ജോ​ളി​ക്ക് കൂ​ടെ​ത്താ​ങ്ങാ​യി, പുറത്തായി; ജോളിയുമായി പണമിടപാട് നടത്തിയ ലോ​ക്ക​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി​യെ സി​പി​എം പു​റ​ത്താ​ക്കി

വ​ട​ക​ര: കൂ​ട​ത്താ​യി കൊ​ല​ക്കേ​സി​ലെ മു​ഖ്യ​പ്ര​തി ജോ​ളി​യെ സ​ഹാ​യി​ച്ച സി​പി​എം ലോ​ക്ക​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി​യെ പാ​ർ​ട്ടി പു​റ​ത്താ​ക്കി. കാ​ട്ടാ​ങ്ങ​ൽ ലോ​ക്ക​ൽ സെ​ക്ര​ട്ട​റി കെ. ​മ​നോ​ജി​നെ​യാ​ണ് പു​റ​ത്താ​ക്കി​യ​ത്. പാ​ർ​ട്ടി​യു​ടെ സ​ൽ​പ്പേ​രി​ന് ക​ള​ങ്ക​മു​ണ്ടാ​ക്കി​യെ​ന്ന് വി​ല​യി​രു​ത്തി​യാ​ണ് ന​ട​പ​ടി.

മ​നോ​ജും ജോ​ളി​യു​മാ​യു​ള്ള പ​ണ​മി​ട​പാ​ട് രേ​ഖ​ക​ൾ പോ​ലീ​സ് ക​ണ്ടെ​ടു​ത്തി​രു​ന്നു. ക്രൈം​ബ്രാ​ഞ്ച് മ​നോ​ജി​ന്‍റെ മൊ​ഴി​യെ​ടു​ക്കു​ക​യും ചെ​യ്തി​രു​ന്നു. വി​ശ​ദ​മാ​യ ചോ​ദ്യം ചെ​യ്യ​ൽ പി​ന്നീ​ട് ഉ​ണ്ടാ​കു​മെ​ന്നാ​ണ് അ​റി​യു​ന്ന​ത്. സം​ഭ​വ​ത്തി​ൽ പ്ര​തി​ക​രി​ക്കാ​നി​ല്ലെ​ന്ന് മ​നോ​ജ് പ​റ​ഞ്ഞു.

Related posts