വ​ട​ക​ര​യി​ൽ ട്രാ​ൻ​സ്ജെൻഡേഴ്സി​നുനേ​രെ  അ​ക്ര​മം;  രണ്ടു പേരെകുത്തി പരിക്കേൽപ്പിച്ചു;  മനപൂർവം അക്രമം അഴിച്ചുവിടുന്നതിനെതിരേ  പ്രതിഷേധിച്ച് പുനർജനിക​ൾ​ച്ച​റ​ൽ സൊ​സൈ​റ്റി

വ​ട​ക​ര: വ​ട​ക​ര ന​ഗ​രം കേ​ന്ദ്രീ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന ട്രാ​ൻ​സ്ജെൻഡേഴ്സി​നു നേ​രെ അ​ക്ര​മം. ര​ണ്ടു പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ രാ​ത്രി​യാ​ണ് ഇ​വ​ർ ആ​ക്ര​മി​ക്ക​പ്പെ​ട്ട​ത്. ലി​ങ്ക് റോ​ഡി​ൽ വെ​ച്ച് കോ​ഴി​ക്കോ​ട് ന​ല്ല​ള​ത്തെ നി​ഷ​യും (34) അ​ടു​ത്ത ദി​വ​സം ഭ​ഗ​വ​തി കോ​ട്ട​ക്ക​ൽ ക്ഷേ​ത്ര​ത്തി​നു മു​ന്നി​ലെ റോ​ഡി​ൽ ത​ല​ശേ​രി​യി​ലെ ശി​വാ​നി​യും (39) അ​ക്ര​മ​ത്തി​നി​ര​യാ​യി.

ശി​വാ​നി​ക്ക് ഇ​രു​കൈ​ക​ളി​ലും നി​ഷ​ക്ക് പി​ൻ​ഭാ​ഗ​ത്തു​മാ​ണ് ക​ത്തി​കൊ​ണ്ടു​ള്ള കു​ത്തേ​റ്റ​ത്. ഇ​രു​വ​രേ​യും കു​ത്തി​യ​ത് ഒ​രാ​ളാ​ണെ​ന്ന് സം​ശ​യി​ക്കു​ന്നു. പ​രി​ക്കേ​റ്റ​വ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. സാ​ര​മാ​യി പ​രി​ക്കേ​റ്റ ശി​വാ​നി​ക്ക് ഏ​ഴ് തു​ന്നി​ക്കെ​ട്ടു​ണ്ട്. സം​ഭ​വ​ത്തി​ൽ ന​ട​പ​ടി തേ​ടി ഇ​രു​വ​രും വ​ട​ക​ര പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.

വ​ട​ക​ര ഭാ​ഗ​ങ്ങ​ളി​ൽ ട്രാ​ൻ​സ്ജ​ൻ​ഡേ​ഴ്സി​നെ ഉ​ന്നം​വെ​ച്ചു സാ​മൂ​ഹി​ക​ദ്രോ​ഹി​ക​ൾ ആ​ക്ര​മ​ണം ന​ട​ത്തു​ന്ന​തി​ൽ പു​ന​ർ​ജ​നി ക​ൾ​ച്ച​റ​ൽ സൊ​സൈ​റ്റി പ്ര​തി​ഷേ​ധി​ച്ചു. പു​ന​ർ​ജ​നി പ്ര​സി​ഡ​ന്‍റും കോ​ഴി​ക്കോ​ട് ലീ​ഗ​ൽ സ​ർ​വീ​സ് അ​തോ​റി​റ്റി വ​ള​ണ്ടി​യ​റു​മാ​യ സി​സി​ലി ജോ​ർ​ജ് വ​ട​ക​ര പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി ക​ർ​ശ​ന ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ടു.

ആ​ക്ര​മി​ക​ളെ ക​ണ്ടെ​ത്തി ശി​ക്ഷ ന​ൽ​കു​ന്ന​തു വ​രെ പോ​രാ​ടു​മെ​ന്ന് സി​സി​ലി വ്യ​ക്ത​മാ​ക്കി. വ​ട​ക​ര​യി​ലെ ട്രാ​ൻ​സ്ജെൻ ഡേഴ്സി​ന്‍റെ സം​ഘ​ട​ന​യാ​യ ത​ളി​രും സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ചു.

Related posts