വടകര: മന്ത്രി ടി.പി.രാമകൃഷ്ണന്റെ ഫെയ്സ്ബുക്ക് പോസ്റ്റില്‍ കമന്റ ചെയ്തയാളെ സിപിഎം നേതൃത്വം നല്കുന്ന സ്ഥാപനത്തില്‍നിന്ന് പുറത്താക്കി. വടകര ജെ.ടി റോഡിലെ എന്‍എംഡിസി ഓയില്‍ മില്ലിലെ (കോപ്പോള്‍ ) ജനറല്‍ വര്‍ക്കര്‍ ചെരണ്ടത്തൂരിലെ എം.നസീറിനെയാണ് പുറത്താക്കിയത്. മിനിമം വേതനം നടപ്പാക്കുന്നത് സംബന്ധിച്ച യോഗം ചേര്‍ന്നതായുള്ള മന്ത്രിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിലാണ് സിഐടിയു പ്രവര്‍ത്തകനായ നസീര്‍ എന്എംഡിസിയിലും മിനിമം വേതനം നടപ്പിലാക്കണം സഖാവെ എന്ന് കമന്റിട്ടത്. ഇതേതുടര്‍ന്നാണ് സ്ഥാപനത്തില്‍നിന്നും നസീറിനെ പുറത്താക്കിയത്. കോപ്പോളില്‍ മിനിമം വേതനം നടപ്പാക്കിയിട്ടുണ്ടെന്നും തെറ്റിദ്ധാരണ പരത്തുന്ന ഇത്തരം നടപടി തെറ്റാണെന്നും പറഞ്ഞുകൊണ്ടാണ് സ്ഥാപനം നടപടിയെടുത്തത്. കൂടാതെ യൂനിഫോം ധരിക്കാതെ ജോലിക്ക് എത്തിയെന്ന ആരോപണവും നസീറിനെതിരെയുണ്ട്. അതേസമയം നസീറിനെ പുറത്താക്കിയ നടപടി അംഗീകരിക്കില്ലെന്ന് അറിയിച്ച് സിഐടിയു പ്രതിഷേധിച്ചു. തൊഴിലാളികള്‍ നടത്തിയ പ്രകടനത്തിന് സിഐടിയു യൂനിറ്റ് സെക്രട്ടറി മനോജ്, പ്രസിഡന്റ് ഹരിദാസന് എന്നിവര്‍ നേതൃത്വം നല്കി.
Read MoreCategory: Kozhikode
13 വര്‍ഷക്കാലം വിദേശത്ത്, ഇപ്പോള്‍ നാട്ടില്‍ ടാപ്പിംഗ്! തോക്കും തിരകളുമായി യുവാവ് പിടിയിലായ സംഭവം; തോക്കിനെക്കുറിച്ച് അബ്ദുള്‍ മനാഫ് പറയുന്നത് ഇങ്ങനെ…
കാളികാവ്: വിവിധ ആയുധങ്ങളുമായി യുവാവ് പിടിയിലായ സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. കരിങ്കല്ലത്താണി താഴെക്കോട് മാട്ടറക്കൽ സ്വദേശി പട്ടണം വീട്ടിൽ അബ്ദുൾ മനാഫ്(46) ആണ് ഇന്നലെ അറസ്റ്റിലായത്. കൂടുതൽ അന്വേഷണത്തിനായി വനംവകുപ്പ് ഇയാളെ പെരിന്തൽമണ്ണ പോലീസിനു കൈമാറിയിരിക്കുകയാണ്. കാളികാവിലെ വനംവകുപ്പ് ഓഫീസിൽ ലഭിച്ച രഹസ്യ വിവരത്തെ തുടർന്നു കഴിഞ്ഞ ദിവസം രാത്രി പ്രതിയുടെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് ആയുധ ശേഖരം കണ്ടെത്തിയത്. ലൈസൻസില്ലാത്ത തോക്ക്, 59 തിരകൾ, തിരയിൽ നിറക്കുന്ന ഈയം ഉണ്ടകളുടെ അര കിലോ വരുന്ന മൂന്നു പാക്കറ്റുകൾ, അഞ്ചു കത്തികൾ, ഒരു വടിവാൾ എന്നിവയാണ് കസ്റ്റഡിയിലെടുത്തത്. പാരന്പര്യമായി ലഭിച്ചതെന്നു പറയുന്ന തോക്കിനു ലൈസൻസില്ല. തിരകൾ സുഹൃത്തിനോടൊപ്പം പോയി കോയന്പത്തൂരിൽ നിന്നു വാങ്ങിയതാണെന്ന് പ്രതി വനപാലകരോടു പറഞ്ഞു. വേട്ടയാടാനാണ് തോക്കും തിരകളും മറ്റു ആയുധങ്ങളും ഉപയോഗിക്കുന്നതെന്നാണ് ഇയാൾ മൊഴി നൽകിയിട്ടുള്ളത്. 13 വർഷക്കാലം വിദേശത്തായിരുന്ന മനാഫ് ഇപ്പോൾ…
Read Moreദിവസം 1000 മുതൽ 4000 രൂപ വരെ വരുമാനം! നിലന്പൂരിൽ അനധികൃത വിദേശമദ്യവിൽപ്പന സജീവം; മറിച്ചുവിൽക്കുന്നത് ഇരട്ടി വിലയ്ക്ക്
നിലന്പൂർ: നിന്പൂരിൽ അനധികൃത വിദേശമദ്യവിൽപ്പനക്കാരുടെ എണ്ണം പെരുകുന്നു. റെയ്ഡുകൾ സജീവമാക്കാതെ എക്സൈസ്. കൂടുതൽ വരുമാനം ലഭിക്കുന്നതിനാൽ അനധികൃതമായി വിദേശമദ്യ വിൽപ്പനയിലേക്കു പലരും ഇറങ്ങുകയാണ്. യുവാക്കളും മധ്യവയസ്കരും ഇതിൽ ഉൾപ്പെടും. നിലന്പൂർ എക്സൈസ് റേഞ്ചിനു കീഴിൽ മാത്രം 80 ഓളം പേരാണ് നിലന്പൂരിലെ ബീവറേജസ് ഒൗട്ട്ലെറ്റിൽനിന്നു വിദേശമദ്യം വാങ്ങി ആദിവാസികൾ ഉൾപ്പെടെയുള്ളവർക്കു ഇരട്ടി വിലയ്ക്ക് മറിച്ചുവിൽക്കുന്നത്. ഇത്തരം വിൽപ്പനയിൽ ദിവസം 1000 മുതൽ 4000 രൂപ വരെ വരുമാനം ലഭിക്കുന്നവരുണ്ട്. ഇവർ കൈവശം വയ്ക്കാവുന്ന മൂന്നു ലിറ്റർ മദ്യം ബീവറേജസ് ഒൗട്ട്ലെറ്റിലെത്തി നേരിട്ടു വാങ്ങും. കൂടാതെ കുറഞ്ഞ തുക നൽകി മദ്യം വാങ്ങാനെത്തുന്നവരെ കൊണ്ടും മദ്യം വാങ്ങിക്കും. വിദ്യാർഥികൾ, യുവാക്കൾ, ഇതരസംസ്ഥാന തൊഴിലാളികൾ എന്നിവരാണ് ഇവരുടെ പ്രധാന ഇരകൾ. ഓർഡർ അനുസരിച്ച് വിവിധയിടങ്ങളിലെത്തിക്കുകയും ചെയ്യുന്നുണ്ട്. പലപ്പോഴും പരാതിക്കാരെ കൊണ്ടു പൊറുതിമുട്ടുന്പോഴാണ് എക്സൈസ് പരിശോധന നടത്തുന്നത്. കഴിഞ്ഞ ദിവസം രാത്രി…
Read Moreവിശ്വാസം അതല്ലേ എല്ലാം! യുവതിയെ മുറിയിൽ പൂട്ടിയിട്ടു മർദിച്ച സിദ്ധൻ അറസ്റ്റിൽ; സംഭവം പെരിന്തല്‍മണ്ണയില്‍
പെരിന്തൽമണ്ണ: മന്ത്രവാദം നടത്തി മാനസിക പ്രശ്നങ്ങളും അസുഖങ്ങളും മാറ്റാമെന്ന് പറഞ്ഞ് വ്യാജ ചികിത്സ നടത്തിയെന്ന കേസിൽ സിദ്ധനെ പോലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് പുതുനഗരം സ്വദേശി പുല്ലൂർശങ്ങാട്ടിൽ അബ്ദുൾ കരീമി (39) നെയാണ് മലപ്പുറം ജില്ലാ പോലീസ് മേധാവി യു.അബ്ദുൾ കരീമിനു ലഭിച്ച പരാതിയിൽ പെരിന്തൽമണ്ണ എഎസ്പി രീഷ്മ രമേശൻ അറസ്റ്റ് ചെയ്തത്. മന്ത്രവാദം നടത്തി മാനസിക പ്രശ്നങ്ങളും മാറാരോഗങ്ങളും മാറ്റാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് കരുവാരക്കുണ്ട് തുവ്വൂർ സ്വദേശിയുടെ ഭാര്യയെ മൂന്നു ദിവസത്തോളം മുറിയിൽ പൂട്ടിയിട്ടും കെട്ടിയിട്ട് പട്ടിണിക്കിട്ടും വടികൊണ്ടു അടിച്ചും മറ്റും പരിക്കേൽപ്പിച്ചുവെന്നാണ് കേസ്. ഇതേത്തുടർന്നു ഭർത്താവ് ജില്ലാ പോലീസ് മേധാവിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പെരിന്തൽമണ്ണ എഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം അഗളിയിൽ നിന്നു പ്രതിയെ കസ്റ്റഡിയിലെടുത്തത്. ഇയാൾ വിവിധ സ്ഥലങ്ങളിൽ താമസിച്ച് മന്ത്രവാദവും ചികിത്സയും നടത്തിവരികയായിരുന്നു. പെരിന്തൽമണ്ണ എഎസ്പി രീഷ്മ രമേശന്റെ…
Read Moreകോഴിക്കോട് ജില്ലയുടെ വിവിധയിടങ്ങളിൽ നിന്ന് ശരീര ഭാഗങ്ങൾ കണ്ടെത്തിയ സംഭവം; രേഖാചിത്രങ്ങൾ പുറത്തുവിട്ടതോടെ അന്വേഷണ പുരോഗതി; പ്രതീക്ഷയോടെ ക്രൈംബ്രാഞ്ച് സംഘം
മുക്കം: മനുഷ്യന്റെ ശരീര ഭാഗങ്ങൾ കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്ന് കണ്ടെത്തിയ സംഭവത്തിൽ ക്രൈം ബ്രാഞ്ച് അന്വേഷണത്തിൽ പുരോഗതിയെന്ന് സൂചന. കഴിഞ്ഞ ദിവസം മരിച്ചയാളുടെ രേഖാചിത്രം ഫോറൻസിക് വിദഗ്ധരുടേയും കമ്പ്യൂട്ടറിന്റെയും സഹായത്തോടെ പുറത്തുവിട്ടതോടെ കോഴിക്കോട്, മലപ്പുറം ജില്ലകളിൽ നിന്നായി നിരവധി കോളുകളാണ് അന്വേഷണ സംഘത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഈ ഫോൺ കോളുകളുമായി ബന്ധപ്പെട്ട് അന്വേഷണം നടത്താനാണ് ക്രൈംബ്രാഞ്ച് തീരുമാനം.കോഴിക്കോട്, മലപ്പുറം ജില്ലകളിൽനിന്ന് തന്നെ സൂചനകൾ ലഭിച്ചു തുടങ്ങിയതോടെ അന്വേഷണ സംഘവും പ്രതീക്ഷയിലാണ്. അരീക്കോട് വാവൂരിൽ ഭാര്യയേയും മക്കളേയും വെള്ളക്കെട്ടിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ ആളാണന്ന് പറഞ്ഞ് ഫോൺ കോൾ വന്നിരുന്നങ്കിലും ഇയാളുടേതല്ല കണ്ടത്തിയ ശരീരാവശിഷ്ടങ്ങളെന്ന് ക്രൈംബ്രാഞ്ച് നേരത്തെ തന്നെ ഉറപ്പിച്ചിരുന്നു. 2017 ജൂണ്‍ 28ന് വൈകുന്നേരമാണ് മനുഷ്യശരീരത്തില്‍നിന്ന് വെട്ടിയെടുത്ത ഇടതുകൈ കോഴിക്കോട് ബേപ്പൂര്‍ ചാലിയം കടപ്പുറത്ത് കിടക്കുന്നത് നാട്ടുകാര്‍ ശ്രദ്ധിക്കുന്നത്. ഉടന്‍ പോലീസില്‍ വിവരമറിയിച്ചു. ബേപ്പൂര്‍ പോലീസ് സ്ഥലത്തെത്തി കൈ…
Read Moreനാലുമണിക്കൂറത്തെ തെളിവെടുപ്പിൽ നിർണായക തെളിവുകൾ; ജോളിയെ ഇന്ന് എസ്പി ഓഫീസില്‍ ചോദ്യം ചെയ്യും
കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട് ജോളിയെ ഇന്ന് റൂറല്‍ എസ്പി ഓഫീസില്‍ ചോദ്യം ചെയ്യും. നിലവില്‍ ജോളിയുടെ കസ്റ്റഡി കാലാവധി കഴിയുന്ന തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും. തുടര്‍ന്ന് അന്നമ്മ വധക്കേസില്‍ കസ്റ്റഡിയില്‍ വാങ്ങാനാണ് തീരുമാനം. അതേസമയം കൂടത്തായി കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട് സ്വത്തുക്കള്‍ തട്ടിയെടുക്കാന്‍ ജോളി വ്യാജ ഒസ്യത്ത് നിര്‍മിച്ച ഫറോക്കിലെ കടയില്‍ എത്തിച്ച് അന്വേഷണസംഘം ഇന്നലെ തെളിവെടുത്തു. കുറ്റ്യാടി എസ്എച്ച്ഒ എന്‍. സുനില്‍കുമാറിന്റെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്. വ്യാജ ഒസ്യത്ത് തയാറാക്കിയ ഫറോക്ക് മാര്‍ക്കറ്റ് റോഡിലെ ടൈപ്പിംഗ് സെന്ററിലാണ് തെളിവെടുപ്പിനായി എത്തിച്ചത്. എന്നാല്‍ സ്ഥാപനം അവിടെ ഉണ്ടെങ്കിലും നടത്തിപ്പുകാരനെയും ഡിടിപി ഓപ്പറേറ്ററെയും കണ്ടെത്താനായില്ല. കൃത്യമായ സ്ഥലം ജോളി കാണിച്ചുകൊടുത്തതിനാല്‍ ഇത് കേസില്‍ മുഖ്യ തെളിവാകും. നാലുമണിക്കൂറോളം നീണ്ട തെളിവെടുപ്പില്‍ നിര്‍ണായക തെളിവുകള്‍ അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ട്. 12 വര്‍ഷം മുന്‍പാണ് ഒസ്യത്ത് തയ്യാറാക്കാന്‍ മുഖ്യ പ്രതി ജോളി…
Read Moreകൂടത്തായി കൊലപാതക പരന്പര;അഞ്ചു പേരുടെ മരണവും വിഷവസ്തു ഉള്ളിൽ ചെന്നാണെന്ന് മെഡിക്കൽ ബോർഡ്
കോഴിക്കോട്: കൂടത്തായ് കൊലപാതക പരമ്പരയിലെ റോയ് തോമസ് ഒഴികെയുള്ള അഞ്ചുപേരുടേയും മരണം വിഷം ഉള്ളിൽ ചെന്നുള്ള കൊലപാതകമാണെന്ന് ശാസ്ത്രീയമായി സ്ഥിരീകരിക്കുന്നതിന് മെഡിക്കൽ ബോർഡ് ചേർന്നു. വിഷവസ്തു കഴിച്ചാലുണ്ടായേക്കാവുന്ന ലക്ഷണങ്ങളോടെയാണ് അഞ്ചു പേരും മരിച്ചതെന്നാണ് ബോർഡിന്റെ കണ്ടെത്തൽ. ഇത് സയനൈഡും ആവാമെന്നാണ് മെഡിക്കൽ ബോർഡിന്റെ അഭിപ്രായം. മെഡിക്കൽ കോളജ് ഇഎംആർ ഓഡിറ്റോറിയത്തിൽ ചേർന്ന മെഡിക്കൽ ബോർഡ് യോഗത്തിൽ മെഡിക്കൽ കോളജിലെ ന്യൂറോ സർജൻ ഡോ. ജയിംസ് ജോസ്, ഫോറൻസിക് സർജൻ സുജിത് ശ്രീനിവാസൻ, ജനറൽ മെഡിസിൻ വിഭാഗത്തിലെ ഡോക്ടർമാരായ മുഹമ്മദ് ഷാൻ, ഷിജി എന്നിവരാണ് അന്വേഷണ ഉദ്യോഗസ്ഥർക്ക് നിർണായക വിവരം നൽകിയത്. അന്നമ്മ, ടോം തോമസ്, മാത്യു മഞ്ചാടിയിൽ, ആൽഫൈൻ, സിലി എന്നിവരുടെ മരണം കൊലപാതമാണെന്ന് തെളിഞ്ഞെങ്കിലും പ്രതി ജോളിയുടെ സമർത്ഥമായ നീക്കം മൂലം ഒന്നിലും പോസ്റ്റ്മോർട്ടം നടന്നിട്ടില്ല. എന്നാൽ ഓരോരുത്തരുടെയും മരണം നേരിൽ കണ്ട സാക്ഷികളുണ്ട്. ഇവരുടെ…
Read Moreഗ്രാൻഡ് വിതരണം നിർത്തി; സ്പെഷൽ സ്കൂളുകൾ പ്രതിസന്ധിയിൽ;സർക്കാർ പ്രഖ്യാപിച്ച പ്രത്യേക പാക്കേജ് കടലാസിലൊതുങ്ങി
മുക്കം: സ്പെഷൽ പാക്കേജ് നടപ്പിലാക്കാൻ ഗ്രാൻഡ് വിതരണം നിർത്തിയതിനെ തുടർന്ന് സംസ്ഥാനത്തെ സ്പെഷൽ സ്കൂളുകൾ പ്രതിസന്ധിയിൽ. മുഖ്യമന്ത്രിയുടെയും സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രിയുടെയും പ്രത്യേക നിർദേശ പ്രകാരം 2017 ലാണ് മാനസിക വെല്ലുവിളി നേരിടുന്നവർക്കായുള്ള സംസ്ഥാനത്തെ അംഗീകൃത സ്പെഷൽ സ്കൂളുകൾക്ക് പ്രത്യേക പാക്കേജ് നടപ്പിലാക്കാൻ തീരുമാനിച്ചിരുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സ്പെഷൽ സ്കൂളുകളെ സംരക്ഷിക്കുക, സഹായിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു സർക്കാറിന്റെ തീരുമാനം. ഇതിനായി രൂപരേഖ തയാറാക്കുകയും സ്കൂളുകൾ പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു. സംസ്ഥാന സർക്കാറിന്റെ ഗ്രാൻഡ് വിതരണം സ്പെഷൽ പാക്കേജ് നടപ്പിലാക്കുന്നതിന്റെ ഭാഗമായി നിർത്തിവയ്ക്കാനും തീരുമാനിച്ചു. ലോക്സഭ തെരഞ്ഞെടുപ്പിനുമുന്പ് എല്ലാ നടപടികളും പൂർത്തിയാക്കിയിരുന്നെങ്കിലും ഉദ്യോഗസ്ഥരുടെ അലംഭാവം മൂലം പദ്ധതി ഇതുവരെ നടപ്പിലായില്ല. ഇതോടെയാണ് പ്രതിസന്ധി രൂപപ്പെട്ടത്. പുതിയ അധ്യയന വർഷം തുടങ്ങാനിരിക്കെ മുന്നൂറോളം വരുന്ന സ്പെഷൽ സ്കൂൾ സ്ഥാപനങ്ങൾ എങ്ങിനെ മുന്നോട്ടു കൊണ്ടു പോകുമെന്ന ആശങ്കയിലാണ്…
Read Moreകൂടത്തായ് റോയ് തോമസ് വധക്കേസ്; ജോളിയുടെ ജാമ്യാപേക്ഷയില്‍ 18ന് വാദം കേള്‍ക്കും
താമരശേരി: കൂടത്തായി കൊലപാതക പരമ്പരയിലെ റോയ് തോമസ് വധക്കേസില്‍ ഒന്നാം പ്രതി ജോളിയുടെ ജാമ്യാപേക്ഷയില്‍ കോഴിക്കോട് ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതി 18-ന് വാദം കേള്‍ക്കും. ജാമ്യഹര്‍ജി വ്യാഴാഴ്ച കോടതി പരിഗണിച്ചെങ്കിലും വക്കാലത്ത് ഏറ്റെടുത്ത ബി.എ. ആളൂര്‍ ഹാജരാകാത്തതിനാല്‍ വാദം കേള്‍ക്കുന്നത് നീട്ടിവയ്ക്കണമെന്ന് ജൂനിയര്‍ അഭിഭാഷകന് ഷഫിന്‍ അഹമ്മദ് കോടതിയില്‍ ആവശ്യപ്പെടുകയായിരുന്നു. വക്കാലത്ത് തുടരുന്നത് സംബന്ധിച്ച് ജോളിയില്‍ നിന്ന് തിങ്കളാഴ്ചയ്ക്കകം അനുകൂല പ്രതികരണമുണ്ടായില്ലെങ്കില്‍ കേസില്‍ നിന്ന് പിന്മാറാണ് ആളൂര്‍ അസോസിയേറ്റ്സിന്റെ തീരുമാനം.
Read Moreടോം തോമസ് വധക്കേസ്; ജോളിയെ കൂടത്തായി പൊന്നാമറ്റം വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി
താമരശേരി: കൂടത്തായി കൊലപാതക പരമ്പരയിലെ ടോം തോമസ് വധക്കേസില്‍ പോലീസ് കസ്റ്റഡിയിലുള്ള മുഖ്യപ്രതി ജോളിയെ കൂടത്തായി പൊന്നാമറ്റം വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. ടോം തോമസ് സ്ഥിരമായി കഴിക്കാറുള്ള വിറ്റാമിന്‍ കാപ്സ്യൂള്‍ ഗുളികയില്‍ സയനൈഡ് നിറച്ച് നല്‍കിയാണ് കൊലപ്പെടുത്തിയതെന്ന് ജോളി മൊഴിനല്‍കിയിരുന്നു. സയനൈഡ് ചേര്‍ത്ത സ്ഥവും സയനൈഡ് കാപ്സ്യൂളിലാക്കിയ രീതിയും സംഘം പരിശോധിച്ചു. രണ്ടുനിലയുള്ള വീടിന്റെ നടുവിലുള്ള ഹാളില്‍വച്ചാണ് ഗുളിക ടോംതോമസിന് കൊടുത്തത്. ഇവിടവും വിശദമായി പരിശോധിച്ചു. സ്വത്ത് തട്ടിയെടുക്കുന്നതിന് വേണ്ടി തയാറാക്കിയ ഒസ്യത്തിന്റെ ഒര്‍ജിനല്‍, കാപ്സ്യൂളില്‍ നിറച്ച സയനൈഡിന്റെ ബാക്കി എന്നിവ കണ്ടെത്താന്‍ ജോളി ഉപയോഗിച്ചിരുന്ന മുറി ഉള്‍പ്പെടെ എല്ലാമുറികളിലും അലമാരകളിലും അന്വേഷണ സംഘം തിരച്ചില്‍ നടത്തി. കുറ്റ്യാടി സിഐ എന്‍. സുനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ ബുധനാഴ്ച ഉച്ചയ്ക്കാണ് ടോം തോമസിന്റെ കൂടത്തായിയിലെ പൊന്നാമറ്റം വീട്ടില്‍ തെളിവെടുപ്പ് നടത്തിയത്.
Read More