ഏ​താ​നും നാ​ളു​ക​ളി​ലെ ത​ന്‍റെ അ​ധ്വാ​ന​ത്തി​ൽ നി​ന്നു നീ​ക്കി​വ​ച്ച വി​ഹിതം! ​‘കോ​വി​ഡി​നെ തു​ര​ത്താ​ൻ വി​യ​ർ​പ്പി​ന്‍റെ വി​ല​യും’

ക​രു​വാ​ര​കു​ണ്ട്: തെ​ങ്ങു​ക​യ​റ്റ തൊ​ഴി​ലാ​ളി പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി മു​ഖ്യ​മ​ന്ത്രി​യു​ടെ കോ​വി​ഡ് ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് തു​ക കൈ​മാ​റി മാ​തൃ​ക​യാ​യി.​കേ​ര​ള എ​സ്റ്റേ​റ്റ് പു​തി​യ​ക​ട​യി​ലെ കു​റു​ക്ക​ൻ ചി​റ​യി​ൽ മ​നോ​ഹ​ര​നാ​ണ് 3000 രൂ​പ പോ​ലീ​സി​നെ ഏ​ല്പി​ച്ച​ത്.

ഏ​താ​നും നാ​ളു​ക​ളി​ലെ ത​ന്‍റെ അ​ധ്വാ​ന​ത്തി​ൽ നി​ന്നു നീ​ക്കി​വ​ച്ച വി​ഹി​ത​മാ​ണ് ഇ​ദ്ദേ​ഹം ദു​രി​ത​ബാ​ധി​ത​ർ​ക്കാ​യി സ​മ​ർ​പ്പി​ച്ച​ത്. തു​ക ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് ന​ൽ​കാ​ൻ എ​ന്തു ചെ​യ്യ​ണം എ​ന്ന​റി​യാ​ത്ത​തി​നാ​ലാ​ണ് ഇ​യാ​ൾ സ്റ്റേ​ഷ​നി​ലെ​ത്തി​യ​ത്.

ട്ര​ഷ​റി​യി​ലോ ബാ​ങ്കി​ലോ അ​ട​ക്ക​ണ​മെ​ന്ന് പോ​ലീ​സു​കാ​ർ പ​റ​ഞ്ഞെ​ങ്കി​ലും പോ​ലീ​സ് ത​ന്നെ തു​ക വാ​ങ്ങ​ണ​മെ​ന്നാ​യി​രു​ന്നു ഇ​ദ്ദേ​ഹ​ത്തി​ന്‍റെ നി​ർ​ബ​ന്ധം.

സ്റ്റേ​ഷ​ൻ സി​ഐ എ.​സ​ജി​ത്തി​ന് തു​ക കൈ​മാ​റി. ഭാ​ര്യ​യും ര​ണ്ടു മ​ക്ക​ളു​മു​ണ്ട് മ​നോ​ഹ​ര​ന്.

Related posts

Leave a Comment