ബൈ​ക്കി​ലെ​ത്തി വീ​ട്ട​മ്മ​യു​ടെ മാ​ല ക​വ​ർ​ന്ന സം​ഭ​വം: പ്ര​ധാ​ന​പ്ര​തി പി​ടി​യി​ൽ; വീ​ര്യം കൂ​ടി​യ ല​ഹ​രി വ​സ്തു​ക്ക​ൾ ഉ​പ​യോ​ഗി​ച്ചി​രു​ന്ന​താ​യും പോ​ലീ​സ്

എ​ട​പ്പാ​ൾ: ബൈ​ക്കി​ലെ​ത്തി യു​വ​തി​യു​ടെ മാ​ല പൊ​ട്ടി​ച്ച കേ​സി​ൽ ഒ​ളി​വി​ലാ​യി​രു​ന്ന പ്ര​ധാ​ന പ്ര​തി​യാ​യ യു​വാ​വി​നെ പൊ​ന്നാ​നി പോ​ലീ​സ് ഓ​ടി​ച്ചി​ട്ട് പി​ടി​കൂ​ടി. വ​ളാ​ഞ്ചേ​രി ആ​ത​വ​നാ​ട് സ്വ​ദേ​ശി വെ​ട്ടി​ക്കാ​ട്ടി​ൽ ഷ​നൂ​പ്(31)​നെ​യാ​ണ് പൊ​ന്നാ​നി സി​ഐ സ​ണ്ണി ചാ​ക്കോ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ സം​ഘം പി​ടി​കൂ​ടി​യ​ത്. വ​ളാ​ഞ്ചേ​രി​യി​ലെ വീ​ട്ടി​ലെ​ത്തി പി​ടി​കൂ​ടാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ഓ​ടി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച പ്ര​തി​യെ ഏ​റെ നേ​ര​ത്തെ മ​ൽ​പി​ടു​ത്ത​ത്തി​നി​ട​യി​ലാ​ണ് അ​ന്വേ​ഷ​ണ സം​ഘം ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത​ത്.

പി​ടി​യി​ലാ​വു​ന്പോ​ൾ ഇ​യാ​ൾ വീ​ര്യം കൂ​ടി​യ ല​ഹ​രി വ​സ്തു​ക്ക​ൾ ഉ​പ​യോ​ഗി​ച്ചി​രു​ന്ന​താ​യും പോ​ലീ​സ് പ​റ​ഞ്ഞു. വ​ള​ഞ്ചേ​രി സ്റ്റേ​ഷ​നി​ൽ ഗു​ണ്ടാ​ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ട പ്ര​തി സ​മാ​ന​മാ​യ നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യാ​ണെ​ന്നും കൂ​ടു​ത​ൽ ചോ​ദ്യം ചെ​യ്യേ​ണ്ട​തു​ണ്ടെ​ന്നും അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.

ര​ണ്ടാ​ഴ്ച മു​ന്പ് എ​ട​പ്പാ​ളി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലു​മാ​യി നാ​ലു യു​വ​തി​ക​ളു​ടെ മാ​ല പൊ​ട്ടി​ക്കാ​ൻ ശ്ര​മി​ക്കു​ക​യും ക്ഷേ​ത്ര​ത്തി​ൽ പോ​യി മ​ട​ങ്ങു​ക​യാ​യി​രു​ന്ന വീ​ട്ട​മ്മ​യു​ടെ മാ​ല പൊ​ട്ടി​ച്ച് ര​ക്ഷ​പ്പെ​ടു​ക​യും ചെ​യ്ത കേ​സി​ലാ​ണ് അ​ന്വേ​ഷ​ണ സം​ഘം ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. കൂ​ട്ടു​പ്ര​തി​യാ​യി​രു​ന്ന വ​ളാ​ഞ്ചേ​രി പൂ​ക്കാ​ട്ടി​രി മൂ​ച്ചി​ക്ക​ൽ സ്വ​ദേ​ശി ആ​ലു​ങ്ങ​ൽ ഷം​സു എ​ന്ന മോ​നു​വി(19)​നെ ക​ഴി​ഞ്ഞ ആ​ഴ്ച​യി​ൽ ത​ന്നെ പോ​ലീ​സ് പി​ടി​കൂ​ടി​യി​രു​ന്നു. ഇ​യാ​ൾ റി​മാ​ൻ​ഡി​ൽ ആ​ണ്.

തി​രൂ​ർ ഡി​വൈ​എ​സ്പി പി.​എ.​സു​രേ​ഷ്ബാ​ബു​വി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം പൊ​ന്നാ​നി സി​ഐ സ​ണ്ണി ചാ​ക്കോ​യു​ടെ തേ​തൃ​ത്വ​ത്തി​ൽ എ​സ്ഐ ദി​നേ​ഷ് കു​മാ​ർ, സി​പി​ഒ​മാ​രാ​യ ഷൈ​ൻ ഉ​ണ്ണി​കൃ​ഷ്ണ​ൻ, വി​നീ​ത്, ശ്യാം, ​വി​നീ​ഷ് എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. പി​ടി​യി​ലാ​യ പ്ര​തി​യെ വൈ​ദ്യ​പ​രി​ശോ​ധ​ന​ക്ക് ശേ​ഷം അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി ഇ​ന്ന് പൊ​ന്നാ​നി പൊ​ന്നാ​നി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

Related posts