എ​ട​പ്പാ​ളി​ൽ ഫു​ട്പാ​ത്തി​ലൂ​ടെ ബൈ​ക്ക് യാ​ത്ര; കാ​ൽ​ന​ട യാ​ത്രി​ക​ർ​ക്കു അ​പ​ക​ട ഭീ​ഷ​ണി

എ​ട​പ്പാ​ൾ: എ​ട​പ്പാ​ൾ ജം​ഗ്ഷ​നി​ലെ മേ​ൽ​പ്പാ​ല നി​ർ​മാ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കോ​ഴി​ക്കോ​ട് റോ​ഡി​ൽ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം​ഏ​ർ​പ്പെ​ടു​ത്തി​യ​തോ​ടെ ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ കോ​ഴി​ക്കോ​ട് റോ​ഡി​ൽ ഫു​ട്പാ​ത്തി​ലൂ​ടെ സ​ഞ്ച​രി​ക്കു​ന്ന​ത് കാ​ൽ​ന​ട യാ​ത്രി​ക​ർ​ക്കു അ​പ​ക​ട ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്നു.​

റോ​ഡി​ന്‍റെ വ​ല​തു ഭാ​ഗ​ത്തു കൂ​ടി വാ​ഹ​ന ഗ​താ​ഗ​തം പൂ​ർ​ണ​മാ​യും നി​രോ​ധി​ച്ച​തു വ​ക​വ​യ്ക്കാ​തെ​യാ​ണ് ഫു​ട്പാ​ത്തി​ലൂ​ടെ ഇ​രു ച​ക്ര വാ​ഹ​ന​ങ്ങ​ൾ ജം​ഗ്ഷ​നി​ലേ​ക്കു പ്ര​വേ​ശി​ക്കു​ന്ന​ത്. ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ ഫു​ട്പാ​ത്തി​ലൂ​ടെ ക​ട​ന്നു പോ​കു​ന്ന​തു സ്ലാ​ബു​ക​ളു​ടെ ത​ക​ർ​ച്ച​യ്ക്കും കാ​ര​ണ​മാ​കു​ന്നു​ണ്ട്.

ഫു​ട്പാ​ത്തി​ലൂ​ടെ​യു​ള്ള ഇ​രു​ച​ക്ര വാ​ഹ​ന യാ​ത്ര വ​ർ​ധി​ച്ച​തോ​ടെ ഇ​ത്ത​രം യാ​ത്രി​ക​ർ​ക്കെ​തി​രെ പോ​ലീ​സ് രം​ഗ​ത്തി​റ​ങ്ങി​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സം ഇ​തു​വ​ഴി യാ​ത്ര ചെ​യ്ത നി​ര​വ​ധി ബൈ​ക്ക് യാ​ത്രി​ക​രെ പോ​ലീ​സ് താ​ക്കീ​ത് ചെ​യ്ത് വി​ട്ട​യ​ച്ചു.

Related posts