ടോം ​തോ​മ​സ് വ​ധ​ക്കേ​സ്; ജോ​ളി​യെ കൂ​ട​ത്താ​യി പൊ​ന്നാ​മ​റ്റം വീ​ട്ടി​ലെ​ത്തി​ച്ച് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി

താ​മ​ര​ശേ​രി: കൂ​ട​ത്താ​യി കൊ​ല​പാ​ത​ക പ​ര​മ്പ​ര​യി​ലെ ടോം ​തോ​മ​സ് വ​ധ​ക്കേ​സി​ല്‍ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലു​ള്ള മു​ഖ്യ​പ്ര​തി ജോ​ളി​യെ കൂ​ട​ത്താ​യി പൊ​ന്നാ​മ​റ്റം വീ​ട്ടി​ലെ​ത്തി​ച്ച് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. ടോം ​തോ​മ​സ് സ്ഥി​ര​മാ​യി ക​ഴി​ക്കാ​റു​ള്ള വി​റ്റാ​മി​ന്‍ കാ​പ്സ്യൂ​ള്‍ ഗു​ളി​ക​യി​ല്‍ സ​യ​നൈ​ഡ് നി​റ​ച്ച് ന​ല്‍​കി​യാ​ണ് കൊ​ല​പ്പെ​ടു​ത്തി​യ​തെ​ന്ന് ജോ​ളി മൊ​ഴി​ന​ല്‍​കി​യി​രു​ന്നു. സ​യ​നൈ​ഡ് ചേ​ര്‍​ത്ത സ്ഥ​വും സ​യ​നൈ​ഡ് കാ​പ്‌​സ്യൂളി​ലാ​ക്കി​യ രീ​തി​യും സം​ഘം പ​രി​ശോ​ധി​ച്ചു.

ര​ണ്ടു​നി​ല​യു​ള്ള വീ​ടി​ന്‍റെ ന​ടു​വി​ലു​ള്ള ഹാ​ളി​ല്‍വച്ചാ​ണ് ഗു​ളി​ക ടോം​തോ​മ​സി​ന് കൊ​ടു​ത്ത​ത്. ഇ​വി​ട​വും വി​ശ​ദ​മാ​യി പ​രി​ശോ​ധി​ച്ചു. സ്വ​ത്ത് ത​ട്ടി​യെ​ടു​ക്കു​ന്ന​തി​ന് വേ​ണ്ടി ത​യാ​റാ​ക്കി​യ ഒ​സ്യ​ത്തി​ന്‍റെ ഒ​ര്‍​ജി​ന​ല്‍, കാ​പ്‌​സ്യൂളി​ല്‍ നി​റ​ച്ച സ​യ​നൈ​ഡി​ന്‍റെ ബാ​ക്കി എ​ന്നി​വ ക​ണ്ടെ​ത്താ​ന്‍ ജോ​ളി ഉ​പ​യോ​ഗി​ച്ചി​രു​ന്ന മു​റി ഉ​ള്‍​പ്പെ​ടെ എ​ല്ലാ​മു​റി​ക​ളി​ലും അ​ല​മാ​ര​ക​ളി​ലും അ​ന്വേ​ഷ​ണ സം​ഘം തി​ര​ച്ചി​ല്‍ ന​ട​ത്തി.

കു​റ്റ്യാ​ടി സി​ഐ എ​ന്‍. സു​നി​ല്‍​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ ബു​ധ​നാ​ഴ്ച ഉ​ച്ച​യ്ക്കാ​ണ് ടോം ​തോ​മ​സി​ന്‍റെ കൂ​ട​ത്താ​യി​യി​ലെ പൊ​ന്നാ​മ​റ്റം വീ​ട്ടി​ല്‍ തെ​ളി​വെ​ടു​പ്പ് ന​ട​ത്തി​യ​ത്.

Related posts