പയ്യോളി: പയ്യോളിയിലെ കല്ല്യാണ വീട്ടില്‍ നിന്ന് പണപ്പെട്ടി മോഷണം പോയതായി പരാതി. പയ്യോളി ബീച്ചിലെ നിസാറിന്റെ മകളുടെ വിവാഹത്തോട് അനുബന്ധിച്ച് പണമടങ്ങിയ കവര്‍ ഇടാനായി വെച്ചിരുന്ന പെട്ടിയാണ് മോഷണം പോയത്. ഏകദേശം മൂന്ന് ലക്ഷം രൂപ നഷ്ടപ്പെട്ടതായാണ് പയ്യോളി പോലീസില്‍ നല്കിയ പരാതിയില്‍ പറയുന്നത്. ഈ മാസം 22 നു പുലര്‍ച്ചെ ഒരു മണിക്ക് ശേഷമാണ് സംഭവം നടന്നത്. വീട്ടിന്റെ മുറ്റത്തായി വെച്ചിരുന്ന ഒരു പെട്ടിക്ക് പുറമെ അകത്ത് സമാനമായ മറ്റൊരു പെട്ടി കൂടി പിന്നീട് വെച്ചിരുന്നു. ഇക്കാര്യം തിരക്കിനിടയില്‍ ഗൃഹനാഥന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല. രാത്രി ഒരു പെട്ടി മാത്രമാണ് കിടപ്പ് മുറിയിലേക്ക് മാറ്റിയത്. പിറ്റേ ദിവസമാണ് രണ്ട് പെട്ടികളില്‍ ഒന്നു നഷ്ടപ്പെട്ടതായി മനസിലാവുന്നത്. പയ്യോളി പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിക്കുന്നുണ്ട്.
Read MoreCategory: Kozhikode
രാവിലെ തൊട്ടടുത്ത വീടുകളിലെത്തി എല്ലാവര്ക്കും മധുര പലഹാരങ്ങള്‍ നല്‍കിയിരുന്നു! പിറന്നാൾ ദിനത്തിൽ വിദ്യാര്‍ഥിനിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി
തിരുവമ്പാടി: പിറന്നാൾ ദിനത്തിൽ വിദ്യാര്‍ഥിനിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. പുന്നക്കൽ തരണിയിൽ സാബു റെനി ദമ്പതികളുടെ മകൾ ലിബ്സ മരിയ സാബുവിനെ (13) യാണ് ഇന്നലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ലിബ്സയുടെ 14 ാം ജന്മദിനമായിരുന്നു മരണം. രാവിലെ തൊട്ടടുത്ത വീടുകളിലെത്തി എല്ലാവര്ക്കും മധുര പലഹാരങ്ങള്‍ നല്‍കിയിരുന്നു. പിന്നീടായിരുന്നു സംഭവം. കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. തിരുവമ്പാടി ഇന്‍ഫെന്റ് ജീസസ് ഇംഗ്ലീഷ് മീഡിയം സ്കൂള്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയാണ്. സഹോദരങ്ങള്‍: ലിയോണ്‍ സാബു, ലിലിയ സാബു.സംസ്കാരം ഇന്ന് വൈകുന്നേരം നാലിന് വിളക്കാംതോട് സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍.
Read Moreപ്രതിസന്ധികളെ അവസരമാക്കികൊണ്ട് മുന്നേറുന്ന വെർച്വൽ ക്യാമ്പ്! പുതുചരിത്രം രചിച്ച് എൻഎസ്എസ് ക്യാമ്പ്
കൊയിലാണ്ടി : ലോകമെമ്പാടും കോവിഡ് മഹാമാരി വ്യാപകമായി പടർന്നുപിടിക്കുന്ന സാഹചര്യം കണക്കിലെടുത്ത് വിദ്യാർഥികളുടെ സുരക്ഷയും ആരോഗ്യം ഉറപ്പുവരുത്തി കൊണ്ട് എൻഎസ്എസ് സപ്തദിന ക്യാമ്പ് . കൊയിലാണ്ടി എസ്എ ആർബിടിഎം ഗവ. കോളജ് എൻഎസ് എസ് യൂണിറ്റിന്റെ ക്യാമ്പ് വെർച്വൽ പ്ലാറ്റ്ഫോമിൽ ആരംഭിച്ചു. ക്യാമ്പ് കോളജ് പ്രിൻസിപ്പൽ അൻവർ സാദത്ത് എംപി ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം ഓഫീസർമാരായ സുധീഷ് ബാബു, കെ.സി. ലിബി എന്നിവരുടെ നേതൃത്വത്തിൽ ശ്രമദാന നിർവഹണം, ഫീൽഡ് സർവേ തുടങ്ങിയ പ്രവർത്തനങ്ങൾ നടന്നു. ശ്രമദാന പദ്ധതിയുടെ ഭാഗമായി വോളണ്ടിയർമാർ അടുക്കളത്തോട്ടം നിർമാണം, പരിസര ശുചീകരണം, പൊതുറോഡ് ശുചീകരണം മാസ്ക് നിർമാണം, വൃക്ഷത്തൈ നടൽ തുടങ്ങി ഒട്ടനവധി പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു. പ്രതിസന്ധികളെ അവസരമാക്കികൊണ്ട് മുന്നേറുന്ന വെർച്വൽ ക്യാമ്പ് എൻഎസ്എസിന്റെ ചരിത്രത്തിലെ പുതിയൊരു നാഴികകല്ലായി മാറിയിരിക്കുകയാണ്.
Read Moreപരസ്യ വിമര്‍ശനങ്ങള്‍ ഇനി വേണ്ട..! താക്കീതുമായി ബിജെപി; മുതിര്‍ന്ന നേതാവിന് കാരണം കാണിക്കല്‍ നോട്ടീസ്
കോഴിക്കോട്: ബിജെപി സംസ്ഥാന നേതൃത്വവുമായി ഇടഞ്ഞു നില്ക്കുന്ന വൈസ് പ്രസിഡന്റ് ശോഭാസുരേന്ദ്രനെതിരേ നടപടിയില്ല. നിയമസഭാ തെരഞ്ഞെടുപ്പ് വരാനിരിക്കെ ശോഭാസുരേന്ദ്രനെതിരേ നടപടി സ്വീകരിക്കേണ്ടെന്നും പ്രശ്നങ്ങള്‍ പരിഹരിച്ചു മുന്നോട്ടുപോവുകയാണ് ചെയ്യേണ്ടതെന്നും കഴിഞ്ഞ ദിവസം ചേര്‍ന്ന കോര്‍ കമ്മിറ്റി യോഗത്തില്‍ തീരുമാനിച്ചു. സംസ്ഥാനത്തിന്റെ ചുമതലയുള്ള ബിജെപി പ്രഭാരി സി.പി.രാധാകൃഷ്ണനാണ് ഇക്കാര്യം യോഗത്തില്‍ വിശദമാക്കിയത്. ഇത് സംസ്ഥാന നേതൃത്വവും അംഗീകരിച്ചു. അതേസമയം സംസ്ഥാന നേതൃത്വത്തിനെതിരേയുള്ള പരസ്യപ്രതികരണം ഇനിയുണ്ടാവരുതെന്നും സംസ്ഥാന നേതൃത്വത്തിനെതിരേയോ അധക്ഷനെതിരേയോ അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കില്‍ അക്കാര്യം പാര്‍ട്ടിക്കുള്ളില്‍ അവതരിപ്പിക്കുകയാണ് ചെയ്യേണ്ടതെന്നും യോഗം നേതാക്കള്‍ക്ക് താക്കീത് നല്കി . ഇത്തരത്തിലുള്ള പരസ്യപ്രതികരണം ഇനിയും തുടര്‍ന്നാല്‍ വരാനിരിക്കുന്ന തെരഞ്ഞെടുപ്പിനെ അത് സാരമായി ബാധിക്കുമെന്നും ഇത്തരം നിലപാടുകള്‍ സ്വീകരിക്കുന്നവര്‍ക്കെതിരേ അച്ചടക്ക നടപടികള്‍ ഉണ്ടാവണമെന്നും സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടു. അടുത്തിടെ വിവാദ പ്രസ്താവന നടത്തിയ നേതാവിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. കൂടാതെ മാധ്യമങ്ങള്‍ക്കു മുമ്പാകെ സംസ്ഥാന നേതൃത്വത്തിനെതിരേ…
Read Moreഷിഗെല്ല പകര്‍ച്ച തടയാന്‍ നടപടി; രണ്ടാംഘട്ടത്തിന് സാധ്യത; പോസിറ്റീവ് കേസുകളുടെ സമ്പര്‍ക്കപട്ടിക തയാറാക്കി
കോഴിക്കോട് : ഷിഗെല്ല രണ്ടാംഘട്ടത്തിന് സാധ്യത നിലനില്‍ക്കെ ഊര്‍ജ്ജിത നടപടികളുമായി ആരോഗ്യവകുപ്പ്. രോഗം സ്ഥിരീകരിച്ച മേഖലകളില്‍ രോഗവ്യാപനം തടയുന്നതിനുള്ള നടപടികളെല്ലാം ഇതിനകം സ്വീകരിച്ചിട്ടുണ്ടെന്നും ജനങ്ങള്‍ ആരോഗ്യശുചിത്വം പാലിക്കണമെന്നും ഡിഎംഒ വി.ജയശ്രീ അറിയിച്ചു. രോഗംസ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവര്‍ക്കും ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയ കിണറുകളിലെ വെള്ളം ഉപയോഗിക്കുന്നവര്‍ക്കും ഇന്ന് മുതല്‍ ഗുളികകള്‍ നല്‍കും. ഇവരില്‍ നിന്ന് ബാക്ടീരിയ മറ്റുള്ളവരിലേക്ക് പടരാതിരിക്കാനുള്ള മുന്‍കരുതലായാണ് ഗുളികകള്‍ നല്‍കുന്നത്. നിലവില്‍ രണ്ടാംഘട്ടത്തിന് സാധ്യതയുണ്ടെന്ന് കമ്മ്യൂണിറ്റി മെഡിസിന് വിഭാഗം റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ജനങ്ങള്‍ ശ്രദ്ധിക്കണമെന്നും കിണറുകളില്‍ നിന്ന് നേരിട്ട് വെള്ളം ഉപയോഗിക്കാതെ തിളിപ്പിച്ചാറിയ ശേഷം ഉപയോഗിക്കണമെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി. മായനാട്ടെ കിണറില്‍ ഷിഗെല്ല ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. കടലുണ്ടി, ഫറോക്ക്, വെള്ളിപറമ്പ്, ഒളവണ്ണ, ചെലവൂര്‍, മുണ്ടിക്കല്‍താഴം തുടങ്ങി പ്രദേശങ്ങളില്‍ നിന്നുള്ളവര്‍ മായനാട് ഷിഗെല്ല സ്ഥിരീകരിച്ച പ്രദേശത്ത് എത്തിയിരുന്നു. അതിനാല്‍ അവിടെയുള്ളവര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
Read Moreകോഴിക്കോട് ഒന്നര വയസുകാരന് ഷിഗെല്ല സ്ഥിരീകരിച്ചു; ആശങ്കയുടെ സാഹചര്യമില്ലെന്ന് ഡിഎംഒ; വിദഗ്ധസംഘം പരിശോധന നടത്തി
കോഴിക്കോട്: ജില്ലയില്‍ വീണ്ടും ഷിഗെല്ല രോഗം സ്ഥിരീകരിച്ചു. ഫറോക്ക് നഗരസഭയിലെ ഇരുപത്തിരണ്ടാം ഡിവിഷന് കല്ലമ്പാറയിലെ കഷായപ്പടി മേഖലയിലെ ഒന്നര വയസ്സുകാരനാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡിഎംഒ വി.ജയശ്രീ അറിയിച്ചു. രോഗം സ്ഥിരീകരിച്ച വീടുള്‍പ്പെടെ 110 വീടുകളിലെ കിണറുകളില്‍ സൂപ്പര്‍ ക്ലോറിനേഷന് ഇതിനകം പൂര്‍ത്തീകരിച്ചു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും നിയന്ത്രണ വിധേയമാണെന്നും ഡിഎംഒ അറിയിച്ചു. എല്ലാവര്‍ഷവും ഇത്തരത്തില്‍ വയറിളക്ക രോഗം സ്ഥിരീകരിക്കാറുണ്ട്. ചികിത്സ നല്‍കുന്നതോടെ ഇവ ഭേദമാവുകയും ചെയ്യാറുണ്ട്. എന്നാല്‍ ഇത്തവണ ഇത്തരം ലക്ഷണങ്ങളുള്ളവരില്‍ ഷിഗെല്ല പരിശോധന നടത്തിയതിലൂടെയാണ് കൂടുതല്‍ പേര്‍ക്ക് രോഗമുണ്ടെന്ന് കണ്ടെത്താനായത്. ആദ്യം രോഗം സ്ഥിരീകരിച്ച മായനാടുള്ള വീടുമായി ഇപ്പോള്‍ രോഗംബാധിച്ച കുട്ടിയ്ക്ക് ബന്ധമുണ്ടായിരുന്നില്ലെന്നും ഡിഎംഒ വ്യക്തമാക്കി. കടുത്ത വയറുവേദനയെത്തുടര്‍ന്ന് കുട്ടിയെ മൂന്നുദിവസം മുമ്പ് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു . എന്നാല്‍ അസുഖം ഭേദമായില്ല. ഇതേത്തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍…
Read Moreകുഞ്ഞാലിക്കുട്ടിയുടെ മടങ്ങിവരവിനെ എതിർക്കുന്നത് ഭയംകൊണ്ട്; യുഡിഎഫ് ഒറ്റക്കെട്ടായി മുന്നോട്ടു പോകുമെന്ന് കെ.പി.എ. മജീദ്
മലപ്പുറം: പി.കെ. കുഞ്ഞാലിക്കുട്ടിയുടെ സംസ്ഥാന രാഷ്ട്രീയത്തിലേക്കുള്ള മടങ്ങിവരവിനെ എതിർക്കുന്നതു ഭയം കൊണ്ടെന്നു മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ. മജീദ്. നിലനിൽപിനെ ബാധിക്കുമെന്നു കരുതുന്നവരാണ് എതിർക്കുന്നത്. വ്യക്തികളുടെ സ്ഥാനമാനങ്ങളെക്കാൾ യുഡിഎഫിന്റെയും ലീഗിന്റെയും നേട്ടമാണു പ്രധാനം. യുഡിഎഫ് ഒറ്റക്കെട്ടായി മുന്നോട്ടു പോകും. യുഡിഎഫിനെ നയിക്കുകയാണു കുഞ്ഞാലിക്കുട്ടിയുടെ ചുമതല. സ്ഥാനാർഥി നിർണയവും സീറ്റ് വിഭജനവും തെരഞ്ഞെടുപ്പു സമയത്താണു തീരുമാനിക്കുകയെന്നും കെ.പി.എ. മജീദ് വ്യക്തമാക്കി. സംസ്ഥാന രാഷ്ട്രീയത്തിലേക്കു മടങ്ങിവരുന്നതിന്റെ ഭാഗമായി മുസ്ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറിയായ പി.കെ. കുഞ്ഞാലിക്കുട്ടി ലോക്സഭാംഗത്വം രാജിവയ്ക്കാനാണു നേതൃത്വത്തിന്റെ തീരുമാനം. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ അദ്ദേഹം മത്സരിക്കും. നിയമസഭാ തെരഞ്ഞെടുപ്പിനൊപ്പം മലപ്പുറം ലോക്സഭാ മണ്ഡലത്തിലേക്കും ഉപതെരഞ്ഞെടുപ്പ് നടത്തുന്ന രീതിയിൽ കുഞ്ഞാലിക്കുട്ടി രാജി സമർപ്പിക്കുകയെന്നും മലപ്പുറത്തു ചേർന്ന മുസ്ലിംലീഗ് പ്രവർത്തക സമിതി യോഗ തീരുമാനങ്ങൾ വിശദീകരിക്കവെ കെ.പി.എ. മജീദ് വ്യക്തമാക്കി.
Read Moreപ്രതീക്ഷിച്ച വിജയം നേടാനായില്ല; ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിനുശേഷമുള്ള ബിജെപി കോര്‍ക്കമ്മിറ്റി യോഗം നാളെ
കോഴിക്കോട്: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പ്രഖ്യാപിച്ച വിജയം നേടാനാവാത്തതില്‍ സംസ്ഥാന നേതൃത്വത്തിനെതിരേ ആരോപണം നിലനില്‍ക്കെ ബിജെപി കോര്‍ കമ്മിറ്റി യോഗം നാളെ ചേരും. എറണാകുളത്താണ് യോഗം. തെരഞ്ഞെടുപ്പ് ഫലം വന്നതിന് തൊട്ടുപിന്നാലെ ഓണ്‍ലൈന്‍ വഴി യോഗം ചേര്‍ന്നിരുന്നു. എന്നാല്‍ നേതാക്കളേയും സംഘടനാഭാരവാഹികളേയും നേരിട്ടിരുത്തി സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് ഫലം വിശകലനം ചെയ്യാനും നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടേണ്ടതിനെ കുറിച്ച് ചര്‍ച്ച ചെയ്യാനുമാണ് കോര്‍കമ്മിറ്റി ചേരുന്നത്. കേരളത്തിന്റെ സംഘടനാ ചുമതലയുള്ള തമിഴ്നാട്ടിലെ മുതിര്‍ന്ന നേതാവായ സി.പി.രാധാകൃഷ്ണനും സഹപ്രഭാരിയായി കര്‍ണ്ണാടകയിലെ എംഎല്‍എ എം. സുനില്‍കുമാറും കേന്ദ്രമന്ത്രി വി.മുരളീധരനും യോഗത്തില്‍ പങ്കെടുക്കും. പി.കെ.കൃഷ്ണദാസും ശോഭാസുരേന്ദ്രനും പങ്കെടുക്കുന്ന കാര്യത്തില്‍ ആശങ്കകള്‍ നിലനില്‍ക്കുന്നുണ്ട്. കഴിഞ്ഞ യോഗങ്ങളില്‍ നിന്നെല്ലാം വിട്ടുനിന്ന ശോഭാസുരേന്ദ്രന് ഈ യോഗത്തില്‍ എത്തുമെന്നും സംസ്ഥാന നേതൃത്വത്തിനെതിരേ അഭിപ്രായം പരസ്യമാക്കുമെന്നും സൂചനയുണ്ട്. കേന്ദ്ര നിര്‍വാഹക സമിതി അംഗവും സംസ്ഥാന ഉപാധ്യക്ഷയുമായ ശോഭാസുരേന്ദ്രനുള്പ്പെടെയുള്ള ചില നേതാക്കള്‍ തെരഞ്ഞെടുപ്പ് പ്രചാരണരംഗത്ത്…
Read Moreആശങ്ക പരത്തി കോഴിക്കോട് ടാങ്കര്‍ ലോറി അപകടം;ഗ്യാസ് ചോര്‍ച്ചയുണ്ടായില്ലെന്ന് ഫയര്‍ഫോഴ്സ്; മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു
കോഴിക്കോട് : പൂളാടിക്കുന്ന് -തൊണ്ടയാട് ബൈപാസില്‍ നിര്‍ത്തിയിട്ട ലോറിയ്ക്ക് പിന്നില്‍ ടാങ്കര്‍ ലോറി ഇടിച്ചു. ഇന്ന് രാവിലെ ആറോടെ മലാപ്പറമ്പ് വേദവ്യാസ സ്കൂളിന് സമീപത്താണ് അപകടം. റോഡരികില്‍ നിര്‍ത്തിയിട്ട കര്‍ണാടക രജിസ്ട്രേഷന് ലോറിക്ക് പിറകെ ഗ്യാസ് ടാങ്കര്‍ ഇടിക്കുകയായിരുന്നു. ടാങ്കറിലെ ഡ്രൈവറും ക്ലീനറും അദ്ഭുതകരമായാണ് രക്ഷപ്പെട്ടത്. ഇരുവര്‍ക്കും യാതൊരു പരിക്കുകളുമില്ലെന്ന് പോലീസ് അറിയിച്ചു. ഇടിയുടെ ആഘാതത്തില്‍ നിയന്ത്രണം വിട്ട ടാങ്കര്‍ ലോറിയുടെ ഡ്രൈവര്‍ കാബിന് പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. ടാങ്കര്‍ അപകടത്തില്‍പ്പെട്ടതിനെ തുടര്‍ന്ന് ഗ്യാസ് ചോര്‍ച്ചയുണ്ടാകുമോയെന്ന ആശങ്ക നിലനിന്നിരുന്നു. ഇതോടെ ഇതുവഴിയുള്ള ഗതാഗതം പോലീസ് നിയന്ത്രിച്ചു. വെള്ളിമാട് കുന്നില്‍ നിന്നുള്ള ഫയര്‍ഫോഴ്സ് സ്ഥലത്തെത്തുകയും ഫോംടെന്ഡര് ഉള്‍പ്പെടെ ഗ്യാസ് ചോര്‍ച്ച തടയുന്നതിനുള്ള മുഴുവന്‍ സന്നാഹങ്ങള്‍ ഒരുക്കുകയും ചെയ്തു. എന്നാല്‍ ടാങ്കര്‍ പരിശോധിച്ചതോടെ ഗ്യാസ് ചോര്‍ച്ചയില്ലെന്ന് ഫയര്‍ഫോഴ്സ് സ്ഥിരീകരിച്ചു. ഇതോടെ ടാങ്കര്‍ ലോറിയുടെ ഗ്യാസ് നിറച്ച ക്യാപ്സ്യൂള്‍ മറ്റൊരു ടാങ്കര്‍ ലോറിയിലേക്ക്…
Read More‘ആളെക്കൊല്ലി’ ഒറ്റക്കൊമ്പന് മുണ്ടേരി വനത്തിൽ! തമിഴ്നാട് പന്തല്ലൂരിൽ അഞ്ചു പേരെ കൊലപ്പെടുത്തിയ ആക്രമണകാരിയായ കാട്ടാന നിലമ്പൂർ വനത്തിലത്തെി
എടക്കര: തമിഴ്നാട് പന്തല്ലൂരിൽ അഞ്ചു പേരെ കൊലപ്പെടുത്തിയ ആക്രമണകാരിയായ കാട്ടാന നിലന്പൂർ വനത്തിലത്തെി. നിലന്പൂർ റേഞ്ച് പരിധിയിലെ മുണ്ടേരി ഉൾവനത്തിലെ കുന്പളപ്പാറ, വാണിയംപുഴ ഭാഗത്താണ് കൊലയാളി കാട്ടാന എത്തിയതായി ദൗത്യസംഘം സ്ഥിരീകരിച്ചത്. കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് ഏഴോടെ പന്തല്ലൂർ പുഞ്ചക്കൊല്ലി ആനപ്പള്ളത്ത് വീടിനു സമീപത്തു നിന്നു ഈ ആന രണ്ടുപേരെ ചവിട്ടിക്കൊന്നിരുന്നു. ഗൂഢല്ലൂർ പഞ്ചായത്ത് യൂണിയൻ കൗണ്‍സിലർ ആനന്ദരാജ് എന്ന കണ്ണൻ (49), മകൻ പ്രശാന്ത് (20) എന്നിവരാണ് കൊല്ലപ്പെട്ടത്. പന്തല്ലൂർ താലൂക്കിൽ ഒരാഴ്ചക്കിടെ അഞ്ചു പേരെയാണ് ഒറ്റക്കൊന്പൻ ശങ്കർ എന്നു വിളിപ്പേരുള്ള ആന ആക്രമിച്ച് കൊലപ്പെടുത്തിയത്. ഇതോടെ ഒരുമാസത്തിലേറെയായി തുടരുന്ന കാട്ടാനശല്യത്തിനു പരിഹാരം ആവശ്യപ്പെട്ട് പ്രതിഷേധവുമായി നാട്ടുകാർ ഗൂഢല്ലൂർ-വൈത്തിരി-കോഴിക്കോട് റോഡ് ഉപരോധിക്കുകയും തൊഴിലാളികൾ പണിമുടക്കുകയും പന്തല്ലൂർ താലൂക്കിൽ ഹർത്താൽ ആചരിക്കുകയും ചെയ്തിരുന്നു. തുടർന്നു നടത്തിയ ചർച്ചയിൽ കുടുംബത്തിനു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നുള്ള രണ്ടു ലക്ഷം…
Read More