പാ​സ്‌​പോ​ര്‍​ട്ട് അ​പേ​ക്ഷ​ക​രെ ല​ക്ഷ്യ​മി​ട്ട് ഓ​ണ്‍​ലൈ​ന്‍ വ്യാ​ജ​ന്‍​മാ​ര്‍; കേ​ന്ദ്രസർക്കാറിന്‍റെ മു​ന്ന​റി​യി​പ്പു​മാ​യി പോ​ലീ​സ്

കോ​ഴി​ക്കോ​ട്: രാ​ജ്യ​ത്ത് ഏ​റ്റ​വും കൂ​ടു​ത​ല്‍ പാ​സ്‌​പോ​ര്‍​ട്ട് അ​പേ​ക്ഷ​ക​രു​ള്ള കേ​ര​ള​മു​ള്‍​പ്പെ​ടെ​യു​ള്ള സം​സ്ഥാ​ന​ങ്ങ​ള്‍​ക്ക് മു​ന്ന​റി​യി​പ്പു​മാ​യി കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍. പാ​സ്‌​പോ​ര്‍​ട്ട് അ​പേ​ക്ഷ​ക​രെ ല​ക്ഷ്യ​മി​ട്ട് വ്യാ​ജ വെ​ബ്‌​സൈ​റ്റു​ക​ളും മൊ​ബൈ​ല്‍ ആ​പ്ലി​ക്കേ​ഷ​നു​ക​ളും നി​ര​വ​ധി​യു​ണ്ടെ​ന്നും ഇ​വ​രു​ടെ ച​തി​യി​ല്‍​പ്പെ​ട​രു​തെ​ന്നു​മു​ള്ള മു​ന്ന​റി​യി​പ്പാ​ണ് കേ​ന്ദ്ര​മ​ന്ത്രാ​ല​യം പു​റ​പ്പെ​ടു​വി​ച്ച​ത്. ഇ​തേ​തു​ട​ര്‍​ന്ന് സം​സ്ഥാ​ന പോ​ലീ​സും പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് മു​ന്ന​റി​യി​പ്പു​മാ​യി രം​ഗ​ത്തെ​ത്തി. വ്യ​ക്തി​ഗ​ത വി​വ​ര​ങ്ങ​ള്‍ സ്വ​ന്ത​മാ​ക്കാ​നും അ​മി​ത​ചാ​ര്‍​ജ്ജ് ഈ​ടാ​ക്കാ​നു​മാ​യാ​ണ് ഇ​ത്ത​ര​ത്തി​ലു​ള്ള വെ​ബ്‌​സൈ​റ്റു​ക​ളും മൊ​ബൈ​ല്‍ ആ​പ്ലി​ക്കേ​ഷ​നും പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. ഔ​ദ്യോ​ഗി​ക പാ​സ്‌​പോ​ര്‍​ട്ട് വെ​ബ് പോ​ര്‍​ട്ട​ല്‍ പോ​ലെ തോ​ന്നി​ക്കു​ന്ന *.org, *.in, *.com എ​ന്നീ ഡൊ​മൈ​നു​ക​ളി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത നി​ര​വ​ധി വെ​ബ്‌​സൈ​റ്റു​ക​ള്‍ ഇ​പ്ര​കാ​രം പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ട്. www.indiapassport.org,www.onlinepassportindia.com,www.passportindia portal.in,www.passport-india.in, www.passport-seva.in, www.apply passport.org എ​ന്നി​ങ്ങ​നെ​യാ​ണ് വെ​ബ്‌​സൈ​റ്റു​ക​ള്‍. ഇ​ന്ത്യ​ൻ പാ​സ്പോ​ർ​ട്ടി​ന് അ​പേ​ക്ഷി​ക്കു​ന്ന പൗ​ര​ന്മാ​ർ വ​ള​രെ​യ​ധി​കം ജാ​ഗ​രൂ​ക​ര​മാ​ണെ​ന്നും പാ​സ്സ്‌​പോ​ർ​ട്ട് സം​ബ​ന്ധ​മാ​യ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യു​ള്ള ഒ​ഫീ​ഷ്യ​ൽ വെ​ബ്‌​സൈ​റ്റ് www.passport india.gov.in എ​ന്ന​താ​ണെ​ന്നും പാ​സ്‌​പോ​ര്‍​ട്ട് സേ​വാ, കൗ​ണ്‍​സു​ല​ര്‍ , പാ​സ്‌​പോ​ര്‍​ട്ട് ആ​ൻഡ് വി​സ ഡി​വി​ഷ​ന്‍ , വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം അ​യി​ച്ചി​ട്ടു​ണ്ട്. mPassport…

Read More

വി​ല്ലേ​ജ് ഓ​ഫീ​സു​ക​ളി​ൽ ജീ​വ​ന​ക്കാ​രി​ല്ല: സർട്ടിഫിക്കറ്റുകൾക്കായി കാത്തിരിക്കേണ്ടി വരുന്നത് ദിവസങ്ങളോളം;അ​പേ​ക്ഷ​ക​രും ജീ​വ​ന​ക്കാ​രും ത​മ്മി​ൽ വാ​ക്കേ​റ്റം പതിവാകുന്നു

മു​ക്കം: മ​ല​യോ​ര മേ​ഖ​ല​യി​ലെ വി​ല്ലേ​ജ് ഓ​ഫീ​സു​ക​ളി​ൾ ആ​വ​ശ്യ​ത്തി​ന് ജീ​വ​ന​ക്കാ​രി​ല്ലാ​ത്ത​ത് ദു​രി​ത​മാ​വു​ന്നു . അ​ഞ്ച് ജീ​വ​ന​ക്കാ​രു​ടെ ത​സ്തി​ക​യു​ള്ള ഓ​ഫീ​സു​ക​ളി​ൽ ര​ണ്ടും മൂ​ന്നും പേ​രാ​ണു​ള്ള​ത്. ഇ​തു മൂ​ലം വി​വി​ധ ആ​വ​ശ്യ​ങ്ങ​ളു​മാ​യെ​ത്തു​ന്ന​വ​ർ ദി​വ​സ​ങ്ങ​ളോ​ളം കാ​ത്തി​രി​ക്കേ​ണ്ട അ​വ​സ്ഥ​യാ​ണ്. ജീ​വ​ന​ക്കാ​രും അ​പേ​ക്ഷ​ക​രും ത​മ്മി​ൽ വാ​ക്കേ​റ്റ​ത്തി​നും കാ​ര​ണ​മാ​കു​ന്നു. ക​ക്കാ​ട് വി​ല്ലേ​ജ് ഓ​ഫീ​സി​ൽ വി​ല്ലേ​ജ് ഓ​ഫീ​സ​റ​ട​ക്കം ര​ണ്ടു പേ​രാ​ണു​ള്ള​ത്. സ്ഥ​ലം മാ​റി​പ്പോ​യ​തി​നും സ​ർ​വ്വീ​സി​ൽ നി​ന്നു വി​ര​മി​ച്ച​തി​നും പ​ക​ര​ക്കാ​രെ​ത്തി​യി​ട്ടി​ല്ല. കു​മാ​ര​നെ​ല്ലൂ​ർ വി​ല്ലേ​ജ്, കൊ​ടി​യ​ത്തൂ​ർ വി​ല്ലേ​ജ് എ​ന്നി​വി​ട​ങ്ങ​ളി​ലെ​ല്ലാം ത​സ്തി​ക​ക​ൾ പ​ല​തും ഒ​ഴി​ഞ്ഞു​കി​ട​ക്കു​ക​യാ​ണ്. ഒ​ന്നും ര​ണ്ടും ജീ​വ​ന​ക്കാ​രു​ള്ള ഓ​ഫീ​സു​ക​ളി​ൽ ഇ​വ​രു​ടെ ബു​ദ്ധി​മു​ട്ടും ചി​ല്ല​റ​യ​ല്ല. അ​ത്യാ​വ​ശ്യ​ത്തി​നു പോ​ലും അ​വ​ധി​യെ​ടു​ക്കാ​ൻ പ​റ്റാ​ത്ത അ​വ​സ്ഥ​യാ​ണ്. രാ​പ്പ​ക​ൽ ഇ​രു​ന്നെ​ങ്കി​ലേ പ​ണി പൂ​ർ​ത്തി​യാ​കൂ. ഫീ​ൽ​ഡി​ൽ ര​ണ്ടു പേ​ർ പോ​കേ​ണ്ടി​ട​ത്ത് ഒ​രാ​ൾ പോ​കേ​ണ്ടി​വ​രു​ന്നു. അ​ല്ലെ​ങ്കി​ൽ ഓ​ഫീ​സ് അ​ട​ച്ചി​ടേ​ണ്ടി വ​രും. 1972 ലെ ​ക​ണ​ക്ക​നു​സ​രി​ച്ചു​ള്ള ജീ​വ​ന​ക്കാ​രാ​ണ് ഇ​ന്നും തു​ട​രു​ന്ന​ത്. ഇ​ത​നു​സ​രി​ച്ച് വി​ല്ലേ​ജ് ഓ​ഫീ​സ​ർ ഉ​ൾ​പ്പെ​ടെ അ​ഞ്ചു​പേ​രാ​ണു​ണ്ടാ​വു​ക. അ​ര നൂ​റ്റാ​ണ്ടി​നി​ടെ ജ​ന​സം​ഖ്യ​യി​ൽ വ​ലി​യ…

Read More

ആ​ന്‍റി​ബ​യോ​ട്ടി​ക്കു​ക​ളു​ടെ ദു​രു​പ​യോ​ഗം ; ​പ്ര​തി​രോ​ധ​ശേ​ഷി​യാ​ര്‍​ജി​ച്ച രോ​ഗാ​ണു​ക്ക​ള്‍ ഉ​യ​ര്‍​ത്തു​ന്ന​ത് വ​ന്‍​ഭീ​ഷ​ണി; ബോ​ധ​വ​ത്ക​ര​ണ​വു​മാ​യി  ആ​രോ​ഗ്യ​വ​കു​പ്പ്

കോ​ഴി​ക്കോ​ട്: ആ​ന്‍റി​ബ​യോ​ട്ടി​ക്കു​ക​ളു​ടെ ക​രു​ത​ലോ​ടെ​യു​ള്ള ഉ​പ​യോ​ഗ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബോ​ധ​വ​ത്ക​ര​ണ​ത്തി​നൊ​രു​ങ്ങി ആ​രോ​ഗ്യ​വ​കു​പ്പ്. ആ​ന്‍റിബ​യോ​ട്ടി​ക്കു​ക​ള്‍​ക്കെ​തി​രെ പ്ര​തി​രോ​ധ​ശേ​ഷി​യാ​ര്‍​ജി​ച്ച രോ​ഗാ​ണു​ക്ക​ള്‍ ഭീ​ഷ​ണി സൃ​ഷ്ടി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് അ​മി​ത​മാ​യ ആ​ന്‍റി​ബ​യോ​ട്ടി​ക്കു​ക​ളു​ടെ ഉ​പ​യോ​ഗ​ത്തെ കു​റി​ച്ച് പൊ​തു​ജ​ന​ങ്ങ​ള്‍​ക്കു അ​റി​വ് പ​ക​രു​ന്ന​തി​നാ​യി ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍ രം​ഗ​ത്തി​റ​ങ്ങാ​ന്‍ തീ​രു​മാ​നി​ച്ച​ത്. പ്ര​തി​രോ​ധ​ശേ​ഷി​യാ​ര്‍​ജി​ച്ച രോ​ഗാ​ണു​ക്ക​ള്‍ ചി​കി​ത്സാ​രം​ഗ​ത്ത് വ​ന്‍ വെ​ല്ലു​വി​ളി​ക​ളാ​ണ് ഉ​യ​ര്‍​ത്തു​ന്ന​ത്. ഇ​തേ​തു​ട​ര്‍​ന്നാ​ണ് വെ​ല്ലു​വി​ളി​ക​ള്‍ നേ​രി​ടാ​ന്‍ കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്‍റേ​യും ലോ​കാ​രോ​ഗ്യ​സം​ഘ​ട​ന​യു​ടെ​യും സ​ഹാ​യ​ത്തോ​ടെ സം​സ്ഥാ​ന ആ​രോ​ഗ്യ​വ​കു​പ്പും, ഭ​ക്ഷ്യ, കൃ​ഷി, ഫി​ഷ​റീ​സ് വ​കു​പ്പു​ക​ളും ചേ​ര്‍​ന്ന് “വ​ണ്‍ ഹെ​ല്‍​ത്ത്’ എ​ന്ന പേ​രി​ല്‍ പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. പൊ​തു​ജ​ന​ങ്ങ​ളു​ടെ​യും ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​രു​ടെ​യും ഇ​ട​യി​ല്‍ ബോ​ധ​വ​ല്‍​ക​ര​ണം ന​ട​ത്താ​നും, കൃ​ഷി​ഭ​ക്ഷ്യ മേ​ഖ​ല​യി​ല്‍ ആ​ന്‍റി​ബ​യോ​ട്ടി​ക്കു​ക​ളു​ടെ ഉ​പ​യോ​ഗം ത​ട​യാ​നു​മാ​ണ പ​ദ്ധ​തി​യി​ലൂ​ടെ പ്ര​ധാ​ന​മാ​യും ല​ക്ഷ്യ​മി​ടു​ന്ന​ത്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി കേ​ര​ള പ്രൈ​വ​റ്റ് ഫാ​ര്‍​മ​സി​സ്റ്റ് അ​സോ​സി​യേ​ഷ​ന്‍ സം​സ്ഥാ​ന ഫാ​ര്‍​മ​സി കൗ​ണ്‍​സി​ലു​മാ​യി ചേ​ര്‍​ന്ന് കു​ടും​ബ​ശ്രീ, കോ​ള​ജ്, സ്‌​കൂ​ളു​ക​ള്‍, വാ​യ​ന​ശാ​ല​ക​ള്‍ , റ​സി​ഡ​ന്‍​സ് അ​സോ​സി​യേ​ഷ​നു​ക​ള്‍ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ല്‍ ബോ​ധ​വ​ല്‍​ക്ക​ര​ണ ക്ലാ​സു​ക​ള്‍ ന​ട​ത്തും. തെ​രെ​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഫാ​ര്‍​മ​സി​സ്റ്റു​ക​ള്‍​ക്ക് പ​രി​ശീ​ല​നം ന​ല്‍​കി ഒ​ന്ന​ര മ​ണി​ക്കൂ​ര്‍ വീ​ത​മാ​ണ്…

Read More

ജ്യൂവല്ലറി കമ്പിപ്പാരയുപയോഗിച്ച് കുത്തിത്തുറക്കാന്‍ ശ്രമിച്ച മണിപ്പൂര്‍ സ്വദേശി കുടുങ്ങി ! കോഴിക്കോട് നടന്ന സംഭവം ഇങ്ങനെ…

മൂഴിക്കലില്‍ ജ്യുവല്ലറിയുടെ ഷട്ടര്‍ കുത്തിത്തുറക്കാന്‍ ശ്രമിച്ച മണിപ്പൂര്‍ സ്വദേശി പിടിയിലായി. ഇംഫാല്‍ ഹ്വാങ്‌ലേഖ് ഇയാമ്‌നി സ്വദേശി അബ്ദുള്‍ സലാം (31) ആണ് അറസ്റ്റിലായത്. ഞായറാഴ്ച പുലര്‍ച്ചെ മൂന്നു മണിക്കാണ് നൈറ്റ് പട്രോളിങ് നടത്തുകയായിരുന്ന ചേവായൂര്‍ പോലീസ് ഇയാളെ പിടികൂടിയത്. മൂഴിക്കല്‍ സി.വി. കോംപ്ലക്‌സിലെ റോയല്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട് ജ്വല്ലറിയുടെ മുന്‍വശത്തെ ഷട്ടര്‍ അടിയില്‍ പലക വെച്ച് കമ്പിപ്പാര ഉപയോഗിച്ച് കുത്തിപ്പൊളിക്കുന്നതിനിടെയാണ് അബ്ദുള്‍ സലാം പിടിയിലാവുന്നത്. ഷട്ടറിന്റെ പൂട്ട് അടിച്ചു തകര്‍ത്ത നിലയിലായിരുന്നു. ചേവായൂര്‍ അഡീഷണല്‍ എസ്.ഐ. ഷിബു എസ്. പോള്‍, സി.പി.ഒ. അജിത്കുട്ടന്‍, ഹോംഗാര്‍ഡുകളായ ബാബു, കുര്യാക്കോസ് എന്നിവര്‍ ചേര്‍ന്നാണ് പിടികൂടിയത്. ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ (ഒന്ന്) ഹാജരാക്കിയ പ്രതിയെ പിന്നീട് റിമാന്‍ഡ് ചെയ്തു. ജ്യൂവലറി പരിസരത്തെ സി.സി.ടി.വി. ക്യാമറകള്‍ തിരിച്ചുവെച്ചതായി പോലീസ് പരിശോധനയില്‍ വ്യക്തമായി. സംഭവസ്ഥലത്തു നിന്ന് അബ്ദുള്‍ സലാമിനെ മാത്രമാണ്…

Read More

സ്വ​ന്തം പ്രവർത്തകനെ  നേ​താ​ക്ക​ൾ കു​ത്തി വീ​ഴ്ത്തി​യ​ത് ക​ലാ​ല​യ ഫാ​സി​സ​ത്തി​ന്‍റ ഭി​ക​ര മു​ഖ​മെന്ന് എ​ൻ.​വേ​ണു

വ​ട​ക​ര: തി​രു​വ​ന​ന്ത​പു​രം യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജി​ൽ അ​ഖി​ൽ എ​ന്ന എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​നെ സ്വ​ന്തം നേ​താ​ക്ക​ൾ കു​ത്തി വീ​ഴ്ത്തി​യ​ത് ക​ലാ​ല​യ ഫാ​സി​സ​ത്തി​ന്‍റ ഭി​ക​ര മു​ഖ​മാ​ണെ​ന്ന് ആ​ർ​എം​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ​ൻ.​വേ​ണു. സി​പി​എ​മ്മി​ന്‍റെ പൂ​ർ​ണ സം​ര​ക്ഷ​ണ​ത്തി​ലാ​ണ് കാ​ന്പ​സു​ക​ളി​ൽ എ​സ്എ​ഫ്ഐ ക്രി​മി​ന​ലു​ക​ൾ അ​ഴി​ഞ്ഞാ​ടി കൊ​ണ്ടി​രി​ക്കു​ന്ന​ത്. എ​കെ​ജി സെ​ന്‍റ​റി​ന്‍റെ മൂ​ക്കി​നു താ​ഴെ​യു​ള്ള യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജി​ൽ യൂ​ണി​യ​ൻ ഓ​ഫി​സി​ൽ ഇ​ടി​മു​റി​ക​ളും ആ​യു​ധ​ശേ​ഖ​ര​വും ഉ​ണ്ടാ​കു​ന്ന​ത് ത​ല​സ്ഥാ​ന ന​ഗ​ര​ത്തി​ലെ സി​പി​എ​മ്മി​ന്‍റെ രാ​ഷ്ടീ​യ തീ​രു​മാ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ്. ന​ഗ​ര​ത്തി​ലെ രാ​ഷ്ട്രീ​യ അ​ക്ര​മ​ങ്ങ​ൾ​ക്ക് കാ​ല​ങ്ങ​ളാ​യി പാ​ർ​ട്ടി ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന​ത് ഇ​വ​രെ​യാ​ണ്. ക്രി​മി​ന​ലു​ക​ൾ​ക്ക് എ​ല്ലാ ഒ​ത്താ​ശ​യും ന​ൽ​കു​ന്ന​ത് പാ​ർ​ട്ടി അ​നു​ഭാ​വി​ക​ളാ​യ അ​ധ്യാ​പ​ക​രാ​ണ്. അ​ത്ത​ര​ക്കാ​രാ​ണ് ഭൂ​രി​പ​ക്ഷ​വും ഇ​വി​ടെ നി​യ​മി​ക്ക​പ്പെ​ടു​ന്ന​ത്. മ​ണി​ക്കൂ​റു​ക​ൾ നീ​ണ്ട സം​ഘ​ർ​ഷം ന​ട​ന്നി​ട്ടും പ്രി​ൻ​സി​പ്പ​ൽ അ​റി​ഞ്ഞി​ല്ല എ​ന്ന​ത് യാ​ദൃ​ശ്ചി​ക​മ​ല്ല. സം​ഘ​ർ​ഷ​മു​ണ്ടാ​യാ​ൽ കോ​ള​ജ് ക്യാ​ന്പ​സി​നു​ള്ളി​ൽ ക​ട​ക്കാ​ൻ പോ​ലി​സി​ന് ആ​രു​ടെ​യും അ​നു​വാ​ദം വേ​ണ്ട​ന്ന ഹൈ​ക്കോ​ട​തി വി​ധി നി​ല​നി​ൽ​ക്കെ പോ​ലി​സ് കാ​ഴ്ച​ക്കാ​രാ​യി മാ​റി​യ​ത് ആ​ഭ്യ​ന്ത​ര വ​കു​പ്പി​ന്‍റെ ഇ​ട​പെ​ട​ൽ കൊ​ണ്ടാ​ണ്. കേ​ര​ള​ത്തി​ൽ…

Read More

 പത്രപ്രവർത്തകയോ, അതോ പിആർഡിയിൽ നിന്നോ;  മ​ന്ത്രി​യെ ഞെ​ട്ടി​ച്ച് ‘ വ​നി​ത ഫോ​ട്ടോ​ഗ്രാ​ഫ​റുടെ മറുപടിയിങ്ങനെ..

മു​ക്കം: ക്ഷീ​ര ന​ഗ​രം പ്ര​ഖ്യാ​പ​ന ച​ട​ങ്ങി​ൽ താ​ര​മാ​യ​ത് വ​നി​ത “ഫോ​ട്ടോ​ഗ്രാ​ഫ​ർ ‘. സൗ​ത്ത് കൊ​ടി​യ​ത്തൂ​ർ സ്വ​ദേ​ശി​യും ഭോ​പ്പാ​ലി​ൽ ഡി​സൈ​നി​ങ് വി​ദ്യാ​ർ​ഥി​നി​യു​മാ​യ പി.​സി. സു​മി​നാ​ണ് മു​ക്കം മാ​മ്പ​റ്റ​യി​ൽ ധ​ന​മ​ന്ത്രി​യു​ടെ ചോ​ദ്യ​ത്തി​ന് മ​റു​പ​ടി പ​റ​ഞ്ഞ് താ​ര​മാ​യ​ത്. ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക് പു​ൽ​ത്ത​ണ്ട് ന​ട്ട് തീ​റ്റ​പ്പു​ൽ​കൃ​ഷി ഉ​ദ്ഘാ​ട​നം ചെ​യ്യാ​ൻ വ​രു​മ്പോ​ൾ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ​ക്കി​ട​യി​ൽ നി​ന്ന് ത​ന്‍റെ എ​സ്എ​ൽ​ആ​ർ കാ​മ​റ​യി​ൽ മ​ന്ത്രി​യു​ടെ ചി​ത്രം പ​ക​ർ​ത്തു​ന്ന തി​ര​ക്കി​ലാ​യി​രു​ന്നു സു​മി​ൻ. ഇ​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട മ​ന്ത്രി സു​മി​നി​നെ അ​ടു​ത്ത് വി​ളി​ച്ച് ചോ​ദി​ച്ചു. മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​യോ, അ​തോ പി​ആ​ർ​ഡി വ​കു​പ്പി​ൽ നി​ന്നോ?. “ര​ണ്ടു​മ​ല്ല.. ഞാ​ൻ സ​ഖാ​വി​ന്‍റെ ചി​ത്രം പ​ക​ർ​ത്താ​നു​ള്ള ആ​ഗ്ര​ഹം കൊ​ണ്ട് വ​ന്ന​താ​ണ് ‘. സു​മി​ന്‍റെ മ​റു​പ​ടി കേ​ട്ട് മ​ന്ത്രി​യു​ൾ​പ്പെ​ടെ​യു​ള്ള​വ​ർ പു​ഞ്ചി​രി​ച്ചു. സു​മി​നി​നോ​ട് അ​ൽ​പ്പം കു​ശ​ലം പ​റ​ഞ്ഞ മ​ന്ത്രി ഉ​ദ്ഘാ​ട​ന വേ​ദി​യി​ലേ​ക്ക് മ​ട​ങ്ങി. വേ​ദി​യി​ൽ മ​ന്ത്രി സം​സാ​രി​ക്കു​മ്പോ​ൾ, ഒ​രു ക​ണ്ണു ചി​മ്മി കാ​മ​റ​ക്ക​ണ്ണി​ലൂ​ടെ നോ​ക്കു​ന്ന സു​മി​നി​യി​ലാ​യി​രു​ന്നു സ​ദ​സി​ന്‍റെ ശ്ര​ദ്ധ.…

Read More

S/o പു​തു​ഇ​സ്‌ലാം എ​ന്ന് പ​ഞ്ചാ​യ​ത്ത്;  അ​ല്ല, ആ​ലി പാ​ത്തു​വി​ന്‍റെ  മ​ക​നാ​ണെ​ന്ന് ഉ​സൈ​ൻ; മുക്കത്തു നടന്ന സംഭവം ഇങ്ങനെ…

മു​ക്കം: “ഉ​സൈ​ൻ തോ​ട്ട​ത്തി​ൽ s/o പു​തു ഇ​സ്‌ലാം’ എ​ന്ന മേ​ൽ​വി​ലാ​സ​ത്തി​ൽ കാ​ര​ശ്ശേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ​നി​ന്നു വ​ന്ന ക​ത്തു ക​ണ്ട് ഉ​സൈ​ൻ മാ​ത്ര​മ​ല്ല, പോ​സ്റ്റ്മാ​ൻ ഉ​ൾ​പ്പെ​ടെ അ​മ്പ​ര​ന്നു പോ​യ​ത് സ്വാ​ഭാ​വി​കം. കു​മാ​ര​നെ​ല്ലൂ​ർ ത​ട​പ്പ​റ​മ്പി​ൽ ആ​ലി പാ​ത്തു​വി​ന്‍റെ മ​ക​ൻ ഉ​സൈ​ന് സ​ങ്ക​ട​വും പ്ര​തി​ഷേ​ധ​വും അ​ട​ക്കാ​നാ​വു​ന്നി​ല്ല. “അ​വ​രെ​ന്നെ അ​പ​മാ​നി​ച്ചി​ത​ല്ലേ. ഇ​താ, ഇ​താ​ണെ​ന്‍റെ മേ​ൽ​വി​ലാ​സം… ഉ​സൈ​ൻ തോ​ട്ട​ത്തി​ൽ, ആ​ലി പാ​ത്തു​വി​ന്‍റെ മ​ക​ൻ, ത​ട​പ്പ​റ​മ്പ് ,കു​മാ​ര​നെ​ല്ലൂ​ർ, മു​ക്കം.കാ​ര​ശ്ശേ​രി പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​ക്ക് എ​വി​ട​ന്നാ​ണ് പു​തു ഇ​സ്‌ലാമി​ന്‍റെ മ​ക​ൻ’ എ​ന്നു കി​ട്ടി​യ​ത്? ആ​ധാ​ർ കാ​ർ​ഡും തെ​ര​ഞ്ഞെ​ടു​പ്പ് തി​രി​ച്ച​റി​യ​ൽ കാ​ർ​ഡു​മെ​ല്ലാം ഉ​യ​ർ​ത്തി​പ്പി​ടി​ച്ച് ഉ​സൈ​ൻ ചോ​ദി​ക്കു​ന്നു. ത​ട​പ്പ​റ​മ്പ് നാ​ലു സെ​ന്‍റ് കോ​ള​നി​യി​ൽ നാ​ട്ടു​കാ​ർ നി​ർ​മി​ച്ച മ​തി​ൽ പൊ​ളി​ച്ചു​നീ​ക്കു​ന്ന​തു സം​ബ​ന്ധി​ച്ച് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി അ​യ​ച്ച ക​ത്തി​ലാ​ണ് പ​തി​റ്റാ​ണ്ടു​ക​ൾ​ക്കു മു​മ്പ് ഇ​സ്‌ലാം മ​തം സ്വീ​ക​രി​ച്ച ഉ​സൈ​നെ പു​തു ഇ​സ്‌ലാംമി​ന്‍റെ മ​ക​നാ​ക്കി മാ​റ്റി​യ​ത്. പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യു​ടെ ക​ത്തി​ൽ നാ​ട്ടു​കാ​രും പ്ര​തി​ഷേ​ധി​ച്ചു. അ​ടി​സ്ഥാ​ന ര​ഹി​ത​മാ​യി ജാ​തി​യു​ടെ​യും മ​ത​ത്തി​ന്‍റേ​യും…

Read More

കേ​ര​ള​ത്തി​ൽ ജോ​ലി​തേ​ടി​യെ​ത്തു​ന്ന ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളി​ൽ  ക്രി​മി​ന​ലു​കളും; പോലീസിന്‍റെ  ബ​യോ​മെ​ട്രി​ക് വി​വ​ര​ശേ​ഖ​ര​ണ  പദ്ധതി നിലച്ചു

കോ​ഴി​ക്കോ​ട് : കേ​ര​ള​ത്തി​ൽ ജോ​ലി​തേ​ടി​യെ​ത്തു​ന്ന ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളി​ൽ നി​ര​വ​ധി ക്രി​മ​ിന​ലു​ക​ൾ. ശ​നി​യാ​ഴ്ച രാ​തി കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ ഓ​മ​ശേ​രി​യി​ൽ തോ​ക്കു​ചൂ​ണ്ടി ജ്വ​ല്ല​റി ക​വ​ർ​ച്ച ന​ട​ത്തി ര​ക്ഷ​പെ​ട്ട​വ​രെ പി​ടി​കൂ​ടാ​ൻ പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കു​ന്പോ​ഴും ബ​യോ​മെ​ട്രി​ക് വി​വ​ര​ശേ​ഖ​ര​ണ​മെ​ന്ന പ​ഴ​യ പ്ര​ഖ്യാ​പ​നം നി​റ​വേ​റ്റാ​ൻ ഇ​തു​വ​രെ ആ​ഭ്യ​ന്ത​ര​വ​കു​പ്പി​ന് ആ​യി​ട്ടി​ല്ല. കു​റ്റ​കൃ​ത്യ​ങ്ങ​ളി​ല്‍ മ​റു​നാ​ട​ന്‍ തൊ​ഴി​ലാ​ളി​ക​ളു​ടെ പ​ങ്ക് വ​ര്‍​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​യി​രു​ന്നു ജ​ന​മൈ​ത്രി പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ അ​ത്യാ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ളോ​ടെ ബ​യോ​മെ​ട്രി​ക് വി​വ​ര​ശേ​ഖ​ര​ണം ആ​രം​ഭി​ച്ച​ത്. സം​സ്ഥാ​ന​ത്ത് എ​ത്തു​ന്ന മ​റു​നാ​ട​ന്‍ തൊ​ഴി​ലാ​ളി​ക​ളു​ടെ പേ​രോ വി​ലാ​സ​മോ തി​രി​ച്ച​റി​യ​ല്‍ രേ​ഖ​ക​ളോ തൊ​ഴി​ലു​ട​മ​യു​ടെ പ​ക്ക​ല്‍ പോ​ലു​മി​ല്ലാ​ത്ത അ​വ​സ്ഥ​യാ​യി​രു​ന്നു. ഇ​ത് കേ​സ​ന്വേ​ഷ​ണ ഘ​ട്ട​ത്തി​ല്‍ പോ​ലീ​സി​ന് ക​ടു​ത്ത വെ​ല്ലു​വി​ളി ഉ​യ​ര്‍​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ആ​ധാ​ര്‍ കാ​ര്‍​ഡ് മാ​തൃ​ക​യി​ല്‍ ബ​യോ​മെ​ട്രി​ക് വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ക്കു​ന്ന പ​ദ്ധ​തി​ക്ക് കോ​ഴി​ക്കോ​ട് ന​ട​ക്കാ​വ് ജ​ന​മൈ​ത്രി പോ​ലീ​സ് തു​ട​ക്ക​മി​ട്ട​ത്. പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ലു​ള്ള ഇ​ത​ര സം​സ്ഥാ​ന​ക്കാ​രെ സ്റ്റേ​ഷ​നി​ല​ത്തെി​ച്ച് അ​വ​രു​ടെ പ​ത്ത് വി​ര​ലു​ക​ളും ബ​യോ​മെ​ട്രി​ക് സ്‌​കാ​ന​ര്‍ ഉ​പ​യോ​ഗി​ച്ച് ക​മ്പ്യൂ​ട്ട​റി​ല്‍ ശേ​ഖ​രി​ക്കു​ന്ന​താ​ണ്…

Read More

കി​ണ​റ്റി​ൽ വീ​ണ പി​ഞ്ചു​കു​ഞ്ഞി​നെ യു​വാ​വ് ര​ക്ഷി​ച്ചു; യു​വാ​വി​നെ ര​ക്ഷി​ക്കാ​ൻ ഫ​യ​ർ​ഫോ​ഴ്സ്

ചാ​വ​ശേ​രി: കി​ണ​റ്റി​ൽ വീ​ണ ആ​റു​മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞി​നെ യു​വാ​വ് ര​ക്ഷ​പ്പെ​ടു​ത്തി. ര​ക്ഷാ​ശ്ര​മ​ത്തി​നി​ടെ കി​ണ​റ്റി​ൽ കു​ടു​ങ്ങി​യ അ​ക്ബ​ർ എ​ന്ന യു​വാ​വി​നെ അ​ഗ്‌​നി​ശ​മ​ന ര​ക്ഷി​ച്ചു. വെ​ളി​യ​മ്പ്ര പെ​രി​യ​ത്തി​ൽ വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യ്ക്ക് 12നാ​യി​രു​ന്നു സം​ഭ​വം. ആ​റു​മാ​സം പ്രാ​യ​മു​ള്ള കു​ട്ടി അ​ബ​ദ്ധ​ത്തി​ൽ വീ​ട്ടു​കി​ണ​റ്റി​ൽ വീ​ഴു​ക​യാ​യി​രു​ന്നു. കു​ട്ടി​യെ അ​ക്ബ​റും മ​റ്റു​ള്ള​വ​രും ചേ​ർ​ന്ന് ര​ക്ഷ​പ്പെ​ടു​ത്തി​യെ​ങ്കി​ലും കി​ണ​റ്റി​ൽ ഇ​റ​ങ്ങി​യ അ​ക്ബ​റി​ന് ക​യ​റാ​ൻ സാ​ധി​ച്ചി​ല്ല. ഉ​ട​ൻ ഫ​യ​ർ​ഫോ​ഴ്സി​ൽ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ വ​രു​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ലെ​ത്തി​യ അ​ഗ്നി​ശ​മ​ന വി​ഭാ​ഗ​മാ​ണ് അ​ക്ബ​റി​നെ ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്.

Read More

അ​മി​ത വേ​ഗ​ത ചോ​ദ്യം ചെ​യ്ത​തി​ന് കാ​ൽ​ന​ട​യാ​ത്ര​ക്കാ​ര​നെ ത​ല്ലി​ക്കൊ​ന്ന സം​ഭ​വം:ര​ണ്ടുപേ​ർ പി​ടി​യി​ൽ

വ​ട​ക​ര: അ​മി​ത വേ​ഗ​ത ചോ​ദ്യം ചെ​യ്ത​തി​ന് കാ​ൽ​ന​ട യാ​ത്ര​ക്കാ​ര​നെ ത​ല്ലി​ക്കൊ​ന്ന സം​ഭ​വ​ത്തി​ൽ ര​ണ്ടു പേ​ർ പി​ടി​യി​ൽ. അ​ഴി​യൂ​ർ ഗ്രീ​ൻ​സ് ഹോ​സ്പി​റ്റ​ലി​ന​ടു​ത്ത് കി​ഴ​ക്കേ പാ​ല​ക്കൂ​ൽ ഫ​ർ​സ​ൽ (39), അ​ഴി​യൂ​ർ​ചു​ങ്കം ചെ​റി​യ​ത്ത് ഹൗ​സി​ൽ ഷി​നാ​സ് (30) എ​ന്നി​വ​രെ​യാ​ണ് മാ​ഹി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​വ​രു​ടെ അ​ക്ര​മ​ത്തി​ൽ പ​രി​ക്കേ​റ്റ ചോ​റോ​ട് പെ​രു​മ​ന ക്ഷേ​ത്ര​ത്തി​നു സ​മീ​പം കൂ​ട​ത്തി​ൽ സി.​കെ.​വി​നോ​ദാ​ണ് (47) മ​രി​ച്ച​ത്. മാ​ഹി ഹോ​സി​പി​റ്റ​ലി​നു സ​മീ​പം റോ​ഡി​ലൂ​ടെ ന​ട​ന്നു​പോ​വു​ക​യാ​യി​രു​ന്നു വി​നോ​ദി​നെ​യും സു​ഹൃ​ത്ത് പ്ര​ദീ​പ്കു​മാ​റി​നെ​യും അ​ക്ര​മി​ക​ൾ അ​ടി​ച്ചു​വീ​ഴ്ത്തു​ക​യാ​യി​രു​ന്നു. ത​ല​യി​ടി​ച്ച് വീ​ണ വി​നോ​ദി​ന് സാ​ര​മാ​യ പ​രി​ക്കേ​റ്റു. ഉ​ട​ൻ മാ​ഹി ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് ത​ല​ശേ​രി​യി​ലും കൊ​ണ്ടു​പോ​യെ​ങ്കി​ലും സ്ഥി​തി ഗു​രു​ത​ര​മാ​യ​തി​നാ​ൽ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച വി​നോ​ദ് വെ​ള്ളി​യാ​ഴ്ച വെ​ളു​പ്പി​നു മ​ര​ണ​മ​ട​ഞ്ഞു. അ​മി​ത വേ​ഗ​ത​യി​ൽ വാ​ൻ ഓ​ടി​ച്ചെ​ത്തി​യ ഫ​ർ​സ​ലി​നോ​ട് എ​ന്ത് പോ​ക്കാ​ണെ​ന്ന് വി​നോ​ദും പ്ര​ദീ​പ്കു​മാ​റും ചോ​ദി​ച്ചി​രു​ന്നു. വാ​ഹ​നം കു​റ​ച്ച് മു​ന്നി​ൽ നി​ർ​ത്തി​യ ശേ​ഷം ഫ​ർ​സ​ൽ ഇ​റ​ങ്ങി​വ​ന്ന് ഇ​രു​വ​രേ​യും…

Read More