പു​റ​മേ​രി​യി​ല്‍ കോ​വി​ഡ് രോ​ഗി​യു​ടെ മ​ത്സ്യ​ബൂ​ത്ത് അ​ടി​ച്ചു​ത​ക​ര്‍​ത്തു; മാസ്‌ക് ധരിക്കാനോ സാമൂഹിക അകലം പാലിക്കാനോ ഇയാള്‍ തയാറായിരുന്നില്ലെന്ന് പരാതി

നാ​ദാ​പു​രം: കോ​വി​ഡ് രോ​ഗി​യാ​യ തൂ​ണേ​രി​യി​ലെ മ​ത്സ്യ​വ്യാ​പാ​രി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള മ​ത്സ്യ​ബൂ​ത്ത് അ​ടി​ച്ചു​ത​ക​ര്‍​ത്ത നി​ല​യി​ല്‍. പു​റ​മേ​രി വെ​ള്ളൂ​ര്‍ റോ​ഡി​ലെ ജെ.​ജെ.​ചോ​മ്പാ​ല മ​ത്സ്യ​ബൂ​ത്താ​ണ് ഇ​ന്ന​ലെ രാ​ത്രി അ​ക്ര​മ​ത്തി​നി​ര​യാ​യ​ത്. സി​മ​ന്‍റി​ല്‍ ഉ​റ​പ്പി​ച്ച സ്റ്റാ​ൻഡ് ഉ​ള്‍​പ്പെടെ​യു​ള്ള​വ ത​ക​ര്‍​ത്തി​രി​ക്കു​ക​യാ​ണ്. ഷ​ട്ട​റി​നും കേ​ടു​വ​രു​ത്തി. മാ​സ്‌​ക് ധ​രി​ക്കാ​നോ സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കാ​നോ ഇ​യാ​ള്‍ ത​യാ​റാ​യി​രു​ന്നി​ല്ലെ​ന്ന പ​രാ​തി നേ​ര​ത്തേയു​ണ്ട്. സ​മ്പ​ര്‍​ക്ക​ത്തി​ലേ​ർപ്പെ​ട്ട നൂ​റ്റ​മ്പ​തി​ലേ​റെ പേ​രാ​ണ് ക്വാ​റ​ന്‍റൈ​നി​ലാ​യ​ത്. ആ​റു പ​ഞ്ചാ​യ​ത്തു​ക​ളും വ​ട​ക​ര ന​ഗ​ര​സ​ഭ​യി​ലെ മൂ​ന്നു വാ​ര്‍​ഡു​ക​ളും ക​ണ്ടെ​യി​ന്‍​മെ​ന്‍റ് സോ​ണി​ല്‍ കി​ട​ക്കു​ക​യാ​ണ്. ഒ​രാ​ളു​ടെ അ​ശ്ര​ദ്ധ​യു​ടെ ഫ​ല​മാ​ണ് ഇ​തെ​ന്ന് നാ​ട്ടി​ലാ​കെ ച​ര്‍​ച്ച​യാ​ണ്. ഇ​തി​ന്‍റെ തു​ട​ര്‍​ച്ച​യാ​യാ​ണ് പു​റ​മേ​രി വെ​ള്ളൂ​ര്‍ റോ​ഡി​ലെ മ​ത്സ്യ​ബൂ​ത്തി​നു നേ​രെ​യു​ണ്ടാ​യ അ​ക്ര​മം. നാ​ദാ​പു​രം പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി.

Read More

ടി.​പി. രാ​മ​കൃ​ഷ്ണ​ന്‍റെ വാ​ഹ​നം യൂ​ത്ത് ലീ​ഗ് പ്ര​വ​ർ​ത്ത​ക​ർ ത​ട​ഞ്ഞു; പോ​ലീ​സ് ലാ​ത്തിവീ​ശി; ഇരുപതോളം പേർക്കെതിരേ കേസ്

കോ​ഴി​ക്കോ​ട്: യൂ​ത്ത് ലീ​ഗ് പ്ര​വ​ർ​ത്ത​ക​ർ മ​ന്ത്രി ടി.​പി. രാ​മ​കൃ​ഷ്ണ​ന്‍റെ വാ​ഹ​നം ത‌​ട​ഞ്ഞു. ഓ​ൺ​ലൈ​ൻ ക്ലാ​സി​ൽ പ​ങ്കെ​ടു​ക്കാ​ൻ സാ​ധി​ക്കാ​ത്ത​തി​നാ​ൽ മ​ല​പ്പു​റം വ​ളാ​ഞ്ചേ​രി​യി​ൽ ഒ​ൻ​പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി ജീവനൊടുക്കിയതിൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് യൂ​ത്ത് ലീ​ഗ് പ്ര​വ​ർ​ത്ത​ക​ർ മ​ന്ത്രി​യെ ത​ട​ഞ്ഞ​ത്. വ്യാ​ഴാ​ഴ്ച രാ​വി​ലെ കോ​ഴി​ക്കോ​ട് ക​ള​ക്ട്രേ​റ്റ് പ​രി​സ​ര​ത്താ​ണ് സം​ഭ​വം. ക​ള​ക്ട്രേ​റ്റി​ന്‍റെ പ്ര​ധാ​ന​ക​വാ​ടം പ്ര​വ​ർ​ത്ത​ക​ർ ഉ​പ​രോ​ധി​ച്ചു​കൊ​ണ്ടി​രി​ക്കെ മ​ന്ത്രി എ​ത്തി​യ​പ്പോ​ഴാ​ണ് പ്ര​തി​ഷേ​ധ​ക്കാ​ർ വാ​ഹ​നം ത​ട​ഞ്ഞ​ത്. മ​ന്ത്രി​യെ മ​റ്റൊ​രു ക​വാ​ട​ത്തി​ലൂ​ടെ പോ​ലീ​സ് ക​ട​ത്തി​വി​ട്ടു​വെ​ങ്കി​ലും പ്ര​വ​ർ​ത്ത​ക​ർ ഇ​വി​ടെ നി​ല​യു​റ​പ്പി​ച്ചു. ഇ​തോ​ടെ പോ​ലീ​സ് ലാ​ത്തി​വീ​ശി. യൂ​ത്ത് ലീ​ഗ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ. ഫി​റോ​സ് ഉ​ൾ​പ്പ​ടെ​യു​ള്ള പ്ര​വ​ർ​ത്ത​ക​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു നീ​ക്കി. ലോ​ക്ക്ഡൗ​ൺ നി​യ​മം ലം​ഘി​ച്ച​തി​ന് ഇ​രു​പ​തോ​ളം പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ ന​ട​ക്കാ​വ് പോ​ലീ​സ് കേ​സെ​ടു​ത്തു.

Read More

വന്യമൃഗ ശല്യം; റെ​യി​ൽ വേ​ലി​യും രക്ഷയില്ല ; ഭീ​തി​യൊ​ഴി​യാ​തെ വ​യ​നാ​ട്

ക​ൽ​പ്പ​റ്റ: വ​യ​നാ​ട്ടി​ലെ ക​ർ​ഷ​ക​ർ​ക്ക് എ​ന്നും പേ​ടി സ്വ​പ്ന​മാ​യ വ​ന്യ​മൃ​ഗ ശ​ല്യം അ​തി​ന്‍റെ മൂ​ർ​ധ​ന്യാ​വ​സ്ഥ​യി​ലാ​ണെ​ങ്കി​ലും അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു​നി​ന്നും നി​സം​ഗ​ത​മാ​ത്രം. ആ​ന, പ​ന്നി, മാ​ൻ, കാ​ട്ടു​പോ​ത്ത്, കു​ര​ങ്ങ് തു​ട​ങ്ങി​യ​വ നാ​ട്ടി​ലി​റ​ങ്ങി കൃ​ഷി​ക​ൾ ന​ശി​പ്പി​ക്കു​ന്ന​ത് പ​തി​വാ​ണെ​ങ്കി​ലും അ​വ​യെ ത​ടു​ക്കാ​ൻ ക​ർ​ഷ​ക​ർ​ക്കാ​വു​ന്നി​ല്ല. ക​ഴി​ഞ്ഞ വ​ർ​ഷം പ​ന​മ​ര​ത്ത് അ​ഞ്ച് കാ​ട്ടാ​ന​ക​ൾ ഇറങ്ങി നാ​ട് മു​ഴു​വ​ൻ ക​റ​ങ്ങി​യാ​ണ് തി​രി​കെ കാ​ടു​ക​യ​റി​യ​ത്. നെ​യ്കു​പ്പ വ​ന​മേ​ഖ​ല​യി​ൽ നി​ന്നും അ​മ്മാ​നി, നീ​ർ​മാ​രം, പ​രി​യാ​രം പ​ര​ക്കു​നി, കൃ​ഷ്ണ​മൂ​ല​വ​ഴി​യാ​ണ് ക​ണ്ണാ​ടി​മു​ക്ക് തോ​ട്ട​ത്തി​ൽ എ​ത്തി​യ​ത്. കൊ​യി​ലേ​രി ഭാ​ഗ​ത്തേ​ക്കു​ള്ള വാ​ഹ​ന ഗ​താ​ഗ​തം ത​ട​സ​പ്പെ​ടു​ത്തി. കാ​ട്ടാ​ന​ക​ളെ തു​ര​ത്താ​ൻ വ​നം​വ​കു​പ്പ് പ​ദ്ധ​തി​യി​ട്ടെ​ങ്കി​ലും കൃ​ഷി​യി​ട​ങ്ങ​ളി​ൽ നി​ല​യു​റ​പ്പി​ക്കു​ക​യാ​യി​രു​ന്നു കാ​ട്ടാ​ന​ക​ൾ. നെ​യ്കു​പ്പ വ​ന​ത്തി​ൽ നി​ന്നും കി​ലോ​മീ​റ്റ​റോ​ളൂം ദൂ​ര​ത്താ​ണ് കൈ​ത​ക്ക​ൽ ഗ്രാ​മം ഉ​ള്ള​ത്. കാ​ർ​ഷി​ക വി​ള​ക​ൾ​ക്ക് പു​റ​മേ മ​നു​ഷ്യ ജീ​വ​നും ആ​ന ഭീ​ഷ​ണി​യാ​കു​ന്നു​ണ്ട്. മു​ന്പ് നീ​ർ​വാ​രം വ​യ​ലി​ൽ എ​ത്തി​യ ഒ​റ്റ​യാ​ൻ വ​നം​വ​കു​പ്പി​ന്‍റെ ജീ​പ്പ് ത​ക​ർ​ത്തി​രു​ന്നു. ജ​ന​ത്തി​ന് നേ​രെ അ​ന്ന് ആ​ന പാ​ഞ്ഞ​ടു​ത്തു. കാ​ട്ടാ​ന നാ​ട്ടി​ലി​റ​ങ്ങു​ബോ​ൾ…

Read More

അ​വ​ശ​നാ​യ കാ​ട്ടാ​ന ജ​ന​വാ​സ​മേ​ഖ​ല​യി​ൽ; വ​ന​പാ​ല​ക​രെ നാ​ട്ടു​കാ​ർ ത​ട​ഞ്ഞു​വ​ച്ചു; സംഭവത്തെക്കുറിച്ച് ജനങ്ങൾ പറയുന്നതിങ്ങനെ…

ക​രു​വാ​ര​കു​ണ്ട്: ക​ൽ​ക്കു​ണ്ട് ജ​ന​വാ​സ​മേ​ഖ​ല​യി​ലേ​ക്കി​റ​ങ്ങി​യ രോ​ഗ​ബാ​ധി​ത​നാ​യ കാ​ട്ടാ​ന​യു​ടെ പ​രാ​ക്ര​മം ഭ​യ​ന്ന നാ​ട്ടു​കാ​ർ വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രെ മ​ല​യോ​ര മേ​ഖ​ല​യി​ൽ ഏ​റെ​നേ​രം ത​ട​ഞ്ഞു​വ​ച്ചു. കാ​ട്ടാ​ന​യ്ക്ക് കാ​വ​ൽ ഏ​ർ​പ്പെ​ടു​ത്താ​ൻ വാ​ച്ച​ർ​മാ​രെ നി​യോ​ഗി​ച്ച​തോ​ടെ വ​ന​പാ​ല​ക​രെ നാ​ട്ടു​കാ​ർ സ​ന്ധ്യ​യോ​ടെ വി​ട്ട​യ​ച്ചു. ര​ണ്ടു ദി​വ​സം മു​ന്പ് വ​ന​ഭൂ​മി​യോ​ടു ചേ​ർ​ന്ന കൃ​ഷി​യി​ട​ത്തി​ൽ മോ​ഴ​യാ​ന​യെ നി​ന്നി​ട​ത്തു നി​ന്ന് അ​ന​ങ്ങാ​നാ​കാ​ത്ത അ​വ​സ്ഥ​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ഉ​യ​ർ​ന്ന വ​ന​പാ​ല​ക​ർ വ​ന്നു പോ​കു​ന്ന​ത​ല്ലാ​തെ മൃ​ഗ​ഡോ​ക്ട​റെ കൊ​ണ്ടു​വ​ന്നി​രു​ന്നി​ല്ല. ര​ക്ഷ​പ്പെ​ടു​ത്താ​ൻ പ​റ്റു​മോ എ​ന്ന​തി​ലൊ​ന്നും വ​ന​പാ​ല​ക​ർ തീ​രു​മാ​ന​ത്തി​ലെ​ത്തി​യി​രു​ന്നു​മി​ല്ല. രാ​ത്രി ആ​ന സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലെ വീ​ടു​ക​ളി​ലേ​ക്ക് വ​ന്ന് ആ​ക്ര​മ​ണ സ്വ​ഭാ​വം കാ​ട്ടു​മോ​യെ​ന്ന് നാ​ട്ടു​കാ​ർ​ക്ക് ഭ​യ​മു​ണ്ട്. വൈ​കു​ന്നേ​ര​മാ​യ​തോ​ടെ വ​ന​പാ​ല​ക​രെ​ല്ലാം വാ​ഹ​ന​ങ്ങ​ളി​ൽ ക​യ​റി പോ​കാ​നൊ​മാ​നി​യ​തോ​ടെ​യാ​ണ് നാ​ട്ടു​കാ​ർ സം​ഘ​ടി​ച്ച് പ്ര​ശ്ന​ത്തി​ന് തീ​രു​മാ​ന​മു​ണ്ടാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട​ത്. മൂ​ന്നു വ​ന​പാ​ല​ക​രെ പ്ര​ദേ​ശ​ത്ത് രാ​ത്രി കാ​വ​ലി​രു​ത്താ​ൻ സ​ന്ന​ദ്ധ​രാ​യ​തോ​ടെ​യാ​ണ് വ​ന​പാ​ല​ക​രെ നാ​ട്ടു​കാ​ർ വി​ട്ട​യ​ച്ച​ത്.

Read More

കോ​വി​ഡ്-19! പാ​സി​ല്ലാ​തെ വ​രു​ന്ന​വ​രെ നി​യ​ന്ത്രി​ക്കാ​നാ​വാ​തെ അ​ധി​കൃ​ത​ർ

നി​ല​ന്പൂ​ർ: കോ​വി​ഡ് 19 ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ അ​ന്യ സം​സ്ഥാ​ന​ത്ത് നി​ന്നും വി​ദേ​ശ​ത്ത് നി​ന്നും ജി​ല്ല​യി​ലേ​ക്കു​ള്ള വ​ര​വി​ന് നി​യ​ന്ത്ര​ണ​മു​ണ്ടാ​യി​രി​ക്കെ ബ​ന്ധ​പ്പെ​ട്ട​വ​ർ അ​റി​യാ​തെ എ​ത്തു​ന്ന​വ​ർ ഇ​പ്പോ​ഴും നി​ര​വ​ധി പേ​ർ. ത​മി​ഴ്നാ​ട് നി​ന്ന് ലോ​റി​യി​ൽ ക​യ​റി വ​ഴി​ക്ക​ട​വ് വ​ഴി ജി​ല്ല​യി​ലേ​ക്ക് വ​രു​ന്ന​വ​രു​ണ്ട്. ലോ​റി ജീ​വ​ന​ക്കാ​ര​ൻ എ​ന്ന പേ​രി​ലാ​ണി​വ​ർ ചു​ര​ത്തി​ലെ പോ​ലീ​സ് ചെ​ക്ക് പോ​സ്റ്റ് ക​ട​ന്നെ​ത്തു​ന്ന​ത്. അ​ന്യ​സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്ന​ട​ക്കം സം​സ്ഥാ​ന​ത്തേ​ക്ക് എ​ത്തു​ന്ന ച​ര​ക്കു ലോ​റി​ക​ളു​ടെ ഡ്രൈ​വ​ർ​മാ​ർ പ​ണം വാ​ങ്ങി​യാ​ണ് ഇ​ത്ത​ര​ക്കാ​രെ ഇ​വി​ടെ എ​ത്തി​ക്കു​ന്ന​തെ​ന്നാ​ണ് സൂ​ച​ന. ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക​ളാ​യ തൊ​ഴി​ലാ​ളി​ക​ൾ ചി​ല​ർ വ​ന​ത്തി​ലൂ​ടെ ന​ട​ന്നും ജി​ല്ല​യി​ലെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ലെ​ത്തു​ന്നു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സം കു​വൈ​റ്റി​ൽ നി​ന്നു​ള്ള വി​മാ​ന​ത്തി​ലെ​ത്തി എ​യ​ർ​പോ​ർ​ട്ടി​ലെ പ​രി​ശോ​ധ​ന ക​ഴി​ഞ്ഞ് മ​റ്റ് അ​ധി​കൃ​ത​രു​ടെ നി​യ​ന്ത്ര​ണ​ങ്ങ​ളൊ​ന്നു​മി​ല്ലാ​തെ നി​ല​ന്പൂ​ർ മേ​ഖ​ല​യി​ലെ​ത്തി​യ​വ​രു​ണ്ട്. ചു​ങ്ക​ത്ത​റ​യി​ൽ നി​ന്നു​ള്ള എ​ട്ടു​പേ​രും എ​ട​ക്ക​ര​യി​ൽ ഒ​രാ​ളും ഇ​ത്ത​ര​ത്തി​ൽ നാ​ട്ടി​ലെ​ത്തി​യ​താ​യ​യി ആ​രോ​ഗ്യ വ​കു​പ്പി​ന് പി​ന്നീ​ട് വി​വ​രം ല​ഭി​ച്ചു. തു​ട​ർ​ന്ന് േആ​രാ​ഗ്യ വ​കു​പ്പ് ഇ​വ​രു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് തു​ട​ർ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ…

Read More

മുക്കത്തെ വെ​ന്‍റ് പൈ​പ്പ് പാ​ലം പൊ​ളി​ക്കു​ന്നു! അ​വ​ശി​ഷ്ട​ങ്ങ​ൾ ത​ള്ളു​ന്ന​ത് പു​ഴ​യി​ൽ

മു​ക്കം: മു​ക്കം ന​ഗ​ര​സ​ഭ​യെ​യും കാ​ര​ശേരി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​നേ​യും ബ​ന്ധി​പ്പി​ക്കു​ന്ന വെ​ന്‍റ് പൈ​പ്പ് പാ​ലം പൊ​ളി​ച്ചു​മാ​റ്റു​ന്ന ന​ട​പ​ടി​ക​ൾ​ക്ക് തു​ട​ക്ക​മാ​യി. നാ​ല് ദി​വ​സ​ത്തി​ന​കം പൂ​ർ​ണ്ണ​മാ​യും പൊ​ളി​ച്ചു​മാ​റ്റാ​നാ​വു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. അതേസമയം പാ​ല​ത്തി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ൾ ത​ള്ളു​ന്ന​ത് പു​ഴ​യി​ൽ. ഇ​ത് വ​ൻ പാ​രി​സ്ഥി​തി​ക ആ​ഘാ​ത​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​കു​മെ​ന്ന് പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. അ​വ​ശി​ഷ്ട​ങ്ങ​ൾ പു​നഃ​രു​പ​യോ​ഗി​ക്കാ​വു​ന്ന ത​ര​ത്തി​ൽ വേ​ർ​തി​രി​ച്ച് പൊ​ളി​ച്ചു മാ​റ്റു​മെ​ന്നാ​യി​രു​ന്നു പ്ര​വൃ​ത്തി​യു​ടെ ചു​മ​ത​ല​യു​ള്ള ജി​ല്ല എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ ആ​ദ്യം പ​റ​ഞ്ഞി​രു​ന്ന​ത്. എ​ന്നാ​ൽ പാ​ല​ത്തി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ൾ പൊ​ടി​ച്ച് പു​ഴ​യി​ൽ ത​ന്നെ ത​ള്ളു​ക​യാ​യി​രു​ന്നു. കാ​ല​വ​ർ​ഷം ആ​രം​ഭി​ച്ച​തോ​ടെ പു​ഴ​യി​ൽ ജ​ല​നി​ര​പ്പും ഒ​ഴു​ക്കും വ​ർ​ധി​ച്ച​തി​നാ​ൽ പൊ​ളി​ച്ചു മാ​റ്റു​മ്പോ​ൾ പു​ഴ​യി​ൽ ത​ള്ളു​ന്ന കോ​ൺ​ക്രീ​റ്റ് ക​ഷ്ണ​ങ്ങ​ൾ, ക​മ്പി അ​ട​ക്ക​മു​ള്ള വ​സ്തു​ക്ക​ൾ താ​ഴേ​ക്ക് ഒ​ലി​ച്ചു പോ​കാ​ൻ തു​ട​ങ്ങി​യി​ട്ടു​ണ്ട്. ഇ​ത് അ​പ​ക​ട​ങ്ങ​ൾ​ക്കും പു​ഴ മ​ലി​ന​മാ​കാ​നും ഇ​ട​യാ​ക്കു​മെ​ന്ന് നാ​ട്ടു​കാ​ർ പ​രാ​തി​പ്പെ​ടു​ന്നു. നി​ര​വ​ധി​പേ​ർ കു​ളി​ക്കാ​നും മ​റ്റ് ആ​വ​ശ്യ​ങ്ങ​ൾ​ക്കും ഉ​പ​യോ​ഗി​ക്കു​ന്ന പു​ഴ​യി​ൽ കോ​ൺ​ക്രീ​റ്റ് മാ​ലി​ന്യം ത​ള്ളു​ന്ന​ത് ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ​ക്ക് ഇ​ട​യാ​ക്കു​മെ​ന്നും പ​രാ​തി ഉ​യ​ർ​ന്നി​ട്ടു​ണ്ട്.…

Read More

ഒ​രോ മ​ണി​ക്കൂ​റി​ലും സ​ര്‍​വീ​സ്! കോ​ഴി​ക്കോ​ട് കെ​എ​സ്ആ​ര്‍​ടി​സി അ​യ​ല്‍ ജി​ല്ലാ സ​ര്‍​വീ​സ് ആ​രം​ഭി​ച്ചു; രാ​വി​ലെ യാ​ത്ര​ക്കാ​ര്‍ കു​റ​വ്

കോ​ഴി​ക്കോ​ട് : ലോ​ക്ക്ഡൗ​ണി​നെ തു​ട​ര്‍​ന്ന് നി​ര്‍​ത്തി വ​ച്ചി​രു​ന്ന കെ​എ​സ്ആ​ര്‍​ടി​സി അ​യ​ല്‍ ജി​ല്ലാ സ​ര്‍​വീ​സു​ക​ള്‍ പു​ന​രാ​രം​ഭി​ച്ചു. രാ​വി​ലെ ആ​റു മു​ത​ല്‍ ത​ന്നെ ഉ​ത്ത​ര​മേ​ഖ​ല​യു​ടെ കീ​ഴി​ല്‍ വ​രു​ന്ന മ​ല​പ്പു​റം, പാ​ല​ക്കാ​ട്, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ര്‍ , കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​ക​ളി​ല്‍ നി​ന്ന് സ​ര്‍​വീ​സു​ക​ള്‍ ആ​രം​ഭി​ച്ച​താ​യി സോ​ണ​ല്‍ ഓ​ഫീ​സ​ര്‍ സി.​വി.​രാ​ജേ​ന്ദ്ര​ന്‍ “രാ​ഷ്ട്ര ദീ​പി​ക’ യോ​ട് പ​റ​ഞ്ഞു. അ​തേ​സ​മ​യം യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം കു​റ​വാ​യ​തി​നാ​ല്‍ പ​ഴ​യ സ​മ​യ​ക്ര​മം പാ​ലി​ച്ച​ല്ല സ​ര്‍​വീ​സ് ന​ട​ത്തു​ന്ന​ത്. ഓ​രോ മ​ണി​ക്കൂ​ര്‍ ഇ​ട​വേ​ള​യി​ല്‍ സ​ര്‍​വീ​സ് ന​ട​ത്താ​നാ​ണി​പ്പോ​ള്‍ തീ​രു​മാ​നം. ഇ​ന്ന​ത്തെ സ​ര്‍​വീ​സ് അ​ടി​സ്ഥാ​ന​ത്തി​ല്‍ സ​മ​യ​ക്ര​മ​ത്തി​ല്‍ ആ​വ​ശ്യ​മെ​ങ്കി​ല്‍ നാ​ളെ മു​ത​ല്‍ മാ​റ്റം വ​രു​ത്തും. സ​ര്‍​വീ​സ് ന​ട​ത്തു​ന്ന​തു സം​ബ​ന്ധി​ച്ചു യാ​ത്ര​ക്കാ​ര്‍​ക്ക് അ​റി​യി​പ്പു​ക​ള്‍ ന​ല്‍​കാ​നു​ള്ള സം​വി​ധാ​നം സ്വീ​ക​രി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. കോ​ഴി​ക്കോ​ട് നി​ന്ന് ആ​ദ്യ ര​ണ്ടു മ​ണി​ക്കൂ​റി​ല്‍ 16 സ​ര്‍​വീ​സു​ക​ള്‍ ആ​രം​ഭി​ച്ചി​ട്ടു​ണ്ടെ​ന്ന് ജി​ല്ലാ ട്രാ​ന്‍​സ്‌​പോ​ര്‍​ട്ട് ഓ​ഫീ​സ​ര്‍ ജോ​ഷി ജോ​ണ്‍ പ​റ​ഞ്ഞു. കോ​ഴി​ക്കോ​ട് ഡി​പ്പോ​യി​ല്‍ നി​ന്ന് വ​യ​നാ​ട്, മ​ല​പ്പു​റം, ക​ണ്ണൂ​ര്‍…

Read More

ദേവികയുടെ മരണം: വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​നോ അ​ധ്യാ​പ​ക​ര്‍​ക്കോ വീ​ഴ്ച​യി​ല്ല; റിപ്പോർട്ടിൽ പറ‍യുന്നതിങ്ങനെ…

​മല​പ്പു​റം: പ​ഠ​ന സൗ​ക​ര്യ​ങ്ങ​ളി​ല്ലാ​തെ വി​ദ്യാ​ര്‍​ഥി​നി ദേ​വി​ക ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ല്‍ മ​ല​പ്പു​റം ഡി​ഡി​ഇ വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​ക്ക് റി​പ്പോ​ർ​ട്ട് ന​ൽ​കി. വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കോ അ​ധ്യാ​പ​ക​ര്‍​ക്കോ വീ​ഴ്ച​യു​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. ക്ലാ​സ് അ​ധ്യാ​പ​ക​ൻ അ​നീ​ഷ് പ​ഠ​ന​ത്തി​ന് സൗ​ക​ര്യ​മു​ണ്ടോ​യെ​ന്ന് ദേ​വി​ക​യെ വി​ളി​ച്ചു സം​സാ​രി​ച്ചി​രു​ന്നു. അ​ഞ്ചാം തീ​യ​തി​ക്കു​ള്ളി​ൽ സ്കൂ​ളി​ൽ സൗ​ക​ര്യ​മു​ണ്ടാ​ക്കാ​മെ​ന്ന് ദേ​വി​ക​യെ അ​റി​യി​ച്ചി​രു​ന്നെ​ന്നും ഡി​ഡി​ഇ​യു​ടെ റി​പ്പോ​ർ​ട്ടി​ൽ വ്യ​ക്ത​മാ​ക്കു​ന്നു. സ്‌​കൂ​ളി​ല്‍ ഓ​ണ്‍​ലൈ​ന്‍ പ​ഠ​ന സൗ​ക​ര്യ​ങ്ങ​ളി​ല്ലാ​ത്ത​വ​രു​ടെ പ​ട്ടി​ക​യി​ല്‍ ദേ​വി​ക​യെ ഉ​ള്‍​പ്പെ​ടു​ത്തി​യി​രു​ന്നു. പ​ട്ടി​ക​യി​ല്‍ ഉ​ള്ള​വ​ര്‍​ക്കു പ​ഠ​ന സം​വി​ധാ​ന​ങ്ങ​ളൊ​രു​ക്കാ​ന്‍ ന​ട​പ​ടി തു​ട​ങ്ങി​യി​രു​ന്നു. ഇ​പ്പോ​ള്‍ ന​ട​ക്കു​ന്ന ഓ​ണ്‍​ലൈ​ന്‍ ക്ലാ​സ് ട്ര​യ​ല്‍ മാ​ത്ര​മാ​ണെ​ന്നും ദേ​വി​ക​യെ അ​റി​യി​ക്കു​ക​യും ചെ​യ്തി​രു​ന്ന​താ​യി റി​പ്പോ​ർ​ട്ടി​ൽ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. അ​തു​കൊ​ണ്ടു​ത​ന്നെ ഇ​ക്കാ​ര്യ​ത്തി​ല്‍ അ​ധ്യാ​പ​ക​രു​ടെ​യോ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യോ ഭാ​ഗ​ത്തു​നി​ന്നു വീ​ഴ്ച​യു​ണ്ടാ​യെ​ന്നു ക​രു​താ​നാ​വി​ല്ലെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്ന​ത്.

Read More

ലോ​ക്ക്ഡൗ​ണില്‌ ജീ​വി​തം വ​ഴി​മു​ട്ടി; എന്തു ചെയ്യണമെന്നറിയാത്ത അവസ്ഥയില്‍ അ​ന്ധ​രാ​യ വൃ​ദ്ധ ദ​മ്പ​തി​മാ​ർ

മു​ക്കം: ലോ​ക്ക്ഡൗ​ണ്‌ ജീവിതം വഴിമുട്ടിച്ചതോടെ എന്തു ചെയ്യണമെന്നറിയത്ത അവസ്ഥയിലാണ് കാ​ഴ്ച്ച​യി​ല്ലാ​ത്ത​ മ​ല​യ​മ്മ ക​മ്പ​നി​മു​ക്കി​ലെ സു​രേ​ന്ദ്ര​നും ഭാ​ര്യ നി​ർ​മ​ല​യും . തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​യാ​യ സു​രേ​ന്ദ്ര​ന് ത​ന്‍റെ പ​ത്താം വ​യ​സി​ലാ​ണ് കാ​ഴ്ച ന​ഷ്ട​പ്പെ​ട്ട​ത്. വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ൻ​പ് കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ​ത്തി​യ സു​രേ​ന്ദ്ര​ൻ മ​ല​യ​മ്മ സ്വ​ദേ​ശി​നി​യാ​യ കാ​ഴ്ച​പ​രി​മി​തി​യു​ള്ള നി​ർ​മ​ല​യെ വി​വാ​ഹം ക​ഴി​ക്കു​ക​യും ഭാ​ര്യ​യ്ക്ക് കു​ടും​ബ​പ​ര​മാ​യി കി​ട്ടി​യ സ്ഥ​ല​ത്ത് ചെ​റി​യൊ​രു വീ​ട് വ​ച്ച് താ​മ​സം തു​ട​ങ്ങു​ക​യും ചെ​യ്തു. പേ​പ്പ​റു​ക​ളും മ​റ്റും ഉ​പ​യോ​ഗി​ച്ച് ഫ​യ​ൽ നി​ർ​മി​ക്ക​ൽ, ക​സേ​ര മെ​ട​യ​ൽ, ഗാ​ന മേ​ള​ക​ളി​ൽ ത​ബ​ല വാ​യി​ക്ക​ൽ തു​ട​ങ്ങി​യ​വ​യി​ലെ​ല്ലാം സു​രേ​ന്ദ്ര​ൻ ത​നി​ക്കും കു​ടും​ബ​ത്തി​നു മു​ള്ള അ​ന്നം ക​ണ്ട​ത്തി​യി​രു​ന്നു. ഫ​യ​ലു​ക​ൾ​ക്കും മെ​ട​ഞ്ഞ ക​സേ​ര​ക​ൾ​ക്കും ആ​വ​ശ്യ​ക്കാ​രി​ല്ലാ​താ​യ​തും ഗാ​ന​മേ​ള​ക​ൾ ക​രോ​ക്കെ ആ​യ​തും സു​രേ​ന്ദ്ര​ന്‍റെ ജീ​വി​ത വ​ഴി മു​ട്ടി​ച്ചു. ശേ​ഷം സി​വി​ൽ സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്തും ന​ഗ​ര​ത്തി​ന്‍റെ വി​വി​ധ​യി​ട​ങ്ങ​ളി​ലു​മാ​യി ലോ​ട്ട​റി വി​ൽ​പ്പ​ന ന​ട​ത്തി​യാ​ണ് സു​രേ​ന്ദ്ര​ൻ ത​ന്‍റെ ഭാ​ര്യ​യെ​യും ര​ണ്ടു കു​ട്ടി​ക​ളെ​യും വ​ള​ർ​ത്തി വ​ന്നി​രു​ന്ന​ത്. അ​തി​നി​ട​യി​ൽ സ​ർ​ക്കാ​ർ…

Read More

കോ​ഴി​ക്കോ​ട് ജി​ല്ല​യി​ല്‍ ആ​ശ​ങ്ക; തി​ര​ക്കേ​റിയാൽ രോ​ഗ​വ്യാ​പ​ന​ത്തി​ന് സാ​ധ്യ​ത​യെ​ന്ന് വി​ദ​ഗ്ധ​ർ

കോ​ഴി​ക്കോ​ട്: ക​ണ്ണൂ​രി​ല്‍ സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ക്കു​ന്ന​വ​രു​ടെ എ​ണ്ണം കൂ​ടി​യ​തോ​ടെ സ​മീ​പ​ജി​ല്ല​യാ​യ കോ​ഴി​ക്കോ​ട് ആ​ശ​ങ്ക​യി​ല്‍. സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ക്കു​ന്ന​വ​രു​ടെ നി​ര​ക്ക് സം​സ്ഥാ​ന​ത്താ​കെ 10 ശ​ത​മാ​നം മാ​ത്ര​മേ​യു​ള്ളൂ . അ​തേ​സ​മ​യം ക​ണ്ണൂ​രി​ല്‍ 20 ശ​ത​മാ​ന​മാ​ണ്. ഇ​തോ​ടെ സ​മീ​പ​ജി​ല്ല​യാ​യ കോ​ഴി​ക്കോ​ട്ടും ആ​ശ​ങ്ക പ​ട​ര്‍​ന്നു. ജി​ല്ല​യി​ല്‍ തൂ​ണേ​രി​യി​ല്‍ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച മ​ത്സ്യ​വ്യാ​പാ​രി​യ്ക്ക് ക​ണ്ണൂ​ര്‍ ജി​ല്ല​യി​ല്‍ നി​ന്നാ​ണ് രോ​ഗം പ​ട​ര്‍​ന്ന​തെ​ന്ന് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. മ​ത്സ്യ​വ്യാ​പാ​രി​യു​ടെ സ​മ്പ​ര്‍​ക്ക​പ​ട്ടി​ക​യി​ല്‍ 86 പേ​രാ​ണു​ള്ള​ത്. നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ല്‍ ക​ണ്ണൂ​ര്‍ ജി​ല്ല​യു​മാ​യി അ​തി​ര്‍​ത്തി പ​ങ്കി​ടു​ന്ന ജി​ല്ല​യി​ലെ ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ലെ​ല്ലാം ക​ര്‍​ശ​ന​നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്താ​നാ​ണ് ജി​ല്ലാ ഭ​ര​ണ​കൂ​ടം തീ​രു​മാ​നി​ച്ച​ത്. രോ​ഗ​വ്യാ​പ​ന​ത്തി​ന് സാ​ധ്യ​ത നി​ല​നി​ല്‍​ക്കു​ന്നു​ണ്ടെ​ങ്കി​ലും ഗ്രാ​മ-​ന​ഗ​ര വ്യ​ത്യാ​സ​മി​ല്ലാ​തെ ലോ​ക്ക്ഡൗ​ണ്‍ ലം​ഘ​ന​ങ്ങ​ള്‍ പ​തി​വു​കാ​ഴ്ച​യാ​യി മാ​റി. പോ​ലീ​സി​നും ആ​രോ​ഗ്യ​വ​കു​പ്പി​നും ഇ​ത് നി​യ​ന്ത്രി​ക്കാ​ന്‍ സാ​ധി​ക്കാ​ത്ത അ​വ​സ്ഥ​യാ​ണ്. സ​ര്‍​ക്കാ​ര്‍ പു​റ​പ്പെ​ടു​വി​ച്ച എ​ല്ലാ മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ളും ലം​ഘി​ച്ചാ​ണ് പൊ​തു​ജ​ന​ങ്ങ​ള്‍ പു​റ​ത്തി​റ​ങ്ങു​ന്ന​ത്. അ​തി​ഥി​തൊ​ഴി​ലാ​ളി​ക​ള്‍ ഉ​ള്‍​പ്പെ​ടെ കൂ​ട്ട​ത്തോ​ടെ പു​റ​ത്തി​റ​ങ്ങി​യാ​ണ് സാ​ധ​ന​ങ്ങ​ള്‍ വാ​ങ്ങാ​ന്‍ എ​ത്തു​ന്ന​ത്. ക​ട​ക​ളി​ല്‍ എ​ത്തു​ന്ന​വ​ര്‍ നി​ശ്ചി​ത​അ​ക​ലം പാ​ലി​ക്ക​ണ​മെ​ന്നാ​ണ് നി​ര്‍​ദേ​ശ​മെ​ങ്കി​ലും…

Read More