൂളിലെത്തി തെളിവെടുത്തത്. മാർച്ച് 19ന് പരിശീലനം കഴിഞ്ഞ് എത്തിയതിന് ശേഷം ജിമ്മിൽ വെച്ച് കാലിൽ തുടരെ തുടരെ ചവിട്ടി തുടയെല്ല് തകർക്കുകയും ആശുപത്രിയിലെത്തിക്കാനും അധ്യാപകൻ തയാറായില്ല. ഇതുസംബന്ധിച്ചു മൈക്കാവ് സ്വദേശിനിയായ പതിനഞ്ചുകാരിയുടെ പരാതിയിലായിരുന്നു ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം പോലീസ് കേസ് എടുത്തത്. അധ്യാപകനെതിരെ നിലവിൽ അഞ്ച് കേസുകൾ താമരശേരി പോലീസ് എടുത്തിട്ടുണ്ട്. നിരവധി വിദ്യാർഥികളുടെയും…
Read Moreസ്വര്‍ണക്കടത്ത് ; കസ്റ്റംസിന് റിപ്പോര്‍ട്ട് നല്കാന് പോലീസിന് മടി !
സ്വന്തംലേഖകന്‍ കോഴിക്കോട് : തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് പ്രിവന്റീവ് കമ്മീഷണറുടെ വിവാദവെളിപ്പെടുത്തലിന് പിന്നാലെ അന്വേഷണത്തില്‍ നിസഹകരണവുമായി പോലീസ്. ഊരള്ളൂരില്‍ പ്രവാസി യുവാവിനെ തട്ടികൊണ്ടുപോയ സംഭവത്തില്‍ പോലീസ് മുമ്പാകെ വിശദമായ റിപ്പോര്‍ട്ട് നല്കാന് കസ്റ്റംസ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ രണ്ടാഴ്ചയായിട്ടും കേസന്വേഷിക്കുന്ന വടകര റൂറല്‍ പോലീസ് കസ്റ്റംസ് ആവശ്യപ്പെട്ട പ്രകാരം റിപ്പോര്‍ട്ട് നല്‍കിയിട്ടില്ല. ഇതോടെ പ്രവാസിയെ തട്ടികൊണ്ടുപോയ കേസില്‍ കസ്റ്റംസിന്റെ ഔദ്യോഗിക അന്വേഷണവും മുടങ്ങി. കേസില്‍ അറസ്റ്റിലായ കൊടുവള്ളി സ്വദേശികളായ നൗഷാദ്, മുഹമ്മദ് സ്വാലിഹ്, സൈഫുദ്ദീന് എന്നിവരുടെ മൊഴിപകര്പ്പായിരുന്നു കസ്റ്റംസ് ആവശ്യപ്പെട്ടത്. മേയ് 26ന് ദുബായില്‍ നിന്ന് രണ്ട് കിലോഗ്രാം സ്വര്‍ണവുമായി അരിക്കുളം സ്വദേശിയായ അഷ്റഫ് കരിപ്പൂരിലെത്തിയത്. കൊടുവള്ളിയിലെ ഒരു സംഘത്തിന്റേതായിരുന്നു സ്വര്‍ണം. സ്വര്‍ണം കൈമാറേണ്ട വ്യക്തിക്ക് അഷ്റഫിന്റെ ഫോട്ടോ അയച്ചുനല്‍കിയിട്ടുണ്ടെന്നും അവര്‍ സമീപിക്കുമെന്നുമായിരുന്നു ഏജന്റ് പറഞ്ഞത്. 50,000 രൂപയും വിമാന ടിക്കറ്റുമായിരുന്നു പ്രതിഫലം. വിമാനത്താവളത്തിനു പുറത്തെത്തിയ ഉടന്‍…
Read Moreതട്ടിക്കൊണ്ടുപോകൽ സംഘം കുഴല്‍ഫോണ്‍ ഉപയോഗിച്ചു; കേസിലെ പ്രധാനി ഇബ്രഹിം പോക്സോ കേസിൽ പ്രതി; വടകര ഡിവൈഎസ്പി സി-ബ്രാഞ്ചിന് റിപ്പോര്ട്ട്ന ല്കി
സ്വന്തം ലേഖകന്‍ കോഴിക്കോട് : സ്വര്‍ണക്കടത്തു സംഘം പ്രവാസിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പ്രതികള്‍ സമാന്തരടെലിഫോണ്‍ എക്സ്ചേഞ്ചുകള്‍ ഉപയോഗിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ട്.കേസന്വേഷിക്കുന്ന പ്രത്യേക സംഘത്തലവന് വടകര ഡിവൈഎസ്പി കെ.കെ.ഷരീഫാണ് പ്രതികളുടെ ഫോണ്‍ കോളുകള്‍ സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് സി-ബ്രാഞ്ചിന് കൈമാറിയത്. പ്രതികള്‍ സമാന്തരടെലിഫോണ്‍ എക്സ്ചേഞ്ചുകള്‍ ഉപയോഗിച്ചതായി സി-ബ്രാഞ്ചിന് നേരത്തെ വിവരം ലഭിച്ചിരുന്നു. തട്ടിക്കൊണ്ടുപോയ പ്രതികളുടെ മൊബൈല്‍ ഫോണുകളുടെ പരിശോധനയിലാണ് സൈബര്‍സെല്ലിന് ചില വിവരം ലഭിച്ചത്. ഇത് സംബന്ധിച്ച് രാഷ്ട്ര ദീപിക കഴിഞ്ഞ മാസം റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ആസാം, ബംഗാള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള കോളുകള്‍ ഫോണുകളില്‍ കണ്ടെത്തിയിരുന്നു. ഈ കോളുകളെല്ലാം സമാന്തരടെലിഫോണ്‍ എക്സ്ചേഞ്ച് വഴിയുള്ളതാണ്. കൂടുതല്‍ അന്വേഷണം നടത്തി തെളിവുകള്‍ ശേഖരിക്കേണ്ടതുണ്ടെന്നും അതിനാലാണ് സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് കേസ് അന്വേഷിക്കുന്ന സി-ബ്രാഞ്ചിന് റിപ്പോര്‍ട്ട് നല്‍കിയതെന്ന് ഡിവൈഎസ്പി അറിയിച്ചു. സിംകാര്‍ഡുകള്‍ വ്യാജമേല്‍വിലാസത്തില്‍ സംഘടിപ്പിക്കുകയും ഇവ സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ചില്‍ ഉപയോഗിക്കുകയുമായിരുന്നു. അന്വേഷിച്ചാല്‍ ബംഗാളിലും മറ്റുമായിരിക്കും…
Read More