ജോ​ളി​യിൽ നിന്നും കടമായി വാങ്ങിയ പണം ഞാൻ തിരിച്ചു കൊടുത്തിരുന്നു; എനിക്ക് കൂടത്തായിലെ കൊ​ല​യി​ൽ പങ്കില്ലെന്ന് ലീഗ് നേതാവ്

കോ​ഴി​ക്കോ​ട്: ജോ​ളി വ്യാ​ജ ഒ​സ്യ​ത്തു​ണ്ടാ​ക്കി കൈ​ക്ക​ലാ​ക്കാ​ൻ ശ്ര​മി​ച്ച ഭൂ​മി​യു​ടെ നി​കു​തി അ​ട​യ്ക്കാ​ൻ താ​ൻ പോ​യി​രു​ന്നെ​ന്നു ലീ​ഗ് നേ​താ​വ് ഇ​ന്പി​ച്ചി മൊ​യ്തീ​ൻ.

എ​ന്തോ പ്ര​ശ്ന​മു​ള്ള ഭൂ​മി​യാ​ണ​തെ​ന്ന് വി​ല്ലേ​ജോ​ഫീ​സി​ൽ​നി​ന്നു പ​റ​ഞ്ഞ​തി​നാ​ൽ ത​നി​ക്ക​ത് അ​ട​യ്ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല. ര​ണ്ട​ര​ക്കൊ​ല്ലം മു​ന്പു ജോ​ളി​യി​ൽ നി​ന്ന് അ​ര​ല​ക്ഷം രൂ​പ ക​ടം വാ​ങ്ങി​യി​രു​ന്നു. മൂ​ന്നു ത​വ​ണ​യാ​യി താ​ൻ ഈ ​പ​ണം തി​രി​ച്ചു​കൊ​ടു​ക്കു​ക​യും ചെ​യ്തു. ഇ​തു സം​ബ​ന്ധി​ച്ചു ക്രൈം​ബ്രാ​ഞ്ചി​നു വി​ശ​ദ​മാ​യ മൊ​ഴി ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും ഇ​ന്പി​ച്ചി മൊ​യ്തീ​ൻ പ​റ​യു​ന്നു.

ഒ​രു അ​യ​ൽ​വാ​സി വ​ഴി​യാ​ണു ജോ​ളി​യെ പ​രി​ച​യ​പ്പെ​ട്ട​തെ​ന്നും കൊ​ല​പാ​ത​ക​ങ്ങ​ളെ​ക്കു​റി​ച്ചു ത​നി​ക്ക് ഒ​ര​റി​വു​മി​ല്ലെ​ന്നും ലീ​ഗ് നേ​താ​വ് മാ​ധ്യ​മ​ങ്ങ​ളോ​ടു പ​റ​ഞ്ഞു.

Related posts