കല്യാണം പതിനെട്ടിനുതന്നെ! ദുരിതാശ്വാസ ക്യാമ്പില്‍ നിന്നും റാബിയ കല്യാണപ്പന്തലിലേക്ക്

ക​ൽ​പ്പ​റ്റ: ക​ല്യാ​ണം മാ​റ്റി​വ​യ്ക്കേ​ണ്ടി​വ​രു​മെ​ന്ന ആ​ശ​ങ്ക അ​ക​ന്ന​തി​ന്‍റ ആ​ശ്വാ​സ​ത്തി​ലാ​ണ് ചൂ​ര​ൽ​മ​ല ചാ​ല​ന്പാ​ട​ൻ പ​രേ​ത​നാ​യ മൊ​യ്തീ​ന്‍റെ മ​ക​ൾ റാ​ബി​യ. മേ​പ്പാ​ടി സെ​ന്‍റ് ജോ​സ​ഫ്സ് സ്കൂ​ളി​ലെ ദു​രി​താ​ശ്വാ​സ ക്യാ​ന്പി​ൽ​നി​ന്നു ക​ല്യാ​ണ​പ്പ​ന്ത​ലി​ലേ​ക്കു​ള്ള യാ​ത്ര​യ്ക്കു ഒ​രു​ങ്ങു​ക​യാ​ണ് ഈ ​ഇ​രു​പ​ത്തി​ര​ണ്ടു​കാ​രി. ഓ​ഗ​സ്റ്റ് നാ​ലി​നു ഈ​ങ്ങാ​പ്പു​ഴ​യി​ലാ​യി​രു​ന്നു റാ​ബി​യ​യു​ടെ​യും പേ​രാ​ന്പ്ര സ്വ​ദേ​ശി മു​ഹ​മ്മ​ദ് ഷാ​ഫി​യു​ടെ​യും നി​ക്കാ​ഹ്. 18നു ​ചൂ​ര​ൽ​മ​ല​യി​ൽ ക​ല്യാ​ണം ന​ട​ത്താ​നാ​യി​രു​ന്നു വീ​ട്ടു​കാ​രു​ടെ തീ​രു​മാ​നം. ക​ല്യാ​ണ​സ്വ​പ്ന​ങ്ങ​ളു​മാ​യി റാ​ബി​യ ദി​വ​സ​ങ്ങ​ൾ എ​ണ്ണു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു പെ​രു​മ​ഴ​യും വെ​ള്ള​പ്പൊ​ക്ക​വും. ഏ​ഴി​നു മു​ണ്ട​ക്കൈ​യി​ൽ മ​ണ്ണി​ടി​ഞ്ഞ​തി​നു പി​ന്നാ​ലെ​യാ​യി​രു​ന്നു ചു​ര​ൽ​മ​ല​യി​ൽ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ വെ​ള്ള​പ്പൊ​ക്കം. റാ​ബി​യ​യും മാ​താ​വ് ജൂ​മൈ​ല​ത്തും ഉ​ട​നെ ബ​ന്ധു​വീ​ട്ടി​ലേ​ക്കു മാ​റി. വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ വീ​ടി​ന്‍റെ മേ​ൽ​ക്കൂ​ര ഒ​ഴി​കെ ഭാ​ഗ​ങ്ങ​ൾ മു​ങ്ങി. ക​ല്യാ​ണ​ത്തി​നാ​യി വീ​ട്ടി​ൽ ശേ​ഖ​രി​ച്ച വ​സ്ത്ര​ങ്ങ​ള​ട​ക്കം ന​ശി​ച്ചു. ക​ല്യാ​ണം മാ​റ്റി​വ​യ്ക്കേ​ണ്ടി​വ​രു​മെ​ന്ന ആ​കു​ല​ത​യോ​ടെ​യാ​ണ് റാ​ബി​യ​യും ജൂ​മൈ​ല​ത്തും ദു​രി​താ​ശ്വാ​സ ക്യാ​ന്പി​ലെ​ത്തി​യ​ത്. വി​ഷ​മ​ത​ക​ൾ ഉ​ള്ളി​ലൊ​തു​ക്കി ക്യ​ന്പി​ൽ ക​ഴി​യു​ന്ന​തി​നി​ടെ​യാ​ണ് റാ​ബി​യ ക​ല്യാ​ണ​പ്പെ​ണ്ണാ​ണെ​ന്നു സെ​ന്‍റ് ജോ​സ​ഫ്സ് സ്കൂ​ൾ പി​ടി​എ എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി​യം​ഗ​വും മേ​പ്പാ​ടി​യി​ലെ ചെ​റു​കി​ട…

Read More

ക്യാ​ന്പു​ക​ളി​ൽ ഉ​ൾ​പ്പെ​ടാ​ത്ത​വ​ർ​ക്കു ഭ​ക്ഷ​ണം കി​ട്ടു​ന്നി​ല്ല! റോ​ഡു​ക​ളും പാ​ല​ങ്ങ​ളും ത​ക​ർ​ന്നു; ദു​രി​ത​ത്തി​ല​മ​ർ​ന്നു മ​ല​യോ​രം

എ​ട​ക്ക​ര: പ്ര​ള​യം വി​ഴു​ങ്ങി​യ മ​ല​യോ​ര മേ​ഖ​ല​യി​ൽ ജ​ന​ങ്ങ​ളു​ടെ ദു​രി​തം തു​ട​രു​ന്നു. ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളി​ലും ഉ​ൾ​ഗ്രാ​മ​ങ്ങ​ളി​ലും അ​ധി​വ​സി​ക്കു​ന്ന ജ​ന​ങ്ങ​ളും ഉ​ൾ​വ​ന​ത്തി​ലെ കോ​ള​നി​ക​ളി​ൽ താ​മ​സി​ക്കു​ന്ന ആ​ദി​വാ​സി​ക​ളു​മാ​ണ് ഏ​റെ ക​ഷ്ട​ത്തി​ലാ​യി​രി​ക്കു​ന്ന​ത്. മി​ക്ക​യി​ട​ങ്ങ​ളി​ലേ​ക്കു​മു​ള്ള റോ​ഡു​ക​ളും പാ​ല​ങ്ങ​ളും ത​ക​ർ​ന്ന​തോ​ടെ ഇ​വ​ർ ഒ​റ്റ​പ്പെ​ട്ട നി​ല​യി​ലാ​ണ്. ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ലേ​ക്കു പോ​കേ​ണ്ട സാ​ഹ​ച​ര്യ​വും ഇ​വ​ർ​ക്കി​ല്ല. എ​ന്നാ​ൽ ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ കി​ട്ടാ​നി​ല്ലാ​ത്ത​തും ഗ​താ​ഗ​ത സൗ​ക​ര്യ​ങ്ങ​ൾ ത​ക​ർ​ന്ന​തു​മാ​ണ് ഇ​വ​രെ കൂ​ടു​ത​ൽ ദു​രി​ത​ത്തി​ലാ​ക്കു​ന്ന​ത്. പോ​ത്തു​ക​ൽ പ​ഞ്ചാ​യ​ത്തി​ലെ ചെ​ന്പ്ര ആ​ദി​വാ​സി കോ​ള​നി​യി​ലെ അ​ന്പ​തി​ലേ​റെ കു​ടും​ബ​ങ്ങ​ളും ഈ ​പ്ര​ദേ​ശ​ത്തെ ഇ​രു​നൂ​റി​ൽ​പ​രം ജ​ന​റ​ൽ വി​ഭാ​ഗ​ത്തി​ൽ​പെ​ട്ട​വ​രും ക​ടു​ത്ത ദു​രി​ത​ത്തി​ലാ​യി​ട്ടു​ണ്ട്. ശാ​ന്തി​ഗ്രാം മു​ത​ൽ മ​ച്ചി​ക്കൈ വ​ര​യു​ള്ള ര​ണ്ടു കി​ലോ​മീ​റ്റ​ർ റോ​ഡാ​ണ് ത​ക​ർ​ന്ന​ത്. കോ​ള​നി​ക്കാ​ർ​ക്ക് ഭ​ക്ഷ​ണ​മെ​ത്തി​ക്കു​ന്ന​തു അ​തി​സാ​ഹ​സി​ക​മാ​യാ​ണ്. എ​ട​ക്ക​ര പ​ഞ്ചാ​യ​ത്തി​ലെ ഉ​പ്പ​ട, ചാ​ത്തം​മു​ണ്ട, ചു​ങ്ക​ത്ത​റ പ​ഞ്ചാ​യ​ത്തി​ലെ ചീ​ത്തു​ക​ല്ല്, പോ​ത്തു​ക​ൽ പ​ഞ്ചാ​യ​ത്തി​ലെ വാ​ളം​കൊ​ല്ലി, മ​ലാം​കു​ണ്ട്, പാ​താ​ർ തു​ട​ങ്ങി മി​ക്ക പ​ഞ്ചാ​യ​ത്തു​ക​ളി​ലെ​യും ഉ​ൾ​പ്ര​ദേ​ശ​ങ്ങ​ളി​ലെ വീ​ടു​ക​ളി​ൽ ക​ഴി​യു​ന്ന​വ​ർ​ക്ക് ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ കി​ട്ടു​ന്നി​ല്ല. പു​റ​മെ നി​ന്നു വ​രു​ന്ന സ​ഹാ​യ​ങ്ങ​ൾ ക്യാ​ന്പു​ക​ളി​ലേ​ക്ക് മാ​ത്ര​മാ​ണ്…

Read More

ദുരന്തം മുൻകൂട്ടി കണ്ടതുപോലെ! കുടുംബത്തെ ഭാര്യവീട്ടിലേക്കു മാറ്റി വിനോയ് നടന്നതു മരണത്തിലേക്ക്; രണ്ട് സുഹൃത്തുക്കളെയും ദുരന്തം വിഴുങ്ങി.

എടക്കര: മാതാവിനെയും ഭാര്യയെയും കുട്ടികളെയും ഭാര്യവീട്ടിലേക്കു മാറ്റി വിനോയി തിരികെയെത്തിയതു മരണത്തിലേക്ക്. കവളപ്പാറ ദുരന്തത്തിൽ കാണാതായ നെടിയകാലായിൽ വിനോയിയാണ് മാതാവിനെയും ഭാര്യയെയും മക്കളെയും സുരക്ഷിത സ്ഥാനത്താക്കി ദുരന്തത്തിലേക്കു മറഞ്ഞത്. ദുരന്തം മുൻകൂട്ടി കണ്ടതുപോലെ വിനോയി സംഭവദിവസം മാതാവ് ഉഷ, ഭാര്യ ബിനിത രണ്ടു മക്കൾ എന്നിവരെ നേരത്തെ പൊട്ടൻതരിപ്പയിലുള്ള ഭാര്യവീട്ടിലേക്കു മാറ്റിയിരുന്നു. തുടർന്നു കവളപ്പാറയിലേക്കു മടങ്ങി. വീട്ടിൽ മാതാവ് പാകം ചെയ്ത മീൻകറി കൂട്ടി ചോറുണ്ണാൻ സുഹൃത്ത് ചീരോളി സഹദേവനുമൊത്തു വീടിനു സമീപമെത്തിയപ്പോഴാണ് ദുരന്തം സംഭവിച്ചത്. സുഹത്തുക്കളെ ഇരുവരെയും ദുരന്തം വിഴുങ്ങി. ഇവരുടെ വീടിനു കേടുപാടുകളൊന്നും സംഭവിച്ചില്ല. വിനോയിയുടെ മൃതദേഹം കണ്ടെടുത്തിട്ടുണ്ട്. എന്നാൽ സുഹത്ത് സഹദേവനെ കിട്ടിയിട്ടില്ല.

Read More

പതിനഞ്ചു വർഷം വിദേശത്ത് ജോലി ചെയ്ത് നേടിയതെല്ലം നഷ്ടമായി! തെന്നാടൻ ബീരാൻകുട്ടിക്ക് തിരിച്ചു കിട്ടിയത് ജീവൻ മാത്രം

എടക്കര: കവളപ്പാറ ഉരുൾപൊട്ടൽ ദുരന്തത്തിൽ തെന്നാടൻ ബീരാൻകുട്ടിക്ക് ഒരായുസ് മുഴുവൻ നേടിയതെല്ലം നഷ്ടപ്പെട്ടപ്പോൾ തിരികെ കിട്ടിയത് ജീവൻ മാത്രം. അറുപത്തിമൂന്നുകാരനായ ബീരാൻകുട്ടിയും ഭാര്യ ആമിനയും ദുരന്തം നടക്കുന്നതിനു മണിക്കൂറുകൾക്ക് മുന്പാണ് ഭൂദാനത്തുള്ള മൂത്ത മകൾ ഷാഹിദയുടെ വീട്ടിലേക്കു മാറിയത്. ഇരുനില വീടിനോടു ചേർന്നൊഴുകുന്ന കവളപ്പാറ തോട്ടിൽ വെള്ളം കലങ്ങി വന്നതും പ്രകൃതിയിലെ അസ്വഭാവികതയുമാണ് വീടുപേക്ഷിക്കാൻ ബീരാൻകുട്ടിക്ക് കാരണമായത്. ധരിച്ച വസ്ത്രം മാത്രമെടുത്ത് വീടുപേക്ഷിച്ച് പോന്ന് ഏതാനും മണിക്കൂറിനുള്ളിൽ മുത്തപ്പൻകുന്ന് ഉരുൾപൊട്ടലിൽ തകർന്നുവെന്ന വിവരമാണ് കേട്ടത്. രാത്രി ഇവിടേക്ക് വരാൻ കഴിഞ്ഞില്ല. പിറ്റേദിവസമെത്തിയപ്പോഴാണ് പതിനഞ്ചു വർഷം മണലാരണ്യത്തിൽ ജോലി ചെയ്ത് നേടിയ വീടും അതിനുള്ളിലുള്ളവയെല്ലാം ദുരന്തത്തിൽ തകർന്നടിഞ്ഞ ഹൃദയഭേദകമായ കാഴ്ച കാണുന്നത്. ഉടുത്ത ലുങ്കിയും കീറിയ ഒരു ഷർട്ടും മാത്രമാണ് തനിക്ക് ബാക്കിയായത്. പ്രമേഹ, പ്രഷർ രോഗിയായ തനിക്ക് രോഗവിവരങ്ങളുടെ ബുക്ക് പോലും എടുക്കാനായില്ല. ഭൂമിയുടെ രേഖകൾ, ആധാർ,…

Read More

മുന്നിൽ കൂരിരുൾ മാത്രം! മരണം മുന്നിൽ കണ്ടു നാൽപ്പതോളം ജീവനുകൾ ഒരു രാത്രി മുഴുവൻ ദുരന്തഭൂമിയിൽ

എടക്കര-മരണത്തെ മുഖാമുഖം കണ്ടു കവളപ്പാറ ദുരന്ത ഭൂമിയിൽ നാൽപ്പതോളം പേർ ഒരു രാത്രി കഴിച്ചുകൂട്ടി, രക്ഷപെടുന്നത് നേരം പുലർന്ന്. സുരക്ഷ കരുതി സ്വന്തം വീട്ടിൽ അയൽവാസികളെത്തിയപ്പോൾ സുഹൃത്ത് നെടുംകാലായിൽ സുനിലിന്‍റെ വിട്ടിൽ കിടക്കാനെത്തിയ കുഴിക്കളത്തിൽ പ്രമോദ് ഉരുൾപൊട്ടലിന്‍റെ ശബ്ദം കേട്ട് എല്ലാവരോടും രക്ഷപെടാൻ ആവശ്യപ്പെടുകയായിരുന്നു. സുനിലിന്‍റെ വീട്ടിൽ നിന്നുമിറങ്ങിയോടിയ ഇവർ കാണുന്നത് സമീപവാസികളായ നിരവധിയാളികൾ ആർത്തലച്ച് ജീവനും കൊണ്ടോടുന്നതാണ്. ഓടി രക്ഷപെടാനുള്ള മാർഗങ്ങൾ മുഴുവൻ മണ്ണും വെള്ളവും മരങ്ങളും കുത്തിയൊലിച്ചെത്തുന്ന കാഴ്ച. നടുവിലെ തുരുത്തിൽ നാൽപ്പതോളം ജീവനുകൾ. രക്ഷപ്പെടാനുള്ള എല്ലാ മാർഗങ്ങളും അടഞ്ഞു. ഒടുവിൽ പതിനേഴ് വീടുകളിലെ നാൽപ്പതു ആളുകൾ മരണത്തെ മുഖാമുഖം കണ്ട് തുരുത്തിൽത്തന്നെ നിലയുറപ്പിച്ചു. എന്താണ് സംഭവിച്ചതെന്നു വ്യക്തതയില്ല. മുന്നിൽ കൂരിരുൾ മാത്രം. വീണ്ടും മല പിളർന്നു നിലംപതിക്കുമെന്ന ഭയം. എല്ലാം ഉള്ളിലൊതുക്കി എവിടേക്കും പോകാനാകാതെ കോരിച്ചൊരിയുന്ന മഴയിൽ നിലവിളിക്കുകയായിരുന്നു രാത്രി മുഴുവൻ അവർ.…

Read More

കവളപ്പാറ ഉരുൾപൊട്ടൽ! ആഘാതം വരുത്തിയത് കരിങ്കൽ ക്വാറികൾ; ക്വാറികളുടെ പ്രവർത്തനം പ്രദേശത്തിന്‍റെ ഭൂപ്രകൃതിയെ മാറ്റിമറിച്ചു

നിലന്പൂർ: കവളപ്പാറ മുത്തപ്പൻകുന്നിലുണ്ടായ ഉരുൾപ്പൊട്ടലിനെ തുടർന്ന് 59 പേർ മണ്ണിനടിയിൽപ്പെട്ട സംഭവത്തിൽ മുത്തപ്പൻമല സ്ഥിതി ചെയ്യുന്ന പശ്ചിമഘട്ടത്തിനോട് ചേർന്ന് പ്രവർത്തിക്കുന്ന കരിങ്കൽ ക്വാറികളും കാരണമായതായി വിദഗ്ധരുടെ വിലയിരുത്തൽ. കവളപ്പാറയുടെ അഞ്ചു കിലോമീറ്ററിനുള്ളിൽ 12 ക്വാറികളും മണ്ണിടിച്ചിൽ പ്രദേശത്തിന്‍റെ 10 കിലോമീറ്ററിനുള്ളിൽ 21 ക്വാറികളുമുണ്ട്. അഭൂതപൂർവമായ മഴയാണ് ഉരുൾപൊട്ടലിനു കാരണമെന്ന് വിലയിരുത്തൽ നടത്തുന്പോഴും പ്രദേശത്തെ അനധികൃതക്വാറികളാണ് ആഘാതം വരുത്തിയതെന്നു വ്യക്തമാക്കി പരിസ്ഥിതി പ്രവർത്തകർ രംഗത്തുണ്ട്. ക്വാറികളുടെ പ്രവർത്തനം പ്രദേശത്തിന്‍റെ ഭൂപ്രകൃതിയെ മാറ്റിമറിച്ചു. ഇത് മുത്തപ്പൻകുന്നിനെ അസ്ഥിരമാക്കി. പോത്തുകൽ പഞ്ചായത്തിൽ പെട്ട മുരുകാഞ്ഞിരം മേഖലയിൽ അനധികൃതമായി പ്രവർത്തിക്കുന്ന വലിയ കരിങ്കൽ ക്വാറികളാണുള്ളത്. ജിയോളജിക്കൽ, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് അനധികൃത പാറ പൊട്ടിക്കലെന്നാണ് ആക്ഷേപം. മുത്തപ്പൻകുന്നിന് എതിർവശത്താണ് മുരുകാഞ്ഞിരം മേഖല. ഏറ്റവും അധികം അനധികൃത ക്വാറികൾ പ്രവർത്തിക്കുന്ന മുരുകാഞ്ഞിരം മേഖലയോടു ചേർന്നാണ് പാതാർ മേഖല. ഏറ്റവും വലിയ നാശനഷ്ടമാണ് പതാറിലുണ്ടായത്.…

Read More

സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ കു​പ്ര​ച​ര​ണം: കോ​ഴി​ക്കോ​ട് സി​റ്റി​യി​ല്‍ ഒ​രു കേ​സ്

കോ​ഴി​ക്കോ​ട്: ദു​രി​താ​ശ്വാ​സ പ്ര​വ​ര്‍​ത്ത​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ കു​പ്ര​ച​ര​ണം ന​ട​ത്തി​യ​തി​ന് കോ​ഴി​ക്കോ​ട് സി​റ്റി​യി​ല്‍ ഒ​രു കേ​സ്. മെ​ഡി​ക്ക​ല്‍​കോ​ള​ജ് പോ​ലീ​സാ​ണ് കേ​സെ​ടു​ത്ത​ത്. ഫേ​സ്ബു​ക്ക്, വാ​ട്‌​സ് ആ​പ്പ് വ​ഴി കു​പ്ര​ച​ര​ണം ന​ട​ത്തി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് പോ​ലീ​സ് സ്വ​മേ​ധ​യാ കേ​സെ​ടു​ത്ത​ത്. ഉ​റ​വി​ടം സം​ബ​ന്ധി​ച്ച് സൈ​ബ​ര്‍ സെ​ല്‍ സ​ഹാ​യ​ത്തോ​ടെ പോ​ലീ​സ് അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചി​ട്ടു​ണ്ട്. അ​തേ​സ​മ​യം സം​സ്ഥാ​ന വ്യാ​പ​ക​മാ​യി വി​വി​ധ ജി​ല്ല​ക​ളി​ല്‍ 22 കേ​സു​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തു. ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സു​ക​ള്‍ സം​ബ​ന്ധി​ച്ച് സൈ​ബ​ര്‍ സെ​ല്‍, സൈ​ബ​ര്‍ ഡോം, ​ഹൈ​ടെ​ക് സെ​ല്‍ എ​ന്നി​വ വി​ശ​ദ​മാ​യി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ദു​രി​താ​ശ്വാ​സ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കു​പ്ര​ച​ര​ണം ന​ട​ത്തു​ന്ന ത​ര​ത്തി​ല്‍ സ​ന്ദേ​ശം പ്ര​ച​രി​പ്പി​ക്കു​ന്ന​വ​രെ അ​റ​സ്റ്റ് ചെ​യ്ത് നി​യ​മ​പ​ര​മാ​യ എ​ല്ലാ ന​ട​പ​ടി​ക​ളും സ്വീ​ക​രി​ക്കാ​നാ​ണ് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​മാ​ര്‍​ക്ക് ഡി​ജി​പി ലോ​ക​നാ​ഥ് ബെ​ഹ്‌​റ നി​ര്‍​ദേ​ശം ന​ല്‍​കി​യ​ത്.

Read More

പാ​താ​ർ ഗ്രാ​മ​ത്തെ ത​ക​ർ​ത്തെ​റി​ഞ്ഞു ഉ​രു​ൾ​പൊ​ട്ട​ൽ ; പ​തി​ന​ഞ്ച് വീ​ടു​ക​ളാ​ണ് പൂ​ർ​ണ​മാ​യും ത​ക​ർ​ന്ന​ത്; നി​ര​വ​ധി ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ളും ഇ​ല്ലാ​താ​യി

എ​ട​ക്ക​ര: പോ​ത്തു​ക​ൽ പ​ഞ്ചാ​യ​ത്തി​ലെ ക​വ​ള​പ്പാ​റ​യി​ലെ ഉ​രു​ൾ​പൊ​ട്ട​ലി​നെ പു​റ​മെ സ​മീ​പ പ്ര​ദേ​ശ​മാ​യ അ​തി​രു​വീ​ട്ടി മ​ല​യി​ലെ ഉ​രു​ൾ​പൊ​ട്ട​ലി​ൽ പാ​താ​ർ ഗ്രാ​മം തു​ട​ച്ചു​നീ​ക്ക​പ്പെ​ട്ടു. പ​തി​ന​ഞ്ച് വീ​ടു​ക​ളാ​ണ് ഇ​വി​ടെ പൂ​ർ​ണ​മാ​യും ത​ക​ർ​ന്ന​ത്. പാ​താ​ർ അ​ങ്ങാ​ടി​യി​ലെ നി​ര​വ​ധി ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ളും ഇ​ല്ലാ​താ​യി. പ്ര​ദേ​ശ​ത്തെ നി​ര​വ​ധി വീ​ടു​ക​ളി​ൽ വെ​ള്ളം​ക​യ​റി നാ​ശം നേ​രി​ട്ടു. പാ​താ​ർ അ​ങ്ങാ​ടി​യും പ​രി​സ​ര​വും കൂ​റ്റ​ൻ പാ​റ​ക​ളാ​ൽ നി​റ​ഞ്ഞി​രി​ക്കു​ക​യാ​ണ്. ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച വൈ​കി​ട്ട് മൂ​ന്നു മ​ണി​യോ​ടെ​യാ​ണ് പാ​താ​റി​നു മു​ക​ളി​ലു​ള്ള തേ​ൻ​പാ​റ മ​ല​യി​ലും സ​മീ​പ​ത്തെ മ​ല​യി​ലും അ​ഞ്ചി​ട​ങ്ങ​ളി​ലാ​യി ഉ​രു​ൾ​പൊ​ട്ട​ലു​ണ്ടാ​യ​ത്. അ​ങ്ങാ​ടി​യി​ലെ ക​ട​ക​ളി​ൽ കു​ടു​ങ്ങി​യ ഇ​രു​പ​തോ​ളം പേ​രെ​യും വീ​ടി​നു​ള്ളി​ൽ വെ​ള്ള​ത്തി​ൽ കു​ടു​ങ്ങി​യ പൈ​നാ​ട​ത്ത് ജോ​ബി​യു​ടെ ഭാ​ര്യ പ്ര​ബി​ത, മ​ക​ൻ ജോ​ഹാ​ൻ എ​ന്നി​വ​രെ​യും നാ​ട്ടു​കാ​ർ ര​ക്ഷ​പ്പെ​ടു​ത്തി. വീ​ടു​ക​ളി​ൽ ഉ​ണ്ടാ​യി​രു​ന്ന​വ​ർ മ​ല​വെ​ള്ള​പ്പാ​ച്ചി​ൽ ക​ണ്ടു ഓ​ടി ര​ക്ഷ​പെ​ടു​ക​യാ​യി​രു​ന്നു. കോ​ട്ടാ​ട​ൻ നാ​സ​ർ, കോ​ലോ​ത്തും​പ​റ​ന്പി​ൽ ബാ​പ്പു എ​ന്നി​വ​ർ തൊ​ട്ട​ടു​ത്തെ തെ​ങ്ങി​ൽ കെ​ട്ടി​പ്പി​ടി​ച്ചു നി​ന്നാ​ണ് മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ൽ നി​ന്നു ര​ക്ഷ​പ്പെ​ട്ട​ത്. മു​ന്പു പാ​താ​റി​നു മു​ക​ളി​ലു​ള്ള വാ​ളം​കൊ​ല്ലി മ​ല​യി​ൽ…

Read More

ക​ട​ന്ത​റ പു​ഴ​യോ​ര​ത്ത് മ​ണ്ണി​ടി​ച്ചി​ൽ ഭീ​ഷ​ണി​യി​ൽ മൂ​ന്നു കു​ടും​ബ​ങ്ങ​ൾ; പു​ഴ​യും വീ​ടും ത​മ്മി​ൽ ഒ​രു മീ​റ്റ​ർ പോ​ലും അ​ക​ല​മി​ല്ലാ​ത്ത അ​വ​സ്ഥ​

പേ​രാ​മ്പ്ര: ക​ട​ന്ത​റ പു​ഴ​യോ​ര​ത്ത് ജീ​വ​ന് ഭീ​ഷ​ണി​യുമായി മൂ​ന്നു കു​ടും​ബ​ങ്ങ​ൾ. ചെ​മ്പ​നോ​ട പൂ​ഴി​ത്തോ​ട് റോ​ഡി​ൽ കു​റ​ത്തി​പ്പാ​റ സി​ക്ക് വ​ള​വി​നു സ​മീ​പം താ​മ​സി​ക്കു​ന്ന കു​ടും​ബ​ങ്ങ​ളാ​ണു അ​പാ​യ ഭീ​ഷ​ണി​യി​ൽ ക​ഴി​യു​ന്ന​ത്. ക​ട​ന്ത​റ പു​ഴ​യോ​രം വ​ൻ​തോ​തി​ൽ ഇ​ടി​ഞ്ഞു വീ​ഴു​ന്ന​താ​ണു പ്ര​ശ്നം. ഇ​തി​ൽ മു​ള​ങ്ങാ​ശേ​രി ഫി​ലോ​മി​ന ആ​ന്‍റ​ണി​യു​ടെ വീ​ടാ​ണു ഏ​റ്റ​വും വ​ലി​യ അ​പ​ക​ടാ​വ​സ്ഥ​യി​ലു​ള്ള​ത്. പു​ഴ​യും വീ​ടും ത​മ്മി​ൽ ഒ​രു മീ​റ്റ​ർ പോ​ലും അ​ക​ല​മി​ല്ലാ​ത്ത അ​വ​സ്ഥ​യി​ലാ​ണ്. വീ​ട്ടി​ൽ നി​ന്നു പു​ഴ​യി​ലേ​ക്കു​ള്ള താ​ഴ്ച 50 മീ​റ്റ​റെ​ങ്കി​ലും വ​രും. ഫി​ലോ​മി​ന​യു​ടെ കു​ടും​ബ​ത്തി​നു വീ​ടി​ന്‍റെ പി​ൻ​ഭാ​ഗ​ത്തേ​ക്കി​റ​ങ്ങാ​ൻ സ്ഥ​ല​മി​ല്ല. വീ​ട്ടി​ൽ ചെ​റി​യ കു​ട്ടി​ക​ളു​ണ്ട്. സ​മീ​പ​വാ​സി​ക​ളാ​യ റോ​യി ക​ട​ക്ക​ൽ, ജോ​മോ​ൻ ക​ട​ക്ക​ൽ എ​ന്നി​വ​ർ സ​മാ​ന ദു​രി​തം പേ​റു​ന്ന​വ​രാ​ണ്. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലെ പേ​മാ​രി​യി​ൽ മ​ണ്ണി​ടി​ച്ചി​ൽ അ​തി​രൂ​ക്ഷ​മാ​യ​പ്പോ​ൾ മൂ​ന്നു കു​ടും​ബ​ങ്ങ​ളെ അ​യ​ൽ​വീ​ടു​ക​ളി​ലേ​ക്കു മാ​റ്റി​പ്പാ​ർ​പ്പി​ക്കു​ക​യാ​യി​രു​ന്നു. മ​ണ്ണി​ടി​ച്ചി​ൽ വ​യ​നാ​ട്‌ ബ​ദ​ൽ പാ​ത​യു​ടെ ഭാ​ഗ​മാ​യ റോ​ഡി​നെ​യും ബാ​ധി​ച്ചി​ട്ടു​ണ്ട്. റോ​ഡും പു​ഴ​യും ത​മ്മി​ലു​ള്ള അ​ക​ലം കേ​വ​ലം അ​ഞ്ച് മീ​റ്റ​റി​ൽ താ​ഴെ​യാ​ണ്. പാ​ത​യോ​ര​ത്ത്…

Read More

മ​ഹാ​പ്ര​ള​യ​ത്തി​ന്‍റെ ഭീ​തി​യി​ൽ നി​ന്ന് കരകയറിയില്ല!! മ​ല​യോ​ര ജ​ന​ത​യെ ഭീ​തി​യി​ലാ​ഴ്ത്തി സോ​യി​ൽ പൈ​പ്പിം​ഗ് പ്ര​തി​ഭാ​സം

മു​ക്കം: മ​ഹാ​പ്ര​ള​യ​ത്തി​ന്‍റെ ഭീ​തി​യി​ൽ നി​ന്ന് ക​ര​ക​യ​റും മു​ൻ​പ് മ​ല​യോ​ര ജ​ന​ത​യെ ഭീ​തി​യി​ലാ​ഴ്ത്തി സോ​യി​ൽ പൈ​പ്പിം​ഗ് പ്ര​തി​ഭാ​സം . കൊ​ടി​യ​ത്തൂ​ർ -കു​മാ​ര​നെ​ല്ലൂ​ർ വി​ല്ലേ​ജുകളുടെ അ​തി​ർ​ത്തി പ്ര​ദേ​ശ​മാ​യ തോ​ട്ട​ക്കാ​ട് പൈ​ക്കാ​ട​ൻ​മ​ല​യി​ലാ​ണ് ഈ ​പ്ര​തി​ഭാ​സം ക​ണ്ടെ​ത്തി​യ​ത്. തോ​ട്ടു​മു​ക്കം സ്വ​ദേ​ശി ബാ​ല​കൃ​ഷ്ണ​ൻ കൊ​ല്ലേ​ല​ത്തി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സ്ഥ​ല​ത്താ​ണ് ഇ​ന്ന​ലെ സം​ഭ​വം. ബാ​ല​കൃ​ഷ്ണ​ൻ ഉ​ട​ൻ ത​ന്നെ ഇ​വി​ടെ നി​ന്ന് ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. വെ​ട്ടു​ക​ല്ലു​ക​ൾ​ക്ക് അ​ടി​ഭാ​ഗ​ത്താ​യി കാ​ണ​പ്പെ​ടു​ന്ന ക​ളി​മ​ണ്ണി​ൽ നി​ന്ന് വെ​ള്ളം താ​ഴോ​ട്ട് ഇ​റ​ക്കു​ന്ന​തി​നു​ള്ള ത​ട​സം മു​ക​ൾ ഭാ​ഗ​ത്തേ​ക്ക് ന​ൽ​കു​ന്ന സ​മ്മ​ർ​ധ​മാ​ണ് സോ​യി​ൽ പൈ​പ്പിം​ഗ് പ്ര​തി​ഭാ​സ​ത്തി​ന് പ്ര​ധാ​ന കാ​ര​ണം. വ​ലി​യ തോ​തി​ൽ മ​ല​യി​ടി​ച്ചി​ലി​ന് സാ​ധ്യ​ത ഉ​ള്ള​താ​ണ് സോ​യി​ൽ പൈ​പ്പിം​ഗ് എ​ന്ന് സോ​യി​ൽ ഫോ​ർ എ​ർ​ത്ത് സ്റ്റ​ഡീ​സി​ലെ മു​ൻ ഉ​ദ്യോ​ഗ​സ്ഥ​ൻ ശ്രീ​കു​മാ​ർ “രാ​ഷ​ട്ര​ദീ​പി​ക’​യോ​ട് പ​റ​ഞ്ഞു. ജ​ന​ങ്ങ​ൾ പ​രി​ഭ്രാ​ന്ത​രാ​വേ​ണ്ട അ​വ​സ്ഥ​യി​ല്ല​ന്നും എ​ന്നാ​ൽ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Read More