കോഴിക്കോട്: ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പ്രതിസന്ധികാലഘട്ടത്തിലൂടെയാണ് വ്യാപാര മേഖല കടന്നുപോകുന്നത്. സാമ്പത്തികമാന്ദ്യം ഏറ്റവും കൂടുതല്‍ ബാധിച്ചത് വ്യാപാരികളെതന്നെയാണ്. സംസ്ഥാനത്ത് കഴിഞ്ഞരണ്ടുവര്‍ഷത്തിനിടെ ഏറ്റവും വലിയ പ്രയാസം നേരിടുകയാണ് വ്യാപാരികള്‍. പുതുവര്‍ഷത്തില്‍ പ്രതീക്ഷകള്‍ വാനോളമാണെങ്കിലും വ്യാപാരികളുടെ ആശങ്ക ഒഴിയുന്നില്ല. ജിഎസ്ടി, സാമ്പത്തിക മാന്ദ്യം, പ്രളയം, പുതുവര്‍ഷം മുതലുള്ള പ്ലാസ്റ്റിക് നിരോധനം എന്നിവയെല്ലാം വ്യാപാരികള്ക്കുണ്ടാക്കുന്ന ആശങ്ക ചില്ലറയല്ല. അപ്പോഴും 2020-നെ പ്രതീക്ഷയോടെയാണ് കാണുന്നതെന്നും മാറി വരുന്ന സര്‍ക്കാരുകളില്‍ തികഞ്ഞ പ്രതീക്ഷയാണുള്ളതെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി.നസിറുദ്ദീന്‍ പറയുന്നു. 2019 വ്യാപാരികളെ സംബന്ധിച്ചിടത്തോളം ഏറ്റവും കഠിനമായിരുന്നു. മുന്‍പില്ലാത്തവിധം നിരവധിപ്രതിസന്ധികള് തരണം ചെയ്യേണ്ടിവന്നു, ഇപ്പോഴും തരണം ചെയ്തുകൊണ്ടിരിക്കുന്നു. പ്രളയത്തില്‍ കടകളില്‍ വെള്ളം കയറിയപലര്ക്കും അര്‍ഹമായ നഷ്ടപരിഹാരം പോലും ഇതുവരെ ലഭിച്ചിട്ടില്ല. ചെറുകിടകച്ചവടക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ വലിയ പ്രതിസന്ധിയിലാണ്. ഇക്കാര്യങ്ങളെല്ലാം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം “രാഷ്ട്രദീപിക’ യോടുപ്രതികരിച്ചു. പ്ലാസ്റ്റിക് നിരോധനത്തോട് എതിര്‍പ്പില്ല.…
Read MoreCategory: Kozhikode
മാവോയിസ്റ്റ് കേസ് ; പ്രതികളെ എന്‍ഐഎ കസ്റ്റഡിയില്‍ വാങ്ങും; കേസ് എന്‍ഐഎ കോടതിയിലേക്ക് മാറ്റാന്‍ അപേക്ഷ നല്കി
കോഴിക്കോട്: സംസ്ഥാനത്ത് ഏറെ വിവാദം സൃഷ്ടിച്ച പന്തീരങ്കാവ് മാവോയിസ്റ്റ് കേസില്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) പ്രതികളെ കസ്റ്റഡിയില്‍ വാങ്ങും. സിപിഎം പ്രവര്‍ത്തകരായിരുന്ന അലന് മുഹമ്മദ്, താഹ ഫസല്‍ എന്നിവരെയാണ് എന്‍ഐഎ കസ്റ്റഡിയില്‍ വാങ്ങാനൊരുങ്ങുന്നത്. ഇരുവരും കോഴിക്കോട് ജില്ലാജയിലിലാണിപ്പോഴുള്ളത്. ലോക്കല്‍ പോലീസിന്റെ അന്വേഷണ ഫയലുകള്‍ ഏറ്റെടുത്ത എന്‍ഐഎ ജില്ലാ സെഷന്‍സ്കോടതിയുടെ പരിഗണനയിലുള്ള കേസ് എന്‍ഐഎ കോടതിയിലേക്ക് മാറ്റാനുള്ള അപേക്ഷ നല്‍കിയിട്ടുണ്ട്.തുടര്‍ന്ന് പ്രതികളെ കസ്റ്റഡിയില്‍ വാങ്ങുമെന്നാണറിയുന്നത്.രാജ്യസുരക്ഷയെ ബാധിക്കും വിധത്തിലുള്ള കേസായതിനാല്‍ കൂടുതല്‍ അന്വേഷണം നടത്തുന്നതിനു വേണ്ടിയാണ് ആഭ്യന്തരമന്ത്രാലയത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് എന്‍ഐഎ ഏറ്റെടുത്തത്. കേസിലെ പ്രതികളായ സിപിഎം പ്രവര്‍ത്തകരായിരുന്ന അലനും താഹയ്ക്കുമെതിരേ യുഎപിഎ ചുമത്തിയതാണ് എന്‍ഐഎ അന്വേഷണത്തിന് കാരണം. യുഎപിഎ ചുമത്തുന്നതില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ അവസാന നിമഷം വരെ പിന്മാറിയിരുന്നില്ല. എന്‍ഐഎ കൊച്ചി യൂണിറ്റാണ് അന്വേഷിക്കുന്നത്. കേസ് ഫയലുകള്‍ വിശദമായി പരിശോധിച്ച ശേഷം അന്വേഷണം ആരംഭിക്കും. എന്‍ഐഎ…
Read Moreസെവൻസ് മത്സരത്തിനിടെ കുഴഞ്ഞുവീണു മരിച്ച ധനരാജനു കണ്ണീരോടെ വിട
പെരിന്തൽമണ്ണ: സെവൻസ് ഫുട്ബോൾ കളിക്കിടെ കുഴഞ്ഞുവീണു മരിച്ച ധനരാജനു കണ്ണീരോടെ വിട. പെരിന്തൽമണ്ണ നെഹ്റു സ്റ്റേഡിയത്തിൽ നടക്കുന്ന കാദറലി അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ മത്സരത്തിനിടെയാണ് ധനരാജനു കടുത്ത നെഞ്ചുവേദന അനുഭവപ്പെട്ടത്. ഉടൻ നഗരത്തിലെ മൗലാന ആശുപത്രിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. എഫ്സി പെരിന്തൽമണ്ണയ്ക്കു വേണ്ടിയായിരുന്നു ധനരാജൻ കളത്തിലിറങ്ങിയത്. എതിർടീം ശാസ്ത എഫ്സി തൃശൂരും തമ്മിൽ ഇന്നലെയായിരുന്നു മത്സരം. സ്റ്റോപ്പർ ബാക്കായിരുന്നു ധനരാജൻ. ആദ്യപകുതി അവസാനിക്കാൻ മിനിറ്റുകൾ ബാക്കിയിരിക്കേ ധനരാജനു നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. ഇക്കാര്യം ധനരാജൻ റഫറിയോടു പറഞ്ഞു. ഉടൻ കുഴഞ്ഞുവീഴുകയും ചെയ്തു. തുടർന്നു സ്റ്റേഡിയത്തിലുണ്ടായിരുന്നു മെഡിക്കൽ സംഘമെത്തി അദ്ദേഹത്തെ പരിശോധിച്ചു ഉടൻ ആശുപത്രിയിലേക്കു മാറ്റിയെങ്കിലും അരമണിക്കൂറിനകം മരണം സംഭവിച്ചു. മത്സരത്തിൽ ധനരാജിന്റെ ടീമായ എഫ്സി പെരിന്തൽമണ്ണ ഷൂട്ടൗട്ടിൽ ശാസ്ത്ര തൃശൂരിനെ തോൽപ്പിച്ചു. മരണവിവരമറിഞ്ഞു നിരവധി പേരാണ് രാത്രിയിൽ ആശുപത്രിയിലെത്തിയിരുന്നത്. പാലക്കാട് തൊട്ടെക്കാട് തെക്കോണിയിലെ സാധാരണ കുടുംബാംഗമാണ് ധനരാജൻ രാധാകൃഷ്ണൻ. സന്തോഷ്…
Read Moreഒറ്റനമ്പര്‍ ലോട്ടറി മാഫിയ കേരളത്തിൽ സജീവം; കണ്ണടച്ച് പോലീസ്; സര്‍ക്കാരിന് നഷ്ടം കോടികള്‍
കോഴിക്കോട്: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴും പോലീസിന്റെ അനാസ്ഥ കാരണം ഒറ്റനമ്പര്‍ ലോട്ടറി വില്പനയിലൂടെ സര്‍ക്കാരിന് നഷ്ടമാവുന്നത് കോടികള്‍. സര്‍ക്കാര്‍ ലോട്ടറിക്ക് സമാന്തരമായാണ് ഒറ്റനമ്പര്‍ ലോട്ടറി മാഫിയ വളരുന്നത്. എന്നാല്‍ പിടികൂടാനോ തുടര്‍നടപടികള്‍ സ്വീകരിക്കാനോ പലപ്പോഴും പോലീസും തയാറാവുന്നില്ല. ഇതോടെ ഒറ്റനമ്പര്‍ മാഫിയ തഴച്ചുവളരുകയാണ്. ഒറ്റനമ്പര്‍ ലോട്ടറിയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഒരാളെ പോലീസ് പിടികൂടിയിരുന്നു. കല്ലായ് മേലേക്കണ്ടി പറമ്പ് പ്രകാശനെയാണ് പന്നിയങ്കര പോലീസ് പിടികൂടിയത്. ഒറ്റനമ്പര്‍ ലോട്ടറി വില്‍പ്പന സംബന്ധിച്ചു പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് പോലീസ് നടപടി സ്വീകരിച്ചത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. ഇയാള്‍ ജില്ലയിലെ ഒറ്റനമ്പര്‍ ലോട്ടറി വില്‍പ്പനയിലെ മുഖ്യകണ്ണിയാണെന്നാണ് പോലീസ് സംശയിക്കുന്നത്. പ്രകാശന്റെ സഹായികളേയും ഇനി കണ്ടെത്താനുണ്ട്. സംസ്ഥാന വ്യാപകമായി ഇത്തരത്തില്‍ ചൂതാട്ടം നടക്കുന്നുണ്ടെങ്കിലും അതിനെതിരേ കര്‍ശന നടപടി സ്വീകരിക്കാന്‍ ഇതുവരേയും കഴിഞ്ഞിട്ടില്ല. ജില്ലയില്‍ സമീപകാലത്ത് രജിസ്റ്റര്‍ ചെയ്ത…
Read Moreകൂടത്തായ് കൊലപാതകപരമ്പര; റോയ് തോമസ് വധക്കേസിലെ ആദ്യകുറ്റപത്രം നാളെ സമര്‍പ്പിക്കും
കോഴിക്കോട്: കൂടത്തായ് കൊലപാതകപരമ്പരയില്‍ ആദ്യം രജിസ്റ്റര്‍ചെയ്ത റോയ് തോമസ് വധക്കേസില്‍ കുറ്റപത്രം നാളെ കോടതിയില്‍ സമര്‍പ്പിക്കും. താമരശേരി ജുഡീഷല്‍ മജിസ്ട്രേറ്റ് കോടതിയില്‍ അന്വേഷണ ഉദ്യോഗസ്ഥനായ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ആര് . ഹരിദാസാണ് കുറ്റപത്രം സമര്‍പ്പിക്കുന്നത്. പ്രമാദമായ കേസായതിനാല്‍ കുറ്റപത്രത്തിന്റെ പകര്‍പ്പ് അഡീഷണല്‍ എസ്പി, എസ്പി, ഡിഐജി, ഐജി, ഡിജിപി എന്നിവര്‍ക്ക് സമര്‍പ്പിച്ചിരുന്നു. ഇവരുടെ അനുമതിയോടെയാണ് നാളെ കുറ്റപത്രം സമര്‍പ്പിക്കുന്നത്. കേസില്‍ 250 ഓളം സാക്ഷികളാണുള്ളത്. കൂടാതെ സംസ്ഥാന ഡ്രഗ് കണ്ട്രോളര് നല്കിയ റിപ്പോര്‍ട്ട് കേസിന് ബലമാകും. ജോളിയുടെ കാറില്‍നിന്ന് പോലീസ് പിടിച്ചെടുത്തപൊടി സയനൈഡാണെന്ന് സ്ഥിരീകരണം കണ്ണൂരിലെ ഫോറന്‍സിക് ലാബില്‍നിന്ന് ലഭിച്ചിട്ടുണ്ട്. ഇതിന്റെ രേഖാമൂലമുള്ള റിപ്പോര്‍ട്ടും കുറ്റപത്രത്തിനൊപ്പം സമര്‍പ്പിക്കും. കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കാളിയായ ജോളിയെയാണ് ഒന്നാംപ്രതിയാക്കിയത്. എം.എസ്.മാത്യു, പ്രജികുമാര്‍ , മനോജ് എന്നിവരാണ് മറ്റു പ്രതികള്‍ .
Read Moreകരിയാത്തുംപാറ പുഴയിൽ അപകടങ്ങൾ തുടർക്കഥ; ഒരാഴ്ചക്കിടയിൽ അപകടത്തിൽപ്പെട്ടത് മൂന്നുപേർ.
കൂരാച്ചുണ്ട്: വിനോദസഞ്ചാര കേന്ദ്രമായ കരിയാത്തുംപാറപുഴയിൽ അപകടം പതിവാകുന്നു. ഇന്നലെ രണ്ടു പേർ അപകടത്തിൽപ്പെട്ട് ഒരാൾ മരിച്ചു. ഒരാളെ നാട്ടുകാർ രക്ഷപ്പെടുത്തി. മൂന്ന് ദിവസങ്ങൾക്ക് മുൻപും ഒരാൾ ഇവിടെ അപകടത്തിൽപ്പെട്ടിരുന്നു.ജില്ലയുടെ വിവിധ പ്രദേശങ്ങളിൽനിന്നായി ദിനംപ്രതി ആയിരത്തിലേറെ ആൾക്കാരാണ് സന്ദർശനം നടത്തുന്നത്. എന്നാൽ അപകടങ്ങൾ പതിയിരിക്കുന്ന ഈ മേഖലയിൽ യാതൊരു സുരക്ഷാ ക്രമീകരണവും ഒരുക്കാൻ ബന്ധപ്പെട്ടവർ തയ്യാറാകാത്തത് അപകടങ്ങൾക്ക് ആക്കം വർദ്ധിപ്പിക്കുന്നുണ്ട്. ജലസേചനവകുപ്പിന്റെ പെരുവണ്ണാമൂഴി ഡാം റിസർവോയറിലെ വെള്ളത്താൽ ചുറ്റപ്പെട്ട് കിടക്കുന്ന കരിയാത്തുംപാറ പുഴയുടെ പാറക്കടവ് ഭാഗത്താണ് അപകടങ്ങൾ ഏറെയുമുണ്ടാകുന്നത്. ഡാമിലെ ജലവിതാനം ഉയർന്നതോടെ ഇവിടെ അപകട സാധ്യതയേറിയിട്ടുണ്ട്. എന്നാൽ ഇത്തരം സംഭവങ്ങളുണ്ടായിട്ടും ചുമതലപ്പെട്ട ജലസേചന വകുപ്പോ, ഗ്രാമപഞ്ചായത്തോ സുരക്ഷാ സംവിധാനങ്ങൾ ക്രമീകരിക്കാൻ നടപടിയാകുന്നില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം. അപകടത്തിൽ പെട്ടുന്നവരെ മണിക്കൂറുകളോളം എടുത്താണ് ആശുപത്രിയിൽ എത്തിക്കുന്നത്. അടിയന്തരമായി ഈ മേഖലയിൽ ലൈഫ് ഗാർഡ് അടക്കമുള്ള സുരക്ഷാ ക്രമീകരണങ്ങൾ നടത്താൻ അധികൃതർ…
Read Moreഇല്ലായ്മകളോട് പടപൊരുതി ! ഊരിന്റെ ആദ്യത്തെ ഡോക്ടറായി ജ്യോത്സന; ജനമൈത്രി പോലീസിനും അഭിമാന നിമിഷം
വിലങ്ങാട്: ഇല്ലായ്മകളോട് പടപൊരുതി ജ്യോത്സന വിലങ്ങാട് ആദിവാസി ഊരിൽ ആദ്യ ഡോക്ടർ പദവി സ്വന്തമാക്കി. വാണിമേൽ പഞ്ചായത്തിലെ വിലങ്ങാട് കുറ്റല്ലൂർ കോളനിയിലെ തൊഴിലുറപ്പ് തൊഴിലാളി ഉഷയുടെ മൂത്ത മകളാണ് ജ്യോത്സന. കോളനിയിലെ തീർത്തും പരിമിതമായ സാഹചര്യങ്ങളോട് പോരടിച്ച് പ്ലസ് ടുവിന് മികച്ച വിജയം കരസ്ഥമാക്കിയ ഈ മിടുക്കി 2014 ൽ ആണ് കണ്ണൂർ പറശിനിക്കടവിലെ എം.വി. രാഘവൻ സ്മാരക ആയുർവേദ കോളജിൽ ബിഎഎംഎസിന് ചേർന്നത്. ര ണ്ട് ദിവസം മുമ്പാണ് പരീക്ഷഫലം പുറത്തുവന്നത്. 2013 ലാണ് ജനമൈത്രി പോലീസിന്റെ നേതൃത്വത്തിൽ കെ.പി. സുരേഷ് ബാബു, എൻ.സി. കുഞ്ഞ് മോൾ എന്നിവർ കോളനി സന്ദർശനത്തിനിടെ പഠനത്തിൽ ഏറെ മിടുക്കിയായ ജോത്സനയെ തിരിച്ചറിയുന്നത്. തുടർന്ന് വിവരം അന്നത്തെ നാദാപുരം ഡിവൈഎസ്പി പ്രജീഷ് തോട്ടത്തിൽ, കെ. സുരേന്ദ്രൻ, വളയം എസ്ഐ ആയിരുന്ന കെ. ശംഭുനാഥ് എന്നിവരെ അറിയിക്കുകയായിരുന്നു. തുടർന്ന് ജനമൈത്രി പോലീസിന്റെ…
Read Moreമദ്യപിച്ചെത്തി ഉപദ്രവം!സ്ത്രീധനം കുറഞ്ഞുപോയെന്ന് പറഞ്ഞ് ശാരീരികമായും മാനസികമായും പീഡനം; യുവതിയുടെ ആത്മഹത്യയില്‍ ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി
മഞ്ചേരി: യുവതി ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച സംഭവത്തിൽ ഭർത്താവ് കുറ്റക്കാരനെന്നു മഞ്ചേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി (ഒന്ന്) കണ്ടെത്തി. പ്രതിക്കുള്ള ശിക്ഷ ജഡ്ജി എ.വി നാരായണൻ ഈ മാസം 27ന് വിധിക്കും. മേലാറ്റൂർ പൂല്ലിക്കുന്ന് പുല്ലഞ്ചേരി സന്തോഷ് (41) ആണ് പ്രതി. സന്തോഷിന്റെ ഭാര്യ അന്പിളി (30) യാണ് മരിച്ചത്. 2001 ജനുവരി 29നായിരുന്നു ഇവരുടെ വിവാഹം. വിവാഹ സമയത്ത് ഭാര്യ വീട്ടുകാർ നൽകിയ സ്വർണാഭരണങ്ങൾ മതിയായതല്ലെന്നു പറഞ്ഞു അന്പിളിയെ സന്തോഷ് മാനസികവും ശാരീരികവുമായി നിരന്തരം പീഡിപ്പിച്ചിരുന്നു. മദ്യപിച്ചെത്തിയ സന്തോഷ് അന്പിളിയുടെ മാല ആവശ്യപ്പെട്ടത് നൽകാത്തതിലുള്ള വിരോധം മൂലം അസഭ്യം പറയുകയും മർദിക്കുകയും ചെയ്തിരുന്നു. ഇതിലുള്ള മാനോവിഷമം മൂലം 2013 ഒക്ടോബർ ഏഴിനു പകൽ അന്പിളി വീടിനകത്ത് സാരി ഉപയോഗിച്ച് തൂങ്ങി മരിക്കുകയായിരുന്നു. രാവിലെ സ്കൂളിൽ പോയ മക്കൾ വൈകീട്ട് 4.30ന് തിരിച്ചെത്തിയപ്പോഴാണ് മൃതദേഹം കണ്ടത്. കേസിലെ…
Read Moreകൊടിയത്തൂർ പഞ്ചായത്ത് പ്രസിഡന്റിനെ ലീഗുകാർ മർദിച്ചതായി പരാതി; ഡിവൈഎഫ്ഐ ഗുണ്ടായിസമെന്ന് മുസ്ലിം ലീഗ്
മുക്കം: കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ വെസ്റ്റ് കൊടിയത്തൂർ അങ്ങാടിയിലെ മുസ്ലീം ലീഗ് ഓഫീസ് നിർമാണവുമായി ബന്ധപ്പെട്ട സംഘർഷത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.ടി.സി. അബ്ദുള്ളയ്ക്ക് പരിക്ക്. ഗ്രാമപഞ്ചായത്ത് സ്റ്റോപ്പ് മെമ്മോ നൽകിയിട്ടും അർധരാത്രിയിൽ അനധികൃതമായി നടക്കുന്ന കെട്ടിട നിർമാണം പരിശോധിക്കാനെത്തിയ സി.ടി.സി.അബ്ദുള്ളയെ ഒരു പറ്റം മുസ്ലിം ലീഗുകാർ അക്രമിക്കുകയായിരുന്നു വെന്നാണ് പരാതി. ഈ സമയത്ത് മുക്കം പോലീസും സ്ഥലത്തുണ്ടായിരുന്നു. പോലീസ് വാഹനത്തിൽ തന്നെയാണ് പ്രസിഡന്റിനെ ആശുപത്രിയിൽ എത്തിച്ചത്. കഴുത്തിനും കൈയ്ക്കും കാലിനും പരിക്കേറ്റ പ്രസിഡന്റിനെ കെഎംസിടി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. പിറകിലൂടെ എത്തി ആക്രമിക്കുകയായിരുന്നുവെന്ന് പ്രസിഡന്റ് പറഞ്ഞു. അതേസമയം ലീഗ് ഓഫീസ് പൊളിക്കുന്നതിനായി ഒരു പറ്റം ഡിവൈഎഫ്ഐ പ്രവർത്തകരും ഗ്രാമപഞ്ചായത്ത് പ്രസിഡന്റും രാത്രി ഏറെ വൈകി സ്ഥലത്തെത്തുകയായിരുന്നുവെന്ന് മുസ്ലിം ലീഗും പറയുന്നു. ഈ സമയം ഡിവൈഎഫ്ഐ പ്രവർത്തകർ സെൻഡ്രിംഗിനായി തയാറാക്കി നിർത്തിയ പലക പൊളിച്ചുമാറ്റുന്നതിനിടെ ഒരു പലക കഷ്ണം…
Read Moreവലയ സൂര്യഗ്രഹണത്തിന് സാക്ഷ്യംവഹിച്ച് വയനാട്; മൂടൽമഞ്ഞുമൂലം ജില്ലയിൽ പലയിടത്തും ഗ്രഹണം കാണാനായില്ല
കൽപ്പറ്റ: നൂറ്റാണ്ടിലെ വലയ സൂര്യഗ്രഹണത്തെ വരവേറ്റ് വയനാട്. ഇന്ന് രാവിലെ 8.05 മുതൽ 11.07 വരെയാണ് ഗ്രഹണം നടന്നത്. കനത്ത മൂടൽ മഞ്ഞ്മൂലം പലയിടത്തും സൂര്യഗ്രഹണം ഭാഗികമായാണ് ദൃശ്യമായത്. ജില്ലാ ഭരണകൂടം, ജില്ലാ ലൈബ്രറി കൗണ്‍സിൽ, കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്, ടോട്ടം റിസോഴ്സ് സെന്റർ, കോഴിക്കോട് റീജിയണൽ സയൻസസ് സെന്റർ ആൻഡ് പ്ലാനിറ്റോറിയം, ആസ്ട്രോ കേരള, കുടുംബശ്രീ, ജില്ലാ ടൂറിസം പ്രമോഷൻ കൗണ്‍സിൽ, സയയൻസ് ക്ലബുകൾ, തദ്ദേശ സ്ഥാപനങ്ങൾ തുടങ്ങിയവയുടെ നേതൃത്വത്തിലാണ് വലയ സൂര്യഗ്രഹണം കാണുന്നതിനു പൊതുജനങ്ങൾക്കു സൗകര്യം ഒരുക്കിയത്. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ കൽപ്പറ്റ എസ്കഐംജെ സ്കൂൾ ഗ്രൗണ്ടിലും മീനങ്ങാടി പഞ്ചായത്ത് സ്റ്റേഡിയത്തിലും സൂര്യഗ്രഹണ മഹാസംഗമം നടത്തി. ഇവിടെ നൂറുകണക്കിനാളുകളാണ് സൂര്യഗ്രഹണം വീക്ഷിക്കുന്നതിനായി എത്തിയത്. ജില്ലാ ടൂറിസം പ്രമോഷൻ കൗണ്‍സിൽ ചീങ്ങേരിമലയിൽ സൗകര്യം ഏർപ്പെടുത്തി. കൽപ്പറ്റയിൽ കോഴിക്കോട് പ്ലാനിറ്റോറിയത്തിന്റെ എക്സിബിഷൻ ബസും പ്രൊജക്ഷൻ സ്ക്രീനും…
Read More