Set us Home Page

പുരുഷന്‍മാരില്ലാത്ത വീടുകള്‍ കേന്ദ്രീകരിച്ച് കോട്ടുമനുഷ്യന്റെ ലീലകള്‍! ഉറക്കമില്ലാതെ കിനാലൂരിലെ സ്ത്രീകള്‍

കോഴിക്കോട് കിനാലൂരിൽ കോട്ടുമനുഷ്യനെ പേടിച്ച് സ്ത്രീകൾ. പുരുഷൻ മാരില്ലാത്ത വീടുകൾ കേന്ദ്രീകരിച്ചുള്ള കോട്ടുമനുഷ്യന്‍റെ അക്രമത്തിൽ ദുരൂഹതയെന്ന് നാട്ടുകാർ. കഴിഞ്ഞ ദിവസം പുലർച്ചെ ഭർത്താവ് ജോലിക്ക് പോയികഴിഞ്ഞ ശേഷമെത്തിയ കോട്ടുമനുഷ്യൻ അടുക്കള വാതിൽ പൊളിച്ച് അകത്തുകയറി വീട്ടമ്മയെ ഷാൾഇട്ട് പിടിച്ചു.

പിന്നീട് മുറിയിലെ ജനൽ പാളിയിൽ കെട്ടിയിട്ട് ആക്രമിക്കാൻ നോക്കി. രക്ഷപ്പെടാനായി യുവതി അലറി നിലവിളിച്ചപ്പോൾ യുവതിയുടെ വാപൊത്തിപ്പിടിച്ചു. തക്കം കിട്ടിയ യുവതി കോട്ടുമനുഷ്യന്‍റെ കൈ കടിച്ചു പറിച്ചു. ഇതോടെ കോട്ടമനുഷ്യൻ ഇറങ്ങിയോടി രക്ഷപ്പെടുകയായിരുന്നു.

ഒച്ചകേട്ട് അയൽവാസികൾ എത്തിയാണ് യുവതിയെ കെട്ടഴിച്ച് രക്ഷപ്പെടുത്തിയത്. നാട്ടുകാരുടെ പരാതിയിൽ അന്വേഷണം ആരംഭിച്ചു. സമീപ പ്രദേശങ്ങളിലെ സിസിടിവി പരിശോധിച്ച് പോലീസ്. മുൻപും ഈ പ്രദേശങ്ങളിൽ കോട്ടുമനുഷ്യൻ ഇറങ്ങിയതായി നാട്ടുകാർ പറ‍യുന്നു.

രാഷ്ട്രദീപിക വാര്‍ത്തകള്‍ ഫേസ്ബുക്കില്‍ പിന്തുടരാന്‍ ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യൂ...

https://www.facebook.com/RashtraDeepika/

LATEST NEWS