സഹപാഠികൾക്കു വീടൊരുക്കി പ​ട​ത്തു​ക​ട​വ് സ്കൂ​ൾ വിദ്യാർഥികൾ;  മ​ന്ത്രി ടി.​പി. രാ​മ​കൃ​ഷ്ണ​ന്‍  താ​ക്കോ​ൽ ദാ​നം  നിർവഹിക്കും

പേ​രാ​മ്പ്ര: സ​ഹ​പാ​ഠി​കൾക്കായി വീ​ട് നി​ര്‍​മി​ച്ച് പ​ട​ത്തു​ക​ട​വ് ഹോ​ളി ഫാ​മി​ലി ഹൈ​സ്കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍. ഹോ​ളി ഫാ​മി​ലി ഹ​യ​ര്‍​സെ​ക്ക​ൻ​ഡ​റി​യും യു​പി വി​ഭാ​ഗ​വും ഒ​രു​മി​ച്ച​ാണ് സ്വപ്നപദ്ധതി സാക്ഷാത് കരിച്ചത്. പ്ല​സ്ടു​വി​ലും പ​ത്തി​ലും എ​ട്ടി​ലും പ​ഠി​ക്കു​ന്ന മൂ​ന്ന് വി​ദ്യാ​ര്‍​ഥി​ക​ള്‍ അ​ട​ങ്ങു​ന്ന കു​ടും​ബ​ത്തി​നാ​ണ് ച​ങ്ങ​രോ​ത്ത് പ​ഞ്ചാ​യ​ത്തി​ലെ അ​ഞ്ചാം വാ​ര്‍​ഡി​ല്‍​പ്പെ​ട്ട പ​ട​ത്തു​ക​ട​വി​ല്‍ വീ​ട് നി​ര്‍​മ്മി​ച്ച​ത്.

ഷീ​റ്റു​കൊ​ണ്ടു​ള്ള ചെ​റി​യ ഷെ​ഡി​ലാ​യി​രു​ന്നു കു​ടും​ബ​ത്തി​ന്‍റെ താ​മ​സം. സ്വ​ന്തം പേ​രി​ല്‍ ഭൂ​മി​യി​ല്ലാ​ത്ത​തി​നാ​ല്‍ വീ​ടി​നുള്ള സ​ര്‍​ക്കാ​ര്‍ ആ​നു​കൂ​ല്യ​ം ഇവർക്കു ല​ഭി​ച്ചില്ല.പു​തി​യ വീ​ടി​ന് ആ​റ​ര ല​ക്ഷ​ത്തോ​ളം രൂ​പ ചെ​ല​വാ​യി. ഈ ​വ​ര്‍​ഷം ജ​നു​വ​രി​യി​ലാ​ണ് നി​ര്‍​മാ​ണം ആ​രം​ഭി​ച്ച​ത്. മു​ന്‍ പ്ര​ധാ​നാ​ധ്യാ​പ​ക​ന്‍ തോ​മ​സ് മ​ണ്ണാ​റ​ത്ത് ക​ണ്‍​വീ​ന​റും പി.​ടി. സു​രേ​ന്ദ്ര​ന്‍ ചെ​യ​ര്‍​മാ​നു​മാ​യ ക​മ്മി​റ്റി​യും പി​ടി​എ​യും പ്ര​ധാ​നാ​ധ്യാ​പ​ക​ന്‍ ജേ​ക്ക​ബ് കോ​ച്ചേ​രി​യും പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കാ​നു​ണ്ടാ​യി​രു​ന്നു. അ​ധ്യാ​പ​ക​ര്‍, പൂ​ര്‍​വ്വ വി​ദ്യാ​ര്‍​ഥി​ക​ള്‍,

പൂ​ര്‍​വ്വ അ​ധ്യാ​പ​ക​ര്‍ എ​ന്നി​വ​രെ​ല്ലാം സ​ഹാ​യം ന​ല്‍​കി. സാ​ധ​ന​ങ്ങ​ള്‍ ന​ല്‍​കി വ്യാ​പാ​രി​ക​ളും സേ​വ​ന​മാ​യി തൊ​ഴി​ല്‍ ചെ​യ്യാ​നെ​ത്തി നാ​ട്ടു​കാ​രും ഒ​പ്പം ചേ​ര്‍​ന്നു. നാ​ളെ ഉ​ച്ച​ കഴിഞ്ഞ് ഒ​ന്നി​ന് മ​ന്ത്രി ടി.​പി. രാ​മ​കൃ​ഷ്ണ​ന്‍ വീ​ടി​ന്‍റെ താ​ക്കോ​ല്‍ കൈ​മാ​റും. താ​മ​ര​ശേ​രി രൂ​പ​ത വി​കാ​രി ജ​ന​റാ​ള്‍ മോ​ണ്‍ ജോ​ണ്‍ ഒ​റ​വു​ങ്ക​ര വെ​ഞ്ച​രി​പ്പ് നി​ര്‍​വ​ഹി​ക്കും.

Related posts