മുക്കം: അധ്യാപകൻ വിദ്യാർഥികളുടെ പരീക്ഷ എഴുതി നാണക്കേടായ സംഭവത്തിനുശേഷം നീലേശ്വരം ഹയർ സെക്കന്‍ഡറി സ്കൂളിന് തിരിച്ചടിയായി അധ്യാപകരും രക്ഷിതാക്കളും തുറന്ന പോരിലേക്ക്. സ്കൂൾ പിടിഎ ഭാരവാഹികളുടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് അധ്യാപകരും രക്ഷിതാക്കളും ചേരിതിരിഞ്ഞ് പോര് തുടങ്ങിയത്. അധ്യാപകർക്കെതിരെ പിടിഎ പ്രവർത്തക സമിതിയിലെ രക്ഷിതാക്കൾ കോഴിക്കോട് ജില്ലാ വിദ്യാഭ്യാസ ഡപ്യൂട്ടി ഡയരക്ടർക്കു പരാതി നൽകി. അധ്യാപക, രക്ഷാകർതൃ പ്രവർത്തക സമിതിയിലേക്കുള്ള അധ്യാപക പ്രതിനിധികളെ കണ്ടെത്തിയത് സർക്കാറിന്റെ മാർഗനിർദേശങ്ങൾ ലംഘിച്ചാണെന്നു ചൂണ്ടിക്കാട്ടിയാണു പരാതി. 21 അംഗ പിടിഎ കമ്മിറ്റിയിലെ പത്ത് അധ്യാപക പ്രതിനിധികൾ ചട്ടം ലംഘിച്ചുവന്നവരാണന്നും ജനറൽ ബോഡിയിൽവച്ചു തെരഞ്ഞെടുക്കുന്നതിനു പകരം സ്റ്റാഫ് മീറ്റിംഗിൽ വച്ചാണ് ഇവരെ തെരഞ്ഞെടുത്തതന്നും ഒരു വിഭാഗം രക്ഷിതാക്കൾ പറയുന്നു. അമ്പതു ശതമാനം വനിതാ പ്രതിനിധ്യം വേണമെന്ന നിർദേശവും ലംഘിച്ചു. അധ്യാപകരുടേത് നിയമവിരുദ്ധ നടപടിയാണന്നാരോപിച്ച് പിടിഎ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ നിന്നു പതിനൊന്ന് രക്ഷിതാക്കളിൽ ഏഴുപേർ ഇറങ്ങിപ്പോവുകയും…
Read MoreCategory: Kozhikode
യുവതിയെ ബലാത്സംഗം ചെയ്തെന്ന് പരാതി; എആർ ക്യാമ്പിലെ എസ്ഐക്കെതിരേ കേസെടുത്തു
കോഴിക്കോട്: യുവതിയെ ബലാത്സംഗം ചെയ്തെന്ന പരാതിയിൽ എസ്ഐക്കെതിരേ കേസെടുത്തു. കൊയിലാണ്ടി എആർ ക്യാന്പിലെ എസ്ഐ ജി.എസ്. അനിലിനെതിരേയാണ് കേസെടുത്തത്.പയ്യോളി സ്വദേശിനിയുടെ പരാതിയിലാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കഴിഞ്ഞ രണ്ടു വർഷമായി എസ്ഐ തന്നെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചിരുന്നതായി പരാതിയിൽ പറയുന്നു.
Read Moreമുത്തേ, പൊന്നേ…! ദുരിതബാധിതരെ കാണാനെത്തിയ രാഹുൽ ഗാന്ധിയെ ചുംബിച്ച് പ്രവർത്തകൻ- വീഡിയോ
കൽപ്പറ്റ: വയനാട്ടിലെ ദുരിതബാധിതർക്കിടയിൽ സന്ദർശനം നടത്താനെത്തിയ രാഹുൽ ഗാന്ധിക്ക് ചുംബനം നൽകി കോൺഗ്രസ് പ്രവർത്തകൻ.കാറിലിരുന്ന് പ്രവർത്തകർക്ക് കൈ കൊടുക്കവെയാണ് അപ്രതീക്ഷിതമായി ഒരാൾ രാഹുലിന്റെ കവിളിൽ ചുംബിച്ചത്. ഇതിന്റെ വീഡിയോ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ പങ്കുവെച്ചിട്ടുണ്ട്. #WATCH A man kisses Congress MP Rahul Gandhi during his visit to Wayanad in Kerala. pic.twitter.com/9WQxWQrjV8 — ANI (@ANI) August 28, 2019
Read Moreകാലിക്കട്ട് സർവകലാശാലാ ലേഡീസ് ഹോസ്റ്റലിൽ മോഷണം പതിവ് ; സിസിടിവി കാമറയില്ലാത്തത് മോഷ്ടാക്കൾക്ക് സൗകര്യം
തേഞ്ഞിപ്പലം: കാലിക്കട്ട് സർവകലാശാലാ ലേഡീസ് ഹോസ്റ്റലിൽ മോഷണങ്ങൾ പതിവെന്ന് വിദ്യാർഥിനികളുടെ പരാതി. വിദ്യാർഥികളുടെ റൂമിൽ സൂക്ഷിച്ച പന്ത്രണ്ടായിരത്തോളം രൂപയാണ് ഇന്നലെ മോഷണം പോയത്. ഇതിന് മുൻപും നിരവധി തവണ ഇത്തരത്തിൽ പണവും സ്വർണാഭരണങ്ങളും റൂമിൽ നിന്നും മോഷണം പോയിട്ടുണ്ടെന്നാണ് വിദ്യാർഥിനികൾ പറയുന്നത്. വിദ്യാർഥിനികൾ ഉൾപ്പെടെ ആയിരത്തി അഞ്ഞൂറോളം വനിതകൾ താമസിക്കുന്ന സർവകലാശാലാ ലേഡീസ് ഹോസ്റ്റലിൽ ആവശ്യത്തിന് സെക്യൂരിറ്റി ജീവനക്കാരില്ല. സാമൂഹികവിരുദ്ധരുടെ ശല്യം ഇല്ലാതാക്കാൻ ലേഡിസ് ഹോസ്റ്റലിലും ക്യാന്പസിലും സിസിടിവി സ്ഥാപിക്കണമെന്ന വിദ്യാർഥികളുടെ ആവശ്യം ഇതുവരെ നടപ്പായിട്ടുമില്ല. വിദ്യാർഥിനികൾക്ക് പണവും രേഖകളും സുരക്ഷിതമായി സൂക്ഷിക്കുന്നതിന് ലേഡിസ് ഹോസ്റ്റലിലെ റൂമുകളിൽ ലോക്കറുകൾ സ്ഥാപിക്കണമെന്നും ആവശ്യമുണ്ട്. എന്നാൽ ഇത്തരം ആവശ്യങ്ങളൊന്നും തന്നെ ഇതു വരെയായിട്ടും അംഗീകരിക്കപ്പെട്ടിട്ടില്ല.അതിനാൽ വിദ്യാർഥിനികളും അവരുടെ രക്ഷിതാക്കളും ആശങ്കയിലാണ്.
Read Moreപന്ത്രണ്ടുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ അധ്യാപകനെ പോലീസ് കസ്റ്റഡിയിൽ വാങ്ങും
മഞ്ചേരി: പന്ത്രണ്ടുകാരിയായ വിദ്യാർഥിനിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയെന്ന കേസിൽ കോടതിയിൽ കീഴടങ്ങിയ പ്രതിയായ അധ്യാപകനെ കൂടുതൽ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി തേഞ്ഞിപ്പലം പോലീസ് കസ്റ്റഡിയിൽ വാങ്ങും. തേഞ്ഞിപ്പലം പുത്തൂർ പള്ളിക്കൽ പ്രദേശത്തെ സ്കൂളിലെ താത്കാലിക അധ്യാപകൻ പാലായിൽ തോട്ടോളിൽ പി.ടി.അബ്ദുൾ മഷ്ഹൂദ് (27) ആണ് കീഴടങ്ങിയത്. അഭിഭാഷകനോടൊപ്പമായിരുന്നു മഞ്ചേരി പോക്സോസ്പെഷൽ കോടതി ജഡ്ജി എ.വി.നാരായണൻ മുൻപാകെ ഇയാൾ കീഴടങ്ങാനെത്തിയത്. പ്രതിയെ കോടതി 14 ദിവസത്തേക്ക് റിമാൻഡ്് ചെയ്ത് മഞ്ചേരി സ്പെഷൽ സബ് ജയിലിലേക്കയച്ചു. തേഞ്ഞിപ്പലം പോലീസാണ് കേസന്വേഷിക്കുന്നത്. ഇക്കഴിഞ്ഞ ജൂണ്‍ അവസാനത്തെ സ്കൂൾ അവധി ദിനത്തിലാണ് കേസിനാസ്പദമായ സംഭവം. ജില്ലാ ശിശുക്ഷേമ സമിതി ഇടപെട്ട സംഭവത്തിൽ രക്ഷിതാക്കളുടെ പരാതിയിലാണ് തേഞ്ഞിപ്പലം പോലീസ് പോക്സോ നിയമ പ്രകാരം കേസെടുത്തിരിക്കുന്നത്. മഞ്ചേരി കോടതിയിൽ കീഴടങ്ങിയ പ്രതിയെ അതേസമയം സംഭവവുമായി ബന്ധപ്പെട്ടു പി.സി.അബ്ദുൾ മഷ്ഹൂദിനെ സ്കളിൽ നിന്നു സസ്പെൻഡ് ചെയ്തു.
Read Moreതിരൂരിൽ ട്രാൻസ്ജൻഡേഴ്സിന് കുത്തേറ്റ സംഭവം; മൂന്നുപേർ അറസ്റ്റിൽ; ഒരാൾ ഒളിവിൽ
തിരൂർ: തിരൂരിൽ കാറിലെത്തിയ സംഘം രണ്ട് ട്രാൻസ്ജെൻഡേഴ്സിനെ കുത്തി പരിക്കേൽപ്പിച്ച കേസിൽ പ്രതികളെ തിരൂർ പോലീസ് അറസ്റ്റ് ചെയ്തു. രണ്ട് പ്രതികളെയും പ്രതികളെ രക്ഷിക്കാൻ ശ്രമിച്ച വ്യാജനെയും ഉൾപ്പെടെ മൂന്നു പേരെയാണ് തിരൂർ എസ്ഐ ജലീൽ കറുത്തേടത്തും സംഘവും ഇന്നലെ അറസ്റ്റ് ചെയ്തത്. കേസിൽ പെട്ട ഒരു പ്രതിയെ കൂടി ഇനി പിടികൂടാനുണ്ട്. ഒളിവിലുള്ള ഇയാൾക്കായി അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. ബി.പി.അങ്ങാടി വള്ളിയേങ്ങൽ ഹൗസ് മുഹമ്മദ് ഷമീർ (37), ബി.പി.അങ്ങാടി പഡാട്ടിൽ ഹൗസിൽ രതീഷ് (33) എന്നിവരാണ് ട്രാൻസ്ജെൻഡേഴ്സിനെ കുത്തിപരിക്കേൽപ്പിച്ച കേസിൽ പിടിയിലായ പ്രതികൾ. വിദേശത്ത് പോവാനിരിക്കുന്ന ഷമീറിനെ രക്ഷിക്കാനായി പ്രതിയാണെന്നവകാശപ്പെട്ട് കീഴടങ്ങിയ കടുങ്ങാത്തുകൊണ്ട് മാട്ടുമ്മൽ രഞ്ജിത്തും (30) അറസ്റ്റിലായി. ആക്രമണ കേസിൽ ഉൾപ്പെട്ട മൂന്നാമത്തെ പ്രതിയെ കുറിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി. ശനിയാഴ്ച പുലർച്ചെ രണ്ടരയോടെയാണ് തിരൂർ ടൗണ്‍ഹാളിന് സമീപത്ത് വെച്ച് ട്രാൻസ്ജെൻഡേഴ്സിനെതിരേ അക്രമം…
Read Moreകണ്ണൂര്‍ വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്ത് ; പ്രതികളുടെ ജാമ്യാപേക്ഷ തള്ളി
കോഴിക്കോട്: കണ്ണൂര്‍ വിമാനതാവളം വഴി 4.15 കോടിയുടെ സ്വര്‍ണം കടത്തിയ കേസിലെ കേസില്‍ പിടിയിലായ മുഖ്യപ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി. കോഴിക്കോട് സിജെഎം കോടതിയാണ് അഞ്ചു പേരുടേയും ജാമ്യാപേക്ഷ തള്ളിയത്. പ്രതികള്‍ക്ക് ജാമ്യം അനുവദിക്കരുതെന്നും രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ തന്നെ ബാധിക്കുന്ന വിധത്തില്‍ കള്ളക്കടത്ത് നടത്തിയ പ്രതികള്‍ ജാമ്യത്തിലിറങ്ങിയാല്‍ രക്ഷപ്പെടാനുള്ള സാധ്യതയുണ്ടെന്നും ഡിആര്‍ഐ കോടതിയെ അറിയിച്ചിരുന്നു. കോഴിക്കോട് പാലാഴി ഹൈലൈറ്റ് റസിഡന്‍സിയിലെ ഹാഷിക് അബ്ദുള്ളകുട്ടി, ബാലുശേരി കണ്ണാടിപൊയില്‍ തട്ടാന്‍കണ്ടി കെ.വി.ജുനൈദ്, കണ്ണാടിപൊയില്‍ പാറക്കണ്ടി മുഹമ്മദ് ബഷീര്‍ , കല്ലായി ഫ്രാന്‍സിസ് റോഡിലെ മുഹമ്മദലി , കണ്ണാടിപൊയില്‍ പനങ്ങാട് പാറക്കണ്ടി പി.കെ.ജമാലുദ്ദീന്‍ എന്നിവരുടെ ജാമ്യാപേക്ഷയാണ് തള്ളിയത്. ഇതേ കേസുമായി ബന്ധപ്പെട്ട് കോഴിക്കോട് ജയില്റോഡിലെ താമസക്കാരനായ അര്ജുന് നിവൃത് ഗുരാവ്, നടുവണ്ണൂര്‍ ഒരാവില് കുനിയില്‍ സുധീഷ്കുമാര്‍ എന്നിവരെ അറസ്റ്റ് ചെയ്തിരുന്നുവെങ്കിലും ഇവർ ജാമ്യത്തിലിറങ്ങി. ദുബൈ, ഷാര്‍ജ, റിയാദ് എന്നിവിടങ്ങളില്‍ നിന്നെത്തിയ…
Read More“രണ്ടുലക്ഷം തന്നാൽ നാളത്തെ ബസ് സമരം ഒഴിവാക്കാം’; പോലീസിന് മുഖ്യമന്ത്രിയുടെ പേരില്‍ ഭീഷണി; വിളി വന്നത് സിഐടിയു ഏരിയാ സെക്രട്ടറിയാണെന്ന് പറഞ്ഞ്
കോഴിക്കോട്: സ്വകാര്യബസുകാര്ക്കെതിരേ നടപടി സ്വീകരിച്ച പോലീസിന് മുഖ്യമന്ത്രിയുടേയും സിഐടിയുവിന്റെയും സിപിഎമ്മിന്റെയും പേരില്‍ ഭീഷണി. രണ്ടര ലക്ഷം രൂപ നൽകിയാൽ നാളെ മുക്കം മേഖലയിലെ സ്വകാര്യ ബസുകാർ നടത്തുന്ന സൂചനാ പണിമുടക്ക് ഒഴിവാക്കാമെന്നു പറഞ്ഞാണ് സിഐടിയു തിരുവന്പാടി ഏരിയ സെക്രട്ടറിയുടെ പേരിൽ ഭീഷണികോൾ. സിഐടിയു ഏരിയാ സെക്രട്ടറിയാണെന്നും ജില്ലാ കമ്മിറ്റി അംഗമാണെന്നും പിണറായി വിജയനാണ് ഭരിക്കുന്നതെന്നും പറഞ്ഞുകൊണ്ടാണ് 9745145956 നന്പറിൽ നിന്ന് കസബ പോലീസിനെ ഭീഷണിപ്പെടുത്തിയത്. ഫോൺവിളിയുടെ ഓഡിയോ ക്ലിപ്പിംഗ് “രാഷ്ട്രദീപിക’യ്ക്കു ലഭിച്ചു. പോലീസ് നിയമപരമായ നടപടി സ്വീകരിച്ചതിനെ തുടര്‍ന്ന് ആദ്യം മര്‍ദന നാടകവും പിന്നീട് ബസ് സമരവും സ്വകാര്യബസുകാര്‍ ആസൂത്രണം ചെയ്തിരുന്നു. 27 ന് താമരശേരി, കൊടുവള്ളി, കുന്നമംഗലം, മുക്കം, തിരുവമ്പാടി, നരിക്കുനി, ഓമശേരി റൂട്ടുകളിലെ സര്‍വീസ് നിര്‍ത്തിവയ്ക്കുമെന്നായിരുന്നു സംയുക്ത തൊഴിലാളി സമരസമിതിയുടെ അറിയിപ്പ്. എന്നാല്‍ പോലീസ് ഇക്കാര്യം വകവയ്ക്കാതെ നടപടികള്‍ തുടരുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ പേര്…
Read Moreസഹപാഠികൾക്കു വീടൊരുക്കി പടത്തുകടവ് സ്കൂൾ വിദ്യാർഥികൾ; മന്ത്രി ടി.പി. രാമകൃഷ്ണന് താക്കോൽ ദാനം നിർവഹിക്കും
പേരാമ്പ്ര: സഹപാഠികൾക്കായി വീട് നിര്‍മിച്ച് പടത്തുകടവ് ഹോളി ഫാമിലി ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍. ഹോളി ഫാമിലി ഹയര്‍സെക്കൻഡറിയും യുപി വിഭാഗവും ഒരുമിച്ചാണ് സ്വപ്നപദ്ധതി സാക്ഷാത് കരിച്ചത്. പ്ലസ്ടുവിലും പത്തിലും എട്ടിലും പഠിക്കുന്ന മൂന്ന് വിദ്യാര്‍ഥികള്‍ അടങ്ങുന്ന കുടുംബത്തിനാണ് ചങ്ങരോത്ത് പഞ്ചായത്തിലെ അഞ്ചാം വാര്‍ഡില്‍പ്പെട്ട പടത്തുകടവില്‍ വീട് നിര്‍മ്മിച്ചത്. ഷീറ്റുകൊണ്ടുള്ള ചെറിയ ഷെഡിലായിരുന്നു കുടുംബത്തിന്റെ താമസം. സ്വന്തം പേരില്‍ ഭൂമിയില്ലാത്തതിനാല്‍ വീടിനുള്ള സര്‍ക്കാര്‍ ആനുകൂല്യം ഇവർക്കു ലഭിച്ചില്ല.പുതിയ വീടിന് ആറര ലക്ഷത്തോളം രൂപ ചെലവായി. ഈ വര്‍ഷം ജനുവരിയിലാണ് നിര്‍മാണം ആരംഭിച്ചത്. മുന്‍ പ്രധാനാധ്യാപകന് തോമസ് മണ്ണാറത്ത് കണ്‍വീനറും പി.ടി. സുരേന്ദ്രന് ചെയര്‍മാനുമായ കമ്മിറ്റിയും പിടിഎയും പ്രധാനാധ്യാപകന് ജേക്കബ് കോച്ചേരിയും പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാനുണ്ടായിരുന്നു. അധ്യാപകര്‍, പൂര്‍വ്വ വിദ്യാര്‍ഥികള്‍, പൂര്‍വ്വ അധ്യാപകര്‍ എന്നിവരെല്ലാം സഹായം നല്കി. സാധനങ്ങള്‍ നല്കി വ്യാപാരികളും സേവനമായി തൊഴില്‍ ചെയ്യാനെത്തി നാട്ടുകാരും ഒപ്പം ചേര്‍ന്നു. നാളെ…
Read Moreവയറുവേദനയുമായി എത്തിയ ഏഴാം ക്ലാസുകാരി ഗർഭിണി; കുട്ടിയെ കൗൺസിലിംഗിന് വിധേയമാക്കിയപ്പോൾ കുട്ടി പറഞ്ഞത് അധ്യാപകന്റെ പേര്; ഞെട്ടി സഹപാഠികളും അധ്യാപകരും
തേഞ്ഞിപ്പലം: ഏഴാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിൽ ഒളിവിൽ പോയ അധ്യാപകൻ പോലീസ് വലയിലായതായി സൂചന. പ്രതിയെ ഉടൻ അറസ്റ്റു ചെയ്യുമെന്നു കേസ് അന്വേഷിക്കുന്ന തേഞ്ഞിപ്പലം പോലീസ് അറിയിച്ചു. പരാതിയെ തുടർന്നു പോലീസ് പ്രതിക്കായി അന്വേഷണം ഉൗർജിതമാക്കിയിരുന്നു. വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് രക്ഷിതാക്കളോടൊപ്പം സ്വകാര്യആശുപത്രിയിൽ പെണ്‍കുട്ടി ചികിത്സ തേടി എത്തിയതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ പെണ്‍കുട്ടി ഗർഭിണിയാണെന്ന് കണ്ടെത്തുകയായിരുന്നു. തുടർന്നു നടത്തിയ കൗണ്‍സലിംഗിൽ അധ്യാപകന്റെ പീഡനത്തിനിരയായ വിവരം പെണ്‍കുട്ടി വെളിപ്പെടുത്തുകയായിരുന്നു. സ്കൂൾ അവധി ദിവസം സഹപാഠിയുടെ വീട്ടിലെത്തിയ പതിമൂന്നുകാരിയെ അധ്യാപകൻ പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതിയിൽ പറയുന്നത്. ജില്ലാ ശിശുക്ഷേമ സമിതി കൂടി ഇടപെട്ട സംഭവത്തിൽ രക്ഷിതാക്കളുടെ പരാതിയിലാണ് തേഞ്ഞിപ്പലം പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്തിരിക്കുന്നത്. പ്രതിയായ അധ്യാപകനെ സ്കൂളിൽ നിന്നു സസ്പെൻഡ് ചെയ്തു.
Read More