“ബ്ലാ​ക്ക് മാ​ന്‍’ ലോ​ക്ക്ഡൗ​ണ്‍ ലം​ഘി​ച്ച് യു​വാ​വ് ; വീ​ട് പ​രി​ശോ​ധി​ച്ച പോ​ലീ​സ് ഞെ​ട്ടി !

കോ​ഴി​ക്കോ​ട്: ലോ​ക്ക്ഡൗ​ണ്‍ ലം​ഘി​ച്ച് അ​ര്‍​ദ്ധ രാ​ത്രി​യി​ല്‍ പു​റ​ത്തി​റ​ങ്ങി​യ​തി​ന് പോ​ലീ​സ് പി​ടി​കൂ​ടി​യ യു​വാ​വി​ന്‍റെ വീ​ട്ടി​ല്‍ നി​ന്ന് ക​റു​ത്ത ടീ​ഷ​ര്‍​ട്ടും മു​ഖം മൂ​ടി​യും ക​ണ്ടെ​ത്തി. പ​റ​യ​ഞ്ചേ​രി മേ​ലെ​മാ​ണി​യ​ത്ത് ന​ന്ദു​വി​ന്‍റെ (27) വീ​ട്ടി​ല്‍ നി​ന്നാ​ണ് പോ​ലീ​സ് മു​ഖം​മൂ​ടി​യും മ​റ്റും ക​ണ്ടെ​ത്തി​യ​ത്.

ക​ഴി​ഞ്ഞ ദി​വ​സം ഹൈ​ലൈ​റ്റ് മാ​ളി​ന് സ​മീ​പ​ത്തു വ​ച്ചാ​ണ് ന​ന്ദു​വി​നെ പോ​ലീ​സ് അ​ര്‍​ദ്ധ​രാ​ത്രി​യി​ല്‍ പി​ടി​കൂ​ടു​ന്ന​ത്. കൂ​ടു​ത​ല്‍ അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ന്ദു​വി​ന്‍റെ വീ​ട് പ​രി​ശോ​ധി​ച്ച​പ്പോ​ളാണ് മു​ഖം​മൂ​ടി​യും ക​റു​ത്ത ടീ​ഷ​ര്‍​ട്ടും ക​ണ്ടെ​ത്തിയത്.

പ്ര​ദേ​ശ​ത്ത് രാ​ത്രി​യി​ല്‍ പു​റ​ത്തി​റ​ങ്ങി ഭീ​തി​പ​ര​ത്തു​ന്ന​തി​നാ​ണ് ഇ​ത്ത​ര​ത്തി​ലു​ള്ള മു​ഖം മൂ​ടി​യും ടീ​ഷ​ര്‍​ട്ടും ന​ന്ദു സൂ​ക്ഷി​ച്ച​തെ​ന്ന് പ​ന്തീ​രാ​ങ്കാ​വ് എ​സ്‌​ഐ വി.​എം. ജ​യ​ന്‍ പ​റ​ഞ്ഞു.

അ​തേ​സ​മ​യം ലോ​ക്ക്ഡൗ​ണ്‍ ലം​ഘി​ച്ച​തി​ന് മാ​ത്ര​മാ​ണി​പ്പോ​ള്‍ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്. മ​റ്റു​കാ​ര്യ​ങ്ങ​ളെ സം​ബ​ന്ധി​ച്ച് അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

Related posts

Leave a Comment