കൂ​ട​ത്താ​യി കൊലപാതക പരമ്പര;  മാ​ത്യു​വി​നെ ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങും

താ​മ​ര​ശേ​രി: കൂ​ട​ത്താ​യി കൊ​ല​പാ​ത​ക പ​ര​മ്പ​ര​യി​ലെ മാ​ത്യു മ​ഞ്ചാ​ടി​യി​ല്‍ വ​ധ​ക്കേ​സി​ല്‍ ര​ണ്ടാം പ്ര​തി ക​ക്ക​വ​യ​ല്‍ മ​ഞ്ചാ​ടി​യി​ല്‍ എം.​എ​സ്. മാ​ത്യു എ​ന്ന ഷാ​ജി (44)യെ ​അ​ന്വേ​ഷ​ണ സം​ഘം ഇ​ന്ന് ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങും. കൊ​യി​ലാ​ണ്ടി സി​ഐ കെ. ​ഉ​ണ്ണി​കൃ​ഷ്ണ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ​സം​ഘം ഈ ​കേ​സി​ല്‍ മാ​ത്യു​വി​നെ 14-ന് ​അ​റ​സ്റ്റ് ചെ​യ്തി​രു​ന്നെ​ങ്കി​ലും പ്ര​തി​ക്ക് അ​സു​ഖ​മാ​യ​തി​നാ​ലാ​ണ് ക​സ്റ്റ​ഡി അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്കു​ന്ന​ത് നീ​ട്ടി​യ​ത്.

മാ​ത്യു​വി​ന്‍റെ പ്രൊ​ഡ​ക്ഷ​ന്‍ വാ​റ​ന്‍റ് അ​പേ​ക്ഷ​യ്ക്ക് കോ​ട​തി ശ​നി​യാ​ഴ്ച അ​നു​മ​തി ന​ല്‍​കി​യി​രു​ന്നു. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ മാ​ത്യു​വി​നെ താ​മ​ര​ശേ​രി മു​ന്‍​സി​ഫ് മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും.

Related posts