നി​യ​ന്ത്ര​ണ​മി​ല്ലാ​തെ കോ​ഴി വി​ല ഉ​യ​രു​ന്നു;  കിലോയ്ക്ക് 50 മുതൽ 70 രൂപ വരെ കൂട്ടിയാണ് വിൽപനയെന്ന് വ്യാപക പരാതി

മാ​ന​ന്ത​വാ​ടി: ന​ഗ​ര​ത്തി​ൽ ഉ​പ​ഭോ​ക്താ​ക്ക​ളി​ൽ നി​ന്നും അ​മി​ത​വി​ല ഈ​ടാ​ക്കി കോ​ഴി​യി​റ​ച്ചി വി​ൽ​പ്പ​ന ന​ട​ത്തു​ന്നു. ജി​ല്ല​യി​ൽ ത​ന്നെ ഏ​റ്റ​വും ഉ​യ​ർ​ന്ന​വി​ല​ക്കാ​ണ് ന​ഗ​ര​ത്തി​ൽ കോ​ഴി​വി​ൽ​പ്പ​ന. താ​ലൂ​ക്കി​ലെ മ​റ്റി​ട​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് കി​ലോ​ഗ്രാ​മി​ന് അ​ന്പ​ത് മു​ത​ൽ എ​ഴു​പ​ത് രൂ​പ വ​രെ ഉ​യ​ർ​ന്ന വി​ല​യ്ക്കാ​ണ് ടൗ​ണി​ൽ കോ​ഴി​വി​ൽ​പ്പ​ന ന​ട​ത്തു​ന്ന​ത്. താ​ലൂ​ക്കി​ലെ മു​ഴു​വ​ൻ കോ​ഴി​ക്ക​ട​ക​ളി​ലും ഒ​രേ​വി​ല​ക്കാ​ണ് ക​ർ​ണ്ണാ​ട​ക​യി​ലെ​യും ജി​ല്ല​യി​ലെ​യും കോ​ഴി​ഫാ​മു​ക​ളി​ൽ നി​ന്നും കോ​ഴി​ക​ളെ വി​ത​ര​ണ​ക്കാ​ർ എ​ത്തി​ച്ചു ന​ൽ​കു​ന്ന​ത്. ഇ​ന്ന​ലെ കി​ലോ​ക്ക് എ​ഴു​പ​ത് രൂ​പാ​നി​ര​ക്കി​ലാ​ണ് കോ​ഴി​ക​ളെ ക​ട​ക​ളി​ൽ ന​ൽ​കി​യ​തെ​ന്ന് ത​രു​വ​ണ​യി​ലെ വ്യാ​പാ​രി​ക​ൾ പ​റ​യു​ന്നു. എ​ന്നാ​ൽ ത​രു​വ​ണ​യി​ൽ ഇ​ന്ന​ലെ കോ​ഴി​ഇ​റ​ച്ചി 110 രൂ​പ​ക്ക് വി​ൽ​പ്പ​ന ന​ട​ത്തി​യ​പ്പോ​ൾ മാ​ന​ന്ത​വാ​ടി​യി​ൽ 150മു​ത​ൽ 170 രൂ​പ വ​രെ വി​ല​യ്ക്കാ​ണ് വി​ൽ​പ്പ​ന ന​ട​ത്തി​യ​ത്. തൊ​ട്ട​ടു​ത്ത എ​ട​വ​ക​യി​ലെ ര​ണ്ടെ​നാ​ൽ, തോ​ണി​ച്ചാ​ൽ നാ​ലാം​മൈ​ൽ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽ ഇ​ന്ന​ലെ 120 രൂ​പ​ക്കാ​യി​രു​ന്നു കോ​ഴി​യി​റ​ച്ചി വി​ൽ​പ്പ​ന. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ 100 രൂ​പ​ക്ക് ത​രു​വ​ണ​യി​ൽ കോ​ഴി​യി​റ​ച്ചി വി​ൽ​പ്പ​ന ന​ട​ത്തി​യ​പ്പോ​ൾ മാ​ന​ന്ത​വാ​ടി​യി​ലെ വി​ല 180…

Read More

മാ​വോ​യി​സ്റ്റ് ഡാ​നി​ഷി​നെ ക​ണ്ണൂ​രി​ൽനി​ന്ന് വി​യ്യൂ​ർ സെ​ൻ​ട്ര​ൽ  ജ​യി​ലി​ലേ​ക്കു മാ​റ്റി

മ​ഞ്ചേ​രി: മാ​വോ​യി​സ്റ്റ് നേ​താ​വും ത​മി​ഴ്നാ​ട് കോ​യ​ന്പ​ത്തൂ​ർ രാ​മ​നാ​ഥ​പു​രം പു​ലി​യ​കു​ളം സ​ദ്യ​പ്പ തേ​വ​ർ സ്ട്രീ​റ്റ് ആ​ർ. സെ​ൽ​വ​കു​മാ​റി​ന്‍റെ മ​ക​നു​മാ​യ കൃ​ഷ്ണ എ​ന്ന ഡാ​നി​ഷി​നെ (30) ക​ണ്ണൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ നി​ന്നു വി​യ്യൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ലേ​ക്ക് മാ​റ്റി. ഇ​ന്ന​ലെ മ​ഞ്ചേ​രി യുഎപിഎ സ്പെ​ഷ​ൽ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ഡാ​നി​ഷി​നെ ജ​ഡ്ജി സു​രേ​ഷ്കു​മാ​ർ പോ​ൾ ആ​ഗ​സ്റ്റ് ഒ​ന്പ​തു വ​രെ റി​മാ​ന്‍റ് ചെ​യ്യു​ക​യാ​യി​രു​ന്നു. ക​ന​ത്ത പോ​ലീ​സ് സാ​ന്നി​ധ്യ​ത്തി​ൽ ത​ണ്ട​ർ​ബോ​ൾ​ട്ടി​ന്‍റെ സ​ഹാ​യ​ത്തോ​ടെയാ​യി​രു​ന്നു മാ​വോ​യി​സ്റ്റ് നേ​താ​വി​നെ കോ​ട​തി​യി​ലെ​ത്തി​ച്ച​ത്. എ​ട​ക്ക​ര പോ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ലാ​ണ് ഇ​ന്ന​ലെ ഡാ​നി​ഷി​നെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ​ത്. 2016 സെ​പ്തം​ബ​ർ അ​വ​സാ​ന വാ​ര​ത്തി​ൽ നി​ല​ന്പൂ​ർ മു​ണ്ട​ക്ക​ട​വ് കോ​ള​നി​ക്ക​ടു​ത്ത് വ​ന​ത്തി​ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. നി​രോ​ധി​ത തീ​വ്ര​വാ​ദ സം​ഘ​ട​ന​യാ​യ സി​പി​ഐ മാ​വോ​യി​സ്റ്റി​ന്‍റെ ഫോ​ർ​മേ​ഷ​ൻ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് വ​ന​ത്തി​ൽ ഭ​വാ​നി, ശി​രു​വാ​ണി, നാ​ടു​കാ​ണി ദ​ള​ങ്ങ​ളി​ൽ​പെ​ട്ട പ​തി​നെ​ട്ടു പ്ര​തി​ക​ൾ പ​രി​ശീ​ല​ന ക്യാ​ന്പ് ന​ട​ത്തി​യി​രു​ന്നു. ഇ​തോ​ട​നു​ബ​ന്ധി​ച്ച് ലൈ​സ​ൻ​സി​ല്ലാ​തെ ആ​യു​ധ പ​രി​ശീ​ല​നം, പ​രേ​ഡ്, പ​താ​ക…

Read More

പ്രൈവറ്റ് ബസിലെ ഡ്രൈ​വ​ര്‍​മാ​ര്‍ അ​തി​രാ​വി​ലെ “ഫി​റ്റ്’;  പോ​ലീ​സ് പ​രി​ശോ​ധ​ന​യി​ൽ ഒ​രാ​ൾ കു​ടു​ങ്ങി; പോലീസ് എത്തിയതറിഞ്ഞ് സ്റ്റാന്‍റിൽ കയറാതെ  ബസുകാർ മുങ്ങി

കോ​ഴി​ക്കോ​ട്: സ്വ​കാ​ര്യ ബ​സു​ക​ളി​ലെ ഡ്രൈ​വ​ര്‍​മാ​രി​ല്‍ ചി​ല​ര്‍ രാ​വി​ലെ മു​ത​ല്‍ “ഫി​റ്റ്’. ട്രാ​ഫി​ക് എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ന​ട​ത്തി​യ മി​ന്ന​ല്‍ പ​രി​ശോ​ധ​ന​യി​ല്‍ ഒ​രാ​ള്‍ കു​ടു​ങ്ങി. മ​ദ്യ​പി​ച്ചി​രു​ന്നോ എ​ന്ന് പ​രി​ശോ​ധി​ക്കു​ന്ന​തി​ന് മു​മ്പേ ത​ന്നെ ഡ്രൈ​വ​ര്‍​മാ​രി​ല്‍ പ​ല​രും മു​ങ്ങി. കോ​ഴി​ക്കോ​ട് ന​ഗ​ര​ത്തി​ലെ മൊ​ഫ്യൂ​സി​ല്‍ ബ​സ് സ്റ്റാ​ന്‍​ഡ്, പാ​ള​യം എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ട്രാ​ഫി​ക് എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഇ​ന്ന​ലെ രാ​വി​ലെ എ​ട്ടു മു​ത​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഡ്രൈ​വ​ര്‍ മ​ദ്യ​പി​ച്ചി​രു​ന്ന​താ​യും മ​റ്റു നി​യ​മ​ലം​ഘ​ന​ങ്ങ​ളും ക​ണ്ടെ​ത്തി​യ​ത്. സ്വ​കാ​ര്യ ബ​സു​ക​ളി​ലെ ഡ്രൈ​വ​ര്‍​മാ​രി​ല്‍ ചി​ല​ര്‍ മ​ദ്യ​പി​ച്ച് വാ​ഹ​ന​മോ​ടി​ക്കു​ന്നു​ണ്ടെ​ന്ന് ട്രാ​ഫി​ക് എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്റി​ന് നേ​ര​ത്തെ വി​വ​രം​ല​ഭി​ച്ചി​രു​ന്നു. തു​ട​ര്‍​ന്ന് ഇ​ത്ത​ര​ക്കാ​രെ പി​ടി​കൂ​ടു​ന്ന​തി​നാ​യാ​ണ് ട്രാ​ഫി​ക് സൗ​ത്ത് അ​സി.​ക​മ്മീ​ഷ​ണ​ര്‍ ബി​ജു​രാ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ര​ഹ​സ്യ​മാ​യി സ്പ​ഷ്യ​ല്‍ ഡ്രൈ​വ് ന​ട​ത്തി​യ​ത്. നി​ര​വ​ധി ഡ്രൈ​വ​ര്‍​മാ​ര്‍ യൂ​ണി​ഫോം ധ​രി​ക്കാ​തെ​യും ക​ണ്ട​ക്ട​ര്‍ ലൈ​സെ​ന്‍​സ് ല​ഭി​ക്കാ​ത്ത ആ​ളു​ക​ള്‍ ക​ണ്ടെ​ക്ട​ര്‍​മാ​രാ​യി ജോ​ലി ചെ​യ്യു​ന്ന​താ​യും പോ​ലീ​സ് കെ​ണ്ട​ത്തി. ഇ​ത്ത​രം നി​യ​മ​ലം​ഘ​നം ന​ട​ത്തു​ന്ന​വ​ര്‍​ക്കെ​തി​രേ ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. 25 ഓ​ളം പോ​ലീ​സു​കാ​ര്‍ മി​ന്ന​ല്‍…

Read More

എ​ട​പ്പാ​ളി​ൽ ഫു​ട്പാ​ത്തി​ലൂ​ടെ ബൈ​ക്ക് യാ​ത്ര; കാ​ൽ​ന​ട യാ​ത്രി​ക​ർ​ക്കു അ​പ​ക​ട ഭീ​ഷ​ണി

എ​ട​പ്പാ​ൾ: എ​ട​പ്പാ​ൾ ജം​ഗ്ഷ​നി​ലെ മേ​ൽ​പ്പാ​ല നി​ർ​മാ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കോ​ഴി​ക്കോ​ട് റോ​ഡി​ൽ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം​ഏ​ർ​പ്പെ​ടു​ത്തി​യ​തോ​ടെ ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ കോ​ഴി​ക്കോ​ട് റോ​ഡി​ൽ ഫു​ട്പാ​ത്തി​ലൂ​ടെ സ​ഞ്ച​രി​ക്കു​ന്ന​ത് കാ​ൽ​ന​ട യാ​ത്രി​ക​ർ​ക്കു അ​പ​ക​ട ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്നു.​ റോ​ഡി​ന്‍റെ വ​ല​തു ഭാ​ഗ​ത്തു കൂ​ടി വാ​ഹ​ന ഗ​താ​ഗ​തം പൂ​ർ​ണ​മാ​യും നി​രോ​ധി​ച്ച​തു വ​ക​വ​യ്ക്കാ​തെ​യാ​ണ് ഫു​ട്പാ​ത്തി​ലൂ​ടെ ഇ​രു ച​ക്ര വാ​ഹ​ന​ങ്ങ​ൾ ജം​ഗ്ഷ​നി​ലേ​ക്കു പ്ര​വേ​ശി​ക്കു​ന്ന​ത്. ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ ഫു​ട്പാ​ത്തി​ലൂ​ടെ ക​ട​ന്നു പോ​കു​ന്ന​തു സ്ലാ​ബു​ക​ളു​ടെ ത​ക​ർ​ച്ച​യ്ക്കും കാ​ര​ണ​മാ​കു​ന്നു​ണ്ട്. ഫു​ട്പാ​ത്തി​ലൂ​ടെ​യു​ള്ള ഇ​രു​ച​ക്ര വാ​ഹ​ന യാ​ത്ര വ​ർ​ധി​ച്ച​തോ​ടെ ഇ​ത്ത​രം യാ​ത്രി​ക​ർ​ക്കെ​തി​രെ പോ​ലീ​സ് രം​ഗ​ത്തി​റ​ങ്ങി​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സം ഇ​തു​വ​ഴി യാ​ത്ര ചെ​യ്ത നി​ര​വ​ധി ബൈ​ക്ക് യാ​ത്രി​ക​രെ പോ​ലീ​സ് താ​ക്കീ​ത് ചെ​യ്ത് വി​ട്ട​യ​ച്ചു.

Read More

വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി പ​തി​നേ​ഴു​കാ​രി​യെ പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​; വ​ളാ​ഞ്ചേ​രി ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ല​റെ ഉ​ട​ൻ അ​റ​സ്റ്റ് ചെ​യ്യ​രു​തെ​ന്ന് കോ​ട​തി

മ​ഞ്ചേ​രി: വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി പ​തി​നേ​ഴു​കാ​രി​യെ പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യെ​ന്ന കേ​സി​ൽ ഒ​ളി​വി​ൽ ക​ഴി​യു​ന്ന വ​ളാ​ഞ്ചേ​രി ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ല​റെ ഉ​ട​ൻ അ​റ​സ്റ്റ് ചെ​യ്യ​രു​തെ​ന്ന് മ​ഞ്ചേ​രി പോ​ക്സോ സ്പെ​ഷ​ൽ കോ​ട​തി​യു​ടെ ചാ​ർ​ജു​ള്ള ജി​ല്ലാ സെ​ഷ​ൻ​സ് ജ​ഡ്ജി സു​രേ​ഷ് കു​മാ​ർ പോ​ൾ പോ​ലീ​സി​നു നി​ർ​ദേ​ശം ന​ൽ​കി. കേ​സി​ലെ പ്ര​തി​യും വ​ളാ​ഞ്ചേ​രി ന​ഗ​ര​സ​ഭ​യി​ൽ 32ാം ഡി​വി​ഷ​നി​ൽ നി​ന്നു​ള്ള ഇ​ട​തു കൗ​ണ്‍​സി​ല​റു​മാ​യ തൊ​ഴു​വാ​നൂ​ർ കാ​ളി​യാ​ല ന​ട​ക്കാ​വി​ൽ ഷം​സു​ദീ​ന്‍റെ ഹ​ർ​ജി​യി​ലാ​ണ് ഉ​ത്ത​ര​വ്. ഷം​സു​ദീ​ൻ ജി​ല്ലാ പോ​ക്സോ കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ഇ​ക്ക​ഴി​ഞ്ഞ ജൂ​ണ്‍ ഒ​ന്നി​നു ജ​ഡ്ജി എ.​വി നാ​രാ​യ​ണ​ൻ ത​ള്ളി​യി​രു​ന്നു. ഇ​തി​നെ തു​ട​ർ​ന്നു ഷം​സു​ദീ​ൻ മേ​ൽ​ക്കോ​ട​തി​യെ സ​മീ​പി​ച്ചു​വെ​ങ്കി​ലും കീ​ഴ്ക്കോ​ട​തി​യി​ൽ വീ​ണ്ടും അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാ​നാ​യി​രു​ന്നു ഹൈ​ക്കോ​ട​തി നി​ർ​ദേ​ശം. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ മ​ഞ്ചേ​രി പോ​ക്സോ സ്പെ​ഷ​ൽ കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഹ​ർ​ജി ഫ​യ​ലി​ൽ സ്വീ​ക​രി​ച്ച കോ​ട​തി മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ​യി​ൽ തീ​രു​മാ​ന​മാ​കു​ന്ന​തു വ​രെ അ​റ​സ്റ്റ് വി​ല​ക്കു​ക​യാ​യി​രു​ന്നു. പെ​ണ്‍​കു​ട്ടി​യെ വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി…

Read More

ഇ​ഞ്ചി “കൈ​യ്ക്കു​ന്നു’, വി​ല കി​ലോ​യ്ക്ക് 200 വ​രെ! കാ​ര​റ്റി​നും ബീ​ന്‍​സി​നും മു​രി​ങ്ങ​യ്ക്കും വി​ല മേ​ലോ​ട്ട്; പച്ചക്കറിക്ക് തീ​വി​ല

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് പ​ച്ച​ക്ക​റി​വി​പ​ണി​യി​ല്‍ ബീ​ന്‍​സി​നും കാ​ര​റ്റി​നും ഇ​ഞ്ചി​ക്കും തീ​വി​ല. ഒ​രു​മാ​സം മു​ന്‍​പു​വ​രെ 30 രൂ​പ​യു​ണ്ടാ​യി​രു​ന്ന ബീ​ന്‍​സി​ന് ഇ​പ്പോ​ള്‍ മൊ​ത്ത​വി​പ​ണി​യി​ല്‍ വി​ല 70 രൂ​പ​യാ​ണ്. ഉ​ന്തു​വ​ണ്ടി​ക​ളി​ൽ നാ​ട​ൻ പ​യ​ർ 30 രൂ​പ​യ്ക്ക് ല​ഭി​ക്കു​ന്പോ​ഴാ​ണ് ബീ​ൻ​സി​ന് ചി​ല്ല​റ വി​ൽ​പ​ന​ശാ​ല​ക​ളി​ൽ 90 രൂ​പ വ​രെ വാ​ങ്ങു​ന്ന​ത് . അ​തേ​സ​മ​യം കാ​ര​റ്റ് മൊ​ത്ത​വി​ല 55-ല്‍ ​നി​ന്ന് 65-ല്‍ ​എ​ത്തി. ഇ​ഞ്ചി​യാ​ണി​പ്പോ​ള്‍​പ​ച്ച​ക്ക​റി വി​പ​ണി​യി​ലെ താ​രം . കി​ലോ​യ്ക്ക് ഹോ​ള്‍ സെ​യി​ലി​ല്‍ 145 രൂ​പ​യാ​ണ് വി​ല. ഇ​ത് ചി​ല്ല​റ വി​പ​ണി​യി​ല്‍ എ​ത്തു​മ്പോ​ള്‍ 200 വ​രെ​യാ​കു​മെ​ന്ന് മൊ​ത്ത വി​ല്‍​പ​ന​ക്കാ​ര്‍ ത​ന്നെ പ​റ​യു​ന്നു. മു​രി​ങ്ങാ​കാ​യ​ക്കും വി​ല മേ​ലോ​ട്ടു​ത​ന്നെ. 40-ല്‍ ​നി​ന്ന് 53-ല്‍ ​എ​ത്തി. അ​തേ​സ​മ​യം പ​ച്ച​മു​ള​കി​ന് വി​ല 70-ല്‍ ​നി​ന്ന് 65-ല്‍ ​എ​ത്തി.​വെ​ണ്ട​ക്ക 22, കൊ​ത്ത​വ​ര 24, പ​ച്ച​ക്കാ​യ 30, പ​യ​ര്‍ 32 കാ​ബേ​ജ് 29 , കോ​വ​ക്ക 22 , മ​ത്ത​ന്‍ 13, ക​ക്കി​രി 14 ചേ​ന…

Read More

മരണം ഉൾക്കൊള്ളാനാവാതെ കാട്ടാനക്കൂട്ടം;  വ​യ​നാ​ട്ടി​ൽ ലോ​റി ഇ​ടി​ച്ചു പ​രി​ക്കേ​റ്റ കാ​ട്ടാ​ന ച​രി​ഞ്ഞു; ആരേയും അ​ടു​പ്പി​ക്കാ​തെ കാ​ട്ടാ​ന​ക്കൂ​ട്ടം

മു​ത്ത​ങ്ങ: വ​യ​നാ​ട്ടി​ൽ ച​ര​ക്കു ലോ​റി ഇ​ടി​ച്ചു ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ കാ​ട്ടാ​ന ച​രി​ഞ്ഞു. മു​ത്ത​ങ്ങ​യി​ലെ ഉ​ൾ​വ​ന​ത്തി​ൽ വ്യാ​ഴാ​ഴ്ച വൈ​കി​ട്ടോ​ടെ​യാ​ണ് ആ​ന ച​രി​ഞ്ഞ​ത്. ദേ​ശീ​യ​പാ​ത 766ലെ ​പൊ​ൻ​കു​ഴി​ക്കു സ​മീ​പം ചൊ​വ്വാ​ഴ്ച രാ​ത്രി എ​ട്ടോ​ടെ ച​ര​ക്കു ലോ​റി​യി​ടി​ച്ചാ​ണു കാ​ട്ടാ​ന​യ്ക്കു പ​രി​ക്കേ​ത്. 25 വ​യ​സ് തോ​ന്നി​ക്കു​ന്ന പി​ടി​യാ​ന​യു​ടെ വ​ല​തു​മു​ൻ​കാ​ലി​നാ​ണു പ​രി​ക്കേ​റ്റ​ത്. ആ​ന​യു​ടെ വ​ല​തു തോ​ളെ​ല്ലി​നും വാ​രി​യെ​ല്ലി​നും പൊ​ട്ട​ലു​ണ്ടാ​യി​രു​ന്നു. ഇ​തേ​തു​ട​ർ​ന്ന് ബു​ധ​നാ​ഴ്ച രാ​വി​ലെ ആ​ന​യെ ഫോ​റ​സ്റ്റ് വെ​റ്റ​റി​ന​റി ഓ​ഫീ​സ​ർ ഡോ.​അ​രു​ണ്‍ സ​ക്ക​റി​യ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​യ​ക്കു​വെ​ടി​വ​ച്ച ശേ​ഷം വ​നം-​വ​ന്യ​ജീ​വി വ​കു​പ്പ് ചി​കി​ത്സ ന​ൽ​കി​യി​രു​ന്നു. ഉ​ച്ച​യോ​ടെ മ​യ​ക്കം​വി​ട്ട ആ​ന വ​ന​ത്തി​ലേ​ക്കു നീ​ങ്ങി തീ​റ്റ​യെ​ടു​ത്തെ​ങ്കി​ലും വ്യാ​ഴാ​ഴ്ച വൈ​കി​ട്ടോ​ടെ ച​രി​യു​ക​യാ​യി​രു​ന്നു. കാ​ട്ടാ​ന​ക്കൂ​ട്ടം ചു​റ്റു​മു​ള്ള​തി​നാ​ൽ ആ​ന​യു​ടെ ജ​ഡ​ത്തി​ന​ടു​ത്തേ​ക്കു പോ​കാ​ൻ വ​ന​പാ​ല​ക​ർ​ക്ക് ക​ഴി​ഞ്ഞി​ട്ടി​ല്ല. മൈ​സൂ​രു ഭാ​ഗ​ത്തു​നി​ന്നു വ​രി​ക​യാ​യി​രു​ന്ന ലോ​റി​യാ​ണ് ആ​ന​യെ ഇ​ടി​ച്ച​ത്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ ഡ്രൈ​വ​ർ ബാ​ലു​ശേ​രി ഏ​ക​രൂ​ർ ഷ​മീ​ജി​നെ ചൊ​വ്വാ​ഴ്ച രാ​ത്രി ത​ന്നെ അ​റ​സ്റ്റു ചെ​യ്തി​രു​ന്നു.

Read More

വൈക്കത്തൂരിലെ ഹോം നഴ്സിന്‍റെ മരണം;   ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാകാം; പോലീസ് പറയുന്ന കാരണങ്ങൾ ഇങ്ങനെ…

വ​ളാ​ഞ്ചേ​രി: വൈ​ക്ക​ത്തൂ​രി​ലെ വാ​ട​ക ക്വാ​ട്ടേ​ഴ്സിൽ​ൽ താ​മ​സി​ച്ചി​രു​ന്ന ഹോം​ന​ഴ്സി​ന്‍റ മ​ര​ണം കൊ​ല​പാ​ത​മാ​ണെ​ന്ന് പോ​ലീ​സ് നി​ഗ​മ​നം. തി​രു​വ​ന​ന്ത​പു​രം പൂ​ന്തു​റ സ്വ​ദേ​ശി​നി​യാ​യ സൂ​ഫി​യ മ​ൻ​സി​ലി​ൽ റ​ഫീ​ഖി​ന്‍റെ ഭാ​ര്യ ന​ഫീ​സ​ത്തി (52)നെ ​ചൊ​വ്വാ​ഴ്ച​യാ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. നാ​ലു ദി​വ​സ​ത്തോ​ളം പ​ഴ​ക്ക​മു​ള്ള മൃ​ത​ദേ​ഹം വ​ളാ​ഞ്ചേ​രി വൈ​ക്ക​ത്തൂ​രി​ലെ വാ​ട​ക ക്വാ​ർ​ട്ടേ​ഴ്സി​ലാ​ണ് ക​ണ്ട​ത്. പോ​ലീ​സ് ന​ട​ത്തി​യ അ​ന്വ​ഷ​ണ​ത്തി​ൽ ന​ഫീ​സ​ത്തി​നെ ക​ഴു​ത്തി​ൽ ഷാ​ൾ കു​രു​ക്കി കൊ​ല​പ്പ​ടു​ത്തി​യ​താ​ണെ​ന്ന സം​ശ​യ​മാ​ണ് ഉ​യ​ർ​ന്നി​രി​ക്കു​ന്ന​ത്. വീ​ട്ടി​ലെ മു​റി​ക്കു​ള്ളി​ൽ ക​ട്ടി​ലി​ൽ കി​ട​ക്കു​ന്ന നി​ല​യി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹം കാ​ണ​പ്പെ​ട്ട​ത്. ഇ​വ​രെ​ക്കു​റി​ച്ചു ഫോ​ണി​ൽ വി​വ​ര​ങ്ങ​ൾ ല​ഭ്യ​മാ​കാ​തി​രു​ന്ന​തോ​ടെ പൊ​ന്നാ​നി​യി​ലു​ള്ള ന​ഫീ​സ​ത്തി​ന്‍റെ മ​ക​ൻ ഷ​ഫീ​ഖ് ചൊ​വ്വാ​ഴ്ച ഉ​ച്ച​യോ​ടെ താ​മ​സ​സ്ഥ​ല​ത്ത് എ​ത്തി​യ​പ്പോ​ഴാ​ണ് മൃ​ത​ദേ​ഹം ക​ണ്ട​ത്. വാ​തി​ലു​ക​ൾ തു​റ​ന്നി​ട്ട നി​ല​യി​ലാ​യി​രു​ന്നു. ടി.​വി​യും ലൈ​റ്റു​ക​ളും പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു. തി​രൂ​ർ ഡി​വൈ​എ​സ്പി ജ​ലീ​ൽ തോ​ട്ട​ത്തി​ൽ, വ​ളാ​ഞ്ചേ​രി എ​സ്.​എ​ച്ച്.​ഒ എം.​മ​നോ​ഹ​ര​ൻ, ഫോ​റ​ൻ​സി​ക് വി​ദ​ഗ്ധ​ർ തു​ട​ങ്ങി​യ​വ​ർ പ​രി​ശോ​ധ​ന ന​ട​ത്തി. വ​ളാ​ഞ്ചേ​രി​യി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലു​മാ​യി താ​മ​സി​ച്ച് ഹോം ​ന​ഴ്സാ​യി ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്നു ന​ഫീ​സ​ത്ത്.…

Read More

വാ​യ്പ തി​രി​ച്ച​ട​വ് ;  സാ​മ്പ​ത്തി​ക ശേ​ഷി​യു​ള്ള​വ​രു​ടെ കു​ടി​ശി​ക ത​ള്ളി​ക്ക​ളയി​ല്ലെന്ന് മ​ന്ത്രി ഇ.​ച​ന്ദ്ര​ശേ​ഖ​ര​ന്‍

കോ​ഴി​ക്കോ​ട്: ഭ​വ​ന നി​ര്‍​മാ​ണ ബോ​ര്‍​ഡി​ല്‍ നി​ന്നെ​ടു​ത്ത വാ​യ്പ തി​രി​ച്ച​ട​യ്ക്കാ​ന്‍ ക​ഴി​വു​ള്ള സാ​മ്പ​ത്തി​ക ശേ​ഷി​യു​ള്ള​വ​രു​ടെ കു​ടി​ശി​ക ത​ള്ളി​ക്ക​ള​യാ​നാ​വി​ല്ലെ​ന്ന് മ​ന്ത്രി ഇ.​ച​ന്ദ്ര​ശേ​ഖ​ര​ന്‍. സാ​മ്പ​ത്തി​ക ശേ​ഷി​യു​ള്ള​വ​ര്‍ സൗ​ജ​ന്യം പ്ര​തീ​ക്ഷി​ക്ക​രു​ത്. കു​ടി​ശി​ക തി​രി​ച്ച​ട​യ്ക്കാ​ന്‍ ക​ഴി​വു​ള്ള​വ​ര്‍​ക്ക് മൂ​ന്നു മാ​സ​ത്തെ കാ​ലാ​വ​ധി ന​ല്‍​കു​മെ​ന്നും പ​റ​ഞ്ഞു. ഭ​വ​ന​വാ​യ്പാ കു​ടി​ശി​ക വ​രു​ത്തി​യ​വ​ര്‍​ക്കാ​യു​ള്ള കു​ടി​ശി​ക നി​വാ​ര​ണ അ​ദാ​ല​ത്ത് സി​വി​ല്‍ സ്റ്റേ​ഷ​നി​ലെ പ്ലാ​നി​ംഗ് ഹാ​ളി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു മ​ന്ത്രി. വാ​യ്പ എ​ടു​ത്ത​വ​രു​ടെ സാ​മ്പ​ത്തി​ക ശേ​ഷി​യെ കു​റി​ച്ച് അ​ന്വേ​ഷി​ക്കാ​ന്‍ ഭ​വ​ന നി​ര്‍​മാ​ണ ബോ​ര്‍​ഡ് ഉ​ദ്യോ​ഗ​സ്ഥ​രും റ​വ​ന്യൂ ഉ​ദ്യോ​ഗ​സ്ഥ​രും സം​യു​ക്ത പ​രി​ശോ​ധ​ന ന​ട​ത്തി​യി​ട്ടു​ണ്ട്. ഇ​ത് പ​ത്താ​മ​ത്തെ ജി​ല്ല​യി​ലാ​ണ് കു​ടി​ശി​ക നി​വാ​ര​ണ അ​ദാ​ല​ത്ത് ന​ട​ത്തു​ന്ന​ത്. 2018 ഡി​സം​ബ​റി​ല്‍ ആ​ദ്യം ന​ട​ത്തി​യ അ​ദാ​ല​ത്തി​ല്‍ , തി​രി​ച്ച​ട​യ്ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ട കു​ടിശി​ക​ക്കാ​രെ​ല്ലാം പ​ണം അ​ട​ച്ചു ക​ഴി​ഞ്ഞു. മൂ​ന്ന് ഗ​ഡു​ക്ക​ളാ​യോ ഒ​ന്നി​ച്ചോ മൂ​ന്നു​മാ​സ​ത്തി​നു​ള്ളി​ല്‍ പ​ണം തി​രി​ച്ച​ട​യ്ക്കാം. ഒ​രാ​ളെ പോ​ലും സ്വ​ന്തം വീ​ട്ടി​ല്‍​നി​ന്ന് പു​റ​ന്ത​ള്ളാ​ന്‍ സ​ര്‍​ക്കാ​രി​ന് ഉ​ദ്ദേ​ശ​മി​ല്ല, എ​ന്നാ​ല്‍ സാ​മ്പ​ത്തി​ക ശേ​ഷി​യു​ള്ള​വ​രി​ല്‍ നി​ന്ന്…

Read More

വാ​ഹ​ന​ത്തി​നു​ള്ളി​ല്‍ കു​ട്ടി​ക​ളെ ത​നി​ച്ചാ​ക്കി​യാ​ല്‍ രക്ഷിതാക്കൾക്ക് ശി​ക്ഷ..!  ​പോ​ലീ​സും മോ​ട്ടോ​ര്‍​വാ​ഹ​ന​ വ​കു​പ്പും ന​ട​പ​ടി സ്വീ​ക​രി​ക്കും

കോ​ഴി​ക്കോ​ട്: പൊ​തു​സ്ഥ​ല​ത്ത് നി​ര്‍​ത്തി​യി​ടു​ന്ന വാ​ഹ​ന​ത്തി​നു​ള്ളി​ല്‍ കു​ഞ്ഞു​ങ്ങ​ളെ ത​നി​ച്ചാ​ക്കി​യാ​ല്‍ ഇ​നി ശി​ക്ഷ. കേ​ന്ദ്ര​മോ​ട്ടോ​ര്‍​വാ​ഹ​ന നി​യ​മ​പ്ര​കാ​രം ര​ക്ഷി​താ​ക്ക​ള്‍​ക്കെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ക്കാ​നാ​ണ് പോ​ലീ​സും മോ​ട്ടോ​ര്‍​വാ​ഹ​ന​വ​കു​പ്പും തീ​രു​മാ​നി​ച്ച​ത്. ഇ​ത്ത​ര​ത്തി​ലു​ള്ള അ​ശ്ര​ദ്ധ​ക​ള്‍ അ​പ​ക​ട​ക​ര​മാ​യ വാ​ഹ​ന ഉ​പ​യോ​ഗ​മാ​യി ക​ണ​ക്കി​ലെ​ടു​ത്താ​ണ് ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​ത്. കാ​റി​നു​ള്ളി​ല്‍ കു​ട്ടി​ക​ളെ ത​നി​ച്ചാ​ക്കി പോ​യ​തി​നെ തു​ട​ര്‍​ന്ന് നി​ര​വ​ധി അ​പ​ക​ട​ങ്ങ​ളാ​ണു​ണ്ടാ​യി​ട്ടു​ള്ള​ത്. ഷാ​ര്‍​ജ​യി​ലും പ​ഞ്ചാ​ബി​ലും ന​ട​ന്ന സം​ഭ​വ​ങ്ങ​ള്‍ സോ​ഷ്യ​ല്‍​മീ​ഡി​യ​യി​ലൂ​ടെ നാ​ടൊ​ട്ടു​ക്കും അ​റി​ഞ്ഞി​ട്ടും ഇ​പ്പോ​ഴും കു​ട്ടി​ക​ളെ ത​നി​ച്ചാ​ക്കി പോ​വു​ന്നു​ണ്ടെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. പൊ​തു​സ്ഥ​ല​ത്ത് വാ​ഹ​നം പാ​ര്‍​ക്ക് ചെ​യ്ത് പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത കു​ഞ്ഞു​ങ്ങ​ളെ വാ​ഹ​ന​ത്തി​നു​ള്ളി​ല്‍ ത​നി​ച്ചി​രു​ത്തി​യ ശേ​ഷം മു​തി​ര്‍​ന്ന​വ​ര്‍ വാ​ഹ​നം ലോ​ക്ക് ചെ​യ്തു പോ​വു​ന്ന​താ​ണ് പ​ല​പ്പോ​ഴും അ​പ​ക​ട​ങ്ങ​ള്‍​ക്ക് കാ​ര​ണ​മാ​വു​ന്ന​ത്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ന​ട​പ​ടി സ്വീ​ക​രി​ക്കാ​ന്‍ പോ​ലീ​സും മോ​ട്ടോ​ര്‍​വാ​ഹ​ന​വ​കു​പ്പും ത​യാ​റാ​വു​ന്ന​ത്. വാ​ഹ​ന​ത്തി​നു​ള്ളി​ലു​ള്ള കു​ട്ടി​ക​ള്‍​ക്ക് ശ്വാ​സ​ത​ട​സം ഉ​ണ്ടാ​വാ​നു​ള​ള സാ​ധ്യ​ത​യേ​റെ​യാ​ണെ​ന്നും മ​ര​ണം വ​രെ സം​ഭ​വി​ക്കാ​മെ​ന്നു​മാ​ണ് പോ​ലീ​സ് ന​ല്‍​കു​ന്ന മു​ന്ന​റി​യി​പ്പ്. കൂ​ടാ​തെ ഗി​യ​ര്‍, ഹാ​ന്‍​ഡ് ബ്രേ​ക്ക് എ​ന്നി​വ പ്ര​വ​ര്‍​ത്തി​ച്ചാ​ലും അ​പ​ക​ട​ത്തി​നു​ള്ള സാ​ധ്യ​ത​യു​ണ്ട്. എ​സി കൂ​ളിം​ഗ് കോ​യ​ലി​ലെ…

Read More