കോ​ഴി​ക്കോ​ട് സി​റ്റി​പോ​ലീ​സി​ന് ക​ള​ങ്ക​മാ​യി മാ​റി​യ ടി​വി മോഷണം! പോ​ലീ​സി​ന്‍റെ ടി​വി മോ​ഷ്ടി​ച്ച കേ​സ്; സം​ശ​യ നി​ഴ​ലി​ല്‍ നാ​ലുപേ​ര്‍

കോ​ഴി​ക്കോ​ട്: സി​റ്റി​പോ​ലീ​സി​ന് ക​ള​ങ്ക​മാ​യി മാ​റി​യ ടി​വി മോ​ഷ​ണ കേ​സി​ല്‍ നാ​ലു​പേ​രെ കു​റി​ച്ച് പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്നു. മൊ​ഫ്യൂ​സി​ല്‍ ബ​സ്റ്റാ​ന്‍​ഡ് കേ​ന്ദ്രീ​ക​രി​ച്ച് പ്ര​വ​ര്‍​ത്തി​ക്കു​ന്ന നാ​ല് ഡ്രൈ​വ​ര്‍​മാ​രാ​ണ് സം​ശ​യ​നി​ഴ​ലി​ലു​ള്ള​ത്.​ സം​ശ​യ​ത്തി​ലു​ള്ള​വ​രു​ടെ വി​വ​ര​ങ്ങ​ള്‍ പോ​ലീ​സ് പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. ഇ​വ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​ണു​ള്ള​ത്.

ബ​സ്, ഓ​ട്ടോ, അ​തി​രാ​വി​ലെ സാ​ധ​ന​ങ്ങ​ള്‍ ക​യ​റ്റാ​നും ഇ​റ​ക്കാ​നു​മാ​യി എ​ത്തു​ന്ന സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ള്‍ എ​ന്നി​ങ്ങ​നെ എ​ല്ലാ മേ​ഖ​ല​ക​ളി​ലു​ള്ള​വ​രു​ടെ വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ലാ​ണ് സം​ശ​യാ​സ്പ​ദ​മാ​യ നാ​ലു​പേ​രി​ലേ​ക്ക് അ​ന്വേ​ഷ​ണം കേ​ന്ദ്രീ​ക​രി​ച്ച​ത്. മോ​ഷ​ണം ന​ട​ക്കു​ന്ന​തി​ന് ത​ലേ​ദി​വ​സം ത​ന്നെ പ​ദ്ധ​തി ആ​സൂ​ത്ര​ണം ചെ​യ്തി​രി​ക്കാ​മെ​ന്നാ​ണ് പോ​ലീ​സ് സം​ശ​യി​ക്കു​ന്ന​ത്.

മോ​ഷ​ണ​ത്തി​ല്‍ ഒ​രാ​ള്‍​ക്കു മാ​ത്ര​മാ​ണ് പ​ങ്കു​ള്ള​തെ​ങ്കി​ലും മോ​ഷ്ടി​ച്ച ടി​വി കൊ​ണ്ടു​പോ​വു​ന്ന​തി​ന് സ​ഹാ​യി​ക​ളു​ണ്ടാ​വാ​നു​ള്ള സാ​ധ്യ​ത​യും പോ​ലീ​സ് പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്. അ​തേ​സ​മ​യം മോ​ഷ്ടാ​വി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ സി​സി​ടി​വി​ല്‍ പ​തി​ഞ്ഞി​രു​ന്നു. എ​ന്നാ​ല്‍ കൂ​ടു​ത​ല്‍ വ്യ​ക്ത​മാ​യി​രു​ന്നി​ല്ല. സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്നു ഏ​താ​നും ചു​മ​ട്ടു​തൊ​ഴി​ലാ​ളി​ക​ൾ സി​സി​ടി​വി​ലെ ദൃ​ശ്യ​ങ്ങ​ളോ​ട് രൂ​പ​സാ​ദൃ​ശ്യ​മു​ള്ള യു​വാ​വി​നെ ക​ണ്ട​താ​യി പോ​ലീ​സി​നെ അ​റി​യി​ച്ചി​ട്ടു​ണ്ട്.

ആ​വ​ശ്യ​മെ​ങ്കി​ല്‍ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളും ചു​മ​ട്ട്‌​തൊ​ഴി​ലാ​ളി ന​ല്‍​കു​ന്ന വി​വ​ര​ങ്ങ​ളും അ​ടി​സ്ഥാ​ന​മാ​ക്കി രേ​ഖാ​ചി​ത്രം ത​യാ​റാ​ക്കാ​നും തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. സം​ശ​യ​മു​ള്ള ഒ​രാ​ളു​ടെ വീ​ട് കേ​ന്ദ്രീ​ക​രി​ച്ചും അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

മൊ​ഫ്യൂ​സി​ല്‍ ബ​സ്റ്റാ​ന്‍​ഡി​ല്‍ റോ​ഡ് സു​ര​ക്ഷാ വാ​ര​ത്തോ​ട​നു​ബ​ന്ധി​ച്ച് ട്രാ​ഫി​ക് പോ​ലീ​സ് സ്ഥാ​പി​ച്ച പ​വി​ലി​യ​നി​ലെ 55 ഇ​ഞ്ച് എ​ല്‍​ഇ​ഡി ടി​വി​യാ​ണ് ഞാ​യ​റാ​ഴ്ച പു​ല​ര്‍​ച്ചെ മോ​ഷ്ടി​ച്ച​ത്.

പോ​ലീ​സ് വാ​ട​ക​ക്കെ​ടു​ത്ത ടി​വി​യാ​ണ് മോ​ഷ്ടി​ച്ച​ത്. പു​ല​ര്‍​ച്ചെ മൂ​ന്നി​നാ​ണ് മോ​ഷ്ടാ​വ് അ​ക​ത്തേ​ക്ക് ക​യ​റു​ന്ന​ത്. പി​ന്നീ​ട് പു​റ​ത്തെ ബ​ഞ്ചി​ല്‍ ചു​മ​ട്ട്തൊ​ഴി​ലാ​ളി​ക​ള്‍ വ​ന്നി​രു​ന്നു. ഇ​വ​ര്‍ പോ​വു​ന്ന​ത് വ​രെ മോ​ഷ്ടാ​വ് പ​വി​ലി​യ​നു​ള്ളി​ല്‍ ത​ന്നെ ഒ​ളി​ച്ചി​രു​ന്നു.

ആ​റു മ​ണി​യോ​ടെ ചു​മ​ട്ട്തൊ​ഴി​ലാ​ളി​ക​ള്‍ പോ​യെ​ന്ന് ഉ​റ​പ്പ്വ​രു​ത്തി​യ മോ​ഷ്ടാ​വ് ടി​വി​യു​മാ​യി പു​റ​ത്തേ​ക്ക് ക​ട​ക്കു​ക​യാ​യി​രു​ന്നു. കാ​ക്കി ഷ​ര്‍​ട്ടും ക​റു​ത്ത​പാ​ന്റ്‌​സും ധ​രി​ച്ച​യാ​ളാ​ണ് സം​ഭ​വ​ത്തി​ന് പി​ന്നി​ലെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. ക​സ​ബ പോ​ലീ​സാ​ണ് കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്.

Related posts

Leave a Comment