അ​മേ​ച്വ​ര്‍ റേ​ഡി​യോ ഓ​പ്പ​റേറ്റർ സ​നി​ല്‍ ദീ​പി​നെ തേ​ടി ഒടുവിൽ ഗോ​ള്‍​ഡ​ന്‍ ബു​ക്ക് ഓ​ഫ് വേ​ള്‍​ഡ് റെ​ക്കോ​ര്‍​ഡും

കോ​ഴി​ക്കോ​ട്: കേ​ര​ള ബാ​ങ്ക് റി​ട്ട.​സീ​നി​യ​ര്‍ മ​നേ​ജ​രും അ​മേ​ച്വ​ര്‍ റേ​ഡി​യോ ഓ​പ്പ​റേ​റ്റ​റു​മാ​യ കോ​ഴി​ക്കോ​ട് ക​ണ്ണ​ഞ്ചേ​രി സ്വ​ദേ​ശി സ​നി​ല്‍ ദീ​പ് ഗോ​ള്‍​ഡ​ന്‍ ബു​ക്ക് ഓ​ഫ് വേ​ള്‍​ഡ് റെ​ക്കോ​ര്‍​ഡി​ലേ​ക്ക്. ഷോ​ട്ട് വേ​വ് റേ​ഡി​യോ കേ​ള്‍​ക്കു​ന്ന​വ​ര്‍​ക്കാ​യി ക​ഴി​ഞ്ഞ മു​പ്പ​ത് വ​ര്‍​ഷ​മാ​യി ത​ന്‍റെ ​ഹാം റേ​ഡി​യോ​യി​ലു​ടെ ന​ട​ത്തു​ന്ന ബി​സി​ഡി​എ​ക്‌​സ് നെ​റ്റ് എ​ന്ന പ്ര​ക്ഷേ​പ​ണ​മാ​ണ് വേ​ള്‍​ഡ് റെ​ക്കോ​ര്‍​ഡി​ലേ​ക്ക് ഇ​ദ്ദേ​ഹ​ത്തി​ന് ഇ​ടം നേ​ടി​കൊ​ടു​ത്ത​ത്.

1988 മു​ത​ല്‍ 2019 വ​രെ​യു​ള്ള വി​ല​മ​തി​ക്കാ​നാ​വാ​ത്ത സേ​വ​നം പ​രി​ഗ​ണി​ച്ചാ​ണി​തെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. ലോ​ക​മെ​മ്പാ​ടും റേ​ഡി​യോ സ്‌​റ്റേ​ഷ​ന്‍റെ ഫ്രീ​ക്വ​ന്‍​സി, സ​മ​യം, ഭാ​ഷ, എ​ന്നി​വ എ​ല്ലാ ഞാ​യ​റാ​ഴ്ച​യും സ്വ​ന്തം ഹോം ​റേ​ഡി​യോ​വി​ലൂ​ടെ ഇ​ദ്ദേ​ഹം പ്ര​ക്ഷേ​പ​ണം ന​ട​ത്തി​വ​രി​ക​യാ​ണ്.

31ാം വ​യ​സ്സി​ല്‍ അ​മേ​ച്വ​ര്‍ റേ​ഡി​യോ ലൈ​സ​ന്‍​സ് ക​ര​സ്ഥ​മാ​ക്കി​യ സ​നി​ല്‍ ദീ​പി​ന് ഇ​ത്ത​രം പ്ര​വ​ര്‍​ത്ത​നം പു​തു​മ​യ​ല്ല. 29 വ​ര്‍​ഷ​ത്തി​നി​ടെ ഇ​രു​ന്നൂ​റോ​ളം രാ​ജ്യ​ങ്ങ​ളു​മാ​യി ഹാം ​റേ​ഡി​യോ വ​ഴി ബ​ന്ധം സ്ഥാ​പി​ക്കു​ക​യും “അ​മേ​രി​ക്ക​ന്‍ റേ​ഡി​യോ റി​ലേ ലീ​ഗ് (എ​ആ​ര്‍​ആ​ര്‍​എ​ല്‍) ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ള്ള അ​വാ​ര്‍​ഡ് മു​ന്നു​ത​വ​ണ ക​ര​സ്ഥ​മാ​ക്കു​ക​യും ചെ​യ്തി​ട്ടു​ള്ള സ​നി​ല്‍ ദീ​പ് ഇ​ന്ത്യ ബു​ക്ക് ഓ​ഫ് റെ​ക്കോ​ര്‍​ഡ്, എ​ഷ്യാ ബു​ക്ക് ഓ​ഫ് റെ​ക്കോ​ര്‍​ഡ്, വേ​ള്‍​ഡ് റി​ക്കോ​ര്‍​ഡ് ഇ​ന്ത്യ എ​ന്നീ റെ​ക്കോ​ര്‍​ഡ് ബു​ക്കു​ക​ളി​ല്‍ ഇ​ടം നേ​ടി​യി​രു​ന്നു.

ക​ഴി​ഞ്ഞ 30 വ​ര്‍​ഷ​മാ​യി സ​ജീ​വ​മാ​യി രം​ഗ​ത്തു​ള്ള അ​മേ​ച്വ​ര്‍ റേ​ഡി​യോ ഓ​പ്പ​റേ​റ്റ​റാ​ണ് സ​നി​ല്‍ ദീ​പ്. ഹാം ​റേ​ഡി​യോ എ​ന്ന പേ​രി​ല്‍ അ​റി​യ​പ്പെ​ടു​ന്ന വ​യ​ര്‍​ലെ​സ്സ് ക​മ്മ്യൂ​ണി​ക്കേ​ഷ​ന്‍ പ്ര​വ​ര്‍​ത്ത​നം വാ​ണി​ജ്യാ​വ​ശ്യ​ത്തി​ന​ല്ലാ​തെ, റേ​ഡി​യോ ടെ​ക്‌​നോ​ള​ജി ഒ​രു ഹോ​ബി​യാ​യി സ്വീ​ക​രി​ച്ചി​ട്ടു​ള്ള രാ​ജ്യ​ത്തെ ചു​രു​ക്കം ചി​ല ആ​ളു​ക​ളി​ല്‍ മു​ന്‍​നി​ര​യി​ലാ​ണ് സ​നി​ല്‍ ദീ​പ്. അ​മേ​ച്വ​ര്‍ റേ​ഡി​യോ ഓ​പ്പ​റേ​റ്റ​ര്‍ എ​ന്നാ​ണ് ഇ​വ​ര്‍ അ​റി​യ​പ്പെ​ടു​ന്ന​ത്.

അ​ന്താ​രാ​ഷ്ട്ര ടെ​ലി​ക​മ്മ്യൂ​ണി​ക്കേ​ഷ​ന്‍ യൂ​ണി​യ​ന്‍ (ഐ​ടി​യു) ആ​ണ് അ​മേ​ച്വ​ര്‍ റേ​ഡി​യോ സ​ര്‍​വീ​സ് ആ​ഗോ​ള​ത​ല​ത്തി​ല്‍ സാ​ധ്യ​മാ​ക്കു​ന്ന​ത്.പ്ര​ത്യേ​ക റേ​ഡി​യോ ഫ്രീ​ക്വ​ന്‍​സി സ്‌​പെ​ക്ട്രം ഉ​പ​യോ​ഗി​ച്ചാ​ണ് ഇ​വ​ര്‍ ആ​ശ​യ​വി​നി​മ​യം ന​ട​ത്തു​ന്ന​ത്.​ഇ​ന്ത്യ​യി​ല്‍ ഗു​ജ​റാ​ത്ത് ഭൂ​ക​മ്പ​വേ​ള​യി​ലും, ഭോ​പ്പാ​ല്‍ ദു​ര​ന്ത​മു​ണ്ടാ​യ​പ്പോ​ഴു​മൊ​ക്കെ വി​ല​മ​തി​ക്കാ​നാ​വാ​ത്ത സേ​വ​നം ന​ല്‍​കി​യ​വ​രാ​ണ് സ​നി​ല്‍ ദീ​പ് ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍ .

Related posts