ഫ​സ്റ്റ് ബെ​ല്ലി​ന് കാ​തോ​ർ​ത്ത് ഒ​രു ‘കു​ഞ്ഞ്’! വാ​ങ്ങു​ന്ന വേ​ത​ന​ത്തി​ന്‍റെ ക​ണ​ക്ക് നി​ശ്ച​യി​ക്കു​ന്ന ​സ്വാ​ർ​ഥ ലോ​ക​ത്തി​ൽ ത​ന്‍റെ നി​ഷ്കാ​മ ക​ർമം​കൊ​ണ്ട് വ്യ​ത്യ​സ്ത​നാ​കു​ക​യാ​ണ് ഈ ​കു​ഞ്ഞു മ​നു​ഷ്യ​ൻ

ബി​ജോ​യ് ജോ​സ​ഫ് നീ​ർ​വാ​രം (​വ​യ​നാ​ട്): മ​ധ്യ​വേ​ന​ൽ അ​വ​ധി​ക്കു​ശേ​ഷം സ്കൂ​ൾ തു​റ​ക്കു​ന്ന ആ ​ദി​നം…​ പു​ത്ത​ൻ​മ​ണം മാ​റാ​ത്ത യൂ​ണി​ഫോ​മു​മി​ട്ട് പു​തു​പു​ത്ത​ൻ പ​ഠ​ന​സാ​മ​ഗ്രി​ഹി​ക​ൾ പേ​റു​ന്ന സ്കൂ​ൾ ബാ​ഗും തോ​ളി​ലി​ട്ട് സ്കൂ​ൾ പ​ടി​ക​ൾ ആ​വേ​ശ​ത്തോ​ടെ ഒാ​ടി​ക്ക​യ​റു​ന്ന വി​ദ്യാ​ർ​ഥി​ക​ളു​ടെ സ​ന്തോ​ഷ​ത്തി​നു​മ​പ്പു​റം സ്കൂ​ളി​ലെ​ത്താ​ൻ കൊ​തി​ക്കു​ന്ന മ​ന​സു​മാ​യി വ​യ​നാ​ട്ടി​ലെ ഒ​രു കൊ​ച്ചു സ്കൂ​ളി​ൽ ഒ​രു കു​ഞ്ഞു​ണ്ട്… അ​തേ എ​ല്ലാ​വ​രു​ടേ​യും പ്രി​യ​പ്പെ​ട്ട കു​ഞ്ഞേ​ട്ട​ൻ…​സ്കൂ​ളി​ന്‍റെ ക​രു​ത്തും ശ്വാ​സ​വും സ്പ​ന്ദ​ന​വും എ​ല്ലാം ഇൗ ​കൊ​ച്ചു മ​നു​ഷ്യ​നി​ലാ​ണ്. ഇൗ ​വി​ദ്യാ​ല​യ​ത്തി​ന്‍റെ ഒാ​രോ വ​ള​ർ​ച്ച​യി​ലും ആ ​കു​ഞ്ഞു​കൈ​ക​ൾ നി​ശ​ബ്ദ​മാ​യി പി​ന്നി​ലു​ണ്ട്. നാ​ൽ​പ്പ​തു വ​ർ​ഷ​മാ​യി നീ​ർ​വാ​രം ഗ​വ. ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന്‍റെ എ​ല്ലാ​മെ​ല്ലാ​മാ​ണ് കു​ഞ്ഞേ​ട്ട​ൻ എ​ന്ന 69 കാ​ര​നാ​യ പ​ടി​ഞ്ഞാ​റേ​ക്ക​ര വേ​ലാ​യു​ധ​ൻ. 1982-83 കാ​ല​ഘ​ട്ടം മു​ത​ൽ സ്കൂ​ളി​ന്‍റെ ഭാ​ഗ​മാ​യി മാ​റി​യ കു​ഞ്ഞേ​ട്ട​ന്‍റെ കൈ​യി​ലെ താ​ക്കോ​ൽ​ക്കൂ​ട്ട​ത്തി​ൽ സ്കൂ​ൾ എ​ന്നും ഭ​ദ്രം. പാ​ല​ക്കാ​ട്ടു​നി​ന്നു വ​യ​നാ​ട്ടി​ലെ​ത്തി​യ​താ​ണ് കു​ഞ്ഞേ​ട്ട​ന്‍റെ കു​ടും​ബം. ചെ​റു​പ്പ​ത്തി​ലെ മാ​താ​പി​താ​ക്ക​ളെ ന​ഷ്ട​മാ​യ​തോ​ടെ അ​മ്മ​വീ​ട്ടി​ൽ സ്ഥി​ര​താ​മ​സ​മാ​ക്കി വേ​ലാ​യു​ധ​ൻ. കേ​ൾ​വി​ക്കു​റ​വും സം​സാ​ര​വൈ​ക​ല്യ​വും…

Read More

ലോ​ക ച​രി​ത്ര​ത്തി​ൽ ഇ​തി​ലും വ​ലി​യ പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ വ​ന്നി​ട്ടു​ണ്ട്, അ​തി​ജീ​വി​ച്ച ച​രി​ത്ര​മാ​ണ് മ​നു​ഷ്യ​രാ​ശി​ക്കു​ള്ള​ത്..! ഗോ​പി​നാ​ഥ് മു​തു​കാ​ട് പറയുന്നു…

സു​ൽ​ത്താ​ൻ ബ​ത്തേ​രി: ശാ​രീ​രി​ക​മാ​യ ആ​രോ​ഗ്യം വീ​ണ്ടെ​ടു​ക്കു​ന്ന​തി​നൊ​പ്പം കോ​വി​ഡ് കാ​ല​ത്ത് മാ​ന​സി​ക ആ​രോ​ഗ്യം നി​ല​നി​ർ​ത്തു​ന്ന​തി​നും പ്രാ​ധാ​ന്യ​മു​ണ്ടെ​ന്ന് മ​ജീ​ഷ്യ​ൻ പ്ര​ഫ. ഗോ​പി​നാ​ഥ് മു​തു​കാ​ട്. നെ​ൻ​മേ​നി പ​ഞ്ചാ​യ​ത്ത് കോ​വി​ഡ് ജാ​ഗ്ര​ത പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ന​ട​ത്തി​യ ഓ​ണ്‍​ലൈ​ൻ ബ​ഹു​ജ​ന സം​ഗ​മ​ത്തി​ൽ മു​ഖ്യ സ​ന്ദേ​ശം ന​ൽ​കു​ക​യാ​യി​രു​ന്നു മു​തു​കാ​ട്. ലോ​ക ച​രി​ത്ര​ത്തി​ൽ ഇ​തി​ലും വ​ലി​യ പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ വ​ന്നി​ട്ടു​ണ്ട്. എ​ന്നാ​ൽ അ​തി​നെ​യൊ​ക്കെ അ​തി​ജീ​വി​ച്ച ച​രി​ത്ര​മാ​ണ് മ​നു​ഷ്യ​രാ​ശി​ക്കു​ള്ള​ത്. കോ​വി​ഡാ​ന​ന്ത​ര കാ​ല​ത്ത് ലോ​കം എ​ത്ര​യും പെ​ട്ടെ​ന്ന് പൂ​ർ​വ​സ്ഥി​തി​യി​ലേ​ക്ക് തി​രി​ച്ചെ​ത്താ​ൻ ഭ​ര​ണ​കൂ​ട സം​വി​ധാ​ന​ങ്ങ​ൾ നേ​തൃ​ത്വം വ​ഹി​ക്ക​ണ​മെ​ന്നും അ​തി​നാ​യി ജ​ന​ങ്ങ​ളെ മാ​ന​സി​ക​മാ​യി സ​ജ്ജ​മാ​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​സൂ​ത്രി​ത​മാ​യി ആ​രം​ഭി​ക്ക​ണ​മെ​ന്നും മു​തു​കാ​ട് പ​റ​ഞ്ഞു. ക​ള​ക്ട​ർ ഡോ.​അ​ദീ​ല അ​ബ്ദു​ള്ള ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷീ​ല പു​ഞ്ച​വ​യ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് റ്റി​ജി ചെ​റു​തോ​ട്ടി​ൽ, സു​ജാ​ത ഹ​രി​ദാ​സ്, ജ​യ മു​ര​ളി, കെ.​വി. ശ​ശി, സെ​ക്ര​ട്ട​റി എം. ​വി​നോ​ദ് കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Read More

പൊ​ളി​ച്ചു നീ​ക്ക​ണ​മെ​ന്ന ക​ള​ക്ട​റു​ടെ ഉ​ത്ത​ര​വി​നു പു​ല്ലു​വി​ല; വെ​ള്ള​പ്പൊ​ക്ക ഭീ​ഷ​ണി ഉ​യ​ര്‍​ത്തി മാ​ഹി പു​ഴ​യി​ലെ ബ​ണ്ടു​ക​ള്‍

വ​ട​ക​ര: ഈ ​മ​ഴ​ക്കാ​ല​മെ​ത്തു​മ്പോ​ഴും മു​ഴ​പ്പി​ല​ങ്ങാ​ട്-​മാ​ഹി ബൈ​പാ​സി​ന്‍റെ നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​കാ​ത്ത​ത് മാ​ഹി പു​ഴ​യോ​ര​വാ​സി​ക​ളെ ഭീ​തി​യി​ലാ​ക്കു​ന്നു. ബൈ​പാ​സി​നാ​യി മാ​ഹി പു​ഴ​യ​ക്ക് കു​റു​കെ പാ​ലം പ​ണി​യു​ന്ന​തി​നാ​യി പു​ഴ നി​ക​ത്തി നി​ര്‍​മി​ച്ച ബ​ണ്ടു​ക​ള്‍ പു​ഴ​യു​ടെ ഒ​ഴു​ക്ക് ത​ട​സ​പ്പെ​ടു​ത്തു​ന്ന​താ​ണ് പു​ഴ​യോ​ര​ങ്ങ​ളി​ലും പു​ഴ​യി​ലെ​ത്തു​ന്ന നീ​ര്‍​ച്ചാ​ലു​ക​ള്‍​ക്കു സ​മീ​പ​മാ​യി താ​മ​സി​ക്കു​ന്ന കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ര്‍ ജി​ല്ല​ക​ളി​ലെ ആ​യി​ര​ക്ക​ണ​ക്കി​ന് കു​ടും​ബ​ങ്ങ​ളെ ഭീ​തി​യി​ലാ​ക്കു​ന്ന​ത്. 176 മീ​റ്റ​ര്‍ വീ​തി​യു​ള്ള പു​ഴ​യി​ല്‍ 126 മീ​റ്റ​ര്‍ നി​ക​ത്തി താ​ത്കാ​ലി​ക​റോ​ഡും നി​ര്‍​മി​ച്ചി​ട്ടു​ണ്ട്. 42 മീ​റ്റ​ര്‍ നീ​ള​ത്തി​ലും അ​ഞ്ച് മീ​റ്റ​ര്‍ വീ​തി​യി​ലു​മാ​യി ഇ​രു​മ്പു പാ​ല​വും എ​ട്ട​ര മീ​റ്റ​ര്‍ വീ​തി​യി​ല്‍ മ​റ്റൊ​രു ഇ​രു​മ്പു​പാ​ല​വും നി​ര്‍​മി​ച്ചി​ട്ടു​ണ്ട്. പു​ഴ​യി​ല്‍ 50 മീ​റ്റ​ര്‍ ഒ​ഴി​വു​ള്ളി​ട​ത്തു കൂ​ടി​മാ​ത്ര​മാ​ണ് ഇ​പ്പോ​ള്‍ നീ​രൊ​ഴു​ക്കു​ള്ളൂ. മ​ഴ ശ​ക്ത​മാ​യാ​ല്‍ ത​ന്നെ പു​ഴ​യി​ലെ വെ​ള്ളം ഇ​തി​ലൂ​ടെ ഒ​ഴു​കി തീ​രി​ല്ല. ഇ​തി​നി​ടെ കു​റ്റ്യാ​ടി ഡാം ​കൂ​ടി തു​റ​ന്നാ​ല്‍ കു​റ്റ്യാ​ടി മു​ത​ല്‍ അ​ഴി​യൂ​ര്‍ വ​രെ​യു​ള്ള കോ​ഴി​ക്കോ​ട് ജി​ല്ല​യി​ല്‍​പെ​ട്ട ഭാ​ഗ​ങ്ങ​ളും ക​ണ്ണൂ​ര്‍ ജി​ല്ല​യി​ലെ പെ​രി​ങ്ങ​ത്തൂ​ര്‍, ക​രി​യാ​ട്, ഒ​ള​വി​ലം, ന്യൂ​മാ​ഹി…

Read More

കാ​ടി​റ​ങ്ങി​യ പി​ടി​യാ​ന വീ​ട് ത​ക​ർ​ത്തു! കു​ട്ടി​ക​ൾ​പ്പെ​ടെ​യു​ള്ള കു​ടും​ബം ര​ക്ഷ​പെട്ടത് ത​ല​നാ​രി​ഴ​യ്ക്ക്…

എ​ട​ക്ക​ര: കാ​ടി​റ​ങ്ങി​യ പി​ടി​യാ​ന വീ​ട് ത​ക​ർ​ത്തു, കു​ട്ടി​ക​ൾ​പ്പെ​ടെ​യു​ള്ള കു​ടും​ബം ര​ക്ഷ​പ്പെ​ട്ട​ത് ഭാ​ഗ്യം കൊ​ണ്ട്. വ​ഴി​ക്ക​ട​വ് വെ​ള്ള​ക്ക​ട്ട വ​നാ​തി​ർ​ത്തി​യോ​ട് ചേ​ർ​ന്ന് താ​മ​സി​ക്കു​ന്ന ചെ​ന്പ്രാ​ൻ വി​ജ​യ​ന്‍റെ വീ​ടാ​ണ് ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ മൂ​ന്നോ​ടെ കാ​ട്ടാ​ന ത​ക​ർ​ത്ത​ത്. പ​ത്ത് വ​ർ​ഷ​മാ​യി പ്ലാ​സ്റ്റി​ക് ഷീ​റ്റു​ക​ളും മു​ള​ക​ളും ഉ​പ​യോ​ഗി​ച്ച് മേ​ഞ്ഞ​തും പാ​തി ചു​മ​രു​ക​ൾ കെ​ട്ടി​യ​തു​മാ​യ കൂ​ര​യി​ലാ​ണ് ചെ​ന്പ്രാ​ൻ വി​ജ​യ​നും ഭാ​ര്യ ല​തി​ക​യും ര​ണ്ട് കു​ട്ടി​ക​ളും താ​മ​സി​ച്ചു​വ​ന്നി​രു​ന്ന​ത്. ഞാ​യ​റാ​ഴ്ച വി​ജ​യ​ന്‍റെ സ​ഹോ​ദ​ര പു​ത്ര​നും ഈ ​വീ​ട്ടി​ലേ​ക്ക് വി​രു​ന്നെത്തി​യി​രു​ന്നു. വെ​ള്ള​ക്ക​ട്ട വ​നാ​തി​ർ​ത്തി​യോ​ട് ചേ​ർ​ന്നു​ള്ള വീ​ട്ടി​ൽ ഉ​റ​ങ്ങാ​ൻ കി​ട​ന്ന ഇ​വ​ർ സ​മീ​പ വ​ന​ത്തി​ൽ കാ​ട്ടാ​ന​യു​ടെ സാ​ന്നി​ധ്യം തി​രി​ച്ച​റി​ഞ്ഞി​രു​ന്നു. കാ​ട്ടാ​ന​യെ പേ​ടി​ച്ച് വി​ജ​യ​നും ല​തി​ക​യും ഉ​റ​ക്ക​മൊ​ഴി​ച്ച് കു​ട്ടി​ക​ളെ മാ​റോ​ട് ചേ​ർ​ത്ത് കൂ​ര​യി​ൽ ക​ഴി​ഞ്ഞു. പു​ല​ർ​ച്ചെ മൂ​ന്നോ​ടെ സ​മീ​പ​ത്ത് താ​മ​സി​ക്കു​ന്ന വി​ജ​യ​ന്‍റെ സ​ഹോ​ദ​ര​ൻ വി​നോ​ദി​ന്‍റെ വീ​ട്ടു​മു​റ്റ​ത്തെത്തിയ കാ​ട്ടാ​ന വാ​ഴ​ക​ളും മ​റ്റും ന​ശി​പ്പി​ച്ചു. ബ​ഹ​ളം വെ​ച്ചും ടോ​ർ​ച്ച​ടി​ച്ചും ആ​ന​യെ ആ​ട്ടി​​യക​റ്റാ​നു​ള്ള ശ്ര​മ​ത്തി​നി​ട​യി​ൽ ചി​ന്നം വി​ളി​ച്ച്…

Read More

പോ​സി​റ്റീ​വാ​യ​വ​ർ ഷ​ട്ടി​ൽ ക​ളി​ച്ചു; പോലീസിനെ കണ്ട ഉടനെ യുവാക്കള്‍ ഓടി രക്ഷപ്പെട്ടെങ്കിലും പണിപാളി; കാളികാവില്‍ നടന്ന സംഭവം ഇങ്ങനെ…

കാ​ളി​കാ​വ്: കൂ​ടെ​യു​ള്ള​വ​ർ​ക്കും നാ​ട്ടു​കാ​ർ​ക്കും കോ​വി​ഡ് പ​ര​ത്തു​ന്ന​തി​നി​ട​യാ​ക്കു​ന്ന വി​ധം ഷ​ട്ടി​ൽ ക​ളി​ച്ച പോ​സി​റ്റീ​വ് ആ​യ ര​ണ്ട് യു​വാ​ക്ക​ൾ​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. ചോ​ക്കാ​ട് പ​ഞ്ചാ​യ​ത്തി​ലെ മാ​ളി​യേ​ക്ക​ൽ വ​ലി​യ പ​റ​ന്പി​ലെ ര​ണ്ട് യു​വാ​ക്ക​ൾ​ക്കെ​തി​രെ പ​ക​ർ​ച്ച​വ്യാ​ധി നി​യ​മ പ്ര​കാ​ര​വും കൂ​ടെ​യു​ള്ള​വ​ർ​ക്കെ​തി​രെ പെ​റ്റി​കേ​സു​ക​ളു​മാ​ണ് ചു​മ​ത്തി​യ​ത്. ചോ​ക്കാ​ട് പ​ഞ്ചാ​യ​ത്തി​ലെ മാ​ളി​യേ​ക്ക​ൽ വ​ലി​യ​പ​റ​ന്പി​ലാ​ണ് കോവി​ഡ് പ​ട​ർ​ന്നു പി​ടി​ക്കാ​ൻ ഇ​ട​യാ​കു​ന്ന വി​ധ​ത്തി​ൽ വീ​ടി​ന​ടു​ത്തു​ള്ള പ​റ​ന്പി​ലാണ് യു​വാ​ക്ക​ൾ ഷ​ട്ടി​ൽ ബാ​ഡ്മി​ന്‍റ​ൻ ക​ളി​യി​ൽ ഏ​ർ​പ്പെ​ട്ട​ത്. കാ​ളി​കാ​വ് എ​സ്ഐ ടി.​പി.​മു​സ്ത​ഫ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. പോ​ലീ​സി​നെ ക​ണ്ട ഉ​ട​നെ പ്ര​തി​ക​ൾ ഓ​ടി ര​ക്ഷ​പ്പെ​ട്ടെ​ങ്കി​ലും പോ​ലീ​സ് പി​ന്തു​ട​ർ​ന്ന് കേ​സെ​ടു​ക്കു​ക​യാ​യി​രു​ന്നു. കോ​വി​ഡ് വൈ​റ​സി​ന്‍റെ അ​തി​രൂ​ക്ഷ​മാ​യ വ്യാ​പ​നം ന​ട​ക്കു​ന്ന വേ​ള​യി​ൽ സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച ക്വാ​റ​ന്‍റൈൻ മാ​ന​ദ​ണ്ഡ​ങ്ങ​ൾ ലം​ഘി​ച്ച​തി​നും രോ​ഗം മ​റ്റു​ള്ള​വ​ർ​ക്ക് പ​ക​രു​ന്ന​തി​ന് ഇ​ട​യാ​ക്കാ​വു​ന്ന സാ​ഹ​ച​ര​്യത്തി​ലു​മാ​ണ് കേ​സെ​ടു​ത്ത​തെ​ന്ന് കാ​ളി​കാ​വ് എ​സ്ഐ ടി.​പി.​മു​സ്ത​ഫ പ​റ​ഞ്ഞു.​ പോ​സി​റ്റീ​വ് ആ​യ​വ​രി​ൽ ചി​ല​ർ കേ​സു​ക​ൾ മ​റ​ച്ച് വെ​ച്ച് ക്വാ​റ​ന്‍റൈ​ൻ ലം​ഘ​നം ന​ട​ത്തു​ന്ന​ത്…

Read More

ര​​​ക്ഷ​​​പ്പെ​​​ട്ട് കേ​​​ര​​​ള​​​ത്തി​​​ലെ​​​ത്തി​​​യെ​​​ങ്കി​​​ലും..! ബം​ഗ​ളൂ​രു പീ​ഡ​നം; യു​വ​തി​യു​ടെ മൊ​ഴി ഇ​ന്നു രേ​ഖ​പ്പെ​ടു​ത്തും

കോ​​​ഴി​​​ക്കോ​​​ട്: ബം​​​ഗ​​​ളൂ​​​രു​​​വി​​​ൽ ക്രൂ​​​ര​​​മാ​​​യ മ​​​ര്‍​ദ​​​ന​​​ത്തി​​​നും ലൈം​​​ഗി​​​ക പീ​​​ഡ​​​ന​​​ത്തി​​​നും ഇ​​​ര​​​യാ​​​യ ബം​​​ഗ്ലാ​​​ദേ​​​ശി യു​​​വ​​​തി​​​യെ കോ​​​ഴി​​​ക്കോ​​​ട്ടുനി​​​ന്നു ക​​​ണ്ടെ​​​ത്തി​​​യ​​​തോ​​​ടെ തു​​​ട​​​ര്‍​ന​​​ട​​​പ​​​ടി​​​ക​​​ള്‍ വേ​​​ഗ​​​ത്തി​​​ലാ​​​ക്കി പോ​​​ലീ​​​സ്. അ​​​തീ​​​വ​​​ര​​​ഹ​​​സ്യ​​​മാ​​​യാ​​​ണ് ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം പെ​​​ണ്‍​കു​​​ട്ടി​​​യെ കോ​​​ഴി​​​ക്കോ​​​ട് ന​​​ഗ​​​ര​​​പ​​​രി​​​ധി​​​യി​​​ലെ ബ്യൂ​​​ട്ടി​​​പാ​​​ര്‍​ല​​​റി​​​ല്‍നി​​​ന്ന് ക​​​ർ​​​ണാ​​​ട​​​ക പോ​​​ലീ​​​സ് ക​​​ണ്ടെ​​​ത്തി​​​യ​​​ത്. ലോ​​​ക്ക​​​ല്‍ പോ​​​ലീ​​​സി​​​നെ ഉ​​​ള്‍​പ്പെ​​​ടെ വി​​​വ​​​ര​​​മ​​​റി​​​യി​​​ക്കാ​​​തെ​​​യാ​​​യി​​​രു​​​ന്നു ഇ​​​ത്. തു​​​ട​​​ര്‍​ന്ന് ബം​​​ഗ​​​ളൂ​​​രു​​​വി​​​ല്‍ എ​​​ത്തി​​​ച്ച​​​ശേ​​​ഷം വൈ​​​ദ്യ​​​പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്ക് വി​​​ധേ​​​യ​​​യാ​​​ക്കി. ഇ​​​ന്നു മൊ​​​ഴി രേ​​​ഖ​​​പ്പെ​​​ടു​​​ത്തും.​​​ യു​​​വ​​​തി​​​യെ പീ​​​ഡി​​​പ്പി​​​ക്കു​​​ന്ന വി​​​ഡി​​​യോ പു​​​റ​​​ത്തു വ​​​ന്ന​​​തി​​​നെ തു​​​ട​​​ര്‍​ന്ന് ര​​​ണ്ടു​​​യു​​​വ​​​തി​​​ക​​​ള്‍ ഉ​​​ള്‍​പ്പെ​​​ടെ ആ​​​റു​​​പേ​​​ര്‍ ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം അ​​​റ​​​സ്റ്റി​​​ലാ​​​യി​​​രു​​​ന്നു. തു​​​ട​​​ര്‍​ന്നു ല​​​ഭി​​​ച്ച സൂ​​​ച​​​ന​​​ക​​​ളെ തു​​​ട​​​ര്‍​ന്നാ​​​ണ് ഇ​​​വ​​​ര്‍ പീ​​​ഡി​​​പ്പി​​​ച്ച യു​​​വ​​​തി കോ​​​ഴി​​​ക്കോ​​​ട്ട് ഉ​​​ണ്ടെ​​​ന്ന് പോ​​​ലീ​​​സി​​​ന് വി​​​വ​​​രം ല​​​ഭി​​​ച്ച​​​ത്. ഇ​​​വി​​​ടെ ബ്യൂ​​​ട്ടി​​​പാ​​​ർ​​​ല​​​ർ ജീ​​​വ​​​ന​​​ക്കാ​​​രി​​​യാ​​​യി ജോ​​​ലി​​​ചെ​​യ്യു​​ക​​യാ​​യി​​രു​​ന്നു. ഒ​​​രാ​​​ഴ്ച മു​​​ന്‍​പാ​​​ണ് ബം​​​ഗ​​​ളൂ​​​രി​​​ല്‍ വ​​​ച്ച് പെ​​​ണ്‍​കു​​​ട്ടി​​​യെ പീ​​​ഡി​​​പ്പി​​​ക്കു​​​ന്ന ക്രൂ​​​ര​​​ദൃ​​​ശ്യ​​​ങ്ങ​​​ള്‍ സ​​​മൂ​​​ഹ മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ല്‍ പ്ര​​​ച​​​രി​​​ച്ച​​​ത്. വീ​​​ഡി​​​യോ ക്ലി​​​പ്പി​​​ല്‍​നി​​​ന്നു​​​ള്ള വി​​​വ​​​ര​​​ങ്ങ​​​ളും പ്ര​​​തി​​​ക​​​ളെ ചോ​​​ദ്യം ചെ​​​യ്ത​​​തി​​​ല്‍​നി​​​ന്നു​​​ള്ള വി​​​വ​​​ര​​​ങ്ങ​​​ളും വ​​​ച്ചാ​​​ണ് കേ​​​സ് റ​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്ത​​​തെ​​​ന്ന് ബം​​​ഗ​​​ളൂ​​​രു​​​പോ​​​ലീ​​​സ് അ​​​റി​​​യി​​​ച്ചി​​​രു​​​ന്നു. മ​​​നു​​​ഷ്യ​​​ക്ക​​​ട​​​ത്തി​​​ലൂ​​​ടെ ബം​​​ഗ​​​ളൂ​​​രു​​​വി​​​ലെ​​​ത്തി​​​ച്ച…

Read More

മ​തി​യാ​യ രേ​ഖ​ക​ളു​ണ്ടാ​യി​ട്ടും..! മ​രു​മ​ക​ൾ കോ​വി​ഡ് ജോ​ലി​ക്കു പോ​കു​ന്ന​തി​നു ഉ​പ​യോ​ഗി​ച്ച വാ​ഹ​ന​ത്തി​നു പി​ഴ; ഭ​ർ​തൃ​പി​താ​വ് പ​രാ​തി ന​ൽ​കി; ഖാ​ദ​റി​നുണ്ടായ തി​ക്താ​നു​ഭ​വം ഇങ്ങനെ…

ക​ൽ​പ്പ​റ്റ: മ​രു​മ​ക​ളെ കോ​വി​ഡ് ജോ​ലി​സ്ഥ​ല​ത്തു എ​ത്തി​ച്ചു തി​രി​കെ വ​രു​ന്ന​തി​നി​ടെ പോ​ലീ​സ് വാ​ഹ​നം ത​ട​ഞ്ഞു​നി​ർ​ത്തി പി​ഴ ചു​മ​ത്തി​യ​തി​നെ​തി​രെ ഭ​ർ​തൃ​പി​താ​വ് ജി​ല്ലാ ക​ള​ക്ട​ർ​ക്കു പ​രാ​തി ന​ൽ​കി. പു​ൽ​പ്പ​ള്ളി പാ​ക്കം പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ൽ കോ​വി​ഡ് ജോ​ലി​യു​ള്ള മു​ട്ടി​ൽ ഓ​ർ​ഫ​നേ​ജ് വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ അ​ധ്യാ​പി​ക സിം​ന​യു​ടെ ഭ​ർ​തൃ​പി​താ​വ് കെ.​യു. ഖാ​ദ​റാ​ണ് പ​രാ​തി ന​ൽ​കി​യ​ത്. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ഖാ​ദ​റി​നു തി​ക്താ​നു​ഭ​വം. ഇ​രു​ള​ത്തു ഭ​ർ​തൃ​വീ​ട്ടി​ൽ താ​മ​സി​ക്കു​ന്ന സിം​ന​യെ മേ​യ് 11 മു​ത​ലാ​ണ് പാ​ക്കം പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ൽ കോ​വി​ഡ് ജോ​ലി​ക്കു നി​യോ​ഗി​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സം സിം​ന​യെ ആ​ശു​പ​ത്രി​യി​ലാ​ക്കി മ​ട​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് ഖാ​ദ​ർ ഓ​ടി​ച്ച കാ​ർ പു​ൽ​പ്പ​ള്ളി​യി​ൽ പോ​ലീ​സ് ത​ട​ഞ്ഞ​ത്. സ​ത്യ​വാ​ങ്മൂ​ലം കാ​ണി​ച്ച് യാ​ത്രാ​വി​വ​രം ബോ​ധ്യ​പ്പെ​ടു​ത്തി​യി​ട്ടും പോ​ലീ​സ് പി​ഴ​യ​ട​പ്പി​ക്കു​ക​യാ​യി​രു​ന്നു. ലോ​ക്ഡൗ​ണ്‍ പ​ശ്ചാ​ത്ത​ല​ത്തി​ൽ സിം​ന​യെ സ്വ​ന്തം വാ​ഹ​ന​ത്തി​ൽ ഭ​ർ​തൃ​പി​താ​വാ​ണ് ദി​വ​സ​വും രാ​വി​ലെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ന്ന​തും ജോ​ലി ക​ഴി​യു​ന്പോ​ൾ തി​രി​കെ കൊ​ണ്ടു​വ​രു​ന്ന​തും. സ​ർ​ക്കാ​ർ നി​ർ​ദേ​ശ​മ​നു​സ​രി​ച്ചു​ള്ള ജോ​ലി​ക്കാ​യി യാ​ത്ര ചെ​യ്യു​ന്പോ​ൾ മ​തി​യാ​യ രേ​ഖ​ക​ളു​ണ്ടാ​യി​ട്ടും അ​ന​ധി​കൃ​ത​മാ​യി പി​ഴ…

Read More

സാ​മ്പാ​റും ചോ​റും മാ​ത്ര​മാ​ണ​ന്ന് ക​രു​തി​യെ​ങ്കി​ൽ നി​ങ്ങ​ൾ​ക്ക് തെ​റ്റി..! രു​ചി​യേ​റും സ്നേ​ഹം വി​ള​മ്പി, കൊ​ടി​യ​ത്തൂ​രി​ലെ സ​മൂ​ഹ അ​ടു​ക്ക​ള

മു​ക്കം: സാ​മ്പാ​റും ചോ​റും മാ​ത്ര​മാ​ണ​ന്ന് ക​രു​തി​യെ​ങ്കി​ൽ നി​ങ്ങ​ൾ​ക്ക് തെ​റ്റി… തോ​ര​നും അ​വി​യ​ലും ഇ​ല​ക്ക​റി​ക​ളും ഒ​പ്പം രു​ചി​യേ​റും ബി​രി​യാ​ണി​യും നെ​യ്‌​ചോ​റും പി​ന്നെ ചി​ക്ക​ൻ ക​റി​യും. ഇ​തൊ​ക്കാ​യാ​ണ് കൊ​ടി​യ​ത്തൂ​രി​ലെ സ​മൂ​ഹ അ​ടു​ക്ക​ള​യി​ലെ സ്‌​നേ​ഹ വി​ഭ​വ​ങ്ങ​ള്‍. കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ കൊ​ടി​യ​ത്തൂ​ര്‍ ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്ത്വ​ത്തി​ല്‍ പ​ന്നി​ക്കോ​ട് ആ​രം​ഭി​ച്ച സ​മൂ​ഹ അ​ടു​ക്ക​ള​യു​ടെ പ്ര​വ​ര്‍​ത്ത​നം നൂ​റു​ക​ണ​ക്കി​ന് രോ​ഗി​ക​ള്‍​ക്കും അ​വ​രു​ടെ ബ​ന്ധു​ക്ക​ള്‍​ക്കും ആ​ശ്വാ​സ​മാ​വു​ക​യാ​ണ്. ഇ​രു​പ​ത് ദി​വ​സം പി​ന്നി​ട്ട അ​ടു​ക്ക​ള എ​ല്ലാ​ദി​വ​സ​വും കാ​ല​ത്ത് ആ​റ് മ​ണി​യോ​ടെ ആ​രം​ഭി​ക്കും. ദി​നം​പ്ര​തി മു​ന്നൂ​റോ​ളം ഭ​ക്ഷ​ണ​പ്പൊ​തി​ക​ളാ​ണ് കൊ​ടി​യ​ത്തൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ പ​തി​നാ​റ് വാ​ര്‍​ഡു​ക​ളി​ലാ​യി വി​ത​ര​ണം ചെ​യ്യു​ന്ന​ത്. വാ​ര്‍​ഡ് അം​ഗ​ങ്ങ​ളു​ടെ നേ​തൃ​ത്ത്വ​ത്തി​ല്‍ ആ​ര്‍​ആ​ര്‍​ടി വോ​ള​ണ്ടി​യ​ര്‍​മാ​രാ​ണ് ഭ​ക്ഷ​ണ​പ്പൊ​തി​ക​ള്‍ വീ​ടു​ക​ളി​ലെ​ത്തി​ക്കു​ന്ന​ത്. ര​ണ്ടാം ത​രം​ഗ​ത്തി​ല്‍ സം​സ്ഥാ​ന​ത്തു​ത​ന്നെ ആ​ദ്യ​മാ​യി ആ​രം​ഭി​ച്ച സ​മൂ​ഹ അ​ടു​ക്ക​ള​യ്ക്ക് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗം ഷി​ഹാ​ബ് മാ​ട്ടു​മു​റി​യാ​ണ് ചു​ക്കാ​ന്‍ പി​ടി​ക്കു​ന്ന​ത്. ആ​വ​ശ്യ​മാ​യ വി​ഭ​വ​ങ്ങ​ള്‍ എ​ല്ലാ​വി​ഭാ​ഗം ജ​ന​ങ്ങ​ളും മ​ന​സ​റി​ഞ്ഞ് ന​ല്‍​കു​ന്നു​ണ്ടെ​ങ്കി​ലും വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലൂ​ടെ സം​ഘ​ടി​പ്പി​ച്ച വി​ഭ​വ​വ​ണ്ടി​ക്ക് മി​ക​ച്ച…

Read More

സ്വ​ര്‍​ണാ​ഭ​ര​ണ ക​വ​ര്‍​ച്ച;  കസബ പോലീസ് തപ്പിയിറങ്ങി; മൂ​ന്നാംപ്ര​തി  മും​ബൈ​യി​ല്‍ പി​ടി​യി​ൽ

കോ​ഴി​ക്കോ​ട്: സ്വ​ര്‍​ണാ​ഭ​ര​ണ ക​വ​ര്‍​ച്ചാ കേ​സി​ലെ പ്ര​തി​യെ മും​ബൈ​യി​ലെ​ത്തി പി​ടി​കൂ​ടി. രാ​ജ​സ്ഥാ​ന്‍ സ്വ​ദേ​ശി​യാ​യ പ​ര്‍​വീ​ണ്‍ സിം​ഗി​നെ​യാ​ണ് കോ​ഴി​ക്കോ​ട് ക​സ​ബ പോ​ലീ​സ് ഇ​ന്‍​സ്പ​ക്ട​ര്‍ യു.​കെ. ഷാ​ജ​ഹാ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ആ​റം​ഗ​സം​ഘം പി​ടി​കൂ​ടി​യ​ത്. 160 ഗ്രാം ​സ്വ​ര്‍​ണ​വും അ​ന്വേ​ഷ​ണ​സം​ഘം ക​ണ്ടെ​ത്തി. കോ​വി​ഡ് വ്യാ​പ​ന​ത്തി​നി​ടെ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് സി​ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ആ​റം​ഗ സം​ഘം കോ​ഴി​ക്കോ​ട്ടുനി​ന്ന് മും​ബൈ​യി​ലേ​ക്ക് തി​രി​ച്ച​ത്. കേ​സി​ല്‍ ര​ണ്ടു പേ​രെ പോ​ലീ​സ് നേ​ര​ത്തെ പി​ടി​കൂ​ടി​യി​രു​ന്നു. ഇ​വ​രെ ചോ​ദ്യം ചെ​യ്ത​തി​ല്‍ നി​ന്നാ​ണ് മൂ​ന്നാം​പ്ര​തി പ​ര്‍​വീ​ണ്‍ സിം​ഗി​നെ കു​റി​ച്ച് വി​വ​രം ല​ഭി​ച്ച​ത്. കൂ​ടാ​തെ അ​വ​ശേ​ഷി​ക്കു​ന്ന സ്വ​ര്‍​ണാ​ഭ​ര​ണം ഇ​യാ​ളു​ടെ കൈ​വ​ശ​മു​ണ്ടെ​ന്നും പോ​ലീ​സി​ന് വ്യ​ക്ത​മാ​യി. ഇ​തേ​തത്തുട​ര്‍​ന്നാ​ണ് സി​ഐ​യും സം​ഘ​വും മും​ബൈ​യി​ലേ​ക്ക് പു​റ​പ്പെ​ട്ട​ത്.ഏ​പ്രി​ല്‍ മൂ​ന്നി​നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ക​ല്ലാ​യി​ലു​ള്ള സ്വ​ര്‍​ണ വ്യാ​പാ​രി​യു​ടെ ഫ്ളാ​റ്റി​ല്‍നി​ന്ന് പ​ത്ത് കി​ലോ​യി​ല​ധി​കം സ്വ​ര്‍​ണ​മാ​ണ് ക​വ​ര്‍​ന്ന​ത്. സ്വ​ര്‍​ണ​വ്യാ​പ​രി​ക്കൊ​പ്പ​മു​ള്ള ജീ​വ​ന​ക്കാ​ര​നാ​യ രാ​ജ​സ്ഥാ​ന്‍ സ്വ​ദേ​ശി​യെ കു​ത്തി​പ്പ​രി​ക്കേ​ല്‍​പ്പി​ച്ച് ഫ്ളാ​റ്റി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ള്‍ ക​വ​ര്‍​ച്ച ചെ​യ്തു​വെ​ന്നാ​യി​രു​ന്നു പ​രാ​തി. പ​രി​ക്കേ​റ്റ ജി​തേ​ന്ദ്ര​സിം​ഗ് ആ​ശു​പ​ത്രി​യി​ല്‍ ഐ​സി​യു​വി​ലാ​യ​ത്…

Read More

ലോ​ക് ഡൗ​ണി​ൽ വി​പ​ണി​യി​ല്ല… സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച ത​റവി​ല​യു​മി​ല്ല; ക​ടു​ത്ത ദു​രി​ത​ത്തി​ൽ ക​ർ​ഷകർ

മു​ക്കം: ലോ​ക്ഡൗ​ണി​ൽ ക​ട​ക​ൾ തു​റ​ക്കു​ന്ന​തി​ന് നി​യ​ന്ത്ര​ണ​ങ്ങ​ൾ വ​ന്ന​തോ​ടെ ക​ടു​ത്ത ദു​രി​ത​ത്തി​ലാ​യി​രി​ക്കു​ക​യാ​ണ് ക​ർ​ഷ​ക​ർ. നേ​ന്ത്ര​വാ​ഴ ക​ർ​ഷ​ക​ർ അ​ട​ക്കം വി​ള​വെ​ടു​ക്കു​ന്ന ഈ ​സ​മ​യ​ത്ത് വി​പ​ണി​യി​ല്ലാ​താ​യ​തോ​ടെ വ​ലി​യ പ്ര​തി​സ​ന്ധി​യി​ലാ​ണ്. അ​തോ​ടൊ​പ്പം ത​ന്നെ വി​ല ഗ​ണ്യ​മാ​യി കു​റ​യു​ക​യും ചെ​യ്തു. ഒ​രു വേ​ള 50 രൂ​പ വ​രെ എ​ത്തി​യി​രു​ന്ന വി​ല​യി​പ്പോ​ൾ 25 രൂ​പ​യി​ൽ താ​ഴെ എ​ത്തി നി​ൽ​ക്കു​ക​യാ​ണ്.അ​തി​നി​ടെ ക​ർ​ഷ​ക​രെ സം​ര​ക്ഷി​ക്കു​ന്ന​തി​നാ​യി സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച താ​ങ്ങു​വി​ല​യും ക​ർ​ഷ​ക​ർ​ക്ക് ല​ഭി​ക്കു​ന്നി​ല്ല​ന്ന പ​രാ​തി​യും വ്യാ​പ​ക​മാ​ണ്. ക​ഴി​ഞ്ഞ ന​വം​ബ​റി​ൽ ക​ർ​ഷ​ക​രു​ടെ അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്ക് പ​ണം എ​ത്തു​മെ​ന്നാ​ണ് ആ​ദ്യം അ​റി​യി​ച്ചി​രു​ന്ന​തെ​ങ്കി​ലും പി​ന്നീ​ട​ത് ഡി​സം​ബ​റി​ലേ​ക്ക് മാ​റ്റി. ഡി​സം​ബ​റി​ൽ ചി​ല ക​ർ​ഷ​ക​ർ​ക്ക് ല​ഭി​ച്ച​ത​ല്ലാ​തെ നി​ര​വ​ധി പേ​ർ ഇ​പ്പോ​ഴും പ​ണം ല​ഭി​ക്കാ​ത്ത​വ​രാ​ണ്. വാ​ഴ, മ​ര​ച്ചീ​നി, പൈ​ൻ ആ​പ്പി​ൾ, പാ​വ​ക്ക, വെ​ള്ള​രി, പ​യ​ർ, കു​മ്പ​ളം തു​ട​ങ്ങി​യ ഇ​ന​ങ്ങ​ൾ​ക്കാ​ണ് സ​ർ​ക്കാ​ർ ത​റ വി​ല പ്ര​ഖ്യാ​പി​ച്ചി​രു​ന്ന​ത്. നേ​ന്ത്ര​ക്കാ​യ​ക്ക് 30 രൂ​പ​യാ​യി​രു​ന്നു ത​റ​വി​ല. ഹോ​ട്ടി കോ​ർ​പ്പ് സം​ഭ​രി​ച്ച ഉ​ൽ​പ്പ​ന്ന​ങ്ങ​ളു​ടെ വി​ല​യും 6 മാ​സ​മാ​യി…

Read More