നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ൾ തീ​രും മു​മ്പേ..! പ​ത്ത് കോ​ടി ചെ​ല​വി​ൽ ന​വീ​ക​രി​ച്ച റോ​ഡ് ത​ക​രു​ന്നു

വെ​ള്ള​മു​ണ്ട: യ​ഥാ​സ​മ​യ​ത്ത് പ്ര​വൃ​ത്തി​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​ത്ത​തി​നെ​ത്തു​ട​ർ​ന്ന് ത​രു​വ​ണ-​മ​ക്കി​യാ​ട് റോ​ഡ് ത​ക​രു​ന്നു. 10 കോ​ടി രൂ​പാ ചെ​ല​വി​ൽ ന​വീ​ക​ര​ണ​പ്ര​വൃ​ത്തി​ക​ൾ ന​ട​ത്തു​വ​രു​ന്ന​തി​നി​ടെ​യാ​ണ് അ​ഞ്ച് മാ​സം മു​ന്പ് ടാ​റിം​ഗ് ന​ട​ത്തി​യ റോ​ഡി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ൾ വി​ള്ള​ൽ വീ​ണ് ത​ക​രു​ന്ന​ത്.

ടാ​റിം​ഗി​ന് ശേ​ഷം റോ​ഡി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലും ആ​വ​ശ്യ​ത്തി​ന് മ​ണ്ണി​ട്ട് ഉ​യ​ർ​ത്താ​തി​രു​ന്ന​താ​ണ് റോ​ഡ് ത​ക​രാ​നി​ട​യാ​ക്കു​ന്ന​ത്. റോ​ഡി​ന്‍റെ വീ​തി പ​ത്ത് മീ​റ്റ​റി​ൽ നി​ന്നും 12 മീ​റ്റ​റാ​ക്കി വ​ർ​ധി​പ്പി​ച്ചി​രു​ന്നു. ടാ​റിം​ഗ് ന​ട​ത്തി​യ​പ്പോ​ഴു​ണ്ടാ​യ ക​ട്ടിം​ഗു​ക​ൾ നി​ക​ത്തു​ന്ന​തി​ൽ ക​രാ​റു​കാ​ര​ൻ കാ​ണി​ച്ച വീ​ഴ്ച​യാ​ണ് റോ​ഡ് ത​ക​ർ​ച്ച​യി​ലേ​ക്ക് ന​യി​ക്കു​ന്ന​ത്.

ടാ​റിം​ഗ് പൂ​ർ​ത്തി​യാ​യ ഉ​ട​നെ മു​ഴു​വ​ൻ സ്ഥ​ല​ങ്ങ​ളി​ലും മ​ണ്ണി​ട്ട് ടാ​റിം​ഗി​നൊ​പ്പം റോ​ഡ് ഉ​യ​ർ​ത്തി​യി​രു​ന്നെ​ങ്കി​ൽ ഇ​ത്ത​ര​ത്തി​ൽ റോ​ഡ് ത​ക​രി​ല്ലാ​യി​രു​ന്നു​വെ​ന്നാ​ണ് നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്.ക​രാ​റു​കാ​ര​ന്‍റെ അ​നാ​സ്ഥ കാ​ര​ണം 2019 മാ​ർ​ച്ചി​ലാ​ണ് ടാ​റി​ഗ് പൂ​ർ​ത്തി​യാ​യ​യ​ത്. റോ​ഡ​രി​കി​ലെ ഓ​ട നി​ർ​മാ​ണം, ടൗ​ണു​ക​ളി​ലെ ഓ​വു​ചാ​ൽ നി​ർ​മാ​ണം, റോ​ഡു​ക​ളി​ലെ സു​ര​ക്ഷാ സൂ​ച​ന​ക​ൾ സ്ഥാ​പി​ക്ക​ൽ തു​ട​ങ്ങി നി​ര​വ​ധി പ്ര​വൃ​ത്തി​ക​ൾ ഇ​നി​യും ബാ​ക്കി​യി​രി​ക്കെ​യാ​ണ് നി​ർ​മി​ച്ച റോ​ഡ് ത​ക​രു​ന്ന​ത്.

Related posts