കോഴിക്കോട് : എന്‍സിപിയുടെ മുന്നണി മാറ്റവുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങള്‍ക്കിടെ മന്ത്രി എ.കെ.ശശീന്ദ്രന് ഡല്‍ഹിയിലേക്ക് പുറപ്പെട്ടു. ഇന്ന് പുലര്‍ച്ചെ നാലിനാണ് അദ്ദേഹം കണ്ണൂരില്‍ നിന്ന് ഡല്‍ഹിയിലേക്ക് പുറപ്പെട്ടത്. ഇന്ന് ദേശീയ നേതാക്കളുമായി എ.കെ.ശശീന്ദ്രന് മുന്നണി മാറ്റം സംബന്ധിച്ചുള്ള ചര്‍ച്ച നടത്തും. ഇടതുമുന്നണി വിടേണ്ട സാഹചര്യം ഇപ്പോള്‍ നിലനില്‍ക്കുന്നില്ലെന്ന് ദേശീയ നേതൃത്വത്തെ ബോധ്യപ്പെടുത്തുകയാണ് പ്രധാന ലക്ഷ്യം. തുടര്‍ന്ന് നാളെ രാവിലെ ഡല്‍ഹിയില്‍നിന്ന് മുംബൈയിലേക്ക് തിരിക്കും. പാര്‍ട്ടി അധ്യക്ഷന്‍ ശരത്പവാറുമായി മുംബൈയിലെത്തി ചര്‍ച്ച നടത്തിയ ശേഷം വൈകിട്ടോടെ കേരളത്തിലേക്ക് തിരിക്കും. ഇടതു മുന്നണിയില്‍ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട യാതൊരു ചര്‍ച്ചയും നടന്നിട്ടില്ല. അതിനു മുമ്പേ തന്നെ പാലാ സീറ്റിന് വേണ്ടി തര്‍ക്കമുണ്ടാക്കുന്നത് ശരിയായ നിലപാടല്ലെന്നും ഉചിതമായ സമയത്ത് സീറ്റ് ചര്‍ച്ച നടത്താമെന്നും ആവശ്യങ്ങള്‍ ഉന്നയിക്കാമെന്നുമാണ് ശശീന്ദ്രന്റെ നിലപാട്. അതേസമയം കേന്ദ്രനേതൃത്വത്തിന്റെ തീരുമാനത്തിനൊപ്പം ശശീന്ദ്രന് നില്ക്കുമോയെന്ന കാര്യത്തിലും അവ്യക്തത നിലനില്‍ക്കുന്നുണ്ട്. യുഡിഎഫിലേക്ക് മാറാനുള്ള…
Read MoreCategory: Kozhikode
യുഎപിഎ കേസ്: ജാമ്യം റദ്ദായി, താഹ ഫസല്‍ എന്‍ഐഎ കോടതി മുമ്പാകെ കീഴടങ്ങി
കോഴിക്കോട്: പന്തീരാങ്കാവ് മാവോയിസ്റ്റ് കേസിലെ രണ്ടാം പ്രതി താഹ ഫസല്‍ എന്‍ഐഎ കോടതി മുമ്പാകെ കീഴടങ്ങി. താഹയ്ക്ക് അനുവദിച്ച ജാമ്യം ഹൈകോടതി റദ്ദാക്കിയതിനെ തുടര്‍ന്നാണ് എന്‍ഐഎ കോടതി മുമ്പാകെ താഹ കീഴടങ്ങിയത്. ഇന്ന് രാവിലെ കോഴിക്കോട് നിന്ന് കൊച്ചിയിലെത്തിയ താഹ അഭിഭാഷകനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. എന്‍ഐഎ കോടതി ഉത്തരവിനെതിരേ എന്‍ഐഎ നല്കിയ ഹര്‍ജിയിലാണ് ഇന്നലെ താഹയോട് കീഴടങ്ങാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കിയത്. അലന്റെ പ്രായവും മാനസികാവസ്ഥയും കണക്കിലെടുത്ത് കോടതി ജാമ്യം തുടരാന്‍ അനുവദിക്കുകയും ചെയ്തു. 2019 നവംബര്‍ ഒന്നിനാണ് സിപിഎം പ്രവര്‍ത്തകരായ അലന് ഷുഹൈബിനേയും താഹ ഫസലിനേയും മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തി പോലീസ് അറസ്റ്റ് ചെയ്തത്. നിയമപോരാട്ടത്തിനൊടുവില്‍ കഴിഞ്ഞ സപ്തംബറിലായിരുന്നു എന്‍ഐഎ കോടതി ഇരുവര്‍ക്കും ഉപാധികളോടെ ജാമ്യം അനുവദിച്ചത്. ജാമ്യഉപാധികളൊന്നും ലംഘിക്കാതെയായിരുന്നു ഇരുവരും കഴിഞ്ഞിരുന്നത്.
Read Moreഅങ്കത്തിനൊരുങ്ങി ബിജെപി..! കേരളയാത്ര ഫെബ്രുവരി രണ്ടാം വാരം മുതല്‍; കേരളയാത്രയ്ക്ക് കേന്ദ്രനേതൃത്വം അനുമതി നല്കി ; സ്വര്‍ണക്കടത്തും അഴിമതിയും മുഖ്യവിഷയം
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ താമരവസന്തം ലക്ഷ്യമിട്ട് യാത്രക്കൊരുങ്ങി സംസ്ഥാന നേതൃത്വം. കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ എല്ലാ ജില്ലകളേയും ഉള്‍പ്പെടുത്തി കേരള യാത്ര സംഘടിപ്പിക്കാന്‍ കേന്ദ്രനേതൃത്വം അനുമതി നല്കി. സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന് നയിക്കുന്ന യാത്ര ഫെബ്രുവരി രണ്ടാംവാരത്തോടെ ആരംഭിക്കും. സംസ്ഥാന നേതൃത്വവുമായി ഇടഞ്ഞു നില്ക്കുന്ന നേതാക്കളെ കൂടി ഉള്‍പ്പെടുത്താനുള്ള നീക്കവും നടക്കുന്നുണ്ട്. അങ്കത്തിനൊരുങ്ങിപാര്ട്ടി ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിടാന്‍ സജ്ജമാണെന്ന സന്ദേശം നല്‍കും വിധത്തിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. ഓരോ ജില്ലയിലും ആ ജില്ലയിലുള്ള ബിജെപിയുടെ പ്രധാന നേതാക്കള്‍ക്കായിരിക്കും യാത്രാ സ്വീകരണങ്ങളുടെ ചുമതല. ഇതിനുള്ള ഒരുക്കങ്ങള്‍ ആരംഭിക്കാന്‍ ജില്ലാ കമ്മിറ്റികള്‍ക്ക് സംസ്ഥാന നേതൃത്വം നിര്‍ദേശം നല്കി. തദ്ദേശ തെരഞ്ഞെടുപ്പിനുശേഷം ചേര്‍ന്ന കോര്‍കമ്മിറ്റി യോഗത്തിലാണ് വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കേരള യാത്ര നടത്താന്‍ തീരുമാനിച്ചത്. കഴിഞ്ഞ ദിവസം കെ.സുരേന്ദ്രന് കേന്ദ്രനേതൃത്വവുമായി കൂടിക്കാഴ്ച നടത്തുകയും യാത്രയ്ക്കുള്ള അനുമതി വാങ്ങുകയുമായിരുന്നു. അഴിമതി…
Read Moreപാലായിൽ ഉടക്കി മുന്നണി വിടുമോ ?എൻസിപിയിൽ സംഭവിക്കുന്നത് ?
കോട്ടയം: പുതിയ രാഷ്ട്രീയ സമവാക്യങ്ങൾക്കു വീണ്ടും വേദിയാവുകയാണ് ജില്ല. എൻസിപിയിലെ ഭിന്നതയാണ് പുതിയ മുന്നണി മാറ്റത്തിലേക്ക് എത്തുന്നത്. പാലാ സീറ്റിനെ ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ എൻസിപിയിലെ മാണി സി.കാപ്പൻ യുഡിഎഫിലേക്ക് പോയാൽ ഒപ്പം പോകാൻ ജില്ലാ പ്രസിഡന്റടക്കമുള്ളവരും തയാറാണ്. എ.കെ.ശശീന്ദ്രനൊപ്പം ഉറച്ചു നിൽക്കുന്നവർ ഈ തീരുമാനത്തിൽ കടുത്ത എതിർപ്പിലാണ്. ജില്ലയിൽ നിന്നുള്ള സംസ്ഥാന സെക്രട്ടറിയടക്കമുള്ളവർ എൽഡിഎഫിൽ തുടരുന്നതിനെ അനുകൂലിക്കുന്നവരാണ്. ബോർഡ്, കോർപ്പറേഷൻ പദവികൾ വഹിക്കുന്നവരും ശശീന്ദ്രനൊപ്പമുള്ള വിഭാഗമാണ്. യുഡിഎഫിലേക്കു പോയാൽ നേട്ടമുണ്ടാകുമെന്നാണ് മാണി സി. കാപ്പനെ അനുകൂലിക്കുന്നവരുടെ അവകാശവാദം. പാലാ സീറ്റിനൊപ്പം കാഞ്ഞിരപ്പള്ളിയും കിട്ടുമെന്നു കണക്കുകൂട്ടുന്നു. അതുകൊണ്ടു തന്നെ ഭിന്നത രൂക്ഷമാകുന്ന സാഹചര്യത്തിൽ പരമാവധി നേതാക്കളെ ഒപ്പം നിറുത്താനാണ് ഇരുവിഭാഗവും ശ്രമിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടതു മുന്നണിയിൽനിന്ന് കടുത്ത അവഗണനയുണ്ടായി. ജില്ലാ പഞ്ചായത്തിലേക്ക് ഒറ്റസീറ്റും നൽകിയില്ല. 2010ൽ 26 സീറ്റിൽ മത്സരിച്ചെങ്കിൽ ഇക്കുറിയത് ഏഴു സീറ്റു മാത്രമാണ് ഇടതു…
Read Moreവെള്ളാപ്പള്ളി അതിതീവ്ര വര്‍ഗീയ വികാരമാണ് പറയുന്നതെന്ന് ഇ.ടി. മുഹമ്മദ് ബഷീര്‍
കോഴിക്കോട്: പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരെ വിമര്‍ശമുന്നയിച്ച എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് മറുപടിയുമായി മുസ്ലീം ലീഗ് നേതാവ് ഇ.ടി. മുഹമ്മദ് ബഷീര്‍ രംഗത്ത്. വെള്ളാപ്പള്ളിയുടെ പ്രസ്താവനയില്‍ ഉള്ളത് അതിതീവ്ര വര്‍ഗീയ വികാരമാണെന്ന് അദ്ദേഹം ആരോപിച്ചു. ഇത്തരം പ്രസ്താവനകള്‍ ഇടക്കിടെ വന്നുകൊണ്ടിരിക്കും.മുസ്ലീം ലീഗില്‍ വര്‍ഗീയത ആരോപിച്ച് ഭൂരിപക്ഷ വര്‍ഗീയതയെ പ്രീണിപ്പിക്കുന്ന രാഷ്ട്രീയമാണ് അവര്‍ കളിച്ചുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഭരണം കിട്ടില്ലെന്ന പേടിയിലാണ് കുഞ്ഞാലിക്കുട്ടി ന്യൂനപക്ഷ ഏകീകരണത്തിന് ശ്രമിക്കുന്നതെന്ന് നേരത്തെ വെള്ളാപ്പള്ളി ആരോപിച്ചിരുന്നു. ക്രൈസ്തവ സഭാധ്യക്ഷന്മാരുമായി കുഞ്ഞാലിക്കുട്ടി നടത്തിയ കൂടിക്കാഴ്ചയാണ് വെള്ളാപ്പള്ളിയെ കടുത്ത വിമര്‍ശത്തിന് പ്രേരിപ്പിച്ചത്. പ്രബല കക്ഷിയായ കോണ്‍ഗ്രസിന് കുഞ്ഞാലിക്കുട്ടിയുടെ പുറകേ പോകേണ്ട ഗതികേട് കേരള രാഷ്ട്രീയത്തില്‍ ഉണ്ടായെങ്കില്‍ വരുംകാലത്ത് കോണ്‍ഗ്രസ് ഇവിടെ ഇല്ലാതാകുമെന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു. ഇതാണ് ഇ.ടിയെ ചൊടിപ്പിച്ചത്.
Read Moreആനക്കാം പൊയില്‍ കൃഷിയിടത്തിലെ കിണറ്റില്‍ കാട്ടാന കുടുങ്ങി;കരയ്ക്ക് കയറ്റാനുള്ള ശ്രമം തുടരുന്നു
കോഴിക്കോട്: ആനക്കാം പൊയില്‍ തേന്‍പാറയ്ക്ക് സമീപം ആളൊഴിഞ്ഞ കൃഷിയിടത്തിലെ കിണറ്റില്‍ കാട്ടാന വീണ നിലയില്‍. ഇന്നലെ രാത്രിയോടെയാണ് സംഭവം. സോളാര്‍ സെന്സറിംഗിനെത്തിയ ഉദ്യോഗസ്ഥരാണ് കാട്ടാന കിണറ്റില്‍ അകപ്പെട്ടതായി കണ്ടെത്തിയത്. തുടര്‍ന്ന വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയായിരുന്നു. ഇന്നു രാവിലെ ജെസിബി ഉള്‍പ്പെടെ എത്തി കിണറ്റില്‍ നിന്നും കയറ്റാനുള്ള ശ്രമം തുടരുകയാണ്. ഏറെ താഴ്ചയുള്ള കിണറാണിത്. കോട്ടൂളി സ്വദേശിയായ ഷാജി ഏബ്രഹാം എന്നയാളുടെ ഉമസ്ഥതയിലാണ് ഈ കൃഷിയിടം. ഈ ഭാഗത്ത് നേരത്തെയും കാട്ടാനശല്യം ഉള്ളതായി പരാതി ഉയര്‍ന്നിരുന്നു.
Read Moreഅപകടം അറിഞ്ഞ് രക്ഷിക്കാനെത്തിയ പോലീസിന് കിട്ടിയത് കഞ്ചാവ്!പുതുവത്സര ആഘോഷത്തിന് വിൽപനയ്ക്കായി എത്തിച്ചതെന്ന് പ്രതി
കോഴിക്കോട് : പുതുവത്സരാഘോഷത്തിന് വേണ്ടി എത്തിച്ച കഞ്ചാവുമായി യുവാവ് പിടിയില്‍. അരക്കിണര്‍ കണ്ണഞ്ചാട്ട് പറമ്പ് അസ്മിയ ഹൗസില്‍ ഹാഷിദ് (37) ആണ് പിടിയിലായത്. 220 ഗ്രാം കഞ്ചാവും പന്നിയങ്കര പോലീസ് പിടികൂടിയിട്ടുണ്ട്. ഇന്നലെ രാത്രി 8.30 ഓടെയാണ് കേസിനാസ്പദമായ സംഭവം. കണ്ണഞ്ചേരി ആര്.കെ.മിഷന് സ്കൂളിന് മുന്നില്‍ കാറും ഓട്ടോയും കൂട്ടിയിടിച്ച് അപകടമുണ്ടായി. അപകട വിവരം അറിഞ്ഞയുടന്‍ സമീപത്തുണ്ടായിരുന്നു കണ്ട്രോള് റൂം വാഹനം അവിടെയെത്തി. അപകടത്തില്‍പ്പെട്ട ഓട്ടോ റോഡരികിലേക്ക് മാറ്റുന്നതിനിടെയാണ് ഒരു പൊതി കണ്ട്രോള് റൂം പോലീസിന്റെ ശ്രദ്ധയില്‍പ്പെടുന്നത്. പരിശോധിച്ചപ്പോള്‍ കഞ്ചാവാണെന്ന് തിരിച്ചറിഞ്ഞു. വിവരം പന്നിയങ്കര പോലീസില്‍ അറിയിക്കുകയും ഹാഷിദിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ചോദ്യം ചെയ്യലില്‍ പുതുവത്സരാഘോഷത്തിന് വേണ്ടിയാണ് കഞ്ചാവ് എത്തിച്ചതെന്ന് ഹാഷിദ് മൊഴി നല്കി. വില്‍പ്പനയ്ക്കായാണ് ഇവ എത്തിച്ചത്. ഓട്ടോ ഡ്രൈവറായ ഹാഷിദ് ഇതിനും മുമ്പും കഞ്ചാവ് എത്തിച്ചതായാണ് സൂചന. ഇതേക്കുറിച്ച് അന്വേഷിച്ചുവരികയാണ്. ആരാണ് ഹാഷിദിന് കഞ്ചാവ്…
Read Moreസ്വര്‍ണക്കടത്ത് കേസ്: സെക്രട്ടറിയേറ്റിലെ സിസിടിവി ദൃശ്യം ശേഖരിക്കുന്നത് ആരംഭിച്ചു
കോഴിക്കോട് : സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ സെക്രട്ടേറിയറ്റില്‍ എത്തിയിട്ടുണ്ടോയെന്ന് സ്ഥിരീകരിക്കുന്നതിനായി സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചു തുടങ്ങി. സ്വര്‍ണക്കടത്ത് കേസിലെ തീവ്രവാദ ബന്ധം അന്വേഷിക്കുന്ന ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ)യുടെ നിര്‍ദേശപ്രകാരം സിഡാക്കാണ് ഇന്നലെ മുതല്‍ ദൃശ്യങ്ങള്‍ ശേഖരിക്കുന്നത്. ഏതെല്ലാം ദിവസങ്ങളിലെ ദൃശ്യങ്ങളാണ് വേണ്ടതെന്ന് സിഡാക്കിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അതുപ്രകാരം ഹാര്‍ഡ് ഡിസ്ക്കില്‍ നിന്നും ദൃശങ്ങള്‍ മറ്റൊരു ഹാര്‍ഡ് ഡിസ്കിലേക്ക് പകര്‍ത്തുന്നുണ്ടെന്നും എന്‍ഐഎ അറിയിച്ചു. ഒരു മാസമെങ്കിലും ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ആവശ്യമായി വരുമെന്നാണ് എന്‍ഐഎ കരുതുന്നത്. 2019 ജൂലൈ മുതല്‍ 2020 ജൂണ്‍ വരെ സെക്രട്ടേറിയറ്റില്‍ ആരെല്ലാം വന്നുവെന്നതും മുഖ്യമന്ത്രിയുടെ മുന്‍പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെ സന്ദര്‍ശിച്ചവര്‍ ആരെല്ലാമെന്നതും കണ്ടെത്താനാണ് സിസിടിവി ദൃശ്യങ്ങള്‍ എന്‍ഐഎ ആവശ്യപ്പെട്ടത്. സെക്രട്ടറിയേറ്റിലും പരിസരത്തുമായി 83 ക്യാമറകളാണ് സ്ഥാപിച്ചിട്ടുളളത്. കേസിലെ പ്രധാന പ്രതി സ്വപ്നസുരേഷുള്പ്പെടെ പ്രതികള്‍ സെക്രട്ടറിയറ്റില്‍ എത്തിയിട്ടുണ്ടെന്നാണ് എന്‍ഐഎ കണ്ടെത്തിയത്. ഇത് സ്ഥിരീകരിക്കുന്നതിനുള്ള തെളിവുകള്‍ക്കായാണ് സിസിടിവി…
Read Moreപോലീസിനും രക്ഷയില്ല ! പോലീസുകാര്‍ക്ക് നേരെ ഗുണ്ടാ ആക്രമണം; പോലീസുകാർക്ക് പരിക്ക്
കോഴിക്കോട് : കഞ്ചാവ് കേസ് പ്രതികള്‍ തിരുവനന്തപുരം തിരുവല്ലത്ത് പോലീസ് ജീപ്പ് അടിച്ചുതകര്‍ത്തതിന് പിന്നാലെ കോഴിക്കോടും പോലീസിന് നേരെ ഗുണ്ടാ ആക്രമണം. കോഴിക്കോട് സിറ്റിയിലെ ടൗണ്‍ പോലീസിന് നേരെ ഇന്ന് പുലര്‍ച്ചെയാണ് ആക്രമണമുണ്ടായത്. പട്രോളിംഗ് നടത്തുന്നതിനിടെ ഒയറ്റി റോഡില്‍ വച്ചാണ് ജീപ്പിന് നേരെ കല്ലേറുണ്ടായത്. കല്ലേറില്‍ പോലീസ് ജീപ്പിന്റെചില്ലുകള് തകര്‍ന്നു. ജീപ്പിലുണ്ടായിരുന്ന സിവില്‍ പോലീസ് ഓഫീസര്‍ ജയ്സണ്‍ പരിക്കേറ്റു. ഒയറ്റി റോഡിലൂടെ പട്രോളിംഗ് നടത്തുന്നതിനിടെ രണ്ടുപേര്‍ ഓടി ഒളിക്കുന്നതായി പോലീസിന്റെശ്രദ്ധയില്പെട്ടു. തുടര്‍ന്ന് ജീപ്പിലുണ്ടായിരുന്നു എഎസ്ഐയും ഹോംഗാര്‍ഡും പുറത്തിറങ്ങി ഇവര്‍ക്കു പിന്നാലെ ഓടി. അതിനിടെയാണ് ജീപ്പിന് നേരെ കല്ലേറുണ്ടായത്. കോഴിക്കോട് സിറ്റിയില്‍ അടുത്തിടെ ഏറ്റവും കൂടുതല്‍ ലഹരി,മോഷണ കേസുകള്‍ പിടികൂടിയത് ടൗണ്‍ പോലീസാണ്. മയക്കുമരുന്ന് മാഫിയയുടെയും ഗുണ്ടാസംഘത്തിന്റെയും വേരറുക്കുകയെന്ന ലക്ഷ്യത്തോടെ ഇവരുടെ സങ്കേതത്തിലും മറ്റും പോലീസ് നിരന്തരം പരിശോധന നടത്തുന്നുണ്ട്. സിഐ ഉമേഷിന്റെയും എസ്ഐ കെ.ടി.ബിജിത്തിന്റെയും നേതൃത്വത്തില്‍ ദിവസവും…
Read Moreകോഴിക്കോടിനെ വിറപ്പിച്ച് ആക്രി കേന്ദ്രത്തില്‍ വന്‍ തീപിടിത്തം; സമീപത്തു ഗ്യാസ് ഫില്ലിംഗ്സ്റ്റേഷനും പെട്രോള്‍ പമ്പും; ജീവൻ പണയംവച്ച് അഗ്നിശമനസേനയുടെ പ്രവർത്തനം; അഭിനന്ദനം അറിയിച്ച് മന്ത്രി
കോഴിക്കോട്: ചെറുവണ്ണൂരില്‍ ദേശീയ പാതയോരത്തെ ആക്രി സംഭരണ കേന്ദ്രത്തില്‍ വന്‍ തീപിടിത്തം. ചെറുവണ്ണൂര്‍ ശാരദ മന്ദിരത്തിനു സമീപത്തെ ഉപയോഗ ശൂന്യമായ പ്ലാസ്റ്റിക് വസ്തുക്കള്‍ ശേഖരിച്ചു സൂക്ഷിക്കുന്ന സംഭരണ കേന്ദ്രത്തിലാണ് തീപിടിത്തമുണ്ടായത്. ഇന്നു പുലര്‍ച്ചെ അഞ്ചോടെയാണ് സംഭവം. തീപിടിത്ത കാരണം വ്യക്തമല്ല. നാല് മണിക്കൂറിനുശേഷമാണ് തീ നിയന്ത്രണവിധേയമാക്കാന്‍ സാധിച്ചത്. ഗോഡൗണില്‍നിന്നു തീ ഉയരുന്നതു ശ്രദ്ധയില്‍പ്പെട്ട സമീപവാസികള്‍ മീഞ്ചന്ത ഫയര്‍ഫോഴ്സ് യൂണിറ്റില്‍ അറിയിക്കുകയായിരുന്നു. അണയാതെ തീഫയര്ഫോഴ്സ് സ്ഥലത്തെത്തി തീയണയ്ക്കാന്‍ ശ്രമിച്ചെങ്കിലും നിയന്ത്രണ വിധേയമാക്കാന്‍ സാധിച്ചില്ല . തുടര്‍ന്ന് ബീച്ച്, വെള്ളിമാട്കുന്ന്, മുക്കം, തുടങ്ങി കോഴിക്കോട് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഫയര്‍ഫോഴ്സും മലപ്പുറം ജില്ലയില്‍ നിന്നുള്ള ഫയര്‍ഫോഴ്സും ഉള്‍പ്പെടെ 30 ഓളം യൂണിറ്റുകള്‍ രക്ഷാപ്രവര്‍ത്തനം നടത്തുകയായിരുന്നു. പ്ലാസ്റ്റിക് കത്തിയുള്ള കറുത്ത പുകയും മറ്റും തീയണയ്ക്കുന്നതിന് പ്രതികൂലമായി ബാധിച്ചു. സംഭവസ്ഥലത്തുനിന്നും ഒന്‍പതു കിലോമീറ്റര്‍ അകലെയുള്ള മാനാഞ്ചിറയില്നിന്നാണ് തീയണയ്ക്കാനുള്ള വെള്ളം എത്തിച്ചത്. ആദ്യഘട്ടത്തില്‍…
Read More